india vs south africa – malayalees.ch https://malayalees.ch Malayalam Online News Portal Thu, 06 Oct 2022 03:59:31 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png india vs south africa – malayalees.ch https://malayalees.ch 32 32 ഇന്ത്യ ദക്ഷിണാഫ്രിക്ക ആദ്യ ഏകദിനം ഇന്ന് https://malayalees.ch/india-vs-southafrica-first-odi/ Thu, 06 Oct 2022 03:59:16 +0000 https://malayalees.ch/?p=69100 ഇന്ത്യ ദക്ഷിണാഫ്രിക്ക ആദ്യ ഏകദിനം ഇന്ന്. ഉച്ചയ്ക്ക് 1.30ന് ലക്നൗവിലാണ് ആദ്യ മത്സരം.ഇന്ത്യയെ വെറ്ററൻ താരം ശിഖർ ധവാൻ നയിക്കുമ്പോൾ ശ്രേയസ് അയ്യർ വൈസ് ക്യാപ്റ്റനാകും.മലയാളി താരം സഞ്ജു സാംസണും ഇഷാൻ കിഷനും വിക്കറ്റ് കീപ്പർമാരായി ടീമിലുണ്ട്.പേസർ മുകേഷ് കുമാർ,ബാറ്റർ രജത് പാട്ടീദാർ എന്നിവരാണ് ടീമിലെ പുതുമുഖങ്ങൾ.

ആസ്ട്രേലിയയിൽ നടക്കാനിരിക്കുന്ന ട്വന്റി-20 ലോകകപ്പിനായി രോഹിത് ശർമ്മയും സംഘവും ഇന്ന് യാത്രതിരിക്കും. ആ ടീമിൽ ഇടം കിട്ടാത്തവരടങ്ങുന്ന ഇന്ത്യൻ ടീമാണ് ദക്ഷിണാഫ്രിക്കയെ മൂന്ന് ഏകദിനങ്ങളുടെ പരമ്പരയിൽ നേരിടുന്നത്.

ഇന്ത്യൻ ടീം : ശിഖർ ധവാൻ(ക്യാപ്ടൻ),ശ്രേയസ് അയ്യർ,സഞ്ജു സാംസൺ, ആവേഷ് ഖാൻ, ദീപക് ചഹർ, റിതുരാജ് ഗെയ്ക്ക്‌വാദ്,ഇഷാൻ കിഷൻ,കുൽദീപ് യാദവ്, സിറാജ്,മുകേഷ് കുമാർ,രജത് പാട്ടീദാർ,രവി ബിഷ്ണോയ്,ഷഹ്‌ബാസ് അഹമ്മദ്,ശുഭ്മാൻ ഗിൽ,ശാർദൂൽ താക്കൂർ,രാഹുൽ ത്രിപാതി

ദക്ഷിണാഫ്രിക്കൻ ടീം : ടെംപ ബൗമ(ക്യാപ്ടൻ),ക്വിന്റൺ ഡികോക്ക്,റീസ ഹെൻറിക്സ്,ഹെൻറിച്ച് ക്ളാസൻ, കേശവ് മഹാരാജ്, ജാനേമൻ മലാൻ,എയ്ഡൻ മാർക്രം,ഡേവിഡ് മില്ലർ,ലുംഗി എൻഗിഡി,അൻറിച്ച് നോർക്യേ,വെയ്ൻ പാർണൽ,പെഹ്‌ലുക്ക്‌വായോ,പ്രിട്ടോറിയസ്,റബാദ,തബാരേസ് ഷംസി

]]>
മൂന്നാം ടി20; ദക്ഷിണാഫ്രിക്കയ്ക്ക് ആശ്വാസ ജയം https://malayalees.ch/india-southafrica-third-t20/ Wed, 05 Oct 2022 04:15:16 +0000 https://malayalees.ch/?p=69046 ഇന്ത്യ ദക്ഷിണാഫ്രിക്ക മൂന്നാം ടി20 യിൽ ദക്ഷിണാഫ്രിക്കയ്ക്ക് ആശ്വാസ ജയം. 49 റണ്‍സിന്‍റെ വിജയമാണ് ദക്ഷിണാഫ്രിക്ക സ്വന്തമാക്കിയത്. 228 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 18.3 ഓവറില്‍ 178 റണ്‍സിന് ഓള്‍ ഔട്ടായി. ക്യാപ്റ്റന്‍ രോഹിത് ശര്‍മയും സൂര്യകുമാര്‍ യാദവും നിരാശപ്പെടുത്തി. ഇന്ത്യൻ ബോളർമാർ കണക്കിന് തല്ലു വാങ്ങിക്കൂട്ടിയ മത്സരത്തിൽ അക്ഷരാർഥത്തിൽ ദക്ഷിണാഫ്രിക്കൻ ബാറ്റർമാരുടെ വെടിക്കെട്ടാണ് ഇൻഡോറിൽ കണ്ടത്.

