India Vs Australia – malayalees.ch https://malayalees.ch Malayalam Online News Portal Tue, 27 Apr 2021 08:03:11 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png India Vs Australia – malayalees.ch https://malayalees.ch 32 32 ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് ഓസ്‌ട്രേലിയയില്‍ വിലക്ക് https://malayalees.ch/australia-bans-passenger-flights-from-india/ Tue, 27 Apr 2021 08:03:01 +0000 https://malayalees.ch/?p=43411 ഇന്ത്യയില്‍ നിന്നുള്ള യാത്രാവിമാനക്കള്‍ക്ക് താല്‍ക്കാലികമായി വിലക്കേര്‍പ്പെടുത്തി ഓസ്‌ട്രേലിയ. കൊവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യം കണക്കിലെടുത്താണ് ഇന്ത്യയില്‍ നിന്നുള്ള യാത്രാ വിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മെയ് 15 വരെയാണ് വിലക്ക്.

അതേസമയം കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുകയാണ് ഇന്ത്യയില്‍. തുടര്‍ച്ചയായി ആറാം ദിനവും രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം മൂന്ന് ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,23,144 പേര്‍ക്കാണ് രാജ്യത്ത് പുതിയതായി കൊവിഡ് രോഗം സ്ഥിരീകരിച്ചത്.

ഇതോടെ രാജ്യത്താകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 1,76,36,307 ആയി. കഴിഞ്ഞ ഒരു ദിവസത്തിനിടെ 2771 കൊവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് 1,97,894 പേര്‍ക്കാണ് കൊവിഡ് രോഗബാധ മൂലം ഇതുവരെ ജീവന്‍ നഷ്ടമായത്. മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, കര്‍ണാടക, കേരളം, ഡല്‍ഹി എന്നീ അഞ്ച് സംസ്ഥാനങ്ങളിലാണ് കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നത്.

]]>
ബ്രിസ്ബന്‍ ടെസ്റ്റ്; ഉയര്‍ത്തെഴുന്നേറ്റ് ആസ്ട്രേലിയ https://malayalees.ch/india-vs-australia-4th-test/ Fri, 15 Jan 2021 09:23:32 +0000 https://malayalees.ch/?p=38664 ബ്രിസ്ബന്‍ ടെസ്റ്റില്‍ ആദ്യ ദിനം ആസ്ട്രേലിയ 5- 274 എന്ന സ്കോറില്‍ അവസാനിപ്പിച്ചു. സെഞ്ച്വറി നേടിയ ലമ്പുഷെയിന്‍റെ മികച്ച പ്രകടനത്തിന്‍റെ മികവിലാണ് ആസ്ട്രേലിയ മികച്ച സ്കോറിലേക്ക് നടന്നടുത്തത്. ഇന്ത്യക്കായി നടരാജന്‍ രണ്ടും വാഷിങ്ടണ്‍ സുന്ദര്‍, ശാര്‍ദുല്‍ ഠാക്കൂര്‍, മുഹമ്മദ് സിറാജ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. കളി അവസാനിക്കുമ്പോള്‍ 28 റണ്‍സ് നേടി ക്രിസ് ഗ്രീനും 38 റണ്‍സ് നേടി ടിം പെയിനുമാണ് ക്രീസില്‍.

അരങ്ങേറ്റം ഗംഭീരമാക്കി വിക്കറ്റുകള്‍ വീഴ്ത്തിയ നടരാജനും വാഷിങ്ടണ്‍ സുന്ദറുമാണ് ഇന്നത്തെ ദിവസത്തെ പ്രധാന ആകര്‍ഷണം. സുന്ദര്‍ സ്റ്റീവ് സ്മിത്തിനെയും നടരാജന്‍ മികച്ച കൂട്ടുകെട്ട് തകര്‍ത്ത് ലമ്പുഷെയിനെയും മാത്യു വെയിഡിനെയും പുറത്താക്കി.

]]>
മികച്ച തുടക്കം മുതലാക്കാതെ ഇന്ത്യ; മൂന്നാം ടെസ്റ്റില്‍ 244ന് പുറത്ത് https://malayalees.ch/india-australia-third-day/ Sat, 09 Jan 2021 06:03:32 +0000 https://malayalees.ch/?p=38314 സിഡ്‌നി: ഇന്ത്യയ്‌ക്കെതിരെയുള്ള മൂന്നാം ടെസ്റ്റില്‍ ഓസ്‌ട്രേലിയയ്ക്ക് 94 റണ്‍സ് ലീഡ്. ഓസീസിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 334ന് എതിരെ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 244ന് പുറത്തായി. മൂന്നാം ദിനം 196 റണ്‍സ് മാത്രമാണ് ഇന്ത്യയ്ക്ക് കൂട്ടിച്ചേര്‍ക്കാനായത്. പൂജാര അര്‍ധ സെഞ്ച്വറി നേടി. 29 റണ്‍സ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ പാറ്റ് കമ്മിന്‍സാണ് ഇന്ത്യന്‍ ബാറ്റിങ് നിരയുടെ നട്ടെല്ലൊടിച്ചത്. ഹാസല്‍വുഡ് രണ്ടു വിക്കറ്റ് വീഴ്ത്തി.

