Instagram – malayalees.ch https://malayalees.ch Malayalam Online News Portal Thu, 16 Nov 2023 04:43:23 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Instagram – malayalees.ch https://malayalees.ch 32 32 പോസ്റ്റുകളും റീലുകളും ക്ലോസ് ഫ്രണ്ട്സിന് മാത്രം പങ്കുവെക്കാം; ഇൻസ്റ്റാഗ്രാമിൽ പുതിയ ഫീച്ചർ https://malayalees.ch/instagram-now-lets-you-share-posts-and-reels-with-close-friends/ Thu, 16 Nov 2023 04:43:19 +0000 https://malayalees.ch/?p=91161 അടുത്ത സുഹൃത്തുക്കൾക്ക് മാത്രമായി പോസ്റ്റുകളും റീലുകളും പങ്കുവെക്കാൻ കഴിയുന്ന ഫീച്ചർ അവതരിപ്പിച്ച് ഇൻസ്റ്റാ​ഗ്രാം. സ്റ്റോറീസ്, നോട്ട്‌സ് എന്നിവ ഈ രീതിയിൽ പങ്കുവെക്കാൻ സാധിക്കുന്ന ക്ലോസ് ഫ്രണ്ട്‌സ് ലിസ്റ്റ് നേരത്തെ തന്നെ ഇൻസ്റ്റാഗ്രാമിൽ ലഭ്യമാണ്. പുതിയ ഫീച്ചർ വഴി ഉപഭോക്താക്കൾക്ക് അവരുടെ സ്വകാര്യതയിൽ കൂടുതൽ നിയന്ത്രണം കൈവരുമെന്ന് മാർക്ക് സക്കർബർ​ഗ് പറഞ്ഞു.

പുതിയ അപ്‌ഡേറ്റ് ചെക്ക് ചെയ്യാനായി ഇൻസ്റ്റഗ്രാം ഓപ്പൺ ചെയ്യുക. പുതിയ പോസ്റ്റ് സെലക്ട് ചെയ്ത ശേഷം ക്യാപ്ഷൻ ഓപ്ഷന് താഴെയുള്ള ‘ഓഡിയൻസ്’ ഓപ്ഷനിൽ ടാപ്പ് ചെയ്യുക. ഓപ്ഷനുകളുടെ ലിസ്റ്റിൽ നിന്ന് ‘അടുത്ത സുഹൃത്തുക്കളെ’ തെരഞ്ഞെടുക്കാനും കഴിയും. കൂടാതെ പുതിയ ഫീച്ചർ വരുമാനം ലക്ഷ്യമിടുന്നവർക്ക് ഭാവിയിൽ സഹായകമായേക്കാമെന്നാണ് നിഗമനം.

പണം നൽകാൻ തയ്യാറുള്ള ഫോളോവർമാരുടെ പ്രത്യേക ലിസ്റ്റുണ്ടാക്കുകയും അവർക്ക് എക്സ്ലൂസീവ് ഉള്ളടക്കങ്ങൾ വാഗ്ദാനം ചെയ്യാനും ഇതുവഴി സാധിക്കും. ഡയറക്ട് മെസേജ് ഫീച്ചറിൽ സന്ദേശങ്ങൾ വായിച്ചതായി മറ്റുള്ളവരെ അറിയിക്കുന്ന റീഡ് റെസീപ്റ്റ്‌സ് ഓഫ് ചെയ്യുന്നതിനുള്ള സൗകര്യവും ഇൻസ്റ്റാഗ്രാം പരീക്ഷിച്ചുവരികയാണ്.

]]>
ഒറ്റ ദിവസത്തില്‍ ത്രെഡ്‌സില്‍ നിറഞ്ഞത് 9.5 കോടി പോസ്റ്റുകള്‍; ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ ഒന്നാമത് https://malayalees.ch/metas-threads-app-crosses-95-million-posts/ Fri, 07 Jul 2023 11:30:46 +0000 https://malayalees.ch/?p=84024 ത്രെഡ്‌സ് ആപ്പ് എത്തി ഒരു ദിവസം പിന്നിട്ടപ്പോള്‍ 9.5 കോടി പോസ്റ്റുകളാണ് എത്തിയത്. കൂടാതെ ആപ്പിള്‍ ആപ്പ് സ്‌റ്റോറില്‍ ഏറ്റവും മികച്ച ആപ്പായി ത്രെഡ്‌സ് മാറി. ഇന്‍സ്റ്റാഗ്രാം ഉപയോക്താക്കള്‍തന്നെയാണ് ത്രെഡ്‌സിലും എത്തുന്നത്.

