india china – malayalees.ch https://malayalees.ch Malayalam Online News Portal Wed, 20 Jul 2022 05:04:14 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png india china – malayalees.ch https://malayalees.ch 32 32 അതിര്‍ത്തിയില്‍ കയ്യേറ്റം തുടര്‍ന്ന് ചൈന; ദോക് ലാമിന് സമീപം ഗ്രാം നിര്‍മിച്ചു; ചിത്രങ്ങള്‍ പുറത്ത് https://malayalees.ch/chinas-inroads-near-doklam-satellite-images-out/ Wed, 20 Jul 2022 05:04:06 +0000 https://malayalees.ch/?p=65106 അതിര്‍ത്തിയിലെ ചൈനീസ് കയ്യേറ്റത്തിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. 2017ല്‍ ഇന്ത്യാ-ചൈന സംഘര്‍ഷമുണ്ടായ ദോക് ലാമം പീഠഭൂമിക്ക് സമീപം നിര്‍മ്മിച്ച ഗ്രാമത്തിന്റെ ചിത്രങ്ങളാണ് പുറത്തുവന്നത്. പങ്കാട (Pangda) എന്ന് ഗ്രാമത്തിന്റെ പേര്. ഇന്ത്യ ചൈന സംഘര്‍ഷ മേഖലയുടെ 9 കിലോമീറ്റര്‍ സമീപമാണ് ഈ ഗ്രാമമുള്ളത്.

ഇന്ത്യ-ചൈന അതിര്‍ത്തി വിഷയങ്ങളില്‍ മഞ്ഞുരുക്കലിന്റെ സൂചന നല്‍കിക്കൊണ്ട് വിദേശകാര്യമന്ത്രിമാര്‍ ഇന്തോനേഷ്യയിലെ മാലിയില്‍ വച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു. തുടര്‍ന്ന് സൈനികതല ചര്‍ച്ചകളും മാസങ്ങള്‍ക്ക് ശേഷം പുനരാരംഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ധാരണകള്‍ ലംഘിച്ചുകൊണ്ടുള്ള ചൈനയുടെ നീക്കങ്ങള്‍ ഇപ്പോള്‍ പുറത്തുവരുന്നത്.

പുതിയ ഗ്രാമത്തില്‍ നിര്‍മിച്ച വീടുകളുടെ മുന്നില്‍ കാറുകള്‍ പാര്‍ക്ക് ചെയ്തിരിക്കുന്നതടക്കം പുറത്തുവന്ന ഉപഗ്രഹ ചിത്രങ്ങളില്‍ കാണാം. 2017ല്‍ ദോക് ലാമിലെ ജംപെരി എന്നറിയപ്പെടുന്ന ഈ പര്‍വതത്തിലേക്കുള്ള ചൈനയുടെ കടന്നുകയറ്റം ഇന്ത്യ തടഞ്ഞിരുന്നു. ജാംപെരി പര്‍വതത്തിലും ദോക്‌ലാം പീഠഭൂമിയിലും ചൈനയുടെ കടന്നുകയറ്റം വ്യക്തമാക്കുന്നതാണ് പങ്കാട ഗ്രാമവും അതിന്റെ വടക്കും തെക്കുമെന്ന് ഇന്ത്യയുടെ കിഴക്കന്‍ ആര്‍മി കമാന്‍ഡറായിരുന്ന റിറിട്ട.ലഫ്റ്റനന്റ് ജനറല്‍ പ്രവീണ്‍ ബക്ഷി പറഞ്ഞു.

അതിര്‍ത്തിയില്‍ സൈചൈനീസ് കമ്പനിക്ക് റെയില്‍ നിര്‍മാണ കരാര്‍ നല്‍കി കേന്ദ്രം; വിവാദംന്യം കനത്ത ജാഗ്രതയിലാണ്. ഏത് സാഹചര്യവും നേരിടാന്‍ സുരക്ഷാ സംവിധാനങ്ങള്‍ തയ്യാറാണെന്ന് കരസേന വൃത്തങ്ങള്‍ അറിയിച്ചതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. അമോചുനദീതീരത്തെ ചൈനയുടെ രണ്ടാമത്തെ ഗ്രാം ഏതാണ്ട് നിര്‍മാണം പൂര്‍ത്തിയായെന്നാണ് ഉപഗ്രഹ ചിത്രങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. ഉത്ഖനന പ്രവൃത്തികളടക്കം ഇവിടെ നടക്കുന്നത് ഉപഗ്രഹ ചിത്രങ്ങളില്‍ കാണാം.

