Injury – malayalees.ch https://malayalees.ch Malayalam Online News Portal Fri, 05 May 2023 03:59:49 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Injury – malayalees.ch https://malayalees.ch 32 32 കുസാറ്റ് സിഗ്നലിനു സമീപം ബസ് ലോറിയുടെ പിന്നിൽ ഇടിച്ച് അപകടം; 17 പേർക്ക് പരുക്ക് https://malayalees.ch/bus-accident-cusat-injury/ Fri, 05 May 2023 03:59:17 +0000 https://malayalees.ch/?p=80699 കുസാറ്റ് സിഗ്നലിനു സമീപം ബസ് ലോറിയുടെ പിന്നിൽ ഇടിച്ചു അപകടം. 17 പേർക്ക് പരുക്ക് പറ്റി. ആരുടെയും നില ഗുരുതരമല്ല. പരുക്ക് പറ്റിയവരെ കളമശ്ശേരി കിൻഡർ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. പുലർച്ചെ 5 മണിക്കാണ് അപകടം നടന്നത്. കാസർഗോഡ് നിന്നും കോട്ടയത്തേക്ക് പോയ ബസാണ് അപകടത്തിൽപെട്ടത്. പരുക്കേറ്റവരിൽ 6 പുരുഷൻമാരും 8 സ്ത്രീകളും 3 കുട്ടികളും ഉൾപ്പെടുന്നു.

]]>
അയ്യറിൻ്റെ പരുക്ക് സഞ്ജുവിനെ തുണച്ചേക്കും; ഹൂഡയ്ക്കും സാധ്യത https://malayalees.ch/shreyas-iyer-injury-sanju-samson/ Mon, 13 Mar 2023 06:12:53 +0000 https://malayalees.ch/?p=77901 ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിൽ നിന്ന് ശ്രേയാസ് അയ്യർ പുറത്തായെന്നാണ് റിപ്പോർട്ടുകൾ. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന നാലാം ടെസ്റ്റ് മത്സരത്തിൻ്റെ മൂന്നാം ദിനം പുറം വേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ശ്രേയാസ് ആദ്യ ഇന്നിംഗ്സിൽ കളിച്ചില്ല. ഇതേ തുടർന്നാണ് ശ്രേയാസ് ഏകദിന ടീമിൽ നിന്ന് പുറത്തായേക്കുമെന്ന് റിപ്പോർട്ടുകൾ വരുന്നത്. ശ്രേയാസ് പുറത്താവുമെങ്കിൽ പകരമാര് എന്നതാണ് നിലവിൽ സമൂഹമാധ്യമങ്ങളിലെ ചോദ്യം.

സഞ്ജു സാംസൺ, ദീപക് ഹൂഡ, രാഹുൽ ത്രിപാഠി, രജത് പാടിദാർ തുടങ്ങിയവരാണ് ശ്രേയാസിനു പകരം ടീമിലിടം നേടാൻ സാധ്യതയുള്ള താരങ്ങൾ. ഇതിൽ ഏകദിനത്തിലെ ഗംഭീര റെക്കോർഡുകൾ സഞ്ജുവിനു മേൽക്കൈ നൽകുന്നുണ്ട്. ഓസ്ട്രേലിയക്കെതിരായ ടീമിൽ നിന്ന് സഞ്ജുവിനെ ഒഴിവാക്കിയത് വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കിയത്. ആകെ കളിച്ച 11 ഏകദിനങ്ങളിൽ നിന്ന് 66 ശരാശരിയിൽ 330 റൺസ് നേടിയ സഞ്ജുവിന് 104.76 സ്ട്രൈക്ക് റേറ്റും ഉണ്ട്. ദീപക് ഹൂഡയാണ് സഞ്ജുവിൻ്റെ പ്രധാന എതിരാളി. ഹൂഡയ്ക്ക് പന്തെറിയാനാവുമെന്നത് പോസിറ്റീവാണ്. എന്നാൽ, 10 ഏകദിനങ്ങളിൽ 81 സ്ട്രൈക്ക് റേറ്റും 25 ശരാശരിയും 153 റൺസുമുള്ള ഹൂഡ സഞ്ജുവിനോളം നല്ല പ്രകടനങ്ങളല്ല നടത്തിയിട്ടുള്ളത്.

