INDVSAUS – malayalees.ch https://malayalees.ch Malayalam Online News Portal Sat, 16 Jan 2021 07:45:25 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png INDVSAUS – malayalees.ch https://malayalees.ch 32 32 ഓസീസ് 369ന് പുറത്ത്; ഇന്ത്യയ്ക്ക് ഓപണര്‍മാരെ നഷ്ടം https://malayalees.ch/aus-vs-ind-fourth-test/ Sat, 16 Jan 2021 07:45:18 +0000 https://malayalees.ch/?p=38721 ബ്രിസ്ബെന്‍: ഇന്ത്യക്കെതിരായ അവസാന ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സില്‍ ഓസ്‌ട്രേലിയ 369ന് പുറത്ത്. അഞ്ചിന് 274 എന്ന നിലയില്‍ രണ്ടാം ദിനം ആരംഭിച്ച ഓസീസ് 96 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ എല്ലാവരും പുറത്തായി. മൂന്ന് വിക്കറ്റ് വീതം നേടിയ ഷാര്‍ദുല്‍ ഠാക്കൂര്‍, വാഷിംഗ്ടണ്‍ സുന്ദര്‍, നടരാജന്‍ എന്നിവരാണ് രണ്ടാംദിനം ഇന്ത്യയുടെ സ്വന്തമാക്കിയത്. മുഹമ്മദ് സിറാജ് ഒരു വിക്കറ്റ് വീഴ്ത്തി.

ലബുഷെയ്നിന്റെ (204 പന്തില്‍ നിന്ന് 108) സെഞ്ചുറിയും ടിം പെയ്‌നിന്റെ അര്‍ദ്ധ സെഞ്ച്വറിയുമാണ് (104 പന്തില്‍ നിന്ന് 50) ഓസീസിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. മാത്യു വെയ്ഡ് (45), കാമറൂണ്‍ ഗ്രീന്‍ (47), സ്റ്റീവ് സ്മിത്ത് (36) എന്നിവര്‍ മികച്ച പ്രകടനം പുറത്തെടുത്തു.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 26 ഓവറില്‍ രണ്ടു വിക്കറ്റിന് 62 റണ്‍സ് എന്ന നിലയിലാണ്. ചേതേശ്വര്‍ പുജാരയും അജിന്‍ക്യ രഹാനെയുമാണ് ക്രീസില്‍. 44 റണ്‍സെടുത്ത രോഹിത് ശര്‍മ്മയും ഏഴു റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലുമാണ് പുറത്തായത്.

പരമ്പരയില്‍ ഇരു ടീമുകളും ഓരോ മത്സരം ജയിച്ച് തുല്ല്യനിലയിലാണിപ്പോള്‍. അതു കൊണ്ടു തന്നെ അവസാന ടെസ്റ്റ് നിര്‍ണായകമാണ്.

]]>
മൂന്നാം ടെസ്റ്റ് ഓസീസിന്റെ സമ്പൂര്‍ണ നിയന്ത്രണത്തില്‍; 197 റണ്‍സ് ലീഡ് https://malayalees.ch/ind-vs-aus-3rd-test-match-in-sydney/ Sat, 09 Jan 2021 08:15:33 +0000 https://malayalees.ch/?p=38329 സിഡ്‌നി: ഇന്ത്യയ്‌ക്കെതിരെയുള്ള മൂന്നാം ടെസ്റ്റില്‍ ഓസ്‌ട്രേലിയയുടെ സമ്പൂര്‍ണ ആധിപത്യം. മൂന്നാം ദിനത്തില്‍ കളിയവസാനിക്കുമ്പോള്‍ രണ്ട് വിക്കറ്റിന് 103 എന്ന നിലയിലാണ് ഓസീസ്. നിലവില്‍ 197 റണ്‍സിന്റെ ലീഡാണ് ആതിഥേയര്‍ക്കുള്ളത്. ആദ്യ ഇന്നിങ്‌സില്‍ 338 റണ്‍സ് നേടിയ ഓസീസ് ഇന്ത്യയെ 244 റണ്‍സിന് എറിഞ്ഞിട്ടിരുന്നു.

