Independence Day – malayalees.ch https://malayalees.ch Malayalam Online News Portal Mon, 15 Aug 2022 04:28:24 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Independence Day – malayalees.ch https://malayalees.ch 32 32 സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ നിറവിൽ രാജ്യം https://malayalees.ch/india-celebrates-75th-independence-day/ Mon, 15 Aug 2022 04:28:16 +0000 https://malayalees.ch/?p=66409 എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ നിറവിൽ രാജ്യം. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാവിലെ 7 മണിക്ക് ചെങ്കോട്ടയിൽ എത്തും. പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിന്റ നേതൃത്വത്തിൽ പ്രധാന മന്ത്രിയെ സ്വീകരിക്കും.7.30 ന് ചെങ്കോട്ടയിൽ പ്രധാനമന്ത്രി പതാക ഉയർത്തും. തുടർന്ന് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും. പുതിയ വികസനപദ്ധതികൾ പ്രധാനമന്ത്രി പ്രഖ്യാപിച്ചേക്കും.

മരുന്നുകളുടെ വില കുറയ്ക്കുന്നത് അടക്കമുള്ള പ്രഖ്യാപനങ്ങൾ നടത്തിയേക്കും എന്നാണ് സൂചന.പതാക ഉയർത്തുന്ന സമയത്ത് ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച അഡ്വാൻസ്ഡ് ടൌഡ് ആർടിലറി ഗൺ സിസ്റ്റം ഉപയോഗിച്ചാകും ഇരുപത്തിയൊന്ന് ആചാര വെടി മുഴക്കുക. 7000 അതിഥികളെയാണ് ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിന ആഘോഷത്തിന് ക്ഷണിച്ചിരിക്കുന്നത്. കൊവിഡ് മുന്നണി പോരാളികളും, മോർച്ചറി ജീവനക്കാരും, വഴിയോര കച്ചവടക്കാരും ഉൾപ്പെടുന്നു.

വിവിധ സംസ്ഥാനങ്ങളിലെ എൻസിസി കോഡറ്റുകളും ചെങ്കോട്ടയിലെ ചടങ്ങുകൾക്ക് സാക്ഷിയാകും.സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി രാജ്യതലസ്ഥാനത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

]]>
സ്വാതന്ത്ര്യദിനാഘോഷം പ്രൗഡ ഗംഭീരമാക്കാനൊരുങ്ങി കേരളവും https://malayalees.ch/kerala-gears-up-for-independence-day-celebration/ Mon, 15 Aug 2022 04:26:08 +0000 https://malayalees.ch/?p=66406 രാജ്യത്തിന്റെ 75-ാം സ്വാതന്ത്ര്യദിനാഘോഷം പ്രൗഡ ഗംഭീരമാക്കാനൊരുങ്ങി കേരളവും. രാവിലെ ഒമ്പത് മണിക്ക് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി ദേശീയ പതാക ഉയർത്തുന്നതോടെ സംസ്ഥാനതലത്തിൽ ആഘോഷ പരിപാടികൾക്ക് തുടക്കമാവും. തുടർന്ന് നടക്കുന്ന സ്വാതന്ത്ര്യ ദിന പരേഡിൽ മുഖ്യമന്ത്രി വിവിധ സേനാ വിഭാഗങ്ങളുടെ ഗാർഡ് ഓഫ് ഓണർ സ്വീകരിക്കും.

ജില്ലാ ആസ്ഥാനങ്ങളിൽ മന്ത്രിമാർ ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകും. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രാജ്ഭവനിലും സ്പീക്കർ നിയമസഭയിലും ദേശീയപതാക ഉയർത്തും. കെപിസിസി ആസ്ഥാനമായ ഇന്ദിരഭവനിൽ കെ സുധാകരനും എകെജി സെന്ററിൽ മുതിർന്ന സിപിഐഎം നേതാവ് എസ്. രാമചന്ദ്രൻ പിള്ളയും പതാക ഉയർത്തി ആഘോഷപരിപാടികൾ ഉത്ഘാടനം ചെയ്യും.

