Indira Gandhi – malayalees.ch https://malayalees.ch Malayalam Online News Portal Mon, 31 Oct 2022 04:29:43 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Indira Gandhi – malayalees.ch https://malayalees.ch 32 32 സർദാർ വല്ലഭായ് പട്ടേലിന്റെ 147-ാം ജന്മവാർഷികം ഇന്ന്; രാഷ്ട്രീയ ഏകതാ ദിവസമായി ആഘോഷിക്കും https://malayalees.ch/vallabhbhai-pates-147th-birth-anniversary-today/ Mon, 31 Oct 2022 04:29:34 +0000 https://malayalees.ch/?p=70463 ഇന്ത്യയുടെ ഉരുക്ക് മനുഷ്യൻ സർദാർ വല്ലഭായ് പട്ടേലിന്റെ 147-ാം ജന്മവാർഷികം രാജ്യം രാഷ്ട്രീയ ഏകതാ ദിവസമായ് ആഘോഷിക്കും. ഗുജറാത്തിലെ കോവാഡിയയിൽ ദേശീയതല പരിപാടികൾ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. സർദാർ വല്ലഭായ് പട്ടേലിന്റെ പൂർണ്ണകായ പ്രതിമയിൽ പ്രധാനമന്ത്രി പുഷ്പാർച്ചന നടത്തും.

ബനസ്കന്ത ജില്ലയിലെ അംബാജി പട്ടണത്തിലെ ആദിവാസി കുട്ടികളുടെ സംഗീത ബാൻഡ് ഇന്ന് ഇവിടെ അവതരിപ്പിയ്ക്കും. പാർലമെന്റിലെ പട്ടേലിന്റെ ഛായാ ചിത്രത്തിൽ സ്പീക്കറുടെ നേത്യത്വത്തിൽ കേന്ദ്രമന്ത്രിമാർ അടമ്മമുള്ളവർ പുഷ്പാർച്ചന നടത്തും.

]]>
‘നിൻ്റെ മുത്തശ്ശിയാണ് ജനങ്ങളുടെ ജനാധിപത്യാവകാശങ്ങൾ ലംഘിച്ചത്’: രാഹുൽ ഗാന്ധിയോട് ബിജെപി https://malayalees.ch/stop-blaming-indian-democracy-for-peoples-rejection-of-you-bjp-to-rahul-gandhi/ Fri, 05 Aug 2022 12:29:39 +0000 https://malayalees.ch/?p=65987 രാഹുൽ ഗാന്ധിക്ക് മറുപടിയുമായി ബിജെപി. തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേരിടുന്ന തുടർച്ചയായ പരാജയത്തിനും, നാഷണൽ ഹെറാൾഡ് കേസിൽ നടക്കുന്ന ഇഡി അന്വേഷണത്തിനും ഇന്ത്യൻ ജനാധിപത്യത്തെ കുറ്റപ്പെടുത്തുന്നത് അവസാനിപ്പിക്കണമെന്ന് മുൻ കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് ആവശ്യപ്പെട്ടു. രാജ്യത്ത് ജനാധിപത്യം മരിച്ചെന്ന രാഹുലിൻ്റെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മുൻ കോൺഗ്രസ് അധ്യക്ഷൻ ഇന്ന് നടത്തിയ പ്രസ്താവനകൾ ലജ്ജാകരവും നിരുത്തരവാദപരവുമാണ്. രാജ്യത്ത് അടിയന്തരാവസ്ഥ ഏർപ്പെടുത്തിയതും ജനങ്ങളുടെ ജനാധിപത്യാവകാശങ്ങൾ ലംഘിച്ചതും രാഹുലിൻ്റെ മുത്തശ്ശി മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണ്. തെരഞ്ഞെടുപ്പുകളിൽ ജനങ്ങൾ കോൺഗ്രസിന് വോട്ട് ചെയ്യുന്നില്ലെങ്കിൽ പിന്നെന്തിനാണ് ജനാധിപത്യത്തെ കുറ്റപ്പെടുത്തുന്നതെന്നും രവിശങ്കർ പ്രസാദ് ചോദിച്ചു.

