indvseng2021 – malayalees.ch https://malayalees.ch Malayalam Online News Portal Thu, 25 Feb 2021 06:00:33 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png indvseng2021 – malayalees.ch https://malayalees.ch 32 32 അഹമ്മദാബാദ് ടെസ്റ്റ്; ആദ്യ ദിനം സ്വന്തമാക്കി ഇന്ത്യ https://malayalees.ch/rohit-fifty-cements-indias-dominance/ Thu, 25 Feb 2021 06:00:26 +0000 https://malayalees.ch/?p=40660 ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ദിനം കളിയവസാനിക്കുമ്പോള്‍ ഇന്ത്യയ്ക്ക് മേല്‍ക്കെ. ആദ്യ ദിനം കളിയവസാനിക്കുമ്പോള്‍ ഇന്ത്യ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 99 റണ്‍സ് എന്ന നിലയിലാണ്. ഇംഗ്ലണ്ടിന്റെ സ്കോറിനൊപ്പമെത്താൻ ഇന്ത്യയ്ക്ക് ഇനി 13 റണ്‍സ് കൂടി. ഇംഗ്ലണ്ടിനെ വെറും 112 റണ്‍സിന് പുറത്താക്കി ഇന്ത്യന്‍ ബൗളര്‍മാര്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. 57 റണ്‍സുമായി രോഹിത് ശര്‍മയും ഒരു റണ്‍സെടുത്ത് ഉപനായകന്‍ അജിങ്ക്യ രഹാനെയുമാണ് ക്രീസില്‍. ശുഭ്മാന്‍ ഗില്‍(11) ചേതേശ്വര്‍ പുജാര (0) നായകന്‍ വിരാട് കോഹ് ലി(27) എന്നിവരാണ് പുറത്തായത്.

സ്പിന്നമര്‍മാരായ അക്‌സര്‍ പട്ടേലിന്റെയും രവിചന്ദ്ര അശ്വിന്റെയും ബൗളുകള്‍ക്ക് ഉത്തരം കണ്ടെത്താനാവാതെ വന്നതോടെ ഇംഗ്ലണ്ട് 112 റണ്‍സിന് പുറത്താവുകയായിരുന്നു. അക്‌സര്‍ പട്ടേല്‍ ആറു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി രവിചന്ദ്ര അശ്വിന്‍ പൂര്‍ണ പിന്തുണകൊടുത്തു. ഇശാന്ത് ശര്‍മ്മക്കാണ് ഒരു വിക്കറ്റ്.

അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ നടക്കുന്ന പിങ്ക്‌ബോള്‍ ടെസ്റ്റില്‍ ടോസിന്റെ ഭാഗ്യം ഇംഗ്ലണ്ടിന് ലഭിച്ചെങ്കിലും തുടക്കം മുതല്‍ തകര്‍ച്ച തന്നെയായിരുന്നു. ടീം സ്‌കോര്‍ രണ്ടില്‍ നില്‍ക്കെ ആദ്യ വിക്കറ്റ്. സ്പിന്നര്‍മാര്‍ പന്തെടുത്തതോടെ കളി പൂര്‍ണമായും ഇന്ത്യയുടെ കയ്യിലേക്ക്. കൂട്ടത്തകര്‍ച്ചയ്ക്കിടയിലും ഓപ്പണര്‍ സാക്ക് ക്രാവ്‌ലിയുടെ അര്‍ദ്ധ സെഞ്ച്വറി വേറിട്ട്‌നിന്നു. 84 പന്തില്‍ നിന്ന് പത്ത് ബൗണ്ടറികളുടെ അകമ്പടിയോടെയായിരുന്നു ക്രാവഌയുടെ ഇന്നിങ്‌സ്.

ക്രാവ്‌ലിയെ കൂടാതെ മൂന്ന് പേരാണ് ഇംഗ്ലണ്ട് ബാറ്റിങ് നിരയില്‍ രണ്ടക്കം കടന്നത്. ജോ റൂട്ട്(17) വിക്കറ്റ് കീപ്പര്‍ ബെന്‍ഫോക്(12) ജോഫ്ര ആര്‍ച്ചര്‍(11) എന്നിവരാണ് രണ്ടക്കം കണ്ട ബാറ്റ്‌സ്മാന്മാര്‍. അക്സര്‍ പട്ടേലിന്റെ കരിയര്‍ ബെസ്റ്റ് പ്രകടനമാണ് അഹമ്മദാബാദിലേത്.

