INDIA VS SRILANKA – malayalees.ch https://malayalees.ch Malayalam Online News Portal Fri, 13 Jan 2023 04:23:00 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png INDIA VS SRILANKA – malayalees.ch https://malayalees.ch 32 32 ‘ലങ്കൻ ഏകദിന പരമ്പര ഇന്ത്യക്ക്’; അവസാന ഏകദിനം ഞായറാഴ്ച കാര്യവട്ടത്ത് https://malayalees.ch/india-won-odi-series-against-sri-lanka/ Fri, 13 Jan 2023 04:22:36 +0000 https://malayalees.ch/?p=74408 ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ഏകദനത്തിൽ ഇന്ത്യയ്ക്ക് ജയം. നാല് വിക്കറ്റിന് ജയിച്ച് പരമ്പര ഇന്ത്യ സ്വന്തമാക്കി. ടോസ് നേടി ബാറ്റിംഗിനെത്തിയ ശ്രീലങ്ക 39.4 ഓവറില്‍ 215ന് എല്ലാവരും പുറത്തായിരുന്നു. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 43.2 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം സ്വന്തമാക്കി. 64 റണ്‍സ് നേടിയ കെ എല്‍ രാഹുലാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍.

216 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്ക് ലഭിച്ചത്ത് മോശം തുടക്കമാണ്. 16 ഓവറുകള്‍ പിന്നിടുമ്പോള്‍ നാലിന് 89 എന്ന നിലയിയിൽ കൂപ്പുകുത്തിയ ബാറ്ററിങ് നിര. കെ എൽ രാഹുലിന്റെയും ഹർദിക് പാണ്ഡ്യയുടെയും കൂട്ടുകെട്ടാണ് അടിത്തറ പാകിയത്.രോഹിത് ശര്‍മ (17), ശുഭ്മാന്‍ ഗില്‍ (21), വിരാട് കോലി (4), ശ്രേയസ് അയ്യര്‍ (28) എന്നിവര്‍ നിരാശപ്പെടുത്തി. ഹാര്‍ദിക് പാണ്ഡ്യ (36)- രാഹുല്‍ സഖ്യം കൂട്ടിചേര്‍ത്ത റണ്‍സാണ് ഇന്ത്യയെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്.

ഇരുവരും 75 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ ഹാര്‍ദിക്കിനെ വിക്കറ്റ് കീപ്പറുടെ കൈകളിലെത്തിച്ച് കരുണരത്‌നെ കൂട്ടുകെട്ട്തകർത്തു. ലാഹിരു കുമാര, കരുണരത്‌നെ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

നേരത്തെ, ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്ക മികച്ച തുടക്കത്തിനുശേഷം 39.4 ഓവറില്‍ 215 റണ്‍സിന് ഓള്‍ ഔട്ടായി. 50 റണ്‍സെടുത്ത നുവാനിഡു ഫെര്‍ണാണ്ടോ ആണ് ലങ്കയുടെ ടോപ് സ്‌കോറര്‍. മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ് എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. മൂന്ന് മത്സരങ്ങളുള്ള പരമ്പരയിലെ അവസാന ഏകദിനം ഞായറാഴ്ച കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കും.

]]>
ടി20 പരമ്പര ലക്ഷ്യമിട്ട് ഇന്ത്യ ഇന്നിറങ്ങും; പരുക്കേറ്റ സഞ്ജു സാംസണ്‍ ഇന്ന് കളിക്കില്ല https://malayalees.ch/india-vs-srilanka-second-t20-match/ Thu, 05 Jan 2023 07:06:43 +0000 https://malayalees.ch/?p=73993 ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി 20 പരമ്പര ലക്ഷ്യമിട്ട് ഇന്ത്യ ഇന്നിറങ്ങും. ആദ്യമത്സരത്തില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെ കാല്‍മുട്ടിന് പരുക്കേറ്റ സഞ്ജു സാംസണ്‍ ഇന്ന് കളിക്കില്ല. സഞ്ജുവിന് പകരം വിദര്‍ഭ വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മയെ ടീമില്‍ ഉള്‍പ്പെടുത്തി. ബിസിസിഐയാണ് ഔദ്യോഗികമായി ഇക്കാര്യം അറിയിച്ചത്.സഞ്ജുവിന് പകരം ഋതുരാജ് ഗെയ്ക്‌വാദോ രാഹുല്‍ ത്രിപാഠിയോ ടീമിലെത്താനാണ് സാധ്യത.

