Indian army – malayalees.ch https://malayalees.ch Malayalam Online News Portal Tue, 19 Sep 2023 07:22:24 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Indian army – malayalees.ch https://malayalees.ch 32 32 അനന്ത്നാഗ് ഏറ്റുമുട്ടൽ: ഭീകരർക്കായുള്ള തിരച്ചിൽ ഏഴാം ദിവസത്തിലേക്ക് https://malayalees.ch/anantnag-encounter-search-for-terrorists-enters-seventh-day/ Tue, 19 Sep 2023 07:22:19 +0000 https://malayalees.ch/?p=88004 ജമ്മു കശ്മീരിലെ അനന്ത്നാഗ് ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച സൈനികന്റെ മൃതദേഹം കണ്ടെടുത്തു. ഇതോടെ ഓപ്പറേഷനിൽ വീരമൃത്യു വരിച്ച സുരക്ഷാ സൈനികരുടെ എണ്ണം അഞ്ചായി. അതേസമയം കൊക്കർ നാഗിൽ ഭീകരർക്കായുള്ള തിരച്ചിൽ ഏഴാം ദിവസത്തിലേക്ക് കടന്നു. മൂന്ന് ഭീകരരെ സൈന്യം വളഞ്ഞിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് ഏറ്റുമുട്ടലിനിടെ കാണാതായ സൈനികന്റെ മൃതദേഹം കണ്ടെത്തിയത്. ശിപായി പ്രദീപ് സിംഗിനാണ് ജീവൻ നഷ്ടമായത്. ഏഴുവർഷമായി സൈന്യത്തിൽ സേവനമനുഷ്ഠിച്ച 27 കാരനായ പ്രദീപ് പഞ്ചാബിലെ പട്യാല സ്വദേശിയാണ്. സെപ്റ്റംബർ 13 മുതലാണ് പ്രദീപിനെ കാണാതായത്.

അതേസമയം, കൊക്കർനാഗ് വനത്തിൽ നിന്ന് രണ്ട് ഭീകരരുടെ കത്തിക്കരിഞ്ഞ മൃതദേഹങ്ങൾ കണ്ടെത്തി. മൃതദേഹങ്ങൾ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. സുരക്ഷാസേന ഡിഎൻഎ പരിശോധന നടത്തിയേക്കും. മൃതദേഹങ്ങളിൽ ഒന്ന് ലഷ്കർ കമാൻഡർ ഉസൈർ ഖാന്റേതാകാമെന്നാണ് സൂചന. അനന്ത്‌നാഗ് ജില്ലയിൽ കഴിഞ്ഞ ഏഴ് ദിവസമായി തുടരുന്ന കൊക്കർനാഗ് തീവ്രവാദ വിരുദ്ധ ഓപ്പറേഷൻ കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും ദൈർഘ്യമേറിയ ഓപ്പറേഷനാണ്.

]]>
ജമ്മു കശ്മീരിലെ പൂഞ്ചിൽ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി സൈന്യം https://malayalees.ch/infiltration-bid-foiled-along-loc-in-jammu-and-kashmirs-poonch/ Mon, 07 Aug 2023 05:04:17 +0000 https://malayalees.ch/?p=85737 ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി സുരക്ഷാ സേന. ജില്ലയിലെ ദിഗ്വാർ ഉപമേഖലയിലെ നിയന്ത്രണരേഖയിൽ രണ്ടിലധികം പാക് ഭീകരർ നുഴഞ്ഞുകയറാൻ ശ്രമിച്ചതായാണ് പ്രാഥമിക റിപ്പോർട്ട്. ഒരു ഭീകരനെ സൈന്യം വധിച്ചു. ജമ്മു കശ്മീരിലെ നിയന്ത്രണരേഖയിൽ കഴിഞ്ഞ ഏതാനും മണിക്കൂറുകൾക്കുള്ളിൽ നടക്കുന്ന രണ്ടാമത്തെ നുഴഞ്ഞുകയറ്റ ശ്രമമാണിത്.

