IND VS AUS – malayalees.ch https://malayalees.ch Malayalam Online News Portal Sat, 18 Mar 2023 04:30:50 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png IND VS AUS – malayalees.ch https://malayalees.ch 32 32 രാഹുൽ, ജഡേജ കരുത്തിൽ ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യയ്ക്ക് 5 വിക്കറ്റ് വിജയം https://malayalees.ch/india-won-by-5-wickets-against-australia/ Sat, 18 Mar 2023 04:30:36 +0000 https://malayalees.ch/?p=78205 തോൽവിയിലേക്ക് വീഴുമെന്ന് തോന്നിയിടത്ത് നിന്ന് രാഹുൽ – ജഡേജ കൂട്ടുകെട്ടിന്റെ അവസരോചിതമായ ബാറ്റിംഗ് പ്രകടനത്തിലൂടെ ഓസ്ട്രേലിയയ്ക്ക് എതിരായ ആദ്യ ഏകദിനത്തിൽ 5 വിക്കറ്റ് വിജയം പിടിച്ചെടുത്ത് ടീം ഇന്ത്യ.

ബൗളിങ്ങിനെ തുണയ്ക്കുന്ന പിച്ചിൽ ടോസ് ലഭിച്ചിട്ടും ബൗൾ ചെയ്യാനായിരുന്നു രോഹിതിന്റെ അഭാവത്തിൽ ക്യാപ്റ്റൻ സ്ഥാനത്തെത്തിയ ഹർദിക്കിന്റെ തീരുമാനം. തുടക്കത്തിൽ ഇന്ത്യയ്ക്ക് മുകളിൽ ആധിപത്യം സ്ഥാപിക്കുന്നതിൽ വിജയിച്ച ഓസ്ട്രേലിയയെ പിന്നീട് കണിശമായ ബൗളിങ്ങിലൂടെ ഇന്ത്യ പിടിച്ച് കെട്ടി. 35.4 ഓവറിൽ 188 റൺസിന് ഓസ്ട്രേലിയ പുറത്തായി. ഓസ്ട്രേലിയൻ നിരയിൽ 65 പന്തിൽ 81 റൺസ് നേടിയ മിച്ചൽ മാർഷ് മാത്രമാണ് തിളങ്ങിയത്. ഇന്ത്യയ്ക്ക് വേണ്ടി ഷമിയും സിറാജും മൂന്ന് വിക്കറ്റ് വീതം നേടി.

മറുപടി ബാറ്റിംഗിൽ തുടക്കത്തിൽ തകർച്ച നേരിട്ട ഇന്ത്യ 39 റൺസിന് 4 വിക്കറ്റ് നഷ്ട്ടമായും 83 റൺസിന് 5 വിക്കറ്റ് നഷ്ടമായും തകർന്നിരുന്നു. ആറാം വിക്കറ്റിൽ ജഡേജയും രാഹുലും ചേർന്ന കൂട്ടുകെട്ട് ഇന്ത്യയെ പിന്നീട് വിക്കറ്റ് നഷ്ടമില്ലാതെ വിജയിലെത്തിക്കുകയായിരുന്നു. ഫോമില്ലായ്മയിൽ വലഞ്ഞിരുന്ന കെ.എൽ രാഹുൽ 75 റൺസ് നേടി ഇന്ത്യയെ വിജയിലേക്ക് നയിച്ചു. ജഡേജ 45 റൺസ് നേടി. ഓസ്ട്രേലിയയ്ക്ക് വേണ്ടി സ്റ്റാർക് 3 വിക്കറ്റും സ്റ്റോയിനിസ് 2 വിക്കറ്റും നേടി.