നിലവില്‍ നൂറിലധികം രാജ്യങ്ങളില്‍ ത്രെഡ്സ് അവതരിപ്പിച്ചുകഴിഞ്ഞു. മൂന്നൂ കോടിയിലധികം ആളുകള്‍ ത്രെഡ്സ് ഉപയോഗിക്കാന്‍ തുടങ്ങിക്കഴിഞ്ഞു. ഇന്‍സ്റ്റാഗ്രാം അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ത്രെഡ്സ് ട്വിറ്ററിന് സമാനമായാണ് അവതരിപ്പിച്ചിരിക്കുന്നത്.

ത്രെഡുകള്‍ ട്വിറ്ററില്‍ നിന്ന് ചില വഴികളില്‍ വ്യത്യാസപ്പെട്ടിരിക്കുന്നു. ആദ്യം, ഇതിന് ഹാഷ്ടാഗുകളോ ട്രെന്‍ഡിംഗ് പേജോ ഇല്ല. രണ്ടാമതായി, ഇത് വെബ് ഉപയോഗത്തിനായി രൂപകല്‍പ്പന ചെയ്തിട്ടില്ല. അഞ്ചു മിനിറ്റില്‍ കൂടാതെയുള്ള വീഡിയോസും ഫോട്ടോസും ലിങ്കുകളും ത്രെഡ്‌സില്‍ ഷെയര്‍ ചെയ്യാന്‍ കഴിയും.

അതേസമയം ത്രെഡ്‌സ് അക്കൗണ്ട് ഡിലീറ്റ് ചെയ്യണമെങ്കില്‍ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടും ഡിലീറ്റ് ചെയ്യണമെന്നതടക്കമുള്ള പോരാമയ്മകള്‍ ഉയര്‍ന്നുവരുന്നുണ്ട്. കൂടാതെ സൈന്‍ അപ്പ് ചെയ്യണമെങ്കില്‍ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് വേണമെന്നതും ആപ്പിന്റെ പോരായ്മയായി പറയുന്നു.

]]>
സുസ്‌മിത സെനിന് ഹൃദയാഘാതം; ആഞ്ജിയോപ്ലാസ്റ്റി ചെയ്തതായി താരം https://malayalees.ch/sushmita-sen-heart-attack/ Fri, 03 Mar 2023 04:55:26 +0000 https://malayalees.ch/?p=77270 ബോളിവുഡ് നടി സുസ്‌മിത സെനിന് ഹൃദയാഘാതം. താരം തന്നെയാണ് തൻ്റെ ഇൻസ്റ്റഗ്രാം ഹാൻഡിലിലൂടെ വിവരം അറിയിച്ചത്. ഏതാനും ദിവസങ്ങൾക്കുമുൻപ് ഹൃദയാഘാതം ഉണ്ടായെന്നും ആഞ്ജിയോപ്ലാസ്റ്റി ചെയ്തു എന്നും സുസ്‌മിത അറിയിച്ചു. 47കാരിയായ താരം 84 ൽ മിസ് യൂണിവേഴ്സ് ആയതോടെയാണ് സിനിമാഭിനയം ആരംഭിച്ചത്.

“നിങ്ങളുടെ ഹൃദയം എപ്പോഴും സന്തോഷത്തോടെ കാത്തുസൂക്ഷിക്കുക അങ്ങനെയെങ്കിൽ എല്ലാ അവസ്ഥയിലും അത് നിങ്ങൾക്കൊപ്പം നിൽക്കും ഷോണ’, ബുദ്ധിമാനായ എന്റെ അച്ഛൻ പറഞ്ഞ വാക്കുകളാണിത്. കുറച്ചു ദിവസങ്ങൾക്കു മുൻപ് എനിക്ക് ഹാർട്ട് അറ്റാക്ക് അനുഭവപ്പെട്ടു. ആൻജിയോപ്ലാസ്റ്റി ചെയ്തു. സ്റ്റെന്റ് ഘടിപ്പിച്ചു. എനിക്ക് വലിയ ഹൃദയമാണ് ഉള്ളതെന്ന് എൻ്റെ കാർഡിയോളജിസ്റ്റ് ഉറപ്പിക്കുകയും ചെയ്തു.”- അച്ഛനൊപ്പമുള്ള ചിത്രം പങ്കുവച്ച് സുസ്‌മിത കുറിച്ചു.