രണ്ടാം ഇന്നിങ്‌സില്‍ ഓപണര്‍മാരായ വില്‍ പുകോവ്‌സ്‌കിയും (10) ഡേവിഡ് വാര്‍ണറും (13) എളുപ്പത്തില്‍ പുറത്തായെങ്കിലും സ്റ്റീവ് സ്മിത്തും മാര്‍നസ് ലബുഷഗ്നെയും ഓസീസിനെ കൂടുതല്‍ പരിക്കുകളില്ലാതെ കാത്തു. ലബുഷഗ്നെ 47ഉം സ്മിത്ത് 29 ഉം റണ്‍സാണ് നേടിയിട്ടുള്ളത്. ഇന്ത്യയ്ക്കായി മുഹമ്മദ് സിറാജും അശ്വിനും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

റിഷഭ് പന്തിന് പിന്നാലെ ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജയും പരിക്കേറ്റ് പുറത്തു പോയത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. രണ്ടു പേരും ആശുപത്രിയില്‍ പരിശോധനയ്ക്ക് വിധേയരായി. പന്തിന് പകരം വൃദ്ധിമാന്‍ സാഹയാണ് വിക്കറ്റ് കാക്കുന്നത്.

ക്യാപ്റ്റന്‍ അജിന്‍ക്യ രാഹനെയും ചേതേശ്വര്‍ പുജാരയും പതിയെയാണ് മൂന്നാം ദിനം കളി തുടങ്ങിയത്. എന്നാല്‍ സ്‌കോര്‍ 22ല്‍ നില്‍ക്കെ രഹാനെയെ കമ്മിന്‍സ് ബൗള്‍ഡാക്കി. പിന്നീടെത്തിയ ഹനുമാന്‍ വിഹാരി 38 പന്തില്‍ നിന്ന് നാലു റണ്‍സ് മാത്രമാണ് നേടിയത്. ശേഷമെത്തിയ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്താണ് റണ്‍നിരക്ക് ഉയര്‍ത്തിയത്. 67 പന്തില്‍ നിന്ന് 36 റണ്‍സെടുത്ത പന്തിനെ ഹാസല്‍വുഡ് ആണ് പുറത്താക്കിയത്. അതിനിടെ, 176 പന്തില്‍ നിന്ന് അര്‍ധ സെഞ്ച്വറി നേടിയ പൂജാര കമ്മിന്‍സിന്റെ പന്തില്‍ ടിം പെയ്നെ പിടിച്ച് പുറത്തായി.

ഇന്ത്യന്‍ വാലറ്റ നിര ചെറുത്തിനില്‍പ്പില്ലാതെയാണ് കീഴടങ്ങിയത്. അശ്വിന്‍ (10), നവ്ദീപ് സെയ്നി (3), ജസ്പ്രീത് ബുംറ (0), മുഹമ്മദ് സിറാജ് (6) എന്നിവര്‍ക്ക് കാര്യമായി ഒന്നും ചെയ്യാനായില്ല. ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ 28 റണ്‍സുമായി പുറത്താകാതെ നിന്നു.

രണ്ടാം ദിനം ഓപ്പണര്‍മാരായ രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലും ചേര്‍ന്ന് ഇന്ത്യക്ക മികച്ച തുടക്കമാണ് നല്‍കിയിരുന്നത്. എന്നാല്‍ തുടക്കം മുതലാക്കാന്‍ പിന്നീട് ഇന്ത്യയ്ക്കായില്ല.

