indo china border issue – malayalees.ch https://malayalees.ch Malayalam Online News Portal Thu, 02 Jul 2020 10:03:26 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png indo china border issue – malayalees.ch https://malayalees.ch 32 32 ഗൽവാനിൽ നിന്ന് പിന്മാറാനൊരുങ്ങി ചൈനീസ് സൈന്യം https://malayalees.ch/chinese-army-likely-to-withdraw-from-galwan/ Thu, 02 Jul 2020 10:03:10 +0000 https://malayalees.ch/?p=27912 സൈനിക തലത്തിൽ നടന്ന ചർച്ചയിൽ ഉണ്ടായ ധാരണയുടെ അടിസ്ഥാനത്തിലാണ് നടപടി.

കിഴക്കൻ ലഡാക്കിലെ ഗൽവാനിൽ നിന്ന് ചൈനീസ് സൈന്യം പിന്മാറ്റത്തിന് ഒരുങ്ങുന്നു. സൈനിക തലത്തിൽ നടന്ന ചർച്ചയിൽ ഉണ്ടായ ധാരണയുടെ അടിസ്ഥാനത്തിലാണ് നടപടി. അതിനിടെ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് നാളെ ലെ സന്ദർശിക്കും.

ലെഫ്‌റ്റനന്‍റ് ജനറൽ ഹരീന്ദർ സിംഗ്, ചൈനീസ് മേജർ ജനറൽ ലിയു ലിനുമായി നടത്തിയ ചർച്ചയെ തുടർന്നാണ് ഘട്ടം ഘട്ടമായി നിയന്ത്രണ രേഖയിൽ നിന്ന് പിന്മാറാനുള്ള തീരുമാനത്തിൽ എത്തിയത്. ജൂൺ 6, 22, 30 തിയ്യതികളിൽ ഇരു സൈനിക ഉദ്യോഗസ്ഥരും ചർച്ചകൾ നടത്തി. ഗൽവാൻ മേഖലയിൽ സംഘർഷാവസ്ഥക്ക് അയവ് വരുത്താൻ സൈനികരുടെ പിന്മാറ്റം വേണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. സൈനിക തലത്തിലും നയതന്ത്ര തലത്തിലുമുള്ള ചർച്ചകളിലൂടെ മേഖലയിൽ നിന്ന് പൂർണമായ ചൈനീസ് പിന്മാറ്റം സാധ്യമാക്കാമെന്നാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്.

നാളെ ലേയിൽ എത്തുന്ന പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, കരസേനാ മേധാവി എം.എം നരേവാണെയും സൈനികരുമായി ആശയ വിനിമയം നടത്തും. ലേയിൽ നിന്ന് അതിർത്തി മേഖലയിൽ കൂടി സന്ദർശനം നടത്താനാണ് രാജ്നാഥ് സിംഗ് ഉദ്ദേശിക്കുന്നതെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.

]]>
ഇന്ത്യന്‍ പത്രങ്ങളും വെബ്സൈറ്റുകളും ചൈന ബ്ലോക്ക് ചെയ്തു https://malayalees.ch/indian-newspapers-websites-not-accessible-in-china/ Tue, 30 Jun 2020 13:05:22 +0000 https://malayalees.ch/?p=27824 നിലവില്‍ വി.പി.എന്‍ മുഖേന മാത്രമേ ഇന്ത്യന്‍ വെബ്സൈറ്റുകള്‍ ചൈനയില്‍ ലഭ്യമാകൂ.

ഇന്ത്യ ടിക് ടോക്ക് അടക്കം 59 ആപ്പുകള്‍ നിരോധിച്ചതോടെ ചൈനയും നിലപാട് കടുപ്പിച്ചു. ഇന്ത്യന്‍ മാധ്യമങ്ങളും വെബ്സൈറ്റുകളും ബ്ലോക്ക് ചെയ്ത് കൊണ്ടാണ് ചൈന പ്രതികരിച്ചത്. നിലവില്‍ വി.പി.എന്‍ മുഖേന മാത്രമേ ഇന്ത്യന്‍ വെബ്സൈറ്റുകള്‍ ചൈനയില്‍ ലഭ്യമാകൂ. അതേസമയം, ഐഫോണിലും ഡെസ്‌ക്‌ടോപ്പ് കമ്പ്യൂട്ടറുകളിലും വി.പി.എന്‍ സേവനം ലഭ്യമാകുന്നില്ലെന്ന് പരാതിയുണ്ട്.

വ്യക്തികളുടെ ഓണ്‍ലൈന്‍ നീക്കങ്ങള്‍ രഹസ്യമാക്കുന്ന ഇന്‍റര്‍നെറ്റ് സംവിധാനമാണ് വി.പി.എന്‍ നെറ്റ്‌വര്‍ക്ക്. ഇന്‍റര്‍നെറ്റിന് നിയന്ത്രണങ്ങളുള്ള രാജ്യങ്ങളില്‍ വി.പി.എന്‍ സാധാരണമാണ്. അതെ സമയം വി.പി.എനിനെ പോലും തടയിടുന്ന സംവിധാനം ചൈന കൊണ്ടുവന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

