indo china border – malayalees.ch https://malayalees.ch Malayalam Online News Portal Sat, 20 Jun 2020 13:27:48 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png indo china border – malayalees.ch https://malayalees.ch 32 32 ‘ഇന്ത്യന്‍ മണ്ണില്‍ അതിക്രമമുണ്ടായില്ലെങ്കില്‍ സൈന്യം ജീവന്‍ ബലി നല്‍കിയതെന്തിന്‌ ?’ https://malayalees.ch/owaisi-question-galwan-pmo/ Sat, 20 Jun 2020 13:27:36 +0000 https://malayalees.ch/?p=27388 ഇന്തോ-ചൈന അതിര്‍ത്തിയിലെ സംഘര്‍ഷത്തെ കുറിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ് നല്‍കിയ വിശദീകരണത്തെ കുറിച്ച് പത്ത് ചോദ്യങ്ങളാണ് ഉവൈസി ട്വിറ്ററില്‍ ഉന്നയിച്ചത്.

രാജ്യത്തേക്ക് ആരും അതിക്രമിച്ച് കയറിയിട്ടില്ലെന്ന പ്രധാനമന്ത്രിയുടെ വിശദീകരണത്തില്‍ ചോദ്യങ്ങളുന്നയിച്ച് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഉവൈസി. ആരും അതിര്‍ത്തി കടന്ന് അതിക്രമം നടത്തിയില്ലെങ്കില്‍ പിന്നെ ഇന്ത്യക്ക് ഇരുപത് സൈനികരെ നഷ്ടമായതെങ്ങനെയെന്ന് ഉവൈസി ചോദിച്ചു. ഇന്തോ-ചൈന അതിര്‍ത്തിയിലെ സംഘര്‍ഷത്തെ കുറിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ് നല്‍കിയ വിശദീകരണത്തെ കുറിച്ച് പത്ത് ചോദ്യങ്ങളാണ് ഉവൈസി ട്വിറ്ററില്‍ ഉന്നയിച്ചത്.

അതിക്രമിച്ച് കയറിയ ചൈനക്കാരെ അതിര്‍ത്തിയില്‍ നിന്ന് മാറ്റാനല്ലായെങ്കില്‍ ഇന്ത്യന്‍ സൈനികര്‍ ജീവന്‍ ബലികൊടുത്തതെന്തിനാണ്. ഒരു പ്രധാനമന്ത്രിക്കും പാര്‍ലമെന്റിന്റെ അനുമതിയില്ലാതെ സ്വന്തം ഇഷ്ടപ്രകാരം ഇന്ത്യന്‍ പ്രദേശങ്ങള്‍ ആര്‍ക്കെങ്കിലും ദാനം ചെയ്യാന്‍ സാധ്യമല്ല. ഉന്നത സൈനിക മേധവികളുടെ അഭിപ്രായത്തില്‍ ഗാല്‍വന്‍ താഴ് വര എല്ലായിപ്പോഴും ഇന്ത്യയുടെ ഭാഗമായിരുന്നു. എന്നാല്‍ അതിപ്പോള്‍ തങ്ങളുടേതാണെന്നാണ് ചൈന പറയുന്നത്. അതിക്രമം നടന്നിട്ടില്ലായെന്ന പ്രധാനമന്ത്രിയുടെ മറുപടി ചൈനയുടെ അവകാശവാദത്തെ അംഗീകരിച്ചു കൊടുത്തുവെന്നാണോ മനസ്സിലാക്കേണ്ടതെന്നും ഉവൈസി ചോദിച്ചു.

ഏത് സാഹചര്യവും നേരിടാന്‍ തയ്യാറാണെന്ന് വ്യോമ സേന പ്രസ്താവന ഇറക്കുന്നു. അതിക്രമം നടന്നിട്ടില്ലെങ്കില്‍ എന്തിന്റെ അടിസ്ഥാനത്തിലാണ് സേന ഇങ്ങനെ പറഞ്ഞിരിക്കുന്നത്. സംഭവത്തെ കുറിച്ച് വിദേശകാര്യ മന്ത്രിയും പ്രധാനമന്ത്രിയും രണ്ടു വ്യത്യസ്ത കാര്യങ്ങളാണ് പറയുന്നതെന്നും ഉവൈസി ട്വറ്ററില്‍ കുറിച്ചു.

]]>
ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ വെടിവെപ്പ്; മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു https://malayalees.ch/army-colonel-2-jawans-killed-in-violent-face-off-with-chinese-troops-in-ladakhs-galwan-valley/ Tue, 16 Jun 2020 09:54:48 +0000 https://malayalees.ch/?p=27134 ഒരു കേണലും രണ്ട് സൈനികരുമാണ് കൊല്ലപ്പെട്ടത്. ഗല്‍വാന്‍ വാലിയിലാണ് വെടിവെപ്പുണ്ടായത്

ഇന്ത്യ- ചൈന അതിര്‍ത്തിയിലെ കിഴക്കന്‍ ലഡാക്കില്‍ വെടിവെപ്പ്. മൂന്ന് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടു. ഒരു കേണലും രണ്ട് സൈനികരുമാണ് കൊല്ലപ്പെട്ടത്. കേണല്‍ സന്തോഷ് ബാബുവാണ് കൊല്ലപ്പെട്ടത്. ഗല്‍വാന്‍ വാലിയിലാണ് വെടിവെപ്പുണ്ടായത്.ചര്‍ച്ചകള്‍ നടക്കുന്നതിനിടെ ഗല്‍വാന്‍വാനിയില്‍ ഇരുവിഭാഗം സൈനികരും മുഖാമുഖം വരികയും ചൈനീസ് സൈന്യം ആക്രമിക്കുകയുമായിരുന്നെന്നാണ് റിപ്പോര്‍ട്ട്.

ഈയിടെ ഇന്ത്യ ചൈന അതിർത്തി സംഘർഷത്തിന് അയവ് വന്നിരുന്നു. പ്രധാന സംഘർഷ മേഖലയായ കിഴക്കൻ ലഡാക്കിൽ നിന്ന് ഇന്ത്യ-ചൈന സൈന്യങ്ങൾ പിൻമാറിയിരുന്നു. ഇതിനിടെയാണ് വീണ്ടും സംഘര്‍ഷം ഉടലെടുത്തത്.

