india vs west indies – malayalees.ch https://malayalees.ch Malayalam Online News Portal Sat, 06 Aug 2022 06:51:34 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png india vs west indies – malayalees.ch https://malayalees.ch 32 32 ഇന്ത്യ വിൻഡീസ് ടി20 പരമ്പര; നാലാം മത്സരം ഇന്ന് https://malayalees.ch/india-westindies-4th-t20-live/ Sat, 06 Aug 2022 06:51:24 +0000 https://malayalees.ch/?p=66023 ഇന്ത്യ വിൻഡീസ് ടി20 പരമ്പരയിലെ നാലാം മത്സരം ഇന്ന്. മത്സരങ്ങള്‍ക്കായി ഇരു ടീമുകളും ഇന്നലെ തന്നെ അമേരിക്കയിലെ മിയാമിയില്‍ എത്തിയിരുന്നു. അമേരിക്കയിലെ ഫ്ലോറിഡയിലെ ലൗഡര്‍ഹില്‍സിലെ സെന്‍ട്രല്‍ ബ്രോവാര്‍ഡ് റീജിയണല്‍ പാര്‍ക്ക് സ്റ്റേഡിയത്തിലാണ് പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങള്‍ നടക്കുക.(india-westindies 4th t20 updates)

ഇന്നത്തെ മത്സരം രാത്രി 8 മണിക്കാണ്. ഇന്നത്തെ മത്സരം ജയിച്ചാല്‍ ഏകദിന പരമ്പരക്ക് പിന്നാലെ ടി20 പരമ്പരയും ഇന്ത്യക്ക് സ്വന്തമാക്കാനാവും.പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ ജയിച്ചപ്പോള്‍ രണ്ടാം മത്സരം വിന്‍ഡീസ് ജയിച്ചു. മൂന്നാം മത്സരത്തില്‍ ജയിച്ച് പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്നിട്ടു നില്‍ക്കുകയാണിപ്പോള്‍.

ഫ്ലോറിഡയിലെ പിച്ചിന്‍റെ പ്രവചനാതീത സ്വഭാവം മത്സരത്തെ ആവേശകരമാക്കുമെന്നാണ് ആരാധകര്‍ കരുതുന്നത്. ഞായറാഴ്ച പരമ്പരയിലെ അവസാന മത്സരം ഇതേ വേദിയില്‍ നടക്കും. പരമ്പരയിലെ രണ്ടും മൂന്നും മത്സരങ്ങള്‍ ടീമുകളുടെ കിറ്റ് എത്താന്‍ വൈകിയതിനാല്‍ തുടങ്ങാന്‍ താമസിച്ചിരുന്നു.

മൂന്നാം ടി20യില്‍ ബാറ്റിംഗിനിടെ പരുക്കേറ്റ് മടങ്ങിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മ പരിശീലനം പുനരാരംഭിച്ചു. രോഹിത് നെറ്റ്സില്‍ ബാറ്റ് ചെയ്യുന്ന ചിത്രം ബിസിസിഐ ആണ് പങ്കുവെച്ചത്. ഇന്ന് നടക്കുന്ന മത്സരത്തില്‍ രോഹിത് കളിക്കുമെന്നകാര്യം ഉറപ്പായി.

]]>
സഞ്ജുവും, ശ്രെയസും തിളങ്ങി; അക്‌സർ പട്ടേലിന്റെ കരുത്തിൽ വെസ്റ്റിൻഡീസിനെതിരെ ഇന്ത്യയ്ക്ക് ജയം https://malayalees.ch/india-won-second-odi-against-westindies/ Mon, 25 Jul 2022 04:21:26 +0000 https://malayalees.ch/?p=65336 വെസ്റ്റിൻഡീസിനെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് ജയം.മൂന്ന് മത്സരങ്ങളുള്ള പരമ്പര 2-0 ഇന്ത്യ സ്വന്തമാക്കി. രണ്ടാം ഏകദിനത്തിൽ ആദ്യം ബാറ്റ് ചെയ്‌ത വെസ്റ്റിൻഡീസ് 50 ഓവറിൽ 311 റൺസ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ അക്‌സർ പട്ടേലിന്റെ വെടിക്കെട്ട് ബാറ്റിങ്ങിലൂടെ 2 പന്തുകൾ ശേഷിക്കെ ലക്ഷ്യത്തിലെത്തുകയായിരുന്നു. സ്കോർ 50 ഓവർ വെസ്റ്റിൻഡീസ് 311/6, ഇന്ത്യ 49.4 ഓവർ 312/ 8.

നാലാം വിക്കറ്റിൽ സഞ്ജു സാംസൺ, ശ്രെയസ് അയ്യർ കൂട്ടുകെട്ടാണ്(99 റൺസ്) വിജയത്തിലേക്കുള്ള അടിത്തറ പാകിയത്. ശ്രെയസ് അയ്യർ 63, മലയാളി താരം സഞ്ജു സാംസൺ 54, അക്‌സർ പട്ടേൽ 35 പന്തിൽ 64 എന്നിവരുടെ ബാറ്റിംഗ് മികവിലാണ് ലക്ഷ്യത്തിലെത്തിയത്. കൂടാതെ ഗിൽ 43, ദീപക് ഹൂഡ 33 റൺസും നേടി. വെസ്റ്റിൻഡീസിന് വേണ്ടി അൽസാരി ജോസഫ് കൈൽ മേയേഴ്സ് എന്നിവർ രണ്ടുവിക്കറ്റ് വീതം നേടി.

ഷായ് ഹോപ്പിന്റെ സെഞ്ചുറിയാണ് വിന്‍ഡീസിനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. നിക്കോളാസ് പുരാന്‍ (74) മികച്ച പ്രകടനം പുറത്തെടുത്തു. ഷാര്‍ദുല്‍ മൂന്ന് വിക്കറ്റ് വിക്കറ്റ് വീഴ്ത്തി. ആദ്യ ഏകദിനം ഇന്ത്യ മൂന്ന് റണ്‍സിന് ജയിച്ചിരുന്നു.

]]>