Income Tax – malayalees.ch https://malayalees.ch Malayalam Online News Portal Mon, 31 Jul 2023 05:00:52 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Income Tax – malayalees.ch https://malayalees.ch 32 32 ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യേണ്ട അവസാന തിയതി ഇന്ന്; എങ്ങനെ ചെയ്യാം ? https://malayalees.ch/2023-24-income-tax-filing-last-date-today/ Mon, 31 Jul 2023 05:00:46 +0000 https://malayalees.ch/?p=85312 ഷകീറ ജയിലിലേക്ക് ? പോപ് താരത്തിനെതിരെ നികുതി വെട്ടിപ്പ് കേസ് https://malayalees.ch/shakira-may-face-8-year-jail-sentence/ Fri, 29 Jul 2022 12:33:31 +0000 https://malayalees.ch/?p=65613 കെളംബിയൻ പോപ് താരം ഷകീറയ്‌ക്കെതിരെ സ്‌പെയിനിൽ നികുതി വെട്ടിപ്പ് കേസ്. സ്പാനിഷ് നികുതി ഓഫിസിന്റെ കണ്ണ് വെട്ടിച്ച് 14.5 മില്യൺ യൂറോയുടെ നികുതി വെട്ടിപ്പ് ഷകീറ നടത്തിയെന്നാണ് കേസ്. കേസിൽ വാദം ഉൻ ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. വിധി ഷകീറയ്ക്കനുകൂലമല്ലെങ്കിൽ താരത്തിന് 8 വർഷം വരെ ജയിൽ ശിക്ഷ ലഭിച്ചേക്കാം.

2012 മുതൽ 2014 വരെയുള്ള കാലത്ത് ഷകീറ സമ്പാദിച്ച പണത്തിന്മേലുള്ള നികുതിയെ ചൊല്ലിയാണ് സർക്കാരും പോപ് താരവുമായി തർക്കത്തിലായത്. നികുതി അടച്ച് കേസിൽ നിന്ന് മുക്തമാകാമെന്ന് പ്രോസിക്യൂഷൻ താരത്തെ അറിയിച്ചുവെങ്കിലും കോടതിയിൽ കേസ് നേരിടാൻ തീരുമാനിക്കുകയായിരുന്നു ഷക്കീറ.

ബാർസിലോണ ഫുട്‌ബോൾ താരം ജോറാഡ് പീകെയുമായി പ്രണയത്തിലായിരുന്ന കാലത്ത് (2012-14) ഷകീറ സ്‌പെയിനിലാണ് താമസിച്ചിരുന്നത്. 2011 സ്‌പെയിനിലെത്തിയ ഷകീറ ബഹാമസിനെ ടാക്‌സ് റെസിഡൻസിയായി നിലനിർത്തി. 2013-14 വർഷത്തിൽ ഷകീറ ഒരു സംഗീക മത്സരത്തിൽ പങ്കെടുത്തിരുന്നു. പോപ് താരത്തിന്റെ വരുമാനത്തിന്റെ നല്ലൊരു പങ്കും ഇക്കാലയളവിലെ അന്താരാഷ്ട്ര പര്യടനങ്ങളിൽ നിന്നുണ്ടായതാണെന്നും അതുകൊണ്ട് തന്നെ സ്‌പെയിന് നികുതി നൽകണമെന്നും പ്രോസിക്യൂഷൻ വാദിക്കുന്നു.

എന്നാൽ സ്‌പെയിൻ സർക്കാരിന് നികുതി നൽകിയെന്നും ഇനി നികുതിയൊന്നും നൽകാനില്ലെന്നുമാണ് ഷകീറയുടെ വാദം. ഒക്ടോബർ 2021 ന് പുറത്ത് വന്ന ഏറ്റവും വലിയ സാമ്പത്തിക വെളിപ്പെടുത്തലായ പാൻഡോറ പേപ്പറിൽ ഷകീറയുടെ പേരും ഉണ്ടായിരുന്നു.

