Indian Cricket – malayalees.ch https://malayalees.ch Malayalam Online News Portal Thu, 10 Nov 2022 07:54:25 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Indian Cricket – malayalees.ch https://malayalees.ch 32 32 ടി 20 ക്രിക്കറ്റ് ലോകകപ്പ്; രണ്ടാം സെമിയില്‍ ഇന്ത്യ ഇന്ന് ഇംഗ്ലണ്ടിനെ നേരിടും https://malayalees.ch/t20-worldcup-semi-ind-vs-eng/ Thu, 10 Nov 2022 07:50:03 +0000 https://malayalees.ch/?p=71024 ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പ് രണ്ടാം സെമിയില്‍ ഇന്ത്യ ഇന്ന് ഇംഗ്ലണ്ടിനെ നേരിടും. ആദ്യ സെമിയില്‍ ന്യൂസിലന്‍ഡിനെ തോല്‍പ്പിച്ച് പാകിസ്താൻ ഫൈനലിലെത്തി. അഡ്ലെയ്ഡില്‍ ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.30നാണ് മത്സരം.

ഗ്രൂപ്പുഘട്ടത്തില്‍ ഇംഗ്ലണ്ടിനേക്കാള്‍ മികച്ച പ്രകടനം കാഴ്ചവച്ചാണ് ഇന്ത്യ സെമിയിലെത്തിയത്. സൂപ്പര്‍ 12ല്‍ അഞ്ചു മത്സരങ്ങളിൽ നാലിലും ജയിക്കാന്‍ ഇന്ത്യക്കായിരുന്നു. ഇന്ത്യ-പാകിസ്താൻ കലാശപ്പോരാട്ടമാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

ഗ്രൂപ്പ് ഒന്നില്‍ മികച്ച നെറ്റ് റണ്‍റേറ്റിന്റെ പിന്‍ബലത്തിലാണ് ഇംഗ്ലണ്ട് സെമി ഫൈനലിലെത്തിയത്. അഞ്ചു മല്‍സരങ്ങളില്‍ ന്യൂസിലാന്‍ഡ്, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ എന്നീ മൂന്നു ടീമുകള്‍ക്കും ഏഴു പോയിന്റ് വീതമാണ് ലഭിച്ചത്. മികച്ച നെറ്റ് റണ്‍റേറ്റില്‍ കിവികള്‍ ഒന്നാമതും ഇംഗ്ലണ്ട് രണ്ടാമതുമെത്തി.

അതേസമയം ട്വന്‍റി 20 ലോകകപ്പില്‍ ഇന്ത്യക്കെതിരായ സെമിക്ക് മുമ്പ് ഇംഗ്ലണ്ട് പേസറായ മാര്‍ക്ക് വുഡിനെ പരുക്കിനെ തുടര്‍ന്ന് പ്ലേയിംഗ് ഇലവനില്‍ നിന്ന് ഒഴിവാക്കി. ഇതോടെ ക്രിസ് ജോര്‍ദാന്‍ പകരക്കാരനായി വരുമെന്നും ഇന്‍സൈഡ് സ്പോര്‍ട് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല.

]]>
ഇന്ത്യയുടെ ചരിത്ര വിജയത്തിന് പിന്നിലെ ആ ‘അദൃശ്യ മതില്‍ https://malayalees.ch/how-rahul-dravids-work-with-young-players-helped-india-breach-fortress-gabba/ Thu, 21 Jan 2021 13:31:18 +0000 https://malayalees.ch/?p=38961 ആസ്ട്രേലിയയിലെ ഗബ്ബയില്‍ 32 വര്‍ഷത്തെ ചരിത്രം തിരുത്തിക്കുറിച്ച് ദുര്‍ബലരെന്ന് കരുതിയ ഒരു സംഘം കിരീടമുയര്‍ത്തി മടങ്ങുമ്പോള്‍ ഏറ്റവുമധികം പ്രശംസ ലഭിച്ചത് സ്റ്റാന്‍ഡ് ബൈ ക്യാപ്റ്റനായെത്തിയ അജിങ്ക്യ രഹാനെക്കാണ്. കളിക്കളത്തില്‍ പക്വതയുടേയും വിനയത്തിന്‍റേയും ആള്‍രൂപമായി രഹാനെ നിന്നപ്പോള്‍ എല്ലാ ക്രിക്കറ്റ് പ്രേമികളും ഓര്‍ത്തെടുത്തിട്ടുണ്ടാകുക ഗ്രൌണ്ടിലെ വന്‍മതില്‍ എന്നറിയപ്പെട്ടിരുന്ന രാഹുല്‍ ദ്രാവിഡിനെയാണ്.

കളിക്കളത്തില്‍ ദ്രാവിഡ് എന്നും മാന്യതയുടെ പര്യായം ആയിരുന്നു, പക്ഷേ അതുകൊണ്ട് മാത്രമല്ല കളിപ്രേമികളുടെ കണ്ണുകള്‍ ദ്രാവിഡിനെ തിരഞ്ഞത്, കംഗാരുപ്പടയെ മലര്‍ത്തിയടിച്ച് ഗബ്ബയില്‍ കിരീടമുയര്‍ത്തി ഇന്ത്യന്‍ ടീമിനെ നയിച്ചത് ദ്രാവിഡിന്‍റെ ഏറ്റവും പ്രിയപ്പെട്ട ശിഷ്യന്മാരില്‍ ഒരാള്‍ കൂടിയായ രഹാനെയായിരുന്നു.

ഇന്ത്യയുടെ ചരിത്ര വിജയത്തിന് പിന്നിലെ ആ 'അദൃശ്യ മതില്‍'; രാഹുല്‍ ദ്രാവിഡിനെ വാഴ്ത്തി ക്രിക്കറ്റ് ലോകം

അവിടെയും കഴിഞ്ഞില്ല. രഹാനെയില്‍ മാത്രം ഒതുങ്ങുന്ന നിരയെയല്ല ദ്രാവിഡ് ഇന്ത്യ ‘എ’ ടീമിലൂടെയും അണ്ടര്‍-19 ടീമിലൂടെയും വളര്‍ത്തിയെടുത്തത്. ടൂര്‍ണമെന്‍റില്‍ മികച്ച പ്രകടനം പുറത്തെടുത്ത പന്തും വാഷിംഗ്ടണ്‍ സുന്ദറും ദ്രാവിഡ് പരിശീലകനായ ആദ്യ ബാച്ചിന്‍റെ ഭാഗമായിരുന്നു, ശുഭ്മാൻ ഗില്ലും പൃഥ്വി ഷായും ദ്രാവിഡിന്‍റെ രണ്ടാം ബാച്ചിലെ വിദ്യാര്‍ഥികളായിരുന്നു. മുഹമ്മദ് സിറാജ്, നവ്ദീപ് സൈനി , ഹനുമ വിഹാരി, മായങ്ക് അഗർവാൾ തുടങ്ങി ചരിത്രം രചിച്ച ടീമിന്‍റെ ഭാഗമായിരുന്നവരില്‍ നല്ലൊരു പക്ഷവും ദ്രാവിഡിന്‍റെ ശിക്ഷണത്തില്‍ കളിച്ചു വളര്‍ന്നവരാണ്.

ദീര്‍ഘവീക്ഷണത്തോടുകൂടി ഇന്ത്യയുടെ ജൂനിയര്‍ ടീമിനെ പരുവപ്പെടുത്തിയതില്‍ ദ്രാവിഡിന്‍റെ പങ്ക് വളരെ വലുതാണ്. യുവനിരയെ വാര്‍ത്തെടുക്കുന്നതില്‍ മെന്‍ററും കോച്ചുമായെല്ലാം ദ്രാവിഡ് തിളങ്ങുന്നത് എക്കാലവും ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ള കാര്യമാണ്. എന്നാല്‍ വിദേശ പിച്ചില്‍ പ്രത്യേകിച്ച് കരുത്തരായ ഓസീസിന്‍റെ മണ്ണില്‍ മല്‍സര പരിചയം കുറവുള്ള ടീം പിന്നില്‍ നിന്നതിന് ശേഷം തിരിച്ചടിച്ച് ജയിച്ചപ്പോള്‍ വീണ്ടു രാഹുല്‍ ദ്രാവിഡ് എന്ന ഗാര്‍ഡിയന്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായി ചര്‍ച്ച ചെയ്യപ്പെടുകയാണ്.