ഭീകരരുടെ നീക്കത്തെക്കുറിച്ച് വിവരം ലഭിച്ചതിനെ തുടർന്ന് സുരക്ഷാ സേന നടത്തിയ തെരച്ചിലിലാണ് നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തിയത്. സ്ഥലത്ത് തെരച്ചിൽ നടക്കുകയാണ്. മൂന്ന് പാക് ഭീകരർ നുഴഞ്ഞുകയറാൻ ശ്രമിച്ചതായാണ് പ്രാഥമിക റിപ്പോർട്ട്. അതേസമയം, സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി ജമ്മു കശ്മീരിൽ വൻ ഭീകരാക്രമണം നടത്താൻ പാകിസ്താൻ ആസ്ഥാനമായുള്ള ഭീകരസംഘടനകൾ പദ്ധതിയിടുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു.

മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയിലും രാജ്യാന്തര അതിർത്തിയിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഞായറാഴ്ച കുപ്‌വാര ജില്ലയിലെ നുഴഞ്ഞുകയറ്റ ശ്രമം ഇന്ത്യൻ സൈന്യം പരാജയപ്പെടുത്തിയിരുന്നു. ഒരു ഭീകരനെ വധിച്ചതായും പൊലീസ് അറിയിച്ചു. ഏറ്റുമുട്ടൽ നടന്ന സ്ഥലത്ത് നിന്ന് കണ്ടെടുത്ത വസ്തുക്കളിൽ നിന്ന് കൊല്ലപ്പെട്ട ഭീകരൻ പാക്‌ പൗരനാണെന്ന് കരുതുന്നതായി പൊലീസ് വക്താവ് പറഞ്ഞു.

]]>
കിളികൊല്ലൂർ പൊലീസ് മർദ്ദനം; വിഷ്ണുവിന്റെ വീട്ടിൽ പാങ്ങോട് സൈനിക ക്യാമ്പിലെ ഉദ്യോഗസ്ഥരെത്തി https://malayalees.ch/indian-army-starts-investigation-into-kilikollur-police-action/ Sat, 22 Oct 2022 07:22:00 +0000 https://malayalees.ch/?p=70043 കൊല്ലം കിളികൊല്ലൂരിൽ പൊലീസ് മര്‍ദനത്തിൽ പരുക്കേറ്റ സൈനികനായ വിഷ്ണുവിന്റെ വീട്ടിൽ തിരുവനന്തപുരം പാങ്ങോട് സൈനിക ക്യാമ്പിലെ ഉദ്യോഗസ്ഥരെത്തി വിവരങ്ങൾ ശേഖരിച്ചു. ഉദ്യോഗസ്ഥർ പ്രധാനമായും ചോദിച്ചറിഞ്ഞത് പൊലീസിൽ നിന്നുണ്ടായ അക്രമ വിവരങ്ങളും വ്യാജ കേസിന്റെ വിശദാംശങ്ങളുമാണ്.

ആഗസ്റ്റ് 25ന് വിഷ്ണുവിനെ അറസ്റ്റ് ചെയ്തെങ്കിലും സൈനിക ക്യാമ്പിൽ പൊലീസ് അറിയിച്ചത് വൈകിയാണ്. ഏതെങ്കിലും കേസില്‍ സൈനികന്‍ പ്രതിയായാല്‍ സമീപത്തെ റെജിമെന്റിനെ അറിയിക്കുകയെന്നതാണ് നിയമം. അങ്ങനെ വരുമ്പോള്‍ തിരുവനന്തപുരം പാങ്ങോട് റെജിമെന്റിലാണ് അറിയിക്കേണ്ടത്. തുടര്‍ന്ന് മിലിട്ടറി പൊലീസ് കേസ് ഏറ്റെടുക്കുക എന്നതാണ് രീതി. സൈനികനെ അറസ്റ്റ് ചെയ്താൽ 24 മണിക്കൂറിനകം വിവരം സൈന്യത്തെ അറിയിക്കണമെന്നുള്ളപ്പോഴാണ് പൊലീസിന്റെ ഭാഗത്ത് നിന്നും വീഴ്ച്ചയുണ്ടായത്.

