Inspiration – malayalees.ch https://malayalees.ch Malayalam Online News Portal Tue, 10 May 2022 04:48:07 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Inspiration – malayalees.ch https://malayalees.ch 32 32 മാതൃദിനത്തിൽ അമ്മയും മകനും ഒരേ വിമാനത്തിൽ സഹപ്രവർത്തകർ; മകന്റെ വാക്കുകൾക്ക് മുന്നിൽ കണ്ണ് നിറഞ്ഞ് അമ്മ, കയ്യടികളോടെ സ്വീകരിച്ച് യാത്രികർ… https://malayalees.ch/pilot-teams-up-with-co-worker-mom-to-mark-mothers-day/ Tue, 10 May 2022 04:47:57 +0000 https://malayalees.ch/?p=61586 ഇന്നലെ മാതൃദിനത്തിൽ ഇൻഡിഗോ എയർലൈൻസ് സാക്ഷ്യം വഹിച്ചത് അതുല്യമായ കുറച്ച് നിമിഷങ്ങൾക്കാണ്. കണ്ണ് നിറയ്ക്കുന്ന, ഹൃദയം നനയ്ക്കുന്ന കുറച്ച് സമയമാണ് ഓരോ യാത്രികനും സമ്മാനിച്ചത്. തന്റെ സഹപ്രവർത്തകയും അമ്മയുമായ യുവതിയ്ക്ക് ഇൻഡിഗോ കോ-പൈലറ്റ് മാതൃദിനാശംസകൾ നേരുകയായിരുന്നു. അമ്മയ്ക്ക് ഒരു പൂച്ചെണ്ട് നൽകി മകൻ യാത്രക്കാർക്ക് മുന്നിൽ നൽകിയ വികാരഭരിതമായ വാക്കുകൾക്ക് യാത്രികർ ഒന്നടങ്കം കയ്യടിച്ചു. ഇൻഡിഗോയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് ഇതിന്റെ വീഡിയോ പങ്കിട്ടത്.

ആഭ്യന്തര വിമാനക്കമ്പനിയായ ഇൻഡിഗോയുടെ ഫസ്റ്റ് ഓഫീസറായി നിയോഗിക്കപ്പെട്ടതാണ് അമൻ താക്കൂർ. കോ പൈലറ്റായുള്ള വിമാനത്തിലാണ് ഇങ്ങനെയൊരു നിമിഷം അമ്മയ്ക്കായി അമൻ സമ്മാനിച്ചത്. സാധാരണ ഒരു അനൗൺസ്‌മെന്റ് പോലെയാണ് അമൻ പ്രസംഗം ആരംഭിച്ചതെങ്കിലും അവസാനം യാത്രികരുടെ കയ്യടി മുഴുവൻ അമൻ സ്വന്തമാക്കി എന്നുവേണം പറയാൻ.

ആദ്യം തന്നെ എല്ലാവരെയും അഭിസംബോധന ചെയ്തു കൊണ്ട് തുടങ്ങിയ അമന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു. ” ഞാൻ നിങ്ങളുടെ ഫസ്റ്റ് ഓഫീസർ അമൻ താക്കൂർ. ദയവായി കുറച്ച് സമയത്തേക്ക് ഞാൻ നിങ്ങളുടെ ശ്രദ്ധയെ എന്റെ വാക്കുകളിലേക്ക് ക്ഷണിക്കുന്നു. നമുക്കെല്ലാവർക്കും അറിയാവുന്നതുപോലെ, മാതൃദിനം വളരെ സവിശേഷമായ ദിവസമാണ്. നിങ്ങളുടെ എല്ലാ സ്‌നേഹവും ആദരവും നിങ്ങൾ നിങ്ങളുടെ അമ്മയ്ക്ക് പകർന്നു നൽകുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഈ മാതൃദിനത്തിൽ എന്റെ അമ്മയോടും എല്ലാ സ്നേഹവും ആദരവും അർപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.

എന്റെ ജീവിതത്തിൽ 24 വർഷമായി ഞാൻ അമ്മയോടൊപ്പം വിവിധ എയർലൈനുകളിലും ഇൻഡിഗോയിലും ഒരു യാത്രക്കാരനായി പറക്കുന്നു. എന്നാൽ ഇന്ന് എനിക്ക് വളരെ സവിശേഷമായ ഒരു ദിവസമാണ്. കാരണം ഞാൻ അമ്മയോടൊപ്പം ഈ ഫ്‌ളൈറ്റിൽ കോ പൈലറ്റായി യാത്ര ചെയ്യുകയാണ്. അമ്മെ.. നിങ്ങൾ എനിക്കായി ചെയ്ത എല്ലാത്തിനും നന്ദി. എനിക്കായി ഒപ്പമുണ്ടായിരുന്ന എല്ലാ നിമിഷങ്ങൾക്കും വളരെയധികം നന്ദി” അമൻ പറഞ്ഞു.

