India vs England – malayalees.ch https://malayalees.ch Malayalam Online News Portal Fri, 01 Jul 2022 11:53:43 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png India vs England – malayalees.ch https://malayalees.ch 32 32 ഇന്ത്യയ്ക്ക് ബാറ്റിംഗ് തകർച്ച; രണ്ട് വിക്കറ്റ് നഷ്ടം https://malayalees.ch/india-vs-england-5th-test/ Fri, 01 Jul 2022 11:53:32 +0000 https://malayalees.ch/?p=64184 ഇംഗ്ലണ്ടിനെതിരെ അഞ്ചാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ബാറ്റിംഗ് തകർച്ച. 46 റൺസെടുക്കുന്നതിടെ രണ്ടുവിക്കറ്റുകൾ നഷ്ടമായി. ഇംഗ്ലണ്ട് പേസർ ജെയിംസ് ആൻഡേഴ്സണിനാണ് ആദ്യ രണ്ടുവിക്കറ്റുകൾ ലഭിച്ചത്. ഓപ്പണർമാരായ ശുഭ്മാൻ ഗിൽ(17) ചേതേശ്വർ പൂജാര(13) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്.

നിലവിൽ വിരാട് കോലിയും (1) ഹനുമ വിഹരി (14) യുമാണ് ക്രീസിൽ. പേസ് ബൗളര്‍ ജസ്പ്രീത് ബുംമ്രയുടെ കീഴിലെ ഇന്ത്യയുടെ ആദ്യ ടെസ്റ്റാണ് എഡ്ജ്ബാസ്റ്റണിലേത്. അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 2-1 ന് മുന്നിലാണ്. ഒന്നാം ദിനം ഇംഗ്ലണ്ട് പേസർമാർക്ക് എതിരെ ഇന്ത്യൻ ബാറ്റർമാർ കടുത്ത വെല്ലുവിളി നേരിടുന്നതിനാൽ വിരാട് കോലിയിലാകും കൂടുതൽ ശ്രദ്ധ കേന്ദ്രികരിക്കുക. 2019ലാണ് കോലി അവസാനമായി സെഞ്ച്വറി നേടിയത്.

ടോസ് നേടി ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്ക് ബൗളിങ്ങ് തെ രഞ്ഞെടുക്കുകയായിരുന്നു. ഇംഗ്ലണ്ട് നിരയിലേക്ക് പേസ് ബൗളര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ തിരിച്ചെത്തി. ന്യൂസിലാന്റിനെതിരെ കളിച്ച ഇംഗ്ലണ്ട് ടീമില്‍ വേറെ മാറ്റങ്ങളൊന്നുമില്ല. ജഡേജയാണ് ടീമിലെ ഓരേ ഒരു സ്പിന്നര്‍. ജാക്ക് ലീച്ചാണ് ഇംഗ്ലണ്ട് നിരയിലെ സ്പിന്നര്‍.

India: Shubman Gill, Cheteshwar Pujara, Hanuma Vihari, Virat Kohli, Shreyas Iyer, Rishabh Pant(w), Ravindra Jadeja, Shardul Thakur, Mohammed Shami, Mohammed Siraj, Jasprit Bumrah(c)

England: Alex Lees, Zak Crawley, Ollie Pope, Joe Root, Jonny Bairstow, Ben Stokes(c), Sam Billings(w), Matty Potts, Stuart Broad, Jack Leach, James Anderson

]]>
ലോര്‍ഡ്സ് ടെസ്റ്റില്‍ ഇന്ത്യ 364ന് പുറത്ത്; ജെയിംസ് ആൻഡേഴ്സന് അഞ്ച് വിക്കറ്റ് https://malayalees.ch/india-vs-england-2nd-test-2/ Sat, 14 Aug 2021 12:04:09 +0000 https://malayalees.ch/?p=48141 ഇംഗ്ലണ്ടിനെതിരായ ലോര്‍ഡ്സ് ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ഒന്നാം ഇന്നിംഗ്സില്‍ 364 റണ്‍സിന് പുറത്ത്. മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 276 റണ്‍സെന്ന ശക്തമായ നിലയില്‍ രണ്ടാം ദിനം ക്രീസിലിറങ്ങിയ ഇന്ത്യ അവസാന ഏഴ് വിക്കറ്റില്‍ 88 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്ത് പുറത്തായി. അഞ്ച് വിക്കറ്റ് വീഴ്ത്തിയ പേസർ ജെയിംസ് ആൻഡേഴ്സൺ ആണ് ഇനിയയെ എറിഞ്ഞിട്ടത്. 29 ഓവറിൽ 62 റൺസ് വിട്ടുകൊടുത്താൻ ആൻഡേഴ്സൺ അഞ്ച് വിക്കറ്റ് വീഴ്ത്തിയത്. 40 റണ്‍സെടുത്ത രവീന്ദ്ര ജഡേജയും 37 റണ്‍സെടുത്ത റിഷഭ് പന്തുമാണ് രണ്ടാം ദിനം ഇന്ത്യയെ 350 കടക്കാന്‍ സഹായിച്ചത്.

മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 276 റൺസുമായി രണ്ടാം ദിന ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യയ്ക്ക് ആറു റൺസ് എടുക്കുമ്പോഴേക്കും രണ്ട് വിക്കറ്റ് കൂടി നഷ്ടമായിരുന്നു. ഓപ്പണർ കെ.എൽ. രാഹുൽ, വൈസ് ക്യാപ്റ്റൻ അജിൻക്യ രഹാനെ എന്നിവരാണ് പുറത്തായത്. രാഹുലിനെ ഒലി റോബിൻസനും രഹാനെയെ ജെയിംസ് ആൻഡേഴ്സനും പുറത്താക്കി.

രണ്ടാം ദിനം ആദ്യ ഓവറിൽ തന്നെ ഇന്ത്യക്ക് തിരിച്ചടി നേരിട്ടു. 127 റൺസുമായി ക്രീസിലുണ്ടായിരുന്ന കെ എൽ രാഹുൽ റോബിൻസൺ എറിഞ്ഞ രണ്ടാം ദിനത്തിലെ ആദ്യ പന്തിൽ രണ്ട് റൺസെടുത്തെങ്കിലും രണ്ടാം പന്തിൽ കവറിൽ സിബ്ലിക്ക് അനായാസ ക്യാച്ച് നൽകി മടങ്ങി. 129 റൺസായിരുന്നു രാഹുലിൻറെ സംഭാവന. നിലയുറപ്പിച്ച രാഹുൽ മടങ്ങിയതോടെ ഇന്ത്യ പതറി.

രണ്ടാം ദിനത്തിലെ രണ്ടാം ഓവറിലും ഇന്ത്യക്ക് തിരിച്ചടിയേറ്റു. ജെയിംസ് ആൻഡേഴ്സൺ ആദ്യ പന്തിൽ തന്നെ വിക്കറ്റെടുത്തു. ഓഫ് സ്റ്റംപിന് പുറത്തുപോയ പന്തിൽ ബാറ്റുവെച്ച രഹാനെ രണ്ടാം ദിനം നേരിട്ട ആദ്യ പന്തിൽ പുറത്തായി. 23 പന്തിൽ ഒരു റണ്ണായിരുന്നു ഇന്ത്യൻ വൈസ് ക്യാപ്റ്റൻറെ സംഭാവന.

