india team – malayalees.ch https://malayalees.ch Malayalam Online News Portal Wed, 19 Jan 2022 04:05:00 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png india team – malayalees.ch https://malayalees.ch 32 32 ലെജൻഡ്സ് ലീഗിൽ ഇന്ത്യൻ ടീമിനെ സെവാഗ് നയിക്കും https://malayalees.ch/sehwag-lead-india-team-legends-league/ Wed, 19 Jan 2022 04:04:49 +0000 https://malayalees.ch/?p=55688 ഹൗസാറ്റ് ലെജൻഡ്സ് ലീഗ് ക്രിക്കറ്റിൽ ഇന്ത്യൻ ടീമിനെ മുൻ ദേശീയ താരം വീരേന്ദർ സെവാഗ് നയിക്കും. യുവ്‌രാജ് സിംഗ്, ഇർഫാൻ പഠാൻ, ഹർഭജൻ സിംഗ് തുടങ്ങി ഒട്ടേറെ താരങ്ങളാണ് ഇന്ത്യൻ ടീമിൽ ഉള്ളത്. ഇന്ത്യ മഹാരാജാസ് എന്നാണ് ടീമിൻ്റെ പേര്. മൂന്ന് ടീമുകളുള്ള ടൂർണമെൻ്റ് വ്യാഴാഴ്ച മുതൽ ആരംഭിക്കും. ഒമാനാണ് ഉദ്ഘാടന സീസണ് ആതിഥേയത്വം വഹിക്കുക.

ഇന്ത്യ മഹാരാജാസ്, ഏഷ്യ ലയൺസ്, വേൾഡ് ജയൻ്റ്സ് എന്നീ ടീമുകളിലായി പല പ്രമുഖ താരങ്ങളും പരസ്പരം പോരടിക്കും. വീരേന്ദർ സെവഗ്, യുവരാജ് സിംഗ്, ബ്രെറ്റ് ലീ, കെവിൻ പീറ്റേഴ്സൺ, സനത് ജയസൂര്യ, ഷാഹിദ് അഫ്രീദി തുടങ്ങി നിരവധി താരങ്ങളാണ് വീണ്ടും കളത്തിലിറങ്ങുക.

ഇന്ത്യ മഹാരാജാസ് ടീം: വീരേന്ദർ സെവാഗ്, യുവരാജ് സിങ്, ഹർഭജൻ സിങ്, ഇർഫാൻ പഠാൻ, യൂസുഫ് പഠാൻ, സുബ്രഹ്മണ്യം ബദ്‌രിനാഥ്, ആർപി സിങ്, പ്രഗ്യാൻ ഓജ, നമൻ ഓജ, മൻപ്രീത് ഗോണി, ഹേമങ് ബദാനി, വേണുഗോപാൽ റാവു, മുനാഫ് പട്ടേൽ, സഞ്ജയ് ബംഗാർ, നയൻ മോംഗിയ, മുഹമ്മദ് കൈഫ്, സ്റ്റുവർട്ട് ബിന്നി.

വേൾഡ് ജയന്റ്‌സ് ടീം: ബ്രെറ്റ് ലീ, കെവിൻ പീറ്റേഴ്‌സൻ, ഡാനിയൽ വെട്ടോറി, ഡാരൻ സമ്മി, ജോണ്ടി റോഡ്‌സ്, ഇമ്രാൻ താഹിർ, ഒവൈസ് ഷാ, ഹർഷേൽ ഗിബ്‌സ്, ആൽബി മോർക്കൽ, മോണെ മോർക്കൽ, കോറി ആൻഡേഴ്‌സൻ, മോണ്ടി പനേസർ, ബ്രാഡ് ഹാഡ്ഡിൻ, കെവിൻ ഒബ്രയാൻ, ബ്രണ്ടൻ ടെയ്‌ലർ.

ഏഷ്യ ലയൺസ് ടീം: ഷൊഐബ് അക്തർ, ഷാഹിദ് അഫ്രീദി, സനത് ജയസൂര്യ, മുത്തയ്യ മുരളീധരൻ, ചാമിന്ദ വാസ്, റൊമേഷ് കലുവിതരണ, തിലകരത്‌നെ ദിൽഷൻ, അസ്ഹർ മഹമൂദ്.

