Indian Cricket team – malayalees.ch https://malayalees.ch Malayalam Online News Portal Tue, 26 Dec 2023 05:24:40 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Indian Cricket team – malayalees.ch https://malayalees.ch 32 32 ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പര; മിന്നു മണി ഇന്ത്യന്‍ ടീമില്‍ https://malayalees.ch/minnu-mani-in-indian-t20-squad/ Tue, 26 Dec 2023 05:24:14 +0000 https://malayalees.ch/?p=93483 ഓസ്‌ട്രേലിയക്കെതിരായ 16 അംഗ ടി20 സ്‌ക്വാഡിൽ ഇടംനേടി മലയാളി താരം മിന്നു മണി. ഓസ്‌ട്രേലിയന്‍ വനിതകള്‍ക്കെതിരായ പരമ്പരയിലെ ഏക ടെസ്റ്റ് മത്സരം എട്ടു വിക്കറ്റിന് വിജയിച്ചതിനു പിന്നാലെയാണ് ടി 20 പരമ്പരയ്ക്കുള്ള ടീമിനെ ഇന്ന് പ്രഖ്യാപിച്ചത്. ജനുവരി അഞ്ചു മുതൽ ആരംഭിക്കുന്ന പരമ്പരയ്‌ക്കുള്ള 16 അംഗ ടീമിനെയാണ് ബിസിസിഐ പ്രഖ്യാപിച്ചത്.(Minnu Mani in Indian T20 Squad)

5,7,9 തീയതികളിൽ മുംബൈ ഡി.വൈ. പാട്ടീല്‍ സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ.മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ ഡിസംബര്‍ 28, 30, ജനുവരി രണ്ട് തീയതികളിലാണ് ഏകദിന മത്സരങ്ങള്‍. നേരത്തേ ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ അഞ്ചു വിക്കറ്റ് വീഴ്ത്തിയ ശ്രേയങ്ക പാട്ടീലിന് ആദ്യമായി ഏകദിന ടീമിലേക്കും ക്ഷണം ലഭിച്ചു. അവസാന മത്സരത്തില്‍ കളിയിലെ താരവുമായിരുന്നു.

ടി20 ടീം: ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), സ്മൃതി മന്ദാന (വൈസ് ക്യാപ്റ്റന്‍), ജെമിമ റോഡ്രിഗസ്, ഷഫാലി വര്‍മ, ദീപ്തി ശര്‍മ, യസ്തിക ഭാട്ടിയ (വിക്കറ്റ് കീപ്പര്‍), റിച്ച ഘോഷ് (വിക്കറ്റ് കീപ്പര്‍), അമന്‍ജോത് കൗര്‍, ശ്രേയങ്ക പാട്ടീല്‍, മന്നത്ത് കശ്യപ്, സൈക ഇസാഖ്, രേണുക സിങ്, ടൈറ്റസ് സധു, പൂജ വസ്ത്രാകര്‍, കനിക അഹൂജ, മിന്നു മണി.

]]>
ലോകകപ്പ് 2023; പരിക്കേറ്റ ഹർദിക് പാണ്ഡ്യക്ക് പകരം കെ എൽ രാഹുൽ വൈസ് ക്യാപ്റ്റൻ ആകും https://malayalees.ch/kl-rahul-appointed-as-indian-team-vice-captain/ Sat, 04 Nov 2023 11:40:40 +0000 https://malayalees.ch/?p=90609
ഹാർദിക് പാണ്ഡ്യ കണങ്കാലിന് പരിക്കേറ്റതിനെ തുടർന്ന് ലോകകപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യൻ ടീമിന്റെ വൈസ് ക്യാപ്റ്റനായി കെഎൽ രാഹുലിനെ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) നിയമിച്ചു. പരിക്കേറ്റതിനെ തുടർന്ന് ലോകകപ്പിലെ മത്സരങ്ങൾ പാണ്ഡ്യയ്ക്ക് നഷ്ടമാകും. ടൂർണമെന്റിന്റെ ബാക്കി മത്സരങ്ങളിൽ നിന്ന് പാണ്ഡ്യ പുറത്തായതോടെ, സീനിയർ സെലക്ഷൻ കമ്മിറ്റി രാഹുലിനെ വൈസ് ക്യാപ്റ്റൻ ആയി നിയമിക്കുകയായിരുന്നു.