രാഹുൽ ത്രിപാഠി ഏകദിനത്തിൽ കളിച്ചിട്ടില്ല. ടി-20യിലെ മികച്ച റെക്കോർഡ് ആണ് കൈമുതൽ. രജത് പാടിദാറിനെ പരിഗണിക്കുമ്പോൾ ബംഗ്ലാദേശിനും ദക്ഷിണാഫ്രിക്കയ്ക്കുമെതിരായ പരമ്പരകളിൽ ടീമിൽ ഉൾപ്പെട്ടിരുന്നെങ്കിലും കളിക്കാൻ അവസരം ലഭിച്ചില്ല. ഇവർ രണ്ട് പേരെ അപേക്ഷിച്ച് ഏകദിനത്തിൽ മുൻ പരിചയമുള്ള ഹൂഡഡയ്ക്കോ സഞ്ജുവിനോ തന്നെയാവും പ്രഥമ പരിഗണന.

ദക്ഷിണാഫ്രിക്കൻ താരങ്ങൾക്ക് ആദ്യ ഐപിഎൽ മത്സരം നഷ്ടമായേക്കുമെന്നാണ് സൂചന. ഈ മാസം 31ന് ഐപിഎൽ ആരംഭിക്കുമെങ്കിലും ഏപ്രിൽ മൂന്നിനേ താരങ്ങൾ ടീമിനൊപ്പം ചേരൂ. മാർച്ച് 31, ഏപ്രിൽ 2 തീയതികളിൽ നെതല്ലൻഡ്സിനെതിരെ ദക്ഷിണാഫ്രിക്ക ഏകദിന പരമ്പര കളിക്കുന്നുണ്ട്. ഈ പരമ്പര വിജയിച്ചാൽ മാത്രമേ ഇക്കൊല്ലം ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പിൽ ദക്ഷിണാഫ്രിക്കയ്ക്ക് നേരിട്ട് യോഗ്യത ലഭിക്കൂ. അതുകൊണ്ട് തന്നെ എല്ലാ പ്രധാന താരങ്ങളും പരമ്പരയിലുണ്ടാവണമെന്ന് ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോർഡ് നിലപാടെടുത്തിരിക്കുകയാണ്.

]]>
ബുംറ ഐപിഎലിലും ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലും കളിച്ചേക്കില്ലെന്ന് റിപ്പോർട്ട് https://malayalees.ch/jasprit-bumrah-injry-ipl-wtc-final/ Mon, 27 Feb 2023 04:58:13 +0000 https://malayalees.ch/?p=76932 ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറയുടെ മടങ്ങിവരവ് വൈകിയേക്കുമെന്ന് റിപ്പോർട്ട്. താരം ഐപിഎലിലൂടെ കളത്തിലേക്ക് മടങ്ങിയെത്തുമെന്നാണ് കരുതപ്പെട്ടിരുന്നതെങ്കിലും അതിനു സാധ്യതയില്ലെന്നാണ് ക്രിക്ക്ബസ് റിപ്പോർട്ട് ചെയ്യുന്നത്. ഐപിഎലിലും ഇന്ത്യ യോഗ്യത നേടിയാൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലും ബുംറ കളിക്കില്ലെന്നാണ് റിപ്പോർട്ട്. ഒക്ടോബർ – നവംബർ മാസങ്ങളിലായി നടക്കുന്ന ഏകദിന ലോകകപ്പിലൂടെ ബുംറ തിരികെയെത്തുമെന്നാണ് കരുതപ്പെടുന്നത്. ഐപിഎൽ മാർച്ച് മുതൽ മെയ് വരെയുള്ള മാസങ്ങളിലും ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ജൂണിലുമാണ് നടക്കുക. (bumrah injry ipl wtc)

അതേസമയം, ഓസ്ട്രേലിയക്കെതിരായ ബോർഡർ – ഗവാസ്കർ ടെസ്റ്റ് പരമ്പര ഇന്ത്യ തൂത്തുവാരുമെന്ന് മുൻ ദേശീയ താരവും ബിസിസിഐ പ്രസിഡൻ്റുമായ സൗരവ് ഗാംഗുലി പറഞ്ഞു. പരമ്പരയിൽ ഇന്ത്യ 4-0ൻ്റെ ജയം നേടുമെന്ന് ഗാംഗുലി റെവ്സ്പോർട്സിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ആദ്യ രണ്ട് ടെസ്റ്റുകളിൽ വിജയിച്ച ഇന്ത്യ പരമ്പരയിൽ 2-0നു മുന്നിട്ടുനിൽക്കുകയാണ്. മാർച്ച് ഒന്നിനാണ് മൂന്നാം ടെസ്റ്റ് ആരംഭിക്കുക

“4-0ന് ഇന്ത്യ വിജയിക്കുമെന്നാണ് ഞാൻ കരുതുന്നത്. ഇന്ത്യയെ പരാജയപ്പെടുത്തുക എന്നത് ഓസ്ട്രേലിയക്ക് ബുദ്ധിമുട്ടാവും. ഈ സാഹചര്യങ്ങളിൽ നമ്മൾ വളരെ കരുത്തരാണ്.”- ഗാംഗുലി പറഞ്ഞു.