ഒരുപക്ഷേ, കളിക്കളത്തില്‍ ദ്രാവിഡ് എന്ന പേരു കേള്‍ക്കുമ്പോള്‍ മൈതാനങ്ങളിലെ പോരുകളോ ആഹ്ലാദ പ്രകടനങ്ങളോ അതിവൈകാരിക നിമിഷങ്ങളോ ഒന്നും തന്നെ ആരാധകര്‍ക്ക് ഓര്‍മയില്‍ വരാനിടയില്ല. ഏത് സാഹചര്യങ്ങളിലും അചഞ്ചലനായ, മിതഭാഷിയായ ഒരാള്‍, അങ്ങനെയൊരു ശരീര ഭാഷയുമായി നീണ്ട 16 വര്‍ഷം ക്രിക്കറ്റിനെ ധ്യാനമായി കൊണ്ടുനടന്ന മനുഷ്യന്‍. ഇന്ത്യന്‍ ബാറ്റിങ് നിരയുടെ പേടിസ്വപ്നമായ വിദേശ മൈതാനങ്ങളില്‍ ബാറ്റിങ് നിര ചീട്ടുകൊട്ടാരംപോലെ വീഴുമ്പോഴും കടലിന് നടുവില്‍ നങ്കൂരമിട്ട കപ്പല്‍ പോലെ നിലയുറപ്പിച്ച ‘ദ ഗ്രേറ്റ് വാള്‍’. സ്ലിപ്പില്‍ ഇന്ത്യയുടെ എക്കാലത്തേയും വിശ്വസ്ത ഫീല്‍ഡര്‍. പക്ഷേ സച്ചിന്‍ എന്ന ക്രിക്കറ്റ് ദൈവത്തിന്‍റെ പ്രഭാവത്തിന് മുന്നില്‍ പലപ്പോഴും ക്രിക്കറ്റ് ലോകം അയാളെ രണ്ടാമനായി മാറ്റി നിര്‍ത്തുകയായിരുന്നു. അതില്‍ അയാളിലെ ക്രിക്കറ്റര്‍ ഒരിക്കലും അസൂയപ്പെട്ടിരുന്നുമില്ല. പരിഭവങ്ങളോ പരാതികളോ ഇല്ലാതെ, ഉപജാപങ്ങള്‍ക്ക് പിന്നാലെ പോകാതെ ടീം ഏല്‍പ്പിക്കുന്ന ഉത്തരവാദിത്തം നിര്‍വഹിക്കാന്‍ എന്നും അദ്ദേഹം സന്നദ്ധതയോടെ നിന്നു. അതിനാലാകാം വിശ്വസ്തന്‍ എന്ന വിളിപ്പേരും ദ്രാവിഡിനെ തേടിയെത്തി.

കരിയര്‍ അവസാനിച്ചിട്ടും ആ വിശ്വാസം ദ്രാവിഡ് കാത്തു. വരാനിരിക്കുന്ന ക്രിക്കറ്റ് തലമുറയെ എങ്ങനെ നയിക്കണം എന്ന വ്യക്തമായ ധാരണ അദ്ദേഹത്തിനുണ്ടായിരുന്നു.

ഇന്ത്യയുടെ ചരിത്ര വിജയത്തിന് പിന്നിലെ ആ 'അദൃശ്യ മതില്‍'; രാഹുല്‍ ദ്രാവിഡിനെ വാഴ്ത്തി ക്രിക്കറ്റ് ലോകം

ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്സില്‍ തുടങ്ങിയ ഐ.പി.എല്‍ കരിയര്‍ രാജസ്ഥാന്‍ റോയല്‍സിലൂടെയാണ് ദ്രാവിഡ് അവസാനിപ്പിച്ചത്. അതിന് ശേഷം രാജസ്ഥന്‍ റോയല്‍‍സിന്‍റെ മെന്‍റര്‍ ആയി പ്രവര്‍ത്തിച്ച ദ്രാവിഡ് പടിയിറങ്ങുമ്പോഴേക്കും ടീമില്‍ ഒരുപിടി മികച്ച താരങ്ങള്‍ രൂപപ്പെട്ടിരുന്നു. അജിങ്ക്യ രഹാനെയും മലയാളി താരം സഞ്ജു സാംസണുമെല്ലാം ദ്രാവിഡ് റോയല്‍സിലൂടെ ഉയര്‍ത്തിക്കൊണ്ടുവന്ന ശിഷ്യഗണത്തിലെ പ്രമുഖരാണ്.

ഇന്ത്യയുടെ ചരിത്ര വിജയത്തിന് പിന്നിലെ ആ 'അദൃശ്യ മതില്‍'; രാഹുല്‍ ദ്രാവിഡിനെ വാഴ്ത്തി ക്രിക്കറ്റ് ലോകം

പിന്നീട് 2015ല്‍ ദ്രാവിഡിനെ ഇന്ത്യയുടെ അണ്ടര്‍-19 കോച്ചായി നിയമിക്കുകയായിരുന്നു. രാഹുല്‍ ദ്രാവിഡിന്‍റെ നേതൃത്വത്തില്‍ പരിശീലിച്ച ഇന്ത്യയുടെ കൌമാരക്കാര്‍ 2018ല്‍ ന്യൂസിലാന്‍ഡില്‍ നടന്ന ലോകകപ്പില്‍ കിരീടം നേടി. പൃഥ്വി ഷാ ആയിരുന്നു അന്ന് ക്യാപ്റ്റന്‍. ഫൈനലില്‍ ഇന്ത്യ കൊമ്പുകുത്തിച്ചതാകട്ടെ ഓസ്‌ട്രേലിയയെയും.

ഇന്ത്യയുടെ ചരിത്ര വിജയത്തിന് പിന്നിലെ ആ 'അദൃശ്യ മതില്‍'; രാഹുല്‍ ദ്രാവിഡിനെ വാഴ്ത്തി ക്രിക്കറ്റ് ലോകം

യുവനിരയെ എങ്ങനെ വാര്‍ത്തെടുക്കാം എന്നതിന് ഏറ്റവും മികച്ച ഉദാഹരണമായാണ് ക്രിക്കറ്റ് ലോകം ഈ കര്‍ണാടക്കാരനെ വിലയിരുത്തുന്നത്. നാലു വര്‍ഷം കൊണ്ട് ഇന്ത്യയുടെ ജൂനിയര്‍ ടീമിനെ ലോകത്തെ തന്നെ ഏറ്റവും കരുത്തുറ്റ ടീമാക്കുകയായിരുന്നു ദ്രാവിഡ്. ഈ കാലയളവില്‍ ഇന്ത്യയുടെ ജൂനിയര്‍ ടീം ലോകത്തെ മറ്റേതൊരു ടീമിനേക്കാളും മല്‍സരങ്ങളാണ് ഓരോ കലണ്ടര്‍ വര്‍ഷവും പൂര്‍ത്തിയാക്കിയത്.

നിലവില്‍ ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ ചീഫ് ആയാണ് രാഹുല്‍ ദ്രാവിഡ് ചുമതല നോക്കുന്നത്. 2019ല്‍ ആണ് ദ്രാവിഡിനെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയുടെ മേധാവിയായി നിയമിക്കുന്നത്. ക്രിക്കറ്റ് അക്കാദമിയുടെ തലപ്പത്ത് ദ്രാവിഡ് വന്നതിന് പിന്നാലെ എന്‍.സി.എയിലേക്കുള്ള ഫണ്ടിങ്ങും ജൂനിയര്‍ ക്രിക്കറ്റ് ടീമിനായുള്ള പര്യടന പരിപാടികളും ബി.സി.സിഐ വര്‍ധിപ്പിച്ചു.

കേവലം നാഷണൽ ക്രിക്കറ്റ് അക്കാദമി മേധാവി എന്ന രീതിയിൽ ഒതുങ്ങിയായിരുന്നില്ല ദ്രാവിഡിന്‍റെ പ്രവര്‍ത്തനം. ഇന്ത്യ ‘എ’ ടീം, ഇന്ത്യ അണ്ടർ 19 ടീം, ഇന്ത്യ അണ്ടർ 23 ടീം തുടങ്ങി ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ ഭാവി നിശ്ചയിക്കുന്നു യുവനിരയുടെ പരിശീലന പുരോഗതിക്കു വേണ്ടിയുള്ള കാര്യങ്ങൾ തീരുമാനിക്കൽ, ദേശീയ പുരുഷ-വനിത ടീമുകളുടെ കോച്ചുമാരുമായിച്ചേർന്ന് പ്രവർത്തിക്കൽ, കോച്ചുമാർക്ക് ആവശ്യമായ ഉപദേശം നൽകൽ തുടങ്ങിയ ചുമതലകളാണ് ദ്രാവിഡ് ഏറ്റെടുത്തത്.

ഇത്രയും ഉത്തരവാദിത്തങ്ങള്‍ ഏറ്റവും വിശ്വസിച്ചേല്‍പ്പിക്കാന്‍ കഴിയുന്ന സമകാലീനരില്‍ ദ്രാവിഡ് അല്ലാതെ മറ്റൊരു ഓപ്ഷന്‍ ഇല്ലെന്ന് ബി.സി.സി.ഐക്ക് വ്യക്തമായ ധാരണ ഉണ്ടായിരുന്നു. ക്രിക്കറ്റ് കരിയര്‍ അവസാനിപ്പിച്ച ശേഷം യുവനിരയെ വാര്‍ത്തെടുക്കാന്‍ ദ്രാവിഡ് എടുത്ത യത്നങ്ങള്‍ അത്രത്തോളമുണ്ടെന്നത് തന്നെയാണ് ദ്രാവിഡിനെ വിശ്വാസത്തിലെടുക്കാന്‍ ക്രിക്കറ്റ് ബോര്‍ഡിനെ പ്രേരിപ്പിച്ചത്.

