inauguration – malayalees.ch https://malayalees.ch Malayalam Online News Portal Wed, 29 Nov 2023 05:18:01 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png inauguration – malayalees.ch https://malayalees.ch 32 32 ചങ്ങാടം ഉദ്ഘാടന സമയത്ത് തന്നെ മുങ്ങി; പഞ്ചായത്ത് പ്രസിഡന്‍റും നാട്ടുകാരും വെള്ളത്തിൽ https://malayalees.ch/raft-capsized-just-after-inauguration-alappuzha/ Wed, 29 Nov 2023 05:17:51 +0000 https://malayalees.ch/?p=91956
ആലപ്പുഴ കരുവാറ്റയില്‍ ഉദ്ഘാടന യാത്രയിൽ ചങ്ങാടം മറിഞ്ഞു. ഇന്നലെയാണ് ചെമ്പുതോട്ടിലെ കടവില്‍ .
ങ്ങാടം മറിഞ്ഞത്. കരുവാറ്റ പഞ്ചായത്ത് പ്രസിഡന്‍റും വൈസ് പ്രസിഡന്‍റും നാട്ടുകാരും വെള്ളത്തിൽ വീണു. ആർക്കും പരിക്കില്ല.

നാല് വീപ്പകള്‍ ചേര്‍ത്തുവെച്ച് അതിനു മുകളില്‍ പ്ലാറ്റ്ഫോം കെട്ടിയാണ് ചങ്ങാടം നിര്‍മിച്ചത്. പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ വാര്‍ഡിലാണ് ഒരു കര. മറുകര പഞ്ചായത്ത് വൈസ് പ്രസിഡന്‍റിന്‍റെ വാര്‍ഡിലുമാണ്. ആദ്യം പഞ്ചായത്ത് പ്രസിഡന്‍റ് ഉദ്ഘാടനം ചെയ്ത ചങ്ങാടം മറുകരയിലേക്ക് പോയി. മറുകരയില്‍ വെച്ച് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഉദ്ഘാടനം ചെയ്തു. തിരികെ വരുമ്പോള്‍ കുറച്ച് നാട്ടുകാരും ചങ്ങാടത്തില്‍ കയറി.

കൂടുതല്‍ പേര്‍ കയറിയതോടെ ബാലന്‍സ് തെറ്റി ചങ്ങാടം കീഴ്മേല്‍ മറിയുകയായിരുന്നു. ചങ്ങാടത്തിൽ ഉള്ളവർക്ക് നീന്തല്‍ അറിയുന്നതുകൊണ്ട് ആര്‍ക്കും അപകടമൊന്നും സംഭവിച്ചില്ല.

]]>
വാണിജ്യ-വ്യവസായ മന്ത്രാലയത്തിനായി സ്മാർട്ട് ഓഫീസ്; പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും https://malayalees.ch/pm-modi-to-inaugurate-vanijya-bhawan-today/ Thu, 23 Jun 2022 04:30:56 +0000 https://malayalees.ch/?p=63764 പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഡൽഹിയിലെ വാണിജ്യ ഭവൻ ഉദ്ഘാടനം ചെയ്യും. വാണിജ്യ-വ്യവസായ മന്ത്രാലയത്തിന്റെ പുതിയ കെട്ടിടമായ വാണിജ്യഭവൻ രാവിലെ 10.30-നാണ് ഉദ്ഘാടനം ചെയ്യുക.

ഇന്ത്യാ ഗേറ്റിന് സമീപം നിർമ്മിച്ച വാണിജ്യഭവൻ ‘സ്മാർട്ട്’ ഓഫീസായാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഊർജ സംരക്ഷണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പ്രത്യേകതരം വാസ്തുവിദ്യയാണ് വാണിജ്യ ഭവന്റെ പ്രത്യേകത. രണ്ട് വകുപ്പുകളുടെ സംയോജിത ഓഫീസ് സമുച്ചയമായി വാണിജ്യ ഭവൻ പ്രവർത്തിക്കും. വാണിജ്യ വകുപ്പ്, ഇൻഡസ്ട്രി ആൻഡ് ഇന്റേണൽ ട്രേഡ് വകുപ്പ് എന്നിവയാണ് വാണിജ്യ ഭവനിൽ ഉൾക്കൊള്ളുന്നത്.