276-ൽ നിന്ന് ഇന്ത്യ 282-5ലേക്ക് കൂപ്പുകുത്തിയെങ്കിലും റിഷഭ് പന്തും രവീന്ദ്ര ജഡേജയും ചേർന്ന് വിക്കറ്റ് വീഴ്ചക്ക് കടിഞ്ഞാണിട്ട് കുറച്ചുനേരം പിടിച്ചുനിന്നു. സ്കോർ 327ൽ നിൽക്കെ പന്തിനെ മടക്കി മാർക്ക് വുഡ് ഇന്ത്യക്ക് അടുത്ത പ്രഹരമേൽപ്പിച്ചു. 58 പന്തിൽ 37 റൺസായിരുന്നു പന്തിൻറെ സംഭാവന. പന്ത് പുറത്തായതിന് പിന്നാലെ മൊയീൻ അലി എറിഞ്ഞ അടുത്ത ഓവറിൽ ഷമിയും വീണതോടെ ഇന്ത്യ വീമ്ടും കൂട്ടത്തകർച്ച മുന്നിൽ കണ്ടു. എന്നാൽ ജഡേജയും ഇഷാന്തും ചേർന്ന് ഇന്ത്യയെ ല‍്ചിന് പിരിയുമ്പോൾ 347ൽ എത്തിച്ചു.

ലഞ്ചിനുശേഷം ഇഷാന്ത് ശർമയെയും ജസ്പ്രീത് ബുമ്രയെയും മടക്കി ആൻഡേഴ്സൺ ഇന്ത്യക്ക് ഇരട്ടപ്രഹരമേൽപ്പിച്ചപ്പോൾ അവസാന വിക്കറ്റിൽ വമ്പനടിക്ക് മുതിർന്ന ജഡേജയെ മാർക്ക് വുഡിൻറെ പന്തിൽ ആൻഡേഴ്സൺ പിടികൂടി. ഇംഗ്ലണ്ടിനായി ആൻഡേഴ്സൺ അഞ്ചും റോബിൻസണും മാർക്ക് വുഡും രണ്ടും മൊയീൻ അലി ഓരു വിക്കറ്റും വീഴ്ത്തി.

]]>
സാം കറന്‍റെ ചെറുത്ത് നില്‍പ്പും വിഫലം; ഇന്ത്യക്ക് ഏഴ് റണ്‍സ് ജയം https://malayalees.ch/india-won-the-odi-series-against-england/ Mon, 29 Mar 2021 04:09:20 +0000 https://malayalees.ch/?p=42173 അപ്രതീക്ഷിതമായി ഒന്നും സംഭവിച്ചില്ല. സാം കറന്‍റെ ചെറുത്ത് നില്‍പ്പിനും ഇംഗ്ലണ്ടിനെ രക്ഷിക്കാനായില്ല. അവസാനം വരെ ആവേശം നിറഞ്ഞുനിന്ന മത്സരത്തില്‍ ഇന്ത്യക്ക് ഏഴ് റണ്‍സ് ജയം. ജയത്തോടെ ഏകദിന പരമ്പരയും ഇന്ത്യന്‍ ടീം സ്വന്തമാക്കി. അപ്രതീക്ഷിതമായ ഇന്നിങ്സുമായി മധ്യനിരയില്‍ കളം നിറഞ്ഞ സാം കറനും അര്‍ധ സെഞ്ച്വറി നേടിയ ഡേവിഡ് മലനും ഒഴിച്ച് ബാക്കിയാര്‍ക്കും കാര്യമായി ഒന്നും ചെയ്യാന്‍ കഴിയാതെ വന്നപ്പോള്‍ ഇംഗ്ലണ്ട് പരാജയം സമ്മതിക്കുകയായിരുന്നു. നാല് വിക്കറ്റ് വീഴ്ത്തിയ ശാര്‍ദുല്‍ താക്കൂറും മൂന്ന് വിക്കറ്റുകള്‍ പിഴുത ഭൂവനേശ്വര്‍ കുമാറും ചേര്‍ന്ന് ഇംഗ്ലണ്ട് നിരയെ പിടിച്ചുകെട്ടി.

ഓര്‍മിക്കാന്‍ ഒന്നും ബാക്കിയില്ലാതെയാണ് സന്ദര്‍ശകര്‍ ഇന്ത്യ വിടുന്നത്. ടെസ്റ്റ് പരമ്പരയില്‍ (3-1)ന് ഇന്ത്യ വിജയിച്ചപ്പോള്‍, ടി20യിലും അത് തന്നെ ആവര്‍ത്തിച്ചു. ആതിഥേയരുടെ വിജയം (3-2)ന്. ഇപ്പോഴിതാ മൂന്ന് മത്സര ഏകദിന പരമ്പരയിലും ഇംഗ്ലണ്ടിന് കയ്പ്പ് നീര്‍ കുടിക്കാനായിരുന്നു വിധി. സ്വന്തം നാട്ടില്‍ നടന്ന പരമ്പരകളില്‍ ഇന്ത്യയുടെ മൃഗീയ ആധിപത്യം.

ഇന്ത്യ ഉയര്‍ത്തിയ 330 റണ്‍സ് വിജയലക്ഷ്യം അനായാസമായി മറികടക്കാമെന്ന വിചാരത്തില്‍ ബാറ്റിങിനിറങ്ങിയ ഇംഗ്ലണ്ട് ബാറ്റിങ് നിരയ്ക്ക് ആദ്യം മുതല്‍ തന്നെ പിഴക്കുകയായിരുന്നു. രണ്ടാം ഏകദിനത്തില്‍ ഇംഗ്ലണ്ട് പിന്തുടര്‍ന്ന വിജയിച്ച സ്കോറിനേക്കാള്‍ കുറവായിരുന്നു ഇത്തവണ ഇന്ത്യ ഉയര്‍ത്തിയത്. രണ്ടാം ഏകദിനത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 337 റണ്‍സ് വിജയലക്ഷ്യം 43 ഓവറിലാണ് ഇംഗ്ലണ്ട് അടിച്ചെടുത്തത്. അത്രയും ഫോമിലുള്ള ബാറ്റിങ് നിരയെക്കൊണ്ട് ഈ മത്സരവും അനായാസം ജയിക്കാമെന്ന കണക്കുകൂട്ടലാണ് ഇംഗ്ലണ്ടിന് വിനയായത്. എങ്കിലും അവസാന നിമിഷം വാലറ്റത്തെ കൂട്ടുപിടിച്ച് സാം കറന്‍ നടത്തിയ പോരാട്ടം ഇന്ത്യന്‍ ആരാധകരെ കൊണ്ട് നഖം കടിപ്പിച്ചുവെന്ന് ഉറപ്പാണ്. മത്സരം അവസാനിച്ചു എന്ന് വിചാരിച്ചിടത്തു നിന്ന് ഇംഗ്ലണ്ടിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടു വരുന്ന ഇന്നിങ്സാണ് കറന്‍ കാഴ്ചവെച്ചത്. ആദില്‍ റഷീദിനെയും മാര്‍ക് വുഡിനേയും ചേര്‍ത്തു പിടിച്ച് ടീമിനെ ജയത്തിന്‍റെ പടിവാതില്‍ക്കല്‍ വരെ എത്തിച്ചെങ്കിലും അവസാന വിജയം ഇന്ത്യക്കായിരുന്നു. 83 പന്തില്‍ ഒന്‍പത് ബൌണ്ടറിയും മൂന്ന് സിക്സറും ഉള്‍പ്പടെ 95 റണ്‍സാണ് കറന്‍ ഇംഗ്ലണ്ടിനായി നേടിയത്.

കഴിഞ്ഞ കളിയുടെ ബാക്കിയെന്ന പോലെ വെടിക്കെട്ട് പ്രകടനവുമായി ഇന്നിങ്സ് തുടങ്ങവേ മൂന്ന് ഓവറിനുള്ളില്‍ ഇംഗ്ലണ്ടിന്‍റെ രണ്ട് ഓപ്പണര്‍മാരും പവലിയനിലെത്തി. കഴിഞ്ഞ മത്സരത്തിലെ സെഞ്ച്വറി വീരനായ ബെയര്‍സ്റ്റോ വിക്കറ്റായത് വെറും ഒരു റണ്‍സിന്. ജോസണ്‍ റോയി പുറത്തായത് 14 റണ്‍സിനും. വെടിക്കെട്ട് വീരന്‍ സ്റ്റോക്സിനെയും ക്രീസില്‍ നിലയുറപ്പിക്കും മുമ്പേ ഇന്ത്യ പുറത്താക്കി. 35 റണ്‍സെടുക്കാനേ സ്റ്റോക്സിന് കഴിഞ്ഞുള്ളൂ.

