india-covid-daily-cases – malayalees.ch https://malayalees.ch Malayalam Online News Portal Fri, 18 Feb 2022 05:03:32 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png india-covid-daily-cases – malayalees.ch https://malayalees.ch 32 32 രാജ്യത്ത് കാല്‍ലക്ഷത്തോളം പ്രതിദിന കൊവിഡ് കേസുകള്‍ https://malayalees.ch/india-covid-daily-cases/ Fri, 18 Feb 2022 05:03:22 +0000 https://malayalees.ch/?p=57165 രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകള്‍ വീണ്ടും കുറയുന്നു. 24 മണിക്കൂറിനിടെ 25,920 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 4,27,80,235 ആയി. 98 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്.

പുതിയ 492 മരണം കൊവിഡ് മൂലമെന്ന് സ്ഥിരീകരിച്ചതോടെ ആകെ മരണം 5,10,905 ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 66,254 പേരാണ് രോഗമുക്തി നേടിയത്. ആകെ എണ്ണം 4,19,77,238ലേക്കെത്തി.

അതേസമയം കേരളത്തില്‍ 8655 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 1696, തിരുവനന്തപുരം 1087, കൊല്ലം 812, തൃശൂര്‍ 746, കോട്ടയം 731, കോഴിക്കോട് 610, ആലപ്പുഴ 567, പത്തനംതിട്ട 447, ഇടുക്കി 420, മലപ്പുറം 405, കണ്ണൂര്‍ 357, പാലക്കാട് 343, വയനാട് 332, കാസര്‍ഗോഡ് 102 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 64,650 സാമ്പിളുകളാണ് പരിശോധിച്ചത്.

]]>