സ്വകാര്യതാ ലംഘനം ചൂണ്ടിക്കാട്ടിയാണ് ടിക് ടോക്ക് ഉള്‍പ്പെടെ 59 ആപ്പുകള്‍ രാജ്യത്ത് നിരോധിച്ചത്. ചൈനീസ് സര്‍ക്കാരിന് ഡാറ്റകള്‍ ചോര്‍ത്തി നല്‍കുന്നുവെന്ന ആരോപണത്തെ തുടര്‍ന്ന് ടിക് ടോക് നിരോധിക്കണമെന്ന ആവശ്യം നേരത്തെ ഉയര്‍ന്നിരുന്നു. എന്നാല്‍ അത്തരം ആരോപണങ്ങള്‍ ടിക് ടോക് നിഷേധിച്ചിരുന്നു. കമ്പനി ചൈനയിലല്ല പ്രവര്‍ത്തിക്കുന്നതെന്നും അതിനാല്‍ തന്നെ തങ്ങളുടെ ഡാറ്റകള്‍ ചൈനീസ് നിയമത്തിന്‍റെ കീഴില്‍ വരുന്നതല്ലെന്നുമാണ് ടിക് ടോക് പറഞ്ഞിരുന്നത്.

]]>
സമാധാനം പുനസ്ഥാപിക്കണമെങ്കിൽ ചൈന അതിർത്തിയിലെ നിർമാണം നിര്‍ത്തണമെന്ന് ഇന്ത്യ https://malayalees.ch/india-against-chinas-construction-on-borders/ Sat, 27 Jun 2020 04:51:27 +0000 https://malayalees.ch/?p=27686 ഇന്ത്യൻ അതിർത്തിക്കകത്തേക്ക് നിർമാണ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കാൻ ചൈന ശ്രമിക്കുകയാണന്ന് വിദേശകാര്യ മന്ത്രാലയം പുറപ്പെടുവിച്ച പ്രസ്താവന സൂചന നൽകി.

ചൈന ഇപ്പോഴത്തെ നടപടികൾ അതേമട്ടിൽ തുടരുകയാണെങ്കിൽ അതിർത്തിയിൽ സമാധാനം എളുപ്പമാവില്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. സമാധാനം പുനസ്ഥാപിക്കണമെങ്കിൽ അതിർത്തിയിലെ നിർമാണ പ്രവർത്തനങ്ങളിൽ നിന്ന് ചൈന പിന്നാക്കം പോകണമെന്ന് ബീജിംഗിലെ ഇന്ത്യൻ അംബാസഡർ വിക്രം മിസ്‍രി ചൈനയോട് ആവശ്യപ്പെട്ടു.

ഇന്ത്യൻ അതിർത്തിക്കകത്തേക്ക് നിർമാണ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കാൻ ചൈന ശ്രമിക്കുകയാണെന്ന് വിദേശകാര്യ മന്ത്രാലയം പുറപ്പെടുവിച്ച പ്രസ്താവന സൂചന നൽകി. ഇരു രാജ്യങ്ങളും ഉണ്ടാക്കിയ ധാരണകൾക്ക് വിരുദ്ധമായാണ് ചൈനയുടെ നീക്കങ്ങളെന്നും പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. ഇതിനിടെ ബീജിംഗിലെ ഇന്ത്യൻ അംബാസഡർ വിക്രം മിസ്‍രിയും ചൈനയെ കുറ്റപ്പെടുത്തി രംഗത്തെത്തി.

ഇന്ത്യൻ അതിർത്തിക്കിപ്പുറത്ത് ചൈന കഴിഞ്ഞ ഒരു പാട് വർഷങ്ങളായി നിർമാണ പ്രവർത്തനങ്ങൾ നടത്താൻ ശ്രമിക്കുന്നുണ്ട്. മാത്രമല്ല ഇന്ത്യ സ്വന്തം പക്ഷത്ത് നടത്തുന്ന നിർമാണ പ്രവർത്തനങ്ങളെയും പട്രോളിംഗിനെയും തടസ്സപ്പെടുത്തുകയും ചെയ്യുന്നുണ്ട്. സമാധാനം പുനസ്ഥാപിക്കണമെങ്കിൽ അതിർത്തിയിലെ എല്ലാ തരം നിർമാണ പ്രവർത്തനങ്ങളിൽ നിന്നും ചൈന പിന്നാക്കം പോകുകയാണ് വേണ്ടതെന്ന് മിസ്‍രി ആവശ്യപ്പെട്ടു.

ഗല്‍വാന്‍ താഴ്വരയില്‍ ചൈന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായി ഉപഗ്രഹ ചിത്രങ്ങള്‍ പുറത്തുവന്നു. ഒരു മാസം മുന്‍പ് വിജനമായിരുന്നയിടത്താണ് ചൈന ക്യാമ്പ് സ്ഥാപിച്ചത്. അമേരിക്കന്‍ കമ്പനിയായ മാക്സാര്‍ ടെക്നോളജീസാണ് ഉപഗ്രഹ ചിത്രങ്ങള്‍ പുറത്തുവിട്ടത്. ജൂണ്‍ 22നെടുത്ത ഉപഗ്രഹ ചിത്രങ്ങളിലാണ് ചൈന ഗാല്‍വാന്‍ താഴവരയില്‍ ക്യാമ്പ് സ്ഥാപിച്ചതായി വ്യക്തമാകുന്നത്.

]]>
അതിര്‍ത്തിയില്‍ സൈനിക വിന്യാസം ശക്തമാക്കി ചൈന; സേന നീക്കത്തിന്‍റെ ഉപഗ്രഹ ദൃശ്യങ്ങൾ പുറത്ത് https://malayalees.ch/satellite-images-show-chinese-construction-near-site-of-india-border-clash/ Fri, 26 Jun 2020 04:38:48 +0000 https://malayalees.ch/?p=27626 ഗല്‍വാൻ താഴ്‍വര പൂർണ്ണമായും തങ്ങളുടെതെന്ന വാദമാണ് ചൈനയുടെ പ്രതിരോധ മന്ത്രാലയം ഇപ്പോഴും ഉയർത്തുന്നത്.