ഒരു സൈനികന്‍ അവധിയിലാണെങ്കിലും അയാള്‍ ഡ്യൂട്ടിയിലാണെന്നാണ് സൈന്യം കണക്കാക്കുക. കേസില്‍ മര്‍ദനം ഉള്‍പ്പെടെയുണ്ടായ ശേഷമാണ് പാങ്ങോട് ഇക്കാര്യം അറിയിച്ചത്. ഇക്കാര്യങ്ങളെല്ലാം സൈന്യം പരിശോധിക്കും. അതേസമയം സൈനികനെ മര്‍ദ്ദിച്ചതിൽ പ്രതിരോധ മന്ത്രിക്ക് എൻ.കെ പ്രേമചന്ദ്രൻ എംപി വഴി പരാതി നൽകാനാണ് കുടുംബത്തിന്റെ തീരുമാനം.

]]>
വെടിയേറ്റിട്ടും രാജ്യത്തിനായി പൊരുതി; ജമ്മു കശ്മീരിൽ തീവ്രവാദികളോട് പോരാടുന്നതിനിടെ പരിക്കേറ്റ ‘സൂം’ ചികിത്സയിൽ https://malayalees.ch/indian-armys-assault-dog-zoom-critically-injured-while-fighting-terrorists-in-jk/ Wed, 12 Oct 2022 14:16:29 +0000 https://malayalees.ch/?p=69485 ജമ്മു കശ്മീരിൽ ഭീകരരുമായി പോരാടുന്നതിനിടെ ഇന്ത്യൻ സൈന്യത്തിന്റെ സൂം എന്ന നായയ്ക്ക് ഗുരുതരമായി പരിക്കേറ്റു. സൂം ഇപ്പോൾ ശ്രീനഗറിലെ ആർമി വെറ്ററിനറി ആശുപത്രിയിൽ ചികിത്സയിലാണ്. ജമ്മു കശ്മീരിലെ അനന്ത്നാഗ് തങ്പാവയിൽ ഞായറാഴ്ച സേന ഭീകരർക്കെതിരെ നടത്തിയ സൈനിക നടപടിക്കിടെയാണു ‘സൂം’ രണ്ട് ലഷ്കർ ഭീകരരെ നേരിട്ടത്. വെടിയേറ്റിട്ടും ധീരമായി പോരാടുകയായിരുന്നു സൂം.

ഭീകരർ ഒളിച്ചിരുന്ന വീട്ടിലേക്ക് ഇരച്ചുകയറിയ ആർമിയുടെ നായ അവരെ ആക്രമിക്കുകയായിരുന്നു. രണ്ട് തവണ വെടിയേറ്റിട്ടും സൂം ഭീകരരുമായി പോരാടി. പിന്നീട് ആർമി എത്തി ഭീകരരെ വെടിവെച്ച് വീഴ്ത്തുകയായിരുന്നു. കശ്മീരിലെ ഒട്ടേറെ സേനാ ദൗത്യങ്ങളിൽ സൂം പങ്കെടുത്തിട്ടുണ്ട്.