]]>
നടൻ സോനു സൂദിന്റെ മുംബൈയിലെ വസതിയിലും പരിശോധന https://malayalees.ch/income-tax-department-raid-at-sonu-sood-residence-again/ Thu, 16 Sep 2021 08:32:03 +0000 https://malayalees.ch/?p=49673 ബോളിവുഡ് താരം സോനു സൂദിന്റെ മുംബൈയിലെ വസതിയിലും പരിശോധന. ആദായ നികുതി വകുപ്പാണ് പരിശോധന നടത്തുന്നത്. തുടർച്ചയായ രണ്ടാം ദിവസമാണ് ഇത്തരത്തിൽ പരിശോധന നടത്തുന്നത്.

കഴിഞ്ഞ ദിവസം സോനു സൂദിന്റെ ഓഫിസുകളിലും ആദായ നികുതി വകുപ്പ് പരിശോധന നടത്തിട്ടിരുന്നു. മുംബൈയിലും ലഖ്‌നൗവിലും സോനുവിന്റെ ഉടമസ്ഥതയിലുള്ള ആറ് സ്ഥലങ്ങളിലാണ് പരിശോധന നടത്തിയത്.

സോനുവിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയും ലഖ്‌നൗ ആസ്ഥാനമായുള്ള റിയല്‍ എസ്‌റ്റേസ് സ്ഥാപനവും തമ്മില്‍ അടുത്തിടെ നടന്ന ഇടപാടും ആദായ നികുതി വകുപ്പിന്റെ നിരീക്ഷണത്തിലാണ്. ഈ ഇടപാടില്‍ നികുതി വെട്ടിപ്പ് നടത്തിയെന്നാരോപണങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെയാണ് ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. നികുതി വെട്ടിപ്പിന് 2012ലും സോനു സൂദിന്റെ സ്ഥാപനങ്ങളില്‍ റെയ്ഡ് നടന്നിരുന്നു

അതിനിടെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളുമായി നടന്‍ സോനു സൂദ് കൂടിക്കാഴ്ച നടത്തിയിരുന്നു. സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശ പരിപാടിയുടെ ബ്രാന്‍ഡ് അംബാസഡറായി സോനുവിനെ പ്രഖ്യാപിച്ചിരുന്നു. ഈ കൂടിക്കാഴ്ചയും റെയ്ഡുമായി ബന്ധമുണ്ടെന്നാണ് പ്രതിപക്ഷ നേതാക്കളുടെ ആരോപണം.

]]>
ഇന്‍കം ടാക്‌സ് റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി നീട്ടി https://malayalees.ch/income-tax-returns-deadline-extended/ Fri, 10 Sep 2021 04:18:41 +0000 https://malayalees.ch/?p=49385 ഇന്‍കം ടാക്‌സ് റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ഡിസംബര്‍ 31 വരെ നീട്ടി. 2020-21 സാമ്പത്തിക വര്‍ഷത്തിലെ റിട്ടേണ്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി നേരത്തെ സെപ്റ്റംബര്‍ 30 വരെ ആയിരുന്നു.

അക്കൗണ്ട് ഓഡിറ്റ് ചെയ്യേണ്ട ആവശ്യമില്ലാത്തവരും സാധാരണയായി ഐടിആര്‍-1 അല്ലെങ്കില്‍ ഐടിആര്‍-4 ഫോമുകളില്‍ റിട്ടേണ്‍ ഫയല്‍ ചെയ്യുന്നവര്‍ക്കുമാണ് ഈ അധികസമയം ലഭിക്കുക. സാധാരണ റിട്ടേണ്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂലൈ 31 നാണ്.