]]>
ജഡേജയും ഗില്ലും തിളങ്ങി; മൂന്നാം ടെസ്റ്റില്‍ ഇന്ത്യ ഭേദപ്പെട്ട നിലയില്‍ https://malayalees.ch/ravindra-jadeja-shubman-gill-shine-as-india-dominate-day-two-despite-steve-smith-century/ Fri, 08 Jan 2021 12:24:45 +0000 https://malayalees.ch/?p=38266 സിഡ്‌നി: ഓസ്‌ട്രേലിയയ്‌ക്കെതിരെയുള്ള മൂന്നാം ടെസ്റ്റില്‍ ഇന്ത്യ ഭേദപ്പെട്ട നിലയില്‍. ഓസീസിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 338ന് എതിരെ രണ്ടു വിക്കറ്റിന് 96 എന്ന നിലയിലാണ് ഇന്ത്യ. ഒമ്പത് റണ്‍സുമായി ചേതേശ്വര്‍ പൂജാരയും അഞ്ചു റണ്‍സുമായി ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെയുമാണ് ക്രീസില്‍. 26 റണ്‍സെടുത്ത രോഹിത് ശര്‍മ്മയും അരങ്ങേറ്റത്തില്‍ തന്നെ അര്‍ധ സെഞ്ച്വറി നേടിയ (50) ശുഭ്മാന്‍ ഗില്ലുമാണ് പുറത്തായത്.

സ്റ്റീവ് സ്മിത്തിന്റെ സെഞ്ച്വറിയുടെ (131) ബലത്തിലാണ് ഓസീസ് 338 റണ്‍സ് അടിച്ചുകൂട്ടിയത്. മാര്‍നസ് ലബുഷഗ്നെ 91 ഉം ഓപണര്‍ വില്‍ പുകോവ്‌സ്‌കി 62 റണ്‍സും നേടി. മിച്ചല്‍ സ്റ്റാര്‍ക് 24ഉം മാത്യു വെയ്ഡ് 13 ഉം റണ്‍സ് നേടി.

രണ്ടാം ടെസ്റ്റില്‍ നിറം മങ്ങിയ സ്റ്റീവ് സ്മിത്ത് റണ്‍ഔട്ടാകുകയായിരുന്നു. 226 പന്തുകളില്‍ 16 ബൗണ്ടറികളുടെ അകമ്പടികളോടെയായിരുന്നു സ്മിത്തിന്റെ ഇന്നിങ്‌സ്. സെഞ്ച്വറിയിലേക്കെന്ന് നീങ്ങുമെന്ന് തോന്നിച്ച ലബുഷന്‍ഗ്നെ രവീന്ദ്ര ജഡേജയുടെ പന്തില്‍ രഹാനെയ്ക്ക് ക്യാച്ച് നല്‍കി മടങ്ങുകയായിരുന്നു.

ഇന്ത്യയ്ക്കായി ജഡേജ 18 ഓവറില്‍ 62 റണ്‍സ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തി. ജസ്പ്രീത് ബുംറ, അരങ്ങേറ്റ ടെസ്റ്റിനിറങ്ങിയ നവ്ദീപ് സെയ്‌നി എന്നിവര്‍ രണ്ടു വീതം വിക്കറ്റ് വീഴ്ത്തി.

]]>
ചാരത്തില്‍ നിന്ന് ഉയിര്‍ത്തെഴുന്നേറ്റ്‌ ടീം ഇന്ത്യ; ഓസീസ് നിശ്ശബ്ദം https://malayalees.ch/team-india-win-ausis/ Tue, 29 Dec 2020 08:43:42 +0000 https://malayalees.ch/?p=37658 മെല്‍ബണ്‍: ക്യാപ്റ്റന്‍ വിരാട് കോലിയില്ല, രോഹിത് ശര്‍മ്മയും മുഹമ്മദ് ഷമിയുമില്ല, ചരിത്രത്തിലെ തന്നെ ഏറ്റവും ചെറിയ ടോട്ടലിന് പുറത്തായ നാണക്കേട് അതിനു പുറമേ… പ്രതിസന്ധികളുടെ നടുക്കടലിനാണ് രണ്ടാം ടെസ്റ്റില്‍ ടീം ഇന്ത്യ ഓസ്‌ട്രേലിയക്ക് എതിരെ മെല്‍ബണില്‍ കളിക്കാനിറങ്ങിയത്.

