Income Tax department – malayalees.ch https://malayalees.ch Malayalam Online News Portal Wed, 20 Sep 2023 05:12:06 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Income Tax department – malayalees.ch https://malayalees.ch 32 32 തമിഴ്നാട്ടിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്: ചെന്നൈ ഉൾപ്പെടെ 30 ഇടങ്ങളിൽ പരിശോധന https://malayalees.ch/raid-by-income-tax-department-in-tamil-nadu/ Wed, 20 Sep 2023 05:12:01 +0000 https://malayalees.ch/?p=88044
തമിഴ്നാട്ടിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. വൈദ്യുതി വകുപ്പ് കരാറുകാരുടെയും വിതരണക്കാരുടെയും വീടുകളിലും സ്ഥാപനങ്ങളിലുമാണ് പരിശോധന. ചെന്നൈ ഉൾപ്പെടെ 30 ഇടങ്ങളിൽ പരിശോധന പുരോഗമിക്കുന്നു. മന്ത്രി സെന്തിൽ ബാലാജിയുടെ മുൻ സെക്രട്ടറി കാശിയുടെ വീട്ടിലും റെയ്ഡ് നടക്കുന്നുണ്ട്.

തമിഴ്നാട് ഇലക്ട്രിസിറ്റി ബോർഡ് (ടിഎൻഇബി), ടാംഗേഡോ (തമിഴ്നാട് ജനറേഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ കോർപ്പറേഷൻ) എന്നിവയുടെ കരാറുകാരുടെയും വിതരണക്കാരുടെയും വീടുകളിലും സ്ഥാപനങ്ങളിലുമാണ് ആദായനികുതി വകുപ്പ് പരിശോധന. ആദായനികുതി വെട്ടിപ്പ് നടത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് റെയ്ഡ്.

ചെന്നൈയിലെ ദുരൈ പാക്കം, പള്ളികരണൈ, എന്നൂർ, നവല്ലൂർ, നീലങ്ങരൈ, ഒഎംആർ തുടങ്ങിയ സ്ഥലങ്ങളിൽ രാവിലെ മുതൽ ഉദ്യോഗസ്ഥർ റെയ്ഡ് നടത്തിവരികയാണ്. പൊന്നേരി വെള്ളിവെയിൽ ബൂത്തിലെ ചെന്നൈ രാധ എൻജിനീയറിങ് വർക്ക്സ് ലിമിറ്റഡും നവല്ലൂരിലെ ഡാറ്റ പാറ്റേൺസ് ഇൻകം ടാക്സ് ഓഡിറ്റ് (ഇന്ത്യ) ലിമിറ്റഡും ആദായനികുതി പരിശോധന നടത്തുന്നുണ്ട്. രാധ എൻജിനീയറിങ് വർക്സ് ഉടമകളുടെയും ഡയറക്ടർമാരുടെയും വീടുകളിലും പരിശോധന പുരോഗമിക്കുന്നു.

സെന്തിൽ ബാലാജിയുടെ മുൻ സഹായി കാശിയുടെ തേനാംപേട് വെങ്കിട്ടരത്‌നം തെരുവിലെ വീട്ടിലും പരിശോധന തുടരുകയാണ്. തമിഴ്നാട് പവർ ജനറേഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ കോർപറേഷന് കരാർ നൽകിയതിൽ ക്രമക്കേട് നടന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നത്. തമിഴ്നാട് ഇലക്ട്രിസിറ്റി ബോർഡിന് കൺവെയർ ബെൽറ്റ് ഉൾപ്പെടെയുള്ള ഉപകരണങ്ങൾ വിതരണം ചെയ്യുന്ന കമ്പനികളെ ലക്ഷ്യമിട്ടാണ് പരിശോധന നടത്തുന്നതെന്നാണ് റിപ്പോർട്ട്.

]]>
ടി.ഡി.എസിനെച്ചൊല്ലി കിഫ്ബിയും ആദായ നികുതി വകുപ്പും തമ്മിൽ തർക്കം https://malayalees.ch/dispute-between-kiifb-and-the-income-tax-department-over-tds/ Fri, 26 Mar 2021 07:57:46 +0000 https://malayalees.ch/?p=42072 കിഫ്ബിയും ആദായ നികുതി വകുപ്പും തമ്മിൽ തർക്കം. ടി.ഡി.എസ് അടക്കേണ്ടതിനെ ചൊല്ലിയാണ് തർക്കം. പദ്ധതി നടത്തിപ്പ് ഏജൻസികളാണ് ടി.ഡി.എസ് അടക്കേണ്ടതെന്നും അവർ അത് അടച്ചെന്നും കിഫ്ബി നിലപാടെടുത്തു. ഈ തർക്കത്തെ തുടർന്നാണ് ആദായ നികുതി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ രാത്രി വൈകി കിഫ്ബിയിലെത്തിയത്. അതേസമയം ധനമന്ത്രി തോമസ് ഐസക് കിഫ്ബിയിലെത്തി ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി.

