india on cricis – malayalees.ch https://malayalees.ch Malayalam Online News Portal Thu, 23 Jul 2020 05:15:17 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png india on cricis – malayalees.ch https://malayalees.ch 32 32 രാജ്യത്ത് കൊവിഡ് മരണം 29,000 കടന്നു; മൂന്ന് ദിവസം കൊണ്ട് വർധിച്ചത് 1,20,592 കേസുകൾ https://malayalees.ch/india-covid-cases-crossed-29000/ Thu, 23 Jul 2020 05:14:58 +0000 https://malayalees.ch/?p=28962 ഇന്ത്യയിൽ കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു. രാജ്യത്ത് 24 മണിക്കൂറിനിടെ 45,720 പോസിറ്റീവ് കേസുകളും 1129 മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 29,861 ആയി. ആകെ സ്ഥിരീകരിച്ച പോസിറ്റീവ് കേസുകൾ 12,38,635 ആയി. ചികിത്സയിലുള്ളവരുടെ എണ്ണം 4,26,167 ഉം ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 782,606 ഉം ആണ്.

പ്രതിദിന കേസുകളിൽ റെക്കോർഡ് വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 45000 കടന്നിരിക്കുകയാണ് പ്രതിദിന കൊവിഡ് കേസുകൾ. പ്രതിദിന മരണസംഖ്യയിലും വൻവർധന രേഖപ്പെടുത്തി. മഹാരാഷ്ട്ര, തമിഴ്‌നാട്, ആന്ധ്ര, കർണാടക, പശ്ചിമബംഗാൾ സംസ്ഥാനങ്ങളിൽ നിന്ന് മാത്രം 29,525 പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പുതിയ കേസുകളുടെ 64.57 ശതമാനവും മഹാരാഷ്ട്ര, തമിഴ്‌നാട്, ആന്ധ്ര, കർണാടക, പശ്ചിമബംഗാൾ സംസ്ഥാനങ്ങളിൽ നിന്നാണ്.

ആദ്യ കേസ് റിപ്പോർട്ട് ചെയ്ത് 175ആം ദിവസമാണ് കൊവിഡ് ബാധിതരുടെ എണ്ണം 12 ലക്ഷം കടന്നിരിക്കുന്നത്. കൊവിഡ് കേസുകൾ 11 ലക്ഷം കടന്നത് തിങ്കളാഴ്ചയാണ്. വെറും മൂന്ന് ദിവസം കൊണ്ടാണ് രാജ്യത്തെ കൊവിഡ് പോസിറ്റീവ് കണക്ക് 11 ലക്ഷത്തിൽ നിന്ന് 12 ലക്ഷത്തിലേക്ക് എത്തിയത് എന്നത് വലിയ ആശങ്കയാണ് ജനങ്ങൾക്ക് നൽകുന്നത്. മൂന്ന് ദിവസം കൊണ്ട് വർധിച്ചത് 1,20,592 കേസുകളാണ്.

അതേസമയം, രാജ്യത്തെ രോഗമുക്തി നിരക്ക് 63.18 ശതമാനമായി ഉയർന്നു. 24 മണിക്കൂറിനിടെ 29,557 പേർ രോഗമുക്തരായി.

]]>
പ്രതിദിന കോവിഡ് രോഗികളില്‍ ഇന്ത്യ മൂന്നാമത് https://malayalees.ch/india-covid-19-numbers-record-daily-spike/ Sat, 13 Jun 2020 11:50:50 +0000 https://malayalees.ch/?p=27041 കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 11,458 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്…

രാജ്യത്തെ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം മൂന്ന് ലക്ഷം കടന്നതിന് പിന്നാലെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ മൂന്നാം സ്ഥാനത്തെത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 11,458 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഒരു ദിവസത്തില്‍ 386 മരണം കൂടി റിപ്പോര്‍ട്ടു ചെയ്യപ്പെട്ടതോടെ രാജ്യത്തെ ആകെ കോവിഡ് മരണം 8,884 ആയി ഉയര്‍ന്നു.

കഴിഞ്ഞ 24 മണിക്കൂറില്‍ ഏറ്റവും കൂടുതല്‍ കോവിഡ് സ്ഥിരീകരിച്ച രാജ്യം ബ്രസീലാണ്(25,982). അമേരിക്ക 25,639 പേരില്‍ കോവിഡ് ഉറപ്പിച്ച് രണ്ടാമതെത്തിയപ്പോള്‍ കോവിഡിന്റെ പേടിപ്പിക്കുന്ന കണക്കില്‍ ഇന്ത്യ മൂന്നാമതാണ്.

ആകെ കോവിഡ് രോഗികളുടെ എണ്ണത്തില്‍ മൂന്നാമതുള്ള റഷ്യയില്‍ കഴിഞ്ഞ ദിവസം 8,961 പേരിലാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസമാണ് ആകെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണത്തില്‍ ബ്രിട്ടനെ(2.92 ലക്ഷം) മറികടന്ന് ഇന്ത്യ നാലാമതെത്തിയത്.

