injured – malayalees.ch https://malayalees.ch Malayalam Online News Portal Tue, 28 Nov 2023 05:59:45 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png injured – malayalees.ch https://malayalees.ch 32 32 നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ ഓട്ടോ ഇടിച്ചു, അതിനു പിന്നിൽ മറ്റൊരു ഓട്ടോ ഇടിച്ച് മറിഞ്ഞു; പത്ത് പേർക്ക് പരുക്ക് https://malayalees.ch/accident-in-malappuram-ten-people-injured/ Tue, 28 Nov 2023 05:59:36 +0000 https://malayalees.ch/?p=91887 മലപ്പുറം ചങ്ങരംകുളത്ത് വാഹനാപകടത്തിൽ പത്ത് പേർക്ക് പരുക്കേറ്റു. നിർത്തിയിട്ടിരുന്ന ലോറിയ്ക്ക് പിറകിൽ ഓട്ടോ റിക്ഷകൾ ഇടിച്ചാണ് അപകടമുണ്ടായത്. കോലിക്കര സ്വദേശികളായ അഷ്‌റഫ്, അബ്ദുൾ റഹ്മാൻ, ഹന്ന ഫാത്തിമ, റഹീന, തിത്തീഹ, ആസാം സ്വദേശികളായ സാജിദ് അഹമ്മദ്, ഫുൽബാനു, ഹസീന ബീഗം, ഹൈറുൾ ഇസ്ലാം , സാബികുൽ നെഹം, അനീസ എന്നിവർക്കാണ് പരുക്കേറ്റത്.

ചങ്ങരംകുളം മാർസ് തീയേറ്ററിന് മുൻവശത്തായി നിർത്തിയിട്ടിരുന്ന ലോറിയ്ക്ക് പിറകിൽ ഓട്ടോ ഇടിക്കുകയും, അതിനു പുറകിൽ മറ്റൊരു ഓട്ടോ ഇടിച്ച് മറിയുകയുമായിരുന്നു. പരുക്കേറ്റവരെ പ്രദേശത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ലെന്നാണ് ലഭ്യമാകുന്ന വിവരം.

]]>
ഷൂട്ടിങ്ങിനിടെ അമിതാഭ് ബച്ചന് അപകടം; വാരിയെല്ലിന് പരുക്ക് https://malayalees.ch/amitabh-bachchan-injured-during-cinema-shooting/ Mon, 06 Mar 2023 11:01:20 +0000 https://malayalees.ch/?p=77475 സിനിമാ ചിത്രീകരണത്തിനിടെ അമിതാഭ് ബച്ചന് പരുക്ക്. വാരിയെല്ലിന് ക്ഷതമേറ്റ ബച്ചനെ ഹൈദരാബാദിലെ എഐജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടാഴ്ചത്തെ വിശ്രമമെടുക്കാനാണ് ഡോക്ടര്‍മാര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം.സിടി സ്‌കാന്‍ എടുത്ത ശേഷം ബച്ചന്‍ മുംബൈയിലേക്ക് മടങ്ങിയെന്നാണ് റിപ്പോര്‍ട്ട്. സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെയാണ് പരുക്കേറ്റതെന്നാണ് വിവരം.(amitabh bachchan injured during cinema shooting)

പ്രൊജക്ട് കെ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്നതിനിടയിലായിരുന്നു സംഭവം. ബച്ചന്റെ വലതുവശത്തെ വാരിയെല്ലിന് പരുക്കുണ്ടെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. തന്റെ ബ്ലോഗിലൂടെ ബച്ചന്‍ തന്നെയാണ് പരുക്കിന്റെ കാര്യം ആരാധകരെ അറിയിച്ചിരിക്കുന്നത്.

‘ശരീരം ചലിപ്പിക്കാന്‍ കഴിയാത്ത വേദനയുണ്ട്. ഏതാനും ആഴ്ചകള്‍ ബെഡ് റെസ്റ്റ് എടുക്കേണ്ടിവരും. വേദനയ്ക്കുള്ള മരുന്നുകളുണ്ട്. ചെയ്യേണ്ട ജോലികളെല്ലാം താത്കാലികമായി നിര്‍ത്തിയിരിക്കുകയാണ്. ബച്ചന്‍ കുറിച്ചു.

