india qatar – malayalees.ch https://malayalees.ch Malayalam Online News Portal Tue, 29 Dec 2020 03:59:57 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png india qatar – malayalees.ch https://malayalees.ch 32 32 ഖത്തര്‍ അമീറിനെ ഇന്ത്യ സന്ദര്‍ശിക്കാന്‍ ക്ഷണിച്ച് പ്രധാനമന്ത്രി, ക്ഷണം സ്വീകരിച്ച് അമീര്‍ https://malayalees.ch/indian-prime-minister-invited-qatar-emir-to-visit-india/ Tue, 29 Dec 2020 03:59:49 +0000 https://malayalees.ch/?p=37632 ഔദ്യോഗിക സന്ദര്‍നാര്‍ത്ഥം ഖത്തറിലെത്തിയ ഇന്ത്യന്‍ വിദേശകാര്യമന്ത്രി ഡോ എസ് ജയശങ്കര്‍ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ത്താനിയുമായി കൂടിക്കാഴ്ച്ച നടത്തി. ഇന്ത്യ സന്ദര്‍ശിക്കാന്‍ ക്ഷണിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി അമീറിനയച്ച കത്ത് ഡോ ജയശങ്കര്‍ കൈമാറി. ക്ഷണക്കത്ത് സ്വീകരിച്ച അമീര്‍ വൈകാതെ തന്നെ ഇന്ത്യ സന്ദര്‍ശിക്കാമെന്ന് അറിയിച്ചതായി ഖത്തറിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. കോവിഡ് കാലത്ത് ഇന്ത്യന്‍ പ്രവാസി സമൂഹത്തിന് നല്‍കിയ സഹായത്തിനും കരുതലിനും പ്രധാനമന്ത്രി അമീറിന് നന്ദിയര്‍പ്പിച്ചു.

തുടര്‍ന്ന് മുന്‍ അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ അല്‍ത്താനിയുടെ വസതിയിലെത്തിയ ഡോ ജയശങ്കര്‍ അദ്ദേഹവുമായി സൌഹൃദ സംഭാഷണം നടത്തി. ഇന്ത്യയും ഖത്തറും തമ്മില്‍ നിലനില്‍ക്കുന്ന ചരിത്രപരമായ സൌഹൃദം ഊട്ടിയുറപ്പിക്കുന്നതില്‍ നല്‍കിയ നിര്‍ണായക സംഭാവനകള്‍ക്ക് ഡോ ജയശങ്കര്‍ നന്ദിയര്‍പ്പിച്ചു.

പിന്നീട് ഖത്തര്‍ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ അസീസ് അല്‍ത്താനിയുമായും ഡോ ജയശങ്കര്‍ കൂടിക്കാഴ്ച്ച നടത്തി. വാണിജ്യം, സുരക്ഷ, നിക്ഷേപം തുടങ്ങി മേഖലകളില്‍ സഹകരണം ശക്തമാക്കുന്ന കാര്യം ഇരുവരും ചര്‍ച്ച ചെയ്തു.

തുടര്‍ന്ന് ഖത്തര്‍ വിദേശകാര്യമന്ത്രിയും ഉപപ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ധുറഹ്മാന്‍ അല്‍ത്താനിയുമായി ഡോ ജയശങ്കര്‍ ചര്‍ച്ച നടത്തി. ഊര്‍ജ്ജം, നിക്ഷേപം, വ്യാപാരം, ഭക്ഷ്യസംസ്കരണം, ആരോഗ്യം, വിദ്യാഭ്യാസം, സാംസ്കാരികം, പ്രതിരോധം, രാജ്യസുരക്ഷ തുടങ്ങി മേഖലകളിലായി സഹകരണം ശക്തമാക്കുന്നതിനായുള്ള വിശദമായ ചര്‍ച്ച ഈ കൂടിക്കാഴ്ച്ചയിലുണ്ടായി. ഇരു രാജ്യങ്ങളില്‍ നിന്നുള്ള ഉന്നതതല പ്രതിനിധി സംഘവും ഈ ചര്‍ച്ചയില്‍ പങ്കെടുത്തു. അടുത്ത വര്‍ഷം ഇന്ത്യയില്‍ വെച്ച് നടക്കുന്ന ഇന്ത്യാ ഖത്തര്‍ സംയുക്ത സമിതിയുടെ യോഗത്തിനായി ഖത്തര്‍ വിദേശകാര്യമന്ത്രിയെ ഔദ്യോഗികമായി ക്ഷണിക്കുന്നതായും ഡോ ജയശങ്കര്‍ അറിയിച്ചു. തുടര്‍ന്ന് രണ്ട് ദിവസത്തെ പര്യടനം പൂര്‍ത്തിയാക്കി ഇന്ത്യന്‍ വിദേശകാര്യമന്ത്രി ഡോ എസ് ജയശങ്കര്‍ ഇന്ത്യയിലേക്ക് മടങ്ങി

