Indonesia – malayalees.ch https://malayalees.ch Malayalam Online News Portal Tue, 20 Jun 2023 04:55:26 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Indonesia – malayalees.ch https://malayalees.ch 32 32 മെസ്സിയില്ലാതെയും ജയിക്കാം; സൗഹൃദ മത്സരത്തിൽ ഇന്തോനേഷ്യയെ വീഴ്ത്തി അർജന്റീന https://malayalees.ch/argentina-defeats-indonesia-in-friendly-match/ Tue, 20 Jun 2023 04:50:21 +0000 https://malayalees.ch/?p=83009 മെസ്സിയില്ലാതെയും ജയിക്കാം എന്നും തെളിയിച്ച് അർജന്റീന. ഇന്ന് ഇന്തോനേഷ്യക്ക് എതിരായ സൗഹൃദ മത്സരത്തിൽ അർജന്റീനയുടെ വിജയം മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്ക്. ആദ്യമായാണ് ഇരു രാജ്യങ്ങളിലും ഫുട്ബോളിൽ ഏറ്റുമുട്ടുന്നത്. അർജന്റീനക്കായി ലിയാൻഡ്രോ പരേഡസ്, ക്രിസ്റ്റ്യൻ റൊമേറോ എന്നിവർ ഗോളുകൾ നേടി. ഓസ്‌ട്രേലിയയെ തോൽപ്പിച്ച ടീമിൽ നിന്നും ഏഴ് മാറ്റങ്ങളുമായാണ് അർജന്റീന ഇന്ന് ഇറങ്ങിയത്

ആധികാരികമായ മത്സരമായിരുന്നു അർജന്റീനയുടേത് എങ്കിലും തൊടുത്ത ഷോട്ടുകൾ കാര്യക്ഷമമായി ലക്ഷ്യത്തിൽ എത്തിക്കാൻ ടീമിന് കഴിഞ്ഞില്ല. ഇന്തോനേഷ്യയിലെ ജക്കാർത്തയിലെ ഗെലോറ ബംഗ് കർണോ സ്റ്റേഡിയത്തിൽ നടന്ന സൗഹൃദ മത്സരത്തിൽ 38-ാം മിനിറ്റിൽ ലിയാൻഡ്രോ പരേഡസാണ് ആദ്യ പകുതിയിൽ ഗോൾ നേടി അർജന്റീനയെ മുന്നിലെത്തിച്ചത്.

രണ്ടാം പകുതിയിൽ ലോ സെൽസോയുടെ കോർണർ ഇന്തോനേഷ്യയുടെ വലയിലേക്ക് ചെത്തിയിട്ട് ക്രിസ്റ്റ്യൻ റൊമേറോ ലീഡ് ഇരട്ടിയാക്കി. കഴിഞ്ഞ മത്സരത്തിൽ മെസ്സിയുടെയും പേസല്ലയുടെയും മികവിൽ അർജന്റീന ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തിയിരുന്നു.

]]>
ഇന്തോനേഷ്യയിലെ മണ്ണിടിച്ചിലിൽ മരണസംഖ്യ ഉയരുന്നു; 11 മരണം https://malayalees.ch/11-killed-dozens-missing-as-landslide-hits-indonesia-officials/ Thu, 09 Mar 2023 08:05:51 +0000 https://malayalees.ch/?p=77684 ഇന്തോനേഷ്യയുടെ പടിഞ്ഞാറൻ പ്രവിശ്യയായ റിയാവു ദ്വീപിൽ തിങ്കളാഴ്ചയുണ്ടായ കനത്ത മഴയിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 11 ആയി. പ്രവിശ്യയിലെ നതുന റീജൻസിയിലെ പ്രകൃതിദുരന്തത്തിൽ 50 ഓളം പേരെ കാണാനില്ലെന്നാണ് വിവരം. ദേശീയ ദുരന്ത നിവാരണ ഏജൻസി അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. രക്ഷാപ്രവർത്തനം തുടരുകയാണെന്ന് ദേശീയ ദുരന്ത നിവാരണ ഏജൻസി വക്താവ് അബ്ദുൾ മുഹരി പറഞ്ഞു.