പരമ്പരയിലെ മൂന്നാം ടെസ്റ്റിൽ ഓസീസ് ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് കളിക്കില്ല. അസുഖബാധിതയായ അമ്മയെ സന്ദർശിക്കാനായി നാട്ടിലേക്ക് മടങ്ങിയിരിക്കുകയാണ് കമ്മിൻസ്. ഇൻഡോറിൽ മാർച്ച് ഒന്നിനാരംഭിക്കുന്ന മൂന്നാം ടെസ്റ്റിനു മുൻപ് താരം തിരികെയെത്തില്ല. കമ്മിൻസിനു പകരം സ്റ്റീവ് സ്‌മിത്ത് ഓസ്ട്രേലിയയെ നയിക്കും. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ട ഓസ്ട്രേലിയൻ ടീമിൽ ഡേവിഡ് വാർണറും ജോഷ് ഹേസൽവുഡും കളിക്കില്ല.

രണ്ടാം ടെസ്റ്റിൽ ആറ് വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്. 115 റൺസ് വിജയലക്ഷ്യം നാല് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. നാല് ടെസ്റ്റുകളുടെ പരമ്പരയിൽ ഇന്ത്യ 2-0 മുന്നിലെത്തി. 43 റൺസ് നേടിയ ട്രാവിസ് ഹെഡാണ് രണ്ടാം ഇന്നിംഗ്‌സിലെ ഓസീസിന്റെ ടോപ് സ്‌കോറർ. മർനസ് ലബുഷെയ്ൻ 35 റൺസെടുത്തു. ഓസീസ് നിരയിൽ മറ്റാർക്കും രണ്ടക്കം കാണാൻ സാധിച്ചിരുന്നില്ല.

]]>
തലയിൽ രണ്ട് മുറിവ്, ലിഗമെൻ്റ് ഇഞ്ചുറി; ഋഷഭ് പന്തിൻ്റെ ആരോഗ്യനില തൃപ്തികരമെന്ന് ബിസിസിഐ https://malayalees.ch/rishabh-pant-injury-bcci/ Fri, 30 Dec 2022 11:51:30 +0000 https://malayalees.ch/?p=73661 വാഹനാപകടത്തിൽ പരുക്കേറ്റ ഇന്ത്യൻ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിൻ്റെ ആരോഗ്യനില തൃപ്തികരമെന്ന് ബിസിസിഐ. ഡെറാഡൂണിലെ മാക്സ് ഹോസ്പിറ്റലിലാണ് നിലവിൽ പന്ത് ഉള്ളത്. താരത്തിന് എംആർഐ സ്കാൻ നടത്തി എത്തരത്തിൽ ചികിത്സ നടത്തണമെന്ന് തീരുമാനിക്കുമെന്ന് ബിസിസിഐ വാർത്താകുറിപ്പിൽ അറിയിച്ചു.

ഋഷഭിന് നെറ്റിയിൽ രണ്ട് മുറിവുകളുണ്ട്. വലത് കാൽമുട്ടിൽ ലിഗമെൻ്റ് ഇഞ്ചുറി, കൈക്കുഴ, കണങ്കാൽ, കാൽവിരൽ എന്നിവിടങ്ങളിലൊക്കെ പരുക്കുണ്ട്. മുതുകത്തും പരുക്കുകളുണ്ട്. ഋഷഭിൻ്റെ ആരോഗ്യനില തൃപ്തികരമാണ് എന്നും ബിസിസിഐ അറിയിച്ചു.

ഡൽഹിയിൽ നിന്ന് വീട്ടിലേക്ക് വരുംവഴിയാണ് ഋഷഭ് പന്തിന് അപകടം സംഭവിച്ചത്. ഇന്ന് രാവിലെ ഹമ്മദപുർ ഝലിന് സമീപം റൂർകിയിലെ നാർസൻ അതിർത്തിയിൽ വച്ചാണ് കാർ അപകടം ഉണ്ടായത്. കാർ ഡിവൈഡറിൽ തട്ടി മറിഞ്ഞ് തീ പിടിക്കുകയായിരുന്നു. കാറിൻ്റെ വിൻഡ് സ്ക്രീൻ തകർത്താണ് പന്ത് കാറിൽ നിന്ന് പുറത്തുകടന്നത്.


