India China Clash Galwan Valley – malayalees.ch https://malayalees.ch Malayalam Online News Portal Fri, 11 Sep 2020 05:32:44 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png India China Clash Galwan Valley – malayalees.ch https://malayalees.ch 32 32 സമാധാന ചര്‍ച്ച തുടരാന്‍ ഇന്ത്യക്കും ചൈനക്കുമിടയില്‍ ധാരണ https://malayalees.ch/india-china-compromise-talk-will-continue/ Fri, 11 Sep 2020 05:32:28 +0000 https://malayalees.ch/?p=31665 അതിര്‍ത്തിയിലെ സംഘര്‍ഷം പരിഹരിക്കുന്നതിന് ഇന്ത്യയും ചൈനയും തമ്മിലുള്ള ചര്‍ച്ചകള്‍ തുടരാന്‍ ധാരണ. അതിര്‍ത്തിയില്‍ നിന്നുള്ള സേനാ പിന്മാറ്റം വേഗത്തിലാക്കും. നിലവിലുള്ള ഉഭയകക്ഷി കരാറിലുള്ള വ്യവസ്ഥകള്‍ അംഗീകരിക്കുമെന്നും ഇരുരാഷ്ട്രങ്ങളും സംയുക്ത പ്രസ്താവന ഇറക്കി.

അതിര്‍ത്തി സംഘര്‍ഷം ചര്‍ച്ച ചെയ്യാന്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് അടിയന്തരയോഗം വിളിച്ചു. അതിനിടെ പാർലമെന്റിൽ ചൈനീസ് കയ്യേറ്റം ചർച്ച ചെയ്യാന്‍ സര്‍‌ക്കാര്‍ ആലോചിക്കുന്നുണ്ട്. ചട്ടം 193 പ്രകാരമാകും ചർച്ച. പാര്‍ലമെന്റ് ബിസിനസ് അഡ്വൈസറി കമ്മിറ്റി ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും.

]]>
പ്രതിരോധ മന്ത്രിമാരുടെ കൂടിക്കാഴ്ച: തര്‍ക്കം ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന് ഇന്ത്യ, നയതന്ത്ര ചര്‍ച്ച വേണമെന്ന് ചൈന https://malayalees.ch/rajnath-singh-holds-talks-with-chinese-defence-minister-in-moscow/ Sat, 05 Sep 2020 04:47:39 +0000 https://malayalees.ch/?p=31376 അതിര്‍ത്തി തര്‍ക്കത്തില്‍ ഇരു രാജ്യങ്ങളെയും സഹായിക്കാന്‍ തയ്യാറാണെന്ന് അമേരിക്ക. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ സുഹൃത്താണെന്നും ട്രംപ്.

അതിര്‍ത്തി തര്‍ക്കത്തിന്‍റെ പശ്ചാത്തലത്തില്‍ ഇന്ത്യ – ചൈന പ്രതിരോധ മന്ത്രിമാര്‍ മോസ്കോയില്‍ വെച്ച് ചര്‍ച്ച നടത്തി. സംഘര്‍ഷത്തിലേക്ക് പോകാതെ ചര്‍ച്ചയിലൂടെ പ്രശ്നം പരിഹരിക്കണമെന്ന് ഇന്ത്യ നിലപാടെടുത്തു. നയതന്ത്രതല ചര്‍ച്ച വേണമെന്ന് ചൈനീസ് പ്രതിരോധ മന്ത്രി വെയ് ഫെങ്കി ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം അതിര്‍ത്തി തര്‍ക്കത്തില്‍ ഇരു രാജ്യങ്ങളെയും സഹായിക്കാന്‍ തയ്യാറാണെന്ന് അമേരിക്ക അറിയിച്ചു.