ആകെ കോവിഡ് സ്ഥിരീകരിച്ചവരും മരണവും
@worldometers

134 ദിവസങ്ങള്‍കൊണ്ടാണ് രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം മൂന്ന് ലക്ഷം കടന്നിരിക്കുന്നത്. ജനുവരി 30ന് വുഹാനില്‍ നിന്നും തൃശൂരിലെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥിയിലായിരുന്നു രാജ്യത്താദ്യമായി കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം രണ്ട് ലക്ഷത്തില്‍ നിന്നും മൂന്ന് ലക്ഷമായത് വെറും പത്ത് ദിവസങ്ങള്‍കൊണ്ടാണ്.

ആകെ കോവിഡ് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തില്‍ ഇന്ത്യ(3.09 ലക്ഷം) നാലാമതാണ്. അമേരിക്ക(21.17 ലക്ഷം), ബ്രസീല്‍(8.29 ലക്ഷം), റഷ്യ(5.20 ലക്ഷം) എന്നീ രാജ്യങ്ങളാണ് ആദ്യ മൂന്ന് സ്ഥാനത്തുള്ളത്. കോവിഡ് മരണസംഖ്യയില്‍ ഇന്ത്യ(8,884) ഒമ്പതാംസ്ഥാനത്താണ്. അമേരിക്കയും(1.16 ലക്ഷം) ബ്രസീലും(41000) തന്നെയാണ് കോവിഡ് മരണത്തിലും ആദ്യ രണ്ട് സ്ഥാനങ്ങളില്‍.

]]>
രാജ്യത്ത് കോവിഡ് രോഗ, മരണ നിരക്ക് കുതിക്കുന്നു: വിലയിരുത്താന്‍ വിദഗ്ധ സമിതി https://malayalees.ch/covid-positive-cases-and-death-rate-increase-in-india/ Sat, 13 Jun 2020 08:54:52 +0000 https://malayalees.ch/?p=27022 കഴിഞ്ഞ 11 ദിവസം കൊണ്ട് ഒരു ലക്ഷം കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇത് വരെ 8884 പേർ രോഗം ബാധിച്ചു മരിച്ചു.

രാജ്യത്ത് കോവി‍ഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. 24 മണിക്കൂറിനിടെ പതിനൊന്നായിരത്തി അഞ്ഞൂറ് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. മരണ നിരക്ക് ഉയര്‍ന്നതോടെ സാഹചര്യം വിലയിരുത്താന്‍‌ ആരോഗ്യ മന്ത്രാലയം പ്രത്യേക സമിതിയെ നിയോഗിച്ചു.

രാജ്യത്ത് ഇതുവരെ 3,08,993 പേർക്ക് കോവിഡ് സ്ഥിരീകരിച്ചെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 11 ദിവസം കൊണ്ട് ഒരു ലക്ഷം കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇത് വരെ 8884 പേർ രോഗം ബാധിച്ചു മരിച്ചു. ഡൽഹി അടക്കമുള്ള സംസ്ഥാനങ്ങളിൽ സ്പോർട്സ് കോംപ്ലക്സുകൾ അടക്കം കോവിഡ് കേന്ദ്രങ്ങൾ ആക്കി മാറ്റാനുള്ള സമയം ഇനി ലഭിക്കില്ലെന്നാണ് സൂചന.

രോഗ വ്യാപനത്തിനൊപ്പം മരണ നിരക്കിലും വർധവ് ഉണ്ടായതോടെ കേന്ദ്ര ആരോഗ്യ മന്ത്രാലയം വിദഗ്ധ സമിതിയെ നിയോഗിച്ചു. ഡൽഹി എയിംസ് ആശുപത്രി കേന്ദ്രീകരിച്ചാവും സമിതി പ്രവർത്തിക്കുക. മരണ നിരക്ക് സംബന്ധിച്ച് കൃത്യമായ വിവരം ലഭ്യമാക്കാൻ ഓരോ സംസ്ഥാനങ്ങളും നോഡൽ ഓഫീസർമാരെ നിയോഗിക്കണം. ഇക്കാര്യം കേന്ദ്ര ആരോഗ്യ സെക്രട്ടറി എല്ലാ സംസ്ഥാനങ്ങളെയും അറിയിച്ചു. മഹാരാഷ്ട്ര, ഡൽഹി, ഗുജറാത്ത്, തമിഴ്നാട് ഉത്തർപ്രദേശ് എന്നീ അഞ്ച് സംസ്ഥാനങ്ങളിൽ രോഗബാധ രൂക്ഷമായി തുടരുകയാണ്.

ഡൽഹിയിൽ പ്രതിദിനം റിപ്പോർട്ട് ചെയ്യുന്ന രോഗികളുടെ എണ്ണം 2000 കടന്നു. മുൻ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്‍റെ വീട്ടുജോലിക്കാരിയുടെ മകള്‍ക്ക് കോവിഡ് റിപ്പോര്‍ട്ട് ചെയ്തതിനെ തുടർന്ന് അദ്ദേഹത്തിന്‍റെ വസതിക്ക് മുന്‍പില്‍ ക്വാറന്‍റൈന്‍ നോട്ടീസ് പതിച്ചു.

]]>