കാൽക്കുഴയ്‌ക്കേറ്റ പരുക്കിൽ നിന്ന് മുക്തനാവാത്തതാണ് പാണ്ഡ്യക്ക് തിരിച്ചടിയായത്. പേസർ പ്രസിദ്ധ് കൃഷ്‌ണയെ പകരക്കാരനായി ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ബംഗ്ലാദേശിനെതിരെ പൂനെയിൽ നടന്ന മത്സരത്തിനിടെ പരുക്കേറ്റ ഹാർദിക് പാണ്ഡ്യക്ക് ന്യൂസിലൻഡിനും ഇംഗ്ലണ്ടിനും എതിരായ ഇന്ത്യയുടെ മത്സരങ്ങൾ നഷ്‌ടമായിരുന്നു.

സെമി ഫൈനലിന് മുമ്പായി ഹാർദിക് കളിക്കളത്തിലേക്ക് തിരിച്ചെത്തുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ, സെമി ഫൈനലിന് ഒരുങ്ങുന്ന ടീം ഇന്ത്യയെ സംബന്ധിച്ചടുത്തോളം കനത്ത തിരിച്ചടിയാണ് ഹാർദിക് പാണ്ഡ്യയുടെ അഭാവം. ഞായറാഴ്ച ദക്ഷിണാഫ്രിക്കയുമായിട്ടാണ് ഇന്ത്യയുടെ അടുത്ത ലോകകപ്പ് മത്സരം. സെമി ബെർത്ത് ഉറപ്പിച്ച സാഹചര്യത്തിൽ ഇന്ത്യയെ സംബന്ധിച്ചടുത്തോളം മത്സരഫലം നിർണായകമല്ല.

]]>
കണങ്കാലിനേറ്റ പരുക്ക്; ഹർദിക് പാണ്ഡ്യക്ക് അടുത്ത മത്സരവും നഷ്ടമായേക്കും https://malayalees.ch/hardik-pandya-to-miss-two-more-games-due-to-injury/ Wed, 25 Oct 2023 08:45:50 +0000 https://malayalees.ch/?p=90035 ബംഗ്ലാദേശിനെതിരായ മത്സരത്തിനിടെ പരിക്കേറ്റ ഹർദിക് പാണ്ഡ്യക്ക് അടുത്ത മത്സരവും നഷ്ടമായേക്കും. ഞായറാഴ്ച ലഖ്നൗവിൽ നടക്കുന്ന മത്സരത്തിൽ ഹർദിക് ഉണ്ടാകില്ലെന്ന് ബിസിസിഐ അറിയിച്ചതായി റിപ്പോർട്ട്. അടുത്ത രണ്ടു മത്സരങ്ങൾക്കൂടി പാണ്ഡ്യയ്ക്ക് നഷ്ടമാകാൻ സാധ്യതയുണ്ട്. താരത്തിന് ഗുരുതരമായ പ്രശ്നങ്ങളൊന്നുമില്ലെന്നും ബിസിസിഐ അറിയിച്ചു.

ബാംഗ്ലൂരിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ ചികിത്സയിലാണ് താരം ഇപ്പോൾ. ഇന്ത്യൻ ടീം വിജയക്കുതിപ്പിൽ മുന്നേറുന്ന സാഹചര്യത്തിൽ സെമിയിലെത്താൻ പൂർണമായും ഫിറ്റായ പാണ്ഡ്യയെയാണ് ആഗ്രഹിക്കുന്നതെന്ന് ടീം മാനേജ്‌മെന്റ് പറഞ്ഞു. പരുക്ക് ഒക്‌ടോബർ 22-ന് ധർമശാലയിൽ നടന്ന ന്യൂസിലൻഡിനെതിരായ മത്സരം പാണ്ഡ്യയ്ക്ക് നഷ്ടമായിരുന്നു. പാണ്ഡ്യ ലഖ്‌നൗവിൽ ഇന്ത്യൻ ടീമിനൊപ്പം ചേരുമെന്ന് ആദ്യം പ്രതീക്ഷിച്ചിരുന്നെങ്കിലും പരുക്ക് പൂർണമായി മാറിയ ശേഷം മാത്രമായിരിക്കും താരം ടീമിനൊപ്പം ചേരുക.