ഡേവിഡ് മലനും സാം കറനും മാത്രമാണ് ഇംഗ്ലണ്ട് നിരയില്‍ അല്‍പമെങ്കിലും പൊരുതിയത്. അര്‍ദ്ധ സെഞ്ച്വറി നേടിയ ഉടനെ തന്നെ മലനെ താക്കൂര്‍ പുറത്താക്കി. വാലറ്റക്കാരെ കൂട്ടുപിടിച്ച പൊരുതാന്‍ ശ്രമിച്ച സാം കറന്‍ 95 റണ്‍സ് നേടി. ക്യാപ്റ്റന്‍ ജോസ് ബട്‍ലര്‍ക്കും കാര്യമായി ഒന്നും ഇംഗ്ലണ്ട് ഇന്നിങ്സില്‍ ചെയ്യാന്‍ കഴിഞ്ഞില്ല. 15 റണ്‍സെടുത്ത ബട്‍ലറേയും താക്കൂര്‍ തന്നെ പുറത്താക്കുകയായിരുന്നു. ബട്‍ലര്‍ പുറത്തായതിന് ശേഷം ലിവിംഗ്സ്റ്റണും മോയിന്‍ അലിയും ചേര്‍ന്ന് ഇംഗ്ലണ്ടിനെ കരക്കെത്തിക്കാന്‍ ശ്രമിച്ചെങ്കിലും കൃത്യമായ ഇടവേളയില്‍ താക്കൂര്‍ ഇന്ത്യക്ക് ബ്രേക് ത്രൂ നല്‍കി. ലിയാം ലിവിങ്സ്റ്റൺ 36 റണ്‍സും മോയിന്‍ അലി 29 റണ്‍സും നേടി.

നേരത്തെ ആദ്യം ബാറ്റിങിനിറങ്ങി കൂറ്റന്‍ സ്കോര്‍ ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ കളത്തിലിറങ്ങിയ ഇന്ത്യക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. ശേഷം തുടരെ നാല് വിക്കറ്റുകള്‍ നഷ്ടമാവുകായിരുന്നു. ഇന്ത്യക്കായി ഓപ്പണിങ് വിക്കറ്റില്‍ രോഹിത് ശര്‍മ്മയും ശിഖര്‍ ധവാനും ചേര്‍ന്ന് സെഞ്ച്വറി പാര്‍ട്ണര്‍ഷിപ്പ് ഉയര്‍ത്തിയെങ്കിലും ടീം സ്കോര്‍ 103ല്‍ നില്‍ക്കേ രോഹിത് വീണു. വ്യക്തിഗത സ്കോര്‍ 37ല്‍ നില്‍ക്കവെയാണ് ആദില്‍ റഷീദിന്‍റെ പന്തില്‍ ബൌള്‍ഡായി രോഹിത് മടങ്ങുന്നത്. ബ്രേക് ത്രൂ അനിവാര്യമായിരുന്ന ഇംഗ്ലണ്ട് അവിടെ നിന്ന് മത്സരത്തിലേക്ക് തിരികെ വരികയായിരുന്നു. രണ്ട് ഓവറിനിടെ മികച്ച ഫോമില്‍ നിന്ന് ശിഖര്‍ ധവാനെയും ആദില്‍ റഷീദ് തന്നെ പുറത്താക്കി. മികച്ച ഒരു റിട്ടേണ്‍ ക്യാച്ചിലൂടെയാണ് ആദില്‍ റഷീദ് ധവാനെ പുറത്താക്കിയത്. 55 ബോളില്‍ 10 ബൌണ്ടറിയുള്‍പ്പടെ 67 റണ്‍സെടുത്ത് നില്‍ക്കവെയായിരുന്നു ധവാന്‍റെ മടക്കം.

വണ്‍ഡൌണായെത്തിയ ക്യാപ്റ്റന്‍ കോഹ്‍ലിക്ക് ആകട്ടെ നിലയുറപ്പിക്കുന്നതിന് മുമ്പ് തന്നെ പവലിയനിലെത്തേണ്ടി വന്നു. മോയിന്‍ അലിയുടെ പന്തില്‍ ബൌള്‍ഡായാണ് ഇന്ത്യന്‍ നായകന്‍ പുറത്തായത്. ഒന്‍പത് പന്തില്‍ നിന്നായി ഏഴ് റണ്‍സ് മാത്രമായിരുന്നു കോഹ്‍ലിയുടെ സമ്പാദ്യം. കോഹ്‍ലിയുടെ വിക്കറ്റ് വീണതിന് ശേഷം ഒത്തുചേര്‍ന്ന രാഹുല്‍-ഋഷഭ് സഖ്യം ഇന്ത്യയെ കരകയറ്റുമെന്ന് ആരാധകര്‍ പ്രതീക്ഷ വെക്കവേയാണ് രാഹുലിന്‍റെ വിക്കറ്റും ടീമിന് നഷ്ടമാകുന്നത്. ലിവിങ്സ്റ്റണിന്‍റെ പന്തില്‍ മോയിന്‍ അലിക്ക് ക്യാച്ച് നല്‍കിയാണ് കഴിഞ്ഞ കളിയിലെ സെഞ്ച്വറി താരം കൂടാരം കയറിയത്. ശേഷം ഒത്തുചേര്‍ന്ന പാണ്ഡ്യയും പന്തും ഇന്ത്യന്‍ ഇന്നിങ്സില്‍ രക്ഷകരാകുകയായിരുന്നു.

99 റണ്‍സിന്‍റെ പാര്‍ട്ണര്‍ഷിപ്പാണ് ഇരുവരും ചേര്‍ന്ന് അഞ്ചാം വിക്കറ്റില്‍ നേടിയത്. അഞ്ച് ബൌണ്ടറിയും നാല് സിക്സറുമുള്‍പ്പടെ 61 ബോളില്‍ 78 റണ്‍സാണ് ഋഷഭ് പന്ത് നേടിയത്. 43 ബോളില്‍ അഞ്ച് ബൌണ്ടറികളും നാല് സിക്സറുകളുമായി 64 റണ്‍സാണ് പാണ്ഡ്യ നേടിയത്. ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിലും അവസാന ഓവറുകളിലെ വെടിക്കെട്ട് പ്രകടനവുമായി ഋഷഭ് പന്തും ഹാര്‍ദ്ദിക് പാണ്ഡ്യയും ചേര്‍ന്നാണ് ഇന്ത്യന്‍ സ്കോര്‍ മുന്നൂറ് കടത്തിയത്. ഇംഗ്ലണ്ടിനായി മാര്‍ക് വുഡ് മൂന്നും ആദില്‍ റഷീദ് രണ്ടും വിക്കറ്റ് നേടി.

