INS MAGAR – malayalees.ch https://malayalees.ch Malayalam Online News Portal Wed, 13 May 2020 04:56:04 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png INS MAGAR – malayalees.ch https://malayalees.ch 32 32 കൊച്ചിയുടെ ആശ്വാസതീരമണഞ്ഞ് 202 പ്രവാസികള്‍ https://malayalees.ch/second-navy-ship-ins-magar-bringing-back-indians-from-maldives-amid-covid-19-pandemic/ Wed, 13 May 2020 04:55:53 +0000 https://malayalees.ch/?p=25510 നിശ്ചയിച്ചതിലും 10 മിനുറ്റ് മുമ്പ് 5.50 ന് 202 യാത്രക്കാരുമായി നാവിക സേനയുടെ ഐഎൻഎസ് മഗർ കൊച്ചി തുറമുഖത്തെത്തി

മാലിദ്വീപില്‍ നിന്ന് പ്രവാസികളുമായി ഇന്ത്യന്‍ നാവികസേനയുടെ രണ്ടാമത്തെ കപ്പല്‍ ഐ.എന്‍.എസ് മഗര്‍ കൊച്ചി തുറമുഖത്തെത്തി. 91 മലയാളികളടക്കം 202 പ്രവാസികളാണ് കൊച്ചിയുടെ ആശ്വാസ തീരത്ത് കപ്പലിറങ്ങിയത്.

നിശ്ചയിച്ചതിലും 10 മിനുറ്റ് മുമ്പ് 5.50 ന് 202 യാത്രക്കാരുമായി നാവിക സേനയുടെ ഐഎൻഎസ് മഗർ കൊച്ചി തുറമുഖത്തെത്തി. ഓപ്പറേഷൻ സമുദ്രസേതുവിന്റെ ഭാഗമായി നടക്കുന്ന രണ്ടാം സമുദ്രരക്ഷ ദൗത്യത്തിൽ 15 സംസ്ഥാനങ്ങളിൽ നിന്നുള്ളവർ ആണ് സുരക്ഷിതമായി മടങ്ങിയെത്തിയത്. ഗര്‍ഭിണികളുൾപ്പെടെ വൈദ്യ സഹായം ആവശ്യമുള്ള 18 പേരടക്കമുള്ള സംഘമാണ് മടങ്ങിയെത്തിയത്. തമിഴ് നാട്ടില്‍ നിന്നുള്ളവരൊഴികെ മറ്റു സംസ്ഥാനങ്ങളിലുള്ളവര്‍ക്ക് എറണാകുളം ജില്ലയിലാണ് നിരീക്ഷണത്തില്‍ കഴിയാന്‍ സംവിധാനം ഒരുക്കിയിട്ടുള്ളത്.

തമിഴ്നാട്ടിൽ നിന്നുള്ള 80 പ്രവാസികളെ തമിഴ്നാട് സര്‍ക്കാര്‍ അയച്ച പ്രത്യേക വാഹനത്തിലാണ് നാട്ടിലേക്ക് കൊണ്ട് പോയത്. എറണാകുളം സ്വദേശികൾ ഒഴികെയുള്ള കെ. എസ്.ആർ.ടി.സി ബസ്സുകളിൽ സ്വന്തം ജില്ലകളിലെ നിരീക്ഷണകേന്ദ്രത്തിലേക്ക് എത്തിച്ചു. നാവിക സേനയുടെ രക്ഷാദൌത്യത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസമെത്തിയ ആദ്യ കപ്പലായ ഐ.എൻ.എസ് ജലാശ്വയിൽ 698 പ്രവാസികളാണ് രാജ്യത്തേക്ക് മടങ്ങിയെത്തിയത്.

]]>
മാലദ്വീപില്‍ നിന്ന് രണ്ടാമത്തെ കപ്പല്‍ ഇന്ന് കൊച്ചിയിലെത്തും https://malayalees.ch/ins-magar-from-maldives-reaches-kochi-today/ Tue, 12 May 2020 04:03:19 +0000 https://malayalees.ch/?p=25445 202 യാത്രക്കാരാണ് കപ്പലിലുള്ളത്.

മാലദ്വീപില്‍ നിന്ന് പ്രവാസികളുമായി ഇന്ത്യന്‍ നാവികസേനയുടെ രണ്ടാമത്തെ കപ്പല്‍ ഐഎന്‍എസ് മഗര്‍ ഇന്ന് കൊച്ചിയിലെത്തും. 202 യാത്രക്കാരാണ് കപ്പലിലുള്ളത്. കൂടാതെ പ്രവാസികളുമായി രണ്ട് വിമാനങ്ങളും ഇന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തും.

ഞായറാഴ്ച രാവിലെ 10 മണിക്ക് മാലദ്വീപ് തീരത്തെത്തിയ കപ്പല്‍ എമ്പാര്‍ക്കേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം വൈകുന്നേരത്തോടെയാണ് കൊച്ചിയിലേക്ക് മടങ്ങിയത്. കപ്പലില്‍ ആകെ 202 യാത്രക്കാരാണുള്ളത്. ഇതിൽ 14 ഗർഭിണികളും ഉൾപ്പെടുന്നു. യാത്രക്കാര്‍ക്കായി ഭക്ഷണവും ശുചിമുറിയും ഉള്‍പ്പെടെയുള്ള സജ്ജീകരണങ്ങള്‍ ഐഎന്‍എസ് മഗറില്‍ ഒരുക്കിയിട്ടുണ്ട്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മുതിര്‍ന്ന പൌരന്‍മാര്‍ക്കുമായി പ്രത്യേക മെസ്സും കപ്പലിലുണ്ട്. ഇന്ന് വൈകീട്ട് ഏഴ് മണിയോടെ കപ്പല്‍ കൊച്ചി തുറമുഖത്തെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. യാത്രക്കാരെ സ്വീകരിക്കാനുള്ള എല്ല ഒരുക്കങ്ങളും സാമുദ്രിക ക്രൂയിസ് ടെർമിനലിൽ പൂർത്തിയായി കഴിഞ്ഞു.

ഇന്ന് കൊച്ചിയിലേക്ക് രണ്ട് വിമാനങ്ങളും പ്രവാസികളുമായെത്തും. രാത്രി 8.30ന് ദമാമിൽ നിന്നുള്ള വിമാനമാണ് ആദ്യമെത്തുക. സിംഗപ്പൂരിൽ നിന്നുള്ള രണ്ടാമത്തെ വിമാനം 10.50നും എത്തിച്ചേരും.

]]>