ഇന്നലെ തിരുവനന്തപുരത്തെ കിഫ്ബി ആസ്ഥാനത്ത് ആദായ നികുതി വകുപ്പ് കമ്മീഷണറുടെ നേതൃത്വത്തിൽ മണിക്കൂറുകളോളം പരിശോധന നടത്തിയിരുന്നു. കരാർ രേഖകളും നികുതി രേഖകളും സംഘം വിശദമായി പരിശോധിച്ചു. അഞ്ചു വർഷത്തെ പദ്ധതികളുടെ വിശദാംശങ്ങൾ തേടി ആദായ നികുതി വകുപ്പ് നേരത്തെ കിഫ്ബിക്ക് നോട്ടിസ് നൽകിയിരുന്നു. കിഫ്ബി അഞ്ചു വർഷം നടപ്പാക്കിയ പദ്ധതികൾ, കരാറുകാർക്ക് നൽകിയ പണം, നികുതി വിവരകണക്കുകൾ, പണം വന്ന വഴി തുടങ്ങിയവയാണ് ആദായ നികുതി വകുപ്പ് പരിശോധിച്ചത്. പരിശോധനയിൽ അസ്വാഭാവികതയില്ലെന്നായിരുന്നു കിഫ്ബിയുടെ പ്രതികരണം.

]]>
കിഫ്ബി ആസ്ഥാനത്തെ ആദായനികുതി വകുപ്പിന്‍റെ പരിശോധന പൂര്‍ത്തിയായി; റെയ്ഡ് നീണ്ടത് 10 മണിക്കൂര്‍ https://malayalees.ch/kiifbi-raid-2/ Fri, 26 Mar 2021 04:01:41 +0000 https://malayalees.ch/?p=42058 കിഫ്ബിക്കെതിരെ നിർണായക നീക്കവുമായി ആദായ നികുതി വകുപ്പ്. തിരുവനന്തപുരത്തെ കിഫ്ബി ആസ്ഥാനത്ത് ആദായ നികുതി വകുപ്പ് കമ്മീഷണറുടെ നേതൃത്വത്തിൽ മണിക്കൂറുകളോളം പരിശോധന നടത്തി. കരാർ രേഖകളും നികുതി രേഖകളും സംഘം വിശദമായി പരിശോധിച്ചു.

കിഫ്ബിക്കെതിരെയുള്ള ഇ.ഡി നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് ആദായ നികുതി വകുപ്പിന്‍റെയും പരിശോധന. അഞ്ചു വർഷത്തെ പദ്ധതികളുടെ വിശദാംശങ്ങൾ തേടി ആദായ നികുതി വകുപ്പ് നേരത്തെ കിഫ്ബിക്ക് നോട്ടിസ് നൽകിയിരുന്നു. കിഫ്ബി അഞ്ചു വർഷം നടപ്പാക്കിയ പദ്ധതികൾ, കരാറുകാർക്ക് നൽകിയ പണം, നികുതി വിവരകണക്കുകൾ, പണം വന്ന വഴി തുടങ്ങിയവയാണ് ആദായ നികുതി വകുപ്പ് പരിശോധിച്ചത്. പരിശോധനയിൽ അസ്വാഭാവികതയില്ലെന്നായിരുന്നു കിഫ്ബിയുടെ പ്രതികരണം.

പരിശോധന കഴിഞ്ഞ് പുറത്തേക്കിറങ്ങിയ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ മാധ്യമങ്ങളോട് പ്രതികരിക്കാൻ തയ്യാറായില്ല. ആദായ നികുതി വകുപ്പിന്‍റെ പരിശോധന പത്ത് മണിക്കൂർ നീണ്ടു. വിദേശ നിക്ഷേപവുമായി ബന്ധപ്പെട്ട് കിഫ്ബിയുടെ സാമ്പത്തിക ഇടപാടുകളിൽ ഇഡിയുടെ അന്വേഷണവും തുടരുകയാണ്.

]]>