അമന്റെ വാക്കുകൾക്ക് യാത്രികർ മുഴുവൻ കയ്യടികൾ നൽകി സ്വീകരിച്ചു. സോഷ്യൽ മീഡിയയിലും നിരവധി കമന്റുകളാണ് ലഭിക്കുന്നത്.

]]>
പണം ലഭിക്കാൻ സൈക്കിൾ ചവിട്ടി യാത്ര; ഇന്ന് മുൻനിര സൈക്കിൾ ചാംപ്യൻ https://malayalees.ch/sreenath-lakshmikanth-cycling-champion/ Sat, 07 May 2022 04:39:57 +0000 https://malayalees.ch/?p=61436 ഓരോ മനുഷ്യരും വ്യത്യസ്തരാണ്. പങ്കുവെക്കാനുള്ളത് വ്യത്യസ്‍തമായ കഥകളാണ്. ചിലർ നമുക്ക് പ്രതീക്ഷയും പ്രചോദനവുമാണ്. ഇന്ന് പരിചയപ്പെടുത്തുന്നത് അങ്ങനെയൊരു യുവാവിനെയാണ്. പേര് ശ്രീനാഥ് ലക്ഷ്മികാന്ത്. കട്ടപ്പനയിൽ കുമളിറോഡിൽ ശ്രീനാഥിനെ അറിയാത്തവർ ചുരുക്കമായിരിയ്ക്കും. കാരണം ശ്രീനാഥും അദ്ദേഹത്തിന്റെ സൈക്കിളും വളരെ പ്രസിദ്ധമാണ്. കാലിൽ മോട്ടോർ ഘടിപ്പിച്ച സ്പീഡിലാണ് ശ്രീനാഥിന്റെ സൈക്കിളോട്ടം. ഈ സൈക്കിളോട്ടത്തിന് പിന്നിൽ ശ്രീനാഥിന് ഒരു കഥ തന്നെ പറയാനുണ്ട്. സൈക്കിളോട്ടമാണ് ശ്രീനാഥിന്റെ ഇഷ്ടവിനോദമെന്ന് ഇനി എടുത്തു പറയേണ്ടതില്ലല്ലോ…

ചേർത്തല സ്വദേശിയാണ് ശ്രീനാഥ്. ആലപ്പുഴ ടിഡി സ്കൂളിലേയ്ക്കുള്ള യാത്രയ്ക്കായാണ് ആദ്യമായി സൈക്കിൾ വാങ്ങി നൽകിയത്. അതുപിന്നെ കോളേജ് സമയത്തും പിന്തുടർന്നു. 2013–2016 വർഷം ഡിഗ്രി പഠനത്തിനായി എറണാകുളം മഹാരാജാസ് കോളജിലേയ്ക്ക് എത്തിയപ്പോഴും സൈക്കിളിൽ തന്നെയായിരുന്നു ശ്രീനാഥിന്റെ യാത്ര. കോളേജ് കഴിഞ്ഞ് ശ്രീനാഥ് പൈദോശയിലും ജോലി ചെയ്തിരുന്നു. ജോലി കഴിഞ്ഞ് തിരിച്ചുപോകുമ്പോൾ കൺസഷൻ ലഭിക്കില്ല. അതുകൊണ്ട് ആ യാത്രയും സൈക്കിളിൽ ആയിരുന്നു. ഈ യാത്രയെല്ലാം ശ്രീനാഥിനെ കൊണ്ടെത്തിച്ചത് വലിയൊരു നേട്ടത്തിലേക്കാണ്.

ഇന്ന് ദേശീയതലത്തിൽ അറിയപ്പെടുന്ന സൈക്കിളിസ്റ്റാണ് ശ്രീനാഥ്. സൈക്കിൾ ചവിട്ടിൽ മുൻ നിരയിലെത്താൻ ഈ യാത്രയെല്ലാം ശ്രീനാഥിനെ കരുത്തായി. ഇപ്പോൾ ഊട്ടിയിൽ ‘SL7’ എന്ന ഹൈ ഓൾട്ടിട്യൂഡ് ട്രെയിനിങ് സെന്ററിൽ പരിശീലനം നടത്തുകയാണ് ശ്രീനാഥ്. ഒപ്പം തന്റെ സ്വപ്നങ്ങളെയും ശ്രീനാഥ് ചേർത്തുപിടിച്ചിട്ടുണ്ട്. കീഴടക്കാനുള്ള ദൂരവും എത്തിച്ചേരാനുള്ള ലക്ഷ്യത്തിലേക്കുമുള്ള യാത്രയിലാണ് ശ്രീനാഥ്.

