indian cinema – malayalees.ch https://malayalees.ch Malayalam Online News Portal Tue, 05 May 2020 08:20:40 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png indian cinema – malayalees.ch https://malayalees.ch 32 32 ലോക്ഡൌണ്‍ മൂലം ദുരിതത്തിലായ ആയിരം കുടുംബങ്ങള്‍ക്ക് അരിയും പച്ചക്കറികളും നല്‍കി സല്‍മാന്‍ ഖാന്‍ https://malayalees.ch/salman-khan-provided-vegetables-and-grains-to-over-1000-families-living-close-to-his-panvel-farmhouse/ Tue, 05 May 2020 08:20:30 +0000 https://malayalees.ch/?p=25139 ഫാം ഹൌസിന് സമീപം താമസിക്കുന്നവര്‍ക്കാണ് താരം അവശ്യസാധനങ്ങള്‍ നല്‍കിയത്

ലോക്ഡൌണ്‍ മൂലം ബുദ്ധിമുട്ടുന്ന ആയിരം പാവപ്പെട്ട കുടുംബങ്ങള്‍ക്ക് പച്ചക്കറികളും ഭക്ഷ്യധാന്യങ്ങളുമെത്തിച്ച് ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍. നിലവില്‍ പന്‍വേലിലെ ഫാം ഹൗസിലാണ് കുടുംബത്തോടൊപ്പം സല്‍മാന്‍ താമസിക്കുന്നത്. ഫാം ഹൌസിന് സമീപം താമസിക്കുന്നവര്‍ക്കാണ് താരം അവശ്യസാധനങ്ങള്‍ നല്‍കിയത്.

സല്‍മാന്റെ കുടുംബത്തോടൊപ്പമാണ് കാമുകി യൂലിയ വന്തൂരും നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസും താമസിക്കുന്നത്. കാളവണ്ടികളിലും ട്രക്കുകളിലും മറ്റു വാഹനങ്ങളിലുമായി ലോക്ഡൗണില്‍ കഷ്ടപ്പെടുന്ന ആളുകള്‍ക്ക് പലചരക്ക് സാധനങ്ങള്‍ അയക്കുന്ന താരത്തിന്റെയും കുടുംബാംഗങ്ങളുടെയും വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. യൂലിയെയും ജാക്വിലിനെയും കുടുംബാംഗങ്ങളും വീഡിയോയിലുണ്ട്. അരി, മറ്റ് ഭക്ഷ്യധാന്യങ്ങള്‍, മുട്ട എന്നിവയാണ് പാവപ്പെട്ടവര്‍ക്കായി താരം നല്‍കിയതെന്ന് മുംബൈ മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.മാർച്ചിൽ ലോക്ക്ഡൗൺ ആരംഭിക്കുന്നതിനുമുമ്പ് താരം പൻവേൽ ഫാം ഹൌസിലേക്ക് മാറിയിരുന്നു.

പ്രദേശവാസികള്‍ക്കായി സല്‍മാന്‍ ഖാന്‍ സോപ്പുകളും സാനിറ്റൈസറുകളും ശേഖരിച്ച് വിതരണം ചെയ്തിരുന്നു. എന്തെങ്കിലും അത്യാവശ്യമുണ്ടെങ്കില്‍ തന്നെ സമീപിക്കാനാണ് സല്ലു ജനങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ലോക്ഡൗണ്‍ കാലത്ത് പാവങ്ങള്‍ക്ക് ഭക്ഷണമെത്തിക്കാനായി ‘അന്നാ ദാന്‍’ ചലഞ്ച് ഏറ്റെടുക്കണമെന്ന് സല്‍മാന്‍ ഖാന്‍ അഭ്യര്‍ഥിച്ചിരുന്നു. 25000 ദിവസ വേതനക്കാര്‍ക്കും സല്‍മാന്‍ സഹായധനം നല്‍കിയിരുന്നു. കല്യാണിലുള്ള ഒരു ചേരി സന്ദര്‍ശിച്ച് അവിടെയും താരം അവശ്യസാധനങ്ങളെത്തിച്ചിരുന്നു. സല്‍മാന്റെ പിതാവ് സലിംഖാനും സേവന പ്രവര്‍ത്തനങ്ങളുമായി മുന്നില്‍ തന്നെയുണ്ട്.

]]>