indian – malayalees.ch https://malayalees.ch Malayalam Online News Portal Wed, 16 Aug 2023 07:32:09 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png indian – malayalees.ch https://malayalees.ch 32 32 ചന്ദ്രനോനടുത്ത് ചന്ദ്രയാൻ 3; അവസാന ഭ്രമണപഥം താഴ്ത്തൽ വിജയകരം https://malayalees.ch/chandrayaan3-orbit-reduced-again-separation-tommorrow/ Wed, 16 Aug 2023 07:32:03 +0000 https://malayalees.ch/?p=86247 ചന്ദ്രനോട് കൂടുതൽ അടുത്ത് ചന്ദ്രയാൻ 3. ചന്ദ്രയാൻ മൂന്നിന്റെ അവസാനഘട്ട ഭ്രമണ പഥം താഴ്ത്തലും വിജയകരം. നിർണായകമായ ലാൻഡർ മൊഡ്യൂൾ വേർപെടൽ പ്രക്രിയ നാളെയാണ്.

ചന്ദ്രോപരിതലത്തിൽ പേടകം സോഫ്റ്റ് ലാൻഡ് ചെയ്യുക ഈ മാസം 23 നാണ്. ചന്ദ്രയാൻ 3 ദൗത്യത്തിന്റെ അഞ്ചാമത്തെ ഭ്രമണപഥം താഴ്‌ത്തലാണ് ഇന്നു നടന്നത്. ഇത് പൂർത്തിയായതോടെ ലാൻഡറും–പ്രൊപ്പൽഷൻ മൊഡ്യൂളും വേർപിരിയുന്നതിനായുള്ള നടപടികൾക്ക് ഐഎസ്ആർഒ തുടക്കമിട്ടു.

നിലവിൽ ചന്ദ്രനിൽ നിന്ന് 163 കിലോമീറ്റർ അകലെയാണ് പേടകം. വ്യാഴാഴ്ച പ്രൊപ്പൽഷൻ മൊഡ്യൂളിൽനിന്നു വേർപെടുന്ന ലാൻഡർ പതിയെ താഴ്‌‍ന്നു തുടങ്ങും. 23ന് വൈകിട്ട് 5.47നു ചന്ദ്രോപരിതലത്തിൽ ഇറങ്ങാൻ ലക്ഷ്യമിട്ടാണ് നടപടികൾ പുരോഗമിക്കുന്നത്.

ജൂലൈ 14ന് വിക്ഷേപിച്ച ചന്ദ്രയാൻ3, 22–ാം ദിവസമാണ് ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് പ്രവേശിച്ചത്. ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിയ ശേഷം 5 ഘട്ടങ്ങളിലായാണ് ഭ്രമണപഥം താഴ്‌ത്തിയത്. ബെംഗളുരുവിലെ ഐഎസ്ആർഒ ടെലിമെട്രി, ട്രാക്കിങ് ആൻഡ് കമാൻഡ് നെറ്റ്‌വർക് (ഇസ്ട്രാക്) ഗ്രൗണ്ട് സ്റ്റേഷനാണു പേടകത്തെ നിയന്ത്രിക്കുന്നത്.

]]>
ഗിനിയയിൽ തടഞ്ഞുവച്ച കപ്പലിലെ മലയാളി ഓഫീസർ അറസ്റ്റിൽ; സംഘത്തിനെ നൈജീരിയയിൽ എത്തിക്കാൻ നടപടി https://malayalees.ch/indian-sailors-detained-in-equatorial-guinea/ Tue, 08 Nov 2022 04:21:40 +0000 https://malayalees.ch/?p=70876 എക്വറ്റോറിയൽ ഗിനിയൻ നാവികസേനയുടെ തടവിലുള്ള മലയാളികളടങ്ങിയ സംഘത്തിനെ നൈജീരിയയിൽ എത്തിക്കാൻ നടപടി തുടങ്ങി. ചീഫ് ഓഫീസറായ മലയാളി സനു ജോസിനെ അറസ്റ്റ് ചെയ്ത് ഗിനിയുടെ യുദ്ധക്കപ്പലിലേക്ക് മാറ്റി. വിദേശകാര്യ മന്ത്രാലയം അടിയന്തരമായി ഇടപെടണമെന്നാണ് കപ്പൽ ജീവനക്കാർ ആവശ്യപ്പെടുന്നത്.

ഇരുപത്തിയാറ് അംഗങ്ങളുള്ള കപ്പലിൽ നിന്ന് ഒരാളെ മാത്രമാണ് എക്വറ്റോറിയൽ ഗിനിയയുടെ യുദ്ധക്കപ്പലിലേക്ക് മാറ്റിയത്. മലയാളിയായ ചീഫ് ഓഫീസർ സനു ജോസിനെ ഗിനിയൻ സേന അറസ്റ്റ് ചെയ്തു.
യുദ്ധക്കപ്പലിനെ പിന്തുടർന്ന് നൈജീരിയയിലേക്ക് എത്തണമെന്നാണ് പിടിയിലായ കപ്പലിലുള്ളവർക്ക് സൈന്യം നൽകിയിരിക്കുന്ന നിർദേശം. എന്നാൽ എൻജിൻ തകരാറുമൂലം കപ്പൽ മുന്നോട്ടെടുക്കാൻ കഴിഞ്ഞിട്ടില്ല.

കപ്പൽ ഉടൻ എടുത്തില്ലെങ്കിൽ അറസ്റ്റ് ചെയ്തു നീക്കുമെന്ന് ഗിനിയൻ സേനയുടെ ഭീഷണിയുണ്ടെന്ന് സംഘം പറഞ്ഞു. വിദേശകാര്യ മന്ത്രാലയവും എംബസിയും ഇക്കാര്യത്തിൽ ഇടപെടൽ ആരംഭിച്ചെങ്കിലും ഫലപ്രാപ്തിയിൽ എത്തിയിട്ടില്ല. കൊല്ലം നിലമേലിൽ സ്ത്രീധന പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത വിസ്മയയുടെ സഹോദരൻ വിജിത്തുൾപ്പെടെ ഇരുപത്തിയാറ് പേരാണ് ഗിനിയൻ നാവികസേനയുടെ പിടിയിലുള്ളത്.

]]>