എന്നാല്‍ ചരിത്രമുറങ്ങുന്ന മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ കണ്ടത് മറ്റൊരു ഇന്ത്യയെ. അതിന് നെടുനായകത്വം വഹിച്ചത് അജിന്‍ക്യ രഹാനെ എന്ന കപ്പിത്താന്‍. ടീം ഒന്നിച്ചു നിന്നതോടെ നാണക്കേടിന്റെ ചാരത്തില്‍ നിന്ന് ഒരു ഫിനിക്‌സ് പക്ഷിയെപ്പോലെ ഇന്ത്യ ഉയിര്‍ത്തെണീറ്റു. സ്വന്തം കാണികള്‍ക്കു മുമ്പില്‍ ഓസീസ് അവിശ്വസനീയമായ രീതിയില്‍ ഇടറി വീണു.

എട്ടു വിക്കറ്റിന്റെ സൂപ്പര്‍ ജയം

രണ്ടാം ടെസ്റ്റിലെ ജയത്തോടെ നാലു ടെസ്റ്റുകളുടെ പരമ്പര 1-1 എന്ന നിലയിലായി. ബോക്‌സിങ് ഡേ ടെസ്റ്റില്‍ എട്ടു വിക്കറ്റിന്റെ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. രണ്ടാം ഇന്നിങ്‌സില്‍ 70 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയ്ക്ക് രണ്ടു വിക്കറ്റ് മാത്രമാണ് നഷ്ടമായത്. ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ 27ഉം ഓപണര്‍ ശുഭ്മാന്‍ ഗില്‍ 35 ഉം റണ്‍സെടുത്തു. അഞ്ചു റണ്‍സെടുത്ത മായങ്ക് അഗവര്‍വാളും മൂന്നു റണ്‍സെടുത്ത ചേതേശ്വര്‍ പുജാരയുമാണ് പുറത്തായത്.

ആറു വിക്കറ്റ് നഷ്ടത്തില്‍ 133 റണ്‍സെന്ന നിലയില്‍ നാലാം ദിനം ബാറ്റിങ് ആരംഭിച്ച ഓസ്‌ട്രേലിയയ്ക്ക് 67 റണ്‍സ് മാത്രമേ കൂട്ടിച്ചേര്‍ക്കാന്‍ ആയുള്ളൂ. രണ്ടാം ഇന്നിങ്സില്‍ 103.1 ഓവറില്‍ 200 റണ്‍സിന് ഓസീസ് ഓള്‍ഔട്ടായി.

ചാരത്തില്‍ നിന്ന് ഉയിര്‍ത്തെഴുന്നേറ്റ്‌ ടീം ഇന്ത്യ; ഓസീസ് നിശ്ശബ്ദം

രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യയ്ക്കായി അരങ്ങേറ്റ മത്സരം കളിച്ച മുഹമ്മദ് സിറാജ് മൂന്നു വിക്കറ്റു വീഴ്ത്തി. അശ്വിന്‍, ബുംറ, ജഡേജ എന്നിവര്‍ രണ്ടു വിക്കറ്റും സ്വന്തമാക്കി. രണ്ട് ഇന്നിങ്‌സിലുമായി സിറാജ് അഞ്ചു വിക്കറ്റ് നേട്ടം സ്വന്തമാക്കി. 2013ന് ശേഷം ആദ്യമായാണ് ഒരു ഇന്ത്യന്‍ ബൗളര്‍ അരങ്ങേറ്റ മത്സരത്തില്‍ അഞ്ചു വിക്കറ്റ് നേട്ടം സ്വന്തമാക്കുന്നത്.

പടനായകനായി രഹാനെ

അഡലൈഡിലെ ഒന്നാം ടെസ്റ്റില്‍ ആടിയുലഞ്ഞ ടീമിനെ സുരക്ഷിതമായി വിജയത്തിലേക്ക് എത്തിക്കുക എന്ന ദൗത്യമാണ് കോലിക്ക് പകരം ക്യാപ്റ്റന്റെ കുപ്പായമിട്ട അജിന്‍ക്യ രഹാനെക്ക് മുമ്പില്‍ ഉണ്ടായിരുന്നത്. രഹാനെയ്ക്ക് അതിന് ആകുമോ എന്ന് ശങ്കിച്ചവരും ഏറെ.

