india vs srilanka match banned – malayalees.ch https://malayalees.ch Malayalam Online News Portal Fri, 12 Jun 2020 05:28:28 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png india vs srilanka match banned – malayalees.ch https://malayalees.ch 32 32 കോവിഡ്; ഇന്ത്യ ശ്രീലങ്ക ക്രിക്കറ്റ് പരമ്പര റദ്ദാക്കി https://malayalees.ch/indias-tour-of-sri-lanka-called-off-due-to-covid-19-pandemic/ Fri, 12 Jun 2020 05:28:15 +0000 https://malayalees.ch/?p=26944 മൂന്ന് ഏകദിനങ്ങളും മൂന്ന് ടി20 മത്സരങ്ങളുമാണ് ഇന്ത്യയുടെ ശ്രീലങ്കന്‍ പരമ്പരയില്‍ ഉണ്ടായിരുന്നത്…

ഈ മാസം ആരംഭിക്കാനിരുന്ന ഇന്ത്യയുടെ പരിമിത ഓവര്‍ മത്സരങ്ങളുടെ ശ്രീലങ്കന്‍ പര്യടനം റദ്ദാക്കി. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഇരു രാജ്യങ്ങളിലേയും ക്രിക്കറ്റ് ബോര്‍ഡുകള്‍ സംയുക്തമായാണ് തീരുമാനത്തിലെത്തിയത്. മൂന്ന് ഏകദിനങ്ങളും മൂന്ന് ടി20 മത്സരങ്ങളുമാണ് പരമ്പരയില്‍ ഉണ്ടായിരുന്നത്.

നിലവിലെ സാഹചര്യത്തില്‍ പരമ്പര നടത്തുക എളുപ്പമല്ലെന്നാണ് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചത്. ക്രിക്കറ്റ് വീണ്ടും ആരംഭിക്കുന്നതിന് മുമ്പ് ആരോഗ്യ മന്ത്രാലയത്തിന്റേയും സര്‍ക്കാരിന്റേയും അനുമതി ലഭിക്കണമെന്ന് ബി.സി.സി.ഐ അറിയിച്ചിരുന്നതായും ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി.

ശ്രീലങ്കയില്‍ ഇതുവരെ 1873 കോവിഡ് രോഗങ്ങളാണ് റിപ്പോര്‍ട്ടു ചെയ്തിട്ടുള്ളത്. 11 പേര്‍ കോവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു. നിലവില്‍ ലോക്ഡൗണില്‍ ഇളവുകള്‍ നല്‍കിയിട്ടുണ്ടെങ്കിലും ദേശീയ തലത്തിലുള്ള കര്‍ഫ്യു തുടരുകയാണ്.

2017ലാണ് ഇന്ത്യ അവസാനമായി ശ്രീലങ്കയില്‍ പര്യേടനം നടത്തിയത്. അന്ന് മൂന്ന് ടെസ്റ്റും അഞ്ച് ഏകദിനങ്ങളും ഒരു ടി20യുമാണ് ഇന്ത്യ കളിച്ചത്. എല്ലാ മത്സരങ്ങളും ജയിച്ച് മൂന്ന് പരമ്പരയും ഇന്ത്യ തൂത്തുവാരുകയും ചെയ്തു.

]]>