india vs new zealand – malayalees.ch https://malayalees.ch Malayalam Online News Portal Wed, 01 Feb 2023 08:01:36 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png india vs new zealand – malayalees.ch https://malayalees.ch 32 32 ഇന്ത്യ ന്യൂസിലാൻഡ് അവസാന ടി20 ഇന്ന്; ജയിക്കുന്നവർക്ക് പരമ്പര https://malayalees.ch/ind-vs-nz-3rd-t20i/ Wed, 01 Feb 2023 08:01:19 +0000 https://malayalees.ch/?p=75466 ഇന്ത്യ ന്യൂസിലാൻഡ് അവസാന ടി20 ഇന്ന് അഹമ്മദാബാദിൽ നടക്കും. ഇന്ന് നയിക്കുന്നവർക്ക് പരമ്പര. ഓരോ മത്സരവും ജയിച്ച് ഇരു ടീമുകളും 1-1 എന്ന സമനിലയിൽ ആയതിനാൽ ഇന്ന് ജയിക്കുന്നവർക്ക് പരമ്പര സ്വന്തമാക്കാം. വൈകീട്ട് ഏഴിനാണ് മത്സരം.ഇന്ത്യൻ നിരയിൽ പൃത്വി ഷാ ഇന്ന് ഇടം പിടിച്ചേക്കും. ശുഭ്മാൻ ഗിൽ രാഹുൽ ത്രിപാഠി എന്നിവരിലൊരാൾ പുറത്തിരിക്കേണ്ടിവരും. ഇഷാൻ കിഷൻ തുടരും.(ind vs nz 3rd t20i)

അതേസമയം ലഖ്നൗ ടി20യിൽ റൺസെടുടക്കാൻ ബാറ്റർമാർ പാടുപെട്ടപ്പോൾ പഴികേട്ടത് ക്യൂറേറ്റർ സുരേന്ദർ കുമാറായിരുന്നു. ക്യാപ്റ്റൻ ഹാർദിക് പണ്ഡ്യ പിച്ചിനെതിരെ പരസ്യമായി വിമർശനം നടത്തിയപ്പോൾ പിന്നാലെ സുരേന്ദറിനെ ബിസിസിഐ പുറത്താക്കി. എന്നാൽ തങ്ങൾ ഏത് പിച്ചിലും കളിക്കാൻ താരങ്ങൾ തയ്യാറാവണമെന്നായിരുന്നു സൂര്യകുമാറിന്‍റെ പ്രതികരണം.

അതേസമയം കണക്കുകളിൽ ഇന്ത്യക്കാണ് മുൻതൂക്കം. ടീം ഇന്ത്യയും ന്യൂസിലൻഡും തമ്മിൽ ഇതുവരെ 26 രാജ്യാന്തര ടി20കളിലാണ് മുഖാമുഖം വന്നിട്ടുള്ളത്. ഇന്ത്യ 13 ഉം കിവികൾ 10 ഉം മത്സരങ്ങൾ വീതം ജയിച്ചപ്പോൾ ഒരു മത്സരത്തിൽ ഫലം സമനിലയായി. അവസാന പത്തുവർഷത്തിനിടെ ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും മാത്രമേ ഇന്ത്യയിൽ ടി20 പരമ്പര നേടിയിട്ടുള്ളൂ. 55 പരമ്പരകളിൽ 47ലും ഇന്ത്യക്കായിരുന്നു ജയം.

]]>
രണ്ടാം ടി20; ലഖ്നൗവിൽ പിച്ചൊരുക്കിയ ക്യൂറേറ്ററെ നീക്കി, ഐപിഎല്ലിന് പുതിയ പിച്ച് https://malayalees.ch/india-vs-new-zealand-2nd-t20-lucknow-pitch-curator-sacked/ Tue, 31 Jan 2023 12:13:55 +0000 https://malayalees.ch/?p=75417 ഇന്ത്യ-ന്യൂസിലൻഡ് രണ്ടാം ടി20 മത്സരത്തിലെ വേദിയായ ലഖ്നൗ ഏക്‌നാ സ്റ്റേഡിയത്തിലെ പിച്ച് തയാറാക്കിയ ക്യൂറേറ്ററെ ബിസിസിഐ നീക്കിയതായി റിപ്പോർട്ട്. ഐ.പി.എല്ലിനു മുൻപ് സ്റ്റേഡിയത്തിലെ ഒൻപത് പിച്ചുകളും മാറ്റിസ്ഥാപിക്കുമെന്നാണ് വിവരം. പിച്ച് ഒരുക്കിയ സുരേന്ദർ കുമാറിനെ പുറത്താക്കിയതായി ‘ഇന്ത്യൻ എക്‌സ്പ്രസ്’ റിപ്പോർട്ട് ചെയ്തു. സുരേന്ദറിന് പകരം ഗ്വാളിയോറിൽനിന്നുള്ള സഞ്ജീവ് കുമാറിനെ പിച്ച് ക്യുറേറ്ററായി നിയമിച്ചിട്ടുണ്ട്.(india vs new-zealand 2nd t20 lucknow pitch curator sacked)