ഇംഗ്ലണ്ടിൽ നിന്നുളള വിദഗ്ദ ഡോക്ടർ പാണ്ഡ്യയെ ചികിത്സിക്കുന്നുണ്ട്. ബംഗ്ലാദേശിനെതിരായ മത്സരത്തിലാണ് താരത്തിന് പരിക്കേറ്റത്. മത്സരത്തിന്റെ 9ആം ഓവറിലായിരുന്നു സംഭവം. ആദ്യ ബൗളിംഗ് ചേഞ്ചുമായി എത്തിയ പാണ്ഡ്യ ലിറ്റൺ ദാസിന്റെ ഒരു സ്‌ട്രൈറ്റ് ഡ്രൈവ് കാലുകൊണ്ട് തടയാൻ ശ്രമിക്കുന്നതിനിടെ നിലത്തുവീഴുകയായിരുന്നു. കാലിനു പരുക്കേറ്റ താരം മൂന്ന് പന്ത് മാത്രമെറിഞ്ഞ് മടങ്ങുകയായിരുന്നു.

]]>
സഞ്ജു സാംസണ്‍ ടീമിലില്ല; ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു https://malayalees.ch/bcci-declares-team-india-squad-for-icc-odi-world-cup-2023/ Tue, 05 Sep 2023 10:59:39 +0000 https://malayalees.ch/?p=87273 ഐസിസി ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരമായ സഞ്ജു സാംസണിനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. 15 അംഗ സ്‌ക്വാഡിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാറാ കെ എല്‍ രാഹുല്‍ തിരിച്ചെത്തിയപ്പോള്‍ ഇഷാന്‍ കിഷനാണ് ലോകകകപ്പ് ടീമിലെ ബാക്ക് അപ്പ് വിക്കറ്റ് കീപ്പറായെത്തും രോഹിത് ശര്‍മയാണ് ടീമിനെ നയിക്കുക. വൈസ് ക്യാപ്റ്റന്‍ ഹാര്‍ദിക പാണ്ഡ്യയാണ്.

ഏഷ്യാ കപ്പില്‍ കളിക്കുന്ന ടീമിലെ മൂന്ന് താരങ്ങളെ ഒഴിവാക്കിയുള്ള ടീമാണ് ഏകദിന ലോകകപ്പിനായി പ്രഖ്യാപിച്ചരിക്കുന്നത്. സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അജിത് അഗാര്‍ക്കറും ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ചേര്‍ന്നാണ് ടീമിനെ പ്രഖ്യാപിച്ചത്.

സൂര്യകുമാര്‍ യാദവും പരുക്കുമാറിയെത്തുന്ന ശ്രേയസ് അയ്യരും ലോകകപ്പ് കളിക്കും. നാല് പേസര്‍മാരാണു ടീമിലുള്ളത്. ജസ്പ്രീത് ബുമ്ര എന്നിവരെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. യുസ്‌വേന്ദ്ര ചെഹല്‍, തിലക് വര്‍മ എന്നിവരും ലോകകപ്പ് ടീമില്‍ ഇല്ല.

ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ(C), ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍, കെ എല്‍ രാഹുല്‍, ഹാര്‍ദ്ദിക് പാണ്ഡ്യ(VC), സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, ഷാര്‍ദ്ദുല്‍ താക്കൂര്‍, ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ്.

]]>
അതിനിര്‍ണായകം; ഇന്ത്യയ്ക്കിന്ന് ജീവന്‍ മരണ പോരാട്ടം https://malayalees.ch/ind-vs-wi-3rd-t20-cricket-match-updates/ Tue, 08 Aug 2023 09:35:20 +0000 https://malayalees.ch/?p=85824 അതിനിര്‍ണായക മത്സരത്തിന് ഇന്ത്യ ഇന്നിറങ്ങുന്നു. വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ മൂന്നാമത്തെ മത്സരത്തിനിറങ്ങുമ്പോള്‍ വിജയമെന്നതിനപ്പുറം മറ്റൊന്നും ഇന്ത്യന്‍ ചിന്തകളില്‍ ഉണ്ടാകാനിടയില്ല. ഈ മത്സരത്തിലെ തോല്‍വി പരമ്പര നഷ്ടത്തിന് കാരണമാകും. ആദ്യ രണ്ട് മത്സരങ്ങളും കരീബിയന്‍ കരുത്തിന് മുന്നില്‍ ഇന്ത്യ അടിയറവെച്ചിരുന്നു. പേരുകേട്ട ഇന്ത്യന്‍ ബാറ്റിംഗ് നിര പെരുമയ്‌ക്കൊത്തുയരാത്തതാണ് ഇന്ത്യയെ വലയ്ക്കുന്നത് ഈമത്സരത്തില്‍ തിരിച്ച് വരവുണ്ടാകുമെന്നുള്ള പ്രതീക്ഷയിലാണ് ആരാധകര്‍.