ഇന്ത്യയുടെ ചരിത്ര വിജയത്തിന് പിന്നിലെ ആ 'അദൃശ്യ മതില്‍'; രാഹുല്‍ ദ്രാവിഡിനെ വാഴ്ത്തി ക്രിക്കറ്റ് ലോകം

പുതിയ ചുമതല ഏറ്റെടുത്തതോടെ രാജ്യത്തിന്‍റെ ക്രിക്കറ്റ് ഭാവിയെ നിശ്ചയിക്കുന്ന യുവതലമുറയുടെ കൂടെ വന്‍മതിലായി ദ്രാവിഡ് മാറി. ഇന്ത്യൻ ക്രിക്കറ്റിന്‍റെ തലപ്പത്തേക്ക് ജെന്‍റിൽമാൻ’ എത്തുകയാണെന്നായിരുന്നു അന്നത്തെ മാധ്യമ തലക്കെട്ടുകള്‍. ഇതിനിടയില്‍ ഇന്ത്യന്‍ സീനിയര്‍ ടീമിന്‍റെ പരിശീലക സ്ഥാനത്തേക്ക് ദ്രാവിഡിനെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടന്നിരുന്നെങ്കിലും യുവനിരയെ പരിശീലിപ്പിക്കുന്നതിനാണ് താല്‍പര്യമെന്നായിരുന്നു ദ്രാവിഡിന്‍റെ മറുപടി.

ക്രിക്കറ്റ് ചോരയില്‍ കലര്‍ന്ന വികാരമായി കൊണ്ടുനടക്കുന്ന രാജ്യത്ത് യുവതലമുറയുടെ ഭാവി രാഹുല്‍ ശരത് ദ്രാവിഡ് എന്ന ഈ 48കാരന്‍റെ കൈകളില്‍ സുരക്ഷിതമാണെന്ന് ഇന്ത്യയുടെ ഓരോ വിജയവും തെളിയിക്കുകയാണ്.

]]>
മെല്‍ബണില്‍ ഓസീസിനെ മലര്‍ത്തിയടിച്ച് ഇന്ത്യ; ജയം എട്ടുവിക്കറ്റിന് https://malayalees.ch/india-beats-australia-in-second-test/ Tue, 29 Dec 2020 04:13:23 +0000 https://malayalees.ch/?p=37651 മെല്‍ബണ്‍: ബോക്‌സിങ് ഡേ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് എട്ടു വിക്കറ്റ് ജയം. ഇതോടെ നാലു മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ ഒപ്പമെത്തി; 1-1. രണ്ടാം ഇന്നിങ്‌സില്‍ 70 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയ്ക്ക് രണ്ടു വിക്കറ്റ് മാത്രമാണ് നഷ്ടമായത്. ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ 27ഉം ഓപണര്‍ ശുഭ്മാന്‍ ഗില്‍ 35 ഉം റണ്‍സെടുത്തു. അഞ്ചു റണ്‍സെടുത്ത മായങ്ക് അഗവര്‍വാളും മൂന്നു റണ്‍സെടുത്ത ചേതേശ്വര്‍ പുജാരയുമാണ് പുറത്തായത്.

ആറു വിക്കറ്റ് നഷ്ടത്തില്‍ 133 റണ്‍സെന്ന നിലയില്‍ നാലാം ദിനം ബാറ്റിങ് ആരംഭിച്ച ഓസ്‌ട്രേലിയയ്ക്ക് 67 റണ്‍സ് മാത്രമേ കൂട്ടിച്ചേര്‍ക്കാന്‍ ആയുള്ളൂ. രണ്ടാം ഇന്നിങ്സില്‍ 103.1 ഓവറില്‍ 200 റണ്‍സിന് ഓസീസ് ഓള്‍ഔട്ടായി.

നാലാം ദിനത്തില്‍ ജസ്പ്രീത് ബുംറയാണ് ആദ്യ പ്രഹരമേല്‍പ്പിച്ചത്. 22 റണ്‍സെടുത്ത പാറ്റ് കമ്മിന്‍സ് പുറത്ത്. പിന്നാലെ കാമറൂണ്‍ ഗ്രീന്‍ മുഹമ്മദ് സിറാജിനു മുമ്പില്‍ വീണു. 146 പന്തില്‍ നിന്ന് അഞ്ചു ബൗണ്ടറികളോട് 45 റണ്‍സായിരുന്നു ഗ്രീനിന്റെ സമ്പാദ്യം. ഓസീസ് നിരയിലെ ടോപ് സ്‌കോററും ഗ്രീനാണ്. പിന്നീടെത്തിയ നഥാന്‍ ലിയോണ്‍ മൂന്നു റണ്‍സിനും ജോഷ് ഹാസല്‍വുഡ് പത്തു റണ്‍സിനും പുറത്തായി. 14 റണ്‍സെടുത്ത മൈക്കല്‍ സ്റ്റാര്‍ക്ക് പുറത്താകാതെ നിന്നു.

രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യയ്ക്കായി അരങ്ങേറ്റ മത്സരം കളിച്ച മുഹമ്മദ് സിറാജ് മൂന്നു വിക്കറ്റു വീഴ്ത്തി. അശ്വിന്‍, ബുംറ, ജഡേജ എന്നിവര്‍ രണ്ടു വിക്കറ്റും സ്വന്തമാക്കി. രണ്ട് ഇന്നിങ്‌സിലുമായി സിറാജ് അഞ്ചു വിക്കറ്റ് നേട്ടം സ്വന്തമാക്കി. 2013ന് ശേഷം ആദ്യമായാണ് ഒരു ഇന്ത്യന്‍ ബൗളര്‍ അരങ്ങേറ്റ മത്സരത്തില്‍ അഞ്ചു വിക്കറ്റ് നേട്ടം സ്വന്തമാക്കുന്നത്.

]]>
IPL 2020 | എല്ലാ ചോദ്യങ്ങള്‍ക്കുമുള്ള മറുപടിയോ? ക്രീസില്‍ കോഹ്ലിയെ തറപ്പിച്ചു നോക്കുന്ന സൂര്യകുമാര്‍ യാദവ് https://malayalees.ch/answers-to-all-questions-suryakumar-yadav-looks-at-kohli-at-the-crease/ Thu, 29 Oct 2020 06:42:29 +0000 https://malayalees.ch/?p=34103 ഓസ്ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചതിന് പിന്നാലെ സൂര്യകുമാര്‍ യാദവ് എന്ന പേരാണ് ക്രിക്കറ്റ് ആരാധകര്‍ക്കിടയിലെ ചര്‍ച്ചാവിഷയം. ഐപിഎല്ലില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ചിട്ടും ഓസ്ട്രേലിയന്‍ പര്യടനത്തിനുള്ള ടീമില്‍ നിന്നും സൂര്യകുമാര്‍ തഴയപ്പെട്ടു. എന്തുകൊണ്ട്? ഇതിനുള്ള മറുപടിയാണ് കഴിഞ്ഞ ദിവസം നടന്ന മത്സരത്തിലെ സൂര്യകുമാറിന്റെ പ്രകടനം.

43 പന്തില്‍ പുറത്താകാതെ 79 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവാണ് മുംബൈയുടെ വിജയം അനായാസമാക്കിയത്. സെലക്ടര്‍മാര്‍ക്ക് ബാറ്റിങ്ങിലൂടെ മറുപടി നല്‍കിയിരിക്കുകയാണ് സൂര്യകുമാര്‍. പത്ത് ഫോറും മൂന്ന് സിക്സുമാണ് മുംബൈ താരം അടിച്ചു കൂട്ടിയത്. പക്വമായ പ്രകടനമാണ് താരം കാഴ്ച്ചവെച്ചത്. മത്സരത്തിനിടയില്‍ കോഹ്ലിയുമായുള്ള സൂര്യകുമാറിന്റെ ദൃശ്യങ്ങളും സോഷ്യല്‍മീഡിയയയില്‍ വൈറലാകുന്നുണ്ട്. ബാറ്റിങ്ങിനിടയില്‍ കോഹ്ലിയുമായുള്ള സൂര്യകുമാറിന്റെ മുഖാമുഖ ദൃശ്യങ്ങളാണിത്. ഒരക്ഷരം പോലും സൂര്യകുമാര്‍ പറഞ്ഞില്ല. എന്നാല്‍ ആ നോട്ടത്തില്‍ എല്ലാമുണ്ടായിരുന്നു. ആയിരം വാക്കുകളേക്കാള്‍ ശക്തമാണ് സൂര്യകുമാറിന്റെ നോട്ടം എന്നാണ് ആരാധകര്‍ പറയുന്നത്.

മത്സരം വിജയിച്ച ശേഷമുള്ള സൂര്യകുമാറിന്റെ പ്രതികരണവും ശ്രദ്ധേയമായിരുന്നു. ‘നിങ്ങള്‍ എന്തിനാണ് പേടിക്കുന്നത്, ഞാന്‍ ഉണ്ടല്ലോ’ എന്നാണ് ആത്മവിശ്വാസത്തോടെ താരം പറഞ്ഞത്.