1996ൽ ദസ്തക് എന്ന ചിത്രത്തിലൂടെ സിനിമാഭിനയം തുടങ്ങിയ സുസ്‌മിത അവസാനം അഭിനയിച്ച സിനിമ 2015ൽ പുറത്തിറങ്ങിയ ‘നിർബാക്’ എന്ന ബംഗാളി സിനിമയാണ്. നിലവിൽ ഹോട്സ്റ്റാർ സ്ട്രീം ചെയ്യുന്ന ‘ആര്യ’ എന്ന വെബ് സീരീസിൽ അഭിനയിക്കുകയാണ് താരം.

]]>
‘ഇത് നിങ്ങൾ ചെയ്തത് നിങ്ങളുടെ 67-ാം വയസിൽ, അമ്മയെ കുറിച്ചോർത്ത് അഭിമാനിക്കുന്നു’ : മഞ്ജു വാര്യർ https://malayalees.ch/manju-warrier-instagram-post-about-mother/ Tue, 31 Jan 2023 04:34:52 +0000 https://malayalees.ch/?p=75372 സിനിമാ താരം മഞ്ജു വാര്യറുടെ അമ്മ ഗിരിജാ മാധവൻ മോഹിനിയാട്ടത്തിൽ അരങ്ങേറ്റം കുറിച്ചു. മഞ്ജു വാര്യറാണ് ഇക്കാര്യം തന്റെ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. ( manju warrier instagram post about mother )

‘അമ്മ, വയസ് എന്നത് വെറും നമ്പറാണെന്ന് വീണ്ടും വീണ്ടും തെളിയിച്ച് തരുന്നതിന് നന്ദി. ഇത് നിങ്ങളുടെ 67-ാം വയസിലാണ് ചെയ്തിരിക്കുന്നത്. എനിക്കും എന്നെ പോലുള്ള ആയിരക്കണക്കിന് സ്ത്രീകൾക്കും നിങ്ങൾ പ്രചോദനമാണ്. ഞാൻ നിങ്ങളെ സ്‌നേഹിക്കുന്നു, നിങ്ങളെ കുറിച്ചോർത്ത് അഭിമാനം കൊള്ളുന്നു’- മഞ്ജു ഇൻസ്റ്റഗ്രാമിൽ കുറിച്ചതിങ്ങനെ.

മഞ്ജു വിദ്യാർത്ഥിനിയായിരുന്ന കാലത്ത് തന്നെ ഗിരിജ മഞ്ജുവിനൊപ്പം പാട്ട് പഠിക്കാൻ ശ്രമിച്ചിരുന്നതാണ്. നൃത്തം അഭ്യസിക്കണമെന്നാണ് ആഗ്രഹിച്ചിരുന്നതെങ്കിലും അത് നടന്നില്ല. പിന്നീട് കുട്ടികളെല്ലാം വലുതായ ശേഷം ഒറ്റപ്പെടൽ തോന്നാതിരിക്കാൻ ഇഷ്ടമുള്ളത് ചെയ്യാൻ മക്കളായ മഞ്ജു വാര്യറും മധു വാര്യറും തന്നെയാണ് ഗിരിജയോട് പറയുന്നത്. ഇതിന് പിന്നാലെ ഗിരിജ വീണ്ടും നൃത്തം അഭ്യസിച്ച് തുടങ്ങി. അങ്ങനെയാണ് മോഹിനിയാട്ടം പഠിക്കുന്നത്.