]]>
ബെയര്‍സ്റ്റോയുടെ സെഞ്ച്വറിയും സ്റ്റോക്സിന്‍റെ വെടിക്കെട്ടും; ഇന്ത്യയെ നിലംപരിശാക്കി ഇംഗ്ലണ്ട് https://malayalees.ch/india-vs-england-second-odi/ Sat, 27 Mar 2021 04:05:31 +0000 https://malayalees.ch/?p=42102 സെഞ്ച്വറിയുമായി ജോണി ബെയര്‍സ്റ്റോയും ഒരു റണ്‍സ് മാത്രം അകലെ സെഞ്ച്വറി നഷ്ടപ്പെട്ട ബെന്‍ സ്റ്റോക്സും. ഈ രണ്ട് ഘടകങ്ങള്‍ മാത്രം മതിയായിരുന്നു ഇന്ത്യ ഉയര്‍ത്തിയ 337 എന്ന ലക്ഷ്യം ഇംഗ്ലണ്ടിന് മറികടക്കാന്‍. ഓപ്പണിങ് വിക്കറ്റില്‍ ജേസണ്‍ റോയും ബെയര്‍സ്റ്റോയും നല്‍കിയ മികച്ച തുടക്കം ഒരു ഘട്ടത്തില്‍ പോലും ഇംഗ്ലണ്ട് പാഴാക്കിയില്ല. സെഞ്ച്വറി പാര്‍ട്ണര്‍ഷിപ്പ് നേടിയ ഓപ്പണിങ് കൂട്ടുകെട്ടിന് പിന്നാലെ രണ്ടാം വിക്കറ്റില്‍ ബെന്‍ സ്റ്റോക്സുമായി 175 റണ്‍സ് കൂട്ടുകെട്ടും ജോണി ബെയര്‍സ്റ്റോ പടുത്തുയര്‍ത്തിയപ്പോള്‍ ഇംഗ്ലണ്ടിന് ആറു വിക്കറ്റിന്‍റെ അനായാസ വിജയമാണ് സ്വന്തമായത്.

ആദ്യ വിക്കറ്റില്‍ 110 റണ്‍സാണ് ജോണി ബെയര്‍സ്റ്റോയും ജേസണ്‍ റോയിയും നേടിയത്. 52 പന്തില്‍ 55 റണ്‍സെടുത്ത ജോസണ്‍ റോയിയെ കിടിലന്‍ ഫീല്‍ഡിങ്ങിലൂടെ രോഹിത് ആണ് പുറത്താക്കിയത്. പക്ഷേ അതിലും ഭീകരമായിരുന്നു ഇന്ത്യയെ സംബന്ധിച്ച് ഇംഗ്ലണ്ടിന്‍റെ രണ്ടാം വിക്കറ്റ് പാര്‍ട്ണര്‍ഷിപ്പ്. രണ്ടാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ബെയര്‍സ്റ്റോ- ബെന്‍ സ്റ്റോക്സ് സഖ്യം 175 റണ്‍സാണ് അടിച്ചുകൂട്ടിയത്. 11 ബൌണ്ടറിയും ഏഴ് സിക്സറും പറത്തി ബെയര്‍സ്റ്റോ ഇതിനിടയില്‍ സെഞ്ച്വറി തികച്ചു. 112 പന്തില്‍ 124 റണ്‍സാണ് ബെയര്‍സ്റ്റോ നേടിയത്.

മറുവശത്ത് പത്ത് സിക്സറുകളും നാല് ബൌണ്ടറികളും ഉള്‍പ്പടെ 99 റണ്‍സ് നേടിയ സ്റ്റോക്സ് നിര്‍ദാക്ഷിണ്യമാണ് ഇന്ത്യന്‍ ബോളര്‍മാരെ പ്രഹരിച്ചത്. ഒടുവില്‍ സെഞ്ച്വറിക്ക് ഒരു റണ്‍സ് അകലെ ഭൂവനേശ്വര്‍ കുമാറിന്‍റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിന് ക്യാച്ച് നല്‍കി സ്റ്റോക്സ് മടങ്ങുകയായിരുന്നു. പിന്നീട് ക്യാപ്റ്റന്‍ ജോസ് ബട്‍ലറിന്‍റെ വിക്കറ്റ് മാത്രമാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. പ്രസീദിന്‍റെ പന്തില്‍ ബൌള്‍ഡായാണ് ബട്‍ലര്‍ മടങ്ങിയത്. ഡേവിഡ് മലനും ലിവിങ്സ്റ്റണും ചേര്‍ന്ന് കൂടുതല്‍ വിക്കറ്റ് നഷ്ടമില്ലാതെ ഇംഗ്ലണ്ടിനെ വിജയത്തിലെത്തിക്കുകയായിരുന്നു. ഇന്ത്യക്കായി പ്രസീദ് കൃഷ്ണ രണ്ട് വിക്കറ്റും ഭൂവനേശ്വര്‍ കുമാര്‍ ഒരു വിക്കറ്റും വീഴ്ത്തി.

നേരത്തെ ഇന്നിങ്സിന്‍റെ തുടക്കത്തില്‍ തന്നെ കഴിഞ്ഞ കളിയിലെ ടോപ്സ്കോററായ ശിഖര്‍ ധവാനെ ഇന്ത്യക്ക് നഷ്ടമായി. സ്കോര്‍ ബോര്‍ഡില്‍ ഇന്ത്യന്‍ സ്കോര്‍ ഒന്‍പത് റണ്‍സെത്തി നില്‍ക്കെയാണ് റീസ് ടോപ്ലിക്ക് വിക്കറ്റ് നല്‍കി ധവാന്‍ മടങ്ങുന്നത്. അധികം വൈകാതെ തന്നെ മറ്റൊരു ഓപ്പണറായ രോഹിതും മടങ്ങി. 25 റണ്‍സെടുത്ത രോഹിത് സാം കറന്‍റെ ബോളില്‍ ആദില്‍ റഷീദിന് ക്യാച്ച് നല്‍കിയാണ് വിക്കറ്റായത്. പിന്നീട് ഒത്തുചേര്‍ന്ന വിരാട് കോഹ്‍ലിയും കെ.എല്‍ രാഹുലും ചേര്‍ന്ന് ഇന്ത്യന്‍ ഇന്നിങ്സിനെ കൈപിടിച്ചുയര്‍ത്തുകയായിരുന്നു. മോശം പന്തുകളെ ആക്രമിച്ചും നല്ല പന്തുകളെ പ്രതിരോധിച്ചും സമയോചിതമായ പാര്‍ട്ണര്‍ഷിപ്പിലൂടെ ഇരുവരും ഇന്ത്യന്‍ ഇന്നിങ്സിനെ താങ്ങി നിര്‍ത്തി. 106 പന്തില്‍ ആറ് ബൌണ്ടറിയും രണ്ട് സിക്സറുമടക്കം ഇതിനിടെ രാഹുല്‍ തന്‍റെ അഞ്ചാം രാജ്യാന്തര സെഞ്ച്വറി പൂര്‍ത്തിയാക്കി. കോഹ്‍ലി 79 പന്തില്‍ 66 റണ്‍സ് നേടിയപ്പോള്‍ രാഹുല്‍ 114 പന്തില്‍ 108 റണ്‍സാണ് നേടിയത്.

മികച്ച കൂട്ടുകെട്ടിലൂടെ മുന്നോട്ടുപോയ ഇന്ത്യന്‍ ഇന്നിങ്സില്‍ കോഹ്‍ലിയുടെ വിക്കറ്റ് പിഴുത് ഇംഗ്ലണ്ടിന് ബ്രേക് ത്രൂ നല്‍കിയത് ആദില്‍ റഷീദ് ആണ്. വ്യക്തിഗത സ്കോര്‍ 66ഇല്‍ എത്തിനില്‍ക്കേ ആദില്‍ റഷീദിന്‍റെ പന്തില്‍ ജോസ് ബട്‍ലര്‍ക്ക് ക്യാച്ച് നല്‍കിയാണ് കോഹ്‍ലി മടങ്ങിയത്. സ്കോര്‍ബോര്‍ഡ് 158ഇല്‍ നില്‍ക്കെയാണ് കോഹ്‍ലി പുറത്തായത്. പിന്നീട് എത്തിയ ഋഷഭ് പന്ത് കെ.എല്‍ രാഹുലിനൊപ്പം ഇന്ത്യന്‍ ഇന്നിങ്സിനെ മുന്നോട്ട് നയിച്ചു. രാഹുല്‍ സ്വതസിദ്ധമായ ശൈലിയില്‍ മുന്നോട്ടുപോയപ്പോള്‍ പന്ത് തകര്‍ത്തടിക്കുകയായിരുന്നു. അവസാന ഓവറുകളില്‍ ആഞ്ഞടിച്ച പന്ത് 40 പന്തില്‍ ഏഴ് സിക്സറും മൂന്ന് ബൌണ്ടറിയുമടക്കം 77 റണ്‍സാണ് നേടിയത്.