ഇന്നലെ വൈകീട്ടാണ് മോസ്കോയില്‍ വെച്ച് ഇന്ത്യന്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിങിന്‍റെയും ചൈനീസ് പ്രതിരോധ മന്ത്രി വെയ് ഫെങ്കിയുടെയും നേതൃത്വത്തില്‍ ചര്‍ച്ച നടത്തിയത്. രണ്ട് മണിക്കൂര്‍ 20 മിനിറ്റ് ചര്‍ച്ച നീണ്ടുനിന്നുവെന്ന് രാജ്നാഥ് സിങ് ട്വീറ്റ് ചെയ്തു. ചര്‍ച്ചയില്‍ പ്രശ്ന പരിഹാരത്തിനുള്ള തീരുമാനങ്ങള്‍ ഉണ്ടായില്ലെന്നാണ് സൂചന. അന്താരാഷ്ട്ര നിയമങ്ങളും മര്യാദകളും പാലിച്ച് സംഘര്‍ഷത്തിലേക്ക് പോകാതെ പ്രശ്നം പരിഹരിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. എന്നാല്‍ ഇന്ത്യയുമായി നയതന്ത്രതല ചര്‍ച്ച വേണമെന്ന ആവശ്യമാണ് ചൈന ഉന്നയിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

അതിനിടെ പ്രശ്ന പരിഹാരത്തിനായി ഇടപെടാന്‍ അമേരിക്ക തയ്യാറാണെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. അമേരിക്കക്ക് ആവുന്നത് ചെയ്യാന്‍ സന്തോഷമാണുള്ളത്. ഇക്കാര്യവുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളുമായും ചര്‍ച്ച നടത്തുന്നുണ്ടെന്നും ട്രംപ് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ സുഹൃത്താണെന്നും ട്രംപ് വ്യക്തമാക്കി.

അതേസമയം അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യവും ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയും സന്നാഹങ്ങള്‍ വര്‍ധിപ്പിച്ചു. ചുഷുവിലെ നാല് മേഖലകളില്‍ ഇന്ത്യ – ചൈന സൈന്യം മുഖാമുഖം നിലയുറപ്പിച്ച സാഹചര്യമാണ്.

]]>
ചൈന പ്രകോപനം ആവര്‍ത്തിക്കുന്നു; സജ്ജമായിരിക്കാന്‍ സേനാവിഭാഗങ്ങള്‍ക്ക് നിർദേശം https://malayalees.ch/india-china-clash-in-galwan-vally/ Wed, 02 Sep 2020 04:27:41 +0000 https://malayalees.ch/?p=31195 ആഗസ്റ്റ് 29നും 30നും പാങ്കോങ്സോ തടാകത്തിന് സമീപത്തെ നിയന്ത്രണ രേഖയില്‍ ചൈന പ്രകോപനം സൃഷ്ടിച്ചു എന്ന് വിദേശകാര്യ മന്ത്രാലയം

കിഴക്കന്‍ ലഡാക്കില്‍‌ ചൈന പ്രകോപനം ആവർത്തിക്കുന്നതിനാല്‍ സജ്ജമായിരിക്കാന്‍ സേനാവിഭാഗങ്ങള്‍ക്ക് നിർദേശം. ആഗസ്റ്റ് 29നും 30നും പാങ്കോങ്സോ തടാകത്തിന് സമീപത്തെ നിയന്ത്രണ രേഖയില്‍ ചൈന പ്രകോപനം സൃഷ്ടിച്ചുവെന്ന് വിദേശകാര്യ മന്ത്രാലയം. സൈനിക – നയതന്ത്ര ചർച്ചകളിലൂടെ ഉണ്ടാക്കിയ സമവായം ചൈന ലംഘിക്കുന്നതായും വിദേശകാര്യമന്ത്രാലയം ആരോപിച്ചു. എന്നാല്‍ പ്രകോപനം സൃഷ്ടിക്കുന്നത് ഇന്ത്യയാണെന്നും ആശയവിനിമയത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നും ചൈന പ്രതികരിച്ചു.

