INS Vikrant – malayalees.ch https://malayalees.ch Malayalam Online News Portal Thu, 01 Sep 2022 04:39:35 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png INS Vikrant – malayalees.ch https://malayalees.ch 32 32 ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ആദ്യ വിമാനവാഹിനി കപ്പൽ; ഐഎൻഎസ് വിക്രാന്ത് നാളെ രാജ്യത്തിന് സമർപ്പിക്കും https://malayalees.ch/ins-vikranth-inauguration-tomorrow/ Thu, 01 Sep 2022 04:39:28 +0000 https://malayalees.ch/?p=67407 ഇന്ത്യൻ നാവികസേനയ്ക്ക് കരുത്തുപകരാൻ തദ്ദേശീയമായി നിർമ്മിച്ച ആദ്യ വിമാനവാഹിനി കപ്പൽ ഐഎൻഎസ് വിക്രാന്ത് നാളെ പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും. ഇതോടെ വിമാനവാഹിനി നിർമിക്കുന്ന രാജ്യത്തെ ആദ്യ കപ്പൽശാലയെന്ന നേട്ടം കൊച്ചി ഷിപ്യാഡിന് സ്വന്തം.

262 മീറ്റർ നീളം 59 മീറ്റർ ഉയരം 30 എയർ ക്രാഫ്റ്റുകൾ ഒരു സമയം കപ്പലിൽ നിർത്തിയിടാം.രാജ്യത്ത് നിർമിച്ചതിൽ വച്ച് ഏറ്റവും വലിയ വിമാന വാഹിനി യുദ്ധ കപ്പലാണ് ഐഎൻഎസ് വിക്രാന്ത്. രണ്ട് ഫുട്‌ബോൾ കളിക്കളങ്ങളുടെ വലിപ്പമുണ്ട് കപ്പലിൻറെ ഫ്‌ലൈറ്റ് ഡെക്കിന്. നിർമാണത്തിനായി ഉപയോഗിച്ചതിൽ 76 ശതമാനവും ഇന്ത്യൻ നിർമിത വസ്തുക്കൾ.

2007ൽ തുടങ്ങിയതാണ് ഐഎൻഎസ് വിക്രാന്തിൻറെ നിർമാണം. 15 വർഷം കൊണ്ട് ചെലവായത് 20,000 കോടി രൂപ. പ്രധാനമന്ത്രി കപ്പൽ രാജ്യത്തിന് സമർപ്പിക്കുന്നതോടെ ഐ എൻ എസ് വിക്രാന്ത് ഔദ്യോഗികമായി ഇന്ത്യൻ നാവികസേനയുടെ ഭാഗമാകും. ഇനി ഒരു യുദ്ധമുണ്ടായാൽ, പോർമുനയിൽ ഇന്ത്യൻ സൈന്യത്തിന്റെ നട്ടെല്ലാകാൻ പോകുന്ന കപ്പൽ.

]]>
ലുലുവിന്റെ ഒരു നിലയുടെ വലിപ്പം; 196 ഓഫിസർമാർക്കും 1,449 നാവികർക്കും താമസിക്കാം, ആരെയും അമ്പരിക്കും ഐഎൻഎസ് വിക്രാന്ത് https://malayalees.ch/ins-vikrant-will-surprise-anyone/ Mon, 22 Aug 2022 11:37:46 +0000 https://malayalees.ch/?p=66860
Twitter
WhatsAppMore

കൊച്ചിയിൽ നിന്ന് ഇന്ത്യ ഏറ്റുവാങ്ങിയ ഐഎൻഎസ് വിക്രാന്ത് അതിൻറെ ഔദ്യോഗിക ദൗത്യം തുടങ്ങുകയാണ്. 1999ൽ തുടങ്ങിയ നിർമാണവും എട്ടുവർഷം നീണ്ട ജലപരീക്ഷണങ്ങളും കഴിഞ്ഞ് ഈ അതുല്യ വിമാന വാഹിനി സർവസജ്ജമായിക്കഴിഞ്ഞു. കൊച്ചി ഷിപ്പ് യാർഡിനും കേരളത്തിനും എക്കാലത്തേക്കും ഓർമിക്കാനുള്ളതാണ് ഈ സാങ്കേതിക മികവ്.\

