Indian students – malayalees.ch https://malayalees.ch Malayalam Online News Portal Tue, 20 Jun 2023 12:06:34 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Indian students – malayalees.ch https://malayalees.ch 32 32 കാനഡയിൽ ഇന്ത്യൻ വിദ്യാർത്ഥിയുടേതെന്ന് സംശയിക്കുന്ന മൃതദേഹം കണ്ടെത്തി https://malayalees.ch/canadian-police-finds-dead-body-near-river-suspect-it-to-be-of-missing-indian-student/ Tue, 20 Jun 2023 12:01:34 +0000 https://malayalees.ch/?p=83025 കാണാതായ ഇന്ത്യൻ വിദ്യാർത്ഥിയുടേതെന്ന് സംശയിക്കുന്ന മൃതദേഹം കനേഡിയൻ പൊലീസ് കണ്ടെത്തിയതായി റിപ്പോർട്ട്. മാനിറ്റോബയിലെ ബ്രാൻഡണിന്റെ കിഴക്ക് അസിനിബോയിൻ നദിക്കും ഹൈവേ 110 പാലത്തിനും സമീപമാണ് മൃതദേഹം കണ്ടെത്തിയത്. ഗുജറാത്തിൽ നിന്നുള്ള 20 വയസ്സുള്ള ആൺകുട്ടിയെ കഴിഞ്ഞയാഴ്ച കാണാതായിരുന്നു

വിഷയ് പട്ടേൽ എന്ന 20 കാരനെയാണ് കാണാതായത്. വെള്ളിയാഴ്ച രാവിലെ മുതൽ പട്ടേലിനെ കാണാനില്ലെന്ന് കാണിച്ച് കുടുംബാംഗങ്ങൾ ബ്രാൻഡൻ പൊലീസിനെ സമീപിച്ചിരുന്നു. കുടുംബം നടത്തിയ തെരച്ചിലിൽ ഞായറാഴ്ച വൈകുന്നേരത്തോടെ അസിനിബോയിൻ നദിക്കും ഹൈവേ 110 പാലത്തിനും സമീപം പട്ടേലിന്റെ വസ്ത്രങ്ങൾ കണ്ടെത്തി. തുടർന്ന് പൊലീസിൽ വിവരമറിയിച്ചു.

എമർജൻസി സർവീസ് ജീവനക്കാർ നടത്തിയ തെരച്ചിൽ പ്രദേശത്ത് നിന്ന് ഒരു മൃതദേഹം കണ്ടെത്തി. എന്നാൽ എന്നാൽ ഇത് പട്ടേലിന്റേതാണോയെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

]]>
യുക്രെയിനില്‍ നിന്നെത്തിയ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടി; ഇന്ത്യയില്‍ തുടര്‍പഠനം അനുവദിക്കില്ല https://malayalees.ch/medical-students-from-ukraine-further-studies-not-allowed-in-india/ Thu, 15 Sep 2022 13:15:45 +0000 https://malayalees.ch/?p=68127 യുക്രെയിനില്‍ നിന്ന് മടങ്ങിയ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടി. ഇന്ത്യന്‍ യൂണിവേഴ്‌സിറ്റികളില്‍ ഇവരെ പഠനം തുടരാന്‍ അനുവദിയ്ക്കാനാകില്ലെന്ന് കേന്ദ്രം വ്യക്തമാക്കി. ജസ്റ്റിസ് ഹേമന്ത് ഗുപ്ത അധ്യക്ഷനായ ബെഞ്ചിനെ ആണ് ഇക്കാര്യം അറിയിച്ചത്.

നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ നിയമം ഇന്ത്യന്‍ യൂണിവഴ്‌സിറ്റികളില്‍ ഈ വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കാന്‍ അനുവദിക്കുന്നില്ല. ഈ വിദ്യാര്‍ത്ഥികള്‍ക്ക് യുക്രെയിനെ ആശ്രയിക്കേണ്ടി വന്നത് നീറ്റിലെ മോശം പ്രകടനത്തെ തുടര്‍ന്നാണ്. സാമ്പത്തികമായി മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഉള്ളവരാണ് ഈ വിദ്യാര്‍ത്ഥികളെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കേസ് നാളെ വീണ്ടും കോടതി പരിഗണിക്കും.

]]>