ക്യാപ്റ്റന്‍ അജിന്‍ക്യ രാഹനെയും ചേതേശ്വര്‍ പുജാരയും പതിയെയാണ് മൂന്നാം ദിനം കളി തുടങ്ങിയത്. എന്നാല്‍ സ്‌കോര്‍ 22ല്‍ നില്‍ക്കെ രഹാനെയെ കമ്മിന്‍സ് ബൗള്‍ഡാക്കി. പിന്നീടെത്തിയ ഹനുമാന്‍ വിഹാരി 38 പന്തില്‍ നിന്ന് നാലു റണ്‍സ് മാത്രമാണ് നേടിയത്. ശേഷമെത്തിയ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്താണ് റണ്‍നിരക്ക് ഉയര്‍ത്തിയത്. 67 പന്തില്‍ നിന്ന് 36 റണ്‍സെടുത്ത പന്തിനെ ഹാസല്‍വുഡ് ആണ് പുറത്താക്കിയത്. അതിനിടെ, 176 പന്തില്‍ നിന്ന് അര്‍ധ സെഞ്ച്വറി നേടിയ പൂജാര കമ്മിന്‍സിന്റെ പന്തില്‍ ടിം പെയ്‌നെ പിടിച്ച് പുറത്തായി.

ഇന്ത്യന്‍ വാലറ്റ നിര ചെറുത്തിനില്‍പ്പില്ലാതെയാണ് കീഴടങ്ങിയത്. അശ്വിന്‍ (10), നവ്ദീപ് സെയ്‌നി (3), ജസ്പ്രീത് ബുംറ (0), മുഹമ്മദ് സിറാജ് (6) എന്നിവര്‍ക്ക് കാര്യമായി ഒന്നും ചെയ്യാനായില്ല. ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ 28 റണ്‍സുമായി പുറത്താകാതെ നിന്നു.

രണ്ടാം ദിനം ഓപ്പണര്‍മാരായ രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലും ചേര്‍ന്ന് ഇന്ത്യക്ക മികച്ച തുടക്കമാണ് നല്‍കിയിരുന്നത്. എന്നാല്‍ തുടക്കം മുതലാക്കാന്‍ പിന്നീട് ഇന്ത്യയ്ക്കായില്ല.

]]>
നിയമം അനുസരിക്കാൻ പറ്റില്ലെങ്കില്‍ ഇങ്ങോട്ട് വരേണ്ട: നാലാം ടെസ്റ്റ് അനിശ്ചിതത്വത്തില്‍ https://malayalees.ch/india-express-reluctance-to-travel-to-brisbane/ Mon, 04 Jan 2021 04:16:18 +0000 https://malayalees.ch/?p=37967 ഇന്ത്യ–ആസ്ട്രേലിയ ടെസ്റ്റ് പരമ്പരയിലെ നാലാം മത്സരം നടക്കേണ്ട ബ്രിസ്ബേനിനെ ചൊല്ലി അനിശ്ചിതത്വം. ബ്രിസ്ബേൻ ഉൾപ്പെടുന്ന ക്വീൻസ്‌ലാൻഡിലെ ഭരണകൂടം അവിടെ സന്ദര്‍ശിക്കുന്നവര്‍ക്ക് ഏർപ്പെടുത്തിയിരിക്കുന്ന കർശന നിയന്ത്രണങ്ങളിൽ ഇന്ത്യൻ ടീം അതൃപ്തി അറിയിച്ചതിനെ തുടര്‍ന്നാണ് അനിശ്ചിതത്വം. സിഡ്‌നി ടെസ്റ്റിന് ശേഷം താരങ്ങള്‍ 14 ദിവസം ക്വാറന്റൈനില്‍ കഴിയണമെന്നാണ് അധികൃതര്‍ ആവശ്യപ്പെടുന്നത്. “നിയമങ്ങൾ അനുസരിക്കാൻ തയാറല്ലെങ്കിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം ഇവിടേക്കു വരേണ്ടതില്ലെന്ന” ക്വീൻസ്‍ലാൻഡ് ആരോഗ്യമന്ത്രി റോസ് ബെയ്റ്റ്സിന്റെ പ്രസ്താവനയും ഇന്ത്യന്‍ ടീമിനെ പ്രകോപിപ്പിച്ചു.

നാലാം ക്രിക്കറ്റ് ടെസ്റ്റിന് മുന്നോടിയായി ബ്രിസ്ബേനിലെത്തുമ്പോൾ ടീമുകൾ ഒരിക്കൽക്കൂടി 14 ദിവസത്തെ നിർബന്ധിത ക്വാറന്റൈന് വിധേയരാകണം. ഇത് ഒഴിവാക്കണമെന്നാണ് ഇന്ത്യൻ ടീമിന്റെ ആവശ്യം. ജനുവരി 15നാണ് നാലാം ക്രിക്കറ്റ് ടെസ്റ്റ് തുടങ്ങുന്നത്. സിഡ്നിയിലാണ് ഈ മാസം ഏഴു മുതല്‍ മൂന്നാം ടെസ്റ്റ് നടക്കുന്നത്.

എന്നാൽ, ആസ്ട്രേലിയൻ പര്യടനത്തിനു മുന്നോടിയായി ഇതിനകം 28 ദിവസത്തെ ക്വാറന്റൈൻ പൂർത്തിയാക്കിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്, ഇനിയും 14 ദിവസം ക്വാറന്റൈനിൽ കഴിയാൻ താൽപര്യമില്ല. ആസ്ട്രേലിയൻ പര്യടനത്തിനായി എത്തും മുൻപ് ഐ.പി.എല്ലിന് ശേഷം ടീമംഗങ്ങൾ 14 ദിവസം ദുബായിൽ ക്വാറന്റീനിലായിരുന്നു. സിഡ്നിയിലെത്തിയശേഷം വീണ്ടും അവർ 14 ദിവസം, ഇനിയും 14 ദിവസത്തെ ക്വാറന്റൈൻ അംഗീകരിക്കാനാകില്ലെന്നാണ് ഇന്ത്യയുടെ നിലപാട്.