വാഹനാപകടത്തിൽ പരുക്കേറ്റ ഇന്ത്യൻ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിൻ്റെ ആരോഗ്യനില തൃപ്തികരമെന്ന് ബിസിസിഐ. ഡെറാഡൂണിലെ മാക്സ് ഹോസ്പിറ്റലിലാണ് നിലവിൽ പന്ത് ഉള്ളത്. താരത്തിന് എംആർഐ സ്കാൻ നടത്തി എത്തരത്തിൽ ചികിത്സ നടത്തണമെന്ന് തീരുമാനിക്കുമെന്ന് ബിസിസിഐ വാർത്താകുറിപ്പിൽ അറിയിച്ചു.

ഋഷഭിന് നെറ്റിയിൽ രണ്ട് മുറിവുകളുണ്ട്. വലത് കാൽമുട്ടിൽ ലിഗമെൻ്റ് ഇഞ്ചുറി, കൈക്കുഴ, കണങ്കാൽ, കാൽവിരൽ എന്നിവിടങ്ങളിലൊക്കെ പരുക്കുണ്ട്. മുതുകത്തും പരുക്കുകളുണ്ട്. ഋഷഭിൻ്റെ ആരോഗ്യനില തൃപ്തികരമാണ് എന്നും ബിസിസിഐ അറിയിച്ചു.

ഡൽഹിയിൽ നിന്ന് വീട്ടിലേക്ക് വരുംവഴിയാണ് ഋഷഭ് പന്തിന് അപകടം സംഭവിച്ചത്. ഇന്ന് രാവിലെ ഹമ്മദപുർ ഝലിന് സമീപം റൂർകിയിലെ നാർസൻ അതിർത്തിയിൽ വച്ചാണ് കാർ അപകടം ഉണ്ടായത്. കാർ ഡിവൈഡറിൽ തട്ടി മറിഞ്ഞ് തീ പിടിക്കുകയായിരുന്നു. കാറിൻ്റെ വിൻഡ് സ്ക്രീൻ തകർത്താണ് പന്ത് കാറിൽ നിന്ന് പുറത്തുകടന്നത്.

പൊലീസ് നൽകുന്ന വിവരം പ്രകാരം റിഷഭ് പന്ത് ഡ്രൈവിംഗിനിടെ ഉറങ്ങി പോയതാണ് അപകടത്തിന് കാരണമായത്. വാഹനത്തിൻ്റെ നിയന്ത്രണം നഷ്ടപ്പെടുകയും ഡിവൈഡറിലിടിക്കുകയുമായിരുന്നു. അപകടം നടന്ന സമയത്ത് റഷഭ് പന്ത് മാത്രമേ കാറിൽ ഉണ്ടായിരുന്നുള്ളു.

ആദ്യം റൂർകിയിലെ സക്ഷം ആശുപത്രിയിൽ പ്രവേശിപ്പിച്ച പന്തിനെ ഡെഹ്രാഡൂണിലെ മാക്‌സ് ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു.

]]>
പരിശീലനത്തിനിടെ രോഹിതിനു പരുക്ക്; ഇന്ത്യക്ക് ആശങ്ക https://malayalees.ch/rohit-sharma-injury-training-t20-world-cup/ Wed, 09 Nov 2022 04:27:24 +0000 https://malayalees.ch/?p=70951 ടി-20 ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരായ സെമിഫൈനലിനുള്ള തയ്യാറെടുപ്പിനിടെ ഇന്ത്യൻ നായകൻ രോഹിത് ശർമയ്ക്ക് പരുക്ക്. നെറ്റ്സിൽ പരിശീലനത്തിനിടെ ത്രോഡൗൺ സ്പെഷ്യലിസ്റ്റ് രഘുവിനെ നേരിടുന്നതിനിടെയാണ് രോഹിതിൻ്റെ കൈക്ക് പരുക്കേറ്റത്. തുടർന്ന് രോഹിത് പരിശീലനം നിർത്തിവച്ചു.

വലതുകയ്യിലാണ് പന്തിടിച്ചത്. ഉടൻ തന്നെ ഫിസിയോ എത്തി രോഹിതിനെ പരിശോധിച്ചു. അല്പ സമയം വിശ്രമിച്ചതിനു ശേഷം രോഹിത് വീണ്ടും നെറ്റ്സിലെത്തിയെങ്കിലും ഉടൻ തന്നെ പരിശീലനം പൂർത്തിയാക്കി മടങ്ങി. പരുക്ക് ഗുരുതരമാണോ അല്ലയോ എന്നതിനെപ്പറ്റി വ്യക്തത വന്നിട്ടില്ല. പരുക്കിനെ തുടർന്ന് ഇംഗ്ലണ്ടിനെതിരെ രോഹിത് പുറത്തിരുന്നാൽ അത് ഇന്ത്യക്ക് വലിയ തിരിച്ചടിയാവും.