ഗൽവാൻ, ഹോട് സ്പ്രിങ്ങ്സ്, പാംഗോങ്ങ് എന്നിവിടങ്ങൾക്ക് പുറമെ ഡെപ്സാങ്ങിന് സമീപവും ചൈന, സൈനിക ശക്തി വർധിപ്പിക്കുന്നതായി റിപ്പോർട്ടുകൾ. സേന നീക്കത്തിന്‍റെ ഉപഗ്രഹ ദൃശ്യങ്ങൾ ലഭ്യമായിട്ടുണ്ട്. ഒരുസമയം പലയിടങ്ങളിൽ പ്രകോപനം ഉണ്ടാക്കാനുള്ള ചൈനീസ് ശ്രമമാണ് ഇതെന്നാണ് ഇന്ത്യൻ സേനയുടെ വിലയിരുത്തൽ.

ഗൽവാൻ അതിർത്തിയിൽ നിന്ന് ചില സൈനിക വാഹനങ്ങൾ ചൈന നീക്കി തുടങ്ങിയെങ്കിലും പട്രോൾ പോയിന്‍റ് 14 ന് സമീപം സ്ഥാപിച്ച ടെൻറുകൾ നീക്കം ചെയ്തിട്ടില്ല. കഴിഞ്ഞ 22 ആം തീയതി ചേർന്ന ഇന്ത്യ-ചൈന സേന കമാന്‍ററുമാരുടെ യോഗത്തിൽ, ഇരു സേനകളും പട്രോളിംഗ് നടത്തുന്ന അതിർത്തികളിൽ ടെൻറുകൾ നിലനിർത്തില്ലെന്ന തീരുമാനത്തിൽ എത്തിയിരുന്നു.

എന്നാൽ ചൈന ആ തീരുമാനം നടപ്പാക്കിയില്ല. ഗല്‍വാൻ താഴ്‍വര പൂർണ്ണമായും തങ്ങളുടെതെന്ന വാദമാണ് ചൈനയുടെ പ്രതിരോധ മന്ത്രാലയം ഇപ്പോഴും ഉയർത്തുന്നത്. ഇന്ത്യയുടെ ഭാഗത്തുള്ള ഷ്യോക് – ഗൽവാൻ നദികൾ കൂടി ചേരുന്ന പ്രദേശം വരെ തങ്ങളുടെതെന്ന അവകാശ വാദമാണ് ചൈന ഉന്നയിക്കുന്നത്. സംഘർഷാവസ്ഥ ഏറ്റവും രൂക്ഷമായ പാംഗോങ്ങ് മേഖലയിൽ 8 കിലോമീറ്ററിലധികം അതിക്രമിച്ച് കയറിയ ചൈന മലനിരകളിൽ ടെൻറുകൾ ഉൾപ്പടെ സ്ഥാപിച്ചിട്ടുണ്ട്.

അതേസമയം അതിർത്തി പ്രദേശങ്ങളിൽ കൂടുതൽ യുദ്ധവിമാനങ്ങളും മിസൈൽ പ്രതിരോധ യൂണിറ്റുകളും ചൈന സജ്ജമാക്കിയിട്ടുണ്ട്. ചൈനീസ് യുദ്ധവിമാനങ്ങളുടെ നിരീക്ഷണ പറക്കൽ വർധിച്ചതായി സേനാ വൃത്തങ്ങൾ പറഞ്ഞു. ഇന്ത്യൻ യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും ലഡാക്ക് മേഖലയിൽ നിരീക്ഷണ പറക്കൽ നടത്തുന്നുണ്ട്.

]]>
അതിർത്തിയിൽ സൈനിക ബലം വർധിപ്പിച്ച് ചൈന https://malayalees.ch/galwan-valley-tensions-rise-as-china-brings-back-tent-at-clash-site/ Thu, 25 Jun 2020 09:04:16 +0000 https://malayalees.ch/?p=27588 പതിനായിരത്തിലധികം സൈനികര്‍ മേഖലയിലുണ്ടെന്നാണ് സാറ്റലൈറ്റ് ചിത്രങ്ങളില്‍നിന്ന് വ്യക്തമാകുന്നത്

സംഘർഷം ലഘൂകരിക്കുമെന്ന് അവകാശപ്പെടുന്നതിനിടെ അതിർത്തിയിൽ സൈനിക ബലം വർധിപ്പിച്ച് ചൈന. പതിനായിരത്തിലധികം സൈനികര്‍ മേഖലയിലുണ്ടെന്നാണ് സാറ്റലൈറ്റ് ചിത്രങ്ങളില്‍നിന്ന് വ്യക്തമാകുന്നത്.