]]>
നടൻ അർജുനുമായുള്ള ബന്ധം; ഗോസിപ്പുകളോട് പ്രതികരിച്ച് ഐശ്വര്യ ലക്ഷ്മി https://malayalees.ch/aiswarya-lekshmi-opens-up-about-arjun-das/ Sat, 14 Jan 2023 10:28:18 +0000 https://malayalees.ch/?p=74492 തമിഴ് താരം അർജുൻ ദാസുമായി ബന്ധപ്പെട്ട ഗോസിപ്പുകളോട് പ്രതികരിച്ച് നടി ഐശ്വര്യ ലക്ഷ്മി. താനും അർജുനും തമ്മിൽ പ്രണയത്തിൽ അല്ലെന്നും ആ പോസ്റ്റ് മറ്റൊന്നും ഉദ്ദേശിച്ചല്ലെന്നും താരം വ്യക്തമാക്കി.

‘ഇത് എന്റെ കഴിഞ്ഞ പോസ്റ്റിനെ കുറിച്ചാണ്. ഇത്ര കണ്ട് വിവാദമാകുമെന്ന് കരുതിയില്ല. ഞങ്ങൾ യാദൃശ്ചികമായി കണ്ടുമുട്ടുകയായിരുന്നു. പിന്നീട് ഒരു ചിത്രമെടുത്ത് പോസ്റ്റ് ചെയ്തു. ഞങ്ങ ൾക്കിടയിൽ വേറൊന്നും ഇല്ല. സുഹൃത്തുക്കൾ മാത്രമാണ് ഞങ്ങൾ’- ഐശ്വര്യ ലക്ഷ്മി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

കഴിഞ്ഞ ദിവസമാണ് നടൻ അർജുൻ ദാസിനൊപ്പമുള്ള ചിത്രം ഐശ്വര്യ പോസ്റ്റ് ചെയ്തത്. ഡിസ്‌ക്രിപ്ഷനൊന്നും നൽകാതെ ഒരു ചുവന്ന ഹൃദയം ആണ് ചിത്രത്തിനൊപ്പം താരം നൽകിയത്. ഇതോടെ ഈ പോസ്റ്റ് തെറ്റിദ്ധാരണകൾക്ക് വഴിവയ്ക്കുകയായിരുന്നു.

]]>
ഇൻസ്റ്റാഗ്രാം വഴി പരിചയ​പ്പെട്ട് യുവതിയിൽനിന്ന് ഏഴുലക്ഷം തട്ടിയയാൾ അറസ്റ്റിൽ https://malayalees.ch/man-who-cheated-7-lakh-through-instagram-was-arrested/ Fri, 25 Nov 2022 04:31:41 +0000 https://malayalees.ch/?p=71828 ഇ​ൻ​സ്റ്റാ​ഗ്രാ​മി​ലൂ​ടെ പ​രി​ച​യ​​പ്പെ​ട്ട് യു​വ​തി​യി​ൽ​നി​ന്ന് ഏ​ഴു​ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ ഉ​ത്ത​ർ പ്ര​ദേ​ശു​കാ​ര​നാ​യ യു​വാ​വി​നെ കാ​സ​ർ​കോ​ട് സൈ​ബ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഉ​ത്ത​ർ​പ്ര​ദേ​ശ് ബ​റേ​ലി സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഷാ​രി​ക്ക് (19) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

സെ​പ്റ്റം​ബ​റി​ലാ​ണ് ഷാ​രി​ക് മ​ധൂ​ർ സ്വ​ദേ​ശി​യാ​യ യു​വ​തി​യെ ഇ​ൻ​സ്റ്റാ​ഗ്രാം അ​ക്കൗ​ണ്ട് വ​ഴി പ​രി​ച​യ​പ്പെ​ട്ട​ത്. പ്ല​സ് ടു​വി​ന് ഒ​രു​മി​ച്ചു പ​ഠി​ച്ച​താ​ണെ​ന്ന് പ​റ​ഞ്ഞാ​യി​രു​ന്നു സൗ​ഹൃ​ദ​ത്തി​ന്റെ തു​ട​ക്കം.

