India-China border issue – malayalees.ch https://malayalees.ch Malayalam Online News Portal Tue, 26 Jan 2021 04:27:21 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png India-China border issue – malayalees.ch https://malayalees.ch 32 32 അതിർത്തിയിൽ നിന്നുള്ള സേനാ പിന്മാറ്റം; ഇന്ത്യാ-ചൈന ധാരണ https://malayalees.ch/india-firm-on-pull-back-across-eastern-ladakh-says-disengagement-cant-be-limited-to-pangong-lake/ Tue, 26 Jan 2021 04:27:06 +0000 https://malayalees.ch/?p=39142 ഇന്ത്യാ ചൈന ഒൻപതാംവട്ട സൈനികതല ചർച്ച ഫലപ്രദമെന്ന് കേന്ദ്ര സർക്കാർ. അതിർത്തിയിൽ നിന്നുള്ള സേനാ പിന്മാറ്റത്തിന് ധാരണയായെന്ന് കരസേന അറിയിച്ചു. ഇന്നലെ രാവിലെ 10 മണിക്ക് ആരംഭിച്ച ഒമ്പതാംവട്ട സൈനികതല ചർച്ച ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് അവസാനിച്ചത്. ഈ ചർച്ചയുടെ വിശദാംശങ്ങളാണ് കരസേന പുറത്തുവിട്ടിരിക്കുന്നത്.

സമ്പൂർണ പിന്മാറ്റം എന്ന നിലയിൽ അല്ലെങ്കിൽ പോലും ഇരു പക്ഷത്തെയും മുൻനിര സംഘങ്ങൾ അവർ നിൽക്കുന്ന ഇടങ്ങളിൽ നിന്ന് പിന്മാറും എന്നാണ് ചർച്ചയിൽ ധാരണയായിരിക്കുന്നത്. സമ്പൂർണമായി പിൻമാറും മുമ്പ് ഒരു തവണ കൂടി കമാൻഡർ തല ചർച്ച നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.

]]>
‘അതിര്‍ത്തിയിലേക്ക് ഇനി സേനയെ അയക്കില്ല’ https://malayalees.ch/india-china-joint-statement-border-issue/ Wed, 23 Sep 2020 04:34:54 +0000 https://malayalees.ch/?p=32197 ഇന്ത്യ – ചൈന അതിര്‍ത്തിയില്‍ സമാധാനം സംരക്ഷിക്കുമെന്ന് ഇരുരാഷ്ട്രങ്ങളുടേയും സംയുക്ത പ്രസ്താവന. ഇരുരാജ്യങ്ങളും തമ്മിലെ ആറാമത്തെ കമാന്റർതല ചർച്ചയിലാണ് തീരുമാനം. ഇരു രാജ്യങ്ങളും അതിർത്തിയിലേക്ക് കൂടുതൽ സേനയെ അയക്കില്ലെന്നും പ്രസ്തവാനയില്‍ വ്യക്തമാക്കി.

തർക്കമേഖലകളിൽ നിന്ന് ചൈന ആദ്യം പിന്മാറണമെന്നായിരുന്നു ഇന്ത്യ ആവശ്യപ്പെട്ടത്. എല്ലാ പട്രോള്‍ പോയിന്‍റുകളിലും പ്രവേശനം അനുവദിക്കണമെന്നും ചെെനയുമായുള്ള ചർച്ചയിൽ ഇന്ത്യ ആവശ്യപ്പെട്ടു.

ഏഴാമത് കോർ കമാണ്ടർതല ചർച്ച ഉടൻ നടത്തും. വിദേശകാര്യ മന്ത്രിമാരുടെ ചർച്ചയിലെ ധാരണകൾ നടപ്പിലാക്കും. ഏക പക്ഷീയ നീക്കങ്ങൾ ഉണ്ടാകില്ലെന്നും സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.