കൊവിഡ് പ്രതിസന്ധിമൂലമാണ് ഇത് നേരത്തെ സെപ്റ്റംബര്‍ 30 വരെ നീട്ടിയത്. മാത്രമല്ല ഇന്‍കം ടാക്‌സ് ഇ- ഫയലിംഗ് പോര്‍ട്ടലില്‍ തകരാര്‍ വന്നതും ഫയലിംഗിനെ ബാധിച്ചിരുന്നു. സെപ്റ്റംബര്‍ 15 നുള്ളില്‍ പോര്‍ട്ടലിന്റെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാന്‍ ഇന്‍ഫോസിസിന് ധനമന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്.

]]>
വൈദികരുടെയും കന്യാസ്ത്രീകളുടെയും ശമ്പളത്തിൽ നിന്ന് വരുമാന നികുതി പിടിക്കാം: ഹൈക്കോടതി https://malayalees.ch/salaries-of-priest-nuns/ Sat, 07 Aug 2021 08:27:38 +0000 https://malayalees.ch/?p=47810 സർക്കാർ, എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അധ്യാപകരായ വൈദികരുടെയും കന്യാസ്ത്രീകളുടെയും ശമ്പളത്തിൽ നിന്ന് വരുമാന നികുതി പിടിക്കാമെന്ന് ഹൈക്കോടതി. ഭരണഘടനയുടെ 25-ാം അനുച്ഛേദപ്രകാരമുള്ള മതസ്വാതന്ത്ര്യത്തിെൻറ ഭാഗമായി ടി.ഡി.എസ്. പിടിക്കുന്നതിൽ ഇളവ് അനുവദിക്കാനാകില്ലെന്ന് ജസ്റ്റിസ് എസ്.വി. ഭാട്ടി, ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ടി.ഡി.എസ്. പിടിക്കുന്നതിനെതിരേ നൽകിയ ഹർജി സിംഗിൾബെഞ്ച് തള്ളിയതിനെതിരായി കന്യാസ്ത്രീകളടക്കം നൽകിയ അപ്പീലുകൾ തള്ളിയാണ് ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.

നിയമപ്രകാരം നികുതി ഈടാക്കുന്നത് മതസ്വാതന്ത്ര്യത്തിലുള്ള കടന്നുകയറ്റമല്ലെന്നും സീസറിനുള്ളത് സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനുമെന്ന ബൈബിൾ വാക്യം ഉദ്ധരിച്ച് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.

2014 മുതലാണ് സർക്കാർ, എയ്ഡഡ് അധ്യാപകരായ പുരോഹിതന്മാരുടെയും കന്യാസ്ത്രീമാരുടെയും ശമ്പളത്തിൽനിന്ന് ടി.ഡി.എസ്. പിടിച്ചുതുടങ്ങിയത്. ദാരിദ്ര്യം വ്രതമായി സ്വീകരിച്ച സന്ന്യസ്തർ സ്വത്തു സമ്പാദിക്കുന്നില്ലെന്നും അവരുടെ വരുമാനം സന്ന്യസ്തസഭയിലേക്കാണു പോകുന്നതെന്നും അതിനാൽ നികുതി ഈടാക്കരുതെന്നുമായിരുന്നു ഹർജി.

സർക്കാർ ശമ്പളം പറ്റുന്ന വൈദികരെയും കന്യാസ്ത്രീകളെയും സർക്കാർ ജീവനക്കാരായി കണക്കാക്കണമെന്നായിരുന്നു നികുതിവകുപ്പിെൻറ നിലപാട്. ശമ്പളം, പെൻഷൻ, ഗ്രാറ്റ്വിറ്റി തുടങ്ങിയവയെല്ലാം അവർക്കു കിട്ടുന്നുണ്ടെന്ന് നികുതി വകുപ്പ് വാദിച്ചു. വരുമാനം കിട്ടുന്ന വേളയിലാണ് ടി.ഡി.എസ്. ബാധകമാകുന്നതെന്നിരിക്കേ വിനിയോഗ രീതി നോക്കേണ്ടതില്ലെന്ന്, വരുമാനം പൂർണമായും സന്ന്യസ്തസഭയിലേക്കു പോകുന്നുവെന്ന വാദം തള്ളി കോടതി ചൂണ്ടിക്കാട്ടി.