മെയ് അഞ്ചിനാണ് ലഡാക്കിലെ ഗാല്‍വാന്‍ നദിയോട് ചേര്‍ന്നുള്ള ഇന്ത്യന്‍ പ്രദേശങ്ങളിലേക്ക് അയ്യായിരത്തോളം സൈനികര്‍ അതിക്രമിച്ച് കയറിയത്. മെയ് 12ന് പാങോങിലെ ലേക്ക് സെക്ടറിലെ തര്‍ക്ക പ്രദേശങ്ങളിലും സമാനമായ അതിക്രമങ്ങളുണ്ടായി. സമാനമായ തോതില്‍ ഇന്ത്യയും സൈനിക നീക്കം നടത്തിയിട്ടുണ്ട്. ലഡാക്കിന് പുറമേ സിക്കിം, ഉത്തര്‍പ്രദേശ്, അരുണാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ ചൈനീസ് അതിര്‍ത്തികളിലും ഇന്ത്യ കൂടുതല്‍ സൈന്യത്തെ വിന്യസിച്ചിരുന്നു.

അതിര്‍ത്തിയില്‍ ഇന്ത്യ നടത്തുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് ചൈനക്ക് പ്രകോപനമായത്. ദൗളത് ബേഗ് ഓള്‍ഡിയിലെ ഇന്ത്യന്‍ വ്യോമതാവളത്തില്‍ നിന്നും ഗാല്‍വാന്‍ താഴ്‌വരയിലെ അതിര്‍ത്തി പ്രദേശത്തേക്ക് ഇന്ത്യ നടത്തുന്ന റോഡ് നിര്‍മ്മാണം അവസാനിപ്പിക്കണമെന്നാണ് ചൈനയുടെ ആവശ്യം. അതേസമയം ഇന്ത്യന്‍ പ്രദേശങ്ങളില്‍ നിന്നും ചൈന നിരുപാധികം പിന്‍മാറണമെന്നാണ് ഇന്ത്യയുടെ ആവശ്യം.

]]>
ചർച്ചയിൽ വഴങ്ങാതെ ചൈന; കടന്നുകയറിയ ഗൽവാൻ താഴ്‌വര വിട്ടുനൽകില്ല https://malayalees.ch/india-china-dialogue-update/ Wed, 10 Jun 2020 12:45:07 +0000 https://malayalees.ch/?p=26865 ഗൽവാൻ നദീതാഴ്‌വര സംബന്ധിച്ച് ചർച്ച ചെയ്യുന്നതിനുപകരം ഈ പ്രദേശം മുഴുവനും തങ്ങളുടേതാണെന്ന നിലപാടാണ് ചൈനീസ് പ്രതിനിധി സ്വീകരിച്ചത്.

കിഴക്കൻ ലഡാക്കിലെ അതിർത്തിയിലെ സംഘർഷം ലഘൂകരിക്കുന്നതിനായി ഇന്ത്യൻ – ചൈനീസ് ഉന്നത സൈനിക ഉദ്യോഗസ്ഥർ തമ്മിൽ നടത്തിയ ചർച്ച കാര്യമായ ഫലം ചെയ്തില്ലെന്ന് റിപ്പോർട്ട്. ശനിയാഴ്ച ഇരുസൈന്യങ്ങളിലെയും ലഫ്റ്റനന്റ് ജനറൽമാർ തമ്മിൽ നടത്തിയ ചർച്ചയിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് ചൈന സ്വീകരിച്ചതെന്ന് മുതിർന്ന സൈനിക കേന്ദ്രങ്ങളെ ഉദ്ധരിച്ച് ‘ദി വയർ’ റിപ്പോർട്ട് ചെയ്തു. സൈനികകാര്യ വിദഗ്ധനും മുൻ സൈനികനുമായ അജയ് ശുക്ലയുടേതാണ് റിപ്പോർട്ട്.

അജയ് ശുക്ല

ശനിയാഴ്ച നടന്ന ചർച്ചയിലെ തീരുമാനപ്രകാരം ഇരുസൈന്യങ്ങളും നേരിയ തോതിൽ പിന്മാറിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ, ലേ കോർപ്‌സ് കമാൻഡർ ലഫ്. ജനറൽ ഹരിന്ദർ സിങും ചൈനീസ് സൈന്യത്തിലെ മേജർ ജനറൽ ലിയു ലിന്നും തമ്മിൽ നടന്ന ചർച്ചയ്ക്കു ശേഷം സംയുക്തപ്രസ്താവന പുറത്തിറക്കിയിട്ടില്ല. യോഗത്തിലെ തീരുമാനങ്ങളെപ്പറ്റി കേന്ദ്രസർക്കാറും ചൈനീസ് ഗവൺമെന്റും ഔദ്യോഗിക വിശദീകരണങ്ങൾ നൽകിയതുമില്ല. പ്രശ്‌നപരിഹാരത്തിനായി ജൂനിയർ ഉദ്യോഗസ്ഥർ തമ്മിൽ ചർച്ച തുടർന്നേക്കും.

ചൈനയുടെ കടുംപിടുത്തം

ഇക്കഴിഞ്ഞ മെയ് മാസത്തിൽ ചൈനീസ് സൈന്യം പിടിച്ചെടുത്ത സ്ഥലങ്ങളിൽ നിന്ന് പിന്മാറി, മുൻസ്ഥിതി സ്ഥാപിക്കണം എന്നതായിരുന്നു ചർച്ചയിൽ ഇന്ത്യ മുന്നോട്ടുവെച്ച പ്രധാന ആവശ്യം. എന്നാൽ ഇക്കാര്യം ചർച്ചചെയ്യാൻ പോലും ചൈന സന്നദ്ധരായില്ല. ഗൽവാൻ നദീതാഴ്‌വര സംബന്ധിച്ച് ചർച്ച ചെയ്യുന്നതിനുപകരം ഈ പ്രദേശം മുഴുവനും തങ്ങളുടേതാണെന്ന നിലപാടാണ് ചൈനീസ് പ്രതിനിധി സ്വീകരിച്ചത്. മൂന്നു മണിക്കൂറോളം നീണ്ട സംഭാഷണത്തിൽ’സംഘർഷം നിലനിൽക്കുന്ന അഞ്ച് സ്ഥലങ്ങൾ സമ്മതിക്കുകയും തിരിച്ചറിയുകയും ചെയ്തു’ എന്നു മാത്രമാണ് സൈനിക വൃത്തങ്ങൾ പറയുന്നത്.