ഒരു മിഗ് 29 കെ വിമാനത്തിന്റെ നീളം എത്രയെന്ന് അറിയുമോ? പതിനേഴേകാൽ മീറ്ററിലേറേയാണ്. കുത്തനെ പറക്കുമ്പോൾ നോക്കിയാൽ ഒരു ആറു നില കെട്ടിടത്തിന്റെ ഉയരം വരും. അത്തരം 26 വിമാനങ്ങൾ ഒന്നിച്ച് നിർത്തിയിട്ടിരിക്കുന്ന ഒരിടത്തെക്കുറിച്ച് ആലോചിച്ചിട്ടുണ്ടോ? അതുമാത്രമല്ല, ചിറകുവിരിക്കാൻ മാത്രം പന്ത്രണ്ടര അടി വേണം കാമോവ് കെ എ 32 ഹെലികോപ്റ്ററുകൾക്ക്. അതു പത്തെണ്ണം. പോരെങ്കിൽ സീ കിങ് ഹെലികോപ്റ്ററുകളും. ഇത്രയുമൊക്കെ ഒന്നിച്ച് നിർത്തിയിടാവുന്നതാണ് ഐഎൻഎസ് വിക്രാന്ത്.

മലയാളികളുടെ അഭിമാനം

കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടെ മലയാളി ഏറ്റവും കൂടുതൽ അഭിമാനം
കൊണ്ടിട്ടുണ്ടാവുക ഈ പേരു പറഞ്ഞാകും. ഇനിയുള്ള പതിറ്റാണ്ടുകളിലെ ഇന്ത്യയുടെ ദേശീയതാ ബോധത്തിൻറെ കൂടി ഭാഗമായിരിക്കുകയും ചെയ്യും. വിക്രാന്തിനെക്കുറിച്ചുള്ള ഓരോ വിവരവും വിസ്മയകരമാണ് വൈകാരികവുമാണ്.

വിക്രാന്തിനു താഴെ നിൽക്കുന്ന മനുഷ്യൻ, കാറിന് അടുത്തു നിൽക്കുന്ന ഉറുമ്പിനെപ്പോലെ നിസാരനാണ്. ആ വലിപ്പം മനസ്സിലാക്കാൻ നേരത്തെ പറഞ്ഞ യുദ്ധവിമാനങ്ങളുടേയും ഹെലികോപ്റ്ററുകളുടേയും എണ്ണത്തിനു പുറമെ ഇതിലുള്ള ആളുകളുടെ കണക്കു കൂടി നോക്കിയാൽ മതി. 196 ഓഫിസർമാരും 1,449 നാവികരും.

അവർക്കു താമസിക്കാനും മറ്റു സൗകര്യങ്ങൾക്കുമായി 2300 കംപാർട്ട്മെന്റുകൾ.
14 ഡെക്കുകളിലായി ഈ സംവിധാനം ഒരുക്കിയിരിക്കുന്നത് 59 മീറ്റർ ഉയരത്തിലാണ്.
ഏകദേശം 21 നില ഉയരമുള്ള കെട്ടിടം എന്നു പറയാം. വീതി 62 മീറ്റർ. നീളം മുകൾത്തട്ടിൽ 262 മീറ്റർ.

ലുലു ഹൈപ്പർമാക്കറ്റിന്റെ ഒരു നിലയുടെ വലിപ്പം

ആകെ വിസ്തൃതി ഒരു ലക്ഷത്തി 74,580 ചതുരശ്ര അടിയാണ്. നാല് ഏക്കർ സ്ഥലം എന്നു പറയാം. കൊച്ചി ലുലു ഹൈപ്പർമാക്കറ്റിന്റെ ഒരു നിലയുടെ വലിപ്പം വരും. ഒരു ഫുട്ബോൾ മൈതാനത്തിന് ഒരു ഏക്കർ 33 സെൻറ് സ്ഥലമാണ് വിസ്തൃതി. മൂന്നു ഫുട്ബോൾ മൈതാനങ്ങൾ ചേരുന്നത്ര വലിപ്പം എന്നും വിളിക്കാം.

ഡിസ്പ്ലേസ്മെന്റ് 45,000 ടൺ ആണ്. ഈ 45,000 ടണ്ണിനുള്ള ഉരുക്കും നിർമിച്ചത് ഇന്ത്യയിൽ തന്നെയാണ്. സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ പ്രത്യേകമായി നിർമിച്ചതാണ് DMR 249 ഗ്രേഡ് ഉരുക്ക്. ബൊക്കാറോ, ഭിലായി, റൂർക്കി സ്റ്റീൽ പ്ലാന്റുകൾക്കായിരുന്നു കരാർ.