ദീപിക പദുകോണ്‍, പ്രഭാസ്, ദിഷ പടാനി എന്നിര്‍ക്കൊപ്പം അമിതാഭ് ബച്ചന്‍ അഭിനയിക്കുന്ന പ്രൊജക്ട് കെ അടുത്ത വര്‍ഷം പുറത്തിറങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

]]>
ഷൂട്ടിംഗിനിടയില്‍ നടി സാമന്തയ്‍ക്ക് പരുക്കേറ്റു https://malayalees.ch/actor-samantha-injured-on-the-citadel-sets-hrk-rqvktw/ Thu, 02 Mar 2023 04:47:09 +0000 https://malayalees.ch/?p=77185 ഷൂട്ടിംഗിനിടയില്‍ പരുക്കേറ്റെന്ന് നടി സാമന്ത. ‘സിറ്റാഡല്‍’ എന്ന ഹിന്ദി വെബ് സീരീസിന്റെ ചിത്രീകരണത്തിനിടെയാണ് സാമന്തയ്‍ക്ക് പരുക്കേറ്റത്. കൈക്ക് മുറിവേറ്റതിന്റെ ഫോട്ടോ സാമന്ത തന്നെ സാമൂഹ്യ മാധ്യമത്തില്‍ പങ്കുവെച്ചിരുന്നു. പ്രിയങ്ക ചോപ്ര അഭിനയിക്കുന്ന ഹോളിവുഡ് സീരീസിന്റെ ഇന്ത്യൻ പതിപ്പിലാണ് വരുണ്‍ ധവാനൊപ്പം സാമന്ത പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

സാമന്തയുടേതായി ‘ശാകുന്തളം’ എന്ന പുതിയ ചിത്രമാണ് ഇനി റിലീസ് ചെയ്യാനുള്ളത്. കാളിദാസന്റെ ‘അഭിജഞാന ശാകുന്തളം’ ആസ്‍പദമാക്കിയുള്ള സിനിമയില്‍ സാമന്ത ‘ശകുന്തള’യാകുമ്പോള്‍ ‘ദുഷ്യന്തനാ’കട്ടെ മലയാളത്തിന്റെ യുവ താരം ദേവ് മോഹനാണ്. ‘ശകുന്തള’യുടെ വീക്ഷണകോണില്‍ നിന്നുള്ളതായിരിക്കും ചിത്രം ഗുണശേഖര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഏപ്രില്‍ 14ന് റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരിക്ുകന്നത്

ബോളിവുഡിലും ഒരു കൈനോക്കാൻ തയ്യാറെടുക്കുകയാണ് സാമന്ത. ദിനേഷ് വിജൻ നിര്‍മിക്കുന്ന ചിത്രത്തിലാണ് സാമന്ത ഹിന്ദിയില്‍ നായികയാകുകയെന്നും ആയുഷ്‍മാൻ ഖുറാനെയായിരിക്കും നായകൻ എന്നും നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. ചിത്രത്തില്‍ സാമന്ത ഇരട്ടവേഷത്തിലായിരിക്കും അഭിനയിക്കുക എന്നും റിപ്പോര്‍ട്ടുണ്ട്. ബോളിവുഡിലെ ആദ്യ ചിത്രത്തിന് വേണ്ടി സാമന്ത ഒരു ശില്‍പശാലയില്‍ പങ്കെടുക്കുന്നുവെന്നും വാര്‍ത്തകള്‍ വന്നിരുന്നു.

വിജയ് ദേവെരകൊണ്ടയുടെ നായികയായി തെലുങ്കിലും ഒരു പ്രധാന പ്രൊജക്റ്റ് സാമന്തയുടേതായിട്ടുണ്ട്. ശിവ നിര്‍വാണ സംവിധാനം ചെയ്‍ത ‘ഖുഷി’  എന്ന ചിത്രമാണ് സാമന്തയുടേതായി പുറത്തിറങ്ങാനുള്ളത്. ‘ഖുഷി’ എന്ന ചിത്രത്തിന്റെ തിരക്കഥയും ശിവ നിര്‍വാണയുടേത് തന്നെ. സാമന്തയ്‍ക്ക് ഏറെ പ്രതീക്ഷയുള്ള ചിത്രമാണ് ഇത്. ജയറാമും വിജയ് ദേവെരകൊണ്ടയ്‍ക്കൊപ്പം പ്രധാന കഥാപാത്രമായി എത്തുന്നു. സച്ചിൻ ഖെഡേക്കര്‍, മുരളി ശര്‍മ, വെണ്ണെല കിഷോര്‍, രാഹുല്‍ രാമകൃഷ്‍ണ, ശ്രീകാന്ത് അയ്യങ്കാര്‍ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു. ‘ഹൃദയം’ എന്ന ചിത്രത്തിലൂടെ പ്രിയങ്കരനായി മാറിയ ഹിഷാം അബ്‍ദുല്‍ വഹാബാണ് സംഗീത സംവിധാനം. ഹിഷാം അബ്‍ദുള്‍ വഹാബ് ആദ്യമായി സംഗീത സംവിധാനം നിര്‍വഹിക്കുന്ന തെലുങ്ക് ചിത്രവുമാണ് ഇത്.

]]>