നവംബർ 10നാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള സെമിഫൈനൽ. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30ന് അഡലെയ്ഡ് ഓവലിൽ വച്ചാണ് മത്സരം.

]]>
ടി-20 ലോകകപ്പ്: ഷഹീൻ അഫ്രീദി പാകിസ്താൻ ടീമിനൊപ്പം ചേർന്നു https://malayalees.ch/t20-world-cup-shaheen-afridi/ Mon, 17 Oct 2022 08:47:58 +0000 https://malayalees.ch/?p=69717 പേസർ ഷഹീൻ അഫ്രീദി പാകിസ്താൻ ടീമിനൊപ്പം ചേർന്നു. പരുക്കേറ്റ് വിശ്രമത്തിലായിരുന്ന താരം ഏഷ്യാ കപ്പ് ഉൾപ്പെടെയുള്ള മത്സരങ്ങളിൽ കളിച്ചിരുന്നില്ല. ഷഹീനൊപ്പം മുതിർന്ന ബാറ്റർ ഫഖർ സമാനും ടീമിനൊപ്പം ചേർന്നു. ഇംഗ്ലണ്ടിനെതിരെ ഇന്ന് ഗാബയിൽ നടക്കുന്ന സന്നാഹമത്സരത്തിൽ ഷഹീൻ അഫ്രീദി പന്തെറിഞ്ഞേക്കും. എന്നാൽ, ഫഖർ സമാൻ ഇതുവരെ മാച്ച് ഫിറ്റ് ആയിട്ടില്ല.

ഈ വർഷം ജൂലായിൽ ശ്രീലങ്കക്കെതിരായ ടെസ്റ്റ് മത്സരത്തിൽ ഫീൽഡ് ചെയ്യുന്നതിനിടെയാണ് ഷഹീനു പരുക്കേറ്റത്. തുടർന്ന് ഏഷ്യാ കപ്പും ഇംഗ്ലണ്ടിനെതിരെ നാട്ടിൽ നടന്ന ടി-20 പരമ്പരയും നഷ്ടമായ താരം ലോകകപ്പിൽ മാച്ച് ഫിറ്റാവുമെന്ന് നേരത്തെ തന്നെ പാകിസ്താൻ ക്രിക്കറ്റ് ബോർഡ് അറിയിച്ചിരുന്നു.

അതേസമയം, അടുത്ത വർഷം നടക്കാനിരിക്കുന്ന ഏഷ്യാ കപ്പിനായി ഇന്ത്യ പാകിസ്താനിലേക്ക് പോയേക്കുമെന്ന് റിപ്പോർട്ട്. സംസ്ഥാന അസോസിയേഷനുകൾക്ക് ബിസിസിഐ അയച്ച അടുത്ത വർഷത്തെ മൾട്ടി നാഷണൽ ഇവൻ്റ് അജണ്ടയിൽ ഏഷ്യാ കപ്പും ഉൾപ്പെട്ടിട്ടുണ്ട്. രാഷ്ട്രീയ പ്രതിസന്ധി നിലനിൽക്കുന്നതിനാൽ സർക്കാർ ക്ലിയറൻസ് കൂടി ലഭിച്ചാലേ ഇന്ത്യ പാകിസ്താനിലെത്തൂ. 2008ലെ ഏഷ്യാ കപ്പിനു ശേഷം ഇന്ത്യ ഇതുവരെ പാകിസ്താനിൽ ക്രിക്കറ്റ് പര്യടനം നടത്തിയിട്ടില്ല.

ഇതിനിടെ ടി-20 ലോകകപ്പിലെ ആദ്യ സന്നാഹമത്സരത്തിൽ ഇന്ത്യ മികച്ച സ്കോർ നേടി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടപ്പെടുത്തി 186 റൺസാണ് ഇന്ത്യ നേടിയത്. 57 റൺസെടുത്ത കെഎൽ രാഹുലാണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. സൂര്യകുമാർ യാദവും (50) ഇന്ത്യക്കായി തിളങ്ങി. ഓസ്ട്രേലിയക്ക് വേണ്ടി കെയിൻ റിച്ചാർഡ്സൺ 4 വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിംഗിൽ ഓസ്ട്രേലിയ ശക്തമായ നിലയിലാണ്. 12 ഓവർ അവസാനിക്കുമ്പോൾ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഓസ്ട്രേലിയ 102 റൺസെന്ന നിലയിലാണ്. മിച്ചൽ മാർഷ് (35), സ്റ്റീവ് സ്‌മിത്ത് (11) എന്നിവരെ ഓസ്ട്രേലിയക്ക് നഷ്ടമായി. ആരോൺ ഫിഞ്ച് (45), ഗ്ലെൻ മാക്സ്വൽ (3) എന്നിവർ ക്രീസിൽ തുടരുകയാണ്.