വേ​ഗതയിലും വെല്ലും

28 നോട്ടിക്കൽ മൈൽ വരെ പരമാവധി വേഗം ആർജിക്കാവുന്നതാണ് കപ്പൽ. അഥവാ 52 കിലോമീറ്റർ വരെ വേഗം കൈക്കൊള്ളാൻ കഴിയും ഈ വിമാനവാഹിനിക്ക്. എൻഡുറൻസ് അഥവാ നിർത്താതെ പരമാവധി സഞ്ചരിക്കാനുള്ള ശേഷിയാണ് വിമാനവാഹിനികളുടെ കരുത്ത് അളക്കാനുള്ള പ്രധാന മാനദണ്ഡം. 14,000 ആണ് വിക്രാന്തിന്റെ എൻഡുറൻസ്. കടലിൽ ഒറ്റയടിക്കു പോകാവുന്ന ദൂരമാണിത്.

ഫ്ലൈറ്റ് ഡെക്കിനെക്കുറിച്ചറിയാം

വിമാന വാഹിനിക്കപ്പലിന്റെ ഈ റൺവേ അഥവാ മുകൾതട്ടിന്റെ പേര് ഫ്ലൈറ്റ് ഡെക്. ആദ്യം ടേക് ഓഫിൽ നിന്നു തന്നെ ആരംഭിക്കാം. പൂജ്യം കിലോമീറ്റർ വേഗം അഥവാ നിർത്തിയിട്ടിരിക്കുന്ന ഇടത്തു നിന്ന് 160 കിലോമീറ്റർ വേഗം എത്താൻ വേണ്ടതു വെറും 65 മീറ്റർ ഓട്ടം മാത്രം.

ഫ്ലൈറ്റ് ഡെക്കിലെ സ്റ്റീം കാറ്റാപുൾട്ടാണ് അതു സാധ്യമാക്കുന്നത്. കാറ്റാപുൾട്ട് എന്നാൽ തെറ്റാലിയാണ്. തെറ്റാലിയിൽ നിന്നു കല്ലുതെറിക്കുന്നതുപോലെയാണു വിമാനം കുതിച്ചുപൊങ്ങുന്നത്. പറന്നുയരുന്നതിലെ ഈ വിസ്മയം ഇറക്കത്തിലുമുണ്ട്.
200 കിലോമീറ്റർ വേഗത്തിൽ വരുന്ന വിമാനം വെറും 100 മീറ്റർ ഓടുമ്പോഴേക്ക് പൂജ്യം കിലോമീറ്റർ വേഗത്തിലാകും.

വീലുകളെ അക്ഷരാർത്ഥത്തിൽ പിടിച്ചു നിർത്തുകയാണ് അറസ്റ്ററുകൾ ആയി ഉപയോഗിക്കുന്ന കേബിളുകൾ ചെയ്യുന്നത്. ഇങ്ങനെ ലാൻഡ് ചെയ്യുന്ന 26 മിഗ് 29 കെ വിമാനങ്ങൾ കൊണ്ടുപോകാൻ ശേഷിയുള്ളതാണ് വിക്രാന്ത്.

മിഗിനു പുറമെ കാമോവ്-32 ഹെലികോപറ്ററുകൾ. മിഗിനൊപ്പം പത്തെണ്ണം ഇവയും സുഖമായി കൊണ്ടുപോകാം.

കാമോവ് അല്ലെങ്കിൽ നിലവധി ലൈറ്റ് വെയ്റ്റ് ഹെലികോപ്റ്ററുകൾ ഉൾക്കൊള്ളിക്കാം.
സീകിങ് ഹെലികോപ്റ്ററുകൾ, അല്ലെങ്കിൽ അമേരിക്ക നിർമിച്ച എംഎച്ച് 60 ആർ. ഇങ്ങനെ ഏതു തരം വിമാനവും വന്നിറങ്ങുമ്പോൾ അതു നിയന്ത്രിക്കുന്നത് ഈ ഐലൻഡിലാണ്.

]]>
രാജ്യത്തിൻറെ സ്വപ്‍ന പദ്ധതി; ഐ.എൻ.എസ്. വിക്രാന്ത് നേവിക്ക് കൈമാറി https://malayalees.ch/ins-vikrant-handed-over-to-navy/ Thu, 28 Jul 2022 12:35:31 +0000 https://malayalees.ch/?p=65551 ഇന്ത്യൻ നാവികസേനയുടെ ആദ്യ വിമാനവാഹിനിക്കപ്പലായ ഐ.എൻ.എസ്. വിക്രാന്ത് നേവിക്ക് കൈമാറി. കൊച്ചിൻ ഷിപ്പിയാർഡ് നിർമ്മിച്ച ഏറ്റവും ബൃഹത്തായ കപ്പൽ ഐഎൻഎസ് വിക്രാന്ത്. രാജ്യത്ത് ഇതുവരെ നിർമിച്ചിട്ടുള്ളതിൽ ഏറ്റവും വലിയ കപ്പലാണിത്.