എന്നാല്‍ കോലി വീണിടത്ത് രഹാനെ രക്ഷകനായി ഉയിര്‍ത്തെഴുന്നേറ്റു. മെല്‍ബണിലെ കുത്തിയുയര്‍ന്ന പിച്ചില്‍ സൂപ്പര്‍ സെഞ്ച്വറിയുമായി രഹാനെ കളം നിറഞ്ഞു. 112 റണ്‍സ് നേടിയ രഹാനെയുടെ മികവിലാണ് ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ 326 റണ്‍സ് സ്വന്തമാക്കിയത്. ഒന്നാം ഇന്നിങ്‌സില്‍ 131 റണ്‍സിന്റെ ലീഡ് നേടാന്‍ ഇന്ത്യയെ സഹായിച്ചതും രഹാനെയുടെ ഈ ഇന്നിങ്‌സ് തന്നെ. രണ്ടാം ഇന്നിങ്‌സില്‍ രഹാനെ 27 റണ്‍സും നേടി. രഹാനെ തന്നെയാണ് കളിയിലെ താരം

ഒന്നാം ഇന്നിങ്‌സില്‍ രവീന്ദ്ര ജഡേജയുടെ പിഴവില്‍ റണ്‍ഔട്ട് ആയ വേളയില്‍ രഹാനെ സഹതാരത്തോട് ചെയ്തതും കൈയടി നേടി. ഔട്ട് ആയ വേളയില്‍ കൂളായി ജഡേജയുടെ തോളില്‍ തട്ടി ആശ്വസിപ്പിച്ചാണ് ക്യാപ്റ്റന്‍ പവലിയനിലേക്ക് മടങ്ങിപ്പോയത്. ഒന്നാം ടെസ്റ്റില്‍ രഹാനെയുടെ പിഴവില്‍ ക്യാപ്റ്റന്‍ കോലി റണ്‍ ഔട്ടായിരുന്നു. അസംതൃപ്തനായാണ് കോലി കളം വിട്ടത്. ഈ വേളയിലാണ് രഹാനെയുടെ തിരിച്ചു പോക്ക് ചര്‍ച്ചയായത്.

ഇടറി വീണ ഓസീസ്

സറ്റീവ് സ്മിത്ത്, നാലു ഇന്നിങ്‌സ്- പത്തു റണ്‍സ്. ഈ ഒരൊറ്റ കണക്കിലുണ്ട് ഓസീസ് നിര നേരിടുന്ന പ്രതിസന്ധിയുടെ ആഴം. ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്മാരില്‍ ഒരാളായി കണക്കാക്കപ്പെടുന്ന സ്മിത്ത് ഈ കളിയിലും സമ്പൂര്‍ണ പരാജയമായി മാറി. ബാറ്റിങ് നിര ശോഭിക്കാതെ പോയതാണ് കങ്കാരുക്കളുടെ പതനം വേഗത്തിലാക്കിയത്.

ചാരത്തില്‍ നിന്ന് ഉയിര്‍ത്തെഴുന്നേറ്റ്‌ ടീം ഇന്ത്യ; ഓസീസ് നിശ്ശബ്ദം

ഓസീസിന്റെ ഒന്നാമത്തെയും രണ്ടാമത്തെയും ഇന്നിങ്‌സില്‍ ഒരു ബാറ്റ്‌സ്മാന് പോലും അര്‍ധസെഞ്ച്വറി കണ്ടെത്താനായില്ല. ആദ്യ ഇന്നിങ്‌സില്‍ 48 റണ്‍സ് നേടിയ മാര്‍നസ് ലബുഷന്‍ഗെയാണ് ടോപ് സ്‌കോറര്‍. രണ്ടാം ഇന്നിങ്‌സില്‍ കാമറൂണ്‍ ഗ്രീന്‍ നേടിയ 45 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.

