income-tax – malayalees.ch https://malayalees.ch Malayalam Online News Portal Sat, 18 Sep 2021 09:13:08 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png income-tax – malayalees.ch https://malayalees.ch 32 32 നടൻ സോനു സൂദ് നികുതിയിനത്തിൽ 20 കോടി വെട്ടിച്ചെന്ന് ആദായ നികുതി വകുപ്പ് https://malayalees.ch/actor-sonu-sood-evaded-tax-of-over-20-crore-income-tax-department/ Sat, 18 Sep 2021 09:13:01 +0000 https://malayalees.ch/?p=49778 ബോളിവുഡ് താരം സോനു സൂദ് 20 കോടിയുടെ നികുതി വെട്ടിച്ചെന്ന് ആദായ നികുതി വകുപ്പിന്റെ കണ്ടെത്തൽ. സോനുവും പങ്കാളികളും ചേർന്ന് 20 കോടിയോളം രൂപയുടെ നികുതിത്തട്ടിപ്പ് നടത്തിയെന്ന് സംശയിക്കുന്നതായി ആദായനികുതി വകുപ്പ് അറിയിച്ചിരുന്നു. താരത്തിന്റെ വീട്ടിലും സ്ഥാപനങ്ങളിലും ഐ.ടി വിഭാഗം നടത്തിയ റെയ്ഡിലാണ് കണ്ടെത്തൽ. 2012ലും നികുതിപ്പണം വെട്ടിച്ചതു സംബന്ധിച്ച് ആദായ നികുതി വകുപ്പ് സോനു സൂദിന്റെ ഓഫീസിൽ പരിശോധന നടത്തിയിട്ടുണ്ട്

അടുത്തിടെ ഡൽഹിയിലെ ആം ആദ്മി സർക്കാർ രൂപം നൽകിയ വിദ്യാർത്ഥികൾക്കായുള്ള ഒരു പ്രോജക്റ്റിന്റെ ബ്രാൻഡ് അംബാസിഡറായി സോനു ചുമതല ഏറ്റെടുത്തിരുന്നു. ഇതിന് പിന്നാലെയുണ്ടായ ആദായനികുതി വകുപ്പിന്റെ പരിശോധന രാഷ്ട്രീയപ്രേരിതമാണെന്നാണ് ആരോപണം. നിയമവിരുദ്ധമായി വായ്പകൾ സംഘടിപ്പിക്കുകയും ഈ പണം ഉപയോഗിച്ച് നിക്ഷേപങ്ങൾ നടത്തുകയും വസ്തുക്കൾ വാങ്ങുകയും ചെയ്തെന്നും ആദായ നികുതി വകുപ്പ് കൂട്ടിച്ചേർത്തു.

കൊവിഡ് വ്യാപനകാലത്ത് സാധാരണക്കാർക്കും കുടിയേറ്റ തൊഴിലാളികൾക്കും വേണ്ടി നിരവധി പ്രവർത്തനങ്ങൾ സോനു സൂദ് ചെയ്‌തിരുന്നു. പ്രധാനമായും വില്ലൻ കഥാപാത്രങ്ങളിലൂടെ നിരവധി ആരാധകരെയും അംഗീകാരവും നേടിയ താരമാണ് സോനു സൂദ്. ഹിന്ദി, തമിഴ്, തെലുഗ് തുടങ്ങി വിവിധ ഭാഷകളിൽ സോനു സൂദ് അഭിനയിച്ചു വരുന്നു.

]]>