]]>
India at 75: സ്വാതന്ത്ര്യ ദിനത്തെ വരവേറ്റ് ക്യാമ്പസുകളില്‍ ഫ്രീഡം വാള്‍ ഒരുങ്ങുന്നു https://malayalees.ch/freedom-wall-kerala-campus/ Sat, 13 Aug 2022 04:32:02 +0000 https://malayalees.ch/?p=66347 രാജ്യത്തിന്റെ 75-ാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സംസ്ഥാനത്തെ വിവിധ ക്യാമ്പസുകളില്‍ ഫ്രീഡം വാള്‍ ഒരുങ്ങുകയാണ്. പാലക്കാട് ചെമ്പൈ മെമ്മോറിയല്‍ ഗവണ്‍മെന്റ് സംഗീത കോളജില്‍ കോളജില്‍ പെണ്‍കുട്ടികളാണ് എന്‍എസ്എസിന്റെ സഹായത്തോടെ ചുവരുകളില്‍ പ്രചോദനകരമായ ചിത്രങ്ങള്‍ വരച്ചിടുന്നത്.

ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായാണ് ചെമ്പൈ മെമ്മോറിയല്‍ ഗവണ്‍മെന്റ് സംഗീത കോളജിലും ഫ്രീഡം വാള്‍ തീര്‍ത്തത്. മറ്റിടങ്ങളില്‍ നിന്നുളള പ്രത്യേകത ഇവിടെ എല്ലാം പെണ്‍കുട്ടികളുടെ നേതൃത്വത്തില്‍.

എന്‍എസ്എസിന്റെ നേതൃത്വത്തിലാണ് സംസ്ഥാനവ്യാപകമായി ക്യാമ്പസുകള്‍ സ്വാതന്ത്രത്തിന്റെ അമൃതവര്‍ഷം ചുവരുകളിലേക്കെത്തുന്നത്.

അതേസമയം, സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായുള്ള ഹര്‍ ഘര്‍ തിരംഗ ആഘോഷമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍. ഇന്ന് മുതല്‍ രണ്ട് ദിവസം കേരളത്തിലെ എല്ലാ വീടുകളിലും ദേശീയ പതാക ഉയര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ത്ഥിച്ചു. അതേസമയം ഹര്‍ ഘര്‍ തിരംഗ പരിപാടി കേരള സര്‍ക്കാര്‍ അട്ടിമറിച്ചുവെന്ന് ബിജെപി ആരോപിച്ചു.

ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഇന്ന് മുതല്‍ സ്വാതന്ത്ര്യ ദിനമായ ഓഗസ്റ്റ് 15 വരെ കേരളത്തിലെ എല്ലാ വീടുകളിലും ദേശീയ പതാക ഉയര്‍ത്തണമെന്നാണ് മുഖ്യമന്ത്രിയുടെ അഭ്യര്‍ഥന. വീടുകള്‍, സര്‍ക്കാര്‍സ്വകാര്യ സ്ഥാപനങ്ങള്‍, ക്ലബുകള്‍, വായനശാലകള്‍ എന്നിവിടങ്ങളില്‍ ദേശീയ പതാക ഉയര്‍ത്തി ഹര്‍ ഘര്‍ തിരംഗ പരിപാടിയില്‍ പങ്കാളികളാകണമെന്നും മുഖ്യമന്ത്രി.

എല്ലാ പ്രവര്‍ത്തകരുടെയും വീടുകളില്‍ ദേശീയ പതാക ഉയര്‍ത്തിണമെന്ന് കെപിസിസിയും നിര്‍ദേശിച്ചു. അതിനിടെ ഹര്‍ ഘര്‍ തിരംഗ പരിപാടി സര്‍ക്കാര്‍ അട്ടിമറിച്ചുവെന്നാണ് ബിജെപി അധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ വിമര്‍ശനം. പതാക എത്തിക്കാന്‍ ചുമതലപ്പെടുത്തിയ കുടുംബശ്രീയും ചില സ്‌കൂളുകളും ഉത്തരവാദിത്വം നിര്‍വഹിച്ചില്ല. ഇക്കാര്യത്തില്‍ നടന്ന അഴിമതി പുറത്തുകൊണ്ടുവരണമെന്നും കെ.സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

