innocent passed away – malayalees.ch https://malayalees.ch Malayalam Online News Portal Wed, 29 Mar 2023 10:13:34 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png innocent passed away – malayalees.ch https://malayalees.ch 32 32 ‘ആദ്യമായി കണ്ടത് നെല്ല് എന്ന ചിത്രത്തിനിടെ’; ഇന്നസെന്റുമായുള്ള സൗഹൃദത്തിനെ കുറിച്ച് മമ്മൂട്ടി https://malayalees.ch/mammootty-fb-post-about-innocent/ Wed, 29 Mar 2023 10:12:22 +0000 https://malayalees.ch/?p=78821 ഇന്നസെന്റിന്റെ വിയോഗത്തിന് പിന്നാലെ അദ്ദേഹത്തെ കുറിച്ച് ഹൃദയം തൊടുന്ന കുറിപ്പുമായി മമ്മൂട്ടി. ഇന്നസെന്റ് എങ്ങനെയാണ് തനിക്ക് ജ്യേഷ്ഠനും സുഹൃത്തും വഴികാട്ടിയുമെല്ലാമായി മാറിയതെന്ന് വിശദീകരിക്കുന്നതാണ് കുറിപ്പ്. 

ഇന്നസെന്റ് ഇനി ഇല്ല..

ഏതൊരു വിയോഗത്തെക്കുറിച്ച് ഓർക്കുമ്പോഴും എന്നത് പോലെ ഇന്നസെന്റിനെക്കുറിച്ച് ഇപ്പോൾ ആലോചിക്കുമ്പോഴും അദ്യം സങ്കടംതന്നെയാണ് തോന്നുന്നത്. അടുത്തനിമിഷം അദ്ദേഹം തന്ന പൊട്ടിച്ചിരികളും .ദുഃഖം മാത്രമല്ലാതെ അതിനപ്പുറത്തേക്ക് ചിരി ഓർമ്മകളും കടന്നുവരുന്നു എന്നതിൽ ആ മനുഷ്യൻ നമ്മളിൽ ആഴത്തിൽ അവശേഷിപ്പിച്ചുപോയ സ്വാധീനത്തിന്റെ അംശമുണ്ട്.
ഇന്നസെന്റുമായുള്ള വ്യക്തിബന്ധത്തെക്കുറിച്ച് പറയുമ്പോൾ ‘സുഹൃത്തും വഴികാട്ടിയും ജ്യേഷ്ഠസഹോദരനും പോലെ’ എന്ന വിശേഷണത്തിൽ നിന്ന് ‘പോലെ’ എന്ന വാക്ക് അടർത്തി മാറ്റാനായിരുന്നു എനിക്കിഷ്ടം. പോലെയല്ല…അദ്ദേഹം എനിക്ക് മേൽപ്പറഞ്ഞ എല്ലാമായിരുന്നു.
ഇന്നസെന്റിനെ ഞാൻ ആദ്യമായി കാണുന്നത് ‘നെല്ല്’ എന്ന ചിത്രത്തിലെ ചായക്കടദൃശ്യത്തിൽ ആണ്. ചെറിയ വേഷങ്ങളിൽ വരുന്നവരെപ്പോലും ശ്രദ്ധിച്ച് അവർ ആരാണെന്ന് അന്വേഷിച്ച് നടക്കുന്ന ഒരു സിനിമാ മോഹിയായ കാലമുണ്ടായിരുന്നു;എനിക്ക്. വേഷങ്ങൾ തേടി നടക്കുന്നകാലത്ത് ‘നൃത്തശാല’യിലെയും ‘ജീസസി’ലെയും ചെറിയവേഷങ്ങളിൽ പ്രത്യക്ഷപ്പെട്ട ‘ഇയാളാരാണ്’ എന്ന ജിജ്ഞാസയോടെ ഞാൻ ഇന്നസെന്റിനെ ശ്രദ്ധിച്ചിരുന്നു. ‘ഇന്നസെന്റ്’ എന്ന പേര് തന്നെ അന്ന് അപൂർവ്വതയായിരുന്നു.. ഇന്നും. പിന്നീട് സിനിമയിൽ വന്നതിന് ശേഷമാണ് ഇന്നസെന്റിനെ അദ്യമായി നേരിട്ട് കാണുന്നത്. നെടുമുടി വേണുവിന്റെ ‘വിടപറയും മുമ്പേ..’എന്ന സിനിമയുടെ നിർമാതാക്കളായിരുന്നു ഇന്നസെന്റും സുഹൃത്ത് ഡേവിഡ് കാച്ചപ്പള്ളിയും. ശത്രു ഫിലിംസ് എന്നായിരുന്നു ബാനറിന്റെ പേര്. അന്നത്തെ നവസിനിമാസംവിധായകരോടായിരുന്നു എനിക്ക് ആഭിമുഖ്യം. അവരുടെ സിനിമകളിൽ അഭിനയിക്കാനായിരുന്നു ആഗ്രഹവും. വാണിജ്യവിജയം നേടുന്ന സിനിമകളേക്കാൾ ഇന്നസെന്റിന്റെ ശത്രുഫിലിംസ് സമാന്തരസിനിമകളിലാണ് ശ്രദ്ധകേന്ദ്രീകരിച്ചത്. അങ്ങനെ ഇന്നസെന്റുമായി പരിചയപ്പെടുകയും അത് വലിയ സൗഹൃദത്തിലേക്ക് വളരുകയുമാണുണ്ടായത്. ഈ ബന്ധത്തിലൂടെയാണ് ശത്രു ഫിലിംസിന്റെ ‘ലേഖയുടെ മരണം ഒരു ഫ്ളാഷ് ബാക്ക്’ എന്ന സിനിമ എന്നെത്തേടിവന്നത്. കെ.ജി.ജോർജ് ആയിരുന്നു സംവിധായകൻ. സിനിമപശ്ചാത്തലമായ കഥയിൽ പ്രേംസാഗർ എന്ന നായകനടന്റെ വേഷമായിരുന്നു എനിക്ക്.തുടർന്ന് മോഹന്റെയും ഇന്നസെന്റിന്റെയും ശ്രീനിവാസന്റേയുമെല്ലാം ആലോചനയാണ് ‘ഒരു കഥ ഒരു നുണക്കഥ’ എന്ന ചിത്രമായി പരിണമിച്ചത്. ഞാൻ പ്രൊഫസർ മോഹൻദാസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഈ സിനിമയിലൂടെ ആണ് ഇന്നസെന്റുമായുള്ള എന്റെ സൗഹൃദം ദൃഢമായത്.