അവസാന രണ്ട് മത്സരങ്ങളിലെ ടീമില്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടാകാനിടയില്ല. ഹര്‍ദിക് പാണ്ട്യ നയിക്കുന്ന ടീമില്‍ മലയാളി താരം സഞ്ജു സാംസണ്‍ തുടരാന്‍ സാധ്യതയുണ്ട് .കഴിഞ്ഞ രണ്ട് മത്സരങ്ങളിലും കാര്യമായി സ്‌കോര്‍ ചെയ്യാന്‍ കഴിയാതെ പോയ സഞ്ജുവിന് നിര്‍ണായകമാണ് മൂന്നാം ടി20 കഴിഞ്ഞ മത്സരത്തില്‍ വിന്‍ഡീസ് ബൗളര്‍മാരുടെ പ്രഹരം കണക്കിന് ലഭിച്ച ആര്‍ഷദീപ് സിംഗിനെ മാറ്റാനും സാധ്യതയുണ്ട്.

2016 ന് ശേഷം വിന്‍ഡീസിനോട് പരമ്പര തോറ്റിട്ടില്ലാത്ത ഇന്ത്യയ്ക്ക് നാണക്കേടിന്റെ റെക്കോര്‍ഡ് സംഭവിക്കുമോ എന്ന ആശങ്കയും ആരാധകര്‍ക്കും താരങ്ങള്‍ക്കുമുണ്ട്. ആദ്യ രണ്ട് ടി20 കളിലെ തോല്‍വി രാഹുല്‍ ദ്രാവിഡെന്ന പരിശീലകനെ പുറത്തക്കണമെന്ന സാമൂഹ്യ മാധ്യമങ്ങളിലെ മുറവിളിയ്ക്കും കാരണമാക്കിയിട്ടുണ്ട്.

]]>
‘സഞ്ജുവിന്റെ അഗ്രസീവ് പ്ലേ അതിഗംഭീരം’: മലയാളി താരത്തെ പ്രശംസിച്ച് ഗ്ലെൻ മഗ്രാത്ത് https://malayalees.ch/glenn-mcgrath-praises-sanju-samson/ Fri, 04 Aug 2023 05:11:35 +0000 https://malayalees.ch/?p=85599 കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തെയും സഞ്ജു സാംസണെയും പ്രശംസിച്ച് മുൻ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം ഗ്ലെൻ മഗ്രാത്ത്. അന്താരാഷ്ട്ര മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കാൻ ഏറ്റവും മികച്ച സ്റ്റേഡിയമാണ് കരിവട്ടമെന്ന് മഗ്രാത്ത് പറഞ്ഞു. ഈ വരുന്ന ലോകകപ്പിൽ അവസാന നാലിൽ എത്തുന്ന ടീമുകളെക്കുറിച്ചും മഗ്രാത്ത് പ്രവചിച്ചു.

കേരളത്തിലെ യുവ ഫാസ്റ്റ് ബൗളർമാർക്കായി എംആർഎഫ് പേസ് ഫൗണ്ടേഷനും കേരള ക്രിക്കറ്റ് അസോസിയേഷനും ചേർന്ന് സംഘടിപ്പിക്കുന്ന ക്യാമ്പിന്റെ ഭാഗമായാണ് ഗ്ലെൻ മഗ്രാത്ത് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ എത്തിയത്. ഈ വർഷത്തെ ലോകകപ്പിൽ ഇന്ത്യ, ഓസ്ട്രേലിയ, ഇംഗ്ലണ്ട്, പാകിസ്ഥാൻ എന്നിവർക്കാണ് ഏറ്റവും കൂടുതൽ സാധ്യതകളുള്ളതെന്ന് മഗ്രാത്ത് പറഞ്ഞു. ന്യൂസിലൻഡിനെയും എഴുതിത്തള്ളാനാകില്ല.