ഗാല്‍വാനിലെ സംഘർഷത്തിന് പിന്നാലെ ആരംഭിച്ച സമാധാന ചർച്ചകള്‍ തുടരുകയാണ്. ഇതിനിടെയാണ് ആഗസ്റ്റ് 29ന് അർധരാത്രി പാങ്കോങ്സോ തടാകത്തിന് സമീപമുള്ള നിയന്ത്രണ രേഖയില്‍ ചൈന സൈനിക നീക്കം നടത്തിയത്. നിയന്ത്രണ രേഖ കടക്കാനുള്ള ചൈനയുടെ ശ്രമം ഇന്ത്യന്‍ സൈന്യം തടഞ്ഞു. ശേഷം പ്രശ്നപരിഹാരത്തിന് ബ്രിഗേഡ് കമാന്‍റര്‍തല ചർച്ച ആരംഭിച്ചു.

ഇതിനിടെ 30ന് അർധരാത്രി വീണ്ടും ചൈന നിയന്ത്രണ രേഖ കടക്കാന്‍ ശ്രമിച്ചു എന്നാണ് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കുന്നത്. ഇത്തരം നീക്കങ്ങള്‍ അംഗീകരിക്കാനാകില്ലെന്നും ചർച്ചകള്‍ തുടരവെ ചൈന സൈന്യത്തെ നിയന്ത്രിക്കണമെന്നും എം.ഇ.എ ആവശ്യപ്പെട്ടു. കൂടുതല്‍ സൈന്യത്തെ മേഖലയില്‍ വിന്യസിച്ചിട്ടുണ്ട്.

സജ്ജമായിരിക്കാനും സേനവിഭാഗങ്ങള്‍ക്ക് നിർദേശം നല്‍കി. പാങ്കോങ്സോ തടാകത്തിന്‍റെ തെക്കന്‍ തീരത്തെ ഉയർന്ന മേഖലകളില്‍ സ്ഥാനം ഉറപ്പിക്കാനായതിനാല്‍ ചൈനയുടെ നേരിയ നീക്കങ്ങള്‍ പോലും കണ്ടെത്താനാകുമെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

ഇന്ത്യയാണ് പ്രകോപണം സൃഷ്ടിക്കുന്നത് എന്നാണ് ചൈനയുടെ പ്രതികരണം. ഇരുരാജ്യങ്ങളും ആശയവിനിമയത്തിലെ പ്രശ്നങ്ങള്‍ പരിഹരിച്ച് സമാധാനവും സ്ഥിരതയും കണ്ടെത്തണം എന്നുമാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിന്‍റെ വിശദീകരണം.

]]>
അതിര്‍ത്തിയില്‍ നിന്ന് പിന്‍വാങ്ങാതെ ചൈന; തിരിച്ചടി നല്‍കണമെന്ന് പ്രതിപക്ഷം https://malayalees.ch/border-mechanism-meets-fails-to-make-headway-on-disengagement/ Fri, 21 Aug 2020 07:18:02 +0000 https://malayalees.ch/?p=30589 ഇന്ത്യ – ചൈന സമാധാന നടപടികളില്‍ ചര്‍ച്ചകള്‍ മാത്രമാണ് പുരോഗമിക്കുന്നത്.

ഇന്ത്യ – ചൈന അതിർത്തിയിലെ സേനാ പിന്മാറ്റം നിലച്ച സ്ഥിതിയില്‍. പാങ്കോങ് സോ, ദപ്സാങ് എന്നീ മേഖലകളില്‍ നിന്നും പിന്‍വാങ്ങാന്‍ ചൈന തയ്യാറായിട്ടില്ല. വർക്കിംഗ് മെക്കാനിസം ഫോർ കൺസൾട്ടേഷൻ ആന്‍റ് കോർഡിനേഷന്‍ യോഗത്തിലും കാര്യമായ പുരോഗതിയുണ്ടായില്ല.

ഇന്ത്യ – ചൈന സമാധാന നടപടികളില്‍ ചര്‍ച്ചകള്‍ മാത്രമാണ് പുരോഗമിക്കുന്നത്. വർക്കിംഗ് മെക്കാനിസം ഫോർ കൺസൾട്ടേഷൻ ആന്റ് കോർഡിനേഷന്‍ നാല് തവണയും കമാന്‍ണ്ടര്‍ തല ചർച്ച അഞ്ച് തവണയും നടന്നു. ഇതിന് പുറമെ ഉന്നത ഉദ്യോഗസ്ഥതല ചർച്ച, സുരക്ഷ ഉപദേഷ്ടാക്കള്‍ തമ്മിലെ ചർച്ച എന്നിവയും നടന്നു.