ഗല്‍വാന്‍ താഴ്‍വര
ഗൂഗിള്‍ മാപ്സ്

ഗൽവാൻ നദീ താഴ്‌വര കാലങ്ങളായി തങ്ങളുടെ നിയന്ത്രണത്തിലാണെന്നും പ്രദേശത്തിന്റെ ഉടമസ്ഥത തങ്ങൾക്കാണെന്നുമായിരുന്നു ചർച്ചയിൽ ചൈനയുടെ നിലപാട്. ഷ്യോകിൽ നിന്ന് ഗൽവാൻ നദി ജംഗ്ഷൻ വരെ ഒരു കിലോമീറ്റർ ദൈർഘ്യമുള്ള റോഡ് നിർമിച്ച ഇന്ത്യൻ നീക്കം നുഴഞ്ഞുകയറ്റമാണെന്ന ആരോപണവും ചൈന ഉന്നയിച്ചു. മെയ് വരെ നിലനിന്നിരുന്ന നിയന്ത്രണരേഖയിലേക്ക് അഞ്ച് കിലോമീറ്റർ ദൈർഘ്യമുള്ള മെറ്റൽ റോഡ് നിർമിച്ചെന്നും ഇത് നിയന്ത്രണരേഖ ഭേദിക്കുന്നതാണെന്നുമാണ് ഇതിന് ഇന്ത്യ മറുപടി നൽകിയത്. എന്നാൽ, തങ്ങളുടെ ഭൂമിയിൽ എന്തും ചെയ്യാൻ തങ്ങൾക്ക് അവകാശമുണ്ടെന്നായിരുന്നു ചൈനയുടെ മറുപടി.

പാങ്കോങ് തടാകം
ഗൂഗിള്‍ മാപ്സ്

പാങ്കോങ് തടാകത്തിന്റെ വടക്കുഭാഗത്തേക്കുള്ള ചൈനീസ് സൈന്യത്തിന്റെ കടന്നുകയറ്റം ഇന്ത്യ ചോദ്യംചെയ്തപ്പോൾ, തങ്ങൾ ചെയ്തത് ശരിയാണെന്ന വാദമാണ് ചൈന ഉയർത്തിയത്. ഈ പ്രദേശത്ത് പട്രോളിങ് നടത്തിയ ഇന്ത്യൻ സൈനികരെ ചൈനീസ് സൈനികർ തടഞ്ഞുവെച്ച് മർദിച്ചിരുന്നു. സൈനികരെ മർദിച്ചത് ശരിയായില്ലെന്ന് ചൈനീസ് പ്രതിനിധി സമ്മതിച്ചെങ്കിലും, ഇതിന് കാരണമായത് ഇന്ത്യൻ സൈനികർ അതിർത്തി ലംഘിച്ചതാണെന്ന ആരോപണമുന്നയിക്കുകയും ചെയ്തു.

പട്രോളിങ് നടത്തിയ ഇന്ത്യൻ സൈനികരെ ചൈനീസ് സൈനികർ തടഞ്ഞുവെച്ച് മർദിച്ചിരുന്നു. സൈനികരെ മർദിച്ചത് ശരിയായില്ലെന്ന് ചൈനീസ് പ്രതിനിധി സമ്മതിച്ചെങ്കിലും, ഇതിന് കാരണമായത് ഇന്ത്യൻ സൈനികർ അതിർത്തി ലംഘിച്ചതാണെന്ന ആരോപണമുന്നയിക്കുകയും ചെയ്തു.

]]>
ആതിര നിധിനെ ഒരു നോക്ക് കണ്ടു അവസാനമാ”ലഡാക്ക് അതിര്‍ത്തിയില്‍ ചൈന കടന്നു കയറിയിട്ടുണ്ട്, പക്ഷേ കോണ്‍ഗ്രസ്സിന്‍റെ ഭരണകാലത്താണെന്ന് മാത്രം”: രാഹുലിന് മറുപടിയുമായി ലഡാക്ക് എംപിയി https://malayalees.ch/chinese-occupied-indian-territory-ladakh-bjp-mp-rebuts-rahul-gandhi/ Wed, 10 Jun 2020 08:24:15 +0000 https://malayalees.ch/?p=26851 തന്‍റെ മറുപടി യഥാര്‍ഥ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണെന്നും ഇനിയും കോണ്‍ഗ്രസും രാഹുല്‍ഗാന്ധിയും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കില്ലെന്ന്‌ പ്രതീക്ഷിക്കുന്നുവെന്നും ജമ്യാങ് സെരിങ് നങ്യാല്‍

ലഡാക്ക് അതിര്‍ത്തിയില്‍ ചൈന കടന്നു കയറിയിട്ടുണ്ടോ എന്ന് പ്രതിരോധമന്ത്രി വ്യക്തമാക്കണമെന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റിന് മറുപടിയുമായി ലഡാക്ക് ബിജെപി എംപി ജമ്യാങ് സെരിങ് നങ്യാല്‍. അതിര്‍ത്തി തര്‍ക്കം ഉന്നയിക്കാന്‍ മിര്‍സാ ഗാലിബിന്‍റെ വരികള്‍ ഉപയോഗിച്ച് അമിത് ഷായെ രാഹുല്‍ കടന്നാക്രമിച്ചിരുന്നു . ഇതിന് മറ്റൊരു കവിതയുമായി രാജ്നാഥ് സിങ് മറുപടിയും പറഞ്ഞു. ഇതിന് പിന്നാലെയാണ് നേരിട്ടുള്ള ചോദ്യവുമായി രാഹുല്‍ രംഗത്തെത്തിയത്. ഇതിന് മറുപടിയുമായാണ് ജമ്യാങ് സെരിങ് നങ്യാല്‍ രംഗത്തെത്തിയത്. കോണ്‍ഗ്രസ് ഭരണകാലത്താണ് ചൈനീസ് സൈന്യം ഇന്ത്യയുടെ ഭാഗങ്ങള്‍ കൈയ്യടക്കിയതെന്നാണ് ജമ്യാങ് സെരിങ് നങ്യാല്‍ പറയുന്നത്.