ഇന്ത്യന്‍ ടീം പരിശീലകന്‍ രവി ശാസ്‌ത്രിയും സൂര്യകുമാറിനെ കുറിച്ച്‌ ട്വീറ്റ് ചെയ്‌തിരുന്നു.’കരുത്തനായും ക്ഷമയോടെയും തുടരൂ.,’ എന്നാണ് ശാസ്‌ത്രിയുടെ ട്വീറ്റ്. സൂര്യകുമാറിന് ഇന്ത്യന്‍ ടീമില്‍ ഉടന്‍ തന്നെ ഇന്ത്യന്‍ ടീമില്‍ ഇടം നേടാന്‍ സാധിക്കുമെന്ന് മുംബൈ സഹതാരം കിറോണ്‍ പൊള്ളാര്‍ഡും പ്രതീക്ഷ പ്രകടിപ്പിച്ചു. ഉള്ളിന്റെയുള്ളില്‍ സൂര്യകുമാര്‍ അസ്വസ്ഥനാണെന്നും പൊള്ളാര്‍ഡ് പ്രതികരിച്ചു.

]]>
അറിയണം, ഇന്ത്യൻ ക്രിക്കറ്റിനെ സ്വാധീനിച്ച ക്യാപ്റ്റൻ കൂളിന്റെ അഞ്ച് തിരുമാനങ്ങൾ… https://malayalees.ch/dhonis-five-decisions-that-change-the-indian-cricket/ Mon, 17 Aug 2020 05:50:43 +0000 https://malayalees.ch/?p=30311 2019 ലോകകപ്പിന് ശേഷം ഒരു വര്‍ഷത്തോളം നീണ്ടു നിന്ന നാടകീയതകള്‍ക്കാണ് തിരശീല വീണിരിക്കുന്നത്. ഇന്ത്യന്‍ ജേഴ്സിയില്‍ നിന്നും പടിയിറങ്ങുമ്പോള്‍ ധോണി ബാക്കി വെക്കുന്ന ഒരുപാട് കാര്യങ്ങളുണ്ട്.

അതെ, അതങ്ങ് അവസാനിച്ചു.. 16 വർഷത്തെ കരിയർ ഒരൊറ്റ ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെ മഹേന്ദ്രസിങ് ധോണി അവസാനിപ്പിച്ചിരിക്കുന്നു. ആർഭാടങ്ങളില്ല, ആഘോഷങ്ങളില്ല… … 2019 ലോകകപ്പിന് ശേഷം ഒരു വര്‍ഷത്തോളം നീണ്ടു നിന്ന നാടകീയതകള്‍ക്കാണ് ഇതോടെ തിരശീല വീണിരിക്കുന്നത്. ഇന്ത്യന്‍ ജേഴ്സിയില്‍ നിന്നും പടിയിറങ്ങുമ്പോള്‍ ധോണി ബാക്കി വെക്കുന്ന ഒരുപാട് കാര്യങ്ങളുണ്ട്.

മൂന്ന് ഐസിസി ട്രോഫികളും നേടിയ ലോകത്തെ ഏക ക്യാപ്റ്റന്‍. ഏറ്റവും കൂടുതല്‍ മത്സരങ്ങളില്‍ നായകനായി കളത്തിലിറങ്ങളിയ വ്യക്തി. ഏറ്റവും കൂടുതല്‍ ഫൈനലുകള്‍ വിജയിച്ച നായകന്‍. 2007 ടി20 ലോകകപ്പ് മുതല്‍ 2017 ല്‍ ടീമിന്‍റെ നായകസ്ഥാനം ഒഴിയുന്നത് വരെ അദ്ദേഹം ടീമിന് വലിയ സംഭാവനകള്‍ നല്‍കി. ധീരമായ പല തീരുമാനങ്ങളും കൈക്കൊണ്ടു. അതെ, പരിശോധിക്കാം, നീലക്കുപ്പായത്തില്‍ ധോണി എന്ന നായകന്‍ നടത്തിയിട്ടുള്ള ഏറ്റവും ധീരമായ, പിന്നീട് വിപ്ലവാത്മകമായി മാറിയ അഞ്ച് തീരുമാനങ്ങള്‍.

12007 ടി20 ലോകകപ്പ് ഫൈനലില്‍ ജൊഗീന്ദര്‍ ശര്‍മ്മയെ അവസാന ഓവര്‍ ഏല്‍പ്പിച്ചത്.

പ്രഥമ ടി20 ലോകകപ്പ് ഫൈനല്‍. ഫൈനലില്‍ ബദ്ധവൈരികളായ ഇന്ത്യയും പാകിസ്താനും. പാകിസ്താന് ജയിക്കാന്‍ വേണ്ടത് ഒരു ഓവറില്‍ 13 റണ്‍സ്. ക്രീസില്‍ പാകിസ്താന്‍റെ ഇന്‍ഫോം ബാറ്റ്സ്മാന്‍ മിസ്ബാ ഉല്‍ ഹഖ്. നമുക്കറിയാം, വളരെ ചെറിയ എക്സ്പീരിയൻസ് മാത്രമുള്ള ഒരു ചെറിയ ഇന്ത്യന്‍ ടീമാണ് അന്ന് സൌത്ത് ആഫ്രിക്കയിലേക്ക് വണ്ടി കയറിയത്. കൂട്ടത്തില്‍ ഏറ്റവും പരിജയസമ്പന്നനായുള്ള ഹര്‍ബജന് ഒരു ഓവര്‍ ബാക്കി നില്‍ക്കെ ധോണി മീഡിയം പേസര്‍ ജൊഗീന്ദര്‍ ശര്‍മ്മക്ക് പന്ത് കൊടുത്തു. 17ആം ഓവറില്‍ മിസ്ബ ഹര്‍ബജനെ രണ്ട് തവണ സിക്സര്‍ പറത്തിയതിനാലാണ് ധോണി അങ്ങനെയൊരു തീരുമാനമെടുത്തത്. പൊതുവെ മീഡിയം പേസ് ബൌളിങ്ങിനെ തുണക്കുന്ന ജൊഹന്നസ്ബര്‍ഗിലെ പിച്ച് ധോണിയെ ചതിച്ചില്ല. ബാക്ക് ലെഗിലേക്ക് ബൌണ്ടറിക്ക് ശ്രമിച്ച മിസ്ബയുടെ ഷോട്ട് ശ്രീശാന്തിന്‍റെ കൈകളില്‍ ഭദ്രം. ഇന്ത്യ ആദ്യ ടി20 ലോക ചാമ്പ്യന്മാരായി. ധോണി എന്ന നായകന്‍റെ പടയോട്ടം അവിടെ ആരംഭിച്ചു.

അറിയണം, ഇന്ത്യൻ ക്രിക്കറ്റിനെ സ്വാധീനിച്ച ക്യാപ്റ്റൻ കൂളിന്റെ അഞ്ച് തിരുമാനങ്ങൾ...

2. ദ്രാവിഡ് ഗാംഗുലി എന്ന രണ്ട് ബാറ്റിങ് ഇതിഹാസങ്ങളെ ടീമില്‍ നിന്നും മാറ്റി നിര്‍ത്തിയത്.

ഒരുപക്ഷെ ധോണിക്ക് ഏറ്റവും കൂടുതല്‍ ഹേറ്റേഴ്സിനെ സമ്മാനിച്ച ഒരു തീരുമാനമായിരിക്കും 2008ല്‍ ആസ്ട്രേലിയില്‍ വെച്ച് നടന്ന ഇന്ത്യ ആസ്ട്രേലിയ ശ്രീലങ്ക ട്രൈ സീരീസില്‍ നിന്നും ദ്രാവിഡിനെയും ഗാംഗുലിയെയും പുറത്ത് നിര്‍ത്തിയത്. സെലക്ടര്‍മാര്‍ അന്ന പുതിയ നായകനായിരുന്ന ധോണിയോട് ആവശ്യപ്പെട്ടതും അവര്‍ക്ക് വേണ്ടിയിരുന്നതും ബാറ്റിങ്ങിനും ബൌളിങ്ങിനുമൊപ്പം ഫീല്‍ഡിങ്ങിലും നമ്പര്‍ വണ്‍ ആയ ഒരു ഇന്ത്യന്‍ സ്ക്വാര്‍ഡിനെയായിരുന്നു. പ്രത്യേകിച്ച് 2007 ലോകകപ്പില്‍ ആദ്യ റൌണ്ടില്‍ തന്നെ പുറത്തായിരിക്കുന്ന സാഹചര്യത്തില്‍. ഇതായിരുന്നു തങ്ങളുടെ ആവശ്യമെന്ന് സെലക്ടര്‍മാരും പിന്നീട് അറിയിച്ചിരുന്നു. ആ തീരുമാനത്തിന്‍റെ ഫലമായിരുന്നു ആസ്ട്രേലിയന്‍ മണ്ണിലെ ആ സീരീസ് വിജയം. പിന്നീട് ലോകത്തെത്തന്നെ ഏറ്റവും മികച്ച ഫീല്‍ഡിങ് സൈഡായി ഇന്ത്യ മാറാനും അത് കാരണമായി.