]]>
സംഞ്ജു സാംസണ്‍ ഇന്ത്യന്‍ ടീമില്‍ https://malayalees.ch/sanju-samson-promoted-to-indian-team/ Tue, 27 Oct 2020 04:28:45 +0000 https://malayalees.ch/?p=33939 നവംബർ 26 മുതൽ ആരംഭിക്കുന്ന ആസ്​ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമില്‍ മലയാളി താരം സഞ്​ജു സാംസൺ ഇടംപിടിച്ചു. ട്വൻറി 20 ടീമിലേക്കാണ് താരത്തെ എടുത്തിരിക്കുന്നത്. രോഹിത്​ ശർമയുടെ അഭാവത്തിൽ കെ.എൽ രാഹുലാണ്​ വൈസ്​ ക്യാപ്​റ്റൻ. പരിക്കേറ്റ ഭുവനേശ്വർ കുമാറും ഇശാന്ത്​ ശർമയും ടീമിലിടം പിടിച്ചില്ല. ബി.സി.സി.ഐയാണ് ടീമിനെ പ്രഖ്യാപിച്ചത്.

ഐ.പി.എല്ലിലെ മികച്ച പ്രകടനത്തി​ന്‍റെ മികവിൽ വരുൺ ചക്രവർത്തി, ദീപക്​ ചഹാർ, മായങ്ക്​ അഗർവാൾ തുടങ്ങിയവർ ടിമിലിടം പിടിച്ചു. നവദീപ്​ സൈനി മൂന്ന്​ ഫോർമാറ്റുകളിലും ഇടം പിടിച്ചപ്പോൾ മുഹമ്മദ്​ സിറാജ്​ ടെസ്റ്റ്​ ടീമിലുൾ​പ്പെട്ടു.

ട്വൻറി 20: വിരാട്​ കോഹ്​ലി (ക്യാപ്​റ്റൻ), ശിഖർ ധവാൻ, മായങ്ക്​ അഗർവാൾ, കെ.എൽ. രാഹുൽ (വൈസ്​ ക്യാപ്​റ്റൻ), ​ശ്രേയസ്​ അയ്യർ, മനീഷ്​ പാണ്ഡേ, ഹാർദിക്​ പാണ്ഡ്യ, സഞ്​ജു സാംസൺ, രവീന്ദ്ര ​ജദേജ, വാഷിങ്​ടൺ സുന്ദർ, യുസ്​വേന്ദ്ര ചാഹൽ, ജസ്​പ്രീത്​ ബുംറ, മുഹമ്മദ്​ ഷമി, നവദീപ്​ സൈനി, ദീപക്​ ചഹാർ, വരുൺ ചക്രവർത്തി.

ഏകദിനം: വിരാട്​ കോഹ്​ലി (ക്യാപ്​റ്റൻ), ശിഖർ ധവാൻ, കെ.എൽ. രാഹുൽ (വൈസ്​ ക്യാപ്​റ്റൻ), ശുഭ്​മാൻ ഗിൽ, ​ശ്രേയസ്​ അയ്യർ, മനീഷ്​ പാണ്ഡേ, ഹാർദിക്​ പാണ്ഡ്യ, മായങ്ക്​ അഗർവാൾ, രവീന്ദ്ര ജദേജ, യുസ്​വേന്ദ്ര ചാഹൽ, കുൽദീപ്​ യാദവ്​, ജസ്​പ്രീത്​ ബുംറ, മുഹമ്മദ്​ ഷമി, നവദീപ്​ ഷൈനി, ഷർദുൽ താക്കൂർ

ടെസ്​റ്റ്​ : വിരാട് ​ കോഹ്​ലി (ക്യാപ്​റ്റൻ), മായങ്ക്​ അഗർവാൾ, കെ.എൽ. രാഹുൽ, പ്രഥ്വിഷാ, ചേതേശ്വർ പൂജാര, ആജിൻക്യ രഹാനെ (വൈസ്​ ക്യാപ്​റ്റൻ), ഹനുമ വിഹാരി, ശുഭ്​മാൻ ഗിൽ, വൃദ്ധിമാൻ സാഹ, ​ഋഷഭ്​ പന്ത്​, ജസ്​പ്രീത്​ ബുംറ, മുഹമ്മദ്​ ഷമി, നവദീപ്​ സൈനി, കുൽദീപ്​ യാദവ്​, ഉമേഷ്​ യാദവ്​, രവീന്ദ്ര ജദേജ, ആർ.അശ്വിൻ, മുഹമ്മദ്​ സിറാജ്​.

]]>