INC – malayalees.ch https://malayalees.ch Malayalam Online News Portal Tue, 26 Jan 2021 04:20:37 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png INC – malayalees.ch https://malayalees.ch 32 32 കോൺഗ്രസ് ബൂത്ത് പുനഃസംഘടന ഇന്ന് https://malayalees.ch/congress-booth-reorganization-today/ Tue, 26 Jan 2021 04:20:25 +0000 https://malayalees.ch/?p=39137 നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് സംസ്ഥാന തലത്തിൽ ബൂത്ത് കമ്മിറ്റികൾ ഇന്ന് പുനഃസംഘടിപ്പിക്കും. എന്റെ ബൂത്ത്, എന്റെ അഭിമാനം എന്ന ക്യാമ്പയിന്റെ ഭാഗമായി സംസ്ഥാനത്തൊട്ടാകെ ഒരേ സമയമാണ് പുനഃസംഘടന നടക്കുക.

എല്ലാ നേതാക്കളും അവരവരുടെ സ്വന്തം ബൂത്തിന്റെ ചുമതല ഏറ്റെടുത്താണ് പുനഃസംഘടന നടത്തുക. താഴേത്തട്ടിൽ സംഘടനയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഒരു ദിവസം ഒരേസമയം ബൂത്ത് തല സംഗമങ്ങൾ ചേരുന്നത്.

കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ സ്വന്തം ബൂത്തായ ചോമ്പാലയിൽ ചുമതല ഏറ്റെടുത്ത് സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കും. കോൺഗ്രസ് പ്രവർത്തക സമിതി അംഗം ഉമ്മൻചാണ്ടി പുതുപ്പള്ളിയിലെ 126-ാം നമ്പർ അങ്ങാടി ബൂത്തിന്റെയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹരിപ്പാട് മണ്ണാറശാല 51-ാം നമ്പർ ബൂത്തിന്റെയും ചുമതല ഏറ്റെടുക്കും. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ കണ്ണൂരിലും, കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റുമാരായ കെ.സുധാകരൻ എം.പി കണ്ണൂർ 132-ാം ബുത്തിലും കൊടിക്കുന്നിൽ സുരേഷ് എം.പി കൊട്ടാരക്കര കിഴക്കേകര ബൂത്തിലും യു.ഡി.എഫ് കൺവീനർ എം.എം ഹസ്സൻ ജഗതി ബൂത്തിലും കെ.മുരളീധരൻ എം.പി വടകര നഗരസഭയിലെ കരിമ്പന ബൂത്തിന്റെയും ചുമതല ഏറ്റെടുക്കും.

തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ, പുതിയ ഭാരവാഹികൾ, മുതിർന്ന പാർട്ടി അംഗങ്ങൾ, വിദ്യാഭ്യാസ രംഗത്ത് ഉൾപ്പെടെ ഉന്നത വിജയം നേടിയവർ തുടങ്ങിയവരെ ബൂത്ത് സമ്മേളനത്തിൽ ആദരിക്കും. പുതിയ കമ്മറ്റികളുടെ പട്ടിക ഈ മാസം 30നകം കെ.പി.സി.സിക്ക് കൈമാറും.

]]>