]]>
ഇന്ത്യ- ചൈന അതിര്‍ത്തിയിലെ നിലവിലെ സാഹചര്യം അതീവ ഗുരുതരമെന്ന് വിദേശകാര്യമന്ത്രി https://malayalees.ch/ladakh-situation-very-serious-need-very-very-deep-political-conversation-india-on-china/ Tue, 08 Sep 2020 09:57:00 +0000 https://malayalees.ch/?p=31521 ഇന്ത്യന്‍ സൈന്യം അതിര്‍ത്തി ലംഘിക്കുകയോ ആയുധമുപയോഗിക്കുകയോ ചെയ്തിട്ടില്ല. ഇരു രാജ്യങ്ങളും തമ്മിലുള്ള ആഴത്തിലുള്ള രാഷ്ട്രീയ ചര്‍ച്ചയിലൂടെ മാത്രമേ പ്രശ്നപരിഹാരം സാധ്യമാകൂവെന്ന് അദ്ദേഹം പറഞ്ഞു

ഇന്ത്യ- ചൈന അതിര്‍ത്തിയിലെ നിലവിലെ സാഹചര്യം അതീവ ഗുരുതരമാണെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍. ഇന്ത്യന്‍ സൈന്യം അതിര്‍ത്തി ലംഘിക്കുകയോ ആയുധമുപയോഗിക്കുകയോ ചെയ്തിട്ടില്ല. ഇരു രാജ്യങ്ങളും തമ്മിലുള്ള ആഴത്തിലുള്ള രാഷ്ട്രീയ ചര്‍ച്ചയിലൂടെ മാത്രമേ പ്രശ്നപരിഹാരം സാധ്യമാകൂവെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ വെടിവെയ്പുണ്ടായെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് വിദേശകാര്യമന്ത്രിയുടെ ഈ പ്രതികരണം.

ഇന്ത്യയാണ് പ്രകോപനം സൃഷ്ടിച്ചതെന്നും വെടിയുതിര്‍ത്തതെന്നുമാണ് ചൈനയുടെ ആരോപണം. എന്നാല്‍, വിദേശകാര്യമന്ത്രിയും കരസേനയും ഇക്കാര്യം നിഷേധിച്ചു. അതിര്‍ത്തിയില്‍ ചൈന നിരന്തരം പ്രകോപനം സൃഷ്ടിക്കുകയാണെന്ന് കരസേന അറിയിച്ചു. രണ്ടുമാസം മുന്പ് ചൈന സൈനിക വിന്യാസം നടത്തിയ പാംഗോങ് സോ തടാകക്കരയുടെ തെക്ക് ഭാഗത്ത് കൂടുതല്‍ സൈനിക വിന്യാസം നടത്തിയിരിക്കുകയാണ്. നാളെ മോസ്കോയില്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രിയും ചൈനീസ് വിദേശകാര്യമന്ത്രിയും തമ്മിലുള്ള ചര്‍ച്ച നടക്കും.

]]>
ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ വെടിവെപ്പ് നടന്നതായി റിപ്പോര്‍ട്ട്; ഔദ്യോഗികമായി പ്രതികരിക്കാതെ ഇന്ത്യ https://malayalees.ch/china-accuses-india-of-firing-warning-shots-and-serious-military-provocation/ Tue, 08 Sep 2020 04:36:53 +0000 https://malayalees.ch/?p=31492 കിഴക്കന്‍ ലഡാക്കില്‍ വെടിവെപ്പ് നടന്നതായി വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയാണ് റിപ്പോര്‍ട്ട് ചെയ്തത്

ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ വെടിവെപ്പ് നടന്നതായി റിപ്പോര്‍ട്ടുകള്‍. കിഴക്കന്‍ ലഡാക്കില്‍ വെടിവെപ്പ് നടന്നതായി വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയാണ് റിപ്പോര്‍ട്ട് ചെയ്തത്.

വെടിവെപ്പുമായി ബന്ധപ്പെട്ട വാര്‍ത്തകളോട് ഇന്ത്യ പ്രതികരിച്ചിട്ടില്ല. അതേസമയം ഇന്ത്യന്‍ സൈന്യം അതിര്‍ത്തി ലംഘിച്ചപ്പോള്‍ തിരിച്ചടിച്ചതാണ് എന്നാണ് ചൈന പ്രതികരിച്ചിട്ടുളളത് എന്നാണ് വിവരം.