വാണിജ്യ ഭവനോടൊപ്പം പുതിയ പോർട്ടലായ നാഷണൽ ഇംപോർട്ട്-എക്സ്പോർട്ട് റെക്കോഡ് ഫോർ ഇയേർലി അനാലിസിസ് ഓഫ് ട്രേഡും (എൻഐആർവൈഎടി) പ്രധാനമന്ത്രി രാജ്യത്തിനായി സമർപ്പിക്കും. ഇന്ത്യയുടെ വിദേശ വ്യാപാരവുമായി ബന്ധപ്പെട്ട വിവരങ്ങൾ വിശദമാക്കുന്ന ഏകജാലക പ്ലാറ്റ്ഫോം എന്ന നിലയിലാണ് പോർട്ടൽ ആരംഭിക്കുന്നത്.

]]>
കേരളത്തിൻ്റെ തലസ്ഥാന മാൾ ആകാൻ ലുലു മാൾ; ഔപചാരിക ഉദ്ഘാടനം നാളെ https://malayalees.ch/lulu-mall-formal-inauguration-tomorrow/ Wed, 15 Dec 2021 11:51:47 +0000 https://malayalees.ch/?p=54072 അനന്തപുരിയിലെ ജനങ്ങളുടെ കാത്തിരിപ്പിന് വിരാമമിട്ടു കൊണ്ട് ലുലു മാൾ പ്രവർത്തന സജ്ജമായി. മുഖ്യമന്ത്രി പിണറായി വിജയൻ വ്യാഴാഴ്ച ഔപചാരികമായി ഉദ്ഘാടനം നിർവഹിക്കും. വെള്ളിയാഴ്ച രാവിലെ 9 മണി മുതലാണ് മാൾ പൊതുജനങ്ങൾക്കായി തുറക്കുന്നത്. ഇന്ത്യയിലെ തന്നെ ഏറ്റവും വലുപ്പമേറിയ ഷോപ്പിംഗ് മാളുകളിലൊന്നാണ് തലസ്ഥാനത്തെ ലുലു മാൾ. രണ്ടായിരം കോടി രൂപ നിക്ഷേപത്തിൽ ഏകദേശം ഇരുപത് ലക്ഷത്തോളം ചതുരശ്രയടി വിസ്തീർണ്ണത്തിലാണ് ടെക്നോപാർക്കിന് സമീപം ആക്കുളത്ത് മാൾ പണികഴിപ്പിച്ചിരിക്കുന്നത്.

2 ലക്ഷം ചതുരശ്രയടി, വിസ്തീർണ്ണത്തിലുള്ള ലുലു ഹൈപ്പർമാർക്കറ്റാണ് മാളിൻ്റെ മുഖ്യ ആകർഷണം. ഗ്രോസറി, പഴം പച്ചക്കറികൾ, വൈവിധ്യമാർന്ന മറ്റുൽപ്പനങ്ങൾ, ബേക്കറി, ഓർഗാനിക് ഫുഡ്, ഹെൽത്ത് കെയർ വിഭാഗങ്ങളുമായി വ്യത്യസ്തവും, വിശാലവുമാണ് ഹൈപ്പർമാർക്കറ്റ്. ഇത് കൂടാതെ ഇന്ത്യൻ, അറബിക് ഭക്ഷണത്തിനായുള്ള പ്രത്യേക സെക്ഷനുകളുമുണ്ട്. കുടുംബശ്രീ ഉൾപ്പെടെ പ്രാദേശികമായി സംഭരിച്ച ഉൽപ്പന്നങ്ങളും ഇവിടെ പ്രത്യേകമായി സജ്ജീകരിച്ചിട്ടുണ്ട്. 