ഇന്ത്യൻ ഇന്നിംഗ്സിലെ 18 ഓവറും ന്യൂസിലൻഡ് സ്പിന്നർമാരെക്കൊണ്ടാണ് പൂർത്തിയാക്കിയത്.ഐപിഎല്ലിൽ ലഖ്നൗ സൂപ്പർ ജയൻറ്സിൻറെ ഹോം മത്സരങ്ങൾക്കായി പുതിയ ക്യൂറേറ്റർക്ക് കീഴിലാവും പിച്ച് ഒരുക്കുക എന്നും റിപ്പോർട്ടിൽ പറയുന്നു. രണ്ടാം ടി20 മത്സരത്തിന് വേദിയായ ലഖ്നൗവിലെ പിച്ചിനെതിരെ രൂക്ഷ വിമർശനവുമായി ഇന്ത്യൻ നായകൻ ഹാർദ്ദിക് പാണ്ഡ്യ മത്സരശേഷം പരസ്യമായി രംഗത്തെത്തിയിരുന്നു.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 99 റൺസ് മാത്രമടിച്ചപ്പോൾ ചെറിയ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 19.5 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് ലക്ഷ്യത്തിലെത്തിയത്. ഓരോ മത്സരങ്ങൾ വിതം ജയിച്ച് ഇരു ടീമുകളും പരമ്പരയിൽ ഒപ്പത്തിനൊപ്പമാണ്. നാളെ ജയിക്കുന്നവർക്ക് ടി20 പരമ്പര സ്വന്തമാക്കാം.

]]>
മൂന്നാം ഏകദിനം; ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും; ടീമിൽ രണ്ട് മാറ്റങ്ങൾ https://malayalees.ch/2023-01-24-ind-vs-nz-third-odi/ Tue, 24 Jan 2023 11:30:53 +0000 https://malayalees.ch/?p=74966 ന്യൂസിലൻഡിനെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ന്യൂസിലൻഡ് ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഇന്ത്യ 11 ഓവറിൽ 90/ 0 റൺസ് എന്ന നിലയിലാണ്. ഇതിനകം പരമ്പര സ്വന്തമാക്കിയ ഇന്ത്യ ഇന്ന് ജയിച്ചാൽ ഐസിസി ഏകദിന റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തെത്തും.

നിലവിൽ ഇന്ത്യ ടി20 റാങ്കിംഗിൽ ഒന്നാം സ്ഥാനത്ത് തുടരുന്നു. ടെസ്റ്റിൽ രണ്ടാം സ്ഥാനത്തുമാണ്. ന്യൂസിലൻഡ് ആശ്വാസജയമാണ് ലക്ഷ്യമിടുന്നത്. ന്യൂസിലൻഡ് നിരയിൽ ഹെന്റി ഷിപ്‌ലിക്ക് പകരം ജേക്കബ് ഡഫി ടീമിലെത്തി. ഇന്ത്യ മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവർക്ക് വിശ്രമം നൽകി പകരം ഉമ്രാൻ മാലിക്കും യൂസ്‌വേന്ദ്ര ചാഹലും ടീമിലെത്തി.