സൈ​ബ​ർ പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫി​സ​ർ കെ.​പ്രേം​സ​ദ​ൻ, എഎ​സ്ഐ എ.​വി.പ്രേ​മ​രാ​ജ​ൻ, സി​വി​ൽ പൊ​ലീ​സു​കാ​രാ​യ പി.​വി.സ​വാ​ദ് അ​ഷ​റ​ഫ്, കെ.​വി.ഹ​രി​പ്ര​സാ​ദ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

]]>
ഇൻസ്റ്റാഗ്രാമിൽ 500 മില്യൺ ഫോളോവേഴ്സ്, ചരിത്രം കുറിച്ച് ക്രിസ്റ്റിയാനോ റൊണാൾഡോ https://malayalees.ch/cristiano-ronaldo-becomes-first-person-to-have-500-million-followers-on-instagram/ Mon, 21 Nov 2022 08:34:53 +0000 https://malayalees.ch/?p=71627 ഫുട്ബോൾ ഐക്കൺ ക്രിസ്റ്റിയാനോ റൊണാൾഡോ അടുത്തിടെ പിയേഴ്‌സ് മോർഗന് നൽകിയ അഭിമുഖത്തിൽ ‘താൻ റെക്കോർഡുകളെ പിന്തുടരുന്നില്ല, പകരം റെക്കോർഡുകൾ തന്നെ പിന്തുടരുന്നു’ എന്ന് പറഞ്ഞിരുന്നു. ഈ പ്രസ്താവന വളരെ ശരിയാണെന്ന് പലപ്പോഴും തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇപ്പോൾ ഇതാ പുതിയൊരു റെക്കോർഡ് കൂടി തീർത്തിരിക്കുകയാണ് റോണോ. എന്നാൽ കളത്തിന് പുറത്താണെന്ന് മാത്രം.’

ഇൻസ്റ്റാഗ്രാമിൽ 500 മില്യൺ ഫോളോവേഴ്‌സുള്ള ലോകത്തിലെ ആദ്യത്തെ വ്യക്തിയായി മാഞ്ചസ്റ്റർ യുണൈറ്റഡ് താരം. ഞായറാഴ്ച വൈകുന്നേരത്തോടെയാണ് ക്രിസ്റ്റിയാനോ ഈ നാഴികക്കല്ല് പിന്നിട്ടത്. ലോകത്ത് മറ്റൊരാൾക്കും ഇത്രയധികം പേരെ സോഷ്യൽ മീഡിയയിൽ സ്വാധീനിക്കാൻ കഴിഞ്ഞിട്ടില്ല എന്നുള്ളത് CR 7 എന്ന ബ്രാൻഡിന്റെ മഹത്വം വിളിച്ചോതുന്നതാണ്.

സോഷ്യൽ മീഡിയ വഴി വലിയ ഒരു തുക പ്രതിഫലമായി ലഭിക്കുന്ന താരമാണ് ക്രിസ്റ്റിയാനോ റൊണാൾഡോ. 375 ദശലക്ഷം ഫോളോവേഴ്‌സുള്ള ലയണൽ മെസ്സിയാണ് പട്ടികയിലെ രണ്ടാമത്തെ സെലിബ്രിറ്റി.

]]>
ഫേസ്‌ബുക്കിന്റെ മാതൃകമ്പനിയായ മെറ്റയെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് റഷ്യ https://malayalees.ch/a-russian-court-bans-facebook-and-instagram-as-extremist/ Thu, 13 Oct 2022 04:44:24 +0000 https://malayalees.ch/?p=69520 ഇൻസ്റ്റാഗ്രാമിന്റെയും ഫെയ്‌സ്ബുക്കിന്റെയും മാതൃ കമ്പനിയായ മെറ്റയെ റഷ്യ അതിന്റെ ഭീകര സംഘടനയുടെ പട്ടികയിൽ ഉൾപ്പെടുത്തി റഷ്യ. മാതൃ കമ്പനിയായ മെറ്റയെ തീവ്രവാദിയെന്ന് മുദ്രകുത്തി ഈ വർഷം ആദ്യം റഷ്യൻ കോടതി ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും രാജ്യത്ത് നിരോധിച്ചിരുന്നു. രാജ്യത്തെ സാമ്പത്തിക ഇടപാടുകൾ നിരീക്ഷിക്കുന്ന ഏജൻസിയാണ് മെറ്റയെ ഭീകരസംഘടനകളുടെ പട്ടികയിൽപ്പെടുത്തിയത്. ഫെബ്രുവരിയിൽ റഷ്യ യുക്രെയ്‌നെതിരെ യുദ്ധം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സോഷ്യൽ മീഡിയ ഭീമന്മാർക്കെതിരെ ക്രെംലിൻ നടപടി ആരംഭിച്ചത്.