മെയ്ക് ഇൻ ഇന്ത്യ പദ്ധതിയിലൂടെയാണ് ഐ എൻ എസ് വിക്രാന്ത് നിർമ്മിച്ചത് 2009-ൽ ഇന്ത്യയുടെ പ്രതിരോധവകുപ്പു മന്ത്രി എ .കെ. ആന്റണിയാണ് കപ്പൽ നിർമ്മാണത്തിനു തുടക്കമിട്ടത്.2010ൽ നിർമ്മാണം പൂർത്തിയാക്കാനും 2014ൽ കമ്മിഷൻ ചെയ്യാനുമാണ് ആദ്യം തീരുമാനിച്ചത്. എന്നാൽ നിർമ്മാണം ആരംഭിച്ചശേഷം തടസങ്ങളുണ്ടായി.

ഗത്തില്‍ നീങ്ങാനും കടലിലെ ഏത് സാഹചര്യത്തെയും മുന്നില്‍ക്കണ്ട് മുന്നേറാനുമുളള കരുത്ത് ഈ കപ്പലിനുണ്ട്. പരാമാവധി മണിക്കൂറില്‍ 28 നോട്ടിക്കല്‍ മൈല്‍ വരെ വേഗത കൈവരിക്കാനാകും. 262 മീറ്ററാണ് കപ്പലിന്റെ നീളം. വനിതാ ഓഫീസര്‍മാര്‍ അടക്കം 1500 പേരെ ഉള്‍ക്കൊളളാനാകും. . 50 ലധികം ഇന്ത്യന്‍ കമ്പനികളാണ് ഐഎന്‍എസ് വിക്രാന്തിന്റെ നിര്‍മ്മാണം ഏറ്റെടുത്തത്. ഒരേ സമയത്ത് 30 വിമാനങ്ങളാണ് കപ്പലിന് വഹിക്കാന്‍ കഴിയുന്നത്.

]]>
ഐഎൻഎസ് വിക്രാന്ത് തട്ടിപ്പ്; ബിജെപി നേതാവിനും മകനുമെതിരെ കേസ് https://malayalees.ch/ins-vikrant-case-police-register-fir-against-bjps-kirit-somaiya-son/ Thu, 07 Apr 2022 07:48:43 +0000 https://malayalees.ch/?p=59706 മഹാരാഷ്ട്രയിൽ ബിജെപി-ശിവസേന പോര് രൂക്ഷം. ഭൂമി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ശിവസേന നേതാവിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തതിന് പിന്നാലെ ബിജെപി നേതാവിനും മകനുമെതിരെ മുംബൈ പൊലീസ് കേസെടുത്തു.

കിരിത് സോമയ്യയ്ക്കും മകൻ നീലിനുമെതിരെയാണ് കേസ്. ഐഎൻഎസ് വിക്രാന്ത് വിമാന വാഹിനി കപ്പലുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. 57 കോടി രൂപയുടെ ക്രമക്കേട് നടത്തിയെന്നാണ് ആരോപണം. 2013-14ൽ കിരിത് സോമയ്യയുടെ നേതൃത്വത്തിൽ ഐഎൻഎസ് വിക്രാന്ത് മ്യൂസിയമാക്കി മാറ്റുന്നതിന് പൊതുജനങ്ങളിൽ നിന്ന് രൂപ സമാഹരിച്ചു.

ഈ തുക രാജ്ഭവനിൽ നിക്ഷേപിക്കേണ്ടതാണ്. എന്നാൽ പണം നിക്ഷേപിച്ചിട്ടില്ലെന്നാണ് കണ്ടെത്തൽ. മുൻ സൈനിക ഉദ്യോഗസ്ഥനാണ് ഇരുവർക്കുമെതിരെ പരാതി നൽകിയത്. അതേസമയം ആരോപണം ബിജെപി തള്ളി. തെളിവുണ്ടെങ്കിൽ കൊണ്ടുവരാനും പാർട്ടി വെല്ലുവിളിച്ചു.

]]>
കൊച്ചി കപ്പല്‍ശാലയില്‍ ബോംബ് ഭീഷണി; ഐഎന്‍എസ് വിക്രാന്ത് ബോംബിട്ട് തകര്‍ക്കുമെന്ന് ഇ-മെയില്‍ സന്ദേശം https://malayalees.ch/bomb-threat-ins-vikrant/ Mon, 06 Sep 2021 08:37:14 +0000 https://malayalees.ch/?p=49128 കൊച്ചി കപ്പല്‍ശാലയില്‍ ബോംബ് ഭീഷണി. ഐഎന്‍എസ് വിക്രാന്ത് ബോംബിട്ട് തകര്‍ക്കുമെന്നാണ് ഇ-മെയില്‍ വഴി ലഭിച്ച സന്ദേശത്തിലെ ഭീഷണി. കപ്പല്‍ശാല അധികൃതരുടെ പരാതിയില്‍ പൊലീസ് കേസെടുത്തു.