]]>
ഇതിനോടകം സഞ്ചരിച്ചത് 22 രാജ്യങ്ങൾ; ലോകം ചുറ്റാൻ പ്രായം വെല്ലുവിളിയല്ലെന്ന് തെളിയിച്ച് ദമ്പതികൾ https://malayalees.ch/inspiration-story-of-traveller-couples/ Mon, 18 Apr 2022 04:40:15 +0000 https://malayalees.ch/?p=60240 തള്ളിനീക്കാനുള്ള ദിവസങ്ങളല്ല പിന്നിടാനുള്ള ദൂരങ്ങളും കാഴ്ചകളും നിരവധിയാണ്. ആഗ്രഹ പൂർത്തീകരണത്തിനായി വയസെന്ന അക്കങ്ങളെ തള്ളിനീക്കി ജീവിതം യാത്രകൾ കൊണ്ട് നിറയ്ക്കുന്ന ദമ്പതികളെ പരിചയപ്പെടാം. ഉത്തർപ്രദേശിലെ നോയിഡയിലാണ് ഇവരുടെ താമസം. ഇതുവരെയുള്ള ജീവിത സമ്പാദ്യം കൊണ്ട് ലോകം ചുറ്റിക്കറങ്ങുക എന്നതാണ് ഇവരുടെ ഏറ്റവും വലിയ സ്വപ്നം. പ്രായം വെറും സംഖ്യ മാത്രമാണ്. ജീവിതത്തിലെ ഒരു സ്വപ്നങ്ങൾക്കുമുള്ള വിലങ്ങുതടിയല്ല എന്ന ഓർമപ്പെടുത്തൽ കൂടിയാണ് ഇവരുടെ ജീവിതം തന്നെ പഠിപ്പിക്കുന്നത്.

യോഗ്വേഷർ ബെല്ലയും സുഷമ ബട്ടയും 1976 ലാണ് വിവാഹിതരാകുന്നത്. ഇന്ന് യോഗ്വേഷറിന് 72 വയസും സുഷമയ്ക്ക് 68 വയസും പ്രായമുണ്ട്. പക്ഷെ ഇന്നും ചെറുപ്പമാണ് അവർക്ക്. വഴികളും ദൂരങ്ങളും കീഴടക്കി യാത്രയിലാണ് അവർ. ഇക്കാലയളവിൽ 22 രാജ്യങ്ങളാണ് യോഗ്വേഷറും സുഷമയും സഞ്ചരിച്ചത്. ഇന്ത്യയിൽ സഞ്ചരിക്കുമ്പോൾ ഭൂരിഭാഗവും ബുള്ളറ്റിൽ തന്നെയാണ് സഞ്ചരിക്കാറ്. ഇതിനോടകം തന്നെ നിരവധി സ്ഥലങ്ങൾ ഇന്ത്യക്കകത്ത് അവർ സന്ദർശിച്ചിട്ടുണ്ട്. റോഡ് യാത്രയാണ് ഇരുവർക്കും ഏറെ ഇഷ്ടം.

യാത്രയിലെ ഓരോ നിമിഷങ്ങളും ആസ്വദിക്കാൻ ഇഷ്ടപ്പെടുന്നവരാണ് ഞങ്ങൾ. യാത്രകളിലൂടെ വേറിട്ട നിരവധി അനുഭവങ്ങൾ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്. പ്രായം വെറും സംഖ്യ മാത്രമാണെന്ന് തെളിയിക്കുകയാണ് ഇവർ രണ്ടുപേരും. ഇരുവരുടെയും മനസിന് ഇപ്പോഴും കൗമാര പ്രായമാണ്. നാല് വർഷം മുമ്പാണ് റിവർ റാഫ്റ്റിംഗ് ചെയ്തത്. യാത്ര ഇഷ്ടപെടുന്നവരോട് സുഷമയ്ക്ക് പറയാനുള്ളത് ഇത്രമാത്രം…
ഈ പ്രായത്തിൽ ചെയ്യാൻ സാധിക്കില്ലെന്ന് ആളുകൾ പറയുന്ന കാര്യങ്ങളാണിപ്പോൾ ഞങ്ങൾ ചെയ്യുന്നത്. പ്രായം നമ്മുടെ ഉള്ളിലാണ്. ചിന്തകളിലാണ്. സന്തോഷമുള്ളത് ചെയ്ത് സന്തോഷത്തോടെ ജീവിക്കുക എന്നതാണ് നമുക്ക് ചെയ്യാനുള്ളത്.

ഫാർമസ്യുട്ടിക്കൽ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു യോഗ്വേഷർ ബെല്ല.സുഷമ കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥയുമായിരുന്നു. ആറു വർഷം മുമ്പാണ് ഉത്തർപ്രദേശിലേക്ക് താമസം മാറുന്നത്. തങ്ങളുടെ സമ്പാദ്യമെല്ലാം ആവുന്നകാലം വരെ യാത്രയ്ക്കായി ചെലവഴിക്കണം എന്നാണ് ആഗ്രഹം. ഫ്ലാറ്റിൽ യാത്ര സാമഗ്രികൾ സൂക്ഷിക്കാൻ മാത്രമായി ഒരു മുറി തന്നെയുണ്ട്. ഇന്നും യാത്രകൾ തുടരുകയാണ് ഇരുവരും. കാണാനാഗ്രഹിച്ച ഇടങ്ങളിൽ എല്ലാം കാല്പാടുകൾ പതിപ്പിച്ച് മുന്നോട്ട്…

]]>