ജൂൺ 15ന് ഏറ്റുമുട്ടൽ നടന്ന പട്രോൾ പോയിന്‍റ് 14 ൽ ആണ് ചൈനീസ് സൈനികര്‍ തമ്പടിച്ചിരിക്കുന്നത്. ഗാൽവാൻ താഴ് വര ഇന്ത്യയുടേതല്ലെന്ന് കഴിഞ്ഞ ദിവസം ചൈനയുടെ വിദേശകാര്യ മന്ത്രാലയം പുറപ്പെടുവിച്ച വിചിത്രമായ പ്രസ്താവനക്കു പിന്നാലെയാണ് ഗാൽവൻ നദിക്കരയിൽ സൈനികരുടെ എണ്ണം ഭീമമായി വർധിപ്പിച്ച് ചൈന രംഗത്തെത്തിയത്. സാറ്റലൈറ്റ് ദൃശ്യങ്ങൾ വെളിപ്പെടുത്തിയതനുസരിച്ച് 10,000 ത്തിനു മുകളിലാണ് മേഖലയിലെ സൈനികരുടെ എണ്ണം. നൂറു കണക്കിന് ട്രക്കുകളും സൈനിക വാഹനങ്ങളും ഇവരോടൊപ്പം നിലയുറപ്പിച്ചിട്ടുണ്ട്. ഇന്ത്യ പ്രകോപനം സൃഷ്ടിക്കുകയാണെന്ന് ഒരു ഭാഗത്ത് കുറ്റപ്പെടുത്തുകയും ഇന്ത്യൻ അതിർത്തിയിൽ യുദ്ധസമാനമായ സാഹചര്യം സൃഷ്ടിക്കുകയുമാണ് നിലവിൽ ചൈന ചെയ്യുന്നത്.

അന്താരാഷ്ട്ര കരാറുകൾ ഇന്ത്യയാണ് ലംഘിക്കുന്നതെന്നും വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറിനുള്ള മറുപടി എന്നോണം പുറത്തിറക്കിയ ഒടുവിലത്തെ വാർത്താ കുറിപ്പിൽ ചൈന ആരോപിക്കുന്നുണ്ട്. സംഘർഷം ലഘൂകരിക്കാൻ ധാരണയിലെത്തിയതായി ഇരു രാജ്യങ്ങളും അവകാശപ്പെടുന്നുണ്ടെങ്കിലും സുദീർഘമായ പ്രക്രിയ ആയിരിക്കും അതെന്നാണ് ചൈനയുടെ നടപടി ക്രമങ്ങളും നിലപാടും വ്യക്തമാക്കുന്നത്.

]]>
ഇന്ത്യയാണ് അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ചതെന്ന് ചൈന https://malayalees.ch/china-foreign-spokesperson-blames-india/ Thu, 25 Jun 2020 05:06:13 +0000 https://malayalees.ch/?p=27582 ജൂണ്‍ 6ന് നടന്ന കമാണ്ടര്‍ തല ചര്‍ച്ചയില്‍ ഗല്‍വാന്‍ താഴ്‌വര ചൈനയുടേതാണെന്ന് ഇന്ത്യ അംഗീകരിച്ചുവെന്നാണ് ബീജിംഗില്‍ വിദേശകാര്യ വക്താവ് പുറത്തിറക്കിയ പ്രസ്താവന അവകാശപ്പെടുന്നത്.

അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ചത് ഇന്ത്യയാണെന്ന ആരോപണവുമായി ചൈന രംഗത്ത്. കേന്ദ്ര വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കര്‍ റിക് ഗ്രൂപ്പുതല യോഗത്തില്‍ ചൈന അന്തര്‍ദേശീയ നിയമങ്ങള്‍ ലംഘിക്കുന്നുവെന്ന് വ്യംഗ്യമായി പരാമര്‍ശിച്ചതിന് മറുപടിയായാണ് ഈ ആരോപണം. ജൂണ്‍ ആറിന് നടന്ന കമാണ്ടര്‍ തല യോഗത്തില്‍ ഗല്‍വാന്‍ താഴ്‌വരയില്‍ നിര്‍മ്മിച്ച റോഡുകളും മറ്റും നീക്കം ചെയ്യാമെന്ന് ഇന്ത്യ സമ്മതിച്ചതാണെന്നും എന്നാല്‍ പിന്നീട് നിയന്ത്രണ രേഖ മുറിച്ചുകടന്ന് ആക്രമണം നടത്തുകയായിരുന്നെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം ആരോപിച്ചു.

ജൂണ്‍ 6ന് നടന്ന കമാണ്ടര്‍ തല ചര്‍ച്ചയില്‍ ഗല്‍വാന്‍ താഴ്‌വര ചൈനയുടേതാണെന്ന് ഇന്ത്യ അംഗീകരിച്ചുവെന്നാണ് ബീജിംഗില്‍ വിദേശകാര്യ വക്താവ് സാവോ ലീജിയാന്‍ പുറത്തിറക്കിയ പുതിയ പ്രസ്താവന അവകാശപ്പെടുന്നത്. കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി ഈ മേഖലയില്‍ ചൈനയാണ് പട്രോളിംഗ് നടത്തി വരുന്നത്. ചൈനയുടെ അതിര്‍ത്തിയിലേക്ക് അതിക്രമിച്ചു കടന്ന് ഇന്ത്യയാണ് അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ചതെന്നാണ് ലീജിയാന്‍ കുറ്റപ്പെടുത്തിയത്.