തനി തൃശ്ശൂർഭാഷസംസാരിക്കുന്ന ഇന്നസെന്റുമായുള്ള ചങ്ങാത്തം നാൾക്കുനാൾ വളർന്നു.
താരതമ്യേന ജൂനിയറായ ഞാൻ ഇന്നസെന്റുൾപ്പെടെയുള്ളവരുടെ സൗഹൃദക്കൂട്ടായ്മകളിൽ കാഴ്ചക്കാരനും കേൾവിക്കാരനുമായി കൂടി. പതിയെ എനിക്ക് കൂടുതൽനല്ലവേഷങ്ങൾ കിട്ടിത്തുടങ്ങി. ജോൺപോളിന്റെ തിരക്കഥയിൽ ഞാനും മോഹൻലാലും പ്രധാനവേഷങ്ങളിലഭിനയിച്ച ‘അവിടത്തെപ്പോലെ ഇവിടെയും’ എന്ന സിനിമയിൽ അനിരുദ്ധൻ എന്ന സെയിൽസ്മാന്റെ കഥാപാത്രമായിരുന്നു എന്റേത്.തൃശ്ശൂർക്കാരനായ ലോനപ്പൻചേട്ടൻ എന്ന കച്ചവടക്കാരന്റെ വേഷം അഭിനയിക്കാൻ ആരുണ്ടെന്ന ആലോചനകൾക്കിടെ ഞാനാണ് ഇന്നസെന്റിന്റെ പേര് ഓർമിപ്പിച്ചത്… സ്വതസിദ്ധമായ ശൈലിയിൽ ഇന്നസെന്റ് ഞങ്ങളൊരുമിച്ചുള്ള സീൻ പൊലിപ്പിച്ചെടുത്തു.
ഒന്നിച്ചുള്ള ആദ്യ സീൻ പിന്നീട് എത്രയോ അധികം സിനിമകളിൽ ഞാനും ഇന്നസെന്റും ഒരുമിച്ചഭിനയിച്ചു. 1995-ൽ അമ്മ സംഘടന രൂപവത്കരിക്കുമ്പോൾ ഇന്നസെന്റ് മുൻനിരയിലുണ്ടായിരുന്നു.പിന്നീട് ഭരണസമിതി പുന:സംഘടിപ്പിക്കപ്പെട്ടപ്പോൾ അദ്ദേഹത്തിന്റെ പേരാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് നിർദ്ദേശിക്കപ്പെട്ടത്. ഗൗരവമുള്ള വിഷയങ്ങളും സാഹചര്യങ്ങളുമുണ്ടാകുമ്പോൾ തീർത്തും ലളിതമായി അത് കൈകാര്യം ചെയ്യാൻ ഇന്നസെന്റിനാകുമെന്നും അത് സംഘടനയ്ക്ക് പ്രതിരോധകവചമാകുമെന്നുമുള്ള കണക്കുകൂട്ടലായിരുന്നു എല്ലാവർക്കുമുണ്ടായിരുന്നത്.
ഇന്നസെന്റ് എല്ലാവരെപ്പറ്റിയും കഥകളുണ്ടാക്കുമായിരുന്നു. ആരെപ്പറ്റിയാണോ കഥയുണ്ടാക്കുന്നത് അയാളോടായിരുന്നു ആ കഥ ആദ്യം പറയുക. അയാൾ പൊട്ടിച്ചിരിച്ചാൽ മാത്രമേ കഥ മറ്റുള്ളവരോട് പറയൂ. കേൾക്കുന്ന ആളിനനുസരിച്ച് പ്രധാനകഥാപാത്രങ്ങൾ മാറും. എന്നോടു പറയുമ്പോൾ ലാലും മോഹൻലാലിനോട് പറയുമ്പോൾ ഞാനു മായിരിക്കും കേന്ദ്രകഥാപാത്രം. പലപ്പോഴും ഇന്നസെന്റിന്റെ കഥകളിലെ പ്രധാനകഥാപാത്രം അദ്ദേഹം തന്നെയാണ്. എപ്പോഴും നമ്മെ രസിപ്പിക്കുന്നതല്ലാതെ,ആരെക്കുറിച്ചും പരദൂഷണം പറയുന്ന ശീലം ഇന്നസെന്റിനില്ലായിരുന്നു. നടൻ എന്ന നിലയിൽ വിലയിരുത്തുമ്പോൾ ഇന്നസെന്റിന് മാത്രം ചെയ്യാനാകുന്ന എത്രയോ കഥാപാത്രങ്ങൾ മനസിലെത്തും. ഞങ്ങൾ ഒരുമിച്ച് ചെയ്തവയിലും എത്രയോ എണ്ണം…ഇടയ്ക്കിടയ്ക്ക് എനിക്ക് അദ്ദേഹത്തെ ഒരാവശ്യവുമില്ലാതെ ഓർമവരും. അപ്പോൾ വിളിക്കും. അവസാനത്തേതിനുതൊട്ടുമുമ്പുള്ള ആശുപത്രിവാസത്തിലും ഞാൻ ഇന്നസെന്റിനെ വിളിച്ചിരുന്നു…..
അദ്ദേഹം പോയപ്പോൾ നഷ്ടമായത് ഒരു വ്യക്തി, നടൻ, സംഘടകൻ, സാമാജികൻ സഹൃദയൻ ഇവരൊക്കെയാണ് ഒരാളല്ല നമ്മെ വിട്ടു പോയത്
ഒത്തിരിപ്പേരാണ്.
എനിക്ക് നഷ്ടമായതും ഇത്രയുംപേരെയാണ്. ഒരാൾക്ക് പലതാകാൻ പറ്റില്ല. അയാൾ മാത്രമാകാനേ കഴിയൂ. പക്ഷേ ഇന്നസെന്റിന് ഇന്നസെന്റ് മാത്രമല്ലാത്ത പലരായി ജീവിക്കാനും സൗഹൃദങ്ങൾ പങ്കിടാനും സാധിച്ചു. അതുകൊണ്ടാണ് ഇത്രയും വലിയ ജനാവലി അദ്ദേഹത്തെ യാത്രയയ്ക്കാൻ എത്തിയതും. ഉള്ളിൽ തേങ്ങലുണ്ടാകുമെങ്കിലും ഇനിയും അദ്ദേഹത്തെക്കുറിച്ചുള്ള ഓർമകൾ നമ്മുടെ ചുണ്ടിലോ മനസിലോ ചിരി നിറയ്ക്കട്ടെ…സന്തോഷം പകരട്ടെ…അതിനപ്പുറത്തേക്ക് ക്യാൻസർ വാർഡിലും ചിരിച്ച ഒരു മനുഷ്യന് എന്ത് സമ്പാദിക്കാൻ…!