സന്ന്യസ്തവ്രതം എടുക്കുന്നതോടെ വൈദികനും കന്യാസ്ത്രീക്കും ‘സിവിൽ ഡെത്ത്’ സംഭവിക്കുന്നുവെന്ന കാനോനിക നിയമം എല്ലാ ജീവിതസാഹചര്യങ്ങളിലും ബാധകമല്ല. രാജ്യത്തെ നിയമത്തിനാണ് വ്യക്തിഗത നിയമത്തെക്കാൾ പ്രാധാന്യമുള്ളതെന്നും കോടതി അഭിപ്രായപ്പെട്ടു.

]]>
ആദായ നികുതി നിരക്കില്‍ മാറ്റമില്ല; 75 വയസ്സിന് മുകളിലുള്ളവര്‍ക്ക് ഇളവ് https://malayalees.ch/o-change-in-income-tax/ Mon, 01 Feb 2021 12:11:20 +0000 https://malayalees.ch/?p=39445 75 വയസ്സിന് മുകളിലുള്ളവരെ ആദാനയ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതില്‍ നിന്ന് ഒഴിവാക്കി.

കേന്ദ്ര ബജറ്റില്‍ ആദായ നികുതി നിരക്കില്‍ മാറ്റമില്ല. നിലവിലുള്ള സ്ലാബ് അതേപടി തുടരും. മുതിര്‍ന്ന പൗരന്‍മാര്‍ക്ക് വരുമാന നികുതിയില്‍ പ്രത്യേക ഇളവുണ്ട്. 75 വയസ്സിന് മുകളിലുള്ളവരെ ആദാനയ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതില്‍ നിന്ന് ഒഴിവാക്കി. പെന്‍ഷന്‍, പലിശ എന്നിവയിലൂടെ മാത്രം വരുമാനമുള്ളവര്‍ക്കാണ് ഇളവ്. സ്വാതന്ത്ര്യത്തിന്‍റെ 75ആം വാര്‍ഷിക ദിനത്തോട് അനുബന്ധിച്ചാണ് പ്രഖ്യാപനം.

പ്രവാസി ഇന്ത്യക്കാരുടെ ഇരട്ട നികുതി ഒഴിവാക്കിയിട്ടുണ്ട്. നികുതി പുനപ്പരിശോധനക്കുള്ള സമയം മൂന്ന് വര്‍ഷമാക്കി കുറച്ചു. നേരത്തെ ആറ് വര്‍ഷമായിരുന്നു.

ആദായ നികുതിയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ പരിശോധിക്കാന്‍ പ്രത്യേക സമിതി രൂപവത്കരിക്കും. സുതാര്യത ഉറപ്പുവരുത്തുന്നതിനാണിതെന്ന് മന്ത്രി പറഞ്ഞു.

ബജറ്റില്‍ ഊന്നല്‍ ആരോഗ്യ മേഖലക്ക്

ചരിത്രത്തിലാദ്യമായി കടലാസ് രഹിത ബജറ്റുമായി എത്തിയ കേന്ദ്ര ധനമന്ത്രി നി൪മല സീതാരാമൻ ആരോഗ്യ മേഖലക്കും അടിസ്ഥാന സൗകര്യ വികസനത്തിനുമാണ് ഏറ്റവും കൂടുതൽ ഊന്നൽ നൽകിയത്. കോവിഡ് പശ്ചാത്തലത്തിൽ ആരോഗ്യ മേഖലക്ക് വകയിരുത്തിയത് 137% അധികം തുക.