ബിഹാര്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന്‍റെ മുന്നോടിയായി അതിഥി തൊഴിലാളികളുടെ വിഷയത്തില്‍ കേന്ദ്രസര്‍ക്കാറിന്‍റെ നിലപാട് വിശദീകരിച്ച് അമിത് ഷാ കഴിഞ്ഞ ദിവസം ഓണ്‍ലൈന്‍ റാലി നടത്തിയതിനു പിന്നാലെയാണ് കേന്ദ്ര സര്‍ക്കാറിനെ കടന്നാക്രമിച്ച് രാഹുല്‍ രംഗത്തെത്തിയത്. കോണ്‍ഗ്രസിന്‍റെ കാലത്ത് അതിര്‍ത്തിയിലെ ആക്രമണങ്ങള്‍ ഇന്ത്യ കയ്യും നീട്ടി ഏറ്റുവാങ്ങുക മാത്രമാണ് ചെയ്തിരുന്നതെന്നും എന്നാല്‍ സര്‍ജിക്കല്‍ അറ്റാക്ക് നടത്തി ശത്രുവിനെ അതിനെ മടയില്‍ കയറി നേരിട്ടത് മോദി സര്‍ക്കാറാണെന്നും ഷാ അവകാശപ്പെട്ടിരുന്നു. ഇതിന് മറുപടിയായാണ് ലഡാക്കില്‍ ചൈന ഇന്ത്യയുടെ ഭൂമി കയ്യേറിയെന്ന സത്യം എല്ലാവര്‍ക്കും അറിയാമെന്നും ഹൃദയത്തെ സന്തോഷിപ്പിച്ചു നിര്‍ത്താന്‍ അമിത് ഷാക്ക് ഈ വിചാരങ്ങള്‍ ഉപകാരപ്പെടുമെന്നും രാഹുല്‍ കുറിച്ചു.

സബ്‌കോ മാലൂം ഹൈ സീമാ കെ ഹഖീഖത്ത് ലേകിന്‍’ എന്ന ഈ വരികള്‍ക്ക് മിര്‍സാ ഗാലിബിന്‍റെ പ്രശസ്തമായ ഒരു പദ്യ ശകലവുമായി സാമ്യത ഉണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് ‘ഹൃദയത്തിന് ചികില്‍സ വേണ്ടിവന്നാല്‍ അത് നല്‍കാം, എന്നാല്‍ ഹൃദയം തന്നെയാണ് രോഗമെങ്കില്‍ എന്തു ചെയ്യും’ എന്ന മന്‍സര്‍ ലഖ്‌നവിയുടെ കവിതയില്‍ ചെറിയൊരു മാറ്റം വരുത്തി രാജ്‌നാഥ് രംഗത്തെത്തിയത്. ഹൃദയം എന്ന വാക്കിന്‍റെ സ്ഥാനത്ത് കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പു ചിഹ്‌നമായ കൈ എന്നു തിരുത്തിയാണ് രാജ്‌നാഥ് ട്വീറ്റ് ചെയ്തത്. ഇതേ തുടര്‍ന്നാണ് ലഡാക്കിലെ കയ്യേറ്റ വിഷയത്തില്‍ പ്രതിരോധമന്ത്രിയെ നേര്‍ക്കു നേരെ ചോദ്യം ചെയ്ത് രാഹുല്‍ രംഗത്തെത്തിയത്.

ഇതിന് മറുപടിയായി തന്‍റെ ട്വീറ്റില്‍ ജമ്യാങ് സെരിങ് നങ്യാല്‍ എംപി നിരവധി കാര്യങ്ങളാണ് അക്കമിട്ട് നിരത്തിയിരിക്കുന്നത്. ചൈന ഇന്ത്യയുടെ പ്രദേശങ്ങള്‍ കയ്യടക്കിയിട്ടുണ്ട്‌. പക്ഷേ അതൊക്കെ കോണ്‍ഗ്രസ് ഭരിക്കുമ്പോഴായിരുന്നുവെന്നാണ് ജമ്യാങ് സെരിങ് നങ്യാല്‍ പറയുന്നത്. ഇതിനായി നാല് ഉദാഹരണങ്ങളാണ് ജമ്യാങ് സെരിങ് നങ്യാല്‍ എടുത്ത് പറഞ്ഞിരിക്കുന്നത്. ഈ വിവരണങ്ങള്‍ക്കൊപ്പം അതിന്‍റെ മാപ്പും അദ്ദേഹം ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്.

  • അക്‌സായ് ചിന്നിലെ 37,244 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം 1962 ല്‍ ചൈന കൈവശപ്പെടുത്തി, അത് കോണ്‍ഗ്രസ് ഭരണകാലത്തായിരുന്നു.
  • ചുമുര്‍ എരിയയിലെ തിയ പാങ്‌നാക്, ചബ്ജി വാലി എന്നിവ 2008ലെ യുപിഎ ഭരണകാലത്താണ് ചൈന കൈവശപ്പെടുത്തിയത്.
  • ഡെംചോക്കിലെ സൊരാവര്‍ ഫോര്‍ട്ട് 2008ല്‍ ചൈനീസ് സൈന്യം തകര്‍ത്തു. 2012ല്‍ യുപിഎ സര്‍ക്കാരിന്‍റെ കാലത്ത് അവിടെ അവര്‍ നിരീക്ഷണ കേന്ദ്രം നിര്‍മിച്ചു. മാത്രമല്ല 13 കോണ്‍ക്രീറ്റ് വീടുകള്‍ ഉള്‍പ്പെടുന്ന കോളനി സ്ഥാപിച്ചു.
  • ദുങ്തി, ഡെംജോക് എന്നിവയ്ക്കിടയിലുള്ള പുരാതന വ്യാപാര പാതയായിരുന്ന ദൂം ചെലെയ് ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടതും 2008-2009 വര്‍ഷത്തില്‍ യുപിഎ സര്‍ക്കാരിന്‍റെ കാലത്താണ്.