]]>
ഇന്ത്യ-ചൈന അതിർത്തിയിൽ 19 തൊഴിലാളികളെ കാണാനില്ല: ഒരു മൃതദേഹം കണ്ടെത്തി https://malayalees.ch/1-dead-18-labourers-missing-near-indo-china-border-in-arunachal-pradesh/ Tue, 19 Jul 2022 04:51:35 +0000 https://malayalees.ch/?p=65055 അരുണാചൽ പ്രദേശിൽ ഇന്ത്യ-ചൈന അതിർത്തിക്ക് സമീപം 19 പേരെ കാണാനില്ലെന്ന് റിപ്പോർട്ട്. കഴിഞ്ഞയാഴ്ച മുതൽ ഇവരെ കാണാനില്ലെന്ന് കുറുങ് കുമേ ഡെപ്യൂട്ടി കമ്മീഷണർ. തൊഴിലാളികളെല്ലാം റോഡ് നിർമാണ ജോലിയിൽ ഏർപ്പെട്ടിരുന്നവരാണ്. ഇവരിൽ ഒരാളുടെ മൃതദേഹം കുമി നദിയിൽ നിന്നും കണ്ടെത്തി.

തൊഴിലാളികളിൽ ഭൂരിഭാഗവും അസമിൽ നിന്നുള്ളവരാണ്. ഈദ് പ്രമാണിച്ച് നാട്ടിൽ പോകാൻ കരാറുകാരനോട് അവധിയ്ക്ക് അഭ്യർത്ഥിച്ചിരുന്നു. കരാറുകാരൻ ഇത് വിസമ്മതിച്ചതോടെ സംഘം കാൽനടയായി അസമിലേക്ക് പോയതായി വിവരമുണ്ട്. ഇവർ വനത്തിലുള്ളിൽ കുടുങ്ങി എന്നായിരുന്നു ആദ്യ നിഗമനം. എന്നാൽ പുഴയിൽ നിന്ന് മൃതദേഹം കണ്ടെത്തിയതോടെ തൊഴിലാളികളെല്ലാം നദിയിൽ വീണതായി പൊലീസ് സംശയിക്കുന്നു.

തൊഴിലാളികളെ കണ്ടെത്താൻ നദി ഭാഗത്തേക്ക് റെസ്ക്യൂ ടീമിനെ അയച്ചു. സംഭവസ്ഥലത്ത് നിന്ന് ഒരു മൃതദേഹം മാത്രമാണ് കണ്ടെടുത്തത്. അപകടത്തിൽ കൃത്യമായ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

]]>
പാംഗോങിൽ പാലം നിർമ്മാണം തുടർന്ന് ചൈനയുടെ പ്രകോപനം https://malayalees.ch/%e0%b4%aa%e0%b4%be%e0%b4%82%e0%b4%97%e0%b5%8b%e0%b4%99%e0%b4%bf%e0%b5%bd-%e0%b4%aa%e0%b4%be%e0%b4%b2%e0%b4%82-%e0%b4%a8%e0%b4%bf%e0%b5%bc%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%be%e0%b4%a3%e0%b4%82/ Sat, 21 May 2022 03:57:54 +0000 https://malayalees.ch/?p=62120 പാംഗോങിലെ പാലം നിർമ്മാണം തുടർന്ന് ചൈനയുടെ പ്രകോപനം. കിഴക്കൻ ലഡാക്കിലെ പാംഗോങ് തടാകത്തിൽ ചൈന രണ്ടാമത്തെ പാലം നിർമിക്കുന്നുവെന്ന റിപ്പോർട്ട് കേന്ദ്രം ശരിവച്ചു. ഈ വർഷം ആദ്യം ചൈന നിർമ്മിച്ച പാലത്തിന് തൊട്ടടുത്തായിട്ടാണ് രണ്ടാമത്തെ പാലം. ( china builds second bridge in pangong )

