inter miami – malayalees.ch https://malayalees.ch Malayalam Online News Portal Mon, 07 Aug 2023 06:39:08 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png inter miami – malayalees.ch https://malayalees.ch 32 32 മാജിക്കൽ മെസി!! ലീഗ് കപ്പില്‍ ഇന്റര്‍ മിയാമി ക്വാര്‍ട്ടറില്‍ https://malayalees.ch/inter-miami-beats-fc-dallas-on-penalties-to-reach-quarterfinal/ Mon, 07 Aug 2023 06:39:00 +0000 https://malayalees.ch/?p=85747 ലയണൽ മെസിയുടെ കരുത്തിൽ ലീഗ് കപ്പ് ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ച് ഇന്റർ മിയാമി. പ്രീക്വാര്‍ട്ടറില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെ എഫ്‌.സി ഡാലസിനെ മറികടന്നു. ഇരട്ട ഗോൾ നേടി മെസി ടീമിന്റെ രക്ഷകനായി. ഷൂട്ടൗട്ടില്‍ 3-5 എന്ന നിലയലായിരുന്നു മിയാമിയുടെ വിജയം.

ഇരു ടീമുകളും മികച്ചു നിൽക്കുന്ന മത്സരത്തിൽ കൂടുതൽ നേരം പന്ത് കൈവശം വെച്ചത് മയാമി ആയിരുന്നു. കളി ഏഴു മിനിറ്റ് പിന്നിട്ടപ്പോള്‍ തന്നെ മെസിയിലൂടെ മിയാമി ലീഡ് എടുത്തു. ജോര്‍ഡി ആല്‍ബയില്‍ നിന്നുള്ള പാസ് ബോക്സിനു പുറത്ത് നിന്ന് വലയില്‍ എത്തിച്ചാണ് മെസി ഗോള്‍ നേടിയത്. എന്നാൽ 37 ആം മിനിറ്റിൽ ഫാകുണ്ടോ ക്വിഗ്നോണിൻ്റെ ഗോളിൽ സമനില പിടിച്ച ഡാലസ് 45 ആം മിനിറ്റിൽ ബെർണാഡ് കമുൻഗോയുടെ ഗോളിൽ മത്സരത്തിൽ മുന്നിലെത്തി.

ആദ്യ പകുതിയിൽ ഒരു ഗോളിന്റെ ലീഡ് നേടിയ ഡാലസ് രണ്ടാം പകുതിയിൽ വീണ്ടും ഗോൾ നേടി. 63 ആം മിനിറ്റിൽ അലൻ വെലാസ്കോയുടെ ഫ്രീകിക്ക് നേരെ മിയാമി വലയിൽ. തൊട്ടടുത്ത മിനിറ്റില്‍ ഗോളടിച്ച് 18 കാരനായ ബെഞ്ച ക്രെമാഷി മയാമിക്ക് ആയി ഒരു ഗോൾ മടക്കി. മെസിയാണ് ഗോളിന് വഴിവച്ചത്. എന്നാൽ 68 ആം മിനിറ്റിൽ റോബർട്ട് ടെയ്‌ലർ സെൽഫ് ഗോൾ വഴങ്ങിയതോടെ മയാമി വീണ്ടും പ്രതിരോധത്തിൽ ആയി. 80-ാം മിനിറ്റിൽ ഡാലസ് ഡിഫൻഡർ മാർക്കോ ഫർഫാൻ സെൽഫ് ഗോൾ വഴങ്ങിയത് മയാമി പ്രതീക്ഷകൾക്ക് ജീവൻ നൽകി.

റോബർട്ട് ടെയ്‌ലറെ വീഴ്ത്തിയതിന് 85-ാം മിനിറ്റിൽ മിയാമിക്ക് ഫ്രീകിക്ക് ലഭിച്ചു. കിക്കെടുത്ത മെസിക്ക് പിഴച്ചില്ല. യൗവ്വനകാലത്തെ അനുസ്മരിപ്പിക്കുന്ന മെസിയുടെ കിക്ക് ഡാലസ് വലയിലേക്ക്. ഫൈനൽ വിസിൽ മുഴങ്ങുമ്പോൾ ഡാലസ് 4 മിയാമി 4. തൻ്റെ ആദ്യ 4 മത്സരങ്ങളിൽ നിന്ന് 7 ഗോളുകളാണ് ലയണൽ മെസി മിയാമിക്കായി നേടിയത്.

