India covid 19 – malayalees.ch https://malayalees.ch Malayalam Online News Portal Wed, 05 May 2021 04:25:17 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png India covid 19 – malayalees.ch https://malayalees.ch 32 32 കുറയാതെ കോവിഡ്; പരിഹരിക്കാനാവാതെ ഓക്സിജന്‍ ക്ഷാമം https://malayalees.ch/bengal-records-highest-single-day-deaths-daily-recoveries-outstrip-fresh-cases-in-up/ Wed, 05 May 2021 04:25:01 +0000 https://malayalees.ch/?p=43700 രാജ്യത്ത് കോവിഡ് വ്യാപനം അതിതീവ്രമായി തുടരുന്നു. കോവിഡ് രോഗികളുടെ എണ്ണം രണ്ട് കോടി കടന്ന സാഹചര്യത്തിലും ഓക്സിജൻ ക്ഷാമം പരിഹരിക്കാനായില്ല. ഡൽഹിക്ക് ആവശ്യമായ ഓക്സിജൻ ലഭ്യമാക്കാത്തതിൽ കേന്ദത്തിന് ഹൈക്കോടതി നോട്ടീസ് നൽകി. കർണാടകയിലും സ്ഥിതി അതീവഗുരുതരമായി തുടരുകയാണ്. പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം മൂന്നര ലക്ഷത്തിന് മുകളിൽ തുടരുകയാണ്.

24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 3,57,229 പേർക്കാണ്. ഓക്സിജൻ ക്ഷാമം കൂടുതൽ നേരിടുന്ന ഡൽഹിയിക്ക് അർഹമായ ഓക്സിജൻ അടിയന്തരമായി നൽകണമെന്ന ഉത്തരവ് പാലിക്കാത്തതിനെ തുടർന്ന് കേന്ദ്ര സർക്കാരിനെതിരെ അതിരൂക്ഷ വിമർശനമാണ് ഡൽഹി ഹൈക്കോടതി നടത്തിയത്. ഡൽഹിക്ക് മെഡിക്കൽ ഓക്സിജന്‍റെ മുഴുവൻ വിഹിതവും നൽകണമെന്നും കോടതി നിർദേശിച്ചു.

രണ്ട് മാസത്തേക്ക് ലോക്ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഓട്ടോ, ടാക്സി തൊഴിലാളികൾക്ക് അയ്യായിരം രൂപ സാമ്പത്തിക സഹായം നൽകാനും എല്ലാ റേഷൻ കാർഡ് ഉടമകൾക്കും സൗജന്യ റേഷൻ നൽകാനും കേന്ദ്രസർക്കാർ തീരുമാനിച്ചു. പ്രതിദിന കേവിഡ് കേസുകൾ 40000 കടന്ന കർണാകയിൽ സ്ഥിതി ഗുരുതരമായി തുടരുന്നു. ബെംഗളൂരുവിലെ ആശുപത്രികൾ തിങ്ങി നിറഞ്ഞ അവസ്ഥയാണ്. ഓക്സിജൻ ക്ഷാമം തുടങ്ങിയതോടെ മരണ സംഖ്യയും ഉയരുകയാണ്

]]>
കലിയടങ്ങാതെ കോവിഡ്; രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം പന്ത്രണ്ടര ലക്ഷം കടന്നു https://malayalees.ch/covid-deaths-cross-30000-with-record-spike-of-750-on-thursday/ Fri, 24 Jul 2020 04:36:32 +0000 https://malayalees.ch/?p=29000 മരണം 30,000 കവിഞ്ഞു.സംസ്ഥാനങ്ങൾ പുറത്തു വിട്ട കണക്കുകൾ പ്രകാരം പ്രതിദിന കണക്ക് രണ്ടാം ദിവസവും 40,000 കടന്നേക്കും

രാജ്യത്ത് കോവിഡ് വ്യാപനം അതി തീവ്രമായി തുടരുന്നു. കോവിഡ് ബാധിതരുടെ എണ്ണം പന്ത്രണ്ടര ലക്ഷം കടന്നു. മരണം 30,000 കവിഞ്ഞു.

സംസ്ഥാനങ്ങൾ പുറത്തു വിട്ട കണക്കുകൾ പ്രകാരം പ്രതിദിന കണക്ക് രണ്ടാം ദിവസവും 40,000 കടന്നേക്കും. മഹാരാഷ്ട്രയിൽ 9895 പുതിയ കേസുകളും 298 മരണവും റിപ്പോർട്ട് ചെയ്തു. തമിഴ്‌നാട്ടിൽ 24 മണിക്കൂറിനിടെ 6472 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ആന്ധ്ര, കർണാടക, ഗുജറാത്ത് ജമ്മു കശ്മീർ, പഞ്ചാബ് തുടങ്ങിയിടങ്ങളിൽ പ്രതിദിന കണക്കിൽ വർദ്ധനവ് രേഖപ്പെടുത്തി.