എന്നാല്‍ അതിർത്തിയിലെ തന്ത്രപ്രധാന മേഖലകളില്‍ ഒരു മാറ്റവും കൊണ്ടുവരാനായില്ല. ആദ്യ ഘട്ട ചർച്ചക്ക് പിന്നാലെ ഗോഗ്ര, ഹോട്ട് പ്രിങ്സ് എന്നിവിടങ്ങളില്‍ നിന്നും ചൈന പിന്മാറിയിരുന്നു. എന്നാല്‍ പാങ്കോങ് സോ, ദപ്സാങ് എനീ പ്രധാന മേഖലകളില്‍ നിന്നും പിന്‍വാങ്ങാന്‍ ചൈന തയ്യാറല്ല. തുടർ നടപടികൾക്ക് ഏപ്രിൽ 20ന് മുൻപുള്ള സാഹചര്യത്തിലേക്ക് അതിർത്തിയെ മടക്കി കൊണ്ടുവരണമെന്നാണ് ഇന്ത്യയുടെ ആവശ്യം.

പ്രശ്നങ്ങള്‍ വേഗം പരിഹരിക്കും, ചർച്ചകള്‍ തുടരും, ആത്മാർത്ഥവും ആഴത്തിലുള്ളതുമായ അഭിപ്രായ കൈമാറ്റം നടന്നു എന്നിങ്ങനെ മാത്രമാണ് ഡബ്ല്യുഎംസിസി യോഗ ശേഷം വിദേശകാര്യ മന്ത്രാലത്തിന്റ പ്രതികരണം. എന്നാല്‍ ചൈനയുടെ കയ്യേറ്റത്തിന് ശക്തമായ തിരിച്ചടി നല്‍കണമെന്നാണ് പ്രതിപക്ഷത്തിന്‍റെ ആവശ്യം.

]]>
ഇന്ത്യ-ചൈന രണ്ടാംവട്ട നയതന്ത്ര ചര്‍ച്ച പൂര്‍ത്തിയായി https://malayalees.ch/india-china-diplomats-meet/ Sat, 11 Jul 2020 04:40:04 +0000 https://malayalees.ch/?p=28353 ലഡാകിലെ നിയന്ത്രണ രേഖയിൽ നിന്നുള്ള സമ്പൂര്‍ണ സൈനിക പിന്മാറ്റം സംബന്ധിച്ച് യോഗം വിലയിരുത്തി. അതിര്‍ത്തിയിലെ സമാധാനം ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താൻ അനിവാര്യമെന്ന് യോഗം

ഇന്ത്യയുടെയും ചൈനയുടെയും പൊതുവായ വികസനത്തിനായി അതിര്‍ത്തിയിൽ സമാധാനം ഉറപ്പുവരുത്താൻ ഉഭയകക്ഷി യോഗത്തിൽ ധാരണ. ലഡാകിലെ നിയന്ത്രണരേഖയിൽ നിന്നുള്ള സമ്പൂര്‍ണ സൈനിക പിന്മാറ്റം സംബന്ധിച്ച് വര്‍ക്കിങ് കമ്മിറ്റി യോഗം വിലയിരുത്തി. ആദ്യഘട്ട ചര്‍ച്ചക്ക് ശേഷം ലഡാകിലെ മൂന്ന് സുപ്രധാന മേഖലകളിൽ നിന്ന് ഇരു സൈനിക വിഭാഗങ്ങളും പിന്മാറിയിരുന്നു.

ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ജോയന്‍റ് സെക്രട്ടറി നവീൻ ശ്രീവാസ്തവയും ചൈന വിദേശകാര്യമന്ത്രാലയം പ്രതിനിധി വു ജിങ്കാവോയുമാണ് ഇന്നലെ നടന്ന നയതന്ത്ര ചര്‍ച്ചയിൽ പങ്കെടുത്തത്. അതിര്‍ത്തി തര്‍ക്കം പരിഹരിക്കുന്നതിന്‍റെ ഭാഗമായി ഇത് രണ്ടാം തവണയാണ് നയതന്ത്ര പ്രതിനിധികളടങ്ങുന്ന വര്‍ക്കിങ് കമ്മിറ്റി യോഗം ചേരുന്നത്.

ലഡാക്കിലെ നിയന്ത്രണ രേഖയിൽ നിന്ന് ഘട്ടംഘട്ടമായുള്ള സമ്പൂര്‍ണ സൈനിക പിന്മാറ്റം സംബന്ധിച്ച് യോഗം വിലയിരുത്തി. അതിര്‍ത്തിയിലെ സമാധാനം ഇരുരാഷ്ട്രങ്ങളുടെയും വികസനത്തിന് അനിവാര്യമാണെന്ന് ചര്‍ച്ചയിൽ അഭിപ്രായമുയര്‍ന്നു. സൈനിക നയതന്ത്ര തലത്തിൽ ഉഭയകക്ഷി ചര്‍ച്ച തുടരാനും തീരുമാനിച്ചു.

ഇന്ത്യ-ചൈന സൈനിക ഏറ്റുമുട്ടലിന് ശേഷം ഉഭയകക്ഷി ബന്ധം വഷളായിരുന്നു. ജൂൺ 24ന് ദേശീയ സുരക്ഷ ഉപദേഷ്ടാവ് പങ്കെടുത്ത പ്രത്യക തല പ്രതിനിധി ചര്‍ച്ചയിലാണ് സൈനിക പിന്മാറ്റത്തിന് ഇരുസൈനിക വിഭാഗങ്ങളും ധാരണയായത്. ഇതിന് ശേഷം ലഡാകിലെ മൂന്ന് സുപ്രധാന മേഖലകളിൽ നിന്ന് ഇതിനകം പിന്മാറിയിട്ടുണ്ടെന്ന് സൈന്യം വ്യക്തമാക്കിയിരുന്നു.

]]>
അരുണാചൽ അതിർത്തിയിലും ചൈനീസ് സന്നാഹം; പ്രതിരോധ നടപടി തുടങ്ങിയെന്ന് ഇന്ത്യന്‍ സൈന്യം https://malayalees.ch/chinese-army-now-stepping-up-activity-near-arunachal-pradesh/ Thu, 02 Jul 2020 04:47:24 +0000 https://malayalees.ch/?p=27894 അരുണാചൽ അതിർത്തിക്ക് സമീപം നിയിഞ്ചിയിൽ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തി ശക്തമായ സജ്ജീകരണങ്ങൾ ചൈന ഒരുക്കിയതായാണ് റിപ്പോർട്ടുകൾ.

കിഴക്കൽ ലഡാക്കിന് പുറമെ അരുണാചൽ അതിർത്തി നിയിഞ്ചിയിലും ചൈനീസ് സേനാ സന്നാഹം. പ്രതിരോധ നടപടികൾ തുടങ്ങിയതായി സൈനികവൃത്തങ്ങൾ അറിയിച്ചു. സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്താൻ പ്രതിരോധ മന്ത്രിയും സേനാമേധാവിയും നാളെ ലഡാക്ക് സന്ദർശിക്കും.

അരുണാചൽ അതിർത്തിക്ക് സമീപം നിയിഞ്ചിയിൽ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തി ശക്തമായ സജ്ജീകരണങ്ങൾ ചൈന ഒരുക്കിയതായാണ് റിപ്പോർട്ടുകൾ. എയർപോർട്ട്, ഹെലിപോർട്ട്, റെയിൽവെ സ്റ്റേഷൻ അടക്കമുള്ളവ സജ്ജമാക്കിയതായി വ്യക്തമാക്കുന്ന സാറ്റലൈറ്റ് ചിത്രങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. തവാങ്, വലോക് എന്നിവിടങ്ങളിൽ ചൈനീസ് നീക്കം ശ്രദ്ധയിൽ പെട്ടതായി സൈനിക വൃത്തങ്ങൾ വ്യക്തമാക്കിയിരുന്നു. സൈന്യം പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്.