ആദ്യം മെയ് 6ന് അതിര്‍ത്തി മറികടന്ന് തമ്പടിച്ച ഇന്ത്യന്‍ സൈനികര്‍ ചൈനയുടെ നയതന്ത്ര ഇടപെടലിനെ തുടര്‍ന്ന് പിന്‍വാങ്ങിയതായും അവര്‍ ചൈനയുടെ അതിര്‍ത്തിക്കുള്ളില്‍ താല്‍ക്കാലികമായി പണിത ഷെഡുകളും മറ്റും നീക്കം ചെയ്തതായും ലീജിയാന്‍ അവകാശപ്പെട്ടു. ഗാല്‍വാന്‍ നദിയുടെ ഇരു കരകളിലുമായി നിരീക്ഷണ ഗോപുരങ്ങള്‍ പണിയാനും അതിക്രമിച്ചു കയറിയ പ്രദേശങ്ങളില്‍ നിന്ന് പിന്‍വാങ്ങാനും കമാണ്ടര്‍ തല ചര്‍ച്ചയില്‍ ധാരണയിലെത്തിയിരുന്നുവെന്നും ലീജിയാന്‍ പറഞ്ഞു. എന്നാല്‍ ഈ ധാരണക്ക് വിരുദ്ധമായി ചൈനയുടെ പക്ഷത്ത് നിര്‍മ്മിച്ച വാച്ച് ടവര്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യന്‍ സൈനികര്‍ സംഘര്‍ഷത്തിന് തുനിഞ്ഞതായാണ് പ്രസ്താവനയില്‍ കുറ്റപ്പെടുത്തുന്നത്. ഇതാണ് ജൂണ്‍ 15ന് കനത്ത ആള്‍നാശത്തിന് കാരണമായതെന്നും വിദേശകാര്യ വക്താവ് വിശദീകരിച്ചു.

ജൂണ്‍ 17ന് വിദേശകാര്യ മന്ത്രിമാര്‍ നടത്തിയ ചര്‍ച്ചയിലും ജൂണ്‍ 6ന്‍റെ കമാണ്ടര്‍തല യോഗത്തിലെ തീരുമാനങ്ങളുമായി മുന്നോട്ട് പോകാനാണ് ധാരണയിലെത്തിയതെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ മണ്ണ് ചൈനക്ക് വിട്ടുകൊടുത്തുവെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണത്തിന് അടിവരയിടുന്നതാണ് ചൈനയുടെ പുതിയ പ്രസ്താവന.

]]>
ഗാല്‍വാന്‍ സംഘര്‍ഷം: പ്രതിച്ഛായ വർധിപ്പിക്കാൻ പ്രധാനമന്ത്രി പാടുപെടുന്നുവെന്ന് കോണ്‍ഗ്രസ്, പ്രതിപക്ഷം വിമര്‍ശനങ്ങളിലൂടെ ആനന്ദം കണ്ടെത്തുന്നുവെന്ന് ബിജെപി https://malayalees.ch/ladakh-standoff-congress-bjp-trade-barbs-over-chinese-incursion-in-galwan/ Wed, 24 Jun 2020 04:58:15 +0000 https://malayalees.ch/?p=27521 ദൃഢനിശ്ചയവും പക്വമായ നീക്കങ്ങളുമാണ് പ്രധാനമന്ത്രി നടത്തേണ്ടതെന്നും കോൺഗ്രസ്

ഗാൽവാൻ സംഘർഷം സംബന്ധിച്ച കോൺഗ്രസ് – ബി ജെ പി വാക്പോര് തുടരുന്നു. പ്രതിച്ഛായ ഉയർത്താൻ ഏജൻസികളെ ഏൽപിക്കുകയല്ല, നിശ്ചയദാർഢ്യവും പക്വമായ നയതന്ത്ര നീക്കവുമാണ് പ്രധാനമന്ത്രി നടത്തേണ്ടതെന്ന് കോൺഗ്രസ് ആരോപിച്ചു. കോൺഗ്രസ് തുടർച്ചയായ വിമർശനത്തിലൂടെ ദുഃഖകരമായ ആനന്ദം നേരിടുകയാണെന്ന് ബിജെപി പ്രതികരിച്ചു.

ഗാൽവാൻ സംഘർഷവും പ്രധാനമന്ത്രിയുടെ പ്രസ്താവനകളും ചൂണ്ടിക്കാട്ടി രൂക്ഷവിമർശനമാണ് കോൺഗ്രസ് ഉന്നയിക്കുന്നത്. ഇന്നലെ ചേർന്ന പ്രവർത്തകസമിതി യോഗം പ്രധാനമന്ത്രിയെയും കേന്ദ്ര സർക്കാരിനെയും രൂക്ഷ ഭാഷയിൽ വിമർശിച്ചിരുന്നു. അതിനു പിന്നാലെയാണ് കോൺഗ്രസിന്‍റെ പുതിയ വിമർശനം.

ഗാല്‍വാന്‍ സംഘര്‍ഷം: പ്രതിച്ഛായ വർധിപ്പിക്കാൻ പ്രധാനമന്ത്രി പാടുപെടുന്നുവെന്ന് കോണ്‍ഗ്രസ്, പ്രതിപക്ഷം വിമര്‍ശനങ്ങളിലൂടെ ആനന്ദം കണ്ടെത്തുന്നുവെന്ന് ബിജെപി

ചൈനയുമായി ബന്ധപ്പെട്ട ട്വിറ്റർ പോളുകളിൽ എല്ലാം പ്രധാനമന്ത്രി പരാജയപ്പെട്ടിരിക്കുന്നു. അതിനാൽ ഒരു സർവ്വേ സംഘടിപ്പിക്കാൻ ഏജൻസികളോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. പ്രതിച്ഛായ വർധിപ്പിക്കാൻ പ്രധാനമന്ത്രി പാടുപെടുന്നു എന്നാണ് കോൺഗ്രസ് വിമർശം. ദൃഢനിശ്ചയവും പക്വമായ നീക്കങ്ങളുമാണ് പ്രധാനമന്ത്രി നടത്തേണ്ടതെന്നും കോൺഗ്രസ് പറയുന്നു. 73.6 ശതമാനം ജനങ്ങള്‍ക്കും പ്രതിപക്ഷത്തേക്കാള്‍ വിശ്വാസം പ്രധാനമന്ത്രിയെ ആണെന്ന് സി വോട്ടര്‍ നടത്തിയ സര്‍വേയിൽ കണ്ടെത്തിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു.