]]>
നാലാം ടി20യില്‍ ഇംഗ്ലണ്ടിനെ തറ പറ്റിച്ച് ഇന്ത്യ https://malayalees.ch/india-england-4th-t20/ Fri, 19 Mar 2021 03:53:58 +0000 https://malayalees.ch/?p=41739 ആവേശകരമായ നാലാം ടി20യില്‍ ഇംഗ്ലണ്ടിനെ തറപറ്റിച്ച് ഇന്ത്യ. ഇന്ത്യ ഉയര്‍ത്തിയ 186 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ടിന് 8 വിക്കറ്റിന് 177 റണ്‍സേ എടുക്കാനായുള്ളു. ജേസണ്‍ റോയ്(40), ബെന്‍ സ്റ്റോക്സ്(46), ബെയര്‍സ്റ്റോ(25) എന്നിവരുടെ മികച്ച ബാറ്റിങ് ഇംഗ്ലണ്ടിന് പ്രതീക്ഷ നല്‍കിയെങ്കിലും ഇന്ത്യന്‍ ബൌളര്‍മാര്‍ അത് യാഥാര്‍ത്ഥ്യമാക്കിയില്ല.

ഇന്ത്യക്കായി ശാര്‍ദുല്‍ ഠാക്കൂര്‍ മൂന്ന് വിക്കറ്റും, ഹാര്‍ദ്ദിക് പാണ്ഡ്യ, രാഹുല്‍ ചഹര്‍ എന്നിവര്‍ രണ്ടും ബുവനേശ്വര്‍ കുമാര് ഒരു വിക്കറ്റും വീഴ്ത്തി.

നേരത്തെ, നിശ്ചിത 20 ഓവറില്‍ ഇന്ത്യ 8 വിക്കറ്റ് നഷ്ടത്തില്‍ 185 റണ്‍സെടുത്തു. ആദില്‍ റഷീദിന്‍റെ ആദ്യ പന്ത് തന്നെ സിക്സര്‍ പറത്തിയാണ് രോഹിത്തും ഇന്ത്യയും ഇന്നിങ്സ് ആരംഭിച്ചത്. നാലാം ഓവറില്‍ ജോഫ്രാ ആര്‍ച്ചറുടെ കൈകളിലേക്ക് വന്ന ഒരു റിഫ്ലക്ഷന്‍ ക്യാച്ചിലൂടെ ഹിറ്റ്മാന്‍ പവലിയണിലേക്ക് മടങ്ങി. ശേഷം വന്നത് സൂര്യകുമാര്‍ യാദവായിരുന്നു. താന്‍ ഇന്‍റര്‍ണാഷണല്‍ കരിയറില്‍ നേരിട്ട ആദ്യ പന്ത് തന്നെ സിക്സര്‍ പറത്തി സൂര്യ ഏവരെയും അമ്പരപ്പിച്ചു. സ്വപ്ന തുല്യമായ തുടക്കം.

കഴിഞ്ഞ കളികളിലൊന്നും ഫോം കണ്ടെത്താതെ പുറത്തായ കെ.എല്‍ രാഹുലിന് 14 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. പിന്നീട് വന്ന നായകന്‍ വിരാട് കോഹ്‍ലി ഒരു റണ്‍സ് മാത്രമെടുത്ത് ആദില്‍ റഷീദിന് മുന്നില്‍ മുട്ടുമടക്കി. 57 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവിനെ സാം കറണ്‍ പുറത്താക്കി. 30 റണ്ണെടുത്ത റിഷഭ് പന്തിനെ ആര്‍ച്ചര്‍ ക്ലീന്‍ ബൌള്‍ഡാക്കി. ശ്രേയസ് അയ്യര്‍ 18 പന്തില്‍ നിന്നും 37 റണ്‍സെടുത്തു.

ഇംഗ്ലണ്ടിനായി ജോഫ്രാ ആര്‍ച്ചര്‍ നാല് വിക്കറ്റ് വീഴ്ത്തി. ബെന്‍ സ്റ്റോക്സ്, സാം കറണ്‍, ആദില്‍ റഷീദ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. ഇതോടെ അഞ്ച് മത്സരങ്ങളുള്ള പരമ്പര 2-2 എന്ന നിലയിലാണ്. അവസാന മത്സരം വിജയിക്കുന്നവര്‍ക്ക് പരമ്പര സ്വന്തമാക്കാം.

]]>
പിച്ച് വീണ്ടും സ്പിന്നര്‍മാര്‍ക്കൊപ്പം; ആദ്യ ദിനം തന്നെ ഇംഗ്ലണ്ട് 205 റണ്‍സിന് ഓള്‍ ഔട്ട് https://malayalees.ch/india-vs-england-fourth-test/ Thu, 04 Mar 2021 12:06:05 +0000 https://malayalees.ch/?p=41053 ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയിലെ നാലാം ടെസ്റ്റില്‍ ഇംഗ്ലണ്ട് 205 റണ്‍സിന് ഓള്‍ ഔട്ട്. വീണ്ടും സ്പിന്നര്‍മാര്‍ക്ക് അനുകൂലമായ സ്വഭാവം കാഴ്ചവെച്ച പിച്ചില്‍ ഇന്ത്യക്കായി എട്ട് വിക്കറ്റുകള്‍ സ്പിന്നര്‍മാരാണ് നേടിയത്. ഇംഗ്ലണ്ട് നിരയില്‍ ബെന്‍ സ്റ്റോക്സിന് മാത്രമാണ് അര്‍ദ്ധ സെഞ്ച്വറി നേടാനായത്.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് 75 ഓവറില്‍ എല്ലാവരും പുറത്താകുകയായിരുന്നു. 55 റണ്‍സുമായ ബെന്‍ സ്റ്റോക്സും 46 റണ്‍സുമായി ഡാനിയേല്‍ ലോറന്‍സുമാണ് ഇംഗ്ലണ്ടിനായി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. ജോണി ബെയര്‍സ്റ്റോ(28), ഒല്ലി പോപ്(29) എന്നിവരാണ് ഇംഗ്ലണ്ടിന്റെ മറ്റു പ്രധാന സ്കോറര്‍മാര്‍.

കഴിഞ്ഞ മത്സരത്തില്‍ മാന്‍ ഓഫ് ദ മാച്ചായ അക്സര്‍ പട്ടേല്‍ ഇംഗ്ലണ്ടിന്‍റെ നാല് മുന്‍നിര വിക്കറ്റുകളാണ് ഇന്നത്തെ കളിയില്‍ പിഴുതത്. മൂന്നാം ടെസ്റ്റില്‍ രണ്ട് ഇന്നിങ്സുകളില്‍ നിന്നായി അക്സര്‍ പട്ടേല്‍ പതിനൊന്നു വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു. ഇന്ത്യയ്ക്കായി അക്സര്‍ പട്ടേല്‍ നാലും രവിചന്ദ്ര അശ്വിന്‍ മൂന്നും മുഹമ്മദ് സിറാജ് രണ്ടും വിക്കറ്റുകള്‍ നേടി. വാഷിംഗ്ടണ്‍ സുന്ദറിനാണ് ഒരു വിക്കറ്റ്.