”സഞ്ജുവിന്റെ ഇടത് കാല്‍മുട്ടിനാണ് പരുക്കേറ്റത്. ബൗണ്ടറി ലൈനില്‍ ഫീല്‍ഡ് ചെയ്യുമ്പോഴായിരുന്നു സംഭവം. കൂടുതല്‍ പരിശോധനകള്‍ക്കായി ബിസിസിഐ മെഡിക്കല്‍ ടീം മുംബൈയില്‍ അദ്ദേഹത്തോടൊപ്പമുണ്ട്.” ബിസിസിഐ പ്രസ്താവനയില്‍ വ്യക്തമാക്കി.

ഇന്ന് വൈകിട്ട് ഏഴിന് പൂനെയിലാണ് രണ്ടാം ട്വന്റി 20 തുടങ്ങുക. പരമ്പരയില്‍ പ്രതീക്ഷ നിലനിര്‍ത്താന്‍ ലങ്കയ്ക്ക് ജയം അനിവാര്യമാണ്. ടീമില്‍ സ്ഥാനമുറപ്പിക്കാന്‍ യുവതാരങ്ങള്‍ക്കെല്ലാം പരമ്പര നിര്‍ണായകം. ലങ്കന്‍ നിരയിലും കാര്യമായ മാറ്റത്തിന് സാധ്യതയില്ല. എം സി എ സ്റ്റേഡിയത്തില്‍ നടന്ന മുപ്പത്തിനാല് ട്വന്റി 20യില്‍ ഇരുപത്തിയൊന്‍തിലും ജയിച്ചത് ആദ്യം ബാറ്റ്‌ചെയ്തവര്‍. സ്പിന്നര്‍മാരുടെ പ്രകടനവമാവും കളിയുടെ ഗതി നിശ്ചയിക്കുക.

]]>
ശ്രീലങ്കക്കെതിരെ പരമ്പര നേടാനൊരുങ്ങി ഇന്ത്യ;മത്സരം രാത്രി 8 ന് https://malayalees.ch/india-vs-srilanka-2nd-t20/ Tue, 27 Jul 2021 03:59:54 +0000 https://malayalees.ch/?p=47279 ശ്രീലങ്കയ്‌ക്കെതിരായ ടി 20 പരമ്പര നേടാന്‍ ഇന്ത്യ ഇന്ന് ഇറങ്ങും.ആദ്യ മല്‍സരത്തില്‍ ശ്രീലങ്കയെ 38 റണ്‍സിന് തോല്‍പ്പിച്ചിരുന്നു ഇന്ത്യ.ഇംഗ്ലണ്ട് ടെസ്റ്റ്‌ ടീമില്‍ ഇടം നേടിയ ഷാ,സൂര്യ കുമാര്‍ യാദവ് എന്നിവരെ ഇന്നത്തെ മത്സരത്തില്‍ മാറ്റുമോ എന്ന് കണ്ടു അറിയണം.ഇന്നത്തെ മത്സരത്തില്‍ കളിച്ചതിനു ശേഷം അവസാന മത്സരത്തില്‍ ഇരുവര്‍ക്കും ടീം വിശ്രമം അനുവദിക്കും എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഇന്ന് രാത്രി ഇന്ത്യന്‍ സമയം എട്ട് മണിക്ക് കൊളബോയിലെ പ്രേമദാസ സ്റ്റേഡിയത്തില്‍ ആണ് മത്സരം നടക്കാന്‍ പോകുന്നത്.മലയാളി താരം ആയ സഞ്ചു സാംസന് തന്‍റെ പ്രതിഭ തെളിയിക്കാന്‍ പറ്റിയ ഇതിലും മികച്ച അവസരം വേറെ ഇല്ല.