അതേസമയം വിമർശനങ്ങൾ ഉന്നയിച്ച് കോൺഗ്രസ് നേതാക്കൾ ദുഃഖകരമായ ആനന്ദം നേരിടുകയാണെന്ന് ബിജെപി വക്താവ് സമ്പിത് പത്ര പറഞ്ഞു. രാജകുമാരന്‍റെ കോമാളിത്തരങ്ങൾ എന്നാണ് രാഹുൽ ഗാന്ധിയെ സമ്പിത് പത്ര വിമർശിച്ചത്. പ്രധാനമന്ത്രിയെ നിന്ദിക്കുകയും സൈന്യത്തെ അപകീർത്തിപ്പെടുത്തുകയും ചെയ്യുന്നത് കോൺഗ്രസ് തുടരുകയാണെന്നും ആരോപിച്ചു. അതിർത്തി പ്രദേശങ്ങളിൽ ഇന്ത്യൻ ഭൂമി കൂടുതൽ കൈയേറിയത് യുപിഎ കാലത്താണ് എന്നാണ് ബിജെപി വാദം.

]]>
അതിര്‍ത്തിയില്‍നിന്ന് പിന്മാറാന്‍ ഇന്ത്യയും ചൈനയും തമ്മില്‍ ധാരണ https://malayalees.ch/india-china-border/ Tue, 23 Jun 2020 12:27:23 +0000 https://malayalees.ch/?p=27497 ഇന്ത്യയുടെയും ചൈനയുടെയും വിദേശകാര്യ മന്ത്രിമാർ റഷ്യ വിളിച്ചു ചേർത്ത റിക് ഗ്രൂപ്പുതല യോഗത്തിൽ പങ്കെടുക്കുന്നുണ്ടെങ്കിലും അതിർത്തി തർക്കം അജണ്ടയിൽ ഉൾപ്പെടുത്തിയിട്ടില്ല

അതിര്‍ത്തിയില്‍നിന്ന് പിന്മാറാന്‍ ഇന്ത്യയും ചൈനയും തമ്മില്‍ ഇന്ന് നടന്ന സൈനികതല ചര്‍ച്ചയില്‍ ധാരണ. ഇരുരാജ്യത്തെയും ലഫ്റ്റനന്റ് ജനറല്‍മാര്‍ തമ്മിലായിരുന്നു ചര്‍ച്ച. നേരത്തെ നടന്ന സൈനിക തല ചര്‍ച്ചയിലും പിന്‍മാറാന്‍ ധാരണയിലെത്തിയിരുന്നു. സംഘര്‍ഷാവസ്ഥ തുടരുന്നതിനിടെ ഇന്ത്യാ-റഷ്യ – ചൈന വിദേശകാര്യ മന്ത്രിമാര്‍ ഇന്ന് വിഡിയോ കോണ്‍ഫറന്‍സ് വഴി ചര്‍ച്ച നടത്തും. നാളെ മൂന്ന് രാജ്യങ്ങളുടെ പ്രതിരോധ മന്ത്രിമാരും മോസ്കോയില്‍ കൂടിക്കാഴ്ച നടത്തുന്നുണ്ട്. കരസേന മേധാവി മുകുന്ദ് നരാവനെ ലഡാക്കിലെത്തി.

ഇന്ത്യയുടെയും ചൈനയുടെയും വിദേശകാര്യ മന്ത്രിമാർ റഷ്യ വിളിച്ചു ചേർത്ത റിക് ഗ്രൂപ്പുതല യോഗത്തിൽ പങ്കെടുക്കുന്നുണ്ടെങ്കിലും അതിർത്തി തർക്കം അജണ്ടയിൽ ഉൾപ്പെടുത്തിയിട്ടില്ല. കോവിഡിനു ശേഷമുള്ള സാമ്പത്തിക സാഹചര്യങ്ങളെ കുറിച്ചാണ് പ്രധാനമായും യോഗം ചർച്ച ചെയ്യുക. റിക് യോഗത്തിന് ശേഷം സംയുക്ത പ്രസ്താവന പുറപ്പെടുവിക്കുമോ എന്നത് വ്യക്തമല്ല. നാളെ മോസ്കോയിൽ മൂന്നു രാജ്യങ്ങളുടെയും പ്രതിരോധ മന്ത്രിമാരും കൂടിക്കാഴ്ച നടത്തുന്നുണ്ട്. നാസി ജർമ്മനിക്കു മേൽ റഷ്യ നേടിയ ൈസനിക വിജയത്തിൻ്റെ എഴുപത്തി അഞ്ചാം വാർഷിക ആeഘാഷങ്ങളുടെ ഭാഗമായി നടക്കുന്ന സൈനിക പരേഡിലും ഇന്ത്യയും ചൈനയും പങ്കെടുക്കുന്നുണ്ട്. പ്രതിരോധ മന്ത്രിമാർ അതിർത്തി തർക്കം റഷ്യയുടെ സാന്നിധ്യത്തിൽ ചർച്ച ചെയ്തേക്കമെന്ന് സൂചനകളുണ്ട്. ഇന്ത്യൻ അതിർത്തിയാൽ കോർ കമാണ്ടർ തലത്തിൽ നടന്ന സുദീർഘമായ ചർച്ചകൾ പൂർത്തിയായെങ്കിലും സംഘർഷം പൂർണമായും അയഞ്ഞിട്ടില്ല. പിൻമാറാൻ ഇന്ത്യയും ചൈനയും ധാരണയിൽ എത്തിയതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