ഇന്ത്യാ-പാക് അതിർത്തിയിലും കൂടുതൽ സേനാവിന്യാസം നടത്തി സുരക്ഷ ശക്തമാക്കുന്നുണ്ട്. കനത്ത ജാഗ്രതയും നിരീക്ഷണവും തുടരുകയാണ്. സുരക്ഷാ അവലോകനത്തിനായി ലെയിൽ എത്തുന്ന പ്രതിരോധമന്ത്രി രാജ്നാഥ് സിംഗും സേനാമേധാവി എം എം നരവാണെയും ഉന്നത സൈനിക ഉദ്യോഗസ്ഥരുമായി ചർച്ച നടത്തും. പരിക്കേറ്റ സൈനികരെയും സന്ദർശിക്കും.

അതേസമയം ചൈനീസ് ആപ്പുകളെ നിരോധിച്ച ഇന്ത്യയുടെ നടപടിയെ അമേരിക്ക പിന്തുണച്ചു. നടപടി ഇന്ത്യയുടെ ആഭ്യന്തര സുരക്ഷ ശക്തിപ്പെടുത്തുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ പ്രതികരിച്ചു. ഇന്ത്യയിലെ നിരോധനം മൂലം ടിക് ടോകിന് 45,297 കോടി രൂപയുടെ വരുമാന നഷ്ടമുണ്ടാകുമെന്ന് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പത്രമായ ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്തു.

]]>
ചൈനയിൽ നിന്ന് മരുന്നും മെഡിക്കൽ ഉപകരണങ്ങളും ഇറക്കുമതി ചെയ്യുന്നതിന് ഇന്ത്യ വിലക്ക് ഏര്‍പ്പെടുത്തി https://malayalees.ch/india-ban-import-medicine-from-china/ Wed, 01 Jul 2020 04:48:34 +0000 https://malayalees.ch/?p=27836 ഇത് രാജ്യത്ത് മരുന്ന് ക്ഷാമത്തിനിടയാക്കുമെന്ന് ആശങ്ക ഉയർന്നിട്ടുണ്ട്. പ്രത്യേകിച്ചും കോവിഡ് ബാധ രൂക്ഷമായ സാഹചര്യത്തിൽ

കിഴക്കൻ ലഡാക്കിലെ അതിർത്തി സംഘർഷം കുറയ്ക്കാൻ ഇന്ത്യയും ചൈനയും തീരുമാനിച്ചു. കമാണ്ടർ തല മൂന്നാം ഘട്ട ചർച്ചയിലാണ് തീരുമാനം. സമാധാന ചർച്ച നടക്കുന്നതിനിടയിലും ഇന്ത്യയും ചൈനയും പടയൊരുക്കം തുടരുകയാണ്. ചൈനയിൽ നിന്ന് മരുന്നും മെഡിക്കൽ ഉപകരണങ്ങളും ഇറക്കുമതി ചെയ്യുന്നതിന് ഇന്ത്യവിലക്ക് ഏര്‍പ്പെടുത്തി.

കഴിഞ്ഞ ജൂൺ 15ന് മുതലാണ് ചൈനീസ് മെഡിക്കൽ ഉല്പന്നങ്ങൾക്ക് വിലക്ക് തുടങ്ങിയത്. രാജ്യത്ത് കസ്റ്റംസ് വിഭാഗം ചൈനയിൽ നിന്നുള്ള ഇറക്കുമതിക്ക് അനുമതി നൽകുന്നില്ല. അതിർത്തി സംഘർഷത്തിന്‍റെ പേരിലാണ് വിലക്ക്. ഇത് രാജ്യത്ത് മരുന്ന് ക്ഷാമത്തിനിടയാക്കുമെന്ന് ആശങ്ക ഉയർന്നിട്ടുണ്ട്. പ്രത്യേകിച്ചും കോവിഡ് ബാധ രൂക്ഷമായ സാഹചര്യത്തിൽ. ഇന്ത്യയിൽ നിന്ന് വിദേശങ്ങളിലേക്കുള്ള കയറ്റുമതിയേയും ബാധിക്കുമെന്ന് ബിബിസി റിപ്പോർട്ട് ചെയ്യുന്നു.

