indigo airlines – malayalees.ch https://malayalees.ch Malayalam Online News Portal Fri, 22 Sep 2023 08:34:39 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png indigo airlines – malayalees.ch https://malayalees.ch 32 32 ആകാശത്തുവച്ച് വിമാനത്തിൻ്റെ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ച യാത്രക്കാരൻ്റേത് ചാടാനുള്ള ശ്രമമായിരുന്നു എന്ന് പൊലീസ് https://malayalees.ch/man-open-emergency-door-flight-depressed-jump/ Fri, 22 Sep 2023 08:34:35 +0000 https://malayalees.ch/?p=88230 ആകാശത്തുവച്ച് ഇൻഡിഗോ ഫ്ലൈറ്റിൻ്റെ വാതിൽ തുറക്കാൻ ശ്രമിച്ച യാത്രക്കാരൻ്റേത് ചാടാനുള്ള ശ്രമമായിരുന്നു എന്ന് പൊലീസ്. ഗുവാഹത്തിയിൽ നിന്ന് അഗർത്തല വരെ പോവുകയായിരുന്ന വിമാനത്തിൻ്റെ എമർജൻസി വാതിൽ തുറന്ന് താഴേക്ക് ചാടുകയായിരുന്നു 41കാരനായ ത്രിപുര സ്വദേശി ബിശ്വജിത്ത് ദേബത്തിൻ്റെ ലക്ഷ്യം. ഇയാൾ വിഷാദരോഗത്തിലായിരുന്നു എന്നും പൊലീസ് പറഞ്ഞു.

വ്യാഴ്ചാഴ്ച ഉച്ചക്ക് ഒരു മണിയോടെയായിരുന്നു സംഭവം. ത്രിപുരയിലെ മഹാരാജ ബീർ ബിക്രം വിമാനത്താവളത്തിൻ്റെ റൺവേയിൽ നിന്ന് 15 മൈൽ അകലെവച്ച് വിമാനത്തിൻ്റെ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ച ഇയാളെ വിമാന ജീവനക്കാരും മറ്റ് യാത്രക്കാരും ചേർന്ന് തടയുകയായിരുന്നു. ഇവരുമായി ഇയാൾ വാക്കുതർക്കത്തിലേർപ്പെട്ടു. തുടർന്ന്, വിമാനം ലാൻഡ് ചെയ്തപ്പോൾ ഇയാളെ വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു.

]]>
നികുതി അടച്ചില്ല;‘ഇന്‍ഡിഗോ’ ബസ് കസ്റ്റഡിയില്‍ https://malayalees.ch/indigo-bus-in-mvd-custody/ Tue, 19 Jul 2022 12:51:15 +0000 https://malayalees.ch/?p=65088 നികുതി കുടിശിക അടയ്ക്കാത്തതിനാല്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റ ബസ് കോഴിക്കോട് കസ്റ്റഡിയില്‍. മോട്ടോർ വാഹനവകുപ്പാണ് കസ്റ്റഡിയിലെടുത്തത്. രാമനാട്ടുകരയില്‍ നിന്നാണ് ബസ് മോട്ടോര്‍വാഹനവകുപ്പാണ് കസ്റ്റഡിയിലെടുത്തത്. വിമാനത്താവളത്തില്‍ യാത്രക്കാര്‍ക്ക് സഞ്ചരിക്കാന്‍ ഉപയോഗിച്ചിരുന്ന ബസാണ്. 6 മാസമായി നികുതി അടച്ചില്ല. സർവീസിങ്ങിന് എത്തിച്ചപ്പോളാണ് നടപടിയെടുത്തത്.

ചൊവ്വാഴ്ച്ച വൈകുന്നേരത്തോടെ എംവിഡി ഇന്‍ഡിഗോ ബസ് പിടിച്ചെടുത്തെന്നാണ് വിവരം.കരിപ്പൂര്‍ വിമാനത്താവളത്തില്‍ സര്‍വ്വീസ് നടത്തുന്ന ബസാണ്. ഇന്‍ഡിഗോ കമ്പനി കുടിശ്ശിക വരുത്തിയ നികുതിയും അതിന്റെ പിഴയും അടച്ചാല്‍ മാത്രമേ വാഹനം വിട്ടു നല്‍കൂയെന്നാണ് മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചിരിക്കുന്നത്. കെ എല്‍ 10 എ ടി 1341 നമ്പറുള്ള നീല അശോക് ലെയ്‌ലാന്‍ഡ് ബസാണ് കസ്റ്റഡിയിലെടുത്തത്.