“നിങ്ങളുടെ അഴിമതിയും തെറ്റുകളും സംരക്ഷിക്കാൻ ഇന്ത്യയിലെ ജനാധിപത്യ സ്ഥാപനങ്ങളെ അപകീർത്തിപ്പെടുത്തുന്നത് നിർത്തൂ… പൊതുജനങ്ങൾ നിങ്ങൾ പറയുന്നത് കേൾക്കുന്നില്ല, പിന്നെ എന്തിനാണ് ഞങ്ങളെ കുറ്റപ്പെടുത്തുന്നത്?”- കോൺഗ്രസ് നേതാവിനെ പരിഹസിച്ച് രവിശങ്കർ പ്രസാദ് പറഞ്ഞു. ബിജെപിക്ക് ജനാധിപത്യത്തിന്റെ ഉപദേശം നൽകുന്നതിന് മുമ്പ് തന്റെ പാർട്ടിയിൽ ജനാധിപത്യമുണ്ടോ എന്ന് രാഹുൽ വ്യക്തമാക്കണമെന്നും ബിജെപി നേതാവ് ആവശ്യപ്പെട്ടു.

ജനാധിപത്യത്തിന്റെ മരണത്തിന് ഇന്ത്യ സാക്ഷ്യം വഹിക്കുകയാണെന്നും, സർക്കാരിന്റെ സ്വേച്ഛാധിപത്യത്തിനെതിരെ നിലകൊള്ളുന്ന ഏതൊരാളും ക്രൂരമായി ആക്രമിക്കപ്പെടുന്നു എന്നും മുൻ കോൺഗ്രസ് അധ്യക്ഷൻ നേരത്തെ ആരോപിച്ചിരുന്നു. വിലക്കയറ്റവുമായി ബന്ധപ്പെട്ട് കോൺഗ്രസ് പാർട്ടി ഇന്ന് രാവിലെ മുതൽ ബിജെപിയെ കടന്നാക്രമിക്കുകയാണ്.

]]>
അടിയന്തരാവസ്ഥ തെറ്റായ തീരുമാനമായിരുന്നു: രാഹുല്‍ ഗാന്ധി https://malayalees.ch/it-was-a-mistake-rahul-gandhi-on-emergency/ Wed, 03 Mar 2021 04:03:44 +0000 https://malayalees.ch/?p=40944 ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരിക്കുമ്പോള്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് തെറ്റായ തീരുമാനമായിരുന്നുവെന്ന് തുറന്നു സമ്മതിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇന്ദിരാഗാന്ധി തന്നെ ഇക്കാര്യം സമ്മതിച്ചിട്ടുണ്ടെന്നും രാഹുല്‍ പറഞ്ഞു. സാമ്പത്തിക വിദഗ്ധന്‍ കൗശിക് ബസുവുമായുള്ള സംവാദത്തിനിടെയാണ് രാഹുല്‍ ഇക്കാര്യം പറഞ്ഞത്.

ഞാന്‍ കരുതുന്നത് ആ തീരുമാനം തെറ്റായിരുന്നു എന്നാണ്. തികച്ചും തെറ്റായ തീരുമാനം. എന്‍റെ മുത്തശ്ശി ഇന്ദിരാഗാന്ധിയും ഇക്കാര്യം സമ്മതിച്ചിട്ടുണ്ട്. പക്ഷേ ഇന്നത്തേതിൽ നിന്ന് വ്യത്യസ്തമായിരുന്നു അന്നത്തെ സാഹചര്യം. രാജ്യത്തിന്റെ ഭരണ സംവിധാനം പിടിച്ചെടുക്കാൻ ശ്രമിച്ചിട്ടില്ല. ഞങ്ങളുടെ പാര്‍ട്ടി ഘടന അത് അനുവദിക്കുന്നില്ല.

രാഹുല്‍ ഗാന്ധി

ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരിക്കെ 1975ലാണ് ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. 1977 വരെ 21 മാസം അത് നീണ്ടു. അക്കാലത്ത് ജയിലില്‍ അടയ്ക്കപ്പെട്ട ബിജെപി നേതാക്കള്‍‌ കോണ്‍ഗ്രസിനെതിരായ വിമര്‍ശനമായി അടിയന്തരാവസ്ഥയെ എപ്പോഴും ഉയര്‍ത്തിക്കാട്ടാറുണ്ട്. ബിജെപി ഭരണ കാലത്ത് ആവിഷ്കാര സ്വതന്ത്ര്യവും വിയോജിക്കാനുള്ള സ്വാതന്ത്ര്യവും നിഷേധിക്കപ്പെടുന്നത് ചൂണ്ടിക്കാട്ടുപ്പോഴാണ് ബിജെപി നേതാക്കള്‍ അടിയന്തരാവസ്ഥ പരാമര്‍ശിക്കാറുള്ളത്. അമിത് ഷാ ഒരിക്കല്‍ പറഞ്ഞത് ഒരു കുടുംബം അധികാര മോഹത്താല്‍ രാജ്യത്തെയാകെ ഒറ്റ രാത്രി കൊണ്ട് ജയിലില്‍ അടച്ചു എന്നാണ്.