രോഹിത് ശര്‍മ ഉള്‍പ്പെടെ അഞ്ചു താരങ്ങള്‍ മെല്‍ബണിലെ റെസ്റ്റോറന്റില്‍ ഭക്ഷണം കഴിക്കാന്‍ പോയതിന്റെ പേരില്‍ കഴിഞ്ഞ ദിവസം പ്രതിക്കൂട്ടിലായിരുന്നു. അതിന് പിന്നാലെയാണ് പരമ്പരയില്‍ മറ്റൊരു വിവാദം. ശുഭ്മാന്‍ ഗില്‍, ഋഷഭ് പന്ത്, പൃഥ്വി ഷാ, നവ്ദീപ് സൈനി എന്നിരാണ് കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് പുറത്തുപോയി ഭക്ഷണം കഴിച്ചത്. ഇവര്‍ ഐസൊലേഷനില്‍ പോയിരുന്നു.

]]>
രണ്ടാം ഇന്നിംഗ്സിൽ ഓസ്ട്രേലിയ പൊരുതുന്നു; മൂന്നാം ദിനം അവസാനിക്കുമ്പോൾ രണ്ട് റൺസ് ലീഡ് https://malayalees.ch/australia-leads-2-runs-in-second-test/ Mon, 28 Dec 2020 08:05:06 +0000 https://malayalees.ch/?p=37601 ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിൻ്റെ രണ്ടാം ഇന്നിംഗ്സിൽ ഓസ്ട്രേലിയ പൊരുതുന്നു. മൂന്നാം ദിനം കളി അവസാനിപ്പിക്കുമ്പോൾ രണ്ട് റൺസിൻ്റെ ലീഡ് ആണ് ആതിഥേയർക്ക് ഉള്ളത്. പാറ്റ് കമ്മിൻസ്-കാമറൂൺ ഗ്രീൻ സഖ്യം ഏഴാം വിക്കറ്റിൽ നടത്തിയ ചെറുത്തുനില്പാണ് ഓസീസിന് ലീഡ് നേടിക്കൊടുത്തത്. ഇന്ത്യക്കായി പന്തെറിഞ്ഞവരെല്ലാം വിക്കറ്റ് വീഴ്ത്തി. കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തിയ ഇന്ത്യ ഓസ്ട്രേലിയയെ പിടിച്ചുനിർത്തുകയായിരുന്നു.

131 റൺസ് ലീഡ് വഴങ്ങിയാണ് ഓസ്ട്രേലിയ രണ്ടാം ഇന്നിംഗ്സിനെത്തിയത്. ജോ ബേൺസിനെ (4) തുടക്കത്തിൽ തന്നെ പുറത്താക്കിയ ഉമേഷ് യാദവ് ഇന്ത്യക്ക് ഗംഭീര തുടക്കം നൽകി. നല്ല രീതിയിൽ തുടങ്ങിയ ലെബുഷെയ്ൻ (28) അശ്വിൻ്റെ പന്തിൽ രഹാനയുടെ കൈകളിൽ അവസാനിച്ചു. സ്റ്റീവ് സ്മിത്തിനെ (8) ബുംറ ക്ലീൻ ബൗൾഡാക്കിയത് ഓസീസിനെ ഉലച്ചുകളഞ്ഞു. പൊരുതിക്കളിച്ച മാത്യു വെയ്ഡിനെ (40) വിക്കറ്റിനു മുന്നിൽ കുരുക്കിയ ജഡേജ ഓസ്ട്രേലിയയെ കടുത്ത സമ്മർദ്ദത്തിലേക്ക് തള്ളിവിട്ടു. ട്രാവിസ് ഹെഡ് (17) മുഹമ്മദ് സിറാജിൻ്റെ പന്തിൽ മായങ്ക് അഗർവാളിൻ്റെ കൈകളിൽ ഒതുങ്ങി. ടിം പെയ്നെ (1) രവീന്ദ്ര ജഡേജ ഋഷഭ് പന്തിൻ്റെ കൈകളിൽ എത്തിച്ചു.

6 വിക്കറ്റിനു 99 റൺസ് എന്ന നിലയിൽ ഇന്നിംഗ്സ് തോൽവി മുന്നിൽ കണ്ട ഓസീസിനെ ഏഴാം വിക്കറ്റിലെ കമ്മിൻസ്-ഗ്രീൻ കൂട്ടുകെട്ട് രക്ഷപ്പെടുത്തുകയായിരുന്നു. ഇരുവരും ചേർന്ന് അപരാജിതമായ 34 റൺസിൻ്റെ കൂട്ടുകെട്ടാണ് ഉയർത്തിയത്. മൂന്നാം ദിനം കളി അവസാനിക്കുമ്പോൾ ഓസ്ട്രേലിയ 6 വിക്കറ്റ് നഷ്ടത്തിൽ 133 റൺസ് എന്ന നിലയിലാണ്. കാമറൂൺ ഗ്രീൻ (17), പാറ്റ് കമ്മിൻസ് (15) എന്നിവർ ക്രീസിൽ തുടരുകയാണ്.