]]>
മെസ്സിയെ പരിശീലിപ്പിക്കാൻ മുൻ അർജന്റീന – ബാഴ്സലോണ പരിശീലകൻ; ജെറാർഡോ മാർട്ടിനോ ഇന്റർ മയാമിയിൽ https://malayalees.ch/former-barcelona-argentina-boss-martino-takes-over-at-inter-miami/ Thu, 29 Jun 2023 11:57:24 +0000 https://malayalees.ch/?p=83533 യൂറോപ്പിലെ ഫുട്ബോൾ ജീവിതം അവസാനിപ്പിച്ച് അമേരിക്കയിലെ മേജർ ലീഗ് സോക്കറിലെ ഇന്റർ മയാമിയിലേക്ക് ചേക്കേറാനൊരുങ്ങുന്ന ലയണൽ മെസ്സിയെ കാത്തിരിക്കുന്നത് സാക്ഷാൽ ജെറാർഡോ മാർട്ടിനോ. മെസ്സിയെ ബാഴ്സലോണയിലും അർജന്റീന കുപ്പായത്തിലും പരിശീലിപ്പിച്ച കോച്ചാണ് അദ്ദേഹം. ജെറാർഡോ മാർട്ടിനോ ക്ലബ്ബുമായി കരാർ ഒപ്പിയിട്ടതായി ഇന്റർ മയാമി ഔദ്യോഗികമായി സ്ഥിരീകരിച്ചു.

2013 – 14 സീസണിൽ ബാഴ്സലോണയുടെ പരിശീലകനായിരുന്നു ‘ടാറ്റ’ എന്നറിയപ്പെടുന്ന ജെറാർഡോ മാർട്ടിനോ. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ക്ലബ് വിട്ട ടിറ്റോ വിലനോവക്ക് പകരമായിരുന്നു ജെറാർഡോ മാർട്ടിനോ സ്ഥാനമേൽക്കുന്നത്. പരിശീലകന് കീഴിൽ ആദ്യ പതിനാറു മത്സരങ്ങളിൽ തോൽവിയറിയാതെ ബാഴ്സലോണ കുതിച്ചിരുന്നു. എന്നാൽ, ആ സീസണിൽ സ്പാനിഷ് സൂപ്പർ കപ്പ് മാത്രമേ ടീമിന് നേടാൻ സാധിച്ചുള്ളൂ. കോപ്പ ഡെൽ റെ ഫൈനലിൽ റയൽ മാഡ്രിഡിനോട് പരാജയപ്പെട്ടു. കൂടാതെ, അവസാന ദിവസം വരെ നീണ്ടുനിന്ന ആവേശകരമായ ലാ ലിഗ കിരീട പോരാട്ടത്തിൽ നേരിയ വ്യത്യാസത്തിൽ അത്ലറ്റികോ മാഡ്രിഡിന് മുന്നിൽ ബാഴ്സ വീണു. സീസണിലെ പ്രധാന കിരീടങ്ങൾ നേടാൻ സാധിക്കാതിരുന്നതോടെ ആ സീസണിന്റെ അവസാനം ജെറാർഡോ മാർട്ടിനോ ക്ലബ്ബിൽ നിന്നും രാജിവെച്ചു.

തുടർന്ന്, അദ്ദേഹം അർജന്റീനയുടെ മുഖ്യ പരിശീലകനായി സ്ഥാനമേറ്റു. 2014 ഫിഫ ലോകകപ്പിൽ ഫൈനലിൽ ജർമനിയോട് പരാജയപ്പെട്ട് പടിയിറങ്ങിയ അലജാൻഡ്രോ സബെല്ല പിൻഗാമിയായാണ് ടാറ്റ ടീമിലെത്തുന്നത്. അവിടെ അദ്ദേഹത്തെ കാത്തിരുന്നത്, വിഖ്വാതമായ രണ്ടു ഫൈനൽ തോൽവികളായിരുന്നു. 2015ലെയും 2016ലെയും കോപ്പ അമേരിക്കയിൽ ഫൈനലിലെത്തിയ അർജന്റീന, രണ്ടു വർഷവും പെനാൽറ്റി ഷൂട്ട് ഔട്ടിൽ ചിലിയോട് പരാജയപ്പെട്ടു. രണ്ടാമതും പരാജയം നേരിട്ടതോടെ, ഉത്തരവാദിത്വമേറ്റെടുത്ത് അദ്ദേഹം രാജി പ്രഖ്യാപിച്ചു.

തുടർന്ന്, അമേരിക്കൻ മേജർ ലീഗ് സോക്കറിൽ അറ്റ്ലാന്റ യുണൈറ്റഡിന്റെ പരിശീലകനായി അദ്ദേഹം നിയമിതനായി. ഒരു വർഷം മാത്രം ടീമിനൊപ്പം നിന്ന പരിശീലകൻ ക്ലബിന് ആദ്യ കിരീടം നേടികൊടുത്താൻ പടിയിറങ്ങിയത്. ഖത്തർ ലോകകപ്പിൽ മെക്സിക്കോയെ പരിശീലിപ്പിച്ച ശേഷമാണ് നിലവിൽ മേജർ ലീഗിലെ തന്നെ ഇന്റർ മയാമിയുടെ ഭാഗമാകുന്നത്.

]]>