എന്നാൽ ആ​​​​​​​ദ്യ മ​​​​​​​ത്സ​​​​​​​ര​​​​​​​ത്തി​​​​​​​ല്‍ ബൗ​​​​​​​ള​​​​​​​ര്‍​​​​​​​മാ​​​​​​​രു​​​​​​​ടെ മി​​​​​​​ക​​​​​​​വി​​​​​​​ല്‍ ഇ​​​​​​​ന്ത്യ 38 റ​​​​​​​ണ്‍​സി​​​​​​​ന്‍റെ ജ​​​​​​​യം സ്വ​​​​​​​ന്ത​​​​​​​മാ​​​​​​​ക്കി. ഇ​​​​​​​ന്ത്യ മു​​​​​​​ന്നോ​​​​​​​ട്ടു​​​​​​​വെച്ച 165 റ​​​​​​​ണ്‍​സി​​​​​​​ന് മ​​​​​​​റു​​​​​​​പ​​​​​​​ടി ബാറ്റിംഗിന് ഇറങ്ങിയ ശ്രീ​​​​​​​ല​​​​​​​ങ്ക 18.3 ഓ​​​​​​​വ​​​​​​​റി​​​​​​​ല്‍ 126 റ​​​​​​​ണ്‍​സി​​​​​​​നു എ​​​​​​​ല്ലാ​​​​​​​വ​​​​​​​രും പു​​​​​​​റ​​​​​​​ത്താ​​​​​​​യി. ശ്രീ​​​​​​​ല​​​​​​​ങ്ക​​​​​​​യ്ക്കാ​​​​​​​യി ച​​​​​​​രി​​​​​​​ത അ​​​​​​​സ​​​​​​​ര​​​​​​​ങ്ക 26 പ​​​​​​​ന്തി​​​​​​​ല്‍ 44 റ​​​​​​​ണ്‍​സു​​​​​​​മാ​​​​​​​യി മി​​​​​​​ക​​​​​​​ച്ച പ്ര​​​​​​​ക​​​​​​​ട​​​​​​​നം ന​​​​​​​ട​​​​​​​ത്തി. 3.3 ഓ​​​​​​​വ​​​​​​​റി​​​​​​​ല്‍ 22 റ​​​​​​​ണ്‍​സ് വ​​​​​​​ഴ​​​​​​​ങ്ങി നാ​​​​​​​ലു വി​​​​​​​ക്ക​​​​​​​റ്റ് വീ​​​​​​​ഴ്ത്തി​​​​​​​യ ഭു​​​​​​​വ​​​​​​​നേ​​​​​​​ശ്വ​​​​​​​ര്‍ കു​​​​​​​മാ​​​​​​​റാ​​​​​​​ണ് മാ​​​​​​​ന്‍ ഓ​​​​​​​ഫ് ദ ​​​​​​​മാ​​​​​​​ച്ച്‌. ദീ​​​​​​​പ​​​​​​​ക് ചാ​​​​​​​ഹ​​​​​​​ര്‍ ര​​​​​​​ണ്ടു വി​​​​​​​ക്ക​​​​​​​റ്റ് നേ​​​​​​​ടി.