സൂം വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് കശ്മീരിലെ സേനാ വിഭാഗമായ ചിനാർ കോർപ്സ് ട്വിറ്ററിൽ കുറിച്ചു. ഭീകരരെ നേരിടുന്നതിനിടെ ഓപ്പറേഷനിൽ ഗുരുതരമായി പരിക്കേറ്റ സൂം എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന അടിക്കുറിപ്പോടെയാണ്‌ ട്വീറ്റ് ചെയ്തിരിക്കുന്നത്. ശ്രീനഗർ ആർമി വെറ്റ് ഹോസ്‌പിൽ ചികിത്സയിലാണ്. നിരവധി പേർ സൂമിന് ആശംസകളുമായി രംഗത്തെത്തി. സൂമിന്റെ പരിശീലന സെഷനുകളുടെയും അവന്റെ കഴിവുകളുടെയും ദൃശ്യങ്ങൾ ഉള്ള വീഡിയോയും ട്വിറ്ററിൽ പങ്കിട്ടുണ്ട്.

]]>
Agneepath Recruitment; അഗ്നിപഥ് റിക്രൂട്ട്മെന്റ് റാലി നവംബർ 15 മുതൽ കൊല്ലത്ത്; 7 ജില്ലക്കാർക്ക് പങ്കെടുക്കാം https://malayalees.ch/indian-army-agneepath-recruitment-rally-in-kollam/ Mon, 25 Jul 2022 12:29:34 +0000 https://malayalees.ch/?p=65387 കേരളത്തിൽ അഗ്നിപഥ് റിക്രൂട്ട്മെന്റ് റാലി നവംബർ 15ന് ആരംഭിച്ച് 30ന് സമാപിക്കും. ഏഴു തെക്കൻ ജില്ലകളിലെ പുരുഷ ഉദ്യോഗാർത്ഥികൾക്കായാണ് ബാംഗ്ലൂർ റിക്രൂട്ടിംഗ് സോണിന്റെ നേതൃത്വത്തിൽ റാലി നടത്തുന്നത്. തിരുവനന്തപുരത്തെ ആർമി റിക്രൂട്ടിംഗ് ഓഫീസ്, കൊല്ലത്തെ ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയം എന്നിവിടങ്ങളിലായിരിക്കും റാലി.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലക്കാർക്ക് പങ്കെടുക്കാം. താല്പര്യമുള്ളവർ ആഗസ്റ്റ് 01 മുതൽ 30 വരെ www.joinindianarmy.nic.in എന്ന വെബ്‌സൈറ്റിൽ ഓൺലൈനായി രജിസ്‌റ്റർ ചെയ്യണം.

അഗ്നിവീർ ജനറൽ ഡ്യൂട്ടി, അഗ്നിവീർ ടെക്‌നിക്കൽ, അഗ്നിവീർ ട്രേഡ്‌സ്‌മെൻ (പത്താംതരം പാസ്), അഗ്നിവീർ (എട്ടാം ക്ലാസ്), അഗ്നിവീർ ക്ലർക്ക്/സ്റ്റോർ കീപ്പർ ടെക്‌നിക്കൽ എന്നീ വിഭാഗങ്ങൾ സേനയിൽ എൻറോൾ ചെയ്യുന്നതിനാണ് റാലി സംഘടിപ്പിക്കുന്നത്.

ആർമിയിൽ നിർദ്ദിഷ്ട വിഭാഗങ്ങളിൽ ചേരുന്നതിനുള്ള പ്രായം, വിദ്യാഭ്യാസ യോഗ്യത, മറ്റ് മാനദണ്ഡങ്ങൾ എന്നിവയുടെ വിശദാംശങ്ങൾ 2022 ഓഗസ്റ്റ് 1-ന് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുന്ന വിജ്ഞാപനത്തിൽ നൽകും. രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥിയുടെ അഡ്മിറ്റ് കാർഡുകൾ 2022 നവംബർ 01 മുതൽ 10 വരെ അവരുടെ ഇമെയിലിലേക്ക് അയയ്ക്കുമെന്ന് അധികൃതർ അറിയിച്ചു.