]]>
‘വൃത്തികെട്ട വിമാനക്കമ്പനി, ഇനി മേലാല്‍ കയറില്ല’; ഇന്‍ഡിഗോയെ ബഹിഷ്‌കരിച്ച് ഇ.പി ജയരാജന്‍ https://malayalees.ch/will-not-use-indigo-airlines-says-ep-jayarajan/ Mon, 18 Jul 2022 08:59:42 +0000 https://malayalees.ch/?p=64994 വിമാനത്തില്‍ പ്രതിഷേധിച്ചതിനിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായുള്ള കയ്യാങ്കളിയില്‍ വിലക്ക് നേരിട്ടതില്‍ പ്രതികരണവുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. താനും കുടുംബവും ഇനി മുതല്‍ ഇന്‍ഡിഗോ വിമാനത്തില്‍ കയറില്ലെന്നും ഇന്‍ഡിഗോ ‘വൃത്തികെട്ട’ കമ്പനിയാണെന്നും ഇ പി ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു.

‘നടന്നുപോകേണ്ടി വന്നാലും ഇന്‍ഡിഗോയുടെ വിമാനത്തില്‍ ഇനി ഒരിക്കലും കയറില്ല. ഇതൊരു നിലവാരമില്ലാത്ത വിമാന കമ്പനിയാണ്. ഞാന്‍ ആരാണെന്ന് പോലും അവര്‍ക്ക് മനസിലായില്ല. ഒരു മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ ശ്രമിക്കാനുള്ള നീക്കം ഇന്‍ഡിഗോ കമ്പനിക്ക് അറിയാമായിരുന്നു. ഞാന്‍ മാത്രമല്ല എന്റെ കുടുംബക്കാരും യാത്ര ചെയ്യില്ല. ഒരു സ്റ്റാന്റാര്‍ഡും ഇല്ലാത്ത കമ്പനിയാണ്. ഇ പി ജയരാജന്‍ പറഞ്ഞു.

മൂന്നാഴ്ചത്തേക്കാണ് വിലക്ക്. നിയമവിരുദ്ധമായ നടപടികളാണ് ഇന്‍ഡിഗോ ചെയ്തത്. ഇസഡ് കാറ്റഗറിയുള്ള ഒരു വിഐപി യാത്ര ചെയ്ത വിമാനത്തിലാണ് ക്രിമിനല്‍ ഉള്‍പ്പെട്ട സംഘം കയറിയത്. അവര്‍ക്ക് ടിക്കറ്റ് കൊടുത്തത് തന്നെ ഗുരുതരമായ വീഴ്ചയാണ്. മുഖ്യമന്ത്രിയെ അവര്‍ ആക്രമിച്ചിരുന്നെങ്കില്‍ എന്താകുംകാര്യങ്ങള്‍? അതൊന്നും സംഭവിക്കാതിരിക്കാനാണ് ഞാന്‍ പ്രതികരിച്ചത്.അക്കാര്യം വസ്തുതാപരമായി അന്വേഷിക്കുന്നത് പകരം തെറ്റായ നടപടിയാണ് ഇന്‍ഡിഗോ സ്വീകരിച്ചിരിക്കുന്നത്. ഇത്ര നിലവാരമില്ലാത്ത കമ്പനിയാണെന്ന് ഞാനറിഞ്ഞില്ല. ഇതൊരു വൃത്തികെട്ട കമ്പനിയാണ്. മാന്യന്മാരായി വേറെ പല വിമാനക്കമ്പനികളുമുണ്ടല്ലോ. അതാണ് എന്റെ തീരുമാനം. ഇന്നെടുത്ത ടിക്കറ്റ് തന്നെ ഞാന്‍ റദ്ദാക്കിയിട്ടുണ്ട്. എല്‍ഡിഎഫ് കണ്‍വീനര്‍ പ്രതികരിച്ചു.

വിമാനത്തിലെ കയ്യാങ്കളിയില്‍ ഇ പി ജയരാജന് 3 ആഴ്ചയും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് 2 ആഴ്ചയുമാണ് യാത്രാ വിലക്ക് ആഭ്യന്തര അന്വേഷണത്തിലാണ് നടപടി. ആര്‍ എസ് ബസ്വാന്‍ അധ്യക്ഷനായ മൂന്നംഗ സമിതിയുടെതാണ് തീരുമാനം. ഇന്‍ഡിഗോ വിമാനത്തിലാണ് യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍, അറിയിപ്പ് കിട്ടിയിട്ടില്ലെന്ന് ഇ പി ജയരാജന്‍ പറഞ്ഞു.

കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള വിമാന യാത്രയില്‍ മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത് വിവാദമായിരുന്നു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ഫര്‍സീന്‍ മജീദിനും നവീന്‍കുമാറിനും സുനിത് നാരായണനുമെതിരെ കേസ് എടുത്തപ്പോള്‍ ഇപിക്കുമെതിരെ കേസെടുക്കണമെന്നായിരുന്ന കോണ്‍ഗ്രസ് ആവശ്യം. എന്നാല്‍ ഈ ആവശ്യം മുഖ്യമന്ത്രി തള്ളുകയായിരുന്നു.

