india-US – malayalees.ch https://malayalees.ch Malayalam Online News Portal Fri, 09 Apr 2021 12:19:09 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png india-US – malayalees.ch https://malayalees.ch 32 32 അസാധാരണ നീക്കം; ഇന്ത്യൻ സമുദ്രാതിർത്തിയിൽ സമ്മതമില്ലാതെ യുഎസ് യുദ്ധക്കപ്പൽ https://malayalees.ch/us-announces-freedom-of-navigation-operation-in-indian-waters/ Fri, 09 Apr 2021 12:19:02 +0000 https://malayalees.ch/?p=42712 ന്യൂഡൽഹി: ലക്ഷദ്വീപിനടുത്തുള്ള ഇന്ത്യയുടെ പ്രത്യേക സാമ്പത്തിക മേഖലയ്ക്കുള്ളിൽ (എക്‌സ്‌ക്ലൂസീവ് എകണോമിക് സോൺ) അനുവാദമില്ലാതെ യുഎസ് നാവികസേനയുടെ കപ്പൽ വിന്യാസം. യുഎസ് ഏഴാം കപ്പൽപ്പടയുടെ യുഎസ്എസ് ജോൺ പോൾ ജോൺസ് യുദ്ധക്കപ്പലാണ് ഇന്ത്യൻ അതിർത്തിയിലേക്ക് അതിക്രമിച്ചു കയറിയത്. ലക്ഷദ്വീപിൽനിന്ന് 130 നോട്ടിക്കൽ മൈൽ പടിഞ്ഞാറാണ് കപ്പല്‍ നങ്കൂരമിട്ടത്.

പതിവ് ഫ്രീഡം ഓഫ് നാവിഗേഷൻ ഓപറേഷനാണ് നടത്തിയത് എന്നാണ് യുഎസ് നാവിക സേനയുടെ വിശദീകരണം. നേരത്തെയും ഇതു ചെയ്തിട്ടുണ്ടെന്നും ഭാവിയിൽ തുടരുമെന്നും സേനയുടെ പ്രസ്താവനയിൽ പറയുന്നു. സ്വതന്ത്ര കപ്പൽ വിന്യാസം ഒരു രാജ്യത്തിനു മാത്രം അവകാശപ്പെട്ടതല്ലെന്നും ഇതിൽ രാഷ്ട്രീയമില്ലെന്നും യുഎസ് നേവി പറയുന്നു.

അസാധാരണ നീക്കം; ഇന്ത്യൻ സമുദ്രാതിർത്തിയിൽ സമ്മതമില്ലാതെ യുഎസ് യുദ്ധക്കപ്പൽ

ദക്ഷിണ ചൈനാ കടലിൽ സമാന രീതിയിൽ യുഎസ് സേന കപ്പൽ വിന്യാസം നടത്താറുണ്ട്. എന്നാൽ ഇതാദ്യമാണ് ഇന്ത്യയെ പ്രകോപിപ്പിക്കുന്ന തരത്തിൽ വിന്യാസമുണ്ടാകുന്നത്. രാജ്യത്തിന്റെ 200 കിലോമീറ്റർ നോട്ടിക്കൽ മൈലിന് അകത്തുള്ള യാത്രകൾക്കും വിന്യാസങ്ങൾക്കും അനുമതി വേണമെന്നാണ് ഇന്ത്യയിലെ ചട്ടം. യുഎസ് നടപടിയോട് ഇന്ത്യ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

കഴിഞ്ഞ വർഷം ഇന്ത്യ, യുഎസ്, ഓസ്‌ട്രേലിയ, ജപ്പാൻ എന്നിവർ ഉൾപ്പെട്ട ക്വാഡ് രാഷ്ട്രങ്ങൾ ഇന്ത്യൻ മഹാസമുദ്രത്തിൽ മലബാർ എക്‌സർസൈസ് എന്ന പേരിൽ നാവികാഭ്യാസം നടത്തിയിരുന്നു.