]]>
ഇന്ത്യയെ ഞെട്ടിച്ച് ഓസീസ്; വെറും 36 റണ്‍സിന് പുറത്ത് https://malayalees.ch/india-vs-australia-1st-test-369-india-record-their-lowest-ever-test-score/ Sat, 19 Dec 2020 08:01:28 +0000 https://malayalees.ch/?p=37219 ടീം ഇന്ത്യക്ക് ഇതെന്തു പറ്റി ? സോഷ്യല്‍ മീഡിയയിലെ ‘ഞെട്ടിക്കല്‍’ അല്ല. ക്രിക്കറ്റ് ആരാധകര്‍ അക്ഷരാര്‍ഥത്തില്‍ ഞെട്ടിയ ദിവസം. ഓസീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ ഒന്നാം ടെസ്റ്റില്‍ മൂന്നാം ദിനം ടീം ഇന്ത്യയുടെ കറുത്ത ദിനമായി. കംഗാരു പടയെ ഒന്നാം ഇന്നിങ്സില്‍ വെറും 191 റണ്‍സിന് പിടിച്ചുകെട്ടിയ ഇന്ത്യന്‍ ബോളര്‍മാര്‍ ആരാധകരെ ആവേശത്തിലാഴ്ത്തിയെങ്കിലും നാണക്കേടിന്‍റെ ദിനമാണ് വരാനിരിക്കുന്നതെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. രണ്ടാം ഇന്നിങ്സിന് ഇറങ്ങിയ ടീം ഇന്ത്യ കേവലം 36 റണ്‍സിനാണ് ബാറ്റിങിന് തിരശീലയിട്ടത്. ചരിത്രത്തിലെ ഏറ്റവും വലിയ ബാറ്റിങ് തകര്‍ച്ചയാണ് ടീം ഇന്ത്യ നേരിട്ടത്.

ഓസീസ് പേസര്‍മാരുടെ തീപ്പൊരി പന്തുകള്‍ക്ക് മുമ്പില്‍ വിഖ്യാതമായ ഇന്ത്യന്‍ ബാറ്റിങ് നിര ചീട്ടുകൊട്ടാരം പോലെ തകര്‍ന്നടിഞ്ഞു. നായകന്‍ വിരാട് കൊഹ്‍ലിക്ക് പോലും രണ്ടക്കം കാണാനായില്ല. അഞ്ച് വിക്കറ്റ് നേടിയ ഹസല്‍വുഡും നാലു വിക്കറ്റെടുത്ത കമ്മിന്‍സുമാണ് ടീം ഇന്ത്യയുടെ നട്ടെല്ലൊടിച്ചത്. സ്കോര്‍ ബോര്‍ഡില്‍ ഏഴു റണ്‍സ് ആയിരിക്കുമ്പോഴാണ് ഇന്ത്യയുടെ തകര്‍ച്ച തുടങ്ങുന്നത്. ഓപ്പണര്‍ പൃഥ്വി ഷാ നാലു റണ്‍സ് എടുക്കുന്നതിനിടെ കമ്മിന്‍സിന് ഇരയായി. തൊട്ടുപിന്നാലെ നൈറ്റ് വാച്ച്മാന്‍ ബുംറ രണ്ട് റണ്‍സുമായി കൂടാരം കയറി.

പിന്നീടങ്ങോട്ട് ഓസീസ് ബോളര്‍മാരുടെ അഴിഞ്ഞാട്ടമായിരുന്നു കണ്ടത്. ക്രീസിലെത്തിയ ഒരാളെ പോലും നിലയുറപ്പിക്കാന്‍ അവര്‍ സമ്മതിച്ചില്ല. കൊഹ്‍ലിക്ക് വരെ കമ്മിന്‍സിനെ പ്രതിരോധിക്കാനായില്ല. തുടരെ തുടരെ വിക്കറ്റുകള്‍ കൊഴിഞ്ഞു കൊണ്ടിരുന്നു. ഒടുവില്‍ ഷമി റിട്ടയഡ് ഹര്‍ട്ടായി പുറത്തേക്ക് നടന്നതോടെ ഇന്ത്യയുടെ രണ്ടാം ഇന്നിങ്സിന് അവസാനമായി. അങ്ങനെ ഓസീസിന്‍റെ വിജയലക്ഷ്യം 90 എന്ന് നിശ്ചയിക്കപ്പെട്ടപ്പോള്‍ ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയെന്ന നാണക്കേടുമായി ഇന്ത്യന്‍ താരങ്ങള്‍ ഫീല്‍ഡിലേക്ക്.

ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയുടെ രണ്ടാം ദിനത്തിൽ ആസ്‌ട്രേലിയ 191 റണ്‍സിന് എല്ലാവരും പുറത്തായിരുന്നു. ഇന്ത്യയുടെ ഒന്നാമിന്നിങ്‌സ് 244 റൺസിൽ അവസാനിപ്പിച്ച് ബാറ്റിങിനിറങ്ങിയ ആതിഥേയർ 191 റണ്‍സിന് പുറത്താവുകയായിരുന്നു. ഇതോടെ ഒന്നാം ഇന്നിങ്സില്‍ ഇന്ത്യക്ക് 53 റണ്‍സ് ലീഡ് സ്വന്തമാക്കാനുമായി. നാല് വിക്കറ്റുകള്‍ വീഴ്ത്തി രവിചന്ദ്രൻ അശ്വിനാണ് ആസ്ട്രേലിയയുടെ നട്ടെല്ലൊടിച്ചത്. ഉമേഷ് യാദവ് മൂന്നും ബുംറ രണ്ടും വീതം വിക്കറ്റുകള്‍ വീഴ്ത്തി.