ചൈനയിൽ നിന്ന് മരുന്നും മെഡിക്കൽ ഉപകരണങ്ങളും ഇറക്കുമതി ചെയ്യുന്നതിന് ഇന്ത്യ വിലക്ക് ഏര്‍പ്പെടുത്തി

അതിർത്തിയിലെ സംഘർഷവുമായി ബന്ധപ്പെട്ട ചർച്ചകളിൽ പുരോഗതിയുണ്ട്. ഗാൽവാനിൽ നിന്ന് ചൈന ഇതുവരെയും പൂർണമായി പിൻവാങ്ങാത്തതും ദൗലത്ത് ബാഗ് ഓൾഡിയിലും ഹോട്ട് സ്പ്രിംഗ്സിലും സൈനിക സാന്നിധ്യം വർധിപ്പിക്കുന്നതുമാണ് മൂന്നാം ഘട്ടത്തിൽ ഇരു രാജ്യങ്ങളുടെയും മേജർ ജനറൽമാർ ചർച്ച ചെയ്തതെന്നാണ് സൂചന . കഴിഞ്ഞ ദിവസം പുറത്തു വന്ന സാറ്റലൈറ്റ് ദൃശ്യങ്ങളിൽ ചൈന ഗാൽ വാൻ നദിക്കരയിൽ അതിർത്തി കടന്ന് നിലയുറപ്പിച്ചതായി ഇന്ത്യ ആരോപിച്ചിരുന്നു. മറുപടിയായി അതിർത്തിയിൽ കരസേനയുടെ ഭീഷ്മ ടാങ്കുകൾ ഇന്ത്യയും വിന്യസിച്ചിട്ടുണ്ട്. മിസൈൽ വിക്ഷേപിക്കാവുന്ന ആർ.ടി – 90 ടാങ്കുകളാണ് ഇവ.

അതേസമയം, ഇന്ത്യ 5 ചൈനീസ് മൊബൈൽ ആപ്പുകൾ നിരോധിച്ച തീരുമാനത്തിൽ ചൈന പ്രതിഷേധിച്ചു. ലോക വ്യാപാര സംഘടനയുടെ ഉടമ്പടിയ്ക്കെതിരാണിതെന്ന് ചൈനീസ് വക്താവ് ഡെൽഹിയിൽ പറഞ്ഞു.

]]>
ഗല്‍വാനില്‍ ഇന്ത്യന്‍ അതിര്‍ത്തിക്കുള്ളില്‍ ടെന്‍റ് കെട്ടി ചൈനീസ് സൈന്യം https://malayalees.ch/chinese-army-tent-in-galwan/ Tue, 30 Jun 2020 04:17:19 +0000 https://malayalees.ch/?p=27783 1960ല്‍ ചൈന അംഗീകരിച്ച ഇന്ത്യന്‍ അതിര്‍ത്തിയുടെ 423 മീറ്റര്‍ അകത്തേക്കു കയറിയാണ് പീപ്പിള്‍ ലിബറേഷന്‍ ആര്‍മി പുതിയ ടെന്‍റുകളുറപ്പിച്ചത്

ഗല്‍വാന്‍ മേഖലയില്‍ ചൈന വീണ്ടുമൊരിടത്ത് കൂടി ഇന്ത്യന്‍ അതിര്‍ത്തിക്കകത്തേക്ക് കടന്നുകയറിയതായി ഉപഗ്രഹ ചിത്രങ്ങള്‍. 1960ല്‍ ചൈന അംഗീകരിച്ച ഇന്ത്യന്‍ അതിര്‍ത്തിയുടെ 423 മീറ്റര്‍ അകത്തേക്കു കയറിയാണ് പീപ്പിള്‍ ലിബറേഷന്‍ ആര്‍മി പുതിയ ടെന്‍റുകളുറപ്പിച്ചത്. 16 ടെന്‍റുകളും ഒരു വലിയ ടാര്‍പോളിന്‍ കൂടാരവും 14 വാഹനങ്ങളും ഇന്ത്യന്‍ അതിര്‍ത്തിക്കകത്ത് നിലയുറപ്പിച്ചതായാണ് ജൂണ്‍ 25ലെ ഉപഗ്രഹ ചിത്രങ്ങളിലുള്ളത്.