ആതുരാലയങ്ങൾ, ലാബുകൾ എന്നിവക്ക് ധനസഹായം, 602 ജില്ലകളിലായി തീവ്ര പരിചരണ ബ്ലോക്കുകൾ, 15 എമ൪ജൻസി ഓപ്പറേഷൻ കേന്ദ്രങ്ങൾ രണ്ട് മൊബൈൽ ആശുപത്രികൾ, വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലുമായി 50 ആശുപത്രികളുമാണ് കേന്ദ്രം പ്രഖ്യാപിച്ചത്. കോവിഡ് വാക്സിനായി 35000 കോടി രൂപയും വകയിരുത്തി. അടിസ്ഥാന സൗകര്യ വികസനത്തിനായി ഒരു ലക്ഷത്തി പതിനെട്ടായിരം കോടി രൂപയും റെയിൽവെ മന്ത്രാലയത്തിനായി ഒരു ലക്ഷത്തിന് പതിനായിരം കോടി രൂപയും ബജറ്റ് വകയിരുത്തി.

സ്വാശ്രയ ഇന്ത്യ എന്ന ആശയം മുൻ നി൪ത്തിയാണ് മിക്ക പദ്ധതികളും ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്. രാജ്യത്തെ പൗരന്മാ൪ക്ക് ആത്മവിശ്വാസം നൽകുന്നതാണ് ബജറ്റെന്നാണ് കേന്ദ്രത്തിന്റെ അവകാശവാദം.

]]>
കെ.പി യോഹന്നാന് ആദായനികുതി വകുപ്പിന്‍റെ നോട്ടീസ് https://malayalees.ch/income-tax-notice-to-kp-yohanan/ Tue, 17 Nov 2020 09:05:39 +0000 https://malayalees.ch/?p=35240 ബിലിവേഴ്സ് ചർച്ച് സ്ഥാപകൻ കെ.പി യോഹന്നാന് ആദായനികുതി വകുപ്പ് നോട്ടീസ്. തിങ്കളാഴ്ച ചോദ്യം ചെയ്യലിന് കൊച്ചിയില്‍ ഹാജരാകാനാണ് നിര്‍ദ്ദേശം.

ബിലീവേഴ്സ് ച‍ര്‍ച്ചിന്‍റെ സ്ഥാപനങ്ങളില്‍ സംസ്ഥാന വ്യാപകമായി ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. തിരുവല്ലയിലെ ആസ്ഥാനത്ത് നടത്തിയ റെയ്ഡില്‍ കാറിന്‍റെ ഡിക്കിയിൽ നിന്ന് 55 ലക്ഷം രൂപ പിടിച്ചെടുത്തിരുന്നു. ചർച്ചിന് കീഴിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 6000 കോടി രൂപയുടെ വിദേശ പണമിടപാട് നടന്നുവെന്ന് ആദായ നികുതി വകുപ്പ് വ്യക്തമാക്കിയിരുന്നു.

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ചിന് കീഴിൽ നടന്ന ഇടപാടുകളിൽ വൻ സാമ്പത്തിക ക്രമക്കേടുണ്ടെന്ന ആരോപണങ്ങളെ സ്ഥിരീകരിക്കുന്നതായിരുന്നു ആദായ നികുതി വകുപ്പിന്‍റെ കണ്ടെത്തലുകൾ. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ സഭയുടെ പേരിൽ 6000 കോടി രൂപയുടെ വിദേശ സഹായം ലഭിച്ചതായും ഈ തുക വിവിധ ആവശ്യങ്ങൾക്കായി വകമാറ്റി ചെലവഴിച്ചതായും ഐ.ടി കണ്ടെത്തിയിട്ടുണ്ട്. കേന്ദ്ര വിദേശ സഹായ നിയന്ത്രണ നിയമമായ എഫ്.സി.ആര്‍.എ അട്ടിമറിച്ച് റിയൽ എസ്‌റ്റേറ്റ് മേഖയിലും ആശുപത്രികളുടെ നടത്തിപ്പിനും തുക ചെലവഴിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച ചില നിർണായക രേഖകളും ഇതുവരെ നടന്ന പരിശോധനയിൽ ഉദ്യോഗസ്ഥർക്ക് കണ്ടെത്താനായിട്ടുണ്ട്.