ഇതോടൊപ്പം ടെക്നോളജി ട്രെൻഡുകളുമായി ലുലു കണക്ട്, ഫാഷൻ ലോകത്തെ തുടിപ്പുകൾ അണിനിരത്തുന്ന ലുലു ഫാഷൻ സ്റ്റോർ, മലയാളികളുടെ വെഡ്ഡിംഗ് ഡെസ്റ്റിനേഷനായി മാറുന്ന ലുലു സെലിബ്രേറ്റ് എന്നിവയടക്കം ഷോപ്പിംഗിന് തികച്ചും പുത്തൻ അനുഭവം നൽകുന്നതാണ് മാൾ. 200-ൽ പരം രാജ്യാന്തര ബ്രാൻഡുകളാണ് ലുലു മാളിലെ ഷോപ്പുകളിൽ ഉപഭോക്താക്കളെ കാത്തിരിക്കുന്നത്.ഇവക്കു എല്ലാം പുറമെ ഖാദി ഉൽപന്നങ്ങളുടെ വൻ ശേഖരവും നിങ്ങളെ കാത്തിരുന്നു

പല രാജ്യങ്ങളിൽ നിന്നുള്ള വൈവിധ്യമാർന്ന രുചികളുമായി ഒരേ സമയം 2,500പേർക്ക് ഇരിക്കാൻ ആകുന്ന ഫുഡ് കോർട്ട് സജ്ജമാണ്. ഇതിനു പുറമെ സ്റ്റാർ ബക്ക്സ് മുതൽ നാടൻ വിഭവങ്ങൾ വരെ ഒരുക്കി കഫേകളും റസ്റ്റോറന്റ്കളും നിങ്ങൾക്കായി ഒരുക്കിയിട്ടുണ്ട്. കുട്ടികൾക്ക് വിനോദത്തിൻ്റെ ഇതുവരെ കാണാത്ത ലോകമൊരുക്കി ഫൺട്യൂറ എന്ന ഏറ്റവും വലിയ എൻ്റർടെയിന്മെൻ്റ് സെൻ്ററും മാളിൽ ഒരുങ്ങിക്കഴിഞ്ഞു. 80,000 ചതുരശ്രയടി വിസ്തീർണ്ണത്തിലാണ് ഫൺട്യൂറ നിർമ്മിച്ചിരിക്കുന്നത്. സാഹസികത ഇഷ്ടപ്പെടുന്നവർക്കായി മാളിൽ സജ്ജീകരിച്ചിരിക്കുന്ന സിപ്പ് ലൈൻ വേറിട്ട അനുഭവമാണ് ഓരോരുത്തർക്കും ഒരുക്കുക.

പ്രിയപ്പെട്ടവർക്കൊപ്പം ഇഷ്ടപ്പെട്ട സിനിമ കൂടി കണ്ടു മടങ്ങുമ്പോൾ നിങ്ങൾക്ക് കൂടുതൽ സന്തോഷം ആകുമെന്ന് ഞങ്ങൾക്ക് അറിയാം. അതിനായി അത്യാധുനിക മികവോടെ PVR സിനിമാസ് ഒരുക്കുന്ന 12 സ്ക്രീൻ സൂപ്പർ പ്ലക്സ്‌ തീയേറ്ററും സജ്ജമാകുന്നുണ്ട്. 15000ത്തോളം പേർക്കാണ് നേരിട്ടും അല്ലാത്തെയും തൊഴിലവസരം ലഭിക്കുന്നത്. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 600 ഓളം പേർ ലുലു ഗ്രൂപ്പിൻ്റെ നേരിട്ടുള്ള സ്റ്റാഫായി ലുലു മാളിൽ ഇതിനകം ജോലി ചെയ്യുന്നുണ്ട്.