രണ്ട് ദിവസം കൊണ്ടവസാനിച്ച മൂന്നാം ടെസ്റ്റിനെത്തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ കെട്ടടങ്ങുന്നതിന് മുന്‍പാണ് നാലാം ടെസ്റ്റിലും ആദ്യ ദിനം തന്നെ ആതിഥേയര്‍ ഓള്‍ ഔട്ട് ആകുന്നത്. ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റില്‍ രണ്ട് ദിവസത്തിനിടെ മുപ്പത് വിക്കറ്റുകളാണ് വീണത്. മത്സരത്തില്‍ ഇന്ത്യ പത്ത് വിക്കറ്റിന് വിജയിച്ചിരുന്നു. ആദ്യ ഇന്നിങ്സില്‍ ഇംഗ്ലണ്ടിന് 112 റണ്‍സും രണ്ടാം ഇന്നിങ്സില്‍ 81 റണ്‍സുമാണ് നേടാന്‍ കഴിഞ്ഞത്. സ്പിന്‍ പിച്ചൊരുക്കി ഇംഗ്ലണ്ട് ബാറ്റ്സമാന്‍മാര്‍ക്ക് കളിക്കാന്‍ കഴിയാത്ത രീതിയില്‍ എത്തിച്ച് മത്സരം വരുതിയിലാക്കാന്‍ ഇന്ത്യ ശ്രമിച്ചു എന്നായിരുന്നു കൂടുതല്‍ വിമര്‍ശനങ്ങളും.

]]>
ടോസ് നേടിയ ഇംഗ്ലണ്ടിന് ബാറ്റിങ് https://malayalees.ch/england-tour-of-india-third-test/ Wed, 24 Feb 2021 12:25:05 +0000 https://malayalees.ch/?p=40637 ഇന്ത്യയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തിരഞ്ഞെടുത്തു. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ ഇംഗ്ലണ്ട് ഒരു വിക്കറ്റ് നഷ്ടത്തില്‍ 8 റണ്‍സെടുത്തിട്ടുണ്ട്. റണ്‍സൊന്നുമിടുക്കാതെ ഡോം സിബ്‍ലിയാണ് പുറത്തായത്. ഇശാന്ത് ശര്‍മ്മക്കാണ് വിക്കറ്റ്.

ഇന്ത്യന്‍ ടീമില്‍ മുഹമ്മദ് സിറാജിന് പകരം ജസ്പ്രീത് ബുംറയും കുല്‍ദീപ് യാദവിന് പകരം വാഷിങ്ടണ്‍ സുന്ദറും ഇടംപിടിച്ചു. ഇംഗ്ലണ്ട് ടീമില്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍, ജോഫ്ര ആര്‍ച്ചര്‍, ജോണി ബെയര്‍സ്‌റ്റോ, സാക്ക് ക്രൗളി എന്നിവര്‍ തിരിച്ചെത്തി.

ആദ്യ രണ്ട് ടെസ്റ്റുകളില്‍ ഓരോന്ന് ജയിച്ചുകഴിഞ്ഞ ഇന്ത്യയ്ക്കും ഇംഗ്ലണ്ടിനും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ ഫൈനല്‍ സാധ്യത നിലനിര്‍ത്താന്‍ ഈ ടെസ്റ്റില്‍ ജയം അനിവാര്യം.

നരേന്ദ്ര മോദി സ്‌റ്റേഡിയമെന്ന് പുനഃര്‍നാമകരണം ചെയ്ത സ്റ്റേഡിയത്തില്‍ നടക്കുന്ന ആദ്യ അന്താരാഷ്ട്ര മത്സരമാണിത്.

]]>
അശ്വിന്‍റെ അശ്വമേധം; അഞ്ച് വിക്കറ്റ് നേട്ടത്തിന് പിന്നാലെ സെഞ്ച്വറിയും, ഇന്ത്യക്ക് കൂറ്റന്‍ ലീഡ് https://malayalees.ch/india-vs-england-2nd-test-aswin-century-day-3/ Mon, 15 Feb 2021 12:19:46 +0000 https://malayalees.ch/?p=40214 106ന് ആറെന്ന നിലയില്‍ തകര്‍ന്ന ഇന്ത്യയെ കോഹ്‍ലിക്കൊപ്പം ചേര്‍ന്ന് അശ്വിന്‍ നടത്തിയ കൂട്ടാണ് രക്ഷപെടുത്തിയത്.

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ ബാറ്റിങിലും ബൗളിങിലും ഒരുപോലെ തിളങ്ങിയ അശ്വിന്‍റെ മികവില്‍ ഇന്ത്യക്ക് കൂറ്റന്‍ ലീഡ്. ബൗളിങ്ങില്‍ അഞ്ച് വിക്കറ്റ് പ്രകടനം കാഴ്ചവെച്ച അശ്വിന്‍ ബാറ്റിങിലെത്തിയപ്പോള്‍ സെഞ്ച്വറി പ്രകടനത്തോടെയാണ് ടീമിനെ കരകയറ്റിയത്. 106ന് ആറെന്ന നിലയില്‍ തകര്‍ന്ന ഇന്ത്യയെ കോഹ്‍ലിക്കൊപ്പം ചേര്‍ന്ന് അശ്വിന്‍ നടത്തിയ കൂട്ടാണ് രക്ഷപെടുത്തിയത്. പിന്നീട് ക്യാപ്റ്റന്‍ മടങ്ങിയെങ്കിലും വാലറ്റത്തെ കൂട്ടുപിടിച്ച് അശ്വിന്‍ ടീമിനെ മുന്നോട്ട് നയിക്കുകയായിരുന്നു.

286 റണ്‍സിന് രണ്ടാം ഇന്നിങ്സ് അവസാനിച്ചതോടെ ഇന്ത്യക്ക് 481 റണ്‍സിന്‍റെ ലീഡ് ആയി. അവസാന വിക്കറ്റില്‍ സിറാജിനെ കൂട്ടുപിടിച്ചാണ് അശ്വിന്‍ സെഞ്ച്വറി തികച്ചത്. 106 റണ്‍സ് നേടിയ അശ്വിന്‍ ഒള്ളി സ്റ്റോണിന്‍റെ പന്തില്‍ പുറത്താകുകയായിരുന്നു. 16 റണ്‍സ് നേടിയ സിറാജ് നോട്ടൗട്ട് ആയി നിന്നു.

നേരത്തെ ആദ്യ ഇന്നിങ്‌സില്‍ ബാറ്റിങില്‍ 13 റണ്‍സിനു പുറത്തായ അശ്വിന്‍ ബൗളിങില്‍ ഇംഗ്ലണ്ട് നിരയുടെ അഞ്ചു വിക്കറ്റുകളാണ് പിഴുതത്. 23.5 ഓവറില്‍ നാലു മെയ്ഡനുള്‍പ്പെടെ 43 റണ്‍സ് മാത്രം വിട്ടുകൊടുത്തായിരുന്നു അശ്വിന്‍റെ വിസ്മയിപ്പിക്കുന്ന പ്രകടനം. രണ്ടാമിന്നിങ്‌സില്‍ ഇംഗ്ലണ്ടിനെ വെറും 134 റണ്‍സില്‍ എറിഞ്ഞിടാന്‍ ഇന്ത്യയെ സഹായിച്ചതും അശ്വിന്‍റെ ഈ ഉജ്ജ്വല ബൗളിങായിരുന്നു. പിന്നീട് രണ്ടാം ഇന്നിങ്സില്‍ ബാറ്റിങിനിറങ്ങിയ ഇന്ത്യയുടെ മുന്‍നിര വീണപ്പോള്‍ അശ്വിന്‍ വീണ്ടും രക്ഷകനായി. തന്‍റെ കരിയറിലെ അഞ്ചാം അർദ്ധ സെഞ്ച്വറിയാണ് അശ്വിന്‍ ഇംഗ്ലണ്ടിനെതിരെ നേടിയത്.