കഴിഞ്ഞ ഏപ്രിലിൽ, മെറ്റാ സിഇഒ മാർക്ക് സക്കർബർഗിനെ രാജ്യത്തേക്ക് പ്രവേശിക്കുന്നതിൽ നിന്ന് റഷ്യൻ വിദേശകാര്യ മന്ത്രാലയം തടഞ്ഞിരുന്നു. റഷ്യൻ മാധ്യമങ്ങൾക്കും വിവരസ്രോതസ്സുകൾക്കും എതിരെ ഫെയ്സ്ബുക് സ്വീകരിച്ച നടപടികളെത്തുടർന്നാണ് റഷ്യൻ കമ്യൂണിക്കേഷൻ ഏജൻസിയായ റോസ്‌കോമാട്സര്‍ നിരോധനം ഏർപ്പെടുത്തിയത്.

ഇൻസ്റ്റാഗ്രാമിന്റെയും ഫെയ്‌സ്ബുക്കിന്റെയും മാതൃ കമ്പനിയായ മെറ്റയെ റഷ്യ അതിന്റെ ഭീകര സംഘടനയുടെ പട്ടികയിൽ ഉൾപ്പെടുത്തി റഷ്യ. മാതൃ കമ്പനിയായ മെറ്റയെ തീവ്രവാദിയെന്ന് മുദ്രകുത്തി ഈ വർഷം ആദ്യം റഷ്യൻ കോടതി ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും രാജ്യത്ത് നിരോധിച്ചിരുന്നു. രാജ്യത്തെ സാമ്പത്തിക ഇടപാടുകൾ നിരീക്ഷിക്കുന്ന ഏജൻസിയാണ് മെറ്റയെ ഭീകരസംഘടനകളുടെ പട്ടികയിൽപ്പെടുത്തിയത്. ഫെബ്രുവരിയിൽ റഷ്യ യുക്രെയ്‌നെതിരെ യുദ്ധം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സോഷ്യൽ മീഡിയ ഭീമന്മാർക്കെതിരെ ക്രെംലിൻ നടപടി ആരംഭിച്ചത്.

കഴിഞ്ഞ ഏപ്രിലിൽ, മെറ്റാ സിഇഒ മാർക്ക് സക്കർബർഗിനെ രാജ്യത്തേക്ക് പ്രവേശിക്കുന്നതിൽ നിന്ന് റഷ്യൻ വിദേശകാര്യ മന്ത്രാലയം തടഞ്ഞിരുന്നു. റഷ്യൻ മാധ്യമങ്ങൾക്കും വിവരസ്രോതസ്സുകൾക്കും എതിരെ ഫെയ്സ്ബുക് സ്വീകരിച്ച നടപടികളെത്തുടർന്നാണ് റഷ്യൻ കമ്യൂണിക്കേഷൻ ഏജൻസിയായ റോസ്‌കോമാട്സര്‍ നിരോധനം ഏർപ്പെടുത്തിയത്.

]]>
ചിനാർ കോപ്‌സിന്റെ സാമൂഹ്യമാധ്യമ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്തു https://malayalees.ch/chinar-corps-fb-instagram-blocked/ Wed, 09 Feb 2022 04:33:19 +0000 https://malayalees.ch/?p=56681 ഇന്ത്യൻ സൈന്യത്തിന്റെ സാമൂഹ്യമാധ്യമ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്തു. ട്വിറ്ററും ഇൻസ്റ്റഗ്രാമുമാണ് ബ്ലോക്ക് ചെയ്തത്. ചിനാർ കോപ്‌സിന്റെ ഹാൻഡിലുകളാണ് ബ്ലോക്ക് ചെയ്തത്. ഔദ്യോഗികമായി ആശയവിനിമയം നടത്തിയിട്ടും ഇരു കമ്പനികളും പ്രതികരിച്ചിട്ടില്ലെന്നാണ് പുറത്ത് വരുന്ന വിവരം. ( chinar corps fb instagram blocked )

അതിർത്തി കടന്ന് വരുന് നുണ പ്രചാരണങ്ങൾക്ക് തടയിടാനും കശ്മീർ താഴ്വരയിലെ ജനങ്ങൾക്ക് വസ്തുതകൾ മനസിലാക്കാനുമാണ് ചിനാർ കോപ്‌സിന്റെ ട്വിറ്റർ, ഇൻസ്റ്റഗ്രാം ഹാൻഡിലുകൾ ആരംഭിച്ചത്.