ഓസ്‌ട്രേലിയയില്‍ ഏറ്റവും കൂടുതല്‍ ജയം കണ്ടെത്തിയ ഏഷ്യന്‍സംഘവും ഇന്ത്യയാണ്. എട്ടു ജയം. നാലു ജയം നേടിയ പാകിസ്താനാണ് തൊട്ടടുത്തുള്ളത്. ശ്രീലങ്കയും ബംഗ്ലാദേശും ഓസീസില്‍ വിജയിച്ചിട്ടില്ല.

കന്നി ടെസ്റ്റില്‍ എറിഞ്ഞിട്ട് സിറാജ്

ആദ്യ ടെസ്റ്റ് കളിക്കാനിറങ്ങിയ മുഹമ്മദ് സിറാജിനും മത്സരം അവിസ്മരണീയമായി. അരങ്ങേറ്റ മത്സരത്തില്‍ അഞ്ചു വിക്കറ്റാണ് സിറാജ് സ്വന്തമാക്കിയത്. ഏഴു വര്‍ഷത്തിന് ശേഷമാണ് ഒരു ഇന്ത്യന്‍ ബൗളര്‍

ദ്യ മത്സരത്തില്‍ അഞ്ചു വിക്കറ്റ് നേട്ടം സ്വന്തമാക്കുന്നത്. 36.3 ഓവറില്‍ 77 റണ്‍സ് വഴങ്ങിയാണ് സിറാജ് അഞ്ചു വിക്കറ്റ് കൊയ്തത്.

ഇതിന് മുമ്പ് അരങ്ങേറ്റ ടെസ്റ്റില്‍ അഞ്ചു വിക്കറ്റ് നേട്ടം സ്വന്തമാക്കിയത് മുഹമ്മദ് ഷമിയാണ്. 2013 നവംബറില്‍ കൊല്‍ക്കത്തയില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ. രണ്ട് ഇന്നിങ്‌സിലുമായി ഒമ്പതു വിക്കറ്റാണ് ഷമി സ്വന്തമാക്കിയിരുന്നത്. ഓസീസിനെതിരെ ഷമിക്ക് പകരമാണ് സിറാജ് ആദ്യ ഇലവനില്‍ ഇടംപിടിച്ചത്.

മുഹമ്മദ് സിറാജ്
മുഹമ്മദ് സിറാജ്

ഇപ്പോള്‍ ടീമിലുള്ള സ്പിന്നര്‍ ആര്‍ അശ്വിനും ആദ്യ ടെസ്റ്റില്‍ അഞ്ചു വിക്കറ്റ് വീഴ്ത്തിയിരുന്നു. 2011 നവംബറില്‍ വിന്‍ഡീസിനെതിരെ ആയിരുന്നു അശ്വിന്റെ അരങ്ങേറ്റം. ഷമിയെ പോലെ അശ്വിനും ഒമ്പത് വിക്കറ്റാണ് വീഴ്ത്തിയിരുന്നത്.

തന്റെ മികച്ച പ്രകടനത്തിന് മുഹമ്മദ് സിറാജ് നന്ദി പറയുന്നത് സീനിയര്‍ പേസര്‍ ജസ്പ്രീത് ബുംറയോടാണ്. ‘ഓരോ പന്തിനു ശേഷവും ബുംറ എന്റെയടുത്ത് വന്ന് ആത്മവിശ്വാസം തന്നു കൊണ്ടിരുന്നു. ക്ഷമയോടെ നന്നായി ബൗള്‍ ചെയ്യൂ എന്ന് അദ്ദേഹം പറഞ്ഞു കൊണ്ടിരുന്നു’ – സിറാജ് പറഞ്ഞു.

ആദ്യ മത്സരം കളിച്ച ശുഭ്മാന്‍ ഗില്ലും മികച്ച പ്രകടനം പുറത്തെടുത്തു. ഒന്നാം ഇന്നിങ്‌സില്‍ 45 റണ്‍സെടുത്ത ഗില്‍ രണ്ടാം ഇന്നിങ്‌സില്‍ 35 റണ്‍സ് നേടി. അരങ്ങേറ്റത്തിന് ഇറങ്ങിയ രണ്ടു താരങ്ങളും മിന്നിയത് ഇന്ത്യന്‍ റിസര്‍വ് നിരയുടെ ശക്തി വെളിപ്പെടുത്തുന്നതായി.