ATM, കറൻസി എക്സ്ചേഞ്ച് കേന്ദ്രങ്ങൾക്ക് പുറമെ മാളിന്റെ എല്ലായിടത്തും ആയാസരഹിതമായി എത്തുന്നതിനായി എല്ലാ നിലകളിലും ലിഫ്റ്റും, എസ്കലേറ്ററുകളും സജ്ജമാണ്. അടിയന്തിര ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിനായി ഫാർമസി, ആംബുലൻസ്, ഫസ്റ്റ് എയ്ഡ് എന്നിവയും ഇവിടെ സുസജ്ജമാണ്. കോവിഡ് സാഹചര്യം കണക്കിലെടുത്ത് എല്ലാ മുൻകരുതലുകളും മാളിൽ ഏർപ്പെടുത്തിയിട്ടുണ്ട് മറ്റൊരു മാളിലും കാണാൻ ഇടയില്ലാത്ത  രീതിയിൽ ഭിന്നശേഷിക്കാർക്ക് സഞ്ചരിക്കാൻ പ്രത്യേക ഇടനാഴികളും, മോട്ടോറൈസ്ഡ് വീൽ ചെയറും, ഹെൽപ് ഡെസ്കും മാളിലുണ്ട്. മുലയൂട്ടുന്ന അമ്മമാർക്ക് ആയി ഫീഡിങ് റൂമും ഒരുങ്ങിക്കഴിഞ്ഞു.

വിശാലമായ പാർക്കിംഗ് സംവിധാനം മാളിലെത്തുന്ന ഉപഭോക്താക്കൾക്ക് സുരക്ഷിതവും ബുദ്ധിമുട്ടില്ലാത്തതുമായ വാഹന പാർക്കിംഗ് ഉറപ്പ് തരുന്നു. ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ 3,500 ലധികം വാഹനങ്ങൾക്ക് പാർക്ക് ചെയ്യാവുന്ന എട്ട് നിലകളിലായുള്ള മൾട്ടിലെവൽ പാർക്കിംഗ് സംവിധാനമാണ് മാളിലുള്ളത്. ഇതിൽ ബേസ്മെൻ്റിൽ മാത്രം ആയിരം വാഹനങ്ങൾക്കും, ഓപ്പൺ പാർക്കിംഗ് ഏരിയയിൽ അഞ്ഞൂറ് വാഹനങ്ങൾക്കും പാർക്കിംഗ് സൗകര്യമുണ്ടാകും.

ഗതാഗത തടസങ്ങളില്ലാതെ വാഹനങ്ങൾക്ക് സുഗമമായി മാളിലേക്ക് പ്രവേശിക്കാനും പുറത്തു കടക്കാനുമായി പാർക്കിംഗ് മാനേജ്മെൻ്റ് സിസ്റ്റം, ഇൻ്റലിജൻ്റ് പാർക്കിംഗ് ഗൈഡൻസ് എന്നീ അത്യാധുനിക സംവിധാനവും ക്രമീകരിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ KSRTC യുടെ പുതിയ CITY സർവീസുകളും ഈ വഴിയുള്ള യാത്രക്കായി കൂട്ടിനെത്തും. ലുലു മാളിന് സമീപം തന്നെ ബസ്സ് സ്റ്റോപ് ഉള്ളത് കൊണ്ട് ബസിൽ വന്നാലും ബുദ്ധിമുട്ടുകൾ ഒന്നും ഇല്ലാതെ യാത്രക്കാർക്ക് വേഗം മാളിലേക്കു കടക്കാം.

പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ അധ്യക്ഷനാകുന്ന ചടങ്ങിൽ കേന്ദ്രമന്ത്രി വി മുരളീധരൻ, സംസ്ഥാന മന്ത്രിമാർ, ശശി തരൂർ എം.പി, പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി, ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള പ്രമുഖർ ഉൾപ്പെടെയുള്ള വിശിഷ്ടാതിഥികളടക്കം പങ്കെടുക്കും.

]]>