ഇന്ന് രാവിലയൊണ് ഇമെയില്‍ സന്ദേശം ലഭിച്ചതായുള്ള വിവരം പുറത്തുവന്നത്. ഐഎന്‍എസ് വിക്രാന്തിന് പുറമേ മറ്റ് കപ്പലുകളും തകര്‍ക്കുമെന്ന് ഭീഷണിയുണ്ട്. കപ്പല്‍ശാലയ്ക്ക് സുരക്ഷാ ഭീഷണി ഉയര്‍ത്തുമെന്നും ഇ-മെയില്‍ സന്ദേശത്തില്‍ പറയുന്നുണ്ട്. ഇ-മെയില്‍ ലഭിച്ചതിന് പിന്നാലെ കപ്പല്‍ശാല അധികൃതര്‍ പൊലീസിനെ സമീപിച്ചു. ഐ.ടി ആക്ട് 385 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഇ-മെയിലിന്റെ ഉടവിടം പരിശോധിച്ച ശേഷം തുടര്‍നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

]]>
ഐഎന്‍എസ് വിക്രാന്തിന്‍റെ ആദ്യഘട്ട സമുദ്ര പരീക്ഷണം വിജയം https://malayalees.ch/first-trail-of-ins-vikranth-is-success/ Mon, 09 Aug 2021 05:04:35 +0000 https://malayalees.ch/?p=47849 ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച വിമാനവാഹിനി കപ്പല്‍ ഐഎന്‍എസ് വിക്രാന്തിന്‍റെ ആദ്യഘട്ട സമുദ്ര പരീക്ഷണം വിജയകരം. കപ്പല്‍ അടുത്തവര്‍ഷം ആഗസ്റ്റോടെ കമ്മീഷന്‍ ചെയ്യാനാണ് ലക്ഷ്യമിടുന്നത്. ഐഎന്‍എസ് വിക്രാന്ത് ആദ്യഘട്ട സമുദ്രപരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയത് പ്രതിരോധ മേഖലയ്ക്ക് പുത്തനുണര്‍വാണ് ഉണ്ടാക്കിയത്.

ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് ഐഎന്‍എസ് വിക്രാന്ത് സമുദ്രപരീക്ഷണത്തിനായി പുറപ്പെട്ടത്. ആറ് നോട്ടിക്കല്‍ മൈല്‍ ദൂരം താണ്ടി കപ്പല്‍ തിരികെയെത്തിയതോടെ കൊച്ചി കപ്പല്‍ശാലയ്ക്കും ഇത് അഭിമാന നേട്ടം. കൊച്ചി കപ്പൽശാല അധികൃതരുടെയും നാവികസേനയുടെയും മേൽനോട്ടത്തിലായിരുന്നു യുദ്ധക്കപ്പലിൻ്റെ ഉൾക്കടലിലെ പരിശോധനകൾ. വേഗത കൂട്ടിയും കുറച്ചുമുള്ള പലതരം പരീക്ഷണങ്ങൾ ഉൾക്കടലിൽ നടന്നു.

2009ലാണ് കൊച്ചിന്‍ കപ്പല്‍ശാലയില്‍ കപ്പലിന്‍റെ നിര്‍മാണം ആരംഭിച്ചത്. ഒരേസമയം ഹെലികോപ്റ്ററുകളെയും ഫൈറ്റർ വിമാനങ്ങളെയും വഹിക്കാൻ കഴിയുന്ന വിക്രാന്തിന് 28 മൈൽ വേഗതയും, 18 മൈൽ ക്രൂയിസിംഗ് വേഗതയും 7,500 മൈൽ ദൂരം പോകുവാനുള്ള ശേഷിയും ഉണ്ട്. ആത്മനിര്‍ഭര്‍ ഭാരത്, മെയ്ക്ക് ഇന്‍ ഇന്ത്യ എന്നിവയുടെ ഭാഗമായാണ് ഐഎന്‍എസ് വിക്രാന്ത് ഇന്ത്യയില്‍ നിര്‍മിക്കാന്‍ തീരുമാനിച്ചത്. ആയുധങ്ങള്‍ ഘടിപ്പിച്ചുളള പരീക്ഷണങ്ങള്‍ ഉടൻ ഉണ്ടാകും.

]]>