]]>
പന്തെറിയാന്‍ ഉമേഷ് യാദവും; ഇംഗ്ലണ്ടിനെതിരായ അവസാന രണ്ട് ടെസ്റ്റുകള്‍ക്കുള്ള ടീം പ്രഖ്യാപിച്ചു https://malayalees.ch/indias-squad-for-last-two-tests-against-england-announced/ Wed, 17 Feb 2021 11:45:41 +0000 https://malayalees.ch/?p=40318 ഇംഗ്ലണ്ടിനെതിരായ അവസാന രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. അഹമ്മദാബാദിലെ പുതിയ മൊട്ടേര സ്റ്റേഡിയത്തിലാണ് മത്സരം. ഉമേഷ് യാദവ് ടീമിലെത്തിയതാണ് പ്രധാന മാറ്റം. ഷര്‍ദുല്‍ താക്കൂറിന് പകരക്കാരനായാണ് ഉമേഷ് യാദവ് ടീമിലെത്തുന്നത്. വിജയ്ഹസാരെ ട്രോഫിയുടെ ഭാഗമാവാനാണ് ഷര്‍ദുലിനെ വിട്ടുകൊടുക്കുന്നത്. ഫിറ്റ്‌നസ് വീണ്ടെടുത്താല്‍ മാത്രമെ ഉമേഷിനെ ടീമിന്റെ ഭാഗമാക്കൂ. രാത്രിയും പകലുമായി നടക്കുന്ന മത്സരം ഈ മാസം 24 മുതല്‍ ആരംഭിക്കും. നാലാമത്തെ ടെസ്റ്റ് ഇതെ വേദിയില്‍ മാര്‍ച്ച് നാലിനാണ്.

നെറ്റ്‌സില്‍ പന്തെറിയാന്‍ വേണ്ടി അഞ്ച് ബൗളര്‍മാര്‍ക്ക് പുറമെ സ്റ്റാന്‍ഡ് ബൈ കളിക്കാരായി കെ.എസ് ഭരത്, രാഹുല്‍ ചഹര്‍ എന്നിവരെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അങ്കിത് രാജ്പുത്, അവനേശ് കുമാര്‍, സന്ദീപ് വാരിയര്‍, കൃഷ്ണപ്പ ഗൗതം, സൗരഭ് കുമാര്‍ എന്നിവരാണ് നെറ്റ്‌സില്‍ പന്തെറിയാന്‍ നിയോഗിച്ചിരിക്കുന്നത്. നാല് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇരു ടീമുകളും ഒരോ മത്സരം വീതം ജയിച്ച് 1-1 എന്ന നിലയിലാണ്. ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ട് 227 റണ്‍സിന്റെ വിജയം സ്വന്തമാക്കിയപ്പോള്‍ രണ്ടാം ടെസ്റ്റില്‍ ഇന്ത്യയുടെ ജയം 317 റണ്‍സിനായിരുന്നു.

ടിം ഇങ്ങനെ: വിരാട് കോഹ്‌ലി(നായകന്‍), രോഹിത് ശര്‍മ്മ, മായങ്ക് അഗര്‍വാള്‍, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പുജാര, അജിങ്ക്യ രഹാനെ, ലോകേഷ് രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ, റിഷബ് പന്ത്, വൃദ്ധിമാന്‍ സാഹ, കുല്‍ദീപ് യാദവ്, അക്‌സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, ഇഷാന്ത് ശര്‍മ്മ, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാദ്, ഉമേഷ് യാദവ്.