നിലവിൽ ഇന്ത്യ മൂന്നാം സ്ഥാനത്താണ് ഉള്ളത്. ഇംഗ്ലണ്ടും ന്യൂസിലൻഡും ഇന്ത്യയും 113 റേറ്റിംഗ് പോയിന്റുമായി ഒപ്പത്തിനൊപ്പമാണ്. ഇന്നത്തെ മത്സരം വിജയിച്ചാൽ ഇന്ത്യക്ക് ഒന്നാമതെത്താം. ഈ ടൂർണമെന്റ് ആരംഭിക്കും മുമ്പ് 115 റേറ്റിംഗ് പോയിന്റുമായി ന്യൂസിലൻഡ് ആയിരുന്നു ഒന്നാം സ്ഥാനത്ത്. 111 റേറ്റിംഗ് പോയിന്റുമായി ഇന്ത്യ നാലാം സ്ഥാനത്തുമായിരുന്നു

ഇന്ത്യൻ ടീം: രോഹിത് ശർമ, ശുഭ്മാൻ ഗിൽ, വിരാട് കോലി, ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ, വാഷിംഗ്ടൺ സുന്ദർ, ഷാർദുൽ ഠാക്കൂർ, കുൽദീപ് യാദവ്, ഉമ്രാൻ മാലിക്ക്, യൂസ്‌വേന്ദ്ര ചാഹൽ.

ന്യൂസിലൻഡ്: ഡെവോൺ കോൺവെ, ഹെന്റി നിക്കോൾസ്, ഡാരിൽ മിച്ചൽ, ടോം ലാതം, ഗ്ലെൻ ഫിലിപ്‌സ്, മൈക്കൽ ബ്രേസ്‌വെൽ, മിച്ചൽ സാന്റ്‌നർ, ജേക്കബ് ഡഫി, ലോക്കി ഫെർഗൂസൺ, ബ്ലെയർ ടിക്‌നർ.

]]>
‘റാങ്കിങ്ങിൽ ഒന്നാമതെത്താൻ ഇന്ത്യ’; ന്യൂസിലൻഡിനെതിരായ അവസാന ഏകദിനം ഇന്ന് https://malayalees.ch/india-reach-first-in-odis-ranking/ Tue, 24 Jan 2023 04:18:34 +0000 https://malayalees.ch/?p=74928 ന്യൂസിലാന്‍ഡിനെതിരായ അവസാന ഏകദിനം ഇന്ന്. ഇതിനകം പരമ്പര സ്വന്തമാക്കിയ ഇന്ത്യ, ഇന്ന് ജയിച്ചാൽ ഇന്ത്യക്ക് ഐസിസി ഏകദിന റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തെത്താമെന്ന് ഐ എസി സി അറിയിച്ചു. നിലവിൽ ഇന്ത്യ ടി20 റാങ്കിംഗിൽ ഒന്നാം സ്ഥാനത്ത് തുടരുന്നു. ടെസ്റ്റിൽ രണ്ടാം സ്ഥാനത്തുമാണ്.

നിലവിൽ ഇന്ത്യ മൂന്നാം സ്ഥാനത്താണ് ഉള്ളത്. ഇംഗ്ലണ്ടും ന്യൂസിലൻഡും ഇന്ത്യയും 113 റേറ്റിംഗ് പോയിന്റുമായി ഒപ്പത്തിനൊപ്പമാണ്. ഇന്നത്തെ മത്സരം വിജയിച്ചാൽ ഇന്ത്യക്ക് ഒന്നാമതെത്താം. ഈ ടൂർണമെന്റ് ആരംഭിക്കും മുമ്പ് 115 റേറ്റിംഗ് പോയിന്റുമായി ന്യൂസിലൻഡ് ആയിരുന്നു ഒന്നാം സ്ഥാനത്ത്. 111 റേറ്റിംഗ് പോയിന്റുമായി ഇന്ത്യ നാലാം സ്ഥാനത്തുമായിരുന്നു.

അതേസമയം ഇന്ന് നടക്കുന്ന ന്യൂസിലന്‍ഡിനെതിരായ പരമ്പരയിലെ അവസാന മത്സരത്തില്‍ ടെസ്റ്റ് പരമ്പരയില്‍ ഇടംപിടിച്ച ചില താരങ്ങള്‍ക്ക് ഇന്ത്യ വിശ്രമം അനുവദിക്കും. ബോളിംഗ് നിരയില്‍ ഉമ്രാന്‍ മാലിക്ക്, യുസ്‌വേന്ദ്ര ചഹല്‍ എന്നിവരും ഓള്‍റൗണ്ടറായി ഷഹബാസ് അഹമ്മദും പുതുമുഖ ബാറ്റര്‍ രജത് പടിദാറും പ്ലെയിംഗ് ഇലവനിലേക്കു വന്നേക്കും.

]]>