2012 വരെ ചൈനീസ് കടന്നുകയറ്റം ഉണ്ടായിട്ടുണ്ടെന്നും അതെല്ലാം കോണ്‍ഗ്രസിന്‍റെ ഭരണകാലത്തായിരുന്നുവെന്നും ജമ്യാങ് സെരിങ് നങ്യാല്‍ വിമര്‍ശിക്കുന്നു. തന്‍റെ മറുപടി യഥാര്‍ഥ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണെന്നും ഇനിയും കോണ്‍ഗ്രസും രാഹുല്‍ഗാന്ധിയും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കില്ലെന്ന്‌ പ്രതീക്ഷിക്കുന്നുവെന്നും പറഞ്ഞാണ് ജമ്യാങ് സെരിങ് നങ്യാല്‍ തന്റെ ട്വീറ്റ് അവസാനിപ്പിച്ചിരിക്കുന്നത്.

]]>
സൈനികതല ചർച്ച നാളെ; ഇന്ത്യ അമേരിക്കക്ക് വഴങ്ങരുതെന്ന് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി മുഖപത്രം https://malayalees.ch/global-times-editorial-about-india-china-faceoff/ Sat, 06 Jun 2020 03:49:24 +0000 https://malayalees.ch/?p=26649 കിഴക്കൻ ലഡാക്കിലെ അതിർത്തിയിൽ നിലനിൽക്കുന്ന പ്രശ്‌ന പരിഹാരത്തിനായി ഇന്ത്യ, ചൈന ഉന്നത സൈനിക ഉദ്യോഗസ്ഥർ തമ്മിലുള്ള ചർച്ച നാളെ. ഇരുസൈന്യങ്ങളിലെയും ലഫ്റ്റനന്റ് ജനറൽ റാങ്കിലുള്ള ഉദ്യോഗസ്ഥരാണ് ചർച്ച നടത്തുക. താഴെ റാങ്കിലുള്ള കമാൻഡർമാർ ചർച്ച നടത്തിയിട്ടും പ്രശ്‌നം പരിഹരിക്കാത്ത സാഹചര്യത്തിലാണ് നാളെ ചർച്ച നടക്കുന്നത്. ഇന്ത്യൻ സൈന്യത്തെ പ്രതിനിധീകരിച്ച് ലഫ്. ജനറൽ ഹരീന്ദർ സിങ് ആയിരിക്കും പങ്കെടുക്കുക എന്നാണ് സൂചന.

ചർച്ചക്കു മുന്നോടിയായി, ഇന്ത്യ അമേരിക്കക്ക് വഴങ്ങരുതെന്ന മുന്നറിയിപ്പുമായി ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മുഖപത്രം ‘ഗ്ലോബൽ ടൈംസ്’ രംഗത്തെത്തി. അതിർത്തിയിലെ പ്രശ്‌നങ്ങളെ ചൈനീസ് അതിക്രമമായി ചിത്രീകരിക്കുന്ന മാധ്യമങ്ങളുടെ നിലപാടായിരിക്കരുത് ഇന്ത്യയുടെ ഔദ്യോഗിക നിലപാടെന്നും മധ്യസ്ഥ ഇടപെടൽ നടത്താമെന്ന അമേരിക്കയുടെ വാഗ്ദാനം മുഖവിലക്കെടുക്കരുതെന്നും പത്രം എഡിറ്റോറിയൽ എഴുതി.

‘ഇന്ത്യയും ചൈനയും വികസനത്തിനാണ് പ്രാമുഖ്യം നൽകുന്നത്. ഇരുരാജ്യങ്ങൾക്കും ഒരു അതിർത്തി സംഘർഷത്തിൽ ഇടപെടാൻ താൽപര്യമില്ല. ചൈനയെ അടിച്ചമർത്തി ഇന്ത്യയെ പിന്തുണക്കുക എന്ന തന്ത്രമാണ് ഏറെക്കാലമായി അമേരിക്ക തുടർന്നുപോരുന്നത്. അതിന്റെ ഭാഗമായാണ് സമീപവർഷങ്ങളിൽ ഇന്തോ പസഫിക് നയതന്ത്രം ഉണ്ടാക്കിയത്. ചൈനയ്ക്കു മേൽ നയതന്ത്ര മേൽക്കൈ കൈവന്നതായുള്ള മിഥ്യാബോധം പതിയെ ഇന്ത്യയിൽ വളർന്നിട്ടുണ്ട്. അതിർത്തിയിൽ ചൈന വിട്ടുവീഴ്ച ചെയ്യുമെന്നുള്ള മിഥ്യാധാരണ ഇന്ത്യയിൽ ചിലർക്കുണ്ട്.’

ഗ്ലോബൽ ടൈംസ് എഡിറ്റോറിയൽ

തങ്ങളെ വിഡ്ഢിയാക്കാൻ ഇന്ത്യ അമേരിക്കയെ അനുവദിക്കരുത്. രാജ്യങ്ങൾ തമ്മിൽ പ്രശ്‌നമുണ്ടാകുമ്പോഴൊക്കെ അതിനിടയിൽ ആപ്പ് തിരുകി സ്വന്തം പക്ഷത്തേക്ക് ആളെ ചേർക്കുന്ന തന്ത്രമാണ് അവരുടേത്. ഇന്ത്യയും ചൈനയും തമ്മിലുള്ള സംഘർഷത്തിൽ നിന്ന് മുതലെടുക്കാനാണ് വാഷിങ്ടൺ നോക്കുന്നത്. ഇരുരാജ്യങ്ങളും തമ്മിൽ സംഘർഷമുണ്ടാകുമ്പോഴൊക്കെ അമേരിക്ക ഇന്ത്യക്കൊപ്പം നിൽക്കുകയും പ്രോത്സാഹിപ്പിക്കുകയുമാണ് ചെയ്യുന്നത്.’

ഗ്ലോബൽ ടൈംസ് എഡിറ്റോറിയൽ

അതേസമയം, അതിർത്തി സംബന്ധിച്ച് ശക്തമായ ഭാഷയിലാണ് പത്രം സംസാരിക്കുന്നത്.