നതുനയിലെ സെരാസൻ ഗ്രാമത്തിലെ വീടുകൾക്ക് ചുറ്റുമുള്ള കുന്നുകളിൽ നിന്ന് വൻതോതിൽ ചെളി വീണതായി ഏജൻസി വക്താവ് അബ്ദുൾ മുഹരി പറഞ്ഞു. രക്ഷാപ്രവർത്തകർ 11 മൃതദേഹങ്ങൾ പുറത്തെടുത്തിട്ടുണ്ട്. മരണസംഖ്യ ഉയർന്നേക്കാമെന്ന് ഉദ്യോഗസ്ഥർ കണക്കാക്കുന്നു. പ്രതികൂല കാലാവസ്ഥാ മൂലം ദുരിതബാധിത പ്രദേശങ്ങളിൽ എത്തിച്ചേരാൻ ബുദ്ധിമുട്ടാണെന്നും അദ്ദേഹം പറഞ്ഞു.

റിയാവു ദ്വീപിലെ മണ്ണിടിച്ചിലിന്റെ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. ചിത്രങ്ങളിൽ പല വീടുകളും പൂർണമായും ചെളിയിൽ മൂടപ്പെട്ട നിലയിലാണ്. കനത്ത മഴയും മണ്ണിടിച്ചിലും പ്രദേശത്തെ ഇന്റർനെറ്റ് കണക്റ്റിവിറ്റിയെ തടസ്സപ്പെടുത്തിയതായും മിക്ക പ്രദേശങ്ങളിലും വൈദ്യുതി നിലച്ചതായും റിയാവു ദ്വീപ് ദുരന്ത ഏജൻസി വക്താവ് ജുനൈന പറഞ്ഞു. അതിനു മുകളിലൂടെ ഇപ്പോഴും ശക്തമായ കാറ്റ് വീശുന്നുണ്ട്. തൽഫലമായി, സ്ഥിതി കൂടുതൽ വഷളായേക്കാമെന്നും ഭരണകൂടം ഭയപ്പെടുന്നു.

]]>
തീയറ്ററുകൾ ഡാൻസ് ഫ്ലോറാക്കി ആരാധകർ; പത്താൻ ആഘോഷം ഇൻഡോനേഷ്യയിലും https://malayalees.ch/pathan-indonesia-theatre-shah-rukh-khan/ Wed, 01 Feb 2023 11:49:49 +0000 https://malayalees.ch/?p=75485 ഷാരൂഖ് ഖാൻ സിനിമ പത്താൻ റെക്കോർഡുകൾ ഭേദിച്ച് മുന്നേറുകയാണ്. ഇന്ത്യയിൽ മാത്രമല്ല, വിദേശത്തും സിനിമ നേട്ടമുണ്ടാക്കി. ഇൻഡോനേഷ്യയിലെ ഒരു തീയറ്ററിൽ സിനിമയുടെ പാട്ടിനനുസരിച്ച് ചുവടുവെക്കുന്ന ആരാധകരുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.

റിലീസായി വെറും ആറ് ദിവസം കൊണ്ട് 591 കോടി രൂപയാണ് പത്താൻ നേടിയത്. ഇന്ത്യയിൽ 295 കോടി രൂപ നേടിയ ചിത്രം വേഗത്തിൽ 20 കോടി ക്ലബിലെത്തുന്ന ആദ്യ ഹിന്ദി ചിത്രമായി.

ഹിന്ദി സിനിമകളിലെ ആദ്യ ദിന കളക്ഷനിൽ ഏറ്റവും അധികം തുക നേടുന്ന ചിത്രമെന്ന റെക്കോർഡും പത്താൻ പഴങ്കഥയാക്കിയിരുന്നു. ആദ്യ ദിനം 55 കോടി രൂപ കളക്ട് ചെയ്ത ചിത്രം കെജിഎഫ് രണ്ടാം ഭാഗത്തിൻ്റെ ഹിന്ദി പതിപ്പിനെ മറികടന്നു. കെജിഎഫ് രണ്ടാം ഭാഗത്തിൻ്റെ ആദ്യ ദിന കളക്ഷൻ 53.95 കോടി രൂപ ആയിരുന്നു.

പത്താൻ (55 കോടി), കെജിഎഫ് ഹിന്ദി (53.95 കോടി), വാർ (51.60 കോടി), തഗ്സ് ഓഫ് ഹിന്ദുസ്താൻ (50.75 കോടി) എന്നിങ്ങനെയാണ് യഥാക്രമം ആദ്യ ദിന കളക്ഷൻ റെക്കോർഡ് പട്ടിക.

സിദ്ധാർത്ഥ് ആനന്ദാണ് സിനിമയുടെ സംവിധായകൻ. 2018ൽ പുറത്തിറങ്ങിയ ‘സീറോ’യ്ക്ക് ശേഷം ഷാരൂഖിൻ്റേതായി പുറത്തിറങ്ങുന്ന സിനിമ കൂടിയാണ് പത്താൻ. ഷാരൂഖ് ഖാനൊപ്പം ദീപിക പദുക്കോൺ, ജോൺ എബ്രഹാം, ഡിംപിൾ കപാഡിയ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.