]]>
ഇന്ത്യ – ഖത്തർ എയർ ബബിൾ കരാര്‍ നീട്ടി https://malayalees.ch/air-bubble-agreement-between-india-and-qatar-extended/ Wed, 28 Oct 2020 12:31:31 +0000 https://malayalees.ch/?p=34049 ഇന്ത്യ – ഖത്തർ എയർ ബബിൾ ധാരണ നീട്ടി. ഡിസംബർ 31 വരെയാണ് കരാർ നീട്ടിയത്. ഖത്തറിലെ ഇന്ത്യൻ എംബസിയാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ ഇന്ത്യയിൽ നിന്നും ഖത്തറിലേക്ക് നിലവിലുള്ള വിമാന സർവീസുകൾ അതേപടി തുടരും.

കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായുള്ള വിമാന വിലക്ക് നിലനില്‍ക്കുന്നതിനിടയിലും പ്രത്യേകാനുമതിയുള്ളവര്‍ക്ക് യാത്രാനുമതി നല്‍കുന്നതിനായാണ് ഇക്കഴിഞ്ഞ ഓഗസ്റ്റ് 18ന് ഇന്ത്യ ഖത്തറുമായി എയര്‍ ബബിള്‍ കരാര്‍ ഉണ്ടാക്കിയത്. ഖത്തരി വിസയുള്ള ഇന്ത്യക്കാര്‍ക്ക് വിവിധ നിബന്ധനകള്‍ പാലിച്ച് ഖത്തറിലേക്ക് മടങ്ങാമെന്നതാണ് കരാറനുസരിച്ചുള്ള നേട്ടം. ഒക്ടോബർ 31 വരെ കാലാവധിയുണ്ടായിരുന്ന ഈ കരാറാണ് ഡിസംബർ 31 വരെ നീട്ടിയത്. ഇതിനിടയില്‍ സാധാരണ സര്‍വീസുകള്‍ പുനസ്ഥാപിക്കുകയാണെങ്കില്‍ അത് വരെയായിരിക്കും കരാര്‍ കാലാവധി.

ഇന്ത്യന്‍ വ്യോമയാന മന്ത്രാലയവും ഖത്തര്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയും ഇക്കാര്യം സ്ഥിരീകരിച്ചു. എയര്‍ഇന്ത്യ, ഇന്‍ഡിഗോ തുടങ്ങി വന്ദേഭാരത് സര്‍വീസ് നടത്തുന്ന കമ്പനികള്‍ നിലവില്‍ കരാറനുസരിച്ച് ഇന്ത്യയില്‍ നിന്നും ഖത്തറിലേക്ക് ചാര്‍ട്ടേര്‍ഡ് സര്‍വീസുകള്‍ നടത്തുന്നുണ്ട്. ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തിന്‍റെ പ്രത്യേക റീ എന്‍ട്രി പെര്‍മിറ്റ് നേടിയവര്‍ക്കാണ് യാത്ര സാധ്യമാകുക. വിസാകാലാവധി തീര്‍ന്നവര്‍ക്കും റീ എന്‍ട്രിപെര്‍മിറ്റിന് അപേക്ഷിക്കാം. വിസാ കാലാവധി കഴിഞ്ഞവര്ക്കുള്ള ഫീസ് നേരത്തെ ഖത്തര്‍ ഒഴിവാക്കിക്കൊടുത്തിട്ടുണ്ട്.

