indians – malayalees.ch https://malayalees.ch Malayalam Online News Portal Fri, 04 Aug 2023 05:05:25 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png indians – malayalees.ch https://malayalees.ch 32 32 മെക്സിക്കോയിൽ ബസ് അപകടത്തിൽപ്പെട്ട് 18 മരണം: മരിച്ചവരിൽ ഇന്ത്യക്കാരും https://malayalees.ch/18-killed-as-bus-with-indians-on-board-plunges-into-mexico-ravine/ Fri, 04 Aug 2023 05:05:19 +0000 https://malayalees.ch/?p=85594
പടിഞ്ഞാറൻ മെക്സിക്കോയിൽ വൻ ബസ് അപകടം. പാസഞ്ചർ ബസ് ഹൈവേയിൽ നിന്ന് തോട്ടിലേക്ക് മറിഞ്ഞ് 18 പേർ മരിച്ചു. നയരിത്തിൽ നിന്ന് വടക്കൻ അതിർത്തി പട്ടണമായ ടിജുവാനയിലേക്കുള്ള യാത്രാമധ്യേയാണ് അപകടമുണ്ടായത്. ബസിൽ ഇന്ത്യ, ഡൊമിനിക്കൻ റിപ്പബ്ലിക്, ആഫ്രിക്കൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള പൗരന്മാർ ഉൾപ്പെടെ 42 ഓളം യാത്രക്കാരുണ്ടായിരുന്നു.

നയരിത് സംസ്ഥാന തലസ്ഥാനമായ ടെപിക്കിന് പുറത്തുള്ള ഹൈവേയിൽ ബരാങ്ക ബ്ലാങ്കയ്ക്ക് സമീപമായിരുന്നു അപകടം. എലൈറ്റ് പാസഞ്ചർ ലൈനിന്റെ ബസാണ് അപകടത്തിൽപ്പെട്ടത്. അമിതവേഗതയിൽ റോഡിലെ വളവ് തിരിയാൻ ശ്രമിച്ചതാണ് അപകടകാരണമെന്നാണ് വിലയിരുത്തൽ. 131 അടി താഴ്ചയിലേക്കാണ് ബസ് വീണത്. അപകടത്തിൽ 20 ഓളം പേർക്ക് പരിക്കേറ്റു. ആശുപത്രിയിൽ പ്രവേശിപ്പിച്ചവരിൽ ചിലരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്.

മലയിടുക്കിന് ഏകദേശം 40 മീറ്റർ (131 അടി) ആഴമുള്ളതിനാൽ രക്ഷാപ്രവർത്തനം ദുഷ്കരമാണെന്ന് നയാരിറ്റിന്റെ സുരക്ഷാ, സിവിൽ പ്രൊട്ടക്ഷൻ സെക്രട്ടറി ജോർജ് ബെനിറ്റോ റോഡ്രിഗസ് പറഞ്ഞു. മരിച്ചവരെ തിരിച്ചറിയാനുള്ള ശ്രമം തുടരുകയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. മരിച്ചവരിൽ ഇന്ത്യക്കാരും ഉൾപ്പെടുന്നു. ബസ് ഡ്രൈവറെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അതേസമയം ബസ് കമ്പനിയോ മെക്സിക്കോയുടെ മൈഗ്രേഷൻ ഇൻസ്റ്റിറ്റ്യൂട്ടോ സംഭവത്തിൽ പ്രതികരിച്ചില്ല.

]]>
അഫ്ഗാനില്‍ നിന്ന് കൂടുതല്‍ ഇന്ത്യക്കാരെ തിരികെയെത്തിക്കും; വിവരങ്ങള്‍ കൈമാറാന്‍ നിര്‍ദേശം https://malayalees.ch/indians-return-from-afghan/ Wed, 18 Aug 2021 04:13:37 +0000 https://malayalees.ch/?p=48273 അഫ്ഗാനിസ്ഥാനിലുള്ള ഇന്ത്യക്കാരോട് എത്രയും വേഗം വിവരങ്ങള്‍ അറിയിക്കണമെന്നാവശ്യപ്പെട്ട് വിദേശകാര്യ മന്ത്രാലയം. നിലവിലുള്ള അഫ്ഗാന്‍ സാഹചര്യം യുഎന്നുമായി ഇന്ത്യ ചര്‍ച്ച ചെയ്തു. എല്ലാ ഇന്ത്യക്കാരെയും തിരികെയെത്തിക്കാനുള്ള നടപടികളുടെ പുരോഗതി പ്രധാനമന്ത്രിയുടെ അധ്യക്ഷതയിലുള്ള ദേശീയ സുരക്ഷാ സമിതി അവലോകനം ചെയ്തു. കൂടുതല്‍ വ്യോമസേനാ വിമാനങ്ങള്‍ ഇന്ത്യന്‍ പൗരന്മാരുമായി ഇന്നുമെത്തും.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ഇന്നലെ നാല് മണിക്കൂറോളമാണ് നീണ്ടത്. അഫ്ഗാനിസ്ഥാനില്‍ നിന്ന് മടങ്ങിയെത്തിയ ഇന്ത്യന്‍ സ്ഥാനപതിയെ യോഗത്തിലേക്ക് ക്ഷണിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. കൂടുതല്‍ വിമാനങ്ങള്‍ തയാറാക്കി നിര്‍ത്താന്‍ യോഗത്തില്‍ പ്രതിരോധമന്ത്രിക്ക് പ്രധാനമന്ത്രി നിര്‍ദേശം നല്‍കി. ഉചിത സമയത്ത് ഇന്ത്യക്കാരെ തിരികെയെത്തിച്ച് ഒഴിപ്പിക്കല്‍ നടപടികള്‍ വേഗത്തിലാക്കണം. ഏറ്റവും മികച്ച രീതിയിലാണ് ഇന്ത്യക്കാരുടെ ഒഴിപ്പിക്കല്‍ നടപടികളെന്ന് യോഗം വിലയിരുത്തി.