]]>
ദുരന്തഭൂമിയായി ഇന്തോനേഷ്യ; ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 162 ആയി https://malayalees.ch/162-killed-as-quake-jolts-indonesias-java/ Tue, 22 Nov 2022 04:09:15 +0000 https://malayalees.ch/?p=71650 ഇന്തോനേഷ്യയിലുണ്ടായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 162 ആയി. പശ്ചിമ ജാവാ പ്രവശ്യയില്‍ നിന്നുണ്ടായ ഭൂചലനത്തില്‍ കനത്ത നാശനഷ്ടങ്ങളാണ് ഇന്തോനേഷ്യയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സിയാന്‍ജൂര്‍ മേഖലയിലാണ് റിക്ടര്‍ സ്‌കെയിലില്‍ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം റിപ്പോര്‍ട്ട് ചെയ്തത്. 

കെട്ടിടാവശിഷ്ടങ്ങളില്‍ കുടുങ്ങി നിരവധി പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. പ്രദേശത്തെ നിരവധി വീടുകള്‍ക്കും ഇസ്ലാമിക് ബോര്‍ഡിംഗ് സ്‌കൂളിനും കേടുപാടുകള്‍ സംഭവിച്ചതായി ദേശീയ ദുരന്ത ഏജന്‍സി ഒരു പ്രസ്താവനയില്‍ പറഞ്ഞു. നാശനഷ്ടത്തിന്റെ മുഴുവന്‍ വ്യാപ്തിയും ഉദ്യോഗസ്ഥര്‍ വിലയിരുത്തുന്നത് തുടരുകയാണ്.

മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് റിപ്പോര്‍ട്ട്. പുതിയ കണക്കുകള്‍ പ്രകാരം 162 പേര്‍ക്കാണ് ഭൂചലനത്തില്‍ ജീവന്‍ നഷ്ടമായതെന്ന് സിയാന്‍ജൂര്‍ പട്ടണത്തിലെ പ്രാദേശിക ഭരണകൂടത്തിന്റെ വക്താവ് ആദം അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയോട് പറഞ്ഞു.

]]>
ഇന്തോനേഷ്യൻ ഭൂകമ്പത്തിൽ 44 മരണം, 300 പേർക്ക് പരുക്ക് https://malayalees.ch/nearly-44-dead-as-earthquake-hits-indonesia-300-injured/ Mon, 21 Nov 2022 10:11:11 +0000 https://malayalees.ch/?p=71630 ഇന്തോനേഷ്യയിലെ പ്രധാന ദ്വീപായ ജാവയിൽ തിങ്കളാഴ്ചയുണ്ടായ ഭൂകമ്പത്തിൽ 44 ഓളം പേർ കൊല്ലപ്പെടുകയും 300 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ജാവയിൽ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് രേഖപ്പെടുത്തിയത്.

‘വിവരമനുസരിച്ച് 20 ഓളം പേർ മരിച്ചു, കുറഞ്ഞത് 300 പേർ ചികിത്സയിലാണ്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയതിൽ ഭൂരിഭാഗം പേർക്കും ഒടിവുകൾ ഉണ്ടായിട്ടുണ്ട്’ – സിയാൻജൂറിന്റെ അഡ്മിനിസ്ട്രേഷൻ മേധാവി ഹെർമൻ സുഹർമാൻ ബ്രോഡ്കാസ്റ്റർ മെട്രോ ടിവിയോട് പറഞ്ഞു. “ഇത് ഒരു ആശുപത്രിയിൽ നിന്നുള്ളതാണ്, സിയാൻജൂരിൽ നാല് ആശുപത്രികളുണ്ട്,” അദ്ദേഹം വ്യക്തമാക്കി.

മരണത്തിന്റെയും പരിക്കുകളുടെയും എണ്ണം ഉയരാൻ സാധ്യതയുണ്ടെന്ന് ഹെർമൻ കൂട്ടിച്ചേർത്തു. പ്രദേശത്തെ നിരവധി വീടുകൾക്കും ഇസ്ലാമിക് ബോർഡിംഗ് സ്‌കൂളിനും കേടുപാടുകൾ സംഭവിച്ചതായി ദേശീയ ദുരന്ത ഏജൻസി ഒരു പ്രസ്താവനയിൽ പറഞ്ഞു, നാശനഷ്ടത്തിന്റെ മുഴുവൻ വ്യാപ്തിയും ഉദ്യോഗസ്ഥർ വിലയിരുത്തുന്നത് തുടരുകയാണ്.

