Intercontinental Cup 2023 – malayalees.ch https://malayalees.ch Malayalam Online News Portal Tue, 13 Jun 2023 04:35:28 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Intercontinental Cup 2023 – malayalees.ch https://malayalees.ch 32 32 ഇന്റർ കോണ്ടിനെന്റൽ കപ്പ്; ഛേത്രി ഗോളിൽ ഇന്ത്യയ്ക്ക് വിജയം https://malayalees.ch/intercontinental-cup-202-s-india-beat-vanuatu-1-0/ Tue, 13 Jun 2023 04:35:17 +0000 https://malayalees.ch/?p=82646 ഇന്റർ കോണ്ടിനെന്റൽ കപ്പിൽ തുടർച്ചയായ രണ്ടാം വിജയം സ്വന്തമാക്കി ഇന്ത്യ . വനുവറ്റുവിനെതിരായ രണ്ടാം മത്സരത്തിൽ ഏകപക്ഷിയമായ ഒരു ഗോളിനാണ് ഇന്ത്യ വിജയം നേടിയത് . ഇരു ടീമുകളും വാശിയോടെ പോരാടിയ മത്സരത്തിന്റെ ആദ്യ പകുതി ഗോൾ രഹിതമായിരുന്നു. മത്സരത്തിന്റെ നിശ്ചിത സമയം അവസാനിക്കാൻ 10 മിനിറ്റ് മാത്രം ബാക്കി നിൽക്കെയാണ് ക്യാപ്റ്റൻ ഛേത്രിയുടെ ഗോൾ പിറന്നത് . മികവാർന്നൊരു ഫിനിഷിംഗിലൂടെയാണ് താരം ഗോൾ നേടിയത് .

ആദ്യ മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളിന് ഇന്ത്യ മംഗോളിയയെ തകർത്തിരുന്നു . ആദ്യ മത്സരത്തിൽ മലയാളി താരം സഹൽ ഗോൾ നേടിയിരുന്നു.താരങ്ങളെ മാറി മാറി പരീക്ഷിച്ച് റൊട്ടേഷൻ വ്യവസ്ഥയിൽ കളിക്കുന്ന ഇന്ത്യയുടെ ആദ്യ ഇലവനിൽ ഇന്ന് സഹലിന് ഇടം ലഭിച്ചിരുന്നില്ല . രണ്ട്‌ മത്സരങ്ങളിലെ വിജയത്തോടെ ടൂർണമിറന്റിൽ 6 പോയിന്റ് സ്വന്തമാക്കാൻ ഇന്ത്യയ്ക്കായി. ജൂൺ 15 ന് നടക്കുന്ന അവസാന മത്സരത്തിൽ ഇന്ത്യ ലെബനനെ നേരിടും.

]]>