അഫ്ഗാനിലെ ഇന്ത്യക്കാര്‍ മടക്കയാത്ര ഉറപ്പിക്കാന്‍ വിവരങ്ങള്‍ ഉടന്‍ കൈമാറുകയോ ഉദ്യോഗസ്ഥരെ സമീപിക്കുകയോ ചെയ്യണമെന്ന് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ യുഎന്‍ സെക്രട്ടറി ജനറലിനെ കണ്ട് വിവരങ്ങള്‍ ചര്‍ച്ച ചെയ്തു. അഫ്ഗാന്‍ വിഷയംചര്‍ച്ച ചെയ്യുന്നതില്‍ ഐക്യരാഷ്ട്രസഭയ്ക്കുണ്ടായ വീഴ്ച അദ്ദേഹം സെക്രട്ടറി ജനറലിനെ അറിയിച്ചെന്നാണ് അനൗദ്യോഗിക വിവരം. താലിബാന്‍ സര്‍ക്കാരിനോട് സ്വീകരിക്കേണ്ട നിലപാടെന്തെന്ന് തീരുമാനിക്കാന്‍ ഇന്ത്യ സൗഹൃദരാജ്യങ്ങളുമായി ആശയവിനിമയവും ആരംഭിച്ചു. ഈ ചര്‍ച്ചകളിലുണ്ടാകുന്ന അഭിപ്രായം കൂടി കണക്കിലെടുത്താകും ഇന്ത്യ താലിബാന്‍ സര്‍ക്കാരിനോടുള്ള നയം തീരുമാനിക്കുക.

]]>
കാബൂളില്‍ കുടുങ്ങിയത് ഇരുന്നൂറിലേറെ ഇന്ത്യക്കാര്‍ https://malayalees.ch/indians-trapped-in-afgan/ Mon, 16 Aug 2021 13:37:39 +0000 https://malayalees.ch/?p=48196 കാബൂളില്‍ ഇരുന്നൂറിലേറെ ഇന്ത്യക്കാര്‍ തിരികെയെത്താനാകാതെ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ട്. കൊവിഡ് സാഹചര്യത്തിലടക്കം തിരികെയത്താന്‍ കഴിയാത്തവര്‍ ഇക്കൂട്ടത്തിലുണ്ടെന്നാണ് വിവരം. ഇന്ന് കാബൂളിലേക്ക് പുറപ്പെടാനിരുന്ന എയര്‍ ഇന്ത്യ വിമാനം റദ്ദുചെയതതാണ് കൂടുതല്‍ പ്രതിസന്ധിക്കിടയാക്കിയത്. പലയിടത്തും ടെലഫോണ്‍ ബന്ധവും തകരാറിലായി.

സാഹചര്യങ്ങള്‍ വിശദമായി പരിശോധിച്ച ശേഷം നിലപാടെടുക്കുക എന്നതാണ് ഇന്ത്യ നിലവില്‍ സ്വീകരിച്ചിരിക്കുന്ന തീരുമാനം. ക്യാബിനറ്റ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ഓരോ മണിക്കൂറിലും സാഹചര്യങ്ങള്‍ പരിശോധിക്കുന്നതായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ അറിയിച്ചു.

അതിനിടെ കാബൂള്‍ വിമാനത്താവളത്തിലുണ്ടായ വെടിവയ്പ്പില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് ആണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. കാബൂള്‍ വിമാനത്താവളത്തില്‍ തിക്കും തിരക്കും നിയന്ത്രണാതീതമെന്നാണ് വിവരം. കാബൂള്‍ വിമാനത്താവളത്തിലെ എല്ലാ സര്‍വ്വീസുകളും നിര്‍ത്തിവച്ചു. അതേസമയം അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ പൗരന്മാരുടെയും ഇന്ത്യന്‍ സ്ഥാപനങ്ങളുടെയും സംരക്ഷണം വിലയിരുത്താനായി നാഷണല്‍ ക്രൈസിസ് മാനേജ്‌മെന്റ് കമ്മിറ്റി ഇന്ന് യോഗം ചേരുന്നുണ്ട്. ഇന്ത്യന്‍ പൗരന്മാരായ സിഖുകാരയും ഹിന്ദുക്കളെയും തിരികെയെത്തിക്കാന്‍ നടപടികള്‍ തുടരുന്നതായി കേന്ദ്രമന്ത്രി ഹര്‍ദീപ് സിംങ് പൂരി പറഞ്ഞു.

രാജ്യം വിടാന്‍ എത്തിയവരുടെ തിക്കും തിരക്കും മൂലമാണ് കാബൂള്‍ വിമാനത്താവളത്തില്‍ വെടിവെയ്പ് ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്. കാബൂള്‍ നഗരം താലിബാന്‍ പിടിച്ചെടുത്തതോടെ രാജ്യത്തുനിന്നും രക്ഷപ്പെടുത്തതിനായി ആളുകള്‍ കൂട്ടമായെത്തിയതാണ് സംഘര്‍ഷത്തിനിടയാക്കിയത്. തിക്കും തിരക്കും നിയന്ത്രിക്കാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിവയ്ക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. തുടര്‍ന്ന് വിമാനത്താവളം അടച്ചിട്ട് മുഴുവന്‍ സര്‍വ്വീസുകളും നിര്‍ത്തിവെച്ചു.

]]>