]]>
ചോറു വിളമ്പുമ്പോള്‍, ഫോണ്‍ ചെയ്യുമ്പോള്‍, ഒരുങ്ങുമ്പോള്‍, പടികള്‍ ചാടിയിറങ്ങുമ്പോള്‍….; ഇന്നസെന്റിന്റെ ഡയലോഗ് ഓര്‍ക്കാത്ത ദിവസമുണ്ടോ? https://malayalees.ch/legendary-actor-innocent-funny-movie-dialogues/ Mon, 27 Mar 2023 12:09:29 +0000 https://malayalees.ch/?p=78706 ഏതെങ്കിലും ഒന്നിനെ കളിയാക്കിയും വേദനിപ്പിച്ചും പുച്ഛിച്ചുമല്ല ചിരിയുണ്ടാക്കേണ്ടതെന്ന സൂക്ഷ്മത എല്ലാവരിലേക്കും എത്തുന്നതിന് മുന്‍പ് തന്നെ മലയാളിയ്ക്ക് ധാരാളം ‘നല്ല തമാശകള്‍’ സമ്മാനിച്ച പ്രതിഭയാണ് ഇന്നസെന്റ്. നര്‍മ്മത്തിനായി ശരീരത്തിന്റെ സകല സാധ്യതകളും ഇന്നസെന്റ് പ്രയോജനപ്പെടുത്തുമ്പോള്‍ അത് മലയാളി ജീവിതത്തിന്റെ സമസ്തമേഖകളേയും സ്പര്‍ശിക്കുന്നതാകുമ്പോള്‍, അത് അവരവരെ തന്നെ നോക്കിയുള്ളതാകുമ്പോള്‍ സ്വാഭാവികമായും മലയാളികള്‍ പൊട്ടിച്ചിരിച്ചുപോകുന്നു. ജീവിതത്തിലെ ഓരോ സന്ദര്‍ഭത്തിലും മലയാളി ഇന്നസെന്റിന്റെ ഡയലോഗുകള്‍ എടുത്ത് പ്രയോഗിക്കുന്നു. ഇന്നസെന്റിന്റെ ശബ്ദവും ശരീര ചലനങ്ങളും മനസില്‍ കാണുന്നു. ജീവിതത്തെക്കുറിച്ച് ആ നര്‍മങ്ങള്‍ പറയുന്ന തത്വചിന്തകളെ ഉള്‍ക്കൊള്ളുന്നു. ഇന്നസെന്റിന്റെ ഒരു ഡയലോഗെങ്കിലും പറയാതെ, ഓര്‍മിക്കാതെ മലയാളിയുടെ ഏത് ദിവസമാണ് കടന്നുപോകാറുള്ളത്? (Legendary actor Innocent funny movie dialogues)