]]>
India at 75: ഹര്‍ ഘര്‍ തിരംഗ ആഘോഷമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍; ഇന്ന് മുതല്‍ എല്ലാ വീടുകളിലും പതാക ഉയര്‍ത്തണമെന്ന് മുഖ്യമന്ത്രി https://malayalees.ch/kerala-celebrate-har-ghar-tiranga/ Sat, 13 Aug 2022 04:27:35 +0000 https://malayalees.ch/?p=66344 സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായുള്ള ഹര്‍ ഘര്‍ തിരംഗ ആഘോഷമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍. ഇന്ന് മുതല്‍ രണ്ട് ദിവസം കേരളത്തിലെ എല്ലാ വീടുകളിലും ദേശീയ പതാക ഉയര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ത്ഥിച്ചു. അതേസമയം ഹര്‍ ഘര്‍ തിരംഗ പരിപാടി കേരള സര്‍ക്കാര്‍ അട്ടിമറിച്ചുവെന്ന് ബിജെപി ആരോപിച്ചു 

ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഇന്ന് മുതല്‍ സ്വാതന്ത്ര്യ ദിനമായ ഓഗസ്റ്റ് 15 വരെ കേരളത്തിലെ എല്ലാ വീടുകളിലും ദേശീയ പതാക ഉയര്‍ത്തണമെന്നാണ് മുഖ്യമന്ത്രിയുടെ അഭ്യര്‍ഥന. വീടുകള്‍, സര്‍ക്കാര്‍സ്വകാര്യ സ്ഥാപനങ്ങള്‍, ക്ലബുകള്‍, വായനശാലകള്‍ എന്നിവിടങ്ങളില്‍ ദേശീയ പതാക ഉയര്‍ത്തി ഹര്‍ ഘര്‍ തിരംഗ പരിപാടിയില്‍ പങ്കാളികളാകണമെന്നും മുഖ്യമന്ത്രി.

എല്ലാ പ്രവര്‍ത്തകരുടെയും വീടുകളില്‍ ദേശീയ പതാക ഉയര്‍ത്തിണമെന്ന് കെപിസിസിയും നിര്‍ദേശിച്ചു. അതിനിടെ ഹര്‍ ഘര്‍ തിരംഗ പരിപാടി സര്‍ക്കാര്‍ അട്ടിമറിച്ചുവെന്നാണ് ബിജെപി അധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ വിമര്‍ശനം. പതാക എത്തിക്കാന്‍ ചുമതലപ്പെടുത്തിയ കുടുംബശ്രീയും ചില സ്‌കൂളുകളും ഉത്തരവാദിത്വം നിര്‍വഹിച്ചില്ല. ഇക്കാര്യത്തില്‍ നടന്ന അഴിമതി പുറത്തുകൊണ്ടുവരണമെന്നും കെ.സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

]]>
ദേശീയ പതാകയുടെ അളവുകള്‍ തെറ്റി; ഒരു ലക്ഷത്തിലധികം പതാകകൾ കുടുംബശ്രീ തിരികെ വാങ്ങി https://malayalees.ch/national-flag-measurement-issue-in-idukki/ Fri, 12 Aug 2022 08:00:25 +0000 https://malayalees.ch/?p=66311 എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ഇടുക്കിയിൽ വീടുകളിലും സ്ഥാപനങ്ങളിലും ഉയ‍ർത്താൻ വിതരണം ചെയ്തത് അളവുകളിലെ നിബന്ധന പാലിക്കാതെയുള്ള പതാകകൾ. ഇടുക്കി കുടുംബശ്രീ തെറ്റു കണ്ടെത്തിയതിനെ തുട‍ർന്ന് ഒരു ലക്ഷത്തിലധികം പതാകകൾ തിരികെ വാങ്ങി.

തുന്നലുകൾ കൃത്യമല്ല. ഓരോ നിറത്തിനും ഓരോ വലിപ്പം. 30 രൂപയാണ് പതാകയ്ക്ക് തദ്ദേശ സ്ഥാപനങ്ങളിൽ നിന്ന് ഈടാക്കിയത്. പുതിയ പതാക രണ്ടു ദിവസം കൊണ്ട് എവിടെ നിന്ന് കണ്ടെത്തുമെന്നറിയാതെ വിഷമത്തിലാണ് ഓർ‍ഡർ നൽകിയവർ.

ആദ്യഘട്ടമായി ഒരു ലക്ഷത്തി ഇരുപതിനായിരം പതാകകൾ എത്തിച്ചു. കളക്ടറേറ്റിൽ വിതരണ ഉദ്ഘാടനവും നടത്തി. ഇതു കഴിഞ്ഞപ്പോഴാണ് അളവിലെ വ്യത്യാസം കണ്ടെത്തിയത്.