ഇന്ത്യയുടെ പേസ് സൂപ്പർ താരം ജസ്പ്രീത് ബുംറയെയും കേരളത്തിന്റെ അഭിമാനമായ സഞ്ജു സാംസണെയും അദ്ദേഹം പ്രശംസിച്ചു. ഗ്രീൻഫീൽഡ് സ്റ്റേഡിയത്തെക്കുറിച്ചും അദ്ദേഹം വാചാലനായി. സഞ്ജു മികച്ച താരമാണ്. സഞ്ജുവിന്റെ അഗ്രസീവ് പ്ലേ ഗംഭീരമാണ്. ഇന്ത്യൻ ബൗളിംഗിലെ അതുല്യ പ്രതിഭയാണ് ബുംറ. അസാധാരണമായ ബൗളിംഗ് ശൈലിയും വേഗതയും താരത്തെ മറ്റുള്ളവരിൽ നിന്ന് വേറിട്ടു നിർത്തുന്നു. താൻ ബുംറയുടെ ആരാധകനാണെന്നും മഗ്രാത്ത് പറഞ്ഞു. മൂന്നു ദിവസം നീണ്ടുനിൽക്കുന്ന ക്യാമ്പ് നാളെ സമാപിക്കും.

]]>
ഇന്ത്യ വിൻഡീസ് രണ്ടാം ഏകദിനം ഇന്ന്; സൂര്യകുമാർ യാദവിനെ പുറത്താക്കുമോ? https://malayalees.ch/west-indies-vs-india/ Sat, 29 Jul 2023 05:36:16 +0000 https://malayalees.ch/?p=85233 ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള ഏകദിന പരമ്പരയിലെ രണ്ടാം മത്സരം ഇന്ന്. കെൻസിംഗ്ടൺ ഓവലിൽ വൈകിട്ട് ഏഴ് മണി മുതലാണ് മത്സരം. മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയിലെ ആദ്യ മത്സരം ഇന്ത്യ ജയിച്ചിരുന്നു. ഇന്നത്തെ മത്സരവും ജയിച്ച് പരമ്പര സ്വന്തമാക്കാനാണ് ടീം ഇന്ത്യ ലക്ഷ്യമിടുന്നത്. അതേസമയം ടീമിൽ മാറ്റം വരുത്താൻ ക്യാപ്റ്റൻ രോഹിത് ശർമ തയ്യാറാവുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.

പരമ്പരയിലെ ആദ്യ മത്സരം 5 വിക്കറ്റിന് ജയിച്ച ഇന്ത്യ നിലവിൽ 1-0ന് മുന്നിലാണ്. മത്സരം ജയിച്ചെങ്കിലും ഇന്ത്യൻ ബാറ്റിംഗ് നിര വളരെ മോശം പ്രകടനമാണ് കാഴ്ച്ച വെച്ചത്. വെസ്റ്റ് ഇൻഡീസ് ഉയർത്തിയ 115 റൺസ് വിജയലക്ഷ്യം മറികടക്കാൻ ഇന്ത്യക്ക് അഞ്ച് വിക്കറ്റുകൾ നഷ്ടപ്പെടേണ്ടി വന്നു. ചെറിയ സ്‌കോറായതിനാൽ വിരാട്‌ കോലി ബാറ്റിംഗിന് ഇറങ്ങിയിരുന്നില്ല. രോഹിത്‌ ശർമ ഏഴാമനായാണ്‌ എത്തിയത്‌. ബൗണ്ടറി പായിച്ച്‌ ക്യാപ്‌റ്റൻ ജയമൊരുക്കുകയായിരുന്നു. 22.5 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 118 റൺസാണ് ടീം നേടിയത്.