രാവിലെ എഴുന്നേറ്റ് കണ്ണാടിയ്ക്ക് മുന്നില്‍ നിന്ന് തിടുക്കത്തില്‍ പോകാനൊരുങ്ങുമ്പോള്‍ ആരെങ്കിലും വിളിച്ചാല്‍ മലയാളിയുടെ നാക്കിലേക്ക് റിഫഌക്‌സ് ആക്ഷനായി പറന്നു വരുന്നത് ഞാന്‍ ഒരുങ്ങുവാ അമ്മച്ചീ എന്നായിരിക്കും. ഇനി വരുന്നത് ഫോണ്‍ വിളിയാണെങ്കില്‍ അരമണിക്കൂര്‍ മുന്‍പേ പുറപ്പെട്ടൂ, വേണമെങ്കില്‍ ഒരു മണിക്കൂര്‍ മുന്‍പേ പുറപ്പെടാം എന്നായിരിക്കും. പടിക്കെട്ടുകള്‍ ചാടിയിറങ്ങുമ്പോള്‍ തടസങ്ങളെ കവച്ച് ചാടി ജയിക്കുമ്പോള്‍ സ്വന്തം തോളില്‍ തട്ടി ഇതല്ല, ഇതിനപ്പുറവും ചാടിക്കടന്നവനാണീ കെ കെ ജോസഫ് എന്ന് പറയാന്‍ തോന്നാത്ത മലയാളികളുണ്ടാകുമോ?

തോന്നയ്ക്കല്‍ പഞ്ചായത്തിലെ അരിമണികളും മദ്യവിമുക്തമായ കിനാശേരിയും മലയാളിയുടെ മനോഭൂപടത്തില്‍ വളരെ ആഴത്തില്‍ അടയാളപ്പെടാന്‍ കാരണം ഇന്നസെന്റ് എന്ന നടന്റെ ശരീരത്തിന്റേയും ശബ്ദത്തിന്റേയും അനന്ത സാധ്യതകളാണ്. നീ എന്തിനാ പഠിക്കുന്നേ…? എന്ന ചോദ്യം കേട്ടാല്‍ തന്നെ മനസിലാകും അതിന്റെ അര്‍ഥമെന്താണെന്ന്.

എന്നും താണു വണങ്ങിയിട്ട് മാത്രമുള്ള മുതലാളിയോട് എന്നെങ്കിലും ഒരിക്കല്‍ പണക്കാരനായി വന്ന് സ്വന്തം കാലിലുറച്ച് നിന്ന് അഹങ്കാരത്തോടെ നാല് വര്‍ത്തമാനം പറയുക എന്ന ആഗ്രഹം നീതിബോധമുള്ള ഒരു മനുഷ്യന്റെ ചോദനയാണ്. യഥാര്‍ത്ഥ ജീവിതത്തില്‍ അത് സാധിക്കാത്തവര്‍ പോലും മ…മ…മത്തങ്ങാത്തലയാ… എന്ന് ഉള്ളിലെങ്കിലും വിളിച്ച് ചില അമര്‍ഷങ്ങളെ ചിരിയില്‍ ലയിപ്പിച്ച് ഒഴുക്കിവിടാറുണ്ട്. എന്നിട്ടും അമര്‍ഷം മാറിയില്ലെങ്കില്‍ മോന്തയ്‌ക്കൊന്ന് പൊട്ടിച്ചിട്ട് കണ്ണാടിയെടുത്ത് കാണിച്ചുകൊടുക്ക് അപ്പോ കാണും മാര്‍ക്ക് എന്നോ മറ്റോ വിചാരിച്ച് മലയാളി സമാധാനിക്കും. എന്നിട്ടും അമര്‍ഷം മാറിയില്ലെങ്കില്‍ കുറച്ച് പപ്പടം എടുത്തങ്ങ് കാച്ചും…

വാഴയായാല്‍ എന്താ വാ തുറന്ന് പറഞ്ഞൂടേ എന്ന ക്ലാസിക്കല്‍ നര്‍മം ഭൂമിയില്‍ മലയാളികള്‍ ഉള്ള കാലത്തോളം മറക്കില്ല. മത്തായിച്ചന്‍ ഉണ്ടോ എന്ന ചോദ്യത്തിന് ഉണ്ടില്ല, എന്തേ ഉണ്ണണോ എന്ന മറുചോദ്യം പോലെ, എനിക്ക് പരിചയമില്ല നീ മുണ്ട് എന്ന നിഷ്‌കളങ്ക വാക്കുകള്‍ പോലെ, ഞാന്‍ ഭാസുരയുടെ ഭര്‍ത്താവാ സംബന്ധക്കാരന്‍ എന്ന നിലവിളിയോമെത്തുന്ന ഭയപ്പാടിന്റെ വാക്കുകള്‍ പോലെ ഇനിയൊന്ന് ഇനിയൊരിക്കലും ഉണ്ടാകില്ലെന്ന് തിരിച്ചറിയുമ്പോള്‍ മലയാളി മനസുകള്‍ ഇന്നസെന്റിന്റെ വിയോഗത്തിന്റെ വേദനയില്‍ ഉരുകുകയാണ്.