]]>
ഡബിള്‍ അടിക്കാതെ രോഹിത് വീണു, പിന്നാലെ രഹാനെയും; ആദ്യ ദിനം മുന്നൂറ് കടന്ന് ഇന്ത്യ https://malayalees.ch/india-vs-england-2nd-test/ Sat, 13 Feb 2021 11:58:31 +0000 https://malayalees.ch/?p=40143 ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ ഒന്നാം ദിനം അവസാനിക്കുമ്പോള്‍ ഇന്ത്യ മികച്ച നിലയില്‍. ആദ്യ ദിനം സ്റ്റമ്പെടുക്കുമ്പോള്‍ ഇന്ത്യ 300ന് ആറ് എന്ന നിലയിലാണ്. 33 റണ്‍സുമായി ഋഷഭ് പന്തും അഞ്ച് റണ്‍സുമായി അക്സര്‍ പട്ടേലുമാണ് ക്രീസില്‍.

നേരത്തെ മികച്ച പാര്‍ട്ണര്‍ഷിപ്പുമായി മുന്നേറിയ രോഹിത്തിന്‍റെയും രഹാനെയുടേയും വിക്കറ്റുകള്‍ ഇന്ത്യക്ക് തുടരെ നഷ്ടമായിരുന്നു. 161 റണ്‍സ് എടുത്ത് നില്‍ക്കെയാണ് രോഹിത് പുറത്താകുന്നത്. തൊട്ടുപിന്നാലെ രഹാനെയും മടങ്ങി. 60 റണ്‍സുമായാണ് രഹാനെ കൂടാരം കയറിയത്. സ്കോര്‍ ബോര്‍ഡില്‍ ഒരു റണ്‍സ് ചേര്‍ക്കുന്നതിനിടെയാണ് ഇന്ത്യക്ക് രണ്ട് വിക്കറ്റുകളും നഷ്ടമായത്. മോയിന്‍ അലിയാണ് രണ്ട് പേരെയും മടക്കിയത്.

രോഹിത്തിനും രഹാനെക്കും പിന്നാലെ 13 റണ്‍സെടുത്ത അശ്വിന്‍റെ വിക്കറ്റും ഇന്ത്യക്ക് നഷ്ടമായിരുന്നു. ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ടാണ് അശ്വിനെ പുറത്താക്കിയത്. മൂന്ന് വിക്കറ്റ് നേട്ടത്തോടെ മോയിന്‍ അലിയാണ് ഇംഗ്ലണ്ട് നിരയില്‍ മികച്ചുനിന്നത്.

വിരാട് കോഹ്‍ലിയെ ബൌള്‍ഡ് ആക്കിയതിന് സമാനമായ പന്തിലാണ് രഹാനെയെയും മോയിന്‍ അലി പുറത്താക്കിയത്. ഓഫ് സൈഡില്‍ പിച്ച് ചെയ്ത പന്തില്‍ രഹാനെ സ്വീപ്പിന് ശ്രമിച്ചത് മാത്രമായിരുന്നു ആകെ വ്യത്യാസം. കുത്തിത്തിരിഞ്ഞ് അകത്തേക്ക് കയറിയ പന്ത് രഹാനെയുടെ സ്റ്റമ്പിളക്കുകയായിരുന്നു. നേരത്തെ ഓഫ് സൈഡില്‍ കുത്തിത്തിരിഞ്ഞ പന്തില്‍ ഡ്രൈവിന് ശ്രമിച്ച കോഹ്‍ലിയെ ഞെട്ടിച്ച് കൊണ്ട് മോയിന്‍ അലിയുടെ പന്ത് വിക്കറ്റ് തെറിപ്പിക്കുകയായിരുന്നു.

നേരത്തെ സ്‌കോർ ബോർഡ് തുറക്കും മുമ്പെ ഓപണർ ശുഭ്മാൻ ഗില്ലിനെ നഷ്ടപ്പെട്ട് പതർച്ചയോടെയാണ് ഇന്ത്യ തുടങ്ങിയത്. ഒല്ലി സ്‌റ്റോൺ ഗില്ലിനെ വിക്കറ്റിന് മുമ്പിൽ കുടുക്കുകയായിരുന്നു. ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാൻ ചേതേശ്വർ പുജരായ്ക്കും നിലയുറപ്പിക്കാനായില്ല. 58 പന്തിൽ നിന്ന് രണ്ട് ബൗണ്ടറികളോടെ 21 റൺസെടുത്ത പുജാരയെ ജാക്ക് ലീച്ച് സ്റ്റോക്‌സിന്‍റെ കൈകളിലെത്തിച്ചു. പിന്നീട് വന്ന കോഹ്‍ലിയാകട്ടെ അക്കൌണ്ട് തുറക്കുന്നതിന് മുന്നേ തന്നെ മടങ്ങി. തുടര്‍ന്ന് ഒരുമിച്ച രോഹിത്-രഹാനെ സഖ്യമാണ് ഇന്ത്യയെ മുന്നോട്ടു നയിച്ചത്. 162 റണ്‍സിന്‍റെ പാര്‍ട്ണര്‍ഷിപ്പാണ് ഇരുവരും ചേര്‍ന്ന് പടുത്തുയര്‍ത്തിയത്.

]]>
നാലു വർഷത്തിന് ശേഷം ഇന്ത്യ നാട്ടിൽ വീണു; ഇംഗ്ലണ്ടിനെതിരെയുള്ള തോൽവിയുടെ അഞ്ചു കാരണങ്ങൾ https://malayalees.ch/india-engand-first-test-analysis/ Tue, 09 Feb 2021 12:04:02 +0000 https://malayalees.ch/?p=39931 ഓസ്‌ട്രേലിയയ്‌ക്കെതിരെ അവരുടെ നാട്ടിൽ നേടിയ വീരോചിത പരമ്പരയ്ക്ക് ശേഷമാണ് ഇംഗ്ലണ്ടിനെതിരെ ഇന്ത്യ കളത്തിലിറങ്ങിയത്. എന്നാൽ ഒന്നാം ടെസ്റ്റിൽ തന്നെ ടീം ഇന്ത്യയെ കാത്തിരുന്നത് ഞെട്ടിക്കുന്ന തോൽവി. 227 റൺസിനാണ് ഇംഗ്ലണ്ട് ഇന്ത്യയെ കെട്ടുകെട്ടിച്ചത്. ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തിൽ 420 റൺസ് എന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ അഞ്ചാം ദിനം 192 റൺസിന് എല്ലാവരും പുറത്താകുകയായിരുന്നു.

നാലു വർഷത്തിന് ശേഷമാണ് ഇന്ത്യ ഹോം ഗ്രൗണ്ടിൽ തോൽക്കുന്നത്. 2017 ഫെബ്രുവരിയിൽ ഓസീസിനെതിരെയായിരുന്നു ഇതിന് മുമ്പുള്ള തോൽവി. ഇതോടെ നാലു ടെസ്റ്റുകളടങ്ങുന്ന പരമ്പരയിൽ ഇന്ത്യ പിന്നിലായി. ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് പിഴച്ചതെവിടെ?

1- ആദ്യ ഇന്നിങ്‌സ് നൽകിയ കരുത്ത്

ഒന്നാം ഇന്നിങ്‌സിൽ ഇംഗ്ലണ്ട് നേടിയ 578 റൺസാണ് കളിയിൽ നിർണായകമായത്. നാനൂറിന് മുകളിലെങ്കിലും റൺസ് നേടുക എന്നതായിരുന്നു സന്ദർശകരുടെ ഗെയിംപ്ലാൻ. അത് കൃത്യമായി നടപ്പിലാകുകയും ചെയ്തു. കൂറ്റൻ സ്‌കോർ കണ്ടെത്താൻ ഇംഗ്ലണ്ടിനെ പ്രാപ്തമാക്കിയത് നായകൻ ജോ റൂട്ടിന്റെ ഇരട്ടസെഞ്ച്വറിയും. റൂട്ടിന് പുറമേ, ഓപണർ ഡോം സിബ്ലെ (87), ബെൻ സ്‌റ്റോക്‌സ് (82) എന്നിവരുടെ ഇന്നിങ്‌സുകളും ടീമിന് കരുത്തായി. ഓപണർമാരായ റോറി ബേൺസും ഡോം സിബ്ലെയും ആദ്യ വിക്കറ്റിൽ 63 റൺസിന്റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. 24-ാം ഓവറിലാണ് സഖ്യം വീണത്.