പേജ് സന്ദർശിക്കുന്നവർക്ക് കാണാനാകുന്ന സന്ദേശ് ‘ ദ ലിങ്ക് യൂ ഫോളോവ്ഡ് മേ ബി ബ്രോക്കൺ ഓർ ദി പേജ് മേ ഹാവ് ബീൻ റിമൂവ്ഡ്’ എന്നാണ്. കമ്പനിയുടെ പോളിസികൾ, നിയമങ്ങൾ എന്നിവ ലംഘിക്കുമ്പോഴാണ് സാധാരണ പേജുകൾ നീക്കം ചെയ്യുന്നത്.

]]>
‘ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും അടച്ചുപൂട്ടേണ്ടി വരും’; നിയമക്കുരുക്കില്‍ മുറുകി മെറ്റ https://malayalees.ch/meta-threatens-to-shut-down-facebook-and-instagram-in-europe-heres-why/ Tue, 08 Feb 2022 13:28:44 +0000 https://malayalees.ch/?p=56666 ഉപയോക്താക്കളുടെ വിവരങ്ങള്‍ യു.എസിലേക്ക് മാറ്റുന്നതിനുള്ള നിയന്ത്രണങ്ങള്‍ നീക്കിയില്ലെങ്കില്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്ന് ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും പിന്‍വലിക്കേണ്ടി വരുമെന്ന് മെറ്റ പ്ലാറ്റ്‌ഫോംസ്. ഉപയോക്തൃ വിവരങ്ങൾ യൂറോപ്യൻ യൂണിയനിലെ സർവറുകളിൽ ശേഖരിക്കുകയും പ്രോസസ്സ് ചെയ്യുകയും വേണമെന്ന യൂറോപ്യന്‍ യൂണിയന്‍റെ പുതിയ അറ്റ്‌ലാന്റിക് ഡേറ്റാ ട്രാൻസ്ഫർ ഫ്രെയിംവർക്കാണ് മെറ്റയ്ക്ക് തലവേദനയായിരിക്കുന്നത്.

മെറ്റ അമേരിക്കയിലും യൂറോപ്പിലുമാണ് ഉപയോക്തൃ വിവരങ്ങള്‍ സൂക്ഷിക്കുന്നത്. ബിസിനസിനും പരസ്യ ടാർഗെറ്റിങ്ങിനും ഇത് അത്യന്താപേക്ഷിതമാണെന്നാണ് കമ്പനിയുടെ വാദം. പുതിയ ചട്ടത്തിലെ നിർദേശങ്ങൾ പാലിക്കാൻ കഴിയാതെ വന്നാൽ ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും ഉള്‍പ്പടെയുള്ള സുപ്രധാന സേവനങ്ങള്‍ യൂറോപ്പില്‍ നിന്ന് പിന്‍വലിക്കേണ്ടി വരുമെന്ന് മെറ്റ തങ്ങളുടെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു. യൂറോപ്യൻ യൂണിയനിലെ സെക്യൂരിറ്റീസ് ആന്റ് എക്സ്ചേഞ്ച് കമ്മീഷനെ ബന്ധപ്പെട്ടിരിക്കുകയാണ് മെറ്റയിപ്പോൾ.

പ്രതീക്ഷിച്ച വളർച്ച നേടിയെടുക്കാൻ കഴിയാതായതോടെ കഴിഞ്ഞയാഴ്ച മെറ്റയുടെ ഓഹരി മൂല്യം 25 ശതമാനത്തോളം ഇടിഞ്ഞിരുന്നു. ഇതോടെ മാർക് സക്കർബർഗ് ആസ്തി വലിപ്പത്തിൽ മുകേഷ് അംബാനിക്കും ഗൗതം അദാനിക്കും പിന്നിലേക്ക് പോവുകയും ചെയ്തു. ഇതിന് പരിഹാരം കാണാന്‍ ശ്രമങ്ങള്‍ നടക്കവെയാണ് യൂറോപ്യൻ യൂണിയന്റെ നിയമ നിർദേശങ്ങൾ കമ്പനിക്ക് വീണ്ടും തിരിച്ചടിയാകുന്നത്.

]]>