india-first-innings-test-srilanka – malayalees.ch https://malayalees.ch Malayalam Online News Portal Fri, 04 Mar 2022 12:37:15 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png india-first-innings-test-srilanka – malayalees.ch https://malayalees.ch 32 32 ആദ്യ ടെസ്റ്റ്; ഒന്നാം ദിനം അവസാനിക്കുമ്പോൾ ഇന്ത്യക്ക് മികച്ച സ്കോർ https://malayalees.ch/india-first-innings-test-srilanka/ Fri, 04 Mar 2022 12:37:00 +0000 https://malayalees.ch/?p=58036 ശ്രീലങ്കക്കെതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് മികച്ച സ്കോർ. ആദ്യ ദിനം അവസാനിക്കുമ്പോൾ ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യ 6 വിക്കറ്റ് നഷ്ടത്തിൽ 357 റൺസെടുത്തിട്ടുണ്ട്. ഋഷഭ് പന്ത് (96) ടോപ്പ് സ്കോററായപ്പോൾ ഹനുമ വിഹാരി (58), രവീന്ദ്ര ജഡേജ (45 നോട്ടൗട്ട്) എന്നിവരും ഇന്ത്യക്കായി തിളങ്ങി. നൂറാം ടെസ്റ്റ് മത്സരത്തിനിരങ്ങിയ വിരാട് കോലി 45 റൺസെടുത്ത് പുറത്തായി. ജഡേജക്കൊപ്പം ആർ അശ്വിനും (10) ക്രീസിൽ തുടരുകയാണ്. (india innings test srilanka)

തുടക്കം മുതൽ ആക്രമിച്ചാണ് ഇന്ത്യ കളിച്ചത്. മോശം പന്തുകളെറിഞ്ഞ ശ്രീലങ്ക ഇന്ത്യയെ കയ്യയച്ച് സഹായിക്കുകയും ചെയ്തു. 52 റൺസിൻ്റെ ആദ്യ വിക്കറ്റ് കൂട്ടുകെട്ടിൽ ഓപ്പണർമാർ പങ്കാളിയായി. രോഹിത് ശർമ്മയെ പുറത്താക്കിയ ലഹിരു കുമാരയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. കുമാരയെ പുൾ ചെയ്ത് സിക്സർ നേടാനുള്ള രോഹിതിൻ്റെ ശ്രമം സുരങ്ക ലക്മലിൻ്റെ കൈകളിൽ അവസാനിക്കുകയായിരുന്നു. മൂന്നാം നമ്പറിൽ വിഹാരിയെത്തി. ഈ കൂട്ടുകെട്ട് ഏറെ മുന്നോട്ടുപോയില്ല. 33 റൺസെടുത്ത മായങ്കിനെ വിക്കറ്റിനു മുന്നിൽ കുരുക്കിയ ലസിത് എംബുൽഡേനിയ കൂട്ടുകെട്ട് പൊളിച്ചു.

]]>