]]>
‘ഇന്നസെന്റ് ചേട്ടന് ആദരാഞ്ജലി അര്‍പ്പിക്കുന്നില്ല, മരിച്ചു പോയി എന്നും വിശ്വസിക്കുന്നില്ല’; സലിംകുമാര്‍ https://malayalees.ch/salim-kumar-about-innocent-death/ Mon, 27 Mar 2023 07:17:46 +0000 https://malayalees.ch/?p=78669 കല്യാണരാമന്‍, തുറുപ്പുഗുലാന്‍, കഥ പറയുമ്പോള്‍, മേരിക്കുണ്ടൊരു കുഞ്ഞാട് മുല്ല, ഡ്രൈവിങ് ലൈസന്‍സ്, ഉദയപുരം സുല്‍ത്താന്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ ഒരുമിച്ച് പ്രതിഭ തെളിയിച്ച താരങ്ങളാണ് നടന്‍ ഇന്നസെന്റും സലിംകുമാറും. ഹാസ്യകഥാപാത്രങ്ങളായും അഭ്രപാളികളില്‍ പ്രേക്ഷകരുടെ കണ്ണ് നനയിച്ചും വേഷപ്പകര്‍ച്ചകള്‍ പകര്‍ന്നാടിയ ഇന്നസെന്റിന്റെ ഓര്‍മകള്‍ പങ്കുവക്കുകയാണ് സലിംകുമാര്‍. ഇന്നസെന്റിന് ആദരാഞ്ജലി അര്‍പ്പിക്കുന്നില്ല, അദ്ദേഹം മരിച്ചുവെന്ന് വിശ്വസിക്കാനാകുന്നില്ല എന്നാണ് സലിം കുമാര്‍ കുറിച്ചത്. നമുക്കാര്‍ക്കും കാണാന്‍ പറ്റാത്ത ഒരു ലൊക്കേഷനില്‍ ഷൂട്ടിന് പോയതാണ് അദ്ദേഹമെന്ന് താന്‍ വിശ്വസിക്കുന്നുവെന്നും വികാരഭരിതമായ കുറിപ്പില്‍ സലിംകുമാര്‍ പറഞ്ഞു.( Salim Kumar about Innocent death)

ഇന്നസെന്റിനെ കുറിച്ച് സലിംകുമാര്‍

‘ഇന്നസെന്റ് എന്ന ചിരിമഴ പെയ്തു തീര്‍ന്നു. എങ്കിലും ആ മഴ ചങ്കിലെ വൃക്ഷ തലപ്പുകളില്‍ ബാക്കി വച്ചിട്ട് പോയ മഴത്തുള്ളികള്‍ ഓര്‍മ്മകളുടെ നനുത്ത കാറ്റില്‍ ജീവിതാവസാനം വരെ നമ്മളില്‍ പെയ്തുകൊണ്ടേയിരിക്കും. ഇന്നസെന്റ് ചേട്ടന് ഞാന്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നില്ല,
മരിച്ചു പോയി എന്നും ഞാന്‍ വിശ്വസിക്കുന്നില്ല, അദ്ദേഹം ദൂരെ എവിടെയോ, നമുക്കൊന്നും കാണാന്‍ പറ്റാത്ത ഒരു ലൊക്കേഷനില്‍ ഷൂട്ടിങ്ങിന് പോയതാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു. ഞാനുമുണ്ട്‌ ആ സിനിമയില്‍ പക്ഷേ എന്റെ ഡേറ്റ് ഇതുവരെ ആയിട്ടില്ല, ആവും, ആവാതിരിക്കാന്‍ പറ്റില്ലലോ.
എന്നാലും മാസത്തില്‍ രണ്ടു തവണയെങ്കിലും എന്റെ ഫോണില്‍ തെളിഞ്ഞു വരാറുള്ള ഇന്നസെന്റ് എന്ന പേര് ഇനി മുതല്‍ വരില്ല എന്നോര്‍ക്കുമ്പോള്‍……..’.

ഇന്നലെ രാത്രി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ഇന്നസെന്റിന്റെ അന്ത്യം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി താരത്തിന്റെ ആരോഗ്യനില മോശമായി തുടരുകയായിരുന്നു. കാന്‍സറിന് നേരത്തെയും ചികിത്സ തേടിയിട്ടുള്ള ഇന്നസെന്റ്, രോഗത്തെ അതിജീവിച്ച് ശക്തമായ തിരിച്ചുവരവ് നടത്തിയ വ്യക്തിയാണ്. കാന്‍സര്‍ രോഗത്തെ തന്റെ ഇച്ഛാശക്തിയോടെ നേരിട്ട വ്യക്തിയായിട്ടാണ് നടന്‍ ഇന്നസെന്റ് അറിയപ്പെടുന്നത്. കാന്‍സര്‍ വാര്‍ഡിലെ ചിരി എന്നത് ഉള്‍പ്പടേയുള്ള പുസ്തകങ്ങളും അദ്ദേഹം എഴുതിയിട്ടുണ്ട്.