അറിയണം, ഇന്ത്യൻ ക്രിക്കറ്റിനെ സ്വാധീനിച്ച ക്യാപ്റ്റൻ കൂളിന്റെ അഞ്ച് തിരുമാനങ്ങൾ...

3. 2011 ലോകകപ്പ് ഫൈനലില്‍ സ്വയം അഞ്ചാം നമ്പറില്‍ ഇറങ്ങണമെന്ന് തീരുമാനമെടുത്തത്.

ധോണിയുടെ കരിയറിലെ സമയോചിതമായ തീരുമാനങ്ങളിലൊന്നായിരുന്നു 2011 ലോകകപ്പില്‍ വിരാട് കോഹ്ലി പുറത്തായപ്പോള്‍ ബാറ്റിങ് ഓഡറില്‍ യുവരാജിന് മുന്നേ അഞ്ചാം നമ്പറില്‍ ഇറങ്ങിയത്. മുംബൈ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. എന്നാല്‍ സച്ചിന്‍ സെവാഗ് കോഹ്ലി എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടമായപ്പോള്‍ ശ്രീലങ്കയുടെ 275 റണ്‍സ് വിജയലക്ഷ്യം ഇന്ത്യക്ക് മറികടക്കാനാകുമോ എന്നത് ഏവരുടെയും നെഞ്ചിടിപ്പ് വര്‍ദ്ധിപ്പിച്ചു.

അറിയണം, ഇന്ത്യൻ ക്രിക്കറ്റിനെ സ്വാധീനിച്ച ക്യാപ്റ്റൻ കൂളിന്റെ അഞ്ച് തിരുമാനങ്ങൾ...

അവിടെ, ധോണി എന്ന നായകന്‍റെ ഏറ്റവും മികച്ച ഇടപെടലുണ്ടായി. പന്തെറിയുന്നത് അപകടകാരിയായ മുത്തയ്യ മുരളീധരനാണ്. ക്രീസില്‍ ലെഫ്റ്റ് ഹാന്‍ററായ ഗംഭീറാണുള്ളത്. അതുകൊണ്ട്, മറ്റൊരു ഇടം കയ്യനായ യുവി ക്രീസിലെത്തിയാല്‍ ലെഗ് സ്പിന്നറായ മുരളിക്ക് കാര്യങ്ങള്‍ എളുപ്പമാകും എന്ന തിരിച്ചറിഞ്ഞ ധോണി യുവരാജിന് മുന്നേ ക്രീസിലെത്തി. ഗംഭീറുമൊത്ത് മികച്ചൊരു കൂട്ടുകെട്ട് പണിത് ഇന്ത്യയെ വിജയത്തിലേക്കടുപ്പിച്ചു. ഒടുക്കം വാങ്കടെ സ്റ്റേഡിയത്തിലെ ആരാധകരുടെ ഇടയിലേക്ക് ഒരു ഹെലിക്കോപ്റ്റര്‍ ഷോട്ട് പറത്തി ക്യാപ്റ്റന്‍ കൂള്‍ ഇന്ത്യക്ക് ലോകകപ്പ് സമ്മാനിച്ചു. ചരിത്രം അടയാളപ്പെടുത്തിയ കാവ്യാത്മകത.

4. 2012 സിബി സീരീസില്‍ സെവാഗ് – സച്ചിന്‍ – ഗംഭീര്‍ എന്നിവരെ ഓപ്പണര്‍മാരായി മാറ്റി മാറ്റി ഉപയോഗിച്ചത്.

ലോകകപ്പ് വിജയത്തിന് ശേഷം സച്ചിന്‍ തെണ്ടുല്‍ക്കര്‍ എന്ന ഇതിഹാസം തന്‍റെ കരിയറിലെ അവസാന നിമിഷങ്ങളില്‍ നില്‍ക്കുന്ന സമയം. ഇന്ത്യയുടെ ഓപ്പണിങ് കൂട്ടുകെട്ടുകള്‍ പൊതുവെ ദുര്‍ബലപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു. ഇന്ത്യന്‍ ടീമില്‍ അന്ന് 3 ഓപ്പണിങ് ബാറ്റ്സ്മാന്മാരാണ് ഉണ്ടായിരുന്നത്. സെവാഗ് – സച്ചിന്‍ – ഗംഭീര്‍. ആസ്ട്രേലിയക്കെതിരായ സീരീസില്‍ ഇവര്‍ മൂന്നുുപേരെയും ധോണി മാറ്റി മാറ്റി ഓപ്പണിങ്ങില്‍ പരീക്ഷിച്ചു. സീരീസില്‍ ഇന്ത്യ ഫൈനല്‍ പോലും കാണാതെ മടങ്ങി. പക്ഷെ അവിടെയാണ് സച്ചിന്‍റെ മടക്കത്തോടെ മികച്ച ഒരു ഓപ്പണിങ് കൂട്ടുകെട്ടിന്‍റെ അഭാവം ഇന്ത്യ തിരിച്ചറിയുന്നതും ശിഖര്‍ ധവാന്‍ ടീമിലേക്ക് വീണ്ടുമെത്തുന്നതും.

5. 2013 ചാമ്പ്യന്‍സ് ട്രോഫിയില്‍ രോഹിതിനെ ഓപ്പണിങ്ങില്‍ പരീക്ഷിച്ചത്.

2013 ചാമ്പ്യന്‍സ് ട്രോഫി ഇന്നത്തെ ഇന്ത്യന്‍ ടീമിനെ സംബന്ധിച്ചെടുത്തോളം വളരെ നിര്‍ണായകമായ ഒരു വര്‍ഷമാണ്. 2007 മുതല്‍ ടീമില്‍ ഉണ്ടായിരുന്നിട്ടും തന്‍റേതായ ഒരു സ്പേസ് ടീമില്‍ സൃഷ്ടിക്കാന്‍ കഴിയാതെ പാടുപെട്ടിരുന്ന ഹിറ്റ് മാന്‍ രോഹിത് ശര്‍മ്മയുടെ ഉയര്‍ത്തെഴുന്നേല്‍പ്പ്. നേരത്തെ പറഞ്ഞതുപോലെ സച്ചിന്‍റെ പടിയിറക്കവും സെവാഗിന്‍റെ ഫോം നഷ്ടപ്പെടലും എല്ലാമായപ്പോള്‍ ടോപ്പ് ഓര്‍ഡര്‍ തകര്‍ച്ച നേരിടുന്ന സമയം. അപ്പോഴാണ് രോഹിത്തിനെ ധോണി ഓപ്പണിങ്ങിലേക്ക് പ്രമോട്ട് ചെയ്യുകയും രോഹിത് ധവാന്‍ ഓപ്പണിങ് പെയര്‍ മായാജാലങ്ങള്‍ സൃഷ്ടിക്കാന്‍ തുടങ്ങിയതും. ബാക്കിയെല്ലാം ചരിത്രം മാത്രം.

അറിയണം, ഇന്ത്യൻ ക്രിക്കറ്റിനെ സ്വാധീനിച്ച ക്യാപ്റ്റൻ കൂളിന്റെ അഞ്ച് തിരുമാനങ്ങൾ...

ധോണി എന്ന നായകന്‍റെ ധീരമായ, വിപ്ലവാത്മകമായ ഇതുപോലുള്ള തീരുമാനങ്ങള്‍ ഒരുപാടുണ്ട്. അതെ, എംഎസ് ധോണി ലോകം കണ്ട ഏറ്റവും മികച്ച നായകന്മാരിലൊരാള്‍ തന്നെയായിരുന്നു. ലോകകപ്പ് വിജയിച്ച ഇന്ത്യന്‍ നായകന് ഒരു വിരമിക്കല്‍ മത്സരമെങ്കിലും കൊടുക്കണമായിരുന്നെന്നും കൊടുക്കാത്തത് നന്നായെന്നും പറയുന്നവര്‍ക്കും ഒരു ഉത്തരം തന്നെയാണ് ഇപ്പൊ കയ്യിലുള്ളത്. അയാള്‍ അങ്ങനെയായിരുന്നു. മഹേന്ദ്ര സിങ് ധോണി, നിങ്ങള്‍ക്ക് പകരക്കാരില്ല. ലോകം ഇതിഹാസങ്ങളുടെ പട്ടികയില്‍ നിങ്ങളെ ഓര്‍ക്കും…

]]>
HBD Ganguly: ഇന്ത്യൻ ക്രിക്കറ്റിനെ മാറ്റിമറിച്ച ‘ദാദ’യുടെ 5 തീരുമാനങ്ങൾ!! https://malayalees.ch/hbd-dada/ Wed, 08 Jul 2020 07:50:06 +0000 https://malayalees.ch/?p=28191 ഇന്ത്യൻ ക്രിക്കറ്റിലെ ദാദയ്ക്ക് ഇന്ന് 48ാം പിറന്നാൾ. ബിസിസിഐ പ്രസിഡൻറായി കരിയറിലെ രണ്ടാം ഇന്നിങ്സിലാണ് സൗരവ് 