പാങ്‌ഗോങ്ങിൽ ചൈന പാലം നിർമിക്കുന്നത് നേരത്തെ മുതൽ അവർ അനധികൃതമായി കൈവശംവച്ചിരിക്കുന്ന സ്ഥലത്താണെന്ന് വിദേശകാര്യമന്ത്രാലയം പറയുന്നു. ചൈന നടത്തുന്ന അനധികൃത നിർമാണം സ്വീകാര്യമല്ല. സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങൾ നിരീക്ഷിക്കുകയാണ്. രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കാൻ എല്ലാ നടപടികളും സ്വീകരിക്കും. രാജ്യത്തിന്റെ സുരക്ഷാ താൽപര്യം സംരക്ഷിക്കാൻ 2014 മുതൽ അതിർത്തിയിലെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നുണ്ട്. തന്ത്രപരവും സുരക്ഷാപരവുമായ ആവശ്യം നിറവേറ്റുന്നതിനൊപ്പം മേഖലയുടെ സാമ്പത്തിക വികസനം ഉറപ്പാക്കാനും അടിസ്ഥാന സൗകര്യം ഉറപ്പിക്കാനും ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും വിദേശകാര്യവക്താവ് അരിന്ദം ബാഗ്ചി വ്യക്തമാക്കി.

അതിനിടെ, ഇന്ത്യൻ സേനയുടെ ആത്മ ധൈര്യത്തെ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് പ്രശംസിച്ചു. ഇന്ത്യയുടെ അഭിമാനം ഉയർത്തിപ്പിടിക്കുന്ന തരത്തിലാണ് മേഖലയിലെ സൈന്യത്തിന്റെ പ്രവർത്തനമെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.

]]>
ഇന്ത്യ ചൈന അതിർത്തിയിൽ പൂര്‍ണമായ സൈനിക പിന്‍മാറ്റം ആവശ്യം; ഇന്ത്യ ചൈന ചർച്ച പൂർത്തിയായി https://malayalees.ch/india-china-bilaterial-talk/ Fri, 25 Mar 2022 10:55:23 +0000 https://malayalees.ch/?p=59074 ഇന്ത്യ ചൈന അതിർത്തിയിൽ സമ്പൂർണമായ സൈനിക പിന്‍മാറ്റം ആവശ്യമെന്ന് ഇന്ത്യ. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയെ നിലപാടറിയിച്ചു. സൈനിക പിന്മാറ്റത്തിനുള്ള നടപടികൾ ഉണ്ടാകണമെന്ന് ഇന്ത്യ അറിയിച്ചു. തർക്ക വിഷയത്തിൽ വേഗത്തിൽ പരിഹാരം ഉണ്ടാക്കാനും ധാരണയായി.

കൂടാതെ കേന്ദ്ര വിദേശകാര്യമന്ത്രി എസ്.ജയശങ്കർ ചൈനയുടെ വിദേശകാര്യമന്ത്രി വാങ് യിയുമായി കൂടിക്കാഴ്ച നടത്തി. രണ്ട് വിദേശകാര്യമന്ത്രമാരും രാജ്യതലസ്ഥാനത്ത് പ്രതിനിധി തല ചർച്ചകൾ നടത്തി. ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം മെച്ചപ്പെടുത്താൻ ചൈന നടത്തുന്ന നീക്കത്തിൻറെ ഭാഗമായാണ് വിദേശകാര്യമന്ത്രിയുടെ സന്ദർശനം. വാങ് യിയുടെ സന്ദർശനത്തെക്കുറിച്ച് ഇന്ത്യയുടെ ഭാഗത്തു നിന്നും ഔദ്യോഗിക പ്രഖ്യാപനമുണ്ടായിരുന്നില്ല. അതിർത്തി സംഘർഷവും യുക്രെയ്ൻ യുദ്ധവും ചർച്ചയായതായാണ് സൂചന.