]]>
പ്രകോപിപ്പിച്ചാൽ ഞങ്ങൾ ഒരടി പിന്നിലേക്ക് വെക്കില്ല; മൂന്നാം ടെസ്റ്റിനുള്ള ടീമിൽ മാറ്റമുണ്ടാവില്ല: വിരാട് കോലി https://malayalees.ch/virat-kohli-india-team-tes/ Wed, 25 Aug 2021 04:21:30 +0000 https://malayalees.ch/?p=48574 പ്രകോപിപ്പിച്ചാൽ തിരിച്ചടിക്കുമെന്ന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി. മൂന്നാം ടെസ്റ്റിനു മുൻപ് നടന്ന വാർത്താസമ്മേളനത്തിലാണ് കോലി നിലപാട് വ്യക്തമാക്കിയത്. അതേസമയം, രണ്ടാം ടെസ്റ്റിനിനിടെ ഇംഗ്ലണ്ട് പേസർ ജയിംസ് ആൻഡേഴ്സണുമായി നടന്ന വാക്കുതർക്കത്തെപ്പറ്റി വിശദീകരിക്കാൻ കോലി തയ്യാറായില്ല. നാളെ ലീഡ്സിലാണ് മൂന്നാം ടെസ്റ്റ് ആരംഭിക്കുക. (virat kohli india team)

“പ്രകോപിപ്പിച്ചാൽ ഈ ടീം ഒരടി പിന്നോട്ടുവെക്കില്ല. ഞങ്ങൾ ഒരുമിച്ച് കളിക്കും. ജയിക്കാനായാണ് ഞങ്ങൾ കളിക്കുന്നത്. കളിക്കിടെ സംസാരിച്ച കാര്യങ്ങളെപ്പറ്റി വിശദീരിക്കാനാവില്ല. ഫീൽഡിൽ സംഭവിക്കുന്നത് നിങ്ങൾക്ക് പ്രത്യേക പ്രചോദനം നൽകും. ഇത്തരം കാര്യങ്ങളൊക്കെ സംഭവിക്കും. പക്ഷേ, പിന്നീട് ഇക്കാര്യങ്ങളെപ്പറ്റി ചർച്ച ചെയ്യേണ്ടതില്ല.”- കോലി പറഞ്ഞു,

രണ്ടാം ടെസ്റ്റിൽ കളിച്ച ടീമിൽ മാറ്റമുണ്ടാവില്ലെന്നും കോലി വിശദീകരിച്ചു. “പരുക്കുകളില്ലെങ്കിൽ ടീം മാറ്റേണ്ട കാര്യമില്ല. ഇതുവരെ പരുക്കുകൾ ഇല്ല. ഒരു വിന്നിംഗ് കോമ്പിനേഷൻ മാറ്റേണ്ട കാര്യമില്ല. പ്രത്യേകിച്ചും രണ്ടാം ടെസ്റ്റിനു ശേഷം താരങ്ങൾ കളത്തിലിറങ്ങാൻ ആവേശത്തിലിരിക്കെ. അശ്വിനെ കളിപ്പിക്കേണ്ട സാഹചര്യം വന്നാൽ കളിപ്പിക്കും.”- കോലി പറഞ്ഞു.

അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ രണ്ട് മത്സരങ്ങൾ അവസാനിച്ചപ്പോൾ ഇന്ത്യ 1-0 എന്ന സ്കോറിനു ലീഡ് ചെയ്യുകയാണ്. ട്രെൻഡ്ബ്രിഡ്ജിൽ നടന്ന ആദ്യ മത്സരം സമനില ആയപ്പോൾ ലോർഡ്സിൽ ഇന്ത്യ ഗംഭീര വിജയം സ്വന്തമാക്കി. 151 റൺസിന്റെ ത്രസിപ്പിക്കും ജയമാണ് ഇന്ത്യ ലോർഡ്സിൽ കുറിച്ചത്. ഇന്ത്യ ഉയർത്തിയ 272 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് 51.5 ഓവറിൽ 120 റൺസിന് എല്ലാവരും പുറത്തായി. ഇതോടെ അഞ്ച് ടെസ്റ്റുകൾ ഉൾപ്പെടുന്ന പരമ്പരയിൽ ഇന്ത്യ 1–0ന് മുന്നിലെത്തി.

ഇന്ത്യക്കെതിരായ മൂന്നാം ടെസ്റ്റിൽ നിന്ന് ഇംഗ്ലണ്ട് പേസർ മാർക്ക് വുഡ് പുറത്തായിരുന്നു. തോളിനേറ്റ പരുക്കിനെ തുടർന്നാണ് താരം ലീഡ്സിൽ നടക്കുന്ന ടെസ്റ്റിൽ നിന്ന് വിട്ടുനിൽക്കുക. താരം ടീമിനൊപ്പം തുടരും. നാലാം ടെസ്റ്റിൽ വുഡ് കളിക്കുമെന്നാണ് വിവരം. വുഡിനു പകരം സാഖിബ് മഹ്മൂദ് മൂന്നാം ടെസ്റ്റിൽ കളിച്ചേക്കും. താരത്തിൻ്റെ അരങ്ങേറ്റ ടെസ്റ്റാവും ഇത്.

]]>