]]>
ലഡാക്കിൽ വാഹനം നദിയിലേക്ക് മറിഞ്ഞ് ഏഴു സൈനികർ മരിച്ചു https://malayalees.ch/at-least-7-soldiers-dead-after-vehicle-carrying-26-falls-into-river-in-ladakh/ Fri, 27 May 2022 12:43:45 +0000 https://malayalees.ch/?p=62532 ലഡാക്കിൽ സൈനികർ സഞ്ചരിച്ച വാഹനം ഷ്യോക് നദിയിലേക്കു മറിച്ച് ഏഴു പേർ മരിച്ചു. ഇന്ത്യ – ചൈന അതിർത്തിയിലെ തുർതുക് സെക്ടറിലേക്കു പോകും വഴി ഇവർ സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് ഷ്യോക് നദിയിലേക്കു വീഴുകയായിരുന്നു. 26 സൈനികരാണു വാഹനത്തിലുണ്ടായിരുന്നത്. പരിക്കേറ്റ 19 പേരെ ഹരിയാനയിലെ പഞ്ച്കുലയിലെ സൈനിക ആശുപത്രിയിലേക്ക് മാറ്റി. നാവികസേനയുടെ സാഹയത്തോടെ എയർലിഫ്റ്റ് ചെയ്താണ് ഇവരടെ രക്ഷിച്ചതെന്നാണ് ലഭ്യമാകുന്ന വിവരം. വെള്ളിയാഴ്ച രാവിലെ ഒൻപതിനാണു സംഭവം.

റോഡിൽനിന്നു തെന്നിമാറിയ വാഹനം ഏകദേശം 50-60 അടി താഴ്ചയിലേക്കാണ് വീണതെന്നു സൈനിക വക്താവ് അറിയിച്ചു. പരുക്കേറ്റവർക്കെല്ലാം വൈദ്യസഹായം നൽകുന്നുണ്ടെന്നും വക്താവ് പറഞ്ഞു.

]]>
അരുണാചൽ പ്രദേശിലെ ഹിമപാതത്തിൽപെട്ട 7 സൈനികർ മരിച്ചു https://malayalees.ch/seven-missing-soldiers-killed-in-arunachal-avalanche/ Wed, 09 Feb 2022 04:43:09 +0000 https://malayalees.ch/?p=56702 അരുണാചൽ പ്രദേശിലെ ഹിമപാതത്തിൽപെട്ട് കാണാതായ ഏഴ് സൈനികരും മരിച്ചതായി ഇന്ത്യൻ ആർമി സ്ഥിരീകരിച്ചു. സൈന്യം നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഫെബ്രുവരി 6 നാണ് കമെംഗ് സെക്ടറിലെ മലനിരയിൽ പട്രോളിംഗിന് ഇറങ്ങിയ സൈനിക സംഘത്തിലെ ഏഴ് പേരെകാണാതായത്.

രണ്ട് ദിവസം നീണ്ടുനിന്ന തെരച്ചിലിനൊടുവിലാണ് സൈനികരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ ഊർജിതമാക്കിയിരുന്നു. 14,500 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പ്രദേശത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കനത്ത മഞ്ഞുവീഴ്ചയ്‌ക്കൊപ്പം പ്രതികൂല കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. കൂടുതൽ നടപടിക്രമങ്ങൾക്കായി സൈനികരുടെ മൃതദേഹങ്ങൾ ഹിമപാതമുണ്ടായ സ്ഥലത്ത് നിന്ന് അടുത്തുള്ള സൈനിക മെഡിക്കൽ ക്യാമ്പിലേക്ക് മാറ്റുകയാണെന്ന് അറിയിച്ചു.

]]>
ഷോപ്പിയാനിൽ ഏറ്റുമുട്ടൽ; മൂന്ന് ലഷ്‌കർ ഭീകരരെ സുരക്ഷാ സേന വധിച്ചു https://malayalees.ch/three-lashkar-terrorists-killed/ Thu, 09 Dec 2021 04:20:47 +0000 https://malayalees.ch/?p=53723 ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ലഷ്‌കർ-ഇ-തൊയ്ബ (എൽഇടി) ഭീകരർ കൊല്ലപ്പെട്ടു. ഷോപ്പിയാനിലെ ചാക്-ഇ-ചോളൻ ഗ്രാമത്തിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരത്തെ തുടർന്ന് സേന മേഖലയിൽ തെരച്ചിലിൽ നടത്തുകയായിരുന്നു.