അതേസമയം ടി20 ക്രിക്കറ്റിൽ തന്റെ കഴിവ് തെളിയിച്ച സൂര്യകുമാർ യാദവ് ഇതുവരെ ഏകദിന ക്രിക്കറ്റിൽ തന്റെ മുദ്ര പതിപ്പിച്ചിട്ടില്ല. 50 ഓവർ ഫോർമാറ്റിൽ സൂര്യയുടെ പ്രകടനം തികച്ചും നിരാശാജനകമാണ്. മോശം റെക്കോർഡ് ഉണ്ടായിരുന്നിട്ടും, വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ഏകദിനത്തിൽ രോഹിത് ശർമ സൂര്യയ്ക്ക് അവസരം നൽകി. ഈ അവസരം മുതലെടുക്കാൻ ടി20യിലെ നമ്പർ-1 ബാറ്റ്സ്മാന് കഴിഞ്ഞില്ല.

ഇത്തരമൊരു സാഹചര്യത്തിൽ രണ്ടാം ഏകദിനത്തിൽ സഞ്ജുവിനെ കളിപ്പിക്കുമെന്ന അഭ്യൂഹങ്ങൾ പരക്കുന്നുണ്ട്. എന്നാൽ ഏകദിന ക്രിക്കറ്റ്‌ ലോകകപ്പ്‌ അടുത്തുനിൽക്കെ കൂടുതൽ പരീക്ഷണങ്ങളിലേക്ക്‌ ഇന്ത്യ കടന്നേക്കില്ലെന്നാണ് റിപ്പോർട്ടുകൾ. ടി20 ക്രിക്കറ്റിൽ സൂര്യ സാംസണേക്കാൾ മുന്നിലായിരിക്കാം, എന്നാൽ ഏകദിന ക്രിക്കറ്റിൽ സാംസണിന്റെ കണക്കുകൾ അദ്ദേഹത്തെക്കാൾ മികച്ചതാണ്. വേഗത കുറഞ്ഞ വെസ്റ്റ് ഇൻഡീസ് പിച്ചിൽ സ്പിന്നർമാരാണ് രോഹിത്തിന്റെ ആയുധം.

രണ്ടാം ഏകദിനത്തിൽ മൂന്നാം സ്പിന്നർക്ക് അവസരം ലഭിച്ചേക്കും. അങ്ങനെയെങ്കിൽ ശാർദുൽ താക്കൂറിനെ പുറത്തിരുത്തി യുസ്വേന്ദ്ര ചാഹലിന് അവസരം ലഭിക്കും. ആദ്യ ഏകദിനത്തിൽ മുഹമ്മദ് സിറാജിന്റെ അഭാവത്തിൽ മുകേഷ് കുമാറിനും ഉംറാൻ മാലിക്കിനുമൊപ്പം ഹാർദിക് പാണ്ഡ്യയും ഷാർദുൽ താക്കൂറും ചേർന്നാണ് ഇന്ത്യൻ പേസ് ആക്രമണം കൈകാര്യം ചെയ്തത്. ഇവരെല്ലാം ടീമിന് മികച്ച തുടക്കം നൽകിയെങ്കിലും സ്പിന്നർമാർ എത്തിയതോടെ വിൻഡീസിന്റെ ഇന്നിങ്‌സ് തകർച്ചയിൽ അവസാനിച്ചു. ജഡേജ മൂന്നും കുൽദീപ് നാലും വിക്കറ്റ് വീഴ്ത്തി.

]]>
’14 ആം വയസിൽ എച്ച്ഐവി ടെസ്റ്റ് നടത്തി, ഫലം നെഗറ്റീവായതോടെ ആശ്വാസം ലഭിച്ചു’; ശിഖർ ധവാൻ https://malayalees.ch/shikhar-dhawan-took-hiv-test-when-he-was-14-years-old/ Mon, 27 Mar 2023 12:05:31 +0000 https://malayalees.ch/?p=78702 തൻ്റെ ആദ്യ ടാറ്റൂവിന് പിന്നാലെ രസകരമായ അനുഭവം പങ്കുവച്ച് ഇന്ത്യൻ ഓപ്പണർ ശിഖർ ധവാൻ. 14 വയസ്സുള്ളപ്പോഴാണ് ആദ്യമായി പച്ചകുത്തിയതെന്നും, അതിന് ശേഷം താൻ ആകെ പേടിച്ച് വിരണ്ടുപോയെന്നും ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ ധവാൻ വെളിപ്പെടുത്തി.