”തങ്ങളുടെ പ്രദേശത്തിൽ നിന്ന് ഒരിഞ്ചുപോലും ചൈന വിട്ടുതരില്ല. ഇന്ത്യ നയതന്ത്ര വീഴ്ചവരുത്തുകയും ചൈനയുടെ പ്രദേശം പിടിച്ചെടുക്കുകയും ചെയ്യുകയാണെങ്കിൽ അതിന് വലിയ വില നൽകേണ്ടിവരും. ശക്തമായ തിരിച്ചടി നൽകാൻ ചൈന ബാധ്യസ്ഥരാവും. അതിർത്തിയിൽ ഒരു സൈനിക ഏറ്റുമുട്ടലുണ്ടായാൽ ആനുകൂല്യം ചൈനക്കായിരിക്കുമെന്ന കാര്യത്തിൽ ഇന്ത്യക്ക് സംശയമുണ്ടാകില്ലെന്നാണ് ഞങ്ങൾ കരുതുന്നത്.’ പത്രം പറയുന്നു.

]]>
വൻതോതിൽ ചൈനീസ് സൈനികർ അതിർത്തി കടന്നു; സ്ഥിരീകരിച്ച് രാജ്‌നാഥ് സിങ് https://malayalees.ch/china-crossed-boarder-admits-rajnath/ Wed, 03 Jun 2020 12:46:09 +0000 https://malayalees.ch/?p=26502 ഇന്ത്യ ആരെയും ശത്രുക്കളായി കണക്കാക്കുന്നില്ല. നമ്മുടെ ആത്മാഭിമാനം മുറിവേൽപ്പിക്കാൻ ആരെങ്കിലും ശ്രമിക്കുകയാണെങ്കിൽ ശക്തമായ തിരിച്ചടി നൽകും – രാജ്നാഥ് സിങ്

ലഡാക്ക് അതിർത്തിയിൽ ചൈനീസ് സൈന്യം നടത്തിയ കടന്നുകയറ്റം സ്ഥിരീകരിച്ച് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. 5,000-ലേറെ പി.എൽ.എ സൈനികർ പാങ്കോങ്, ഗൽവാൻ പ്രദേശങ്ങളിൽ നിയന്ത്രണ രേഖ ലംഘിച്ച് ഇന്ത്യൻ മണ്ണിൽ സ്ഥാനമുറപ്പിച്ചുവെന്ന ആരോപണമുയർന്ന് ആഴ്ചകൾക്കു ശേഷമാണ് ഇക്കാര്യം കേന്ദ്രസർക്കാർ സ്ഥിരീകരിച്ചത്. എന്നാൽ, ചൈനീസ് സൈന്യത്തിന്റെ കടന്നുകയറ്റം ചെറുക്കാൻ എന്തൊക്കെ ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല.

അതിർത്തി എവിടെയാണെന്ന കാര്യത്തിലുള്ള ഇരുരാജ്യങ്ങളുടെയും സൈന്യങ്ങളുടെ കാഴ്ചപ്പാടുകൾ തമ്മിൽ വ്യത്യാസമുണ്ട്. വൻതോതിലാണ് ചൈനീസ് സൈനികർ മുന്നോട്ടു വന്നിട്ടുണ്ട്. എങ്കിലും, ഇത്തരം സാഹചര്യങ്ങൾ ചെയ്യേണ്ടത് എന്താണോ അതെല്ലാം ഇന്ത്യൻ സൈന്യവും ചെയ്തിട്ടുണ്ട്.

രാജ്‌നാഥ് സിങ്, പ്രതിരോധമന്ത്രി

സി.എൻ.എൻ – ന്യൂസ് 18ന് നൽകിയ അഭിമുഖത്തിലാണ് രാജ്‌നാഥ് സിങ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതാദ്യമായാണ് ചൈനീസ് സൈന്യത്തിന്റെ കടന്നുകയറ്റം സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമുണ്ടാകുന്നത്. പി.എൽ.എയെ പ്രതിരോധിക്കാൻ എന്തെല്ലാം ചെയ്തു എന്ന അഭിമുഖകാരന്റെ ചോദ്യത്തിന് വ്യക്തമായ മറുപടി നൽകാൻ രാജ്‌നാഥ് സിങ് തയ്യാറായില്ല.

ചൈനയുമായുള്ള പ്രശ്‌നപരിഹാരത്തിന് ഒരു മൂന്നാം കക്ഷിയുടെ ആവശ്യമില്ല. നിലവിൽ സൈനികതല ചർച്ചകൾ നടക്കുന്നുണ്ട്. ജൂണ്‍ ആറിന് ഉന്നതതല ചർച്ചയും നടത്തും. – മന്ത്രി പറഞ്ഞു.

‘ലോകത്തെ എല്ലാ രാജ്യങ്ങളുമായും നല്ല ബന്ധം പുലർത്താനാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. നമ്മൾ ആരെയും ശത്രുക്കളായി കണക്കാക്കുന്നില്ല. നമ്മുടെ ആത്മാഭിമാനം മുറിവേൽപ്പിക്കാൻ ആരെങ്കിലും ശ്രമിക്കുകയാണെങ്കിൽ ശക്തമായ തിരിച്ചടി നൽകും’

കിഴക്കൻ ലഡാക്കിലെ അതിർത്തി ഭേദിച്ച് ചൈനീസ് സൈന്യം ഇന്ത്യൻ മണ്ണിൽ സ്ഥാനമുറപ്പിക്കുകയും, ടാങ്കുകളും പീരങ്കികളുമടക്കമുള്ള യുദ്ധോപകരണങ്ങൾ എത്തിക്കുകയും ചെയ്തുവെന്നാണ് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നത്. ഇരുസൈന്യങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലിന്റേതെന്ന് പറയപ്പെടുന്ന, സ്ഥിരീകരിക്കപ്പെടാത്ത ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. അതിർത്തിയിലെ പ്രശ്‌നങ്ങളെപ്പറ്റി കേന്ദ്രസർക്കാർ ജനങ്ങളോട് സത്യം പറയണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു.