തെരച്ചിൽ നടത്തുകയായിരുന്ന സേനയ്ക്ക് നേരെ ഭീകരർ വെടിയുതിർക്കുകയാണ് ഉണ്ടായത്. തുടർന്ന് സേനയും തിരിച്ചടിച്ചു. ഇരുവിഭാഗവും തമ്മിലുള്ള വെടിവയ്പിൽ ഒരാൾ ആദ്യം തന്നെ കൊല്ലപ്പെട്ടു. ഒരു ദിവസം നീണ്ടുനിന്ന ഏറ്റുമുട്ടലിനൊടുവിൽ രണ്ട് ഭീകരരെ കൂടി വധിച്ചു.

കൊല്ലപ്പെട്ട ഭീകരരെ തിരിച്ചറിഞ്ഞിട്ടുണ്ട്. അമീർ ഹുസൈൻ, റയീസ് അഹമ്മദ്, ഹസീബ് യൂസഫ് എന്നിവരാണ് മരിച്ചത്. ഔദ്യോഗിക രേഖകൾ പ്രകാരം, മൂവരും സുരക്ഷാ സേനയ്ക്കും സാധാരണക്കാർക്കും എതിരായ ആക്രമണങ്ങൾ ഉൾപ്പെടെ നിരവധി ഭീകര കുറ്റകൃത്യ കേസുകളിൽ ഉൾപ്പെട്ട ഗ്രൂപ്പുകളുടെ ഭാഗമാണെന്ന് പൊലീസ് വക്താവ് പറഞ്ഞു.

]]>
ശ്രീലങ്കൻ സന്ദർശനം; കരസേനാ മേധാവി യാത്ര തിരിച്ചു https://malayalees.ch/indian-army-chief-general-manoj-mukund-naravane-to-reach-sri-lanka-today-to-strengthen-bilateral-military-ties/ Tue, 12 Oct 2021 13:12:07 +0000 https://malayalees.ch/?p=50888 ശ്രീലങ്കൻ സന്ദർശനത്തിനായി കരസേനാ മേധാവി ജനറൽ എം എം നരവാനെ യാത്ര തിരിച്ചു. 5 ദിവസത്തേക്കാണ് സന്ദർശനം. കരസേനാ മേധാവി എന്ന നിലയിലെ ആദ്യ സന്ദർശനമാണിത്. സന്ദർശനത്തിന്റെ ഭാഗമായി, അദ്ദേഹം രാജ്യത്തെ മുതിർന്ന സൈനിക, സിവിലിയൻ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തുകയും.

ഇന്ത്യ-ശ്രീലങ്ക പ്രതിരോധ ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള വഴികൾ ചർച്ച ചെയ്യും. പ്രതിരോധ സഹകരണത്തിലും ഉന്നത സുരക്ഷാ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തും. പ്രതിരോധവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ അഭിപ്രായങ്ങൾ കൈമാറും. ശ്രീലങ്കൻ സൈന്യത്തിന്റെ ആസ്ഥാനം, ഗജബ റെജിമെന്റൽ ആസ്ഥാനം, ശ്രീലങ്കൻ മിലിട്ടറി അക്കാദമി എന്നിവ സന്ദർശിക്കുകയും ചെയ്യും.