‘മണാലി യാത്രയ്ക്കിടെ 14 ആം വയസിലാണ് ആദ്യമായി പച്ചകുത്തുന്നത്. പുറകിലായി ഒരു സ്കോർപ്പിയോ ചിത്രമാണ് ആദ്യത്തെ ടാറ്റൂ. വീട്ടുകാരെ അറിയിക്കാതെയായിരുന്നു പച്ചകുത്തൽ. 4 മാസത്തോളം വീട്ടുകാരിൽ നിന്നും വിവരം മറച്ചുവച്ചു. ടാറ്റൂ കുത്തിയ കാര്യം അച്ഛൻ കണ്ടുപിച്ച ദിവസം എനിക്ക് നല്ല അടി കിട്ടി. എന്നാൽ പിന്നീട് ടാറ്റൂ ചെയ്തതിനെക്കുറിച്ച് ഓർത്ത് അൽപ്പം ഭയപ്പെട്ടു’ – ധവാൻ പറയുന്നു.

‘പലർക്കും ടാറ്റൂ കുത്താൻ ഉപയോഗിച്ച സൂചി കൊണ്ടല്ലേ എനിക്കും പച്ചകുത്തിയതെന്ന് ചിന്തിക്കാൻ തുടങ്ങി. പേടി വർദ്ധിച്ചതോടെ ഞാൻ എച്ച്ഐവി ടെസ്റ്റ് നടത്തി. ഫലം നെഗറ്റീവായതോടെയാണ് സമാധാനമായത്. അതിനു ശേഷം ശിവന്റെയും അർജുനന്റെയും ചിത്രങ്ങൾ കൂടി പച്ചകുത്തി’- ആജ് തക്കിന് നൽകിയ അഭിമുഖത്തിൽ ധവാൻ പറഞ്ഞു. ശുബ്മാൻ ടെസ്റ്റിലും ടി20യിലും മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ടെന്നും താൻ സെലക്ടറായിരുന്നെങ്കിൽ ശുഭ്മാന് കൂടുതൽ അവസരം നൽകുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

]]>
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് യോഗ്യത നേടി ഓസ്‌ട്രേലിയ; മൂന്നാം ടെസ്റ്റിൽ ഇന്ത്യയെ തോൽപ്പിച്ചു https://malayalees.ch/world-test-championship-final-australia-book-ticket-for-summit-clash-at-the-oval-with-indore-test-win/ Fri, 03 Mar 2023 09:26:30 +0000 https://malayalees.ch/?p=77290 സ്വയം കുഴിച്ച കുഴിയിൽ വീണ് ടീം ഇന്ത്യ. മൂന്നാം ടെസ്റ്റിൽ ഓസ്‌ട്രേലിയക്ക് ആധികാരിക ജയം. 76 റൺസ് പിന്തുടർന്ന ഓസീസ് ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയലക്ഷ്യം മറികടന്നു. ഇൻഡോറിലെ മികച്ച വിജയത്തോടെ ഈ വർഷം ജൂണിൽ ഇംഗ്ലണ്ടിലെ ഓവലിൽ നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് ഓസ്‌ട്രേലിയ യോഗ്യത നേടി. അതേസമയം തോറ്റെങ്കിലും 4 മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യൻ ടീം 2-1ന് മുന്നിലാണ്.

https://18920e5f4b557ebec9f424e533b2effd.safeframe.googlesyndication.com/safeframe/1-0-40/html/container.html

76 റൺസ് വിജയലക്ഷ്യം 18.1 ഓവറിൽ മറികടന്ന് മൂന്നാം ടെസ്റ്റിന്റെ മൂന്നാം ദിനം ഉച്ചഭക്ഷണത്തിന് മുമ്പ് ഓസ്‌ട്രേലിയ മത്സരം അവസാനിപ്പിച്ചു. ട്രാവിസ് ഹെഡും മാർനസ് ലാബുഷാഗ്നെയുമാണ് ജയം ഒരുക്കിയത്. ട്രാവിസ് പുറത്താകാതെ 53 പന്തിൽ 49 റൺസ് നേടിയപ്പോൾ ലാബുഷാഗ്നെ പുറത്താകാതെ 28 റൺസെടുത്തു. ഉസ്മാന്‍ ഖവാജയെ ആർ അശ്വിൻ പുറത്താക്കി. നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ടീം ഇന്ത്യ 109 റൺസിന് പുറത്തായി.