2009-ലെ മികച്ച നടനുള്ള ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് ഇന്നസെന്റിന് ലഭിച്ചു. കൂടാതെ, മികച്ച സഹനടനുള്ള സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡും ഫിലിം ക്രിട്ടിക്സ് അവാര്‍ഡും മറ്റ് നിരവധി അംഗീകാരങ്ങളും ഇന്നസെന്റിനെ തേടിയെത്തി. ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയുടെ പ്രസിഡന്റ് സ്ഥാനത്ത് പതിനഞ്ച് വര്‍ഷം തുടര്‍ന്നു. 2014ല്‍ നടന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷജനാധിപത്യമുന്നണിയുടെ പിന്തുണയോടെ ചാലക്കുടി നിയോജകമണ്ഡലത്തിന്റെ പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടു.

]]>
നിരവധി ചിത്രങ്ങളിൽ ഒന്നിച്ചെത്തി; ഒടുവിൽ വിടവാങ്ങിയതും ഒരേ ദിവസം തന്നെ https://malayalees.ch/innocent-sukumari-movies/ Mon, 27 Mar 2023 05:08:08 +0000 https://malayalees.ch/?p=78661 നിരവധി മലയാള സിനിമകളിൽ ഒന്നിച്ച് വേഷമിട്ട താരങ്ങളാണ് സുകുമാരിയും ഇന്നസെന്റും. ആകാശ ഗംഗ, തലയണ മന്ത്രം, അമ്മ അമ്മായി അമ്മ, നമ്പർ 1 സ്‌നേഹതീരം ബാംഗ്ലൂർ നോർത്ത്, വെട്ടം, അനന്ത വൃത്താന്തം, ഗജകേസരീ യോഗം ഇങ്ങനെ നീളുന്നു. ( innocent sukumari movies )

കോമ്പിനേഷൻ സീനുകൾ കുറവാണെങ്കിലും ഇരവരും ചേർന്നെത്തുന്ന ചിത്രങ്ങളിലെ രംഗങ്ങൾ തീയേറ്ററുകളിൽ ആളുകളെ പൊട്ടിച്ചിരിപ്പിച്ചിരുന്നു. ആകാശ ഗംഗയിലെ ഭയപ്പെടുത്തലുകളിൽ നിന്ന് പ്രേക്ഷകർക്ക് അൽപം ആശ്വാസം നൽകിയത് മുത്തശ്ശിയായി സുകുമാരിയും മകനായി ഇന്നസെന്റും എത്തിയ ചില സീനുകളായിരുന്നു. തലയണമന്ത്രത്തിലും കരാട്ടെ മാസ്റ്ററായി ഇന്നസെന്റും സുലോചനാ തങ്കപ്പനായി സുകുമാരിയും കസറി.

നമ്പർ 1 സ്‌നോഹതീരം ബാംഗ്ലൂർ നോർത്തിലെ കുര്യാക്കോസും സ്‌കൂൾ പിൻസിപ്പലുമായുള്ള രംഗങ്ങൾ മലയാളി പ്രേക്ഷകർക്ക് ഒരിക്കലും മറക്കാൻ സാധിക്കില്ല. 1990 ൽ പുറത്തിറങ്ങിയ അനന്ത വൃത്താന്തത്തിലെ ഇരുവരും ചേർന്നുള്ള പ്രണയരംഗം ഇന്നും പ്രേക്ഷകരെ ചിരിപ്പിക്കുന്നു.

ഒടുവിൽ മലയാളത്തിന്റെ പ്രിയ നടി സുകുമാരി വിടവാങ്ങിയ അതേ മാർച്ച് 26ന് കൃത്യം പത്ത് വർഷത്തിനിപ്പുറം ഇന്നസെന്റും യാത്രയായി.

]]>
അഭിനയത്തില്‍ ജീവിച്ച നടന്‍, ജീവിതത്തില്‍ അഭിനയിക്കാത്ത മനുഷ്യന്‍; ഇന്നസെന്റിനെ കണ്ണീരോടെ സ്മരിച്ച് സിനിമാ ലോകം https://malayalees.ch/tributes-pour-in-for-innocent/ Mon, 27 Mar 2023 04:50:33 +0000 https://malayalees.ch/?p=78632 കെപിഎസി ലളിതയ്ക്കും നെടുമുടി വേണുവിനും പിന്നാലെ ഇന്നസെന്റും യാത്രപറഞ്ഞുപോകുമ്പോള്‍ മലയാള സിനിമയില്‍ ലെജന്റ്‌സ് അവശേഷിപ്പിച്ചുപോകുന്ന വിടവ് വലുതാകുകയാണ്. മലയാള സിനിമയുടെ ഹാസ്യത്തിന്റെ മുഖവും താരസംഘടനയുടെ നേതാവുമാണ് വിടപറഞ്ഞിരിക്കുന്നത്. മലയാള സിനിമാ മേഖലയുടെ മുഖമുദ്രയെന്ന് മറ്റ് സിനിമാ രംഗങ്ങള്‍ അടയാളപ്പെടുത്തുന്ന സ്വാഭാവികമായ അഭിനയ രീതിയുടെ തമ്പുരാന്‍ കൂടിയായിരുന്നു ഇന്നസെന്റ്. ഹാസ്യം മാത്രമല്ല തന്റെ കംഫര്‍ട്ട് സോണ്‍ വിട്ട് പുറത്തുകടന്ന് ഒട്ടനവധി പരീക്ഷണങ്ങള്‍ക്ക് തന്നെ തന്നെ വിട്ടുകൊടുക്കാനും ഇന്നസെന്റ് മടിച്ചിട്ടില്ല. എക്കാലവും ഓര്‍ത്ത് വയ്ക്കാവുന്ന നിരവധി കഥാപാത്രങ്ങളെ ഭൂമിയില്‍ അവശേഷിപ്പിച്ച് ഇരിഞ്ഞാലക്കുടയുടെ ആ പുഞ്ചിരി മായുമ്പോള്‍ മലയാള സിനിമാ ലോകം ഒന്നടങ്കം ആ നഷ്ടത്തില്‍ കണ്ണീര്‍ വാര്‍ക്കുകയാണ്. (Tributes pour in for Innocent)