ഇരുപത്തിയഞ്ച് ഓവറോളം ഓപണർമാർ പിടിച്ചുനിന്നത് മറ്റു ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്മാർക്ക് ആത്മവിശ്വാസമേകുകയും ചെയ്തു. വൺ ഡൗൺ ആയി വന്ന ഡാൻ ലോറൻസിനെ പൂജ്യത്തിന് പുറത്താക്കിയിട്ടും അതിന്റെ മേൽക്കൈ ഇന്ത്യയ്ക്ക് നേടാനായുമില്ല. ആദ്യ പാതിയിൽ പന്തു കൊണ്ട് ഇംഗ്ലണ്ടിന് മേൽ സമ്മർദമുണ്ടാക്കാനായില്ല എന്ന് കളിക്കു ശേഷം മാധ്യമങ്ങളുമായി സംസാരിക്കവെ ക്യാപ്റ്റൻ വിരാട്‌ കോലി തുറന്നു സമ്മതിക്കുകയും ചെയ്തു,

2- വഴിവെട്ടിയ റൂട്ട്

അക്ഷരാർത്ഥത്തിൽ വിജയത്തിലേക്കുള്ള ‘റൂട്ട്മാർച്ച്’ തന്നെയായിരുന്നു നായകൻ ജോ റൂട്ടിന്റെ ഇന്നിങ്‌സ്. 377 പന്തുകൾ നേരിട്ട് 19 ഫോറുകളുടെയും രണ്ട് സിക്‌സറുകളുടെയും അകമ്പടിയോടെയാണ് റൂട്ട് 218 റൺസ് സ്വന്തമാക്കിയത്. അതും നൂറാം ടെസ്റ്റിൽ. നൂറാം ടെസ്റ്റിൽ ഇരട്ടശതകം നേടുന്ന ആദ്യത്തെ കളിക്കാരനായി റൂട്ട് മാറുകയും ചെയ്തു.

2005ൽ ഇന്ത്യക്കെതിരെ പാകിസ്ഥാൻ താരം ഇൻസമാമുൽ ഹഖ് ബെംഗളൂരുവിൽ നേടിയ 184 റൺസായിരുന്നു ഇതിന് മുൻപ് നൂറാം ടെസ്റ്റിൽ ഒരു താരത്തിൻറെ ഏറ്റവും ഉയർന്ന സ്‌കോർ. രണ്ടാം ഇന്നിങ്‌സിൽ 40 റൺസും റൂട്ട് അടിച്ചു കൂട്ടി. 32 പന്തിൽനിന്ന് ഏകദിന ശൈലിയിലാണ് റൂട്ട് നാൽപ്പതിലെത്തിയത്.

3- ഒന്നാം ഇന്നിങ്‌സിലെ തകർച്ച

ആദ്യ ഇന്നിങ്‌സിൽ 337 റൺസാണ് ഇന്ത്യ സ്വന്തമാക്കിയത്. നാനൂറ് റൺസിന് മുകളിലെങ്കിലും സ്‌കോർ ചെയ്യാൻ സാധിച്ചിരുന്നെങ്കിൽ കൂടുതൽ ആത്മവിശ്വാസത്തോടെ കളിക്കാൻ ഇന്ത്യയ്ക്ക് ആയേനെ. 88 പന്തിൽ നിന്ന് അഞ്ചു സിക്‌സറുകളുടെയും ഒമ്പത് ബൗണ്ടറികളുടെയും സഹായത്തോടെ 91 റൺസ് എടുത്ത വിക്കറ്റ് കീപ്പർ റിഷഭ് പന്താണ് ഒന്നാം ഇന്നിങ്‌സിലെ ടോപ് സ്‌കോറർ. ചേതേശ്വർ പുജാര 73 ഉം ഓസ്‌ട്രേലിയയിലെ മികവ് തുടർന്ന വാഷിങ്ടൺ സുന്ദർ 85 റൺസും നേടി. അഞ്ചു പേരാണ് ഒന്നാം ഇന്നിങ്‌സിൽ രണ്ടക്കം തികയ്ക്കാതെ കൂടാരം കയറിയത്.

4- കൈവിട്ട മേൽക്കൈ

രണ്ടാം ഇന്നിങ്‌സിൽ 178 റൺസിന് ചുരുട്ടിക്കൂട്ടിയിട്ടും 420 റൺസിന്റെ ലീഡാണ് ഇംഗ്ലണ്ടിന് ഉണ്ടായിരുന്നത്. വിജയം അപ്രാപ്യമായിരുന്നെങ്കിലും അവസാന ദിവസം പിടിച്ചു നിന്നാൽ ഇന്ത്യയ്ക്ക് തോൽവി ഒഴിവാക്കാനാകുമായിരുന്നു. എന്നാൽ 58.1 ഓവറിൽ 192 റൺസിന് ഇന്ത്യ കീഴടങ്ങി. നാലു വിക്കറ്റു വീഴ്ത്തിയ ജാക്ക് ലീച്ചും മൂന്നു വിക്കറ്റു വീഴ്ത്തിയ ജെയിംസ് ആൻഡേഴ്‌സണുമാണ് ആതിഥേയ ബാറ്റിങ് നിരയുടെ നട്ടെല്ലൊടിച്ചത്.

72 റൺസെടുത്ത ക്യാപറ്റൻ വിരാട് കോലി, അമ്പത് റൺസെടുത്ത ഓപണർ ശുഭ്മാൻ ഗിൽ എന്നിവർ മാത്രമാണ് ഇന്ത്യൻ നിരയിൽ പിടിച്ചു നിന്നത്. ഒന്നാം ഇന്നിങ്‌സിൽ അഞ്ചു പേർ രണ്ടക്കം തികച്ചില്ല എങ്കിൽ രണ്ടാം ഇന്നിങ്‌സിൽ അത് ആറായി. വൈസ് ക്യാപ്റ്റൻ അജിൻക്യ രഹാനെ രണ്ട് ഇന്നിങ്‌സിലും (1,0) നിരാശപ്പെടുത്തി. രോഹിത് ശർമ്മയ്ക്കും (6,12) കാര്യമായി ഒന്നും ചെയ്യാനായില്ല.

5- അശ്വിന്റെ സ്പിൻ മികവ്

റൂട്ടിന്റെ ബാറ്റിങ്ങാണ് ഇംഗ്ലണ്ടിന്റെ ഹൈലൈറ്റ് എങ്കിൽ ഇന്ത്യയ്ക്കത് രവിചന്ദ്രൻ അശ്വിന്റെ ബൗളിങ്ങാണ്. രണ്ടാം വിക്കറ്റിൽ 178 റൺസിന് ഇംഗ്ലണ്ടിനെ പുറത്താക്കിയതിന് പിന്നിൽ ആറു വിക്കറ്റ് വീഴ്ത്തിയ അശ്വിന്റെ മികവായിരുന്നു.

17.3 ഓവറിൽ 61 റൺസ് വിട്ടു കൊടുത്തായിരുന്നു താരത്തിന്റെ നേട്ടം. ആദ്യ ഇന്നിങ്‌സിൽ മൂന്നു വിക്കറ്റും അശ്വിൻ നേടിയിരുന്നു. മൊത്തം ഒമ്പത് വിക്കറ്റ്. മൊത്തം 73 ഓവറുകളാണ് രണ്ട് ഇന്നിങ്‌സിലും കൂടി അശ്വിൻ എറിഞ്ഞത്.

]]>