ഇന്ത്യൻ ക്രിക്കറ്റിനെ മാറ്റിമറിച്ച നായകൻ, പ്രതിഭാശാലിയായ ഇടങ്കയ്യൻ ഓപ്പണർ, ഓഫ് സൈഡിലെ ദൈവം… ആരാധകരുടെ പ്രിയപ്പെട്ട ദാദ സൗരവ് ഗാംഗുലി ഇന്ന് 48ാം പിറന്നാൾ ആഘോഷിക്കുകയാണ്. ബിസിസിഐ പ്രസിഡൻറായി ഗാംഗുലി ഇന്ത്യൻ ക്രിക്കറ്റിൽ രണ്ടാം ഇന്നിങ്സ് ആരംഭിച്ച് കഴിഞ്ഞു. കോഴ വിവാദത്തിൽ പെട്ട് മുഖം നഷ്ടപ്പെട്ട് നിൽക്കുകയായിരുന്ന ഇന്ത്യൻ ക്രിക്കറ്റിനെ മാറ്റിമറിച്ചത് ഗാംഗുലിയാണ്. വിദേശത്ത് ഇന്ത്യ തുടരെത്തുടരെ മത്സരങ്ങൾ ജയിക്കാൻ തുടങ്ങിയത് ഗാംഗുലിയുടെ കാലത്താണ്. മികച്ച യുവനിരയെയും അദ്ദേഹം വാ‍ർത്തെടുത്തു. ഇന്ത്യൻ ക്രിക്കറ്റ് ലോകത്തെ തന്നെ മാറ്റിമറിച്ച ഗാംഗുലിയുടെ 5 തീരുമാനങ്ങൾ പരിശോധിക്കാം.

ഓസ്ട്രേലിയക്കെതിരെ ലക്ഷ്മണിനെ മൂന്നാമനായി ഇറക്കുന്നു

malayalam.samayam.com

2001ലെ കൊൽക്കത്ത ഈഡൻ ഗാ‍ർഡൻസ് ടെസ്റ്റിൽ ഇന്ത്യ ഓസ്ട്രേലിയയെ പരാജയപ്പെടുത്തിയത് ചരിത്രനേട്ടങ്ങളിൽ ഒന്നായിരുന്നു. വിവിഎസ് ലക്ഷ്മണിനെ മൂന്നാമനാക്കി ഇറക്കിയ ഗാംഗുലിയുടെ തീരുമാനമാണ് അന്ന് ഇന്ത്യക്ക് വിജയം സമ്മാനിച്ചത്. ഫോളോ ഓൺ വഴങ്ങി ബാറ്റിങിന് ഇറങ്ങിയപ്പോൾ ദ്രാവിഡിന് പകരം ഗാംഗുലി ലക്ഷ്മണിനെ മൂന്നാമനാക്കി ഇറക്കി. 281 റൺസ് നേടി ക്യാപ്റ്റൻെറയും ആരാധകരുടെയും വിശ്വാസം കാത്താണ് ലക്ഷ്മൺ അന്ന് ഇന്ത്യക്ക് ജയം സമ്മാനിച്ചത്.

സെവാഗിനെ ഓപ്പണറാക്കി

malayalam.samayam.com

വീരേന്ദ‍ർ സെവാഗ് കരിയറിൽ മധ്യനിരയിലാണ് ബാറ്റ് ചെയ്തിരുന്നത്. ടെസ്റ്റിൽ അരങ്ങേറ്റ മത്സരത്തിൽ ആറാമനായി ഇറങ്ങി സെവാഗ് സെഞ്ച്വറി നേടിയിട്ടുണ്ട്. എന്നാൽ സെവാഗിനെ ഓപ്പണറാക്കി ഗാംഗുലി ഇന്ത്യൻ ക്രിക്കറ്റിൽ വലിയ മാറ്റത്തിന് തുടക്കം കുറിച്ചു. ടോപ് ഓ‍ർഡറിൽ തൻെറ സ്ഥാനം പിന്നോട്ടാക്കിയായിരുന്നു ഗാംഗുലി സെവാഗിനെ ഓപ്പണറാക്കിയത്. ലോകം കണ്ട എക്കാലത്തെയും മികച്ച വെടിക്കെട്ട് ഓപ്പണറായാണ് സെവാഗ് പിന്നീട് തൻെറ കരിയ‍ർ അവസാനിപ്പിച്ചത്.

​ധോണി ഇന്ത്യൻ ടീമിലെത്തി, പാകിസ്ഥാനെതിരെ മൂന്നാമനായി ഇറക്കി

malayalam.samayam.com

ഇന്ത്യൻ ക്രിക്കറ്റിൽ നായകനെന്ന നിലയിൽ ഗാംഗുലിയുടെ യഥാ‍ർഥ പിൻഗാമി മഹേന്ദ്ര സിങ് ധോണി തന്നെയാണ്. 2004ൽ ധോണി ടീമിലെത്തുന്നത് ഗാംഗുലിയുടെ ക്യാപ്റ്റൻസിയിലാണ്. 2005ൽ വിശാഖപട്ടണം ഏകദിനത്തിൽ പാകിസ്ഥാനെതിരെ നേടിയ സെഞ്ച്വറിയാണ് ധോണിയുടെ ടീമിലെ സ്ഥാനം ഉറപ്പാക്കുന്നത്. നീളൻ മുടിക്കാരനായ ആ വിക്കറ്റ് കീപ്പറെ മൂന്നാമനായി ഇറക്കാനുള്ള ദാദയുടെ തന്ത്രമാണ് അവിടെ വിജയിച്ചത്.

​ദ്രാവിഡ് ഇന്ത്യയുടെ വിക്കറ്റ് കീപ്പറായി

malayalam.samayam.com

എംഎസ് ധോണിയെപ്പോലെ മികച്ച ഒരു വിക്കറ്റ് കീപ്പ‍ർ സൗരവ് ഗാംഗുലി നയിച്ച ഇന്ത്യൻ ടീമിൽ ഇല്ലായിരുന്നു. നയൻ മോംഗിയക്ക് ശേഷം നിരവധി പേരെ പരീക്ഷിച്ചെങ്കിലും ആരിലും ടീം മാനേജ്മെൻറിന് വലിയ തൃപ്തി ഉണ്ടായിരുന്നില്ല. ഒടുവിൽ ഉപനായകൻ രാഹുൽ ദ്രാവിഡിനെ സ്ഥിരം വിക്കറ്റ് കീപ്പറാക്കാൻ തീരുമാനിച്ചത് ഗാംഗുലി തന്നെയാണ്. ദ്രാവിഡിനെ ഇതിന് സമ്മതിപ്പിച്ചതും ഗാംഗുലി തന്നെയായിരുന്നു.

​യുവതാരങ്ങൾക്ക് നൽകിയ പിന്തുണ

malayalam.samayam.com

യുവതാരങ്ങൾക്ക് ഇത്രയധികം പിന്തുണ നൽകിയ മറ്റൊരു നായകൻ ഇന്ത്യൻ ക്രിക്കറ്റിൽ ഉണ്ടാവില്ല. ഗാംഗുലിക്ക് അവരിലും അവർക്ക് തിരിച്ചും വലിയ വിശ്വാസമാണ് ഉണ്ടായിരുന്നത്. അത് തന്നെയായിരുന്നു അക്കാലത്തെ ഇന്ത്യൻ ക്രിക്കറ്റിൻെറ പ്രധാന വിജയരഹസ്യം. വീരേന്ദ‍ർ സെവാഗ്, ഹ‍ർഭജൻ സിങ്, യുവരാജ് സിങ്, സഹീർ ഖാൻ തുടങ്ങിയവരെല്ലാം ഗാംഗുലിയുടെ ക്യാപ്റ്റൻസിയിലാണ് ക്രിക്കറ്റിൽ മികച്ച കരിയ‍ർ പടുത്തുയർത്തിയത്.

]]>
എവിടെ അവസാനിച്ചുവോ, അവിടെ നിന്ന് ഇന്ത്യയുടെ ക്രിക്കറ്റ് പരമ്പര തുടങ്ങുന്നു https://malayalees.ch/india-set-to-tour-south-africa-for-t20i-series-in-august/ Thu, 21 May 2020 13:15:14 +0000 https://malayalees.ch/?p=25879 ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയോടെ ഇന്ത്യയുടെ ക്രിക്കറ്റ് മത്സരങ്ങള്‍ തുടങ്ങുന്നതായി റിപ്പോര്‍ട്ട്.