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള സംയുക്ത വ്യായാമത്തിന്റെ അവസാന ഘട്ടമായ “വ്യായാമ മിത്ര ശക്തി”ക്ക് അദ്ദേഹം സാക്ഷ്യം വഹിക്കും. തുടർന്ന് ബറ്റാലാൻഡയിലെ ഡിഫൻസ് സർവീസസ് കമാൻഡ് ആൻഡ് സ്റ്റാഫ് കോളേജിലെ വിദ്യാർത്ഥികളെയും അധ്യാപകരെയും അഭിസംബോധന ചെയ്യും. ശ്രീലങ്കയുടെ പ്രസിഡന്റിനെയും, പ്രധാനമന്ത്രിയെയും കരസേനാ മേധാവി സന്ദർശിക്കും.

]]>
എല്ല് തുളക്കുന്ന തണുപ്പിലും ഗര്‍ഭിണിയെ 2 കിലോമീറ്ററോളം ചുമന്ന് ആശുപത്രിയിലെത്തിച്ച് സൈന്യം https://malayalees.ch/soldiers-cross-knee-deep-snow-to-help-pregnant-woman-reach-hospital-in-kashmir/ Sat, 09 Jan 2021 05:48:09 +0000 https://malayalees.ch/?p=38286 എല്ല് തുളക്കുന്ന തണുപ്പിലും ഗര്‍ഭിണിയെ 2 കിലോമീറ്ററോളം ചുമന്ന് ആശുപത്രിയിലെത്തിച്ച് സൈന്യം. കശ്മീരിലെ കുപ്‌വാരയിലാണ് സംഭവം. കാല്‍മുട്ടിന്റെ ആഴത്തിലുള്ള മഞ്ഞ് കടന്നാണ് സൈന്യം ഗര്‍ഭിണിയെ കശ്മീരിലെ ആശുപത്രിയിലെത്തിച്ചത്.

ഈ ആഴ്ചയില്‍ കനത്ത മഞ്ഞുവീഴ്ചയാണ് കശമീരില്‍ റിപ്പോര്‍ട്ട് ചെയ്തത്. കരല്‍പുരയിലെ ഇന്ത്യന്‍ ആര്‍മിയുടെ ബേസില്‍ ചൊവ്വാഴ്ച രാത്രി 11.30 ഓടെയാണ് അടിയന്തര സഹായം ആവശ്യപ്പെട്ട് മന്‍സൂര്‍ അഹമ്മദിന്റെ സന്ദേശം എത്തുന്നത്. ഭാര്യക്ക് പ്രസവവേദനയുണ്ടെന്നും ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റാന്‍ സഹായിക്കണം എന്നുമായിരുന്നു സന്ദേശം.

മണിക്കൂറുകളോളം കനത്ത മഞ്ഞുവീഴ്ചയും പ്രതികൂല കാലാവസ്ഥയും കാരണം, കമ്മ്യൂണിറ്റി ഹെല്‍ത്ത് സര്‍വീസ് വാഹനങ്ങള്‍ക്കോ മറ്റ് വാഹനങ്ങള്‍ക്കോ എത്താന്‍ കഴിയാത്ത സാഹചര്യമായിരുന്നു.

കുടുംബത്തിന്റെ അവസ്ഥ മനസിലാക്കിയ കരസേന അടിയന്തര വൈദ്യസഹായവുമായി കൃത്യസമയത്ത് അവരുടെ വീട്ടിലെത്തി. അടിയന്തര സഹായം നല്‍കിയ ശേഷം സൈനികര്‍ എല്ല് തുളയ്ക്കുന്ന തണുപ്പിലും കനത്ത മഞ്ഞുവീഴ്ചയിലും യുവതിയേയും ചുമന്ന് രണ്ട് കിലോമീറ്ററോളം നടന്ന് ആശുപത്രിയിലെത്തിച്ചു. പെണ്‍കുട്ടി ആണ്‍കുഞ്ഞിന് ജന്മംനല്‍കി. സൈന്യത്തിന്റെ കൃത്യസമയത്തെ ഇടപെടലില്‍ കുടുംബം നന്ദി അറിയിച്ചു.

]]>