പാകിസ്താൻ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ സന്ദർശനത്തിന് ശേഷമാണ് വാങ് യി ഇന്ത്യയിലെത്തിയത്. ഇസ്ലാമിക ഭീകരതയുടെ ഏഷ്യൻ മേഖലയിലെ വിളനിലങ്ങളായ രണ്ടു രാജ്യങ്ങളേയും കൈയ്യിലാക്കാനുള്ള ചൈനയുടെ നീക്കങ്ങൾക്കിടെയാണ് ഇന്ത്യൻ സന്ദർശനം. ലഡാക്കിലെ സംഘർഷം നടന്ന 2020ന് ശേഷം ചൈനയുടെ ഏറ്റവും ഉന്നതനായ മന്ത്രി ഇന്ത്യയിൽ ആദ്യമായി സന്ദർശിക്കുന്നു എന്നത് ഏറെ പ്രാധാന്യത്തോടെയാണ് ഏവരും ഉറ്റുനോക്കുന്നത്.

]]>
പ്രകോപനമുണ്ടാക്കിയാൽ തിരിച്ചടിക്കാൻ സൈന്യം സജ്ജം: കരസേനാ മേധാവി https://malayalees.ch/m-m-naravane-on-india-china-border-clash/ Sat, 02 Oct 2021 09:07:12 +0000 https://malayalees.ch/?p=50388 ഇന്ത്യ -ചൈന അതിർത്തി തർക്ക വിഷയത്തിൽ പ്രതികരണവുമായി കരസേനാ മേധാവി എം എം നവരനെ. ഏത് സാഹചര്യത്തെയും നേരിടാൻ സൈന്യം സജ്ജമാണെന്ന് എം എം നവരനെ പറഞ്ഞു. ആറ് മാസമായി സ്ഥിതി ശാന്തമാണ്. ചൈന പ്രകോപനമുണ്ടാക്കിയാൽ സൈന്യം തിരിച്ചടിക്കും. ലഡാക്കിലെ സ്ഥിതി നിയന്ത്രണവിധേയമാണെന്നും പഴുതടച്ച സുരക്ഷാ സംവിധാനമാണ് അതിർത്തിയിലുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം അതിർത്തിയിലെ ചൈനയുടെ സേനാ വിന്യാസത്തിൽ ആശങ്കയുണ്ടെന്നും കരസേനാ മേധാവി കൂട്ടിച്ചേർത്തു.

ഇതിനിടെ അതിർത്തിയിൽ നിന്ന് പിന്മാറാൻ തയാറല്ലെന്ന് ചൈന വ്യക്തമാക്കിയിരുന്നു. മുന്നേറ്റ മേഖലകളിൽ കൂടുതൽ ട്രൂപ്പ് ഷെൽട്ടറുകൾ സ്ഥാപിക്കുകയാണ് ചൈന. എട്ടോളം മുന്നേറ്റ മേഖലകളിലെങ്കിലും നിർമ്മാണം ഇതിനകം നടന്നതായി രഹസ്യാന്വേഷണ എജൻസികൾ വ്യക്തമാക്കുന്നു. ഒരു വർഷത്തിലേറെയായി സംഘർഷം തുടരുന്ന കിഴക്കൻ ലഡാക്കിലെ ഗോഗ്ര പോസ്റ്റിൽ നിന്നും ഇന്ത്യയും ചൈനയും സൈന്യങ്ങളെ ഓഗസ്റ്റിൽ പൂർണ്ണമായും പിൻവലിച്ചിരുന്നു.

പ്രധാന സംഘർഷ മേഖലകളിൽ ഒന്നായ പട്രോളിംഗ് പോയിന്റ് 17, അഥവാ ഗോഗ്ര പോസ്റ്റിൽ നിന്നും ഇരു രാജ്യങ്ങളും സൈന്യത്തെ പിൻവലിച്ചു. താൽക്കാലിക നിർമ്മിതികളും ടെൻഡുകളും ഇരു സൈന്യങ്ങളും പൊളിച്ചുനീക്കിയെന്നു പരസ്പരം ഉറപ്പുവരുത്തിയിരുന്നു.