]]>
ബിലീവേഴ്സ് ചർച്ചിന് കീഴില്‍ 5 വര്‍ഷത്തിനിടെ 6000 കോടി രൂപയുടെ വിദേശ പണമിടപാട് https://malayalees.ch/believers-church-raid-continues/ Fri, 06 Nov 2020 08:57:36 +0000 https://malayalees.ch/?p=34591 ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ചിന് കീഴിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 6000 കോടി രൂപയുടെ വിദേശ പണമിടപാട് നടന്നുവെന്ന് ആദായ നികുതി വകുപ്പ്. സഭയുടെ പേരിൽ പണം സ്വീകരിച്ച ശേഷം വിദേശ സംഭവനാ നിയമന്ത്രണ നിയമം മറികടന്നെന്നും ആദായനികുതി വകുപ്പ് കണ്ടെത്തി. തിരുവല്ലയിലെ സഭാ ആസ്ഥാനത്ത് അടക്കം ബിലീവേഴ്സ് സ്ഥാപനങ്ങളിൽ രണ്ടാം ദിവസവും റെയ്ഡ് തുടരുകയാണ്.

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ചിന് കീഴിൽ നടന്ന ഇടപാടുകളിൽ വൻ സാമ്പത്തിക ക്രമക്കേടുണ്ടെന്ന ആരോപണങ്ങളെ സ്ഥിരീകരിക്കുന്നതാണ് ആദായ നികുതി വകുപ്പിന്‍റെ കണ്ടെത്തലുകൾ. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ സഭയുടെ പേരിൽ 6000 കോടി രൂപയുടെ വിദേശ സഹായം ലഭിച്ചതായും ഈ തുക വിവിധ ആവശ്യങ്ങൾക്കായി വകമാറ്റി ചിലവഴിച്ചതായും ഐ.ടി കണ്ടെത്തിയിട്ടുണ്ട്. കേന്ദ്ര വിദേശ സഹായ നിയന്ത്രണ നിയമമായ എഫ്.സി.ആര്‍.എ അട്ടിമറിച്ച് റിയൽ എസ്‌റ്റേറ്റ് മേഖയിലും ആശുപത്രികളുടെ നടത്തിപ്പിനും തുക ചെലവഴിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച ചില നിർണായക രേഖകളും ഇതുവരെ നടന്ന പരിശോധനയിൽ ഉദ്യോഗസ്ഥർക്ക് കണ്ടെത്താനായിട്ടുണ്ട്.

അതേസമയം സംസ്ഥാനത്ത് നടക്കുന്ന റെയ്ഡിനു സമാന്തരമായി വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും ഡൽഹിയിലും ബിലീവേഴ്സ് സ്ഥാപനങ്ങളിൽ റെയ്ഡ് ഇന്നും തുടരുകയാണ് . ഡൽഹിയിൽ ഇന്നലെ നടന്ന പരിശോധനയിൽ കണ്ടെത്തിയ 3 കോടി 80 ലക്ഷം രൂപയടക്കം ഇതു വരെ 4 കോടി രൂപയുടെ കള്ളപ്പണവും പല സ്ഥാപനങ്ങളിൽ നിന്നായി പിടിച്ചെടുത്തിട്ടുണ്ട്. സഭയുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ കണ്ടെത്തുന്നതിനായി കുടുതൽ ബാങ്ക് അക്കൗണ്ടുകളും കമ്പ്യൂട്ടറുകളും പരിശോധിക്കാൻ ഉദ്യോഗസ്ഥർ തീരുമാനിച്ചു . ഇതിനായി പ്രത്യേക സംഘത്തെ തന്നെ നിയോഗിച്ചാവും വരും ദിവസങ്ങളിൽ പരിശോധന തുടരുക.

]]>