]]>
മെല്‍ബണില്‍ ഓസീസിനെ മലര്‍ത്തിയടിച്ച് ഇന്ത്യ; ജയം എട്ടുവിക്കറ്റിന് https://malayalees.ch/india-beats-australia-in-second-test/ Tue, 29 Dec 2020 04:13:23 +0000 https://malayalees.ch/?p=37651 മെല്‍ബണ്‍: ബോക്‌സിങ് ഡേ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് എട്ടു വിക്കറ്റ് ജയം. ഇതോടെ നാലു മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ ഒപ്പമെത്തി; 1-1. രണ്ടാം ഇന്നിങ്‌സില്‍ 70 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയ്ക്ക് രണ്ടു വിക്കറ്റ് മാത്രമാണ് നഷ്ടമായത്. ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ 27ഉം ഓപണര്‍ ശുഭ്മാന്‍ ഗില്‍ 35 ഉം റണ്‍സെടുത്തു. അഞ്ചു റണ്‍സെടുത്ത മായങ്ക് അഗവര്‍വാളും മൂന്നു റണ്‍സെടുത്ത ചേതേശ്വര്‍ പുജാരയുമാണ് പുറത്തായത്.

ആറു വിക്കറ്റ് നഷ്ടത്തില്‍ 133 റണ്‍സെന്ന നിലയില്‍ നാലാം ദിനം ബാറ്റിങ് ആരംഭിച്ച ഓസ്‌ട്രേലിയയ്ക്ക് 67 റണ്‍സ് മാത്രമേ കൂട്ടിച്ചേര്‍ക്കാന്‍ ആയുള്ളൂ. രണ്ടാം ഇന്നിങ്സില്‍ 103.1 ഓവറില്‍ 200 റണ്‍സിന് ഓസീസ് ഓള്‍ഔട്ടായി.

നാലാം ദിനത്തില്‍ ജസ്പ്രീത് ബുംറയാണ് ആദ്യ പ്രഹരമേല്‍പ്പിച്ചത്. 22 റണ്‍സെടുത്ത പാറ്റ് കമ്മിന്‍സ് പുറത്ത്. പിന്നാലെ കാമറൂണ്‍ ഗ്രീന്‍ മുഹമ്മദ് സിറാജിനു മുമ്പില്‍ വീണു. 146 പന്തില്‍ നിന്ന് അഞ്ചു ബൗണ്ടറികളോട് 45 റണ്‍സായിരുന്നു ഗ്രീനിന്റെ സമ്പാദ്യം. ഓസീസ് നിരയിലെ ടോപ് സ്‌കോററും ഗ്രീനാണ്. പിന്നീടെത്തിയ നഥാന്‍ ലിയോണ്‍ മൂന്നു റണ്‍സിനും ജോഷ് ഹാസല്‍വുഡ് പത്തു റണ്‍സിനും പുറത്തായി. 14 റണ്‍സെടുത്ത മൈക്കല്‍ സ്റ്റാര്‍ക്ക് പുറത്താകാതെ നിന്നു.

രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യയ്ക്കായി അരങ്ങേറ്റ മത്സരം കളിച്ച മുഹമ്മദ് സിറാജ് മൂന്നു വിക്കറ്റു വീഴ്ത്തി. അശ്വിന്‍, ബുംറ, ജഡേജ എന്നിവര്‍ രണ്ടു വിക്കറ്റും സ്വന്തമാക്കി. രണ്ട് ഇന്നിങ്‌സിലുമായി സിറാജ് അഞ്ചു വിക്കറ്റ് നേട്ടം സ്വന്തമാക്കി. 2013ന് ശേഷം ആദ്യമായാണ് ഒരു ഇന്ത്യന്‍ ബൗളര്‍ അരങ്ങേറ്റ മത്സരത്തില്‍ അഞ്ചു വിക്കറ്റ് നേട്ടം സ്വന്തമാക്കുന്നത്.

]]>