ഇന്നസെന്റിന്റെ വിയോഗത്തെക്കുറിച്ച് പറയാന്‍ തനിക്ക് വാക്കുകള്‍ കിട്ടുന്നില്ലെന്നായിരുന്നു നടന്‍ ജയറാമിന്റെ പ്രതികരണം. മൂന്ന് പതിറ്റാണ്ടിലധികമായി നീണ്ടു നില്‍ക്കുന്ന സഹോദരസ്‌നേഹമാണ് ഇന്നസെന്റിനോടുള്ളതെന്നും അദ്ദേഹത്തിന്റെ കൂടെ സ്‌ക്രീന്‍ പങ്കുവയ്ക്കാന്‍ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നുവെന്നും ജയറാം പറഞ്ഞു.

നല്‍കിയ ചിരികള്‍ക്ക് നന്ദിയെന്ന് നടി മഞ്ജു വാര്യര്‍ പ്രതികരിച്ചു. ടനന്ദി ഇന്നസെന്റ് ചേട്ടാ! നല്‍കിയ ചിരികള്‍ക്ക്… സ്‌ക്രീനില്‍ മാത്രമല്ല, ജീവിതത്തിലും…’ മഞ്ജുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ.

ചലച്ചിത്ര ചരിത്രത്തിലെ ഒരു ഇതിഹാസ അധ്യായം അവസാനിച്ചുവെന്നാണ് പൃഥ്വിരാജ് സുകുമാരന്‍ ട്വിറ്ററില്‍ കുറിച്ചത്. കലാരംഗത്ത് തനിക്ക് ഒരു വിലാസം തന്നത് ആ ശബ്ദമായിരുന്നുവെന്നും, ജീവിതത്തിലെ പ്രതിസന്ധികളില്‍ ഇന്നസെന്റിന്റെ ആശ്വാസവാക്കുകള്‍ കരുത്ത് പകര്‍ന്ന് നല്‍കിയെന്നും നടന്‍ ദിലീപ് ഫേസ്ബുക്കില്‍ കുറിച്ചു.

അഭിനയത്തില്‍ ജീവിക്കുകയും, ജീവിതത്തില്‍ അഭിനയിക്കാതിരിക്കുകയും ചെയ്ത ,പേര് അന്വര്‍ത്ഥമാക്കിയ വ്യക്തിത്വമാണ് ഇന്നസെന്റിന്റേതെന്ന് നടന്‍ ജയസൂര്യ അനുസ്മരിച്ചു. മഹാനായ ഒരു അഭിനേതാവിനേയും മഹാനായ ഒരു മനുഷ്യനേയും നമ്മുക്ക് നഷ്ടപ്പെട്ടുവെന്നായിരുന്നു ഇന്നസെന്റിന്റെ മരണം അറിഞ്ഞ് നടി ഖുഷ്ബു പ്രതികരിച്ചത്.

]]>
ആദ്യം കിട്ടിയ ചെറുവേഷങ്ങൾ കുടുംബത്തിന് നാണക്കേടായി; ആദ്യ പ്രതിഫലം 15 രൂപയും; ഇന്നസെന്റ് എന്ന താരം വളർന്നത് കഷ്ടതകളിലൂടെ https://malayalees.ch/innocent-first-salary/ Mon, 27 Mar 2023 04:46:52 +0000 https://malayalees.ch/?p=78628 സംസ്ഥാന പുരസ്‌കാരം ഉൾപ്പെടെ നിരവധി അവാർഡുകൾ വാരിക്കൂട്ടിയ ഇന്നത്തെ ഇന്നസെന്റിലേക്ക് എത്താനുള്ള ദൂരം കല്ലും മുള്ളും നിറഞ്ഞതായിരുന്നു. 1985 ൽ പുറത്തിറങ്ങിയ ‘അവിടുത്തെ പോലെ ഇവിടെയും’ എന്ന ചിത്രത്തിലൂടെയാണ് ഇന്നസെന്റിലെ നടനെ പലരും തിരിച്ചറിഞ്ഞത്. എന്നാൽ 1972 ൽ സിനിമാ ലോകത്ത് എത്തിയ വ്യക്തിയാണ് ഇന്നസെന്റ്. നീണ്ട 13 വർഷമാണ് നല്ലൊരു വേഷം കിട്ടാൻ ഇന്നസെന്റ് ക്ഷമയോടെ കാത്തിരുന്നത്. ( innocent first salary )