]]>
പരുക്ക് ഗുരുതരമല്ല; അടുത്ത കളി കളിച്ചേക്കുമെന്ന് രോഹിത് https://malayalees.ch/rohit-sharma-injury-update/ Wed, 03 Aug 2022 08:09:24 +0000 https://malayalees.ch/?p=65847 തൻ്റെ പരുക്ക് ഗുരുതരമല്ലെന്ന് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ടി-20യിൽ ബാറ്റ് ചെയ്യുന്നതിനിടെ പരുക്കേറ്റ രോഹിത് റിട്ടയേർഡ് ഹർട്ട് ആയിരുന്നു. ഇതോടെ ആരാധകർക്ക് ആശങ്കയായി. പരുക്ക് ഗുരുതരമാണെങ്കിൽ താരത്തിന് ഏഷ്യാ കപ്പും ടി-20 ലോകകപ്പും നഷ്ടമായേക്കും എന്നും ചില അഭ്യൂഹങ്ങളുയർന്നു. ഇതിനിടെയാണ് ആശ്വാസമായി രോഹിതിൻ്റെ പ്രസ്താവന.

“ഇപ്പോൾ കുഴപ്പമില്ല. എന്തായാലും അടുത്ത കളിയ്ക്ക് മുൻപ് കുറച്ചുദിവസത്തെ ഇടവേളയുണ്ട്. ആ സമയത്ത് ഞാൻ പൂർണമായി ഫിറ്റായേക്കും.”- മത്സരത്തിനു ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ രോഹിത് പറഞ്ഞു.

വെസ്റ്റ് ഇൻഡീസിനെതിരായ ടി-20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇന്ത്യ തകർപ്പൻ ജയം കുറിച്ചിരുന്നു. ബാസെറ്ററിലെ വാർണർ ഗ്രൗണ്ടിൽ 7 വിക്കറ്റിന് വിൻഡീസിനെ പരാജയപ്പെടുത്തി. 165 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 19 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. ജയത്തോടെ 5 മത്സരങ്ങൾ അടങ്ങുന്ന പരമ്പരയിൽ ഇന്ത്യ 2-1ന് മുന്നിലെത്തി.

ഓഗസ്റ്റ് 6നാണ് പരമ്പരയിലെ അടുത്ത മത്സരം. അമേരിക്കയിലെ ഫ്ലോറിഡയിലാണ് അവസാനത്തെ രണ്ട് മത്സരങ്ങൾ തീരുമാനിച്ചിരുന്നത്. എന്നാൽ, ഇതുവരെ താരങ്ങളുടെ വീസ ലഭിച്ചിട്ടില്ല. അതുകൊണ്ട് തന്നെ അമേരിക്കയിലെ മത്സരങ്ങളുടെ കാര്യം അനിശ്ചിതത്വത്തിലാണ്.

]]>
പരുക്ക് ഭേദമായില്ലെന്ന് സൂചന; കോലി രണ്ടാം ഏകദിനത്തിലും കളിച്ചേക്കില്ല https://malayalees.ch/virat-kohli-injury-wont-play/ Wed, 13 Jul 2022 12:44:32 +0000 https://malayalees.ch/?p=64745 മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി രണ്ടാം ഏകദിനത്തിലും കളിച്ചേക്കില്ലെന്ന് സൂചന. നാഭിയ്ക്ക് പരുക്കേറ്റ് ആദ്യ മത്സരത്തിൽ നിന്ന് വിട്ടുനിന്ന കോലി ഇതുവരെ പരിശീലനം പുനരാരംഭിച്ചിട്ടില്ല. കോലിയുടെ അഭാവത്തിൽ ശ്രേയാസ് അയ്യരാണ് ആദ്യ ഏകദിനത്തിൽ മൂന്നാം നമ്പരിലിറങ്ങിയത്. രണ്ടാം ഏകദിനത്തിൽ കോലി കളിച്ചില്ലെങ്കിൽ ശ്രേയാസ് തന്നെയാവും മൂന്നാം നമ്പറിൽ കളിക്കുക.