പാര്‍ട്ടിക്കുള്ളിലെ ജനാധിപത്യപരമായ തെരഞ്ഞെടുപ്പ് നിര്‍ണായകമാണെന്ന് അഭിപ്രായപ്പെടുന്ന ആദ്യത്തെയാളാണ് താനെന്നും രാഹുല്‍ പറഞ്ഞു. വിദ്യാര്‍ഥി, യുവജന സംഘടനകളില്‍ തെരഞ്ഞെടുപ്പ് എന്ന ആശയം താന്‍ മുന്നോട്ടുവെച്ചപ്പോള്‍ മാധ്യമങ്ങള്‍ വേട്ടയാടി. സ്വന്തം പാര്‍ട്ടിയിലുള്ളവര്‍ തന്നെ തനിക്കെതിരെ രൂക്ഷവിമര്‍ശനമുയര്‍ത്തിയെന്നും രാഹുല്‍ വിശദീകരിച്ചു. കോണ്‍ഗ്രസിലെ മുതിര്‍ന്ന 23 നേതാക്കള്‍ പാര്‍ട്ടിയില്‍ സമൂല അഴിച്ചുപണിയും സ്ഥിരം നേതൃത്വവും പാര്‍ട്ടിക്കുള്ളില്‍ തെരഞ്ഞെടുപ്പും വേണമെന്ന ആവശ്യം നിരന്തരം ഉന്നയിക്കുമ്പോഴാണ് രാഹുലിന്‍റെ ഈ പരാമര്‍ശമെന്നത് ശ്രദ്ധേയമാണ്.

]]>
പിറന്നാള്‍ ദിനം ഇന്ദിരാ ഗാന്ധിയുടെ അപൂര്‍വ ചിത്രങ്ങള്‍ പങ്കുവെച്ച് രാഹുല്‍ https://malayalees.ch/rahul-gandhi-remembers-beloved-grandmother-indira-gandhi/ Thu, 19 Nov 2020 08:20:59 +0000 https://malayalees.ch/?p=35379 പിറന്നാൾ ദിനത്തിൽ മുൻ പ്രധാനമന്ത്രി ഇന്ദിരാ ​ഗാന്ധിയെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ച് കോൺ​ഗ്രസ് നേതാവ് എം.പി രാഹുൽ ​ഗാന്ധി. അപൂർവ ചിത്രങ്ങൾ സഹിതമാണ് ഇന്ദിരാ ​ഗാന്ധിയുടെ പിറന്നാൾ ദിന സന്ദേശം രാഹുൽ ​ഗാന്ധി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ഇന്ത്യയുടെ ആദ്യ വനിതാ പ്രധാനമന്ത്രിയുടെ നൂറ്റിമൂന്നാം പിറന്നാൾ ദിനമാണ് ഇന്ന്.

1917 നവംബർ പത്തൊമ്പതിന് അലഹബാദിലാണ് ഇന്ദിരാ​ ​ഗാന്ധി ജനിക്കുന്നത്. 1966ൽ ആദ്യ വനിതാ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ഇന്ദിര ​ഗാന്ധി, അടിയന്തരാവസ്ഥ പ്രഖ്യാപനത്തിലൂടെ കുപ്രസിദ്ധയായി. അടിയന്തരാവസ്ഥക്ക് ശേഷം നടന്ന 1977ലെ തെരഞ്ഞെടുപ്പിലും, 1980ലും വീണ്ടും പ്രധാനമന്ത്രിയായി പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ഇന്ദിരാ ​ഗാന്ധി 1984ന് സ്വന്തം അം​ഗരക്ഷകരാൽ വധിക്കപ്പെട്ടു.

രാജ്യത്തിന്റെ കരുത്തയായ പ്രധാനമന്ത്രിക്ക് ആദരവർപ്പിക്കുന്നതായി അറിയിച്ച രാഹുൽ ​ഗാന്ധി, സമാധി സ്ഥലം സന്ദർശിച്ച ഫോട്ടോയും പങ്കുവെച്ചു. പക്വതയാർന്ന നേതാവെന്ന നിലയിൽ രാജ്യം ഓർമ്മിക്കുമ്പോൾ, സ്നേഹനിധിയായ മുത്തശ്ശിയെന്ന നിലയിലാണ് താൻ ഇന്ദിരാ ​ഗാന്ധിയെ ഓർക്കുന്നതെന്ന് കുറിച്ച രാഹുൽ, ഇന്ദിരാ ​ഗാന്ധിയുടെ അപൂർവ ഫോട്ടോകളും സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു.

]]>