]]>
അലിയും ബോര്‍ഡും വരുന്നു; ജയിച്ചിട്ടും ടീം മാറ്റി ഇംഗ്ലണ്ട് https://malayalees.ch/visitors-announce-12-man-squad-for-second-test-in-chennai/ Fri, 12 Feb 2021 11:39:27 +0000 https://malayalees.ch/?p=40089 ഇന്ത്യക്കെതിരെ ശനിയാഴ്ച ആരംഭിക്കുന്ന രണ്ടാം ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു.12 അംഗ ടീമിനെയാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ടോസ് സമയത്ത് അന്തിമ ഇലവന്‍ നായകന്‍ ജോ റൂട്ട് പ്രഖ്യാപിക്കും. പിച്ചിന്റെ സ്വഭാവമനുസരിച്ചായിരിക്കും തീരുമാനം. ആദ്യ ടെസ്റ്റില്‍ മികച്ച പ്രകടനം പുറത്തെടുത്ത ഫാസ്റ്റ് ബൗളര്‍ ജയിംസ് ആന്‍ഡേഴ്‌സണ്‍ സ്പിന്നര്‍ ഡൊമിനിക് ബെസ് എന്നിവര്‍ക്ക് ടീമില്‍ ഇടമില്ല. പരിക്കേറ്റ ജോഫ്ര ആര്‍ച്ചര്‍ക്കും കളിക്കാനാവില്ല. വിക്കറ്റ് കീപ്പര്‍ ജോസ് ബട്ട്ലറേയും ഒഴിവാക്കി.

ഒലി സ്റ്റോണ്‍, സ്റ്റുവര്‍ട്ട് ബോര്‍ഡ്, ക്രിസ് വോക്‌സ് എന്നിവരാണ് ഫാസ്റ്റ് ബൗളര്‍മാര്‍. സ്പിന്നറായി മുഈന്‍ അലിയേയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആദ്യ ടെസ്റ്റിലേത് പോലെ രണ്ട് ഫാസ്റ്റ് ബൗളര്‍മാരെയാണ് കളിപ്പിക്കാനുദ്ദേശിക്കുന്നതെങ്കില്‍ സ്റ്റുവര്‍ട്ട് ബോര്‍ഡിനൊപ്പം ഒലി സ്റ്റോണിനാവും സാധ്യത. നെറ്റ്‌സില്‍ കഠിന പരിശീലനത്തിലാണ് താരം. അദ്ദേഹത്തിനാണ് സാധ്യതയെന്ന തരത്തില്‍ നായകന്‍ റൂട്ടിന്റെ പ്രസ്താവനയും പുറത്തുവന്നിരുന്നു. സ്പിന്നര്‍ മുഈന്‍ അലിയുടെ വരവാണ് മറ്റൊരു ശ്രദ്ധേയ നീക്കം. കോവിഡ് പോസിറ്റീവ് ആയ കാരണത്താല്‍ ശ്രീലങ്കയ്‌ക്കെതിരെ നടന്ന ടെസ്റ്റ് പരമ്പര അലിക്ക് നഷ്ടമായിരുന്നു. പകരക്കാരനായാണ് ഡോം ബെസിനെ ഉള്‍പ്പെടുത്തിയത്.

രണ്ട് ഇന്നിങ്‌സിലുമായി അഞ്ച് വിക്കറ്റ് വീഴ്ത്തിയ ബെസ്, മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ജയിംസ് ആന്‍ഡേഴ്‌സണ് വിശ്രമം അനുവദിക്കുകയാണെന്നാണ് റൂട്ട് വ്യക്തമാക്കുന്നത്. നിര്‍ണായകമായേക്കാവുന്ന അവസാന രണ്ട് ടെസ്റ്റുകളില്‍ ആന്‍ഡേഴ്‌സനെ കളിപ്പിക്കാനാണ് റൂട്ടിന്റെ തീരുമാനം. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ബെന്‍ഫോക്കിനെയാണ് രണ്ടാം ടെസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ജോസ് ബട്ട്‌ലര്‍ക്ക് പകരക്കാരനായാണ് ബെന്‍ഫോക്ക് എത്തുന്നത്. ബട്ട്‌ലര്‍ക്ക് ആദ്യ ടെസ്റ്റില്‍ കാര്യമായ സംഭാവന ചെയ്യാനായിരുന്നില്ല. ആദ്യ ടെസ്റ്റില്‍ 227 റണ്‍സിനായിരുന്നു ഇംഗ്ലണ്ടിന്റെ വിജയം.