]]>
വിമാനത്തിനുള്ളിലെ പ്രതിഷേധം മുഖ്യമന്ത്രിക്ക് നേരെതന്നെ; ഇൻഡിഗോ എയർലൈൻസിന്റെ കത്ത് https://malayalees.ch/indigo-airlines-letter-about-protest-against-pinarayi-vijayan-in-flight/ Thu, 16 Jun 2022 04:26:13 +0000 https://malayalees.ch/?p=63440 യൂത്ത് കോൺഗ്രസ് പ്രവർത്തകർ വിമാനത്തിനുള്ളിൽ പ്രതിഷേധിച്ചത് മുഖ്യമന്ത്രിക്ക് നേരെയെന്ന് സ്ഥിരീകരണം. പ്രതിഷേധം നടന്നത് മുഖ്യമന്ത്രി വിമാനത്തിൽ ഉള്ളപ്പോഴെന്ന് ഇൻഡിഗോ എയർലൈൻസ്
വ്യക്തമാക്കി. വിമാനക്കമ്പിനി പൊലീസിന് നൽകിയ കത്തിന്റെ പകർപ്പ് ലഭിച്ചു. മുഖ്യമന്ത്രിക്ക് നേരെ മുദ്രാവാക്യങ്ങളും മോശം ഭാഷയും ഉപയോഗിച്ച് പാഞ്ഞടുത്തുവെന്ന് കത്തിൽ വിശദീകരിക്കുന്നു. എന്നാൽ ഇ പി ജയാരാജന്റെ പേര് കത്തിൽ പരാമർശിച്ചിട്ടില്ല.

അതേസമയം മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിച്ച സംഭവത്തിൽ പ്രതികൾ ഇന്ന് കോടതിയിൽ ജാമ്യാപേക്ഷ നൽകും. തിരുവനന്തപുരം ജില്ലാ കോടതിയിലാകും ജാമ്യാപേക്ഷ നൽകുക. കേസ് ജില്ലാക്കോടതിയിലേക്ക് മാറ്റിയതിനാൽ മജിസ്‌ട്രേറ്റ് കോടതിയിലെ ജാമ്യപേക്ഷ തള്ളിയിരുന്നു.കോടതി മാറ്റരുതെന്ന പ്രതിഭാഗം വാദം തള്ളിയാണ് മജിസ്‌ട്രേറ്റ് കോടതി തീരുമാനമെടുത്തത്. കേസിലെ ഒന്നാം പ്രതി റൗഡി ലിസ്റ്റിൽ പെട്ടയാളാണെന്ന് സർക്കാർ കോടതിയിൽ അറിയിച്ചിരുന്നു.

മുഖ്യമന്ത്രിക്കെതിരായ വിമാനപ്രതിഷേധ കേസിൽ പ്രത്യേക അന്വേഷണ സംഘം ഇന്ന് എറണാകുളത്ത് യോഗം ചേരും. ഇൻഡിഗോ വിമാനക്കമ്പനിയിൽ നിന്ന് വിമാനത്തിലെ മുഴുവൻ യാത്രക്കാരുടെ വിവരങ്ങളും ഉദ്യോഗസ്ഥർ ശേഖരിച്ചു. കേസിലെ ഗൂഡാലോചന ഉൾപെടെ പുറത്ത് കൊണ്ടുവരുന്ന രീതിയിലുള്ള അന്വേഷണം വേണമെന്നാണ് ക്രൈംബ്രാഞ്ച് എസ്പി പ്രജീഷ് തോട്ടത്തിലിന് ഡിജിപി നൽകിയ നിർദ്ദേശം. കേസിൽ ഒളിവിൽ പോയ മൂന്നാം പ്രതി സുനിത് നാരായണനായി പൊലീസ് ഇന്ന് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കും.

അറസ്റ്റിലായ ഫർസീൻ മജീദ്, നവീൻ കുമാർ എന്നിവരെ കസ്റ്റഡിയിൽ വേണമെന്ന അപേക്ഷയും അന്വേഷണസംഘം കോടതിയിൽ സമർപ്പിക്കും. അതേസമയം, കേസിൽ സഹയാത്രികരുടെ മൊഴി ഇന്നലെ എടുത്തിരുന്നു. ശംഖുമുഖം അസിസ്റ്റന്റ് കമ്മീഷണറാണ് യാത്രക്കാരുടെ മൊഴിയെടുത്തത്. ഇതിനിടെ കേസ് തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് കേസ് മാറ്റുകയും ചെയ്തു. കോടതി മാറ്റണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം പരിഗണിച്ചാണ് ഇത്.

]]>