തദ്ദേശ ഭരണ സ്ഥാപനങ്ങൾ വഴി സ്കൂളുകളിൽ വിതരണം ചെയ്യാൻ രണ്ടു ലക്ഷത്തിലധികം പതാകകൾക്കാണ് കുടുംബശ്രീക്ക് ഓ‍ർ‍ഡർ ലഭിച്ചത്. വിവിധ പഞ്ചായത്തുകളിലെത്തിച്ച പതാകകൾ തിരികെ വാങ്ങിയതിനൊപ്പം പണവും തിരികെ നൽകി.

]]>
India at 75: കോളനി വാഴ്ചയില്‍ നിന്നും ഒരേദിവസം മോചനം; ഇന്ത്യയ്‌ക്കൊപ്പം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന രാജ്യങ്ങള്‍ ഇവയാണ് https://malayalees.ch/these-countries-also-mark-national-day-on-august-15/ Wed, 10 Aug 2022 12:26:06 +0000 https://malayalees.ch/?p=66205 ണ്ട് നൂറ്റാണ്ടിനടുത്ത് നീണ്ട കോളനി വാഴ്ചയില്‍ നിന്നും ധീരവും ത്യാഗോജ്വലവുമായ പോരാട്ടത്തിനൊടുവിലാണ് ഇന്ത്യ സ്വാതന്ത്ര്യം നേടുന്നത്. ഓരോ ഇന്ത്യക്കാരന്റേയും മനസില്‍ ഓഗസ്റ്റ് 15 എന്ന തിയതിക്ക് സവിശേഷ പ്രാധാന്യമുണ്ട്. പല രാജ്യങ്ങളും കോളനി ഭരണത്തിന് കീഴിലായിരുന്നെങ്കിലും ഇന്ത്യയ്‌ക്കൊപ്പം ഓഗസ്റ്റ് 15ന് തന്നെ സ്വാതന്ത്ര്യം നേടിയ നാല് രാജ്യങ്ങളുണ്ട്. ഇന്ത്യയ്‌ക്കൊപ്പം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന രാജ്യങ്ങള്‍ ഏതെല്ലാമെന്ന് അറിയാം…

ബഹ്‌റൈന്‍

ബ്രിട്ടീഷ് കോളനി ഭരണത്തിന് കീഴില്‍ തന്നെയായിരുന്ന ബഹ്‌റൈന്‍ 1971 ഓഗസ്റ്റ് 15നാണ് സ്വാതന്ത്ര്യം നേടുന്നത്. 1960-കളുടെ തുടക്കത്തില്‍ തന്നെ ബ്രിട്ടീഷുകാര്‍ സൂയിസിന് കിഴക്കായി സൈന്യത്തെ പിന്‍വലിക്കുന്നതായി പ്രഖ്യാപിച്ചിരുന്നെങ്കിലും 1971നാണ് ബഹ്‌റൈന്‍ കോളനി വാഴ്ചയില്‍ നിന്നും പൂര്‍ണമായി സ്വാതന്ത്ര്യം നേടുന്നത്. സ്വാതന്ത്ര്യം നേടിയത് ആഗസ്റ്റ് 15നാണെങ്കിലും ഭരണാധികാരി ഇസ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫയുടെ സ്ഥാനാരോഹണ ദിനമായ ഡിസംബര്‍ 16 ആണ് ബഹ്‌റൈന്‍ ദേശീയ ദിനമായി ആചരിക്കുന്നത്.

ഉത്തര കൊറിയയും ദക്ഷിണ കൊറിയയും

ഉത്തര കൊറിയയും ദക്ഷിണ കൊറിയയും ആഗസ്റ്റ് 15ന് കൊറിയയുടെ ദേശീയ സ്വാതന്ത്ര്യ ദിനമായി ആഘോഷിച്ചുവരുന്നു. രണ്ടാം ലോകമഹായുദ്ധം അവസാനിച്ചതോടെയാണ് 35 വര്‍ഷം നീണ്ട ജാപ്പനീസ് അധിനിവേശത്തില്‍ നിന്നും കൊളോണിയല്‍ ഭരണത്തില്‍ നിന്നും കൊറിയ മോചനം നേടുന്നത്. രണ്ടാം ലോകമഹായുദ്ധത്തിലെ സഖ്യസേനയുടെ സഹായത്തോടെയാണ് കൊറിയ സ്വാതന്ത്ര്യം നേടുന്നത്. സ്വാതന്ത്ര്യ ദിനത്തെ ദക്ഷിണ കൊറിയ വെളിച്ചം വീണ്ടെടുത്ത ദിനമെന്ന് വിശേഷിപ്പിക്കുമ്പോള്‍ പിതൃരാജ്യത്തിന്റെ വിമോചന ദിനമെന്നാണ് ആഗസ്റ്റ് പതിനഞ്ചിനെ ഉത്തര കൊറിയ വിശേഷിപ്പിക്കുന്നത്.