ആദ്യദിനം സ്റ്റംപെടുക്കുമ്പോൾ ആറു വിക്കറ്റിന് 233 എന്ന മികച്ച നിലയിലായിരുന്ന ഇന്ത്യക്ക് ശേഷിച്ച നാലു വിക്കറ്റുകൾ നഷ്ടമായത് 11 റൺസ് കൂട്ടിച്ചേര്‍ക്കുന്നതിനിടെയായിരുന്നു. കളി പുനരാരംഭിച്ച് രണ്ടാം ഓവറിൽ തന്നെ അശ്വിൻ (15) മടങ്ങി. തലേന്ന് ക്രീസിലുണ്ടായിരുന്ന വൃദ്ധിമൻ സാഹയുടേതായിരുന്നു (9) അടുത്ത ഊഴം. ഉമേഷ് യാദവും (6) മുഹമ്മദ് ഷമിയും (0) കാര്യമായി പൊരുതാതെ കീഴടങ്ങിയപ്പോൾ 25 പന്ത് മാത്രമേ ഓസീസിന് എറിയേണ്ടിവന്നുള്ളൂ.

പേസർമാരാണ് ഓസീസിന്‍റെ ബൌളിങ് നിരയില്‍ തിളങ്ങിയത്. മിച്ചൽ സ്റ്റാർക്ക് നാലും പാറ്റ് കമിൻസ് മൂന്നും വിക്കറ്റ് വീഴ്ത്തിയപ്പോൾ ജോഷ് ഹേസൽവുഡും നതാൻ ലിയോണും ഓരോ വിക്കറ്റു വീതമെടുത്തു. ഇന്ത്യയുടെ ടോപ് സ്‌കോററായ വിരാട് കൊഹ്‍ലി (74) റണ്ണൗട്ടാവുകയായിരുന്നു.

മറുപടി ബാറ്റിങ്ങിൽ ഓസീസ് കരുതലോടെ തുടങ്ങിയെങ്കിലും സ്‌കോർ 16-ൽ നിൽക്കെ ബുംറ മാത്യു വെയ്ഡിനെ (8) വിക്കറ്റിനു മുന്നിൽ കുടുക്കി കളി തിരിച്ചു. തന്‍റെ അടുത്ത ഓവറിൽ ജോ ബേൺസിനെയും (8) ബുംറ തന്നെ മടക്കി. സ്റ്റീവ് സ്മിത്തിനെ (1) രഹാനെയുടെ കൈകളിലെത്തിച്ച അശ്വിൻ ട്രവിസ് ഹെഡ്ഡിനെ (7) സ്വന്തം പന്തിൽ പിടികൂടി. കാമറൂൺ വൈറ്റിനെ അശ്വിന്‍റെ പന്തിൽ കൊഹ്‍ലി ക്യാച്ചെടുത്തു പുറത്താക്കിയപ്പോൾ ഓസീസ് അഞ്ചിന് 79 എന്ന നിലയിൽ പതറി. ഒരുവശത്ത് വിക്കറ്റുകൾ മുറയ്ക്ക് വീഴുമ്പോഴും കരുതലോടെ ബാറ്റ് വീശിയ ലബുഷെയ്നും ടിംപെയ്നും ആണ് ഓസീസിന് ഭേദപ്പെട്ട സ്കോര്‍ നല്‍കിയത്. ടിം പെയ്ന്‍റെ 73 റണ്‍സും ലബുഷെയ്ന്‍റെ 47 റണ്‍സുമാണ് ഓസീസിന് നിര്‍ണായകമായത്.

]]>
ഇന്ത്യ – ആസ്ത്രേലിയ ആദ്യ ടെസ്റ്റിന് ഇന്ന് തുടക്കം https://malayalees.ch/india-vs-australia-live-score-1st-test-india-opt-to-bat/ Thu, 17 Dec 2020 04:31:28 +0000 https://malayalees.ch/?p=37084 ഇന്ത്യ – ആസ്ത്രേലിയ ടെസ്റ്റ് പരമ്പരയ്ക്ക് ഇന്ന് തുടക്കം. അഡ്‌‍ലേയ്ഡ് ഓവലിൽ രാത്രിയും പകലമുമായി നടക്കുന്ന മത്സരം ഇന്ത്യൻ സമയം രാവിലെ 9.30 ന് ആരംഭിക്കും.. ട്വന്റി-ട്വന്റി പരമ്പര നേടിയതും പരിശീലന മത്സരത്തിലെ മികച്ച പ്രകടനത്തിന്റെയും ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ ഇന്നിറങ്ങുന്നത്.

ബോർഡർ – ഗാവസ്കർ ട്രോഫിയുടെ പതിനഞ്ചാം പതിപ്പിന് അരങ്ങുണരുമ്പോൾ ആത്മവിശ്വാസത്തിൽ ഒരു പടി മുന്നിൽ ടീം ഇന്ത്യ തന്നെയാണ്. 2017ലും 2018ലും ഇരു ടീമുകളും കൊമ്പുകോർത്തപ്പോൾ ഇന്ത്യക്കായിരുന്നു പരമ്പര ജയം. കഴിഞ്ഞ തവണ കംഗാരുക്കളെ അവരുടെ നാട്ടിൽ മെരുക്കിയത് ആവർത്തിക്കാനുറച്ചാണ് കോലിപ്പട അഡ്‍ലൈഡിൽ ഇറങ്ങുന്നത്.

വിദേശത്ത് ഇന്ത്യ കളിക്കുന്ന ആദ്യ പിങ്ക്ബോൾ ടെസ്റ്റെന്ന പ്രത്യേകതയും ഇന്നത്തെ മത്സരത്തിനുണ്ട്. മുൻ നിര താരങ്ങളായ രോഹിത് ശർമ, ഇശാന്ത് ശർമ, ഡേവിഡ് വാർണർ എന്നിവരുടെ അഭാവം ഇരു ടീമുകളെയും ബാധിക്കാനിടയുണ്ട്.