അതേസമയം, ഏറ്റവും പുതിയ ഐസിസി റാങ്കിംഗിൽ ഇന്ത്യൻ താരങ്ങൾ നേട്ടമുണ്ടാക്കി. പേസർ ജസ്പ്രീത് ബുംറ ഏകദിന റാങ്കിംഗിലും ബാറ്റർ സൂര്യകുമാർ യാദവ് ടി-20 റാങ്കിംഗിലും നേട്ടമുണ്ടാക്കി. ഏകദിന ബൗളർമാരുടെ റാങ്കിംഗിൽ ജസ്പ്രീത് ബുംറ ഒന്നാം സ്ഥാനത്തെത്തി. ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തിൽ 19 റൺസ് വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തിയതാണ് ബുംറയ്ക്ക് നേട്ടമായത്. മൂന്ന് സ്ഥാനങ്ങൾ മറികടന്നാണ് ബുംറ ഒന്നാമത് എത്തിയത്. 718 ആണ് ബുംറയുടെ റേറ്റിംഗ്. ന്യൂസീലൻഡിൻ്റെ ട്രെൻ്റ് ബോൾട്ട് രണ്ടാമതും (റേറ്റിംഗ് 712) പാക് പേസർ ഷഹീൻ അഫ്രീദി മൂന്നാമതും റേറ്റിംഗ് 681) നിൽക്കുന്നു.

ഇംഗ്ലണ്ടിനെതിരായ മൂന്നാം ടി-20യിൽ തകർപ്പൻ സെഞ്ചുറി നേടിയ സൂര്യകുമാർ യാദവ് ബാറ്റർമാരുടെ ടി-20 റാങ്കിംഗിൽ ആദ്യ പത്തിലെത്തി. 44 സ്ഥാനങ്ങൾ കുതിച്ചുകയറിയ സൂര്യ നിലവിൽ അഞ്ചാം സ്ഥാനത്താണ്. ടി-20 റാങ്കിംഗിൽ ഏറ്റവും ഉയർന്ന റാങ്കിലുള്ള ഇന്ത്യൻ താരമാണ് സൂര്യ. 732 ആണ് സൂര്യയുടെ റേറ്റിംഗ്. 12ആം സ്ഥാനത്തുള്ള ഇഷാൻ കിഷനാണ് പട്ടികയിൽ അടുത്ത സ്ഥാനത്തുള്ള ഇന്ത്യൻ ബാറ്റർ.

ഏകദിന റാങ്കിംഗിൽ ഇന്ത്യ പാകിസ്താനെ മറികടന്നിരുന്നു. പാകിസ്താനെ മറികടന്ന് ഇന്ത്യ റാങ്കിങ്ങിൽ മൂന്നാം സ്ഥാനത്തെത്തി. ഇന്ത്യക്ക് 108 റേറ്റിംഗും പാകിസ്താന് 106 റേറ്റിംഗുമാണ് ഉള്ളത്. ഇന്ത്യക്കെതിരായ ആദ്യ ഏകദിനത്തിൽ പരാജയപ്പെട്ടെങ്കിലും ഇംഗ്ലണ്ട് രണ്ടാം സ്ഥാനത്ത് തുടരുകയാണ്. 122 റേറ്റിംഗാണ് ഇംഗ്ലണ്ടിനുള്ളത്. 126 റേറ്റിംഗുള്ള ന്യൂസീലൻഡാണ് ഒന്നാം റാങ്കിൽ.

ആദ്യ ഏകദിന മത്സരത്തിൽ ഇന്ത്യ തകർപ്പൻ ജയം കുറിച്ചിരുന്നു. 10 വിക്കറ്റിനാണ് ഇന്ത്യയുടെ വിജയം. ഇംഗ്ലണ്ട് മുന്നോട്ടുവച്ച 111 റൺസ് വിജയലക്ഷ്യം 18.4 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ ഇന്ത്യ മറികടന്നു. ക്യാപ്റ്റൻ രോഹിത് ശർമ (76 നോട്ടൗട്ട്) ഇന്ത്യയുടെ ടോപ്പ് സ്കോററായപ്പോൾ ശിഖർ ധവാനും (31 നോട്ടൗട്ട്) തിളങ്ങി.