ലിക്റ്റന്‍സ്റ്റൈന്‍

1866-ല്‍ ആണ് ജര്‍മന്‍ ഭരണത്തില്‍ നിന്നും ലിക്റ്റന്‍സ്റ്റൈന്‍ സ്വാതന്ത്ര്യം നേടുന്നത്. ആസ്ട്രിയയ്ക്കും സ്വിറ്റസര്‍ലന്‍ഡിനുമിടയിലാണ് ഈ കൊച്ചുരാജ്യം സ്ഥിതിചെയ്യുന്നത്. പഴയ ഭരണാധികാരിയുടെ ജന്മദിനം കൂടിയായ ആഗസ്റ്റ് 15 ആണ് ദേശീയ ദിനമായി ലിക്റ്റന്‍സ്റ്റൈന്‍ ആഘോഷിക്കുന്നത്.

]]>
കടുത്ത നിയന്ത്രണങ്ങൾക്ക് നടുവിലും പ്രൗഡ ഗംഭീരമായി ചെങ്കോട്ടയിലെ സ്വാതന്ത്ര്യ ദിന ചടങ്ങുകൾ https://malayalees.ch/independence-day-celebrations-at-the-red-fort-proudly-amidst-strict-restriction/ Sat, 15 Aug 2020 09:10:55 +0000 https://malayalees.ch/?p=30262 കടുത്ത നിയന്ത്രണങ്ങൾക്ക് നടുവിലും പ്രൗഡ ഗംഭീരമായാണ് ഇത്തവണയും ചെങ്കോട്ടയിലെ സ്വാതന്ത്ര ദിന ആഘോഷങ്ങൾ നടന്നത്. 180 ഒളം വിദേശരാജ്യങ്ങളുടെ ഇന്ത്യയിലെ പ്രതിനിധികൾ അടക്കം ആദ്യാവസനം ചടങ്ങിൽ പങ്കെടുത്തു. ദേശീയ പതാകയ്ക്ക് ഗാർഡുകളായത് ഇത്തവണ ഗൂർഖാ റെജിമെന്റ് ആയിരുന്നു എന്നത് ഇന്ത്യ നേപ്പാൾ തർക്കങ്ങളുടെ പശ്ചാത്തലത്തിൽ ഏറെ ശ്രദ്ധ നേടി.
രാഷ്ട്രപിതാവിന് അദാരാജ്ഞലികൾ അർപ്പിച്ചാണ് പ്രധാനമന്ത്രി ലാഹോർ ഗേറ്റിലൂടെ 7.18 ന് ചെങ്കോട്ടയിൽ എത്തിയത്.

പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗും പ്രതിരോധ സെക്രട്ടറി അജയ് കുമാറും പ്രധാനമന്ത്രിയെ സ്വീകരിച്ചു. ലഫ്റ്റനന്റ് ജനറൽ വിജയ് കുമാർ മിശ്രയായിരുന്നു ജനറൽ കമാൻഡിംഗ് ചീഫ്. സല്യൂട്ടിംഗ് ബെയ്‌സിൽ ഗാർഡ് ഒഫ് ഹോണർ സ്വീകരിച്ച പ്രധാനമന്ത്രി തുടർന്ന് നാല് കണ്ടിജന്റുകളുടെ പരേഡ് നിരീക്ഷിച്ചു. മൂന്ന് സേനാവിഭാഗങ്ങൾക്കും ഒപ്പം ഡൽഹി പൊലീസും ഇത്തവണ ഗാർഡ് ഒഫ് ഒണർ കണ്ടിജന്റിന്റെ ഭാഗമായി. ദേശീയ പതാകയുടെ ഗാർഡ് ഇത്തവണ ഗൂർഖാ റെജിമന്റാണ് നിർവഹിച്ചത്. നേപ്പാൾ- ചൈന സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഗൂർഖാ റെജിമെന്റിന്റെ ഇത്തവണത്തെ സാന്നിധ്യം ഏറെ സവിശേഷമായി മാറി. ദേശീയ പതാക പ്രധാനമന്ത്രി ഉയർത്തിയപ്പോൾ Grenadiers Regimental Centre Military Band ദേശീയ ഗാനം ആലപിച്ചു.