ഇന്നലെ തന്നെ ടീം മാനേജ്മെന്റ് പ്ലേയിങ് ഇലവനെ പ്രഖ്യാപിച്ചു. രോഹിത് ശർമയുടെ അഭാവത്തിൽ മായങ്ക് അഗർവാളിന് പൃഥ്വിഷാ സഹ ഓപ്പണറാകും. ഫോമിലുള്ള ശുഭ്മാൻ ഗില്ലും കെ.എൽ രാഹുലും പരിഗണിക്കപ്പെട്ടില്ല. പരിശീലന മത്സരത്തിൽ സെഞ്ചുറി നേടിയിട്ടും പന്തിനും അവസരമില്ല. സാഹയായിരിക്കും വിക്കറ്റ് കീപ്പർ.

ഷമി, ബുംറ സഖ്യം നയിക്കുന്ന ബൗളിങ് നിരയിൽ ഉമേഷ് യാദവ് മൂന്നാം പേസറാകും. ഉജ്വല ഫോമിലാണെങ്കിലും രവീന്ദ്ര ജഡേജയ്ക്കും ടീമിൽ ഇടമില്ല. മിച്ചൽ സ്റ്റാർക്ക്, പാറ്റ്കമ്മിൻസ് എന്നീപരിചയ സമ്പന്നർക്കൊപ്പം പുതുനിരയും ചേരുന്നതാണ് ആസ്ത്രേലിയൻ ബൗളിങ്. സ്റ്റീവൻ സ്മിത്ത്, ലാബുഷേയ്ൻ എന്നിവർ നയിക്കുന്ന ബാറ്റിങ് നിരയാകും ഇന്ത്യക്ക് വെല്ലുവിളിയാവുക.

]]>
അവസാന മത്സരം ഓസീസിന്; ടി20 പരമ്പര നേടി ഇന്ത്യ https://malayalees.ch/india-australia-3rd-odi/ Tue, 08 Dec 2020 12:42:24 +0000 https://malayalees.ch/?p=36574 മൂന്നാം ടി20യില്‍ ആസ്ട്രേലിയക്ക് ജയം. പരമ്പര തൂത്തുവാരാനുള്ള ഇന്ത്യന്‍ മോഹത്തിന് മങ്ങലേല്‍പ്പിച്ചാണ് മൂന്നാം മത്സരം ആസ്ട്രേലിയ വിജയിച്ചത്. 187 റണ്‍സ് പിന്‍തുടര്‍ന്ന ഇന്ത്യക്ക് നിശ്ചിത 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. നായകന്‍ വിരാട് കോഹ്‍ലിയുടെ(85) ഒറ്റയാള്‍ പോരാട്ടത്തിനായിരുന്നു സിഡ്നി സാക്ഷ്യം വഹിച്ചത്. പക്ഷെ, അത് ഫലം കണ്ടില്ല.

കൃത്യമായ ഇടവേളകളില്‍ ഓസീസ് ഇന്ത്യന്‍ വിക്കറ്റുകള്‍ വീഴ്ത്തി. ആദ്യ ഓവറില്‍ തന്നെ കെ.എല്‍ രാഹുല്‍ പുറത്തായി. പിന്നീട് കോഹ്‍ലിയുടെയും ധവാന്‍റെയും രക്ഷാപ്രവര്‍ത്തനം. ധവാന്‍ വീണതിന് പിന്നാലെ സഞ്ജു സാംസണും ശ്രേയസ് അയ്യരും കൂടാരം കയറി. പക്ഷെ കോഹ്‍ലി അപ്പോഴും പൊരുതി. പത്തൊമ്പതാം ഓവറില്‍ കോഹ്‍ലിയും പോയതോടെ പ്രതീക്ഷകള്‍ മങ്ങി. അവസാന മത്സരം തോറ്റെങ്കിലും 2-1ന് ഇന്ത്യ പരമ്പര സ്വന്തമാക്കി. എം.ജെ സ്വെപ്സണാണ് ഇന്ത്യന്‍ നിരയെ തകര്‍ത്തത്. സ്വെപ്സണ്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. സാംപ, ടൈ, മാക്സ്വെല്‍, അബോട്ട് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

നിശ്ചിത 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ ആസ്ട്രേലിയ 186 റണ്‍സെടുക്കുകയായിരുന്നു. അവസാന ഓവറുകളില്‍ തകര്‍ത്താടിയ ഗ്ലെന്‍ മാക്സ്‍വെല്ലും(54) തുടക്കം മുതല്‍ ഇന്നിങ്സിന്‍റെ നെടും തൂണായി നിലയുറപ്പിച്ച് റണ്‍സ് അടിച്ചുകൂട്ടിയ മാത്യു വെയ്ഡുമാണ്(80) ആസ്ട്രേലിയക്ക് മികച്ച സ്കോര്‍ സമ്മാനിച്ചത്. ഇരുവരും അര്‍ദ്ദ സെഞ്ച്വറി കുറിച്ചു.

വാഷിങ്ടണ്‍ സുന്തര്‍ ഇന്ത്യക്കായി രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. ശാര്‍ദുല്‍ ഠാക്കൂര്‍, ടി. നടരാജന്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

]]>
പരമ്പര തോല്‍വി; കങ്കാരുപ്പടയുടെ മുന്നില്‍ മുട്ടുമടക്കി ടീം ഇന്ത്യ https://malayalees.ch/india-vs-australia-oneday-match/ Mon, 30 Nov 2020 06:23:40 +0000 https://malayalees.ch/?p=35970 ആസ്ട്രേലിയക്കെതിരായ രണ്ടാം മത്സരത്തിലും തോല്‍വി ഏറ്റുവാങ്ങി ടീം ഇന്ത്യ. ഇതോടെ മൂന്ന് മത്സരങ്ങളുള്ള പരമ്പര അനായാസം ഓസീസ് കൈപ്പിടിയിലൊതുക്കി. 390 എന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്‍തുടര്‍ന്ന ഇന്ത്യ 50 ഓവറില്‍ 338 റണ്‍സിന് ഒമ്പത് എന്ന നിലയില്‍ അവസാനിപ്പിക്കുകയായിരുന്നു. വിരാട് കോഹ്‍ലി(89), കെ.എല്‍ രാഹുല്‍(76) എന്നിവര്‍ അര്‍ദ്ദ സെഞ്ച്വറി നേടി.