ഇന്ത്യയുടെ ക്രിക്കറ്റ് പരമ്പര എവിടെ അവസാനിച്ചുവോ, അവിടെ നിന്നും തുടങ്ങുന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയോടെയാണ് ഇന്ത്യയുടെ ക്രിക്കറ്റ് മത്സരങ്ങള്‍ തുടങ്ങുന്നത്. ഇന്ത്യ അവസാനമായി കളിക്കാനിരുന്നതും ദക്ഷിണാഫ്രിക്കയ്ക്കെതിരെ ആയിരുന്നു. ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയും ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് ഡയരക്ടര്‍ ഗ്രെയിം സ്മിത്തുമായി ബുധനാഴ്ച വീഡിയോ കോണ്‍ഫ്രന്‍സിലൂടെ സംസാരിച്ചെന്നും ഇരു ടീമുകളും തമ്മില്‍ ടി20 പരമ്പര തുടങ്ങാന്‍ തീരുമാനമായെന്നും ഇഎസ്പിഎന്‍ക്രിക് ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നു.

സര്‍ക്കാരിന്റെ സമ്മതം ലഭിച്ചാലെ സമയവും വേദിയുള്‍പ്പെടെയുള്ള കാര്യങ്ങളിലേക്ക് കടക്കൂ. ആഗസ്റ്റില്‍ മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയാണ് തീരുമാനമായിരിക്കുന്നത്. അതേസമയം ഇന്ത്യയും ദക്ഷിണാഫ്രിക്കയും കൊറോണ വൈറസിന്റെ പിടിയില്‍ നിന്ന് ഇതുവരെ രക്ഷപ്പെട്ടിട്ടില്ല. ഒടുവിലത്തെ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം 1.10 ലക്ഷം കടന്നു. ദക്ഷിണാഫ്രിക്കയില്‍ 18,003 കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്.

കൊറോണയുടെയും ലോക്ഡൗണിന്റെയും പശ്ചാതലത്തില്‍ മാര്‍ച്ച് പകുതിക്ക് ശേഷം ക്രിക്കറ്റ് മത്സരങ്ങളൊന്നും നടന്നിട്ടില്ല. ഇന്ത്യക്കെതിരെ പരമ്പര കളിക്കാന്‍ എത്തിയ ദക്ഷിണാഫ്രിക്ക പിന്നീട് മടങ്ങുകയായിരുന്നു. അതേസമയം ഐ.പി.എല്‍ എന്ന് തുടങ്ങണമെന്ന കാര്യത്തിലും അനിശ്ചിതത്വം തുടരുകയാണ്‌. നേരത്തെ ശ്രീലങ്കക്കെതിരെയായിരിക്കും ഇന്ത്യയുടെ ലോക്ഡൗണിന് ശേഷമുള്ള ആദ്യ പരമ്പര എന്നായിരുന്നു വാര്‍ത്തകള്‍ വന്നിരുന്നത്. എന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് അനുകൂല തീരുമാനം ഉണ്ടായില്ല.

]]>
ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് ‘വര്‍ക്ക് ഫ്രം ഹോം’, നിരീക്ഷിക്കാന്‍ ആപ് https://malayalees.ch/bcci-launches-work-from-home-for-indian-cricketers-during-lockdown/ Thu, 14 May 2020 12:30:11 +0000 https://malayalees.ch/?p=25582 കോവിഡ് ലോക്ഡൗണിന്റെ പ്രതിസന്ധിയിലും കളിക്കാരുടെ ശാരീരികക്ഷമതയും മാനസികാരോഗ്യവും നിലനിര്‍ത്തുകയെന്നതാണ് ബി.സി.സി.ഐ പദ്ധതിയുടെ പ്രധാന ലക്ഷ്യം…

ലോക്ഡൗണിനെ തുടര്‍ന്ന് കളിയും പരിശീലനവും മുടങ്ങിയ ക്രിക്കറ്റ് താരങ്ങളെ സഹായിക്കാന്‍ ബി.സി.സി.ഐ. ക്രിക്കറ്റ് താരങ്ങളോട് പരിശീലനം വീടുകളില്‍ നിന്നും പുനരാരംഭിക്കാന്‍ ബി.സി.സി.ഐ നിര്‍ദേശം നല്‍കി കഴിഞ്ഞു. കളിക്കാരുടെ പരിശീലനം നിരീക്ഷിക്കാന്‍ പ്രത്യേകം മൊബൈല്‍ ആപ്ലിക്കേഷനും ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് ഒരുക്കിയിട്ടുണ്ട്.

കളിക്കാര്‍ക്കും പരിശീലകര്‍ക്കും മറ്റ് ഒഫീഷ്യലുകള്‍ക്കും സംവദിക്കുന്നതിനും വിവരങ്ങള്‍ കൈമാറുന്നതിനും ഒരുമിച്ച് പരിശീലനം നടത്തുന്നതിനുമാണ് ആപ്ലിക്കേഷന്‍ ഒരുക്കിയിട്ടുള്ളത്. ഈ കോവിഡ് ലോക്ഡൗണിന്റെ പ്രതിസന്ധിയിലും കളിക്കാരുടെ ശാരീരികക്ഷമതയും മാനസികാരോഗ്യവും നിലനിര്‍ത്തുകയെന്നതാണ് ബി.സി.സി.ഐ പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഓണ്‍ലൈന്‍ പരിശീലന സെഷനുകളും ചാറ്റ് റൂമുകളും സംശയങ്ങള്‍ ചോദിക്കുന്നതിനുള്ള സൗകര്യവും ബി.സി.സി.ഐ ആപ്ലിക്കേഷനിലുണ്ട്.

കളിക്കാരുടെ ഭക്ഷണക്രമവും വ്യായാമവും ശാരീരികക്ഷമതയും അടക്കം ഈ ആപ്ലിക്കേഷന്‍ വഴി പ്രതിദിനം നിരീക്ഷിക്കുമെന്ന് ബി.സി.സി.ഐ ട്രഷറര്‍ അരുണ്‍ ധമാല്‍ അറിയിച്ചു. ഓരോ കളിക്കാരുമായി ബാറ്റിംഗ് പരിശീലകന്‍ വിക്രം റോത്തോര്‍ പ്രത്യേകമായി സമയം ചിലവിടും. ഓരോ ബൗളറേയും എങ്ങനെ കളിക്കാം എതിര്‍ബാറ്റ്‌സ്മാന്റെ പോരായ്മകള്‍ എന്തെല്ലാം തുടങ്ങിയ കാര്യങ്ങളൊക്കെ ചെറുവീഡിയോകളായി കളിക്കാരും പരിശീലകനും ആപ്ലിക്കേഷനില്‍ ഇടും. ഫീല്‍ഡിംഗ് പരിശീലകന്‍ ആര്‍ ശ്രീധറും കളിക്കാരില്‍ നിന്നും ചില ചോദ്യോത്തര പട്ടികയിലൂടെ ഓണ്‍ലൈന്‍ പരിശീലനത്തിന്റെ പദ്ധതികള്‍ ഒരുക്കുകയാണ്.

ലോക്ഡൗണിന്റെ പരിമിതികള്‍ക്കകത്തു നിന്നുകൊണ്ട് ക്രിക്കറ്റ് താരങ്ങളുടെ കാര്യക്ഷമമായ പരിശീലനത്തിനാണ് ബി.സി.സി.ഐ ശ്രമം. ലോക്ഡൗണില്‍ ഇളവുകള്‍ വന്നാല്‍ കളിക്കാരുടെ സമീപത്തെ സ്റ്റേഡിയങ്ങളില്‍ പോയി പരിശീലനം തുടരാനും പദ്ധതിയുണ്ട്.

]]>
ടെസ്റ്റിനും ഏകദിനത്തിനും വെവ്വേറെ ടീം, ഒരേ സമയം ഒന്നിലേറെ പരമ്പരകള്‍; കോവിഡിന് ശേഷമുള്ള ക്രിക്കറ്റ് ഇങ്ങനെയോ? https://malayalees.ch/bcci-ready-to-field-two-teams-if-need-be/ Sat, 09 May 2020 07:44:12 +0000 https://malayalees.ch/?p=25369 ഇന്ത്യയിലേക്ക് ടി20 പരമ്പരക്ക് വരുന്ന അതേ സമയത്താണ് ഇംഗ്ലണ്ട് പാക് പര്യേടനത്തിനും പദ്ധതിയിടുന്നത്. അങ്ങനെ സംഭവിച്ചാല്‍ രണ്ട് വ്യത്യസ്ത ടീമുകളെയാകും ഇംഗ്ലണ്ട് ഇരു രാജ്യങ്ങളിലേക്കും അയക്കുക…

കോവിഡിന് ശേഷമുള്ള ക്രിക്കറ്റ് എങ്ങനെയാകും എന്നതിന്റെ ചര്‍ച്ചകള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് അടക്കമുള്ള ലോകത്തെ വിവിധ ബോര്‍ഡുകളില്‍ ചര്‍ച്ചയാണ്. നഷ്ടമായ സമയം തിരിച്ചുപിടിക്കാന്‍ ഒരേസമയം ഏകദിനവും ടെസ്റ്റും കളിക്കാന്‍ പാകത്തിന് ടീമൊരുക്കാനുള്ള സാധ്യതയും ബി.സി.സി.ഐ പരിഗണിക്കുന്നുണ്ട്. ഇതിന്റെ പ്രാഥമിക ചര്‍ച്ചകള്‍ നടന്നതായി ബി.സി.സി.ഐ വൃത്തങ്ങള്‍ അറിയിച്ചു.