നടനാകാനുള്ള ആഗ്രഹം ഇന്നസെന്റ് ആദ്യം പറഞ്ഞത് സ്വന്തം അച്ഛനോടായിരുന്നു. സ്‌കൂൾ നാടകങ്ങളിലും മറ്റും പങ്കെടുക്കാൻ പ്രോത്സാഹനം നൽകിയതും അച്ഛൻ വറീത് തന്നെയാണ്. സ്‌കൂൾ പഠനം എട്ടാം ക്ലാസിൽ നിർത്തി പലതും ചെയ്താണ് ഒടുവിൽ തീപ്പെട്ടി കമ്പനി താരം തുടങ്ങുന്നത്. അതിന്റെ ആവശ്യത്തിനായി ശിവകാശിയിൽ പോയി മടങ്ങും വഴി മദ്രാസിൽ സിനിമാ മോഹവുമായി ഇറങ്ങുന്നതോടെയാണ് താരത്തിന്റെ ജീവിതം മാറി മറിയുന്നത്.

കോടമ്പാക്കത്തെ സിനിമാക്കാരുടെ സ്ഥിരം താവളമായ ഉമാ ലോഡ്ജായിരുന്നു ഇന്നസെന്റിന്റേയും അഭയകേന്ദ്രം. മാസം 30 രൂപയായിരുന്നു മുറിവാടക. കൊടും പട്ടിണിയുടെ നാളുകളായിരുന്നു അത്. ബസിന് പോകാൻ പോലും പണമില്ലാതെ ആകെയുള്ള ഒരു ഷർട്ടും ഡബിൾ മുണ്ടും മുഷിയാതെ കിലോമീറ്ററുകളോളം നടന്നാണ് ഇന്നസെന്റ് സിനിമാ സെറ്റുകളിൽ എത്തിയിരുന്നത്.

എ.ബി രാജ് സംവിധാനം ചെയ്ത് 1972 സെപ്റ്റംബർ 9ന് റിലീസ് ചെയ്ത ‘നൃത്തശാലയാണ്’ ഇന്നസെന്റിന്റെ ആദ്യ ചിത്രം. 1973 ൽ ഉർവശിഭാരതിയിലും ജീസസിലും അഭിനയിച്ചു. 1974 ൽ നെല്ല് എന്ന സിനിമയിലും വേഷമിട്ടു. ജീസസിലാണ് ആദ്യ പ്രതിഫലം ലഭിക്കുന്നത്. 15 രൂപയായിരുന്നു ആദ്യമായി കിട്ടിയ പ്രതിഫലം. നെല്ലിൽ 1,500 രൂപ പ്രതിഫലം ലഭിച്ചു.

പല ചിത്രങ്ങളിലും വേലക്കാരനായും മറ്റുമുള്ള പാസിംദ് ഷോട്ടുകൾ മാത്രമാണ് ഇന്നസെന്റിന് ലഭിച്ചത്. എന്നാൽ ഈ വേഷങ്ങൾ കേളജിൽ പഠിക്കുന്ന സഹോദരങ്ങൾക്കും ബന്ധുക്കൾക്കുമെല്ലാം നാണക്കേട് ഉണ്ടാക്കുന്നുവെന്നത് ഇന്നസെന്റിനെ ഏറെ വിഷമിപ്പിച്ചിരുന്നു.

1985 ൽ സിനിമ ഉപേക്ഷിച്ച് മദ്രാസിൽ നിന്ന് നാട്ടിലേക്ക് മടങ്ങാൻ ഒരുങ്ങിയപ്പോഴാണ് സെഞ്ചുറി ഫിലിംസ് ഉടമ കൊച്ചുമോന്റെ സന്ദേശം ഇന്നസെന്റിനെ തേടിയെത്തുന്നത്. മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചെത്തുന്ന ‘അവിടുത്തെ പോലെ ഇവിടെയും’ എന്ന ചിത്രത്തിൽ രണ്ട് സീനിൽ അഭിനയിക്കാനായിരുന്നു ക്ഷണം. ചിത്രം സാമ്പത്തിക പരാജയമായിരുന്നുവെങ്കിലും ഇന്നസെന്റിലെ നടനെ മലയാള സിനിമാ ലോകം അറിഞ്ഞത് ആ ചിത്രത്തിലൂടെയായിരുന്നു. ഇന്നസെന്റിനെ ആ വേഷം ചെയ്യിക്കാൻ കാരണക്കാരായത് മമ്മൂട്ടിയും തിരക്കഥാകൃത്ത് ജോൺ പോളുമായിരുന്നു. 1989 ലാണ് ഇന്നസെന്റിന്റെ മഴവിൽക്കാവടി എന്ന ചിത്രം പുറത്തിറങ്ങുന്നത്. ചിത്രത്തിന് മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചു. അതേ വർഷം റിലീസ് ചെയ്ത ‘റാംജി റാവു സ്പീക്കിംഗ്’ ഇന്നസെന്റിന്റെ ജീവിതം തന്നെ മാറ്റി മറിച്ചു. പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല താരത്തിന്.

]]>