മായങ്ക് അഗര്‍വാളും ശിഖര്‍ ധവാനും ഭേദപ്പെട്ട തുടക്കം നല്‍കിയെങ്കിലും അത് മികച്ചതാക്കും മുമ്പേ ഇരുവരും പവലിയണിലേക്ക് മടങ്ങി. പിന്നീട് കോഹ്‍ലിയുടെയും ശ്രേയസ് അയ്യരുടെയും ചെറുത്തുനില്‍പ്പായിരുന്നു. അവിടെയാണ് ഓസീസ് ബൌളര്‍മാരുടെ കരുത്ത്. കൃത്യമായ ഇടവേളകളില്‍ അപകടകരമായി വളരുന്ന കൂട്ടുകെട്ടുകളെ അവര്‍ നിരന്തരം ഇല്ലാതാക്കി. 38 റണ്‍സെടുത്ത ശ്രേയസ് അയ്യരെ ഹെന്‍റിക്സ് പുറത്താക്കി. പിന്നീട് കോഹ്‍ലി രാഹുലിനൊപ്പം മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്താന്‍ ശ്രമിച്ചു. കോഹ്‍ലിയെ ഹേസല്‍വുഡ് പുറത്താക്കി. പിന്നീട് പാണ്ഡ്യയും രാഹുലും നിലയുറപ്പിക്കുമ്പോഴേക്കും രാഹുലും കൂടാരം കയറി. പലപ്പൊഴും ഈ വിക്കറ്റ് വീഴ്ച റണ്‍റേറ്റ് ഉയര്‍ത്തുന്നതില്‍ നിന്ന് ഇന്ത്യയെ തടഞ്ഞു നിര്‍ത്തി. നാല്‍പത്തിയഞ്ചാം ഓവറില്‍ പ്രതീക്ഷ നല്‍കി ജഡേജയുടെ കൂറ്റന്‍ അടികള്‍. പക്ഷെ, അടുത്ത ഓവറില്‍ തന്നെ പാണ്ഡ്യയും ജഡേജയും പുറത്ത്. അവസാനം സ്കോര്‍ എത്തിച്ചുകൊണ്ട് ഇന്ത്യ തോല്‍വി സമ്മതിച്ചു.

ആസ്ട്രേലിയക്കായി പാറ്റ് കമ്മിന്‍സ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. ഹേസല്‍വുഡ്, ആദം സാംപ എന്നിവര്‍ രണ്ടും ഹെന്‍റിക്സ്, ഗ്ലെന്‍ മാക്സ്വെല്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. തുടരെ രണ്ടാം മത്സരത്തിലും സെഞ്ച്വറി തികച്ച സ്റ്റീവ് സ്മിത്തിന്‍റെ മനോഹര ബാറ്റിങ്ങും മികച്ച ബൌളിങ്ങും കൂടിയായപ്പോള്‍ ആസ്ട്രേലിയ 51 റണ്‍സിന്‍റെ ആധികാരിക വിജയം നേടുകയായിരുന്നു.

ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ആസ്ട്രേലിയ നിശ്ചിത 50 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 389 റണ്‍സാണ് അടിച്ചുകൂട്ടിയത്. തുടർച്ചയായ രണ്ടാം മത്സരത്തിലും 62 പന്തിൽനിന്ന് സെഞ്ചുറി തികച്ച സ്മിത്തിന്റെ മികവിലാണ് ആസ്ട്രേലിയ മികച്ച സ്കോര്‍ പടുത്തുയര്‍ത്തിയത്.

അര്‍ധ സെഞ്ചുറി നേടിയ ഡേവിഡ് വാര്‍ണര്‍, ആരോണ്‍ ഫിഞ്ച്, മാര്‍നസ് ലബുഷെയ്ന്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍ എന്നിവരുടെ ഇന്നിങ്‌സുകളും ഓസീസിന് അനായാസേന 390 കൈപിടിയിലാക്കാനായി. ഇന്ത്യൻ നിരയിൽ ബോൾ ചെയ്ത ഏഴു പേരും ഓവറിൽ ശരാശരി ആറു റൺസിനു മുകളിൽ വഴങ്ങിയതും ഇന്ത്യയെ കൂടുതല്‍ പരിക്കേല്‍പ്പിച്ചു. ജസ്പ്രീത് ബുമ്ര 10 ഓവറിൽ 79 റൺസ് വഴങ്ങി ഒരു വിക്കറ്റെടുത്തു. ഹാർദിക് പാണ്ഡ്യ നാല് ഓവറിൽ 24 റൺസ് വഴങ്ങിയും മുഹമ്മദ് ഷമി ഒൻപത് ഓവറിൽ 73 റൺസ് വഴങ്ങിയും ഓരോ വിക്കറ്റ് വീഴ്ത്തി.