]]>
ഇന്ത്യ- ചൈന അതിർത്തിയിൽ ചൈനയുടെ കയ്യേറ്റമുണ്ടായെന്ന് പ്രതിരോധ മന്ത്രാലയം https://malayalees.ch/document-admitting-chinese-intrusions-vanishes-from-defence-ministry-site/ Thu, 06 Aug 2020 09:30:23 +0000 https://malayalees.ch/?p=29725 പ്രതിരോധ മന്ത്രാലയത്തിന്‍റെ സൈറ്റിൽ അപ്‌ലോഡ് ചെയ്ത വിവരങ്ങളിലാണ് ഇക്കാര്യമുള്ളത്

ഇന്ത്യ- ചൈന അതിർത്തിയിൽ ചൈനയുടെ കയ്യേറ്റം ഉണ്ടായി എന്ന് പ്രതിരോധ മന്ത്രാലയം. പ്രതിരോധ മന്ത്രാലയത്തിന്‍റെ സൈറ്റിൽ അപ്‌ലോഡ് ചെയ്ത വിവരങ്ങളിലാണ് ഇക്കാര്യമുള്ളത്. ഇനിയും പ്രധാനമന്ത്രി നുണ പറയുന്നത് എന്തുകൊണ്ടാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ചോദിച്ചു.

മെയ് 5 മുതൽ ഗാൽവാൻ താഴ്‌വരയിൽ ചൈന പ്രകോപനം ആരംഭിച്ചു. മെയ് 17, 18 ദിവസങ്ങളിൽ കുഗ്രാങ് നാല, ഗോഗ്ര, പാങ്കോംഗ്സൊ തടാകത്തിന്‍റെ വടക്കൻ കര എന്നിവിടങ്ങളിൽ ചൈന അതിക്രമിച്ചു കയറി. ഇങ്ങനെയാണ് പ്രതിരോധ മന്ത്രാലയത്തിന്റെ പ്രസ്താവന. ഇക്കാര്യം മന്താലയത്തിന്‍റെ സൈറ്റിൽ അപ് ലോഡ് ചെയ്തു.

പ്രതിരോധ മന്ത്രാലയത്തിലെ രേഖകളിൽ ഇക്കാര്യം വന്നിട്ടും പ്രധാനമന്ത്രി ചൈനീസ് കയ്യേറ്റം ഉണ്ടായിട്ടില്ല എന്ന് പറയുന്നത് എന്തിനാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ചോദിച്ചു . ചൈനീസ് കയ്യേറ്റം ഉണ്ടായിട്ടുണ്ടെന്ന് പ്രധാനമന്ത്രി അംഗീകരിച്ച് ചൈനയ്ക്ക് ശക്തമായ മറുപടി നൽകണമെന്നാണ് പ്രതിപക്ഷ പാർട്ടികളുടെ ആവശ്യം. അതേസമയം കശ്മീരുമായി ബന്ധപ്പെട്ട വിഷയങ്ങൾ യുഎൻ സുരക്ഷാ സമിതിയിലേക്ക് കൊണ്ടുവരാനുള്ള ചൈനയുടെ ശ്രമങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ഇന്ത്യയുടെ ആഭ്യന്തര വിഷയം ഇത്തരത്തിൽ ചർച്ചയിലേക്ക് കൊണ്ടുവരുന്നത് അംഗീകരിക്കാനാകില്ല. തീരുമാനത്തിൽ നിന്ന് ചൈന പിന്നോട്ട് പോകണം. ചൈന നേരത്തെ നടത്തിയ സമാന ശ്രമങ്ങൾക്ക് പിന്തുണ ലഭിച്ചിട്ടില്ലെന്നും വിദേശകാര്യമന്ത്രാലയം വിശദീകരിച്ചു.

]]>