]]>
സിക്കിം അതിര്‍ത്തിയിലും ഇന്ത്യ-ചൈന സൈനികർ തമ്മിൽ ഏറ്റുമുട്ടലുണ്ടായതായി സൂചന: തെളിവായി വീഡിയോ പുറത്ത് https://malayalees.ch/video-shows-high-altitude-clash-between-indian-chinese-troops-in-sikkim/ Tue, 23 Jun 2020 08:08:43 +0000 https://malayalees.ch/?p=27486 വാക്ക് തർക്കത്തിനൊടുവിൽ ചൈനീസ് ഓഫീസറുടെ മുഖത്ത് ഇന്ത്യൻ സൈനികൻ പ്രഹരിക്കുന്നതും തുടർന്ന് പരസ്പരം മല്ലിടുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.

ലഡാകിന് പുറമെ സിക്കിമിലെ അതിർത്തിയിലും ഇന്ത്യ-ചൈന സൈനികർ തമ്മിൽ ഏറ്റുമുട്ടലുണ്ടായതായി സൂചന. വാർത്താചാനലായ എൻഡിടിവിയാണ് ഇത് സംബന്ധിച്ച ദൃശ്യങ്ങൾ പുറത്ത് വിട്ടത്. വാക്ക് തർക്കത്തിനൊടുവിൽ ചൈനീസ് ഓഫീസറുടെ മുഖത്ത് ഇന്ത്യൻ സൈനികൻ പ്രഹരിക്കുന്നതും തുടർന്ന് പരസ്പരം മല്ലിടുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.

ഈ ദൃശ്യങ്ങൾ എപ്പോള്‍ മൊബൈലില്‍ പകർത്തിയതാണെന്നതില്‍ വ്യക്തതയില്ല. എന്നാൽ ഗൽവാൻ ഏറ്റുമുട്ടലിലടക്കമുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ ഉന്നത സൈനികുദ്യോഗസ്ഥർ തമ്മിൽ ചർച്ച പുരോഗമിക്കുന്നതിനിടെയാണ് സിക്കിം അതിർത്തിയിലെ ദൃശ്യങ്ങൾ പ്രത്യക്ഷപ്പെടുന്നത്. ഇരു സൈനിക വിഭാഗങ്ങളും തമ്മിലുള്ള വാക്പോരും മൽപിടിത്തവുമാണ് ദൃശ്യങ്ങളിലുള്ളത്.

സിക്കിം അതിര്‍ത്തിയിലും ഇന്ത്യ-ചൈന സൈനികർ തമ്മിൽ ഏറ്റുമുട്ടലുണ്ടായതായി സൂചന: തെളിവായി വീഡിയോ പുറത്ത്

മഞ്ഞ് മൂടിയ മലനിരകളിലാണ് സംഭവം. 5 മിനുട്ട് നീണ്ട ഈ പോര് പിന്നീട് ഒരു ഇന്ത്യൻ സൈനികൻ ഇടപെട്ട് ശാന്തമാക്കുന്നത് ദൃശ്യങ്ങളിലുണ്ട്. ലഡാക്കില്‍ നിന്നുള്ള സൈനിക പിന്മാറ്റത്തിന് ജൂൺ ആറിന് ധാരണയായെങ്കിലും ചൈനീസ് ആക്രമണത്തോടെ ഏറ്റുമുട്ടലിലേക്ക് പോവുകയായിരുന്നു. ജൂൺ 15നുണ്ടായ ഏറ്റുമുട്ടലിൽ 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിക്കുകയും ചെയ്തു.

ആൾനാശമടക്കം 45 ചൈനീസ് സൈനികർക്ക് പരിക്കേറ്റെന്ന് സൈനിക വൃത്തങ്ങൾ വ്യക്തമാക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസമാണ് സൈനിക പിന്മാറ്റം അടക്കമുള്ള കാര്യങ്ങൾ ചർച്ച ചെയ്യാൻ ലഫ് ജനറൽ തലത്തിലുള്ള ഉദ്യോഗസ്ഥർ തമ്മിൽ കൂടിക്കാഴ്ച നടന്നത്. തങ്ങളുടെ കമാണ്ടർ വധിക്കപ്പെട്ടുവെന്ന് ചൈന ഈ യോഗത്തിൽ സമ്മതിക്കുകയും ചെയ്തു. അതിനിടെയാണ് പുതിയ ദൃശ്യങ്ങൾ വൈറലാകുന്നത്.

]]>
ചൈനയുടെ ഭീഷണിക്ക് മുന്നില്‍ മുട്ടുമടക്കരുത്; രാജ്യത്തിന്‍റെ അഖണ്ഡതക്കായി ഒറ്റക്കെട്ടായി നില്‍ക്കണം: മന്‍മോഹന്‍ സിംഗ് https://malayalees.ch/pm-must-be-mindful-of-implications-of-words-manmohan-singh-on-ladakh/ Mon, 22 Jun 2020 07:44:47 +0000 https://malayalees.ch/?p=27429 സര്‍വകക്ഷിയോഗത്തിലെ പ്രധാനമന്ത്രിയുടെ പ്രസ്താവനയെ ചൊല്ലിയുള്ള ആശയക്കുഴപ്പത്തിന്‍റെ പശ്ചാത്തലത്തിലാണ് മന്‍മോഹന്‍ സിങ്ങിന്‍റെ മുന്നറിയിപ്പ്.