180 ഓളം വിദേശ രാജ്യങ്ങളുടെ പ്രതിനിധികൾ ചെങ്കോട്ടയിലെ സ്വാതന്ത്രദിന പരിപാടികൾക്ക് സാക്ഷ്യം വഹിച്ചു. രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി, 500 ഓളം എൻഎസ്‌സി കേഡറ്റുകൾക്ക് സമീപം എത്തുകയും ചെയ്തു.

]]>
അതിർത്തിയിലും സ്വാതന്ത്ര്യ ദിനാഘോഷം; ദേശീയ പതാകയേന്തി സൈനികരുടെ മാർച്ച് https://malayalees.ch/today-independence-day-celebration-by-soldiers/ Sat, 15 Aug 2020 09:02:42 +0000 https://malayalees.ch/?p=30259 ചെങ്കോട്ടയ്ക്ക് പുറമെ രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിൽ കൊവിഡ് വെല്ലുവിളിക്ക് ഇടയിലും സമുചിതമായി സ്വാതന്ത്ര്യദിനാഘോഷം. രാജ്യാതിർത്തിയായ ലഡാക്കിലും, പാങ്ങോങിലും സൈനികർ ദേശീയ പതാക ഉയർത്തി. വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ ദേശീയ പതാക ഉയർത്തി സംസ്ഥാനതലത്തിൽ സ്വാതന്ത്ര്യദിനാഘോഷത്തിന് തുടക്കം കുറിച്ചു.

കഴിഞ്ഞ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി കടുത്ത നിയന്ത്രണങ്ങളോടെയാണ് ഇത്തവണ രാജ്യം സ്വാതന്ത്ര്യദിനം ആഘോഷിച്ചത്. കൊവിഡ് മുക്തനായ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്, കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി എന്നിവർ ഔദ്യോഗിക വസതിയിൽ പതാക ഉയർത്തി.

വാഗാ അതിർത്തി,പാങ്ങോങ്, ലഡാക്ക് എന്നിവിടങ്ങളിൽ ഐടിബിപി ദേശീയ പതാക ഉയർത്തി സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. പശ്ചിമബംഗാളിലെ ഇന്ത്യ ബംഗ്ലാദേശ് അതിർത്തിയിൽ ബിഎസ്എഫ്, ബംഗ്ലാദേശ് സൈനികർക്ക് സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി മധുരം നൽകി. ശ്രീനഗറിൽ ലഫ്റ്റനൻറ് ഗവർണർ മനോജ് സിൻഹ ദേശീയ പതാക ഉയർത്തി. മുഖ്യമന്ത്രിമാരായ അരവിന്ദ് കേജ് രിവാള്‍, യോഗി ആദിത്യനാഥ്, അശോക് ഗെഹ് ലോട്ട്, ഉദ്ധവ് താക്കറെ, ക്യാപ്റ്റൻ അമരേന്ദ്ര സിംഗ് തുടങ്ങിയവർ സംസ്ഥാന കേന്ദ്രങ്ങളിൽ പതാക ഉയർത്തി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. ലേയിലും ലഡാക്കിലും നടന്ന ചടങ്ങിൽ ദേശീയ പതാകയേന്തി സൈനികർ മാർച്ച് നടത്തി. സംഘർഷങ്ങളുടെ പശ്ചാതലത്തിൽ കനത്ത സുരക്ഷയിലാണ് അതിർത്തി.

]]>
കോവിഡ് വാക്സിന്‍ ഉടനെന്ന് പ്രധാനമന്ത്രി; ദേശീയ ഡിജിറ്റൽ ആരോഗ്യ പദ്ധതി പ്രഖ്യാപിച്ചു https://malayalees.ch/covid-vaccine-soon-says-narendra-modi/ Sat, 15 Aug 2020 05:31:08 +0000 https://malayalees.ch/?p=30246 മൂന്ന് വാക്സിനുകൾ പരീക്ഷണ ഘട്ടത്തിലാണ്. എല്ലാവര്‍ക്കും വാക്സിന്‍ ലഭ്യമാക്കാന്‍ പദ്ധതി തയ്യാറാക്കും. സ്വാതന്ത്ര്യദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.

