INDVSENG – malayalees.ch https://malayalees.ch Malayalam Online News Portal Tue, 23 Mar 2021 04:13:01 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png INDVSENG – malayalees.ch https://malayalees.ch 32 32 ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്പരക്ക് ഇന്ന് തുടക്കം https://malayalees.ch/india-vs-england-odi-match-begins-today-news/ Tue, 23 Mar 2021 04:12:50 +0000 https://malayalees.ch/?p=41919 ആവേശകരമായ ടി20 പരമ്പരക്ക് ശേഷം ഇന്ത്യ- ഇംഗ്ലണ്ട് ഏകദിന പരമ്പരക്ക് ഇന്ന് തുടക്കം. പൂനെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തില്‍ ഉച്ചക്ക് 1.30നാണ് മത്സരം. മൂന്ന് മത്സരങ്ങളണ് പരമ്പരയിൽ ഉള്ളത്. സൂര്യകുമാർ യാദവ്, പ്രസീദ് കൃഷ്ണ, ക്രുനാൽ പാണ്ഡ്യ എന്നിവരെ കൂടി ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പരിക്കേറ്റതിനാല്‍ പരമ്പരയില്‍ ഇംഗ്ലണ്ട് താരം ജോഫ്ര ആർച്ചർ കളിച്ചേക്കില്ല. ടെസ്റ്റ്-ടി20 പരമ്പര സ്വന്തമാക്കിയാണ് ഇന്ത്യ, ഏകദിന മത്സരങ്ങള്‍ക്കൊരുങ്ങുന്നത്.

സ്റ്റാര്‍ സ്‌പോര്‍ട്‌സ് ചാനലുകളില്‍ മത്സരം തത്സമയം സംപ്രേഷണം ചെയ്യും. ടെസ്റ്റിലെയും ടി20 യിലെയും വിജയം തുടരാൻ ഇന്ത്യ ശ്രമിക്കുമ്പോൾ ആശ്വാസ പരമ്പരയ്ക്ക് വേണ്ടിയാകും ഇംഗ്ലണ്ട് ടീം ഇറങ്ങുക.ടെസ്റ്റ് ക്യാപ്റ്റന്‍ ജോ റൂട്ടിനും ഏകദിന ടീമില്‍ ഇടമില്ല. ഇയോൻ മോര്‍ഗന്‍, ജോണി ബെയര്‍‌സ്റ്റോ, ബെന്‍ സ്‌റ്റോക്‌സ്, ജോസ് ബട്‌ലര്‍, മോയിന്‍ അലി, ജേസന്‍ റോയി എന്നിവരെല്ലാം ടീമിലുണ്ട്. മാര്‍ക്ക് വുഡ്, ആദില്‍ റഷീദ്, സാം കറാന്‍, ടോം കറാന്‍ തുടങ്ങിയവര്‍ ബൗളിങ് നിരയിലുമുണ്ട്. കരുത്തരായ ഇന്ത്യക്കെതിരെ പരമ്പര നേടുക എന്നത് ഇംഗ്ലണ്ടിന് തീർത്തും ശ്രമകരം തന്നെയാകും.

]]>