2020 മെയ് മുതൽ മുഖാമുഖം നിന്നിരുന്ന സേനകൾ, സ്ഥിരം താവളങ്ങളിലേക്ക് പിന്മാറിയിരുന്നു. ഓഗസ്റ്റ് 04, 05 എന്നീ ദിവസങ്ങളിലായാണ് സേനാ പിൻമാറ്റം പൂർത്തിയാക്കിയത്. ജൂലൈ 31ന് കിഴക്കൻ ലഡാക്കിലെ ചുഷുൽ മോൾഡോ മീറ്റിംഗ് പോയിന്റിൽ ഇരുരാജ്യങ്ങളുടെയും കോർ കമാൻഡർമാർ തമ്മിൽ നടത്തിയ ചർച്ച യിലെ ധാരണ അനുസരിച്ചായിരുന്നു സേനാ പിൻമാറ്റം. പ്രധാന സംഘർഷ പ്രദേശമായ ഗാൽവൻ താഴ്‌വരയിൽ നിന്നും ഇരു സൈന്യങ്ങളും നേരത്തെ പിൻമാറിയിരുന്നു. സേനാ മുന്നേറ്റം ഇനി ഉണ്ടാകില്ലെന്നും, ബാക്കിയുള്ള മേഖലകളിലെ തർക്കം തുടർ ചർച്ചകളിൽ ഘട്ടംഘട്ടമായി പരിഹരിക്കാനും ഇരു സൈന്യങ്ങളും തമ്മിൽ ധാരണയായിരുന്നു.

]]>
ഇന്ത്യ- ചൈന ഒമ്പതാം വട്ട കമാൻഡർ തല ചർച്ച ഇന്ന് https://malayalees.ch/india-china-to-hold-military-talks-on-sunday/ Mon, 25 Jan 2021 04:17:56 +0000 https://malayalees.ch/?p=39094 ഇന്ത്യ- ചൈന ഒമ്പതാം വട്ട കമാൻഡർ തല ചർച്ച ഇന്ന്. ചുഷുലിലെ മോൾഡോയിൽ വെച്ച് നടക്കുന്ന ചർച്ചയിൽ കോർപ്സ് കമാണ്ടറും മലയാളിയുമായ ലഫ്റ്റണന്റ് ജനറൽ പി.കെ.ജി മേനോനാണ് ഇന്ത്യൻ സംഘത്തെ നയിക്കുക.

മാസങ്ങൾക്ക് ശേഷമാണ് സൈനിക തല ചർച്ച നടക്കുന്നത്. നേരത്തെ നടന്ന നയതന്ത്ര ചർച്ചകളൊന്നും പ്രശ്നപരിഹാരത്തിന് ഉതകുന്ന തലത്തിലായിരുന്നില്ല. എട്ട് മാസത്തിലേറെയായി അതിർത്തിയിൽ ഇരു രാജ്യങ്ങളുടെയും സൈന്യം മുഖാമുഖം തുടരുകയാണ്.

ചൈന സേനവിന്യാസം കുറക്കാതെ സൈന്യത്തെ പിൻവലിക്കില്ലെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് അറിയിച്ചു. ചർച്ചയിലൂടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഇന്ത്യ തയ്യാറാണെന്നും അതിർത്തിയിൽ ഒരു തരത്തിലുള്ള കയ്യേറ്റവും അനുവദിക്കില്ലെന്നും മേഖലയിലെ സുരക്ഷ വിലയിരുത്തിയ കരസേനാ മേധാവി ജനറൽ എം.എം നരവാനെ പ്രതികരിച്ചിരുന്നു.

]]>
ഇന്ത്യ- ചൈന സേന പിന്മാറ്റത്തിന് ധാരണയായി https://malayalees.ch/indo-chinese-troops-agree-to-withdraw/ Wed, 11 Nov 2020 13:22:03 +0000 https://malayalees.ch/?p=34919 കിഴക്കൻ ലഡാക്കിലെ യഥാർത്ഥ നിയന്ത്രണ രേഖയിൽ നിന്ന് സൈന്യ പിന്മാറ്റത്തിനൊരുങ്ങി ഇന്ത്യയും ചൈനയും. മൂന്ന് ഘട്ടങ്ങളിലായാണ് സൈനിക പിന്മാറ്റം നടത്തുക. ഒരാഴ്ചയ്ക്കകം അതിർത്തിയിൽ നിന്ന് സേനയെ പിൻവലിക്കാനുള്ള രൂപ രേഖ തയാറാക്കി. നവംബർ ആറിന് ചുഷുലിൽ നടന്ന എട്ടാം കോർപ്‌സ് കമാൻഡർ ചർച്ചയിലാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള സേനാപിൻമാറ്റത്തെ കുറിച്ചുള്ള കാര്യങ്ങൾ ധാരണയിലെത്തിയത്.