1960ല്‍ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ ഇന്ത്യയുടെ ചൈനീസ് അതിര്‍ത്തിയുമായി ബന്ധപ്പെട്ട ചോദ്യങ്ങളും ഉത്തരവും എന്ന പ്രസിദ്ധീകരണത്തില്‍ ഇരു രാജ്യങ്ങളും അംഗീകരിച്ച അക്ഷാംശവും രേഖാംശവും കൃത്യമായി പറയുന്നുണ്ട്. ഗല്‍വാന്‍ നദിയോടു ചേര്‍ന്നുള്ള രണ്ട് കൊടുമുടികളുടെ ഭാഗത്ത് എവിടെയാണ് അതിര്‍ത്തിയെന്ന ചോദ്യത്തിന് ചൈന നല്‍കിയ മറുപടി പ്രകാരം രേഖാംശം 78 ഡിഗ്രി 13 മിനിറ്റ് കിഴക്കും അക്ഷാംശം 34 ഡിഗ്രി 46 മിനിറ്റ് വടക്കുമാണ് അംഗീകരിക്കപ്പെട്ട നിയന്ത്രണ രേഖ. ഗല്‍വാന്‍ നദിയോടു ചേര്‍ന്നാണ് ഈ പ്രദേശത്തെ നിലവില്‍ ഗൂഗിള്‍ അടയാളപ്പെടുത്തുന്നത്.

എന്നാല്‍ സാറ്റലൈറ്റ് ദൃശ്യങ്ങളിലുള്ള ചൈനീസ് ക്യാമ്പും പട്ടാള വാഹനങ്ങളും ഇന്ത്യന്‍ അതിര്‍ത്തിയില്‍ 432 മീറ്റര്‍ അകത്താണ് സ്ഥിതി ചെയ്യുന്നത്. നേരത്തെ ഗല്‍വാന്റെ വടക്കന്‍ ഭാഗത്ത് ചൈന പുതുതായി ഹെലിപാഡ് പണിത സ്ഥലവും നിയന്ത്രണരേഖയെ മറികടന്നാണെന്ന് സാറ്റലൈറ്റ് ദൃശ്യങ്ങള്‍ വ്യക്തമാക്കിയിരുന്നു. ഇന്ത്യന്‍ മണ്ണിനകത്ത് ചൈന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഒരുമ്പെടുകയാണെന്ന് ബീജിംഗിലെ ഇന്ത്യന്‍ അംബാസഡര്‍ വിക്രം മിസ്ത്രിയും കുറ്റപ്പെടുത്തിയിരുന്നു.

16 ഇടങ്ങളിലായി ഒന്‍പത് കിലോമീറ്ററോളം ചൈന നിയന്ത്രണ രേഖക്കകത്ത് പുതിയ ക്യാമ്പുകള്‍ പണിഞ്ഞിട്ടുണ്ടെന്നാണ് സൂചന. ദൗലത്താബാഗ് ഓള്‍ഡിയിലെ ഇന്ത്യന്‍ സൈനിക വിമാനത്താവളത്തിന്റെ എതിര്‍ഭാഗത്ത് സാന്നിധ്യം ഉറപ്പിക്കുന്നതിനാണ് ചൈനയുടെ ഈ നീക്കങ്ങളെന്നും ഈ മേഖലയില്‍ നിന്നും ചൈനയുടെ സൈന്യം പിന്‍വാങ്ങണമെങ്കില്‍ ഇന്ത്യ ശക്തമായ സമ്മര്‍ദ്ദതന്ത്രങ്ങള്‍ പ്രയോഗിക്കേണ്ടി വരുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

]]>