]]>
പരീക്ഷണം പാളി, പരമ്പരയിലെ ആദ്യ തോല്‍വിയേറ്റുവാങ്ങി ഇന്ത്യ https://malayalees.ch/india-vs-srilanka-odi/ Mon, 26 Jul 2021 04:54:51 +0000 https://malayalees.ch/?p=47237 ശ്രീലങ്കക്കെതിരെയുള്ള ഏകദിന പരമ്പരയിലെ ആദ്യ തോല്‍വിയേറ്റുവാങ്ങി ഇന്ത്യ. 227 റണ്‍സെന്ന വിജയ ലക്ഷ്യം തേടിയിറങ്ങിയ ശ്രീലങ്കയ്ക്ക് ജയത്തിനടുത്തെത്തിയപ്പോള്‍ ലേശം കാലിടറുന്നത് കണ്ടെങ്കിലും ഇന്ത്യയ്ക്കെതിരെ 3 വിക്കറ്റ് വിജയം നേടുവാന്‍ ടീമിന് സാധിച്ചു. അവിഷ്ക ഫെര്‍ണാണ്ടോയുടെ പ്രകടനം ആണ് മത്സരം ശ്രീലങ്കയ്ക്ക് വിജയം സാധ്യമാക്കിയത്. 39 ഓവറിലാണ് ശ്രീലങ്ക ഏറെക്കാലത്തിന് ശേഷമുള്ള തങ്ങളുടെ വിജയം നേടിയത്.ഇന്ന് അഞ്ച് താരങ്ങള്‍ക്ക് അരങ്ങേറ്റത്തിന് അവസരം നല്‍കിയ ഇന്ത്യയുടെ നീക്കം പാളുന്ന കാഴ്ചയാണ് കണ്ടത്. അദ്യം ബാറ്റ് ചെയ്ത ഇന്ത്യ 43.1 ഓവറില്‍ 225 റണ്‍സിന് ഓള്‍ഔട്ട് ആയപ്പോള്‍ ശ്രീലങ്കയുടെ വിജയ ലക്ഷ്യം 227 റണ്‍സായിരുന്നു.

മിനോദ് ഭാനുകയെ നഷ്ടപ്പെടുമ്പോൾ 5.3 ഓവറില്‍ 35 റണ്‍സ് നേടിയ ലങ്കയെ രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് ശക്തമായ നിലയിലേക്ക് നയിക്കുകയായിരുന്നു. 109 റണ്‍സിന്റെ രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് തകര്‍ത്തത് ചേതന്‍ സക്കറിയായിരുന്നു. 65 റണ്‍സ് നേടിയ ഭാനുക രാജപക്സയെയാണ് ചേതന്‍ ആദ്യം പുറത്താക്കിയത്. തൊട്ടടുത്ത ഓവറില്‍ ധനന്‍ജയ ഡി സില്‍വയെയും ചേതന്‍ പുറത്താക്കിയപ്പോള്‍ ശ്രീലങ്ക 144/1 എന്ന നിലയില്‍ നിന്ന് 151/3 എന്ന നിലയിലേക്ക് വീണു.

ഓപ്പണര്‍ അവിഷ്ക ഫെര്‍ണാണ്ടോ മറുവശത്ത് തന്റെ ബാറ്റിംഗ് മികവ് തുടര്‍ന്നപ്പോള്‍ ലങ്ക വിജയം ഉറപ്പിക്കുകയായിരുന്നു. രണ്ട് വിക്കറ്റ് കൂടി നഷ്ടമായെങ്കിലും അവിഷ്ക 76 റണ്‍സ് നേടിയതും ഇന്ത്യന്‍ ഫീല്‍ഡര്‍മാര്‍ ചില ക്യാച്ചുകള്‍ കൈവിട്ടതും ഇന്ത്യയ്ക്ക് തിരിച്ചടിയായി. ചരിത് അസലങ്ക 43 റണ്‍സാണ് നാലാം വിക്കറ്റില്‍ ഫെര്‍ണാണ്ടോയുടെ കൂടെ നേടിയത്. 24 റണ്‍സ് നേടിയ താരത്തെ ഹാര്‍ദ്ദിക് പാണ്ഡ്യ ആണ് പുറത്തായത്.

76 റണ്‍സ് നേടിയ അവിഷ്ക ഫെര്‍ണാണ്ടോ പുറത്താകുമ്പോൾ ശ്രീലങ്കയ്ക്ക് വിജയിക്കുവാന്‍ 13 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. 15 റണ്‍സ് നേടി രമേശ് മെന്‍ഡിസ് ടീമിന്റെ വിജയം സാധ്യമാക്കുകയായിരുന്നു. രാഹുല്‍ ചഹാര്‍ മൂന്നും ചേതന്‍ സക്കറിയ രണ്ടും വിക്കറ്റാണ് സന്ദര്‍ശകര്‍ക്കായി നേടിയത്.

]]>