]]>
ജക്കാർത്ത മുങ്ങുന്നു; തലസ്ഥാനം മാറ്റി ഇൻഡോനേഷ്യ https://malayalees.ch/indonesia-changes-its-capital-to-nusantara/ Fri, 21 Jan 2022 04:21:27 +0000 https://malayalees.ch/?p=55807 തലസ്ഥാനം മാറ്റി ഇൻഡോനേഷ്യ. ജക്കാർത്തയിൽ നിന്ന് നുസന്തരയിലേക്കാണ് തലസ്ഥാനം മാറ്റിയത്. കഴിഞ്ഞ ദിവസം ഇൻഡൊനേഷ്യൻ പാർലമെൻ്റ് നിയമം പാസാക്കി. പ്രളയസാധ്യത ഏറെ കൂടുതലുള്ള ഇൻഡോനേഷ്യ ഏറെ വൈകാതെ വെള്ളത്തിനടിയിലാവുമെന്നാണ് പഠനം. അത് കണക്കിലെടുത്താണ് പുതിയ മാറ്റം.

ജക്കാർത്തയിൽ കാലാവസ്ഥാ വ്യതിയാനം രൂക്ഷമാണ്. വായുമലിനീകരണവും ജനസാന്ദ്രതയും ജക്കാർത്തയെ വലയ്ക്കുകയാണ്. ഇതൊക്കെ തലസ്ഥാന മാറ്റത്തിന് കാരണമായി. 32 ബില്ല്യൺ ഡോളറിൻ്റെ മെഗാ പ്രൊജക്ട് ആണ് നുസന്തരയിൽ നടത്താൻ സർക്കാർ പദ്ധതിയിട്ടിരിക്കുന്നത്. 2019ൽ തന്നെ തലസ്ഥാനം മാറ്റുമെന്ന് പ്രസിഡൻ്റ് ജോകോ വിഡോഡോ അറിയിച്ചിരുന്നെങ്കിലും കൊവിഡ് ബാധയെ തുടർന്ന് ഈ തീരുമാനം മാറ്റിവെക്കുകയായിരുന്നു.

സമുദ്രതീരത്താണ് ജക്കാർത്ത സ്ഥിതി ചെയ്യുന്നത്. ഇതുകൊണ്ട് വെള്ളപ്പൊക്കത്തിൽ വളരെ വേഗം ജക്കാർത്ത മുങ്ങുന്നത് പതിവാണ്. ലോകത്തിൽ തന്നെ ഏറ്റവും വേഗത്തിൽ മുങ്ങുന്ന പട്ടണങ്ങളിൽ ഒന്നാണ് ജക്കാർത്ത.

]]>
ഇന്തോനേഷ്യയില്‍ വന്‍ ഭൂചലനം; ഏഴ് മരണം https://malayalees.ch/indonesia-earthquake-flattens-hospital/ Fri, 15 Jan 2021 05:47:40 +0000 https://malayalees.ch/?p=38640 ഇന്തോനേഷ്യയിലുണ്ടായ വൻ ഭൂചലനത്തിൽ ഏഴ് മരണം. 100ഓളം പേർക്ക് പരിക്കേറ്റു. ഇന്തോനേഷ്യയിലെ സുലവേസി ദ്വീപിലാണ് 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. വെള്ളിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് ഭൂകമ്പം ഉണ്ടായത്.

ഭൂചലനത്തില്‍ ഒരു ആശുപത്രി കെട്ടിടം ഇടിഞ്ഞ് ഒരുപാടുപേര്‍ അതിനടിയില്‍ കുടുങ്ങി. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. മജെനെ നഗരത്തിന് ആറു കിലോമീറ്റർ വടക്കുകിഴക്കായിട്ടാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം. റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഏഴു സെക്കന്‍ഡ് നീണ്ടുനിന്നു. അതേസമയം സുനാമി മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടില്ല.

പരിഭ്രാന്തരായ പ്രദേശവാസികൾ സുരക്ഷ തേടി വീടുകളിൽനിന്ന് പുറത്തിറങ്ങിയോടി. ഒരു ഹോട്ടലിനും വെസ്റ്റ് സുലവേസി ഗവർണറുടെ ഓഫിസിനും സാരമായ കേടുപാടുകൾ സംഭവിച്ചതായും വൈദ്യുതി വിതരണം തടസ്സപ്പെട്ടതായും ദുരന്ത നിവാരണ ഏജൻസി അറിയിച്ചു.

]]>