]]>
ഇന്ത്യയും അമേരിക്കയും തമ്മില്‍ പുതിയ പ്രതിരോധ കരാറില്‍ ഒപ്പുവെക്കുമെന്ന് സൂചന https://malayalees.ch/india-us-to-sign-beca-deal-this-month-end-for-closer-defence-ties/ Tue, 20 Oct 2020 08:52:58 +0000 https://malayalees.ch/?p=33591 ഇന്ത്യയും അമേരിക്കയും തമ്മില്‍ പുതിയ പ്രതിരോധ കരാറില്‍ ഒപ്പുവെക്കുമെന്ന് സൂചന. പ്രതിരോധ രഹസ്യ വിവരങ്ങള്‍, ഉപഗ്രഹ വിവരങ്ങള്‍ എന്നിവ കൈമാറുന്ന കരാറിൽ ഒപ്പുവെക്കുമെന്നാണ് വിവരം. അടുത്താഴ്ച ഇന്ത്യയില്‍ നടക്കുന്ന പ്രതിരോധ, വിദേശകാര്യ മന്ത്രിതല ചര്‍ച്ചയിലാകും കരാര്‍ ഒപ്പുവെക്കുക. ഇന്ത്യ-ചൈന ത൪ക്കം നിലനിൽക്കെ പുതിയ കരാ൪ ഒപ്പുവെക്കുന്നത് പ്രതിരോധ രംഗത്ത് ഇന്ത്യക്ക് കൂടുതൽ ഊ൪ജം പകരുമെന്നാണ് വിലയിരുത്തൽ.

ബേസിക് എക്സ്ചേഞ്ച് ആൻഡ് കോ൪പ്പറേഷൻ എഗ്രിമെന്‍റിന് പെട്ടെന്ന് തന്നെ അന്തിമരൂപം നൽകാൻ ഫെബ്രുവരിയിൽ തന്നെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡണ്ട് ഡോണാൾഡ് ട്രമ്പും ധാരണയായിരുന്നു. ഈ മാസം 26, 27 തീയതികളിലാണ് ഇന്ത്യ-അമേരിക്ക പ്രതിരോധ-വിദേശകാര്യ ച൪ച്ച. ഉപഗ്രഹ വിവരങ്ങളടക്കം പല രഹസ്യ വിവരങ്ങളും കൈമാറാനുള്ള പ്രതിരോധ കരാറിൽ യോഗത്തിൽ ഒപ്പുവെക്കുമെന്നാണ് വിവരം.

അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മൈക് പോംപിയോ, പ്രതിരോധ സെക്രട്ടറി മാ൪ക് ടി. എസ്പ൪ എന്നിവ൪ യോഗത്തിൽ പങ്കെടുക്കാനായി ഇന്ത്യയിലെത്തും. കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്ക൪, പ്രതിരോധ മന്ത്രി രാജ്‍നാഥ് സിങ് എന്നിവരും യോഗത്തിൽ പങ്കെടുക്കും. ഇരുരാഷ്ട്രങ്ങളും കരാറിൽ ഒപ്പുവെച്ചില്ലെങ്കിലും യോഗത്തിൽ കരാറിന് അന്തിമ രൂപമെങ്കിലും നൽകിയേക്കും. ഇന്ത്യ, അമേരിക്ക, ജപ്പാൻ, ഓസ്ട്രേലിയ നാവിക സേന സംയുക്ത പരിശീലനത്തിനും ധാരണയായിട്ടുണ്ട്. ഇന്ത്യ- ചൈന തർക്കം നിലനിൽക്കുന്നതിനിടെയാണ് പുതിയ നീക്കം . ഇതുവഴി പ്രതിരോധ രംഗത്ത് ഇന്ത്യക്ക് കൂടുതൽ ഊ൪ജം പകരുമെന്നാണ് വിലയിരുത്തൽ.

]]>