]]>
ഖത്തറുമായുണ്ടാക്കിയ എയര്‍ബബിള്‍ കരാര്‍ പുതുക്കി ഇന്ത്യ https://malayalees.ch/india-qatar-air-bubble-2/ Fri, 28 Aug 2020 04:54:50 +0000 https://malayalees.ch/?p=30972 ഖത്തരി വിസയുള്ള ഇന്ത്യക്കാര്‍ക്ക് വിവിധ നിബന്ധനകള്‍ പാലിച്ച് ഖത്തറിലേക്ക് മടങ്ങാമെന്നതാണ് കരാറനുസരിച്ചുള്ള നേട്ടം.

ഖത്തറുമായുണ്ടാക്കിയ എയര്‍ബബിള്‍ കരാര്‍ ഇന്ത്യ പുതുക്കി. ഇതോടെ ഒക്ടോബര്‍ 31 വരെ ഖത്തര്‍ വിസയുള്ള ഇന്ത്യക്കാര്‍ക്ക് പ്രത്യേക വ്യവസ്ഥകള്‍ പാലിച്ച്‌ ഖത്തറിലേക്ക് മടങ്ങാന്‍ കഴിയും. ഇതിനിടയില്‍ സാധാരണ സര്‍വീസുകള്‍ പുനസ്ഥാപിക്കുകയാണെങ്കില്‍ അത് വരെയായിരിക്കും കരാര്‍.

കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായുള്ള വിമാനവിലക്ക് നിലനില്‍ക്കുന്നതിനിടയിലും പ്രത്യേകാനുമതിയുള്ളവര്‍ക്ക് യാത്രാനുമതി നല്‍കുന്നതിനായാണ് ഇക്കഴിഞ്ഞ ഓഗസ്റ്റ് 18 ന് ഇന്ത്യ ഖത്തറുമായി എയര്‍ബബിള്‍ കരാര്‍ ഉണ്ടാക്കിയത്. ഖത്തരി വിസയുള്ള ഇന്ത്യക്കാര്‍ക്ക് വിവിധ നിബന്ധനകള്‍ പാലിച്ച് ഖത്തറിലേക്ക് മടങ്ങാമെന്നതാണ് കരാറനുസരിച്ചുള്ള നേട്ടം.

ഓഗസ്റ്റ് 31 വരെ കാലാവധിയുണ്ടായിരുന്ന ഈ കരാറാണ് ഒക്ടോബര്‍ 31 വരെ നീട്ടിയത്. ഇതിനിടയില്‍ സാധാരണ സര്‍വീസുകള്‍ പുനസ്ഥാപിക്കുകയാണെങ്കില്‍ അത് വരെയായിരിക്കും കരാര്‍ കാലാവധി. ഇന്ത്യന്‍ വ്യോമയാന മന്ത്രാലയവും ഖത്തര്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയും ഇക്കാര്യം സ്ഥിരീകരിച്ചു. എയര്‍ ഇന്ത്യ ഇന്‍ഡിഗോ തുടങ്ങി വന്ദേഭാരത് സര്‍വീസ് നടത്തുന്ന കമ്പനികള്‍ നിലവില്‍ കരാറനുസരിച്ച് ഇന്ത്യയില്‍ നിന്നും ഖത്തറിലേക്ക് ചാര്‍ട്ടേര്‍ഡ് സര്‍വീസുകള്‍ നടത്തുന്നുണ്ട്.

മൊത്തം സര്‍വീസിന്‍റെ പകുതി ഖത്തര്‍ എയര്‍വേയ്സിനുള്ളതാണ്. ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തിന്‍റെ പ്രത്യേക റീ എന്‍ട്രി പെര്‍മിറ്റ് നേടിയവര്‍ക്കാണ് യാത്ര സാധ്യമാകുക. വിസാകാലാവധി തീര്‍ന്നവര്‍ക്കും റീ എന്‍ട്രിപെര്‍മിറ്റിന് അപേക്ഷിക്കാം. വിസാ കാലാവധി കഴിഞ്ഞവര‍്ക്കുള്ള ഫീസ് നേരത്തെ ഖത്തര്‍ ഒഴിവാക്കിക്കൊടുത്തിട്ടുണ്ട്.

]]>