ഇതനുസരിച്ച് ഈ വർഷം ഏപ്രിലിലും മെയിലുമുണ്ടായിരുന്ന സ്ഥിത് പുനസ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നത്. മൂന്ന് ഘട്ടങ്ങളിലായി നടക്കുന്ന സേന പിന്മാറ്റത്തിൽ ടാങ്കുകൾ, കവചിത വാഹനങ്ങൾ ഉൾപ്പെടെയുള്ളവ മുൻനിരയിൽ നിന്ന് ലൈൻ ഓഫ് ആക്ച്വൽ കട്രോളിൽ നിന്ന് നിശ്ചിത അകലത്തിലേക്ക് മാറ്റേണ്ടതുമാണ്.

രണ്ടാംഘട്ടത്തിൽ പാംഗോങ് തടാകത്തിന്റെ വടക്കൻ തീരത്ത് നിന്ന് സേന പിൻ വാങ്ങണം. ഇതനുസരിച്ച് മൂന്ന് ദിവസംകൊണ്ട് ഇരുപക്ഷവും 30 ശതമാനം സൈനികരെ ദിവസേന പിൻവലിക്കേണ്ടതാണ്.

മൂന്നാമത്തെയും അവസാനത്തെയും ഘട്ടത്തിൽ പാംഗോങ് തടാകത്തിന്റെ തെക്കൻ തീരം ഉൾപ്പെടുന്ന (ചുഷുൾ, റെസാങ് ലാ പ്രദേശങ്ങൾ) അതത് സ്ഥാനങ്ങളിൽ നിന്ന് സേന പിന്മാറേണ്ടതാണ്.

]]>
അവയവക്കടത്ത് മുതൽ ഭീകരവാദികൾ വരെ; ചൈനയുടെ നിരീക്ഷണത്തിൽ ഇന്ത്യൻ കുറ്റവാളികളും https://malayalees.ch/china-observe-indian-culprits/ Wed, 16 Sep 2020 04:48:38 +0000 https://malayalees.ch/?p=31854 ഇന്ത്യയിൽ വിവിധ കുറ്റകൃത്യങ്ങളിലെ പ്രതികളായവരെയും ചൈന നിരീക്ഷിക്കുന്നതായി റിപ്പോർട്ട്. സാമ്പത്തിക കുറ്റം, ഭീകരവാദം, അഴിമതി, ലഹരി കടത്ത് തുടങ്ങിയ കേസുകളിലെ 6000 ഓളം പേരാണ് നിരീക്ഷണത്തിലുള്ളത്. ഇന്ത്യൻ എക്‌സ്പ്രസിസാണ് വാർത്ത പുറത്ത് വിട്ടിരിക്കുന്നത്.

കാലിത്തീറ്റ അഴിമതി കേസിലെ സത്യം ഗ്രൂപ്പ് ചെയർമാൻ രാമലിംഗ രാജു, പ്രിയങ്കാ ഗാന്ധിയുടെ ഭർത്താവ് റോബേർട്ട് വാദ്ര, എച്ച്ഡി കുമാരസ്വാമി, മധു കോട തുടങ്ങി നിരവധി പേരാണ് നിരീക്ഷണ പട്ടികയിൽ ഉള്ളത്. ഇതിന് പുറമെ ഐപിഎൽ വാതുവയ്പ്പിൽ പിടിയിലായവർ, സ്വർണക്കടത്ത്, ചന്ദനത്തടി അടക്കമുള്ള വനവിഭവങ്ങളുടെ കടത്ത് എന്നിവരും പട്ടികയിലുണ്ട്.

