india-vs-england – malayalees.ch https://malayalees.ch Malayalam Online News Portal Fri, 03 Sep 2021 04:11:52 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png india-vs-england – malayalees.ch https://malayalees.ch 32 32 ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റ് ; ഇന്ത്യ 191 റണ്‍സിന് പുറത്ത് https://malayalees.ch/india-vs-england-4th-test-day-1/ Fri, 03 Sep 2021 04:11:39 +0000 https://malayalees.ch/?p=49008 ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിൽ ഇന്ത്യ 191 റൺസിന് പുറത്ത്. അർധ സെഞ്ചുറി നേടിയ ക്യാപ്റ്റൻ വിരാട് കോലിയും ഷാർദുൽ താക്കൂറും മാത്രമാണ് ഇന്ത്യൻ നിരയിൽ പിടിച്ചുനിന്നത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയെ നാലു വിക്കറ്റ് വീഴ്ത്തിയ ക്രിസ് വോക്സും മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഒലി റോബിൻസണും ചേർന്ന് തകർക്കുകയായിരുന്നു.

36 പന്തിൽ നിന്ന് മൂന്ന് സിക്സും ഏഴു ഫോറുമടക്കം 57 റൺസെടുത്ത ഷാർദുലിന്റെ ഇന്നിങ്സാണ് ഇന്ത്യയെ 191-ൽ എത്തിച്ചത്. എട്ടാം വിക്കറ്റിൽ ഉമേഷ് യാദവിനൊപ്പം ഷാർദുൽ കൂട്ടിച്ചേർത്ത 63 റൺസ് ഇന്ത്യൻ ഇന്നിങ്സിൽ നിർണായകമായി.

ഓപ്പണർമാരായ രോഹിത് ശർമ (11), കെ.എൽ രാഹുൽ (17), ചേതേശ്വർ പൂജാര (4), രവീന്ദ്ര ജഡേജ (10), അജിങ്ക്യ രഹാനെ (14), ഋഷഭ് പന്ത് (9) എന്നിവരെല്ലാം നിരാശപ്പെടുത്തി.

]]>
ലീഡ്സില്‍ ബാറ്റിംഗ് തകർച്ച ; ഇന്ത്യ 78 റണ്‍സിന് ഓള്‍ഔട്ട് https://malayalees.ch/india-england-2nd-test/ Thu, 26 Aug 2021 04:31:00 +0000 https://malayalees.ch/?p=48625 ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ബാറ്റിങ് തകര്‍ച്ച. 56 റണ്‍സെടുക്കുന്നതിനിടെ ഇന്ത്യയുടെ നാലു വിക്കറ്റുകള്‍ നിലംപൊത്തി. വെറും 78 റണ്‍സിന് ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് അവസാനിച്ചപ്പോള്‍ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‍ലിയുടെ തീരുമാനം പിഴയ്ക്കുന്ന കാഴ്ചയാണ് കണ്ടത്. 19 റണ്‍സ് നേടിയ രോഹിത് ശര്‍മ്മയാണ് ടീമിന്റെ ടോപ് സ്കോറര്‍.

അജിങ്ക്യ രഹാനെ 18 റണ്‍സ് നേടി. 40.4 ഓവറില്‍ ഇന്ത്യൻ ഇന്നിംഗ്സ് അവസാനിച്ചു. മൂന്ന് വീതം വിക്കറ്റുമായി ജെയിംസ് ആന്‍ഡേഴ്സണും ക്രെയിഗ് ഓവര്‍ട്ടണും തിളങ്ങിയപ്പോള്‍ ഒല്ലി റോബിന്‍സണും സാം കറനും രണ്ട് വീതം വിക്കറ്റ് നേടി.

]]>