മറുപടിയായി കംഗാരുക്കൾ ഒന്നാം ഇന്നിംഗ്‌സിൽ 197 റൺസ് നേടി 88 റൺസിന്റെ ലീഡ് നേടി. ചേതേശ്വർ പൂജാര ഒഴികെ, രണ്ടാം ഇന്നിംഗ്‌സിലും ഇന്ത്യൻ ബാറ്റ്‌സ്മാൻമാർ നിരാശപ്പെടുത്തിയതോടെ ടീം മുഴുവനും 163 റൺസിന് പുറത്താവുകയായിരുന്നു. രണ്ട് വർഷത്തിന് ശേഷം സ്വന്തം തട്ടകത്തിൽ ഇന്ത്യയുടെ ആദ്യ തോൽവിയാണിത്. നേരത്തെ 2021ൽ സ്വന്തം മണ്ണിൽ ഇംഗ്ലണ്ടിനോട് ടീം ഇന്ത്യക്ക് പരാജയം ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. നാലാം ടെസ്റ്റ് മാർച്ച് 9 മുതൽ അഹമ്മദാബാദിൽ നടക്കും.

]]>
ഇൻഡോർ ടെസ്റ്റിൽ ഇന്ത്യക്ക് ബാറ്റിംഗ് തകർച്ച https://malayalees.ch/ind-vs-aus-3rd-test-live-score/ Wed, 01 Mar 2023 11:43:23 +0000 https://malayalees.ch/?p=77142 ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇൻഡോറിൽ നടക്കുന്ന മൂന്നാം ടെസ്റ്റിൽ ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യക്ക് തകർച്ച. ആദ്യ ദിനം ഉച്ചഭക്ഷണത്തിനായി പിരിയുമ്പോൾ 84 റൺസിന് 7 വിക്കറ്റ് എന്ന നിലയിൽ പതറുകയാണ് ടീം. ആദ്യ സെഷനിൽ ഓസ്ട്രേലിയൻ സ്പിന്നർമാർ കത്തിക്കയറുകയായിരുന്നു.

ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ രോഹിതിന്റെ പ്രതീക്ഷകളാകെ തെറ്റിക്കുന്ന പ്രകടനമാണ് ഓസ്‌ട്രേലിയൻ സ്പിന്നർമാർ പുറത്തെടുത്തത്. 45 റൺസെടുക്കുന്നതിനിടെ ഇന്ത്യക്ക് അഞ്ച് വിക്കറ്റുകൾ നഷ്ടമായി. രോഹിത് ശർമ(12), ശുഭ്മാൻ ഗിൽ(21), ശ്രേയസ് അയ്യർ(0), ചേതേശ്വര് പൂജാര(1), രവീന്ദ്ര ജഡേജ(4), വിരാട് കോലി(22), കെ.എസ് ഭരത്(17) എന്നിവർ അനായാസം കീഴടങ്ങി.

ആറ് റൺസുമായി അക്‌സർ പട്ടേലും ഒരു റണ്ണുമായി ആർ അശ്വിനുമാണ് ക്രീസിൽ. പ്ലെയിങ് ഇലവനിൽ രണ്ട് മാറ്റങ്ങളാണ് ഇന്ത്യ വരുത്തിയിരിക്കുന്നത്. ഓപ്പണർ കെ.എൽ രാഹുലിന് പകരം ശുഭ്മാൻ ഗില്ലിന് അവസരം ലഭിച്ചപ്പോൾ മുഹമ്മദ് ഷമിക്ക് പകരം ഉമേഷ് യാദവിനെ ടീമിൽ ഉൾപ്പെടുത്തി. പേസർ മിച്ചൽ സ്റ്റാർക്കും ഓൾറൗണ്ടർ കാമറൂൺ ഗ്രീനും ഓസ്‌ട്രേലിയൻ ടീമിൽ തിരിച്ചെത്തി. സ്റ്റീവ് സ്മിത്താണ് ഓസ്‌ട്രേലിയൻ ടീമിന്റെ നായകൻ.

]]>