രാജ്യം വികസിപ്പിച്ച കോവിഡ് വാക്സിന്‍ ഉടനുണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മൂന്ന് വാക്സിനുകൾ പരീക്ഷണ ഘട്ടത്തിലാണ്. എല്ലാവര്‍ക്കും വാക്സിന്‍ ലഭ്യമാക്കാന്‍ പദ്ധതി തയ്യാറാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. സ്വാതന്ത്ര്യദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.

ദേശീയ ഡിജിറ്റൽ ആരോഗ്യ പദ്ധതിയും പ്രഖ്യാപിച്ചു. എല്ലാവർക്കും ആരോഗ്യ തിരിച്ചറിയൽ നമ്പർ നല്‍കും. ആരോഗ്യ പരിചരണം ഡിജിറ്റലാക്കും. രോഗകാലഘട്ടത്തിൽ സാങ്കേതിക വിദ്യയുടെ ഉപയോഗം സുപ്രധാനമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഇന്ത്യയുടെ പരമാധികാരത്തിൽ കണ്ണുവെച്ചവര്‍ക്ക് സൈന്യം തക്ക മറുപടി നല്‍കിയെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യം ഭീകരതക്കും അധിനിവേശത്തിനുമെതിരെ പോരാടുകയാണ്. അയല്‍ രാജ്യങ്ങളുമായി സൗഹൃദവും സഹവർത്തിത്വവും ആണ് ഇന്ത്യ ആഗ്രഹിക്കുന്നത്. ഗാൽവാനിലെ ധീര സൈനികരെ ആദരിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

ദേശീയ സൈബർ സുരക്ഷാ നയവും ഉടനുണ്ടാകും. നിയമം കൊണ്ടുവരാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി. ജമ്മു കശ്മീര്‍ വികസനത്തിന്റെ പാതയിലാണ്. ലഡാക്കിന്റെ വികസന സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമായി. ലഡാക്കിനെ കാര്‍ബണ്‍ ന്യൂട്രല്‍ വികസിത പ്രദേശമാക്കി മാറ്റും. പരിസ്ഥിതിയെയും വികസനത്തെയും ഒരുമിച്ച് കൊണ്ടുപോകണം. 100 നഗരങ്ങളെ മലിനീകരണ മുക്ത വികസന മാതൃകയാക്കുമെന്നും പ്രധാനമന്ത്രി വിശദമാക്കി.

മേയ്ക്ക് ഫോർ വേൾഡ് ആണ് ഇനിയുള്ള ലക്ഷ്യം. ലോകത്തിനു വേണ്ടി ഉത്പന്നങ്ങള്‍ നിര്‍മ്മിക്കണം. ഇന്ത്യയിലെ മാറ്റങ്ങൾ ലോകം ഉറ്റുനോക്കുന്നുണ്ട്. ലോകോത്തര ഉത്പന്നങ്ങൾ നിർമ്മിക്കാൻ ഇന്ത്യയ്ക്ക് ആകും. നൈപുണ്യ വികസനം അനിവാര്യമാണ്. രാജ്യത്തിൻറെ കഴിവിലും നിശ്ചയദാർഢ്യത്തിലും വിശ്വാസമുണ്ട്. യുവ ഊർജ്ജം ഇന്ത്യയിൽ നിറഞ്ഞിരിക്കുന്നു. അവർക്ക് വികസനത്തിലേക്ക് രാജ്യത്തെ നയിക്കാൻ ആകും. സ്വന്തം കാലിൽ നിൽക്കേണ്ടത് രാജ്യത്തിന് ആവശ്യമാണ്. ആ ലക്ഷ്യം നേടും. തീരുമാനിച്ചത് നേടിയെടുത്ത ചരിത്രമാണ് ഇന്ത്യയുടേത്. ഇന്ത്യയുടെ സ്വാതന്ത്ര്യ പോരാട്ടം ലോകത്ത് പലർക്കും പ്രചോദനമായി. അധിനിവേശ ശക്തികളെ വെല്ലുവിളിച്ച രാജ്യമാണ് ഇന്ത്യയെന്നും പ്രധാനമന്ത്രി പറഞ്ഞു.

]]>