ഇന്ത്യന്‍ നിരയില്‍ ദിനേശ് കാർത്തിക്കിനും അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ദീപക് ചഹാറിനുമൊഴികെ മറ്റാർക്കും തിളങ്ങാനായില്ല.തോറ്റെങ്കിലും ഇന്ത്യ 2-1ന് പരമ്പര സ്വന്തമാക്കി. സ്കോര്‍ ദക്ഷിണാഫ്രിക്ക 20 ഓവറില്‍ 227-3, ഇന്ത്യ 18.3 ഓവറില്‍ 178 ഓള്‍ ഔട്ട്.

നേരത്തേ ടോസ് നേടിയ ഇന്ത്യ ബോളിങ് തെരഞ്ഞെടുക്കുകയായിരുന്നു. സെഞ്ച്വറി നേടിയ റൂസോയും അർധ സെഞ്ച്വറി നേടിയ ഓപ്പണർ ഡീക്കോക്കും ചേർന്ന് ദക്ഷിണാഫ്രിക്കക്ക് കൂറ്റൻ സ്‌കോറാണ് സമ്മാനിച്ചത്. മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ദക്ഷിണാഫ്രിക്ക 227 റൺസെടുത്തു.

റൂസോ വെറും 48 പന്തിൽ നിന്നാണ് സെഞ്ച്വറി പൂർത്തിയാക്കത്. ഡീ കോക്ക് 43 പന്തിൽ 68 റൺസെടുത്തു.ദക്ഷിണാഫ്രിക്കക്ക് വേണ്ടി പ്രിറ്റോറിയസ് മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ വെയിൻ പാർനലും എൻഗിഡിയും കേശവ് മഹാരാജും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

]]>
ഇന്ത്യ ദക്ഷിണാഫ്രിക്ക ആദ്യ ടി20 ഇന്ന്; റിഷഭ് പന്ത് നയിക്കും https://malayalees.ch/%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%af-%e0%b4%a6%e0%b4%95%e0%b5%8d%e0%b4%b7%e0%b4%bf%e0%b4%a3%e0%b4%be%e0%b4%ab%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95-%e0%b4%86%e0%b4%a6/ Thu, 09 Jun 2022 05:04:28 +0000 https://malayalees.ch/?p=63143 ഇന്ത്യ ദക്ഷിണാഫ്രിക്ക ആദ്യ ടി20 ഇന്ന്. ഇന്ന് വൈകിട്ട് 7 ന് ഡൽഹി അരുൺ ജെയ്റ്റ്ലി സ്‌റ്റേഡിയത്തിലാണ് മത്സരം. രോഹിത് ശര്‍മക്ക് പകരം പരമ്പരയില്‍ ഇന്ത്യയെ നയിക്കേണ്ട കെ എല്‍ രാഹുല്‍ തുടയിലേറ്റ പരുക്കിനെത്തുടര്‍ന്ന് പരമ്പരയില്‍ നിന്ന് പിന്‍മാറി. രാഹുലിന് പകരം വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്താണ് പരമ്പരയില്‍ ഇന്ത്യയെ നയിക്കുക. രാഹുലിന് പുറമെ സ്പിന്നര്‍ കുല്‍ദീപ് യാദവും പരുക്കുമൂലം ടി20 പരമ്പരയില്‍ നിന്ന് പിന്‍മാറി. റിഷഭ് പന്തിന് കീഴില്‍ ഹാര്‍ദ്ദിക് പാണ്ഡ്യയെ ആണ് വൈസ് ക്യാപ്റ്റനായി ബിസിസിഐ നിയോഗിച്ചിരിക്കുന്നത്.(ind vs southafrica first t20)

വലതുതുടയിലേറ്റ പരുക്കാണ് രാഹുലിന് വിനയായതെങ്കില്‍ നെറ്റ്സില്‍ ബാറ്റ് ചെയ്യുന്നതിനിടെ കൈക്ക് പരുക്കേറ്റതാണ് കുല്‍ദീപിന് പരമ്പര നഷ്ടമാവാന്‍ കാരണം. രാഹുലിന്‍റെ അഭാവത്തില്‍ ഇഷാന്‍ കിഷനൊപ്പം റുതുരാജ് ഗെയ്‌ക്‌വാദ് ഓപ്പണറായി എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. രാഹുലിനും കുല്‍ദീപ് യാദവിനും പകരക്കാരെ സെലക്ടര്‍മാര്‍ പ്രഖ്യാപിച്ചിട്ടില്ല.

ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ റിഷഭ് പന്ത് നയിച്ചിട്ടുണ്ട്. റിഷഭ് പന്തിന് കഴിഞ്ഞ സീസണില്‍ ഡല്‍ഹിയെ പ്ലേ ഓഫിലെത്തിക്കാനായെങ്കിലും ഈ സീസണില്‍ നേരിയ വ്യത്യാസത്തില്‍ പ്ലേ ഓഫ് സ്ഥാനം നഷ്ടമായി.ഈ വര്‍ഷമാദ്യം രാഹുലിന്‍റെ നേതൃത്വത്തില്‍ ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പക്കിറങ്ങിയ ഇന്ത്യ സമ്പൂര്‍ണ തോല്‍വി വഴങ്ങിയിരുന്നു.

]]>