india west indies t20 – malayalees.ch https://malayalees.ch Malayalam Online News Portal Sat, 07 May 2022 09:10:31 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png india west indies t20 – malayalees.ch https://malayalees.ch 32 32 ഇന്ത്യയുടെ വിൻഡീസ് പര്യടനം ജൂലായ് 22 മുതൽ https://malayalees.ch/india-west-indies-tour-july/ Sat, 07 May 2022 09:10:22 +0000 https://malayalees.ch/?p=61460 ഇന്ത്യയുടെ വെസ്റ്റ് ഇൻഡീസ് പര്യടനം ജൂലായ് 22 മുതൽ. അഞ്ച് ടി-20 മത്സരങ്ങളും മൂന്ന് ഏകദിന മത്സരങ്ങളുമാണ് പര്യടനത്തിലുള്ളത്. ട്രിനിഡാഡിലെ ക്വീൻസ് പാർക്ക് ഓവലിലാണ് ഏകദിന മത്സരങ്ങൾ നടക്കുക. ടി-20 മത്സരങ്ങൾ മൂന്ന് സ്റ്റേഡിയങ്ങളിലായാണ്. അവസാന രണ്ട് ടി-20 മത്സരങ്ങൾ അമേരിക്കയിലെ ഫ്ലോറിഡയിലാണ്.

ജൂലായ് 22, 24, 27 തീയതികളിലാവും ഏകദിന മത്സരങ്ങൾ. 29ന് ആദ്യ ടി-20 നടക്കും. പുതുതായി നിർമിച്ച ബ്രയാൻ ചാൾസ് ലാറ സ്റ്റേഡിയത്തിലാവും മത്സരം. ഓഗസ്റ്റ് 1, 2 തീയതികളിലായ സെൻ്റ് കിറ്റ്സ് ആൻഡ് നെവിസിലെ വാർണർ പാർക്കിൽ അടുത്ത രണ്ട് മത്സരങ്ങൾ നടക്കും. ഓഗസ്റ്റ് 6, 7 തീയതികളിൽ ഫ്ലോറിഡയിലെ ഫോർട്ട് ലോഡെർഡെയിലിലാവും അവസാനത്തെ രണ്ട് മത്സരങ്ങൾ.

ഇംഗ്ലണ്ട് പര്യടനത്തിനു ശേഷം ജൂലായ് 18നാണ് ഇന്ത്യൻ ടീം ട്രിനിഡാഡിലേക്ക് തിരിക്കുക.

]]>