നവ്ദീപ് സെയ്നി ഏഴ് ഓവറിൽ 70 റൺസും യുസ്‌വേന്ദ്ര ചെഹൽ ഒൻപത് ഓവറിൽ 71 റൺസും വഴങ്ങി. രവീന്ദ്ര ജഡേജ 10 ഓവറിൽ 60 റൺസ് വഴങ്ങിയപ്പോൾ, ഒരു ഓവർ ബോൾ ചെയ്ത മായങ്ക് അഗർവാൾ 10 റൺസ് വിട്ടുകൊടുത്തു.

]]>
സെവാഗിന്റെ ബേബിസിറ്റിംങ് പരസ്യം അധിക്ഷേപമായോ? https://malayalees.ch/matthew-hayden-reminds-babysitter-virender-sehwag-to-never-take-aussies-for-a-joke/ Tue, 12 Feb 2019 15:23:48 +0000 https://malayalees.ch/?p=2653 ഇന്ത്യ – ആസ്‌ത്രേലിയ ടി20, ഏകദിന പരമ്പരകള്‍ക്ക് മുന്നോടിയായി സ്റ്റാര്‍ സ്‌പോര്‍ട്‌സ് ഇറക്കിയ പരസ്യത്തിനെതിരെ വിമര്‍ശനവും മുന്നറിയിപ്പുമായി മുന്‍ ആസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം മാത്യു ഹെയ്ഡന്‍. ആസ്‌ട്രേലിയന്‍ ടീമിനെ കളിയാക്കുന്ന പരസ്യത്തെ തുടര്‍ന്നാണ് വീരന്ദ്ര സേവാഗിനും സ്റ്റാര്‍സ്‌പോര്‍ട്‌സ് ഇന്ത്യക്കും ഹെയ്ഡന്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

സെവാഗിനേയും ആസ്‌ട്രേലിയന്‍ ജേഴ്‌സിയിലുള്ള കുറച്ച് കുട്ടികളേയുമാണ് പരസ്യത്തില്‍ കാണിച്ചിരിക്കുന്നത്. ആസ്‌ട്രേലിയയില്‍ നടന്ന പരമ്പരക്കിടെ പന്തും പെയ്‌നും തമ്മില്‍ നടന്ന വാക്ക് പോരിനെ ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് പരസ്യം പുരോഗമിക്കുന്നത്. ‘അവര്‍ ഞങ്ങളോട് കുട്ടികളെ നോക്കുമോ എന്ന് ചോദിച്ചു? പിന്നെന്താ എല്ലാവരും വന്നോളൂ എന്ന് ഞങ്ങള്‍ മറുപടിയും നല്‍കി’ എന്ന് പറയുന്ന സേവാഗ് കുട്ടികളെ ഇതാ ഓസീസ് പടയെത്തിക്കഴിഞ്ഞെന്ന് വിശേഷിപ്പിക്കുന്നുമുണ്ട്.

ആസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിനെ കുട്ടികളോട് ഉപമിച്ച് കളിയാക്കിയതാണ് മാത്യു ഹെയ്ഡനെ ചൊടിപ്പിച്ചത്. ഒരിക്കലും ഓസീസിനെ വിലകുറച്ചുകാണരുത് വീരുബോയ് എന്ന് പറഞ്ഞാണ് ഹെയ്ഡന്റെ മുന്നറിയിപ്പ്. ആരാണ് ലോകകപ്പിനെ ‘ബേബി സിറ്റ്’ ചെയ്യുന്നതെന്ന് മറക്കരുതെന്നും ഹെയ്ഡന്‍ ട്വീറ്റിലൂടെ ഓര്‍മ്മിപ്പിക്കുന്നുണ്ട്.

ആസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ ടിം പെയ്‌നും ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തും തമ്മില്‍ ടെസ്റ്റിനിടെ നടന്ന സംഭാഷണമാണ് ഇതിനെല്ലാം തുടക്കമായത്. മൂന്നാം ടെസ്റ്റില്‍ ബാറ്റ് ചെയ്യാന്‍ വന്ന പെയ്‌നെ താത്ക്കാലിക ക്യാപ്റ്റനെന്നായിരുന്നു പന്ത് വിശേഷിപ്പിച്ചത്. പിന്നീട് പന്ത് ബാറ്റ് ചെയ്യാനെത്തിയപ്പോള്‍ തനിക്കും ഭാര്യക്കും ഒരു സിനിമക്ക് പോകാനായി കുട്ടികളെ ബേബി സിറ്റ് ചെയ്യുമോ എന്നായി പെയ്‌നിന്റെ ചോദ്യം. ഇരുവരും തമാശയായി തന്നെ ഇതെടുക്കുകയും പിന്നീട് ഇരുടീമുകളും പങ്കെടുത്ത ചടങ്ങിനിടെ പെയ്‌നിന്റെ കുട്ടികള്‍ക്കും ഭാര്യക്കുമൊപ്പം പന്ത് ചിരിച്ചുകൊണ്ട് ഫോട്ടോക്ക് പോസ് ചെയ്യുകയും ചെയ്തിരുന്നു.

ചൂടിലായ ഹെയ്ഡനെ തണുപ്പിക്കാന്‍ ഇതിനിടെ ചില ഇന്ത്യന്‍ ആരാധകര്‍ ട്വിറ്ററിലൂടെ ശ്രമിക്കുകയും ചെയ്തു.

ആസ്‌ട്രേലിയയുടെ ഇന്ത്യന്‍ പരമ്പര ഫെബ്രുവരി 24നാണ് ആരംഭിക്കുക. ബംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് ആദ്യ ടി20. രണ്ടാം ടി20 27ന് വിശാഖപട്ടണത്താണ് നടക്കുക. അഞ്ച് മത്സര ഏകദിന പരമ്പര മാര്‍ച്ച് രണ്ടിന് ആരംഭിക്കും.

]]>