ഇന്ത്യയിൽ നിന്ന് കടത്തുന്ന വനവിഭവങ്ങൾക്ക് വലിയ മാർക്കറ്റാണ് ചൈനയിലുള്ളത്. രക്തചന്ദനത്തടി, ആനക്കൊമ്പ് എന്നിവയ്ക്ക് വലിയ ഡിമാൻഡാണ് ചൈനയിൽ. ഐപിഎലിലും ചൈനയ്ക്ക് പ്രത്യേക താത്പര്യമുണ്ടെന്ന് ഈ റിപ്പോർട്ടിൽ പറയുന്നു. 2018ൽ അഞ്ച് വർഷത്തേക്ക് ചൈനീസ് മൊബൈൽ കമ്പനിയായ വിവോ ഐപിഎൽ ടൈറ്റിൽ സ്‌പോൺസർഷിപ്പ് റൈറ്റ്് സ്വന്തമാക്കിയിരുന്നു. അതിർത്തി സംഘർഷത്തെ തുടർന്ന് ഇന്ത്യ-ചൈന ബന്ധം കലുഷിതമായതോടെ ചൈന കഴിഞ്ഞ മാസം കരാർ റദ്ദാക്കി പകരം ചൈനീസ് കമ്പനിയായ ടെൻസെന്റിന് പാതി അവകാശമുള്ള ഡ്രീം 11 എന്ന ഫാന്റസി സ്‌പോർ്ട്ടസ് കമ്പനി ഈ സ്ഥാനത്തേക്ക് വരുത്തി.

രാഷ്ട്രപതി, പ്രധാനമന്ത്രി അടക്കമുള്ള പതിനായിരത്തോളം ഇന്ത്യക്കാരെ ചൈന നിരീക്ഷിക്കുന്നതായി കഴിഞ്ഞ ദിവസം ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ വെളിപ്പെടുത്തൽ. ചൈനീസ് സർക്കാരുമായി ബന്ധമുള്ള ഷാൻസെൻ ആസ്ഥാനമായ ഡാറ്റാ സ്ഥാപനമാണ് ഇന്ത്യക്കാരെ നിരീക്ഷിക്കുന്നത്. ഷെൻഹുവ ഡാറ്റ ഇൻഫർമേഷൻ ടെക്‌നോളജി ലിമിറ്റഡാണ് നിരീക്ഷിക്കുന്നത്. ഇന്ത്യയും, ചൈനയുമാണ് ഏറ്റവും കൂടുതൽ പേർ അവയവമാറ്റ ശസ്ത്രക്രിയയ്ക്കായി എത്തുന്ന രാജ്യങ്ങൾ. അതുകൊണ്ട് തന്നെ അവയവക്കടത്തുമായി പിടിക്കപ്പെട്ടവരെയും ചൈന നിരീക്ഷിക്കുന്നുണ്ട്.

ഇതിന് പുറമെ ശാസ്ത്രജ്ഞർ, മാധ്യമ പ്രവർത്തകർ, അഭിനേതാക്കൾ, സ്‌പോർട്ട്‌സ് താരങ്ങൾ, മതനേതാക്കൾ, ആക്ടിവിസ്റ്റുകൾ എന്നിവരും നിരീക്ഷണ പട്ടികയിലുണ്ട്. ചൈനീസ് ഇന്റലിജൻസ്, മിലിറ്ററി, സെക്യൂരിറ്റി ഏജൻസികൾ എന്നിവയുമായി ചേർന്ന് പ്രവർത്തിക്കുന്ന സ്ഥാപനമാണ് ഷെൻഹുവയെന്ന് കമ്പനി അവകാശപ്പെടുന്നു.

2018 ഏപ്രിലിൽ സ്ഥാപിതമായ കമ്പനിയാണ് ഷെൻഹുവ. കമ്പനിക്ക് വിവിധ രാജ്യങ്ങളിലായി 20 പ്രൊസസിംഗ് സെന്ററുകളാണ് ഉള്ളത്.

]]>
സമാധാന ചര്‍ച്ച തുടരാന്‍ ഇന്ത്യക്കും ചൈനക്കുമിടയില്‍ ധാരണ https://malayalees.ch/india-china-compromise-talk-will-continue/ Fri, 11 Sep 2020 05:32:28 +0000 https://malayalees.ch/?p=31665 അതിര്‍ത്തിയിലെ സംഘര്‍ഷം പരിഹരിക്കുന്നതിന് ഇന്ത്യയും ചൈനയും തമ്മിലുള്ള ചര്‍ച്ചകള്‍ തുടരാന്‍ ധാരണ. അതിര്‍ത്തിയില്‍ നിന്നുള്ള സേനാ പിന്മാറ്റം വേഗത്തിലാക്കും. നിലവിലുള്ള ഉഭയകക്ഷി കരാറിലുള്ള വ്യവസ്ഥകള്‍ അംഗീകരിക്കുമെന്നും ഇരുരാഷ്ട്രങ്ങളും സംയുക്ത പ്രസ്താവന ഇറക്കി.