വ്യാജ പ്രസ്താവനകള്‍ കൊണ്ട് രാജ്യത്തെ പ്രതിസന്ധി മറികടക്കാനാകില്ലെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. ചൈനയുടെ ഭീഷണിക്ക് മുന്നില്‍ മുട്ടുമടക്കരുത്. രാജ്യത്തിന്‍റെ അഖണ്ഡതക്കായി ഒറ്റക്കെട്ടായി നില്‍ക്കണമെന്നും മന്‍മോഹന്‍ സിംഗ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ഇന്ത്യ-ചൈന സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തിലാണ് മന്‍മോഹന്‍ സിംഗിന്‍റെ പ്രസ്താവന. സര്‍വകക്ഷിയോഗത്തിലെ പ്രധാനമന്ത്രിയുടെ പ്രസ്താവനയെ ചൊല്ലിയുള്ള ആശയക്കുഴപ്പത്തിന്‍റെ പശ്ചാത്തലത്തിലാണ് മന്‍മോഹന്‍ സിങ്ങിന്‍റെ മുന്നറിയിപ്പ്.

പ്രധാനമന്ത്രി, താനുപയോഗിക്കുന്ന വാക്കുകളുടെ പ്രത്യാഘാതങ്ങളെക്കുറിച്ച് ശ്രദ്ധാലുവായിരിക്കണം. രാജ്യത്തിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച കേണല്‍ ബി. സന്തോഷ് ബാബുവിനും മറ്റു ജവാന്മാര്‍ക്കും നീതി ഉറപ്പാക്കുന്നതിന് വേണ്ടി സാഹചര്യത്തിന് അനുസരിച്ച് പ്രധാനമന്ത്രിയും സര്‍ക്കാരും ഉയര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും മന്‍മോഹന്‍സിംഗ് പറഞ്ഞു.

അതിര്‍ത്തിയില്‍ വിട്ടുവീഴ്ചയുണ്ടാകരുത്. സര്‍ക്കാരിന്‍റെ എല്ലാ മന്ത്രാലയങ്ങളും ഈ വിഷയം ഒരേ രീതിയില്‍ കൈകാര്യം ചെയ്യണം. പല രീതിയില്‍ സംസാരിക്കുന്നത് രാജതാല്പര്യത്തിന് ചേര്‍ന്നതല്ലെന്നും മന്‍മോഹന്‍സിങ് മുന്നറിയിപ്പ് നല്‍കി.

ഇന്ത്യയുടെ പ്രദേശത്ത് പുറത്തുനിന്നാരും കടന്നുകയറിയില്ലെന്നും ഇന്ത്യന്‍ പോസ്റ്റ് ആരും പിടിച്ചെടുത്തില്ലെന്നുമുള്ള സര്‍വക്ഷിയോഗത്തിലെ പ്രധാനമന്ത്രിയുടെ പ്രസ്താവനയാണ് വിവാദത്തിലായത്. പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസും സി.പി.എമ്മും അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു. ഇതുസംബന്ധിച്ച് ഒടുവില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് വിശദീകരണവുമിറക്കിയിരുന്നു. പ്രസ്താവന ചിലര്‍ ദുര്‍വ്യാഖ്യാനം ചെയ്യാന്‍ ശ്രമിക്കുകയാണെന്ന് വിശദീകരണക്കുറിപ്പില്‍ കുറ്റപ്പെടുത്തി. ലഡാക്കില്‍ നിയന്ത്രണരേഖയ്ക്കു തൊട്ടപ്പുറത്ത് ചൈന ചില നിര്‍മാണങ്ങള്‍ നടത്തുകയും അതില്‍നിന്ന് പിന്മാറാതിരിക്കുകയും ചെയ്തതുകൊണ്ടാണ് ജൂണ്‍ 15-ന് സംഘര്‍ഷം ഉണ്ടായതെന്ന് പി.എം.ഒ. വ്യക്തമാക്കി.

പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയാണ് ആദ്യം വിമര്‍ശനമുന്നയിച്ചത്. “നരേന്ദ്ര മോദി യഥാർത്ഥത്തിൽ സറണ്ടർ മോദി’ എന്നാണ് രാഹുൽ ട്വിറ്ററിൽ കുറിച്ചത്. അതിർത്തി വിഷയത്തിൽ പ്രധാനമന്ത്രി ചൈനയോട് മൃദുസമീപം സ്വീകരിക്കുന്നുവെന്ന ജപ്പാൻ ടൈംസ് എന്ന മാധ്യമത്തിന്‍റെ ആർട്ടിക്കിൾ ടാഗ് ചെയ്തായിരുന്നു രാഹുലിന്‍റെ ട്വീറ്റ്. ഇന്ത്യയുടെ പ്രദേശം പ്രധാനമന്ത്രി ചൈനയ്ക്ക് അടിയറവ് വച്ചെന്നും ചൈന കയ്യേറിയിട്ടില്ലെങ്കില്‍ 20 സൈനികര്‍ വീരമൃത്യു വരിച്ചത് എന്തിനെന്നും രാഹുല്‍ ഗാന്ധി ചോദിച്ചിരുന്നു. സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം എന്നിവരും സര്‍ക്കാരിനെതിരെ രംഗത്തെത്തിയിരുന്നു.

]]>