ഡൽഹിയിൽ 1041 കേസുകൾ ഇന്നലെ സ്ഥിരീകരിച്ചു.ഇതിനിടെ ഡൽഹി കോവിഡ് കെയർ സെന്‍ററില്‍ ചികിത്സയിൽ ഇരുന്ന 14 കാരിയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ച കോവിഡ് ബാധിതനെ പൊലീസ് അറസ്റ്റ് ചെയ്തു.

]]>
രാജ്യത്ത് 24 മണിക്കൂറിനിടെ 18,552 പേര്‍ക്ക് കോവിഡ്; കോവിഡ് വ്യാപനത്തില്‍ ‍ ഇന്ത്യ മറ്റ് രാജ്യങ്ങളെക്കാള്‍ സുരക്ഷിതമെന്ന് പ്രധാനമന്ത്രി https://malayalees.ch/india-much-better-placed-than-other-nations-in-covid-19-fight-pm-modi/ Sat, 27 Jun 2020 08:26:58 +0000 https://malayalees.ch/?p=27695 ഇറ്റലി,അമേരിക്ക തുടങ്ങിയ രാജ്യങ്ങളെ അപേക്ഷിച്ച് മരണനിരക്ക് ഇവിടെ കുറവാണ്. രോഗമുക്തി നിരക്ക് കൂടുന്നതായും മോദി പറഞ്ഞു

കോവിഡ് വ്യാപനത്തില്‍ ‍ ഇന്ത്യ മറ്റ് രാജ്യങ്ങളെക്കാള്‍ സുരക്ഷിതമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഇറ്റലി,അമേരിക്ക തുടങ്ങിയ രാജ്യങ്ങളെ അപേക്ഷിച്ച് മരണനിരക്ക് ഇവിടെ കുറവാണ്. രോഗമുക്തി നിരക്ക് കൂടുന്നതായും മോദി പറഞ്ഞു. ഗുരുതര സാഹചര്യം നിലനിൽക്കുന്ന മഹാരാഷ്ട്ര ഗുജറാത്ത്,തെലുങ്കാന സംസ്ഥാനങ്ങളിലേക്ക് കേന്ദ്രസർക്കാർ വൈദ്യസംഘത്തെ അയച്ചിട്ടുണ്ട്. ഡൽഹിയിൽ സ്ഥിതിയിൽ മാറ്റമില്ല. എന്നാൽ പരിശോധന നാലിരട്ടി വർധിച്ചു. രോഗികളെ കണ്ടെത്താനുള്ള സിറോ സർവേയും വീട് തോറുമുള്ള പരിശോധനയും തുടരുകയാണ്.

അതേസമയം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 18,552 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ആദ്യമായാണ് ഒരുദിവസം ഇത്രയും പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത്. 384 മരണവും പുതുതായി റിപ്പോര്‍ട്ട് ചെയ്തു. അതേസമയം രാജ്യത്ത് കോവിഡ് മരണനിരക്ക് കുറവാണെന്നും മറ്റ് രാജ്യങ്ങളെക്കാള്‍ ഇന്ത്യ സുരക്ഷിതമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

കോവിഡ് സംബന്ധിച്ച് ഏറ്റവും ഗുരുതരമായ കാലഘട്ടത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. അഞ്ച് മാസത്തിനുള്ളിൽ അഞ്ചുലക്ഷം പേർക്ക് രോഗബാധ. 7 ദിവസത്തിനുള്ളിൽ ഒരുലക്ഷം പേർക്ക് രോഗം കണ്ടെത്തുന്നു. ഒരാഴ്ചയായി ശരാശരി 14,000 പേർക്ക് രോഗം സ്ഥിരീകരിക്കുന്നു. കഴിഞ്ഞ ജൂൺ 20 നാണ് രോഗികളുടെ എണ്ണം നാല് ലക്ഷം തികഞ്ഞത്.കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ പുതിയ കണക്കനുസരിച്ച് 5,08,953 പേർക്ക് ഇതുവരെ രോഗം കണ്ടെത്തി. മരിച്ചത് 15,685 പേർ. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 18,552 പേർക്ക് രോഗം സ്ഥിരീകരിച്ചു. 384 പേരാണ് മരിച്ചത്. എന്നാൽ രോഗം മാറിയവരുടെ എണ്ണത്തിൽ വൻ കുതിച്ചുചാട്ടമുണ്ട്. 2, 95,880 പേർക്കാണ് രോഗം മാറിയത്. അതായത് 58.24%.ചികിത്സയിൽ കഴിയുന്നത് 1,97,387 പേരാണ്.

]]>