അതിര്‍ത്തി സംഘര്‍ഷം ചര്‍ച്ച ചെയ്യാന്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് അടിയന്തരയോഗം വിളിച്ചു. അതിനിടെ പാർലമെന്റിൽ ചൈനീസ് കയ്യേറ്റം ചർച്ച ചെയ്യാന്‍ സര്‍‌ക്കാര്‍ ആലോചിക്കുന്നുണ്ട്. ചട്ടം 193 പ്രകാരമാകും ചർച്ച. പാര്‍ലമെന്റ് ബിസിനസ് അഡ്വൈസറി കമ്മിറ്റി ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും.

]]>
അതിര്‍ത്തി തര്‍ക്കം പരിഹരിക്കാന്‍ ഇന്ത്യ-ചൈന സമാധാന ചര്‍ച്ച ഇന്ന് മോസ്കോയില്‍ https://malayalees.ch/india-china-border-tension/ Thu, 10 Sep 2020 04:20:47 +0000 https://malayalees.ch/?p=31605 ഇന്ത്യ ചൈന അതിര്‍ത്തിയില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിനായി ഇരു രാജ്യങ്ങളുടെയും ചര്‍ച്ച ഇന്ന് മോസ്കോയില്‍ നടക്കും. ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്. ജയശങ്കറും ചൈനീസ് വിദേശകാര്യ മന്ത്രി, വാങ്ങ്‍യിയും ഇന്ത്യന്‍ സമയം വൈകീട്ട് അഞ്ചരക്ക് കൂടിക്കാഴ്ച നടത്തും.

മോസ്കോയില്‍ ഷാങ്ഹായ് ഉച്ചകോടിക്കിടെ ആണ് വിദേശകാര്യ മന്ത്രിമാരുടെ കൂടിക്കാഴ്ച. പ്രകോപനം സൃഷ്ടിക്കാനും അതിർത്തിയില്‍ ഏകപക്ഷീയ മാറ്റത്തിനും ശ്രമിക്കുന്ന നീക്കങ്ങളില്‍നിന്ന് ചൈന പിന്നോട്ട് പോകണമെന്നാണ് ഇന്ത്യയുടെ നിലപാട്. ഇക്കാര്യം മന്ത്രി എസ്. ജയശങ്കർ ആവർത്തിക്കും. ധാരണകൾ പാലിക്കാനും സേനാപിന്മാറ്റം പൂർണമായ അർഥത്തിൽ നടപ്പാക്കാനും പ്രതിരോധമന്ത്രിമാരുടെ ചർച്ചയിൽ തീരുമാനമായിരുന്നു. 45 വർഷത്തിനിടയിലെ സങ്കീർണ സാഹചര്യമാണ് ഇന്ത്യ- ചൈന അതിർത്തിയിൽ. റെയിന്‍ ലാ, റെസാംഗ്ലെ, മുഖ്പാരി, മഗർ കുന്നുകള്‍ എന്നീവിടങ്ങളില്‍ ഇരു സേനകളും അടുത്തടുത്താണ്.

മുഖ്പാരിയിലാണ് തിങ്കളാഴ്ച ചൈനീസ് സൈന്യം ആകാശത്തേക്ക് വെടി ഉതിർത്തത്. പാങ്കോങ്സോ തീരത്ത് ഇന്ത്യന്‍ സൈനികർക്ക് മുഖാമുഖമായി കുന്തങ്ങളും ഓട്ടോമാറ്റിക് റൈഫിളുകളുമായാണ് ചൈനീസ് സൈന്യമുള്ളത്. സമാധാനം പുനഃസ്ഥാപിക്കുന്നതിനായി കമാണ്ടർതല ചർച്ചയും ഉടന്‍ ഉണ്ടായേക്കും.

]]>