]]>
നന്നായി തുടങ്ങി, ലഞ്ചിന് മുന്നെ കുടുങ്ങി ഇംഗ്ലണ്ട് https://malayalees.ch/india-vs-england-1st-test-chennai-news/ Fri, 05 Feb 2021 07:32:18 +0000 https://malayalees.ch/?p=39754 ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ടിന് മികച്ച തുടക്കം ലഭിച്ചെങ്കിലും പാളി. ലഞ്ചിന് തൊട്ടുമുമ്പ് രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യ മത്സരത്തിലേക്ക് തിരിച്ചെത്തി. ലഞ്ചിന് പിരിയുമ്പോള്‍ ഇംഗ്ലണ്ട് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 67 എന്ന നിലയിലാണ്. ജോ റൂട്ട് (4) ഡൊമിനിക് സിബ്ലെ(26) എന്നിവരാണ് ക്രീസില്‍. ടോസ് നേടി ഇംഗ്ലണ്ട് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. കരുതലോടെയാണ് ഇംഗ്ലണ്ട് ബാറ്റ് വീശിയത്. ആ കരുതലിന് ഫലം ലഭിക്കുകയും ചെയ്തു. മികച്ച ബൗളുകളെ ബഹുമാനിച്ചും മോശം പന്തുകളില്‍ റണ്‍സ് കണ്ടെത്തിയും ഇംഗ്ലണ്ട് സ്‌കോര്‍ബോര്‍ഡ് ചലിപ്പിച്ചു.

ഓപ്പണിങ് വിക്കറ്റില്‍ 50 റണ്‍സ് കണ്ടെത്തുകയും ചെയ്തു. എന്നാല്‍ ടീം സ്‌കോര്‍ 63ല്‍ നില്‍ക്കെ രവിചന്ദ്ര അശ്വിന്‍ ഇന്ത്യക്ക് ആദ്യ വിക്കറ്റ് സമ്മാനിച്ചു. 33 റണ്‍സെടുത്ത റോറി ബേണ്‍സിനെ വിക്കറ്റ്കീപ്പര്‍ റിഷബ് പന്തിന്റെ കൈകളിലെത്തിച്ചു. 60 പന്ത് നേരിട്ട ബേണ്‍സ് രണ്ട് ബൗണ്ടറികളുടെ അകമ്പടിയോടെയാണ് 33 റണ്‍സ് നേടിയത്. വണ്‍ ഡൗണായി ക്രീസിലെത്തിയ ലോറന്‍സിന് അഞ്ച് പന്തുകളുടെ ആയുസെയുണ്ടായിരുന്നുള്ളൂ. ബുംറയുടെ പന്തില്‍ ലോറന്‍സ് വിക്കറ്റിന് മുന്നില്‍ കുരുങ്ങി. അതോടെ 67ന് രണ്ട് എന്ന നിലയില്‍ ഇംഗ്ലണ്ട് തകര്‍ച്ചയിലായി.

മൂന്ന് സ്പിന്നര്‍മാരുമായാണ് ഇന്ത്യ ഇറങ്ങിയത്. രവിചന്ദ്ര അശ്വിന് പുറമെ ആസ്‌ട്രേലിയയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച വാഷിങ്ടണ്‍ സുന്ദറും ഇടം നേടി. ഷഹബാസ് നദീമാണ് മറ്റൊരു സ്പിന്നര്‍. പരിശീലനത്തിനിടെ പരിക്കേറ്റ അക്‌സര്‍ പട്ടേലിന് പകരക്കാരനായാണ് നദീം ഇടം നേടുന്നത്. നായകനായി വിരാട് കോഹ് ലി തിരിച്ചെത്തി. രോഹിത് ശര്‍മ്മ, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പുജാര, അജിങ്ക്യ രഹാനെ, റിഷബ് പന്ത്, ഇശാന്ത് ശര്‍മ്മ, ജസ്പ്രീത് ബുംറ എന്നിവരാണ് മറ്റു ടീം അംഗങ്ങള്‍.

]]>