ഇംഗ്ലണ്ടും ആസ്‌ട്രേലിയയും സമാനമായ രീതിയില്‍ ടെസ്റ്റിനും പരിമിത ഓവര്‍ മത്സരങ്ങള്‍ക്കും വ്യത്യസ്ത ടീമുകള്‍ ഒരുക്കാന്‍ സന്നദ്ധത അറിയിച്ചുകഴിഞ്ഞു. മാര്‍ച്ചിന് ശേഷം നഷ്ടമായ പരമ്പരകളില്‍ പരമാവധി തിരിച്ചുപിടിക്കുകയെന്നതും ലക്ഷ്യമാണ്. ആസ്‌ട്രേലിയയുടെ ബംഗ്ലാദേശ് പര്യേടനം അനിശ്ചിതകാലത്തേക്ക് നീട്ടിവെച്ചിരിക്കുകയാണ്. ഇംഗ്ലണ്ടിന്റെ വെസ്റ്റിന്‍ഡീസിലേക്കും പാകിസ്താനിലേക്കുമുള്ള പരമ്പരകളും സമാന നിലയിലാണ്.

നഷ്ടപ്പെടുന്ന സമയവും പരമ്പരയും പരമാവധി തിരിച്ചുപിടിക്കുകയെന്ന ലക്ഷ്യത്തിലാണ് വിവിധ ഫോര്‍മാറ്റുകള്‍ക്ക് വ്യത്യസ്ഥ ടീമുകള്‍ അവതരിപ്പിക്കാന്‍ രാജ്യങ്ങള്‍ ഒരുങ്ങുന്നത്. ഒക്ടോബറില്‍ തുടങ്ങുന്ന അന്താരാഷ്ട്ര സീസണില്‍ എത്രത്തോളം മത്സരങ്ങള്‍ കളിക്കാനാകുമെന്ന് ഉറപ്പില്ലാതെ വന്നതോടെ ഇന്ത്യയും സമാനമായ വഴിയിലാണ്. ആസ്‌ട്രേലിയ നേരത്തെ തന്നെ ടെസ്റ്റിനും ഏകദിനത്തിനും വ്യത്യസ്ത ടീമുകളെ പരീക്ഷിച്ചിട്ടുണ്ട്.

ക്രിക്കറ്റ് പുനരാരംഭിക്കാന്‍ എല്ലാസാധ്യതകളും പരിഗണിക്കുന്നുവെന്നാണ് ബി.സി.സി.ഐയില്‍ നിന്നും ലഭിക്കുന്ന സൂചനകള്‍. കളിക്കാര്‍ ധാരാളമുള്ള ഇന്ത്യക്ക് വ്യത്യസ്ഥ ടീമുകളെ ഇറക്കുകയെന്നത് വലിയ വെല്ലുവിളിയാകില്ല. ഇത് സംബന്ധിച്ച് പ്രാഥമിക ചര്‍ച്ചകള്‍ നടന്നുകഴിഞ്ഞുവെന്നും ബി.സി.സി.ഐ ഒഫീഷ്യലുകള്‍ അറിയിക്കുന്നുണ്ട്.

ഇന്ത്യയുടെ ശ്രീലങ്ക, സിംബാബ്‌വേ പര്യേടനങ്ങളോ ഏഷ്യ കപ്പോ വിചാരിച്ച സമയത്ത് നടക്കാനിടയില്ല. ഇതോടെ സെപ്തംബര്‍ വരെ ഇന്ത്യക്ക് ക്രിക്കറ്റ് മത്സരങ്ങളുണ്ടാവില്ലെന്ന നിലവരും. ഇന്ത്യയിലേക്ക് മൂന്ന് മത്സര ടി20 പരമ്പരക്ക് ഇംഗ്ലണ്ട് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേ സമയത്തു തന്നെ പാകിസ്താന്‍ പര്യേടനവും ഇംഗ്ലണ്ട് പദ്ധതിയിടുന്നുണ്ട്. അങ്ങനെ സംഭവിച്ചാല്‍ രണ്ട് വ്യത്യസ്ത ടീമുകളെയാകും ഇംഗ്ലണ്ട് ഇരു രാജ്യങ്ങളിലേക്കും അയക്കുക. സമാനമായ മാതൃകയാകും ഇന്ത്യയടക്കമുള്ള മറ്റു രാജ്യങ്ങളും പിന്തുടരുക.

]]>
ശെന്തക്ക് പിറന്നാള്‍ ആശംസയുമായി ടര്‍ബനേറ്റര്‍ https://malayalees.ch/harbhajan-singh-birthday-wishes-sreesanth/ Fri, 07 Feb 2020 05:46:46 +0000 https://malayalees.ch/?p=22819 കളിമികവിനോപ്പം വിവാദങ്ങളാലും സമ്പന്നമായിരുന്നു മലയാളി താരം ശ്രീശാന്തിന്റെ ക്രിക്കറ്റ് ജീവിതം. അത്തരം വിവാദങ്ങളിലെ സുപ്രധാനമായ ഒന്നായിരുന്നു ഹര്‍ഭജന്‍ സിംങ് ശ്രീശാന്തിന്റെ കരണത്തടിച്ചത്. കരണത്തടിക്കും ഒത്തുകളി ആരോപണങ്ങള്‍ക്കും ശേഷവും ശ്രീശാന്തുമായി ബന്ധം തുടരുന്നുണ്ടെന്ന് തെളിയിച്ചിരിക്കുകയാണ് ഹര്‍ഭജന്‍ സിംങ്.

ശ്രീശാന്തിന്റെ 37ആം പിറന്നാള്‍ ദിനത്തിലാണ് ഹര്‍ഭജന്‍ സിംങ് ആശംസയുമായി എത്തിയിരിക്കുന്നത്. തന്റെ ട്വിറ്ററിലൂടെ ‘ശെന്ത’ക്ക് പിറന്നാള്‍ ആശംസ നേര്‍ന്ന ടര്‍ബനേറ്റര്‍ നല്ലൊരു വര്‍ഷവും ആശംസിച്ചിട്ടുണ്ട്.]

12 വര്‍ഷങ്ങള്‍ക്ക് മുമ്പ് 2008 ഏപ്രിലിലായിരുന്നു വിവാദമായ കരണത്തടി നടന്നത്. ഐ.പി.എല്ലിനിടെ മുംബൈ ഇന്ത്യന്‍സ് താരമായ ഹര്‍ഭജന്‍ കിംങ്‌സ് ഇലവന്‍ പഞ്ചാബിന്റെ ശ്രീശാന്തിനെ മത്സരശേഷം കരണത്തടിക്കുകയായിരുന്നു. കരഞ്ഞുകൊണ്ട് മുഖം വീര്‍പ്പിച്ചു നില്‍ക്കുന്ന ശ്രീശാന്തിന്റെ മുഖം ഇന്നും ക്രിക്കറ്റ് ആരാധകര്‍ മറന്നിട്ടുണ്ടാകില്ല.

തങ്ങള്‍ക്കിടയില്‍ അന്നൊരു തര്‍ക്കമുണ്ടായെന്നും എന്നാല്‍ ആ രാത്രിയില്‍ തന്നെ അത് പറഞ്ഞു തീര്‍ത്തെന്നുമായിരുന്നു പിന്നീട് ഹര്‍ഭജന്‍ സിംങ് അതേക്കുറിച്ച് പറഞ്ഞത്.

2013ലാണ് ഐ.പി.എല്‍ വാതുവെപ്പ് കേസില്‍ ശ്രീശാന്ത് അകപ്പെടുന്നത്. ആദ്യഘട്ടത്തില്‍ ആജീവനാന്തം ക്രിക്കറ്റില്‍ നിന്നും ശ്രീശാന്തിനെ വിലക്കിയെങ്കിലും പിന്നീട് ബി.സി.സി.ഐ ഓംബുഡുസ്മാന്‍ ജസ്റ്റിസ്(റിട്ട.) ഡി.കെ ജെയിന്‍ വിലക്ക് ഏഴ് വര്‍ഷമാക്കി കുറച്ചിരുന്നു. ഈ വര്‍ഷം സെപ്തംബര്‍ 13നാണ് ശ്രീശാന്തിന്റെ വിലക്ക് അവസാനിക്കുക.

ശ്രീശാന്തിന്റെ ജീവിതത്തെക്കുറിച്ച് ഒരു വെബ് സീരീസും ആത്മകഥയും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. വിലക്കിന് ശേഷം സജീവ ക്രിക്കറ്റിലേക്ക് തിരിച്ചുവരുമെന്ന് തന്നെയാണ് ശ്രീശാന്ത് ആവര്‍ത്തിക്കുന്നത്.

]]>