]]>
സൂര്യകുമാർ യാദവ് 4 ആഴ്ച പുറത്തിരിക്കുമെന്ന് റിപ്പോർട്ട് https://malayalees.ch/suryakumar-yadav-injury-4-weaks/ Wed, 11 May 2022 04:47:08 +0000 https://malayalees.ch/?p=61655 പരുക്കേറ്റ മുംബൈ ഇന്ത്യൻസ് താരം സൂര്യകുമാർ യാദവ് 4 ആഴ്ച പുറത്തിരിക്കുമെന്ന് റിപ്പോർട്ട്. ഇതോടെ ദക്ഷിണാഫ്രിക്കക്കതിരെ നടക്കുന്ന ടി-20 പരമ്പരയിൽ നിന്ന് താരം പുറത്താവാനാണ് സാധ്യത. കഴിഞ്ഞ ദിവസം ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിലാണ് 31 കാരനായ താരത്തിനു പരുക്കേറ്റത്. തുടർന്ന് താരം ഐപിഎലിൽ നിന്ന് പുറത്തായിരുന്നു.

]]>
പരുക്ക്: മിച്ചൽ മാർഷിന് ഐപിഎൽ നഷ്ടമായേക്കും; കെയിൻ വില്ല്യംസണും പരിക്ക്; സൺറൈസേഴ്സ് ക്യാമ്പിൽ ആശങ്ക https://malayalees.ch/mitchell-marsh-kane-williamson-injury-upsets-srh/ Tue, 22 Sep 2020 12:57:17 +0000 https://malayalees.ch/?p=32178 റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ നടന്ന മത്സരത്തിൽ പരുക്കേറ്റ് പുറത്തായ ഓസീസ് ഓൾറൗണ്ടർ മിച്ചൽ മാർഷിന് ഐപിഎൽ സീസൺ നഷ്ടമായേക്കുമെന്ന് സൂചന. കാലിനു പരുക്കേറ്റതിനെ തുടർന്ന് നാല് പന്തുകൾ മാത്രം എറിഞ്ഞ താരം മുടന്തിക്കൊണ്ട് ഫീൽഡ് വിട്ടിരുന്നു. പിന്നീട് 9ആം വിക്കറ്റിൽ വീണ്ടും ക്രീസിലെത്തിയെങ്കിലും അപ്പോഴും മുടന്തുന്നുണ്ടായിരുന്നു. നേരിട്ട ആദ്യ പന്ത് തന്നെ വിരാട് കോലിക്ക് പിടികൊടുത്ത് താരം മടങ്ങുകയും ചെയ്തു.

അതേസമയം, ന്യൂസീലൻഡ് ക്യാപ്റ്റൻ കെയിൻ വില്ല്യംസണും പരുക്കേറ്റതിനാലാണ് മത്സരത്തിൽ കളിക്കാതിരുന്നത്. ട്രെയിനിങ്ങിനിടെയാണ് താരത്തിനു പരുക്കേറ്റത്. വില്ല്യംസണിൻ്റെ പരുക്ക് എത്ര ഗുരുതരമാണെന്ന് ടീം മാനേജ്മെൻ്റ് അറിയിച്ചിട്ടില്ല. മാർഷ് പരുക്കേറ്റ് പുറത്തായതിൻ്റെ പശ്ചാത്തലത്തിൽ അഫ്ഗാനിസ്ഥാൻ ഓൾറൗണ്ടർ മൊഹമ്മദ് നബി ടീമിൽ കളിച്ചേക്കും.

മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ പരാജയപ്പെടുത്തിയിരുന്നു. 10 റൺസിനാണ് ആർസിബി വിജയിച്ചത്. ബാംഗ്ലൂർ മുന്നോട്ടുവച്ച 164 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന സൺറൈസേഴ്സ് 19.4 ഓവറിൽ 153 റൺസിന് എല്ലാവരും പുറത്താവുകയായിരുന്നു. ഒരു ഘട്ടത്തിൽ ബാക്ക്ഫൂട്ടിൽ നിന്നിരുന്ന റോയൽ ചലഞ്ചേഴ്സ് അവസാന ഘട്ടത്തിൽ തുടർച്ചയായി വിക്കറ്റ് വീഴ്ത്തിയാണ് വിജയിച്ചത്. 61 റൺസെടുത്ത ജോണി ബെയർസ്റ്റോ ആണ് സൺറൈസേഴ്സിൻ്റെ ടോപ്പ് സ്കോറർ. ബാംഗ്ലൂരിനായി യുസ്‌വേന്ദ്ര ചഹാൽ മൂന്ന് വിക്കറ്റ് വീഴ്ത്തി. നവദീപ് സെയ്നി, ശിവം ദുബേ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. 56 റൺസെടുത്ത യുവ ഓപ്പണർ ദേവദത്ത് പടിക്കലാണ് ബാംഗ്ലൂരിൻ്റെ ടോപ്പ് സ്കോറർ. എബി ഡിവില്ല്യേഴ്സ് 51 റൺസെടുത്തു.

]]>