]]>
ഇന്ത്യ- ചൈന സംഘര്‍ഷം: ചര്‍ച്ചക്കും മധ്യസ്ഥതയ്ക്കും തയ്യാറാണെന്ന് ട്രംപ് https://malayalees.ch/donald-trump-offers-to-mediate-raging-india-china-border-dispute/ Thu, 28 May 2020 04:28:36 +0000 https://malayalees.ch/?p=26164 സ്ഥിതി ഗുരുതരമല്ലെന്ന് ദേശീയ സുരക്ഷ ഉപദേശക സമിതിയംഗം. പ്രശ്നം നിയന്ത്രണ വിധേയമാണെന്ന് ചൈന

ഇന്ത്യാ-ചൈന അതിർത്തിയിൽ സംഘർഷാവസ്ഥ തുടരുകയാണ്. തര്‍ക്കത്തില്‍ ഇടപെടാമെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. ചര്‍ച്ചക്കും, മധ്യസ്ഥതക്കും തയ്യാറാണെന്ന് ഇരു രാജ്യങ്ങളേയും അറിയിച്ചിട്ടുണ്ടെന്നും ഡൊണള്‍ഡ് ട്രംപ്. എന്നാൽ സ്ഥിതി ഗുരുതരമല്ലെന്ന് ദേശീയ സുരക്ഷ ഉപദേശക സമിതിയംഗം. പ്രശ്നം നിയന്ത്രണ വിധേയമാണെന്ന് ചൈന.

കിഴക്കൻ ലഡാക്കിലെ നിയന്ത്രണാതിർത്തിയിലാണ് സംഘർഷ സാധ്യത നിലനിൽക്കുന്നത്. ഇവിടെ ചൈനയുടെ 10,000 ലധികം പീപ്പിൾസ് ലിബറേഷൻ ആർമി സൈനികരും വാഹനങ്ങളും തമ്പടിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടുണ്ട്. ഇന്ത്യയും അത്ര തന്നെ സേനയെ വിന്യസിച്ചിട്ടുണ്ട്. ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കത്തില്‍ ഇടപെടാമെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു ചര്‍ച്ചക്കും, മധ്യസ്ഥതക്കും തയ്യാറാണെന്ന് ഇരു രാജ്യങ്ങളേയും അറിയിച്ചിട്ടുണ്ടെന്നും ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കി.

അതിർത്തിയിലെ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്ന് ചൈന പ്രതികരിച്ചിട്ടുണ്ട്. അതിർത്തി പ്രതിസന്ധി ഗുരുതരമല്ലെന്ന് ദേശീയ സുരക്ഷ ഉപദേശക സമിതിയംഗം റിട്ടയേഡ് ലഫ്റ്റനന്‍റ് ജനറൽ എസ്.എൽ നരസിംഹൻ പറഞ്ഞു. നേരത്തെയുള്ളതാണ് സംഘർഷം. പല തവണ ചർച്ച ചെയ്തു കഴിഞ്ഞു. അതിർത്തിയിൽ കമാന്‍ഡർമാർ തമ്മിലും നയതന്ത്ര തലത്തിലും ചർച്ച ചെയ്യുന്നുണ്ടെന്നും നരസിംഹൻ പറഞ്ഞു. ഡൽഹിയിൽ കരസേന കമാൻഡർമാരുടെ ത്രിദിന യോഗം ഇന്നാരംഭിച്ചു. കരസേനാ മേധാവി ജനറൽ എം.എം നരവാണെയും മുതിർന്ന കമാന്‍ഡർമാരും യോഗത്തിൽ പങ്കെടുത്തു. അതിർത്തി സംഘർഷവും യോഗം ചർച്ച ചെയ്തു.

ഇതിനിടെ എല്ലാ വർഷവും ജൂൺ ഒന്നു മുതൽ നടക്കാറുള്ള ഇന്ത്യ-ചൈന അതിർത്തി വ്യാപാരം ഇത്തവണ നിറുത്തിവച്ചു. ഗൽവാൻ നദീ താഴ്‍വരയിലെ പ്രദേശങ്ങളിൽ ചൈന അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. ഈ ഭാഗത്ത് ഇന്ത്യ പുതിയ റോഡ് നിർമ്മിച്ചിരുന്നു. ചൈനയും അവരുടെ അതിർത്തിയിൽ നിർമ്മാണങ്ങൾ നടത്തിയിരുന്നു.

]]>
10,000 ചൈനീസ് സൈനികർ ഇന്ത്യൻ മണ്ണിലെന്ന് റിപ്പോർട്ട്; സർക്കാർ ജനങ്ങളോട് സത്യം പറയണമെന്ന് കോൺഗ്രസ് https://malayalees.ch/china-brings-in-more-troops-into-ladakh-the-congress-party-has-urged-the-government-to-update-the-nation-on-the-situation-in-ladakh/ Thu, 28 May 2020 04:15:32 +0000 https://malayalees.ch/?p=26154 ലഡാക്ക് മേഖലയിൽ മാത്രം 10000ത്തിലേറെ ചൈനീസ് സൈനികർ നിലയുറപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്

ലഡാക്കില്‍ ചൈനീസ് സൈന്യം അതിക്രമിച്ച് കടന്നതായ വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ സംഭവത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ജനങ്ങളോട് സത്യാവസ്ഥ വെളിപ്പെടുത്തണമെന്ന് കോണ്‍ഗ്രസ്. ചൈന-ഇന്ത്യ സൈന്യങ്ങള്‍ നേര്‍ക്കുനേരെ വന്നത് രാജ്യത്തിന്‍റെ ഗൗരവകരമായ ആശങ്കയാണെന്നും സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ആത്മവിശ്വാസത്തോടെ ജനങ്ങളെ അഭിസംബോധന ചെയ്യണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ലഡാക്കിലെ പാങ്കോങ് സോ തടാകം, ഗാല്‍വന്‍ താഴ്വര പ്രദേശങ്ങളിലെ ചൈനീസ് കടന്നുകയറ്റവും ഇരു സൈന്യങ്ങളും മുഖാമുഖ ആക്രമണ മുനമ്പിലുള്ളത്. സംഭവം രാജ്യത്തിന്‍റെ ഗൗരവകരമായ ആശങ്കയാണെന്ന് കോണ്‍ഗ്രസിന്‍റെ മുതിര്‍ന്ന വക്താവ് ആനന്ദ് ശര്‍മ്മ വ്യക്തമാക്കി. ദേശീയ അന്തര്‍ദേശീയ മാധ്യമങ്ങളിലെ വ്യത്യസ്ത വീക്ഷണത്തിലെ സംഘര്‍ഷ വാര്‍ത്തകള്‍ ജനങ്ങള്‍ക്കിടയില്‍ ആശങ്കയുണ്ടാക്കുന്നതായും പ്രസ്താവനയില്‍ പറഞ്ഞു.

ചൈനീസ് വിഷയത്തിലും ലഡാക്ക് അതിര്‍ത്തിയിലെ സംഭവങ്ങളിലും സര്‍ക്കാര്‍ കുറച്ചധികം സുതാര്യമാകണമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.വിഷയത്തില്‍ ജനങ്ങളെ ആത്മവിശ്വാസത്തോടെ അ ഭിസംബോധന ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്ന് മുന്‍ കേന്ദ്ര മന്ത്രി പറഞ്ഞു.

ലഡാക്ക് മേഖലയിൽ മാത്രം 10000ത്തിലേറെ ചൈനീസ് സൈനികർ നിലയുറപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഇന്ത്യയും മേഖലയില്‍ നിലയുറപ്പിച്ചത് സംഘര്‍ഷ സാധ്യതയിലേക്കാണ് വിരല്‍ ചൂണ്ടുന്നതാണ്. ക​ര​സേ​നാ മേ​ധാ​വി എം.​എം.​ന​ര​വ​ണെ ക​ഴി​ഞ്ഞ​ദിവ​സം സം​ഘ​ർ​ഷ​മേ​ഖ​ല സ​ന്ദ​ർ​ശി​ച്ചിരുന്നു.

]]>
അതിർത്തിയിൽ പടനീക്കവുമായി ചൈന; കോവിഡ് പ്രൊട്ടോക്കോൾ മാറ്റിവെച്ച് ജാഗ്രതയോടെ ഇന്ത്യൻ സൈന്യം https://malayalees.ch/china-india-army-standoff-in-ladakh/ Tue, 19 May 2020 11:28:01 +0000 https://malayalees.ch/?p=25781 കോവിഡ് 19 പൊട്ടോകോളുകൾ മാറ്റിവെച്ചാണ് മറ്റിടങ്ങളിൽ നിന്ന് സൈനികർ ഇവിടെ എത്തിയത്. സ്ഥിതിഗതികൾ വഷളാവുകയാണെങ്കിൽ ഇടപെടുന്നതിനായി കൂടുതൽ സൈനികരെ ഒരുക്കിനിർത്തുകയും ചെയ്തിട്ടുണ്ട്.

ലഡാക്കിലെ ഗൽവാൻ നദിക്കു സമീപം ചൈന സൈനിക നീക്കം നടത്തിയതിനെ തുടർന്ന് ഇന്ത്യൻ സൈന്യം ജാഗ്രത പുലർത്തുന്നതായി റിപ്പോർട്ട്. മേഖലയിൽ ചൈന സൈനികരുടെ എണ്ണം വർധിപ്പിച്ചതിനു പിന്നാലെ കോവിഡ് പ്രൊട്ടോക്കോൾ മാറ്റിവെച്ച് ഇന്ത്യ കൂടുതൽ സൈനികരെ ഇവിടെ നിയോഗിച്ചതായും ഉന്നതതലത്തിൽ പ്രതിസന്ധി പരിഹരിക്കാനുള്ള നീക്കം ആരംഭിച്ചതായും ‘ഇക്കണോമിക് ടൈംസ്’ റിപ്പോർട്ട് ചെയ്തു. സംഭവഗതികളെപ്പറ്റി സൈന്യം ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

ഗൽവാൻ നദിക്കു സമീപം ചൈനീസ് സൈന്യം ‘ഓൺ ദി സ്‌പോട്ട് റെസ്‌പോൺസ്’ ശക്തമാക്കിയതായി ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഔദ്യോഗിക ദിനപത്രമായ ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു. ‘ഇന്ത്യ സംഘർഷത്തിനു മുതിർന്നാൽ കനത്ത വില നൽകേണ്ടിവരും’ എന്ന് ചൈനീസ് സൈനിക ഉദ്യോഗസ്ഥൻ പറഞ്ഞതായും റിപ്പോർട്ടിലുണ്ടായിരുന്നു. ഇതിനുപിന്നാലെയാണ് ഗൽവാൻ നദിക്കപ്പുറത്ത് ചൈനീസ് സൈന്യമായ പി.എൽ.എ കൂടുതൽ പേരെ എത്തിക്കുകയും തമ്പുകൾ സ്ഥാപിക്കുകയും ചെയ്തത്. 80 തമ്പുകളും താൽക്കാലിക പ്രതിരോധ കേന്ദ്രങ്ങളും ചൈന നിർമിച്ചതായാണ് വിവരം.

ഇതിനോടുള്ള പ്രതികരണമായി ഇന്ത്യൻ സൈന്യം ദെംചോക്, ചുമാർ, ദൗലത് ബേഗ് ഓൾഡീ തുടങ്ങിയ സ്ഥലങ്ങളിൽ കൂടുതൽ സൈനികരെ നിയോഗിക്കുകയായിരുന്നു. കോവിഡ് 19 പൊട്ടോകോളുകൾ മാറ്റിവെച്ചാണ് മറ്റിടങ്ങളിൽ നിന്ന് സൈനികർ ഇവിടെ എത്തിയത്. സ്ഥിതിഗതികൾ വഷളാവുകയാണെങ്കിൽ ഇടപെടുന്നതിനായി കൂടുതൽ സൈനികരെ ഒരുക്കിനിർത്തുകയും ചെയ്തിട്ടുണ്ട്.

ഈ മാസം 5, 6 തിയ്യതികളിൽ ഗൽവാൻ താഴ്‌വരയിൽ ഇരുസൈന്യങ്ങളും തമ്മിലുണ്ടായ വെടിവെപ്പിൽ ഇരുഭാഗത്തുമുള്ള നിരവധി സൈനികർക്ക് പരിക്കേറ്റിരുന്നു. ഇന്ത്യ-ചൈന-ഭൂട്ടാൻ ട്രൈജംഗ്ഷനിൽ റോഡ് നിർമിക്കാനുള്ള ചൈനയുടെ ശ്രമത്തിനെ തുടർന്നായിരുന്നു ഇത്. ഉന്നതതല ചർച്ചകളെ തുടർന്നാണ